x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​റി​ക്ഷ​യെ ഇ​ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കാ​റി​ന്‍റെ ഡ്രൈ​വ​റെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: October 1, 2026 02:18 AM IST | Updated: October 1, 2026 02:18 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ക​ണ്ണാ​ടി​ക്ക​ലി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ച്ച​ശേ​ഷം നി​റു​ത്താ​തെ പോ​യ കാ​റി​ന്‍റെ ഡ്രൈ​വ​റെ പൊ​ലി​സ് പി​ടി​കൂ​ടി.
കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി കെ. ​ഷൈ​നു​വി​നെ​യാ​ണ് ചേ​വാ​യു​ര്‍ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് ക​ണ്ണാ​ടി​ക്ക​ല്‍ ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വേ​ദ​വ്യാ​സ സ്‌​കൂ​ളി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു.

ഓ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഡ്രൈ​വ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കാ​ര്‍ നി​ര്‍​ത്താ​തെ സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഡ്രൈ​വ​റെ​യും പു​റ​ത്തെ​ടു​ത്ത​ത്.

പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പൊ​ലി​സ് കാ​ര്‍ ഡ്രൈ​വ​റെ ക​ണ്ടെ​ത്തി​യ​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up