x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ക്ഷ്യ​സു​ര​ക്ഷ സ്‌​ക്വാ​ഡ് നാ​ല് സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു

വെബ് ഡെസ്ക്
Published: October 1, 2026 02:48 AM IST | Updated: October 1, 2026 02:48 AM IST

ഭ​ക്ഷ്യ​സു​ര​ക്ഷാ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

മാ​ന​ന്ത​വാ​ടി: ഓ​പ്പ​റേ​ഷ​ന്‍ തെ​ളി​മ​യു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്‌​ക്വാ​ഡ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യെ​ത്തു​ട​ര്‍​ന്ന് നാ​ല് സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

13 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഗു​രു​ത​ര വീ​ഴ്ച​ക​ള്‍ ക​ണ്ടെ​ത്തി​യ നാ​ല് സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്‌​സ് ആ​ക്ട് പ്ര​കാ​രം വ​യ​നാ​ട് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​റാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നും ശി​പാ​ര്‍​ശ​ചെ​യ്തു.

ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ 19.1 ലി​റ്റ​ര്‍ എ​ണ്ണ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന 120 കി​ലോ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. വ​യ​നാ​ട് ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ ഡോ. ​ജോ​സ​ഫ് കു​ര്യാ​ക്കോ​സ്, ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ര്‍​മാ​രാ​യ ഡോ. ​അ​ഞ്ജു ജോ​ര്‍​ജ്, നി​ഷ പി. ​മാ​ത്യു, കെ.​ബി. പ​ദ്മ​നാ​ഭ​ന്‍, പി.​ആ​ര്‍. സു​രേ​ഷ് ബാ​ബു, ബി​പി​ന്‍ വ​ര്‍​ഗീ​സ്, അ​ബ്ദു​ള്‍ സ​ലാം, സ​ല്‍​മ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ്‌​ക്വാ​ഡാ​ണ് പ​ഴ​കി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up