x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പി​യു​ടെ മൂ​ല്യ​വ​ർ​ധ​ന​യും വി​പ​ണ​ന​വും ശ​ക്ത​മാ​ക്ക​ണം: റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ

വെബ് ഡെസ്ക്
Published: October 1, 2026 03:00 AM IST | Updated: October 1, 2026 03:00 AM IST

സെ​മി​നാ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട്ടി​ലെ കാ​പ്പി മേ​ഖ​ല​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ത്പാ​ദ​ന​ത്തി​നൊ​പ്പം സം​സ്ക​ര​ണം, മൂ​ല്യ​വ​ർ​ധ​ന, പാ​ക്കേ​ജിം​ഗ്, ബ്രാ​ൻ​ഡിം​ഗ്, വി​പ​ണ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് ബ​ത്തേ​രി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ പ​റ​ഞ്ഞു.
വ​യ​നാ​ട്ടി​ലെ കാ​പ്പി ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യ മാ​ർ​ഗ​ദ​ർ​ശ​ന​വും പ​രി​ഹാ​ര​വും ഉ​ണ്ടാ​ക്കി​യെ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌​ട്ര കാ​പ്പി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ത്തേ​രി ഹോ​ട്ട​ൽ റീ​ജ​ൻ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു റ​സീ​ന അ​ബ്ദു​ൾ ഖാ​ദ​ർ. കേ​ര​ള സ​ർ​ക്കാ​ർ, കോ​ഫി ബോ​ർ​ഡ്, കേ​ര പ​ദ്ധ​തി, വ​യ​നാ​ട് കോ​ഫി ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, സൗ​ത്ത് ഇ​ന്ത്യ​ൻ കോ​ഫി ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നീ​സ് ക​ണ്‍​സോ​ർ​ഷ്യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ഫി ബോ​ർ​ഡ് കേ​ര​ളം–​ത​മി​ഴ്നാ​ട് മേ​ഖ​ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ (എ​ക്സ്റ്റ​ൻ​ഷ​ൻ) ഡോ. ​എം. ക​റു​ത്ത​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ജി. ഇ​ന്ദ്ര​ജി​ത്ത്, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ൻ, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​ഷം​സാ​ദ്, ബ​ത്തേ​രി കോ​ഫി ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ, മു​ൻ കോ​ഫി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​രി​മു​ണ്ട സു​രേ​ഷ്, കെ.​കെ. മ​നോ​ജ് കു​മാ​ർ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​എ. ജി​ഷ, കേ​ര പ്രോ​ജ​ക്ട് സം​സ്ഥാ​ന പ്ലാ​ന്‍റേ​ഷ​ൻ സ്പെ​ഷ്യ​ലി​സ്റ്റ് ആ​ർ.​എ​സ്. അ​ജി​ത്ത്, കേ​ര​ള കോ​ഫി ലി​മി​റ്റ​ഡ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ധ​ർ​മ്മ​രാ​ജ് ന​രേ​ന്ദ്ര​നാ​ഥ്, എ​ഫ്പി​ഒ–​എ​ഫ്പി​സി ക​ണ്‍​സോ​ർ​ഷ്യം പ്ര​തി​നി​ധി പി.​കെ. അ​ച്യു​ത​ൻ, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​പ്ര​കാ​ശ്, കൃ​ഷി വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ജി​ൽ, പു​ൽ​പ്പ​ള്ളി വ​ന​മൂ​ലി​ക പ്രോ​ജ​ക്ട് മാ​നേ​ജ​ർ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി കാ​പ്പി​യു​ടെ ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ൾ, കാ​പ്പി​യി​ലെ മൂ​ല്യ​വ​ർ​ധ​ന, കേ​ര പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കാ​പ്പി കൃ​ഷി​യി​ലെ ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ൾ, ഇ​ന്ത്യ​ൻ ഫി​ൽ​ട്ട​ർ കാ​പ്പി ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യെ​ക്കു​റി​ച്ച് സാ​ങ്കേ​തി​ക സെ​ഷ​നു​ക​ൾ ന​ട​ന്നു. കോ​ഫി ബോ​ർ​ഡ് ജൂ​നി​യ​ർ ലൈ​സ​ണ്‍ ഓ​ഫി​സ​ർ പി.​ടി. ജ​യ​ൻ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​എ. ജി​ഷ, കേ​ര ഫീ​ൽ​ഡ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ആ​ഷി​ക്ക് അ​ലി, ഒ.​കെ. അ​ഥീ​ന, കോ​ഫി ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ​മാ​രാ​യ എ​സ്. മി​ഥു​ൻ​ലാ​ൽ, ആ​ർ. മീ​രാ​രാ​ജ് എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു.

കോ​ഫി ബോ​ർ​ഡ് ബ​ത്തേ​രി സീ​നി​യ ലൈ​സ​ണ്‍ ഓ​ഫി​സ​ർ എ​സ്. സു​രേ​ന്ദ്ര​ൻ, വ​യ​നാ​ട് കോ​ഫി ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എ​ൻ.​സി. മ​ധു ബോ​പ്പ​യ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​പ്പി ക​ർ​ഷ​ക​ർ, ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, കൃ​ഷി​വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, കാ​പ്പി മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​ർ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. കാ​പ്പി​യു​ടെ ഉ​ത്പാ​ദ​നം മു​ത​ൽ മൂ​ല്യ​വ​ർ​ധ​ന, വി​പ​ണ​നം, സം​രം​ഭ​ക​ത്വം എ​ന്നി​വ വ​രെ​യു​ള്ള വി​വി​ധ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്ത സെ​മി​നാ​ർ വ​യ​നാ​ട്ടി​ലെ കാ​പ്പി മേ​ഖ​ല​യെ കൂ​ടു​ത​ൽ വി​പ​ണി​സൗ​ഹൃ​ദ​വും വ​രു​മാ​ന​ദാ​യ​ക​വു​മാ​യ മേ​ഖ​ല​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള വി​വി​ധ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് വേ​ദി​യാ​യി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up