x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ങ്ക ഗാ​ന്ധി എം​പി​ക്ക് നി​വേ​ദ​നം ന​ല്‍​കി

വെബ് ഡെസ്ക്
Published: October 1, 2026 02:56 AM IST | Updated: October 1, 2026 02:56 AM IST

പ്രതീകാത്മക ചിത്രം

പു​ല്‍​പ്പ​ള്ളി: ക​ര്‍​ഷ​ക​ര്‍ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍, കാ​ര്‍​ഷി​ക വി​ള​ക​ളെ​ല്ലാം രോ​ഗ​ബാ​ധ​യും കീ​ട​ബാ​ധ​യും വ​ര​ള്‍​ച്ച​യും​മൂ​ലം ന​ശി​ച്ചു പോ​കു​ക​യാ​ണ്.
വ​ന്യ​ജീ​വി ശ​ല്യ​ത്തി​ന് ശ്വാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, ക​ട​ബാ​ധ്യ​ത​യു​ള്ള ക​ര്‍​ഷ​ക​രു​ടെ ജ​പ്തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ക, ക​ര്‍​ഷ​ക​രു​ടെ ബാ​ങ്ക് ക​ട​ബാ​ധ്യ​ത​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ക, വ​ര​ള്‍​ച്ച​യെ നേ​രി​ടാ​ന്‍ ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍, ക​ട​മാ​ന്‍ തോ​ട് ഡാം ​പ​ദ്ധ​തി​യി​ലെ ത​ട​യ​ണ​ക​ള്‍, ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി​ഭ​വ​ന്‍​വ​ഴി ല​ഭി​ച്ചി​രു​ന്ന സ​ഹാ​യ​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ക, ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​ക​ളു​ടെ പ​രി​ഹാ​രം, ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്രാ​നി​രോ​ധ​നം അ​വ​സാ​നി​പ്പി​ക്കു​ക, ക​ര്‍​ണാ​ട​ക​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​ര​ക്കു​പ്പ പാ​ലം യ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക, വ​യ​നാ​ട്ടി​ലെ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​ട​ക്കി​മ​ല​യി​ല്‍ കൊ​ണ്ടു​വ​രി​ക, വ​യ​നാ​ട്ടി​ലെ യു​വാ​ക്ക​ള്‍​ക്ക് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സം​രം​ഭ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, വ​യ​നാ​ട്ടി​ലെ വി​നോ​ദ സ​ഞ്ചാ​രം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി എം​പി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

മു​ള്ള​ന്‍​കൊ​ല്ലി ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്രസി​ഡ​ന്‍റ് പി.​എം. കു​ര്യ​ന്‍ പ്ലാ​ക്കി​യി​ല്‍, വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, സു​നി​ല്‍ പു​ലി​കു​ത്തി, ജോ​യി വാ​ഴ​യി​ല്‍, ബീ​ന ക​രി​മാം​കു​ന്നേ​ല്‍, സു​നി​ല്‍ പാ​ല​മ​റ്റം, സാ​ജ​ന്‍ ക​ടു​പ്പി​ല്‍, ഷൈ​നി പൊ​യ്യാ​നി​യി​ല്‍, സി.​ഡി. ത​ങ്ക​ച്ച​ന്‍, ജ​യിം​സ് വ​ട​ക്കേ​ക്ക​ര, തോ​മ​സ് പാ​ഴു​ക്കാ​ല, ജോ​സ് നാ​മ​ത്തി​ല്‍, ബി​ജു ഒ​ലി​ക്ക​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up