x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വം​ബ​ർ ഒ​ന്നി​ന് വ​യ​നാ​ട് സ​ന്പൂ​ർ​ണ ഇ-​മാ​ലി​ന്യ​മു​ക്ത ജി​ല്ല​യാ​കും

വെബ് ഡെസ്ക്
Published: October 1, 2026 02:59 AM IST | Updated: October 1, 2026 02:59 AM IST

പ്രതീകാത്മക ചിത്രം

ക​ൽ​പ്പ​റ്റ: കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് വ​യ​നാ​ടി​നെ സ​ന്പൂ​ർ​ണ ഇ-​മാ​ലി​ന്യ​മു​ക്ത ജി​ല്ല​യാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ന്ന​ലെ മാ​ത്രം 30 ട​ണ്‍ ഇ-​മാ​ലി​ന്യം ശേ​ഖ​രി​ച്ചു. സെ​പ്റ്റം​ബ​ർ 29 ചൊ​വ്വാ​ഴ്ച 15 ട​ണ്‍ ഇ-​മാ​ലി​ന്യ​മാ​ണ് ശേ​ഖ​രി​ച്ച​ത്.

ഇ-​മാ​ലി​ന്യം ഇ​തു​വ​രെ​യും ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഇ​ന്ന് പ​ന​മ​രം ബ്ലോ​ക്കി​ൽ എ​ത്തി​ക്കാ​വു​ന്ന​താ​ണെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് അ​റി​യി​ച്ചു. "ഭൂ​മി’ സു​സ്ഥി​ര വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന​ട​ത്തും. ക​ൽ​പ്പ​റ്റ​യി​ൽ 15 ട​ണ്‍, മാ​ന​ന്ത​വാ​ടി​യി​ൽ അ​ഞ്ച് ട​ണ്‍, സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ പ​ത്ത് ട​ണ്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ ഇ-​മാ​ലി​ന്യം ശേ​ഖ​രി​ച്ച​ത്. ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തെ​യും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളെ​യും ഇ-​മാ​ലി​ന്യ മു​ക്ത​മാ​ക്കു​ക​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ലെ ല​ക്ഷ്യം. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ വീ​ടു​ക​ളി​ലും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ന്ന് ഇ-​മാ​ലി​ന്യം ശേ​ഖ​രി​ക്കും.
നി​ല​വി​ൽ കി​ലോ​ഗ്രാ​മി​ന് 10 രൂ​പ നി​ര​ക്കി​ലാ​ണ് ഇ-​മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 50 വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ച്ചാ​ണ് ശേ​ഖ​ര​ണം. ഓ​രോ ഇ​ന​ത്തി​നും വ്യ​ത്യ​സ്ത നി​ര​ക്കി​ൽ കി​ലോ​ഗ്രാ​മി​ന് തു​ക ന​ൽ​കും.

ഇ-​മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ശേ​ഖ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വേ​ത​നം ക്ലീ​ൻ കേ​ര​ള ക​ന്പ​നി ന​ൽ​കും. ശേ​ഖ​രി​ക്കു​ന്ന ഇ-​മാ​ലി​ന്യ​ത്തി​ന്‍റെ ശാ​സ്ത്രീ​യ സം​സ്ക​ര​ണ​ത്തി​നും ക്ലീ​ൻ കേ​ര​ള ക​ന്പ​നി നേ​തൃ​ത്വം ന​ൽ​കും. ഇ​വൈ​ജി​ഡി​എ​സി​നൊ​പ്പം വി​ശ്വ​ശാ​ന്തി ഫൗ​ണ്ടേ​ഷ​നും പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ശു​ചി​ത്വ മി​ഷ​ൻ, ക്ലീ​ൻ കേ​ര​ള ക​ന്പ​നി എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വ​യ​നാ​ടി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​യെ കൂ​ട്ടി​യി​ണ​ക്കി സി​എ​സ്ആ​ർ ഫ​ണ്ടു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന "ഭൂ​മി’ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ഇ​ട​പെ​ട​ലു​ക​ളി​ലൊ​ന്നാ​ണ് ഇ-​മാ​ലി​ന്യ​മു​ക്ത വ​യ​നാ​ട്. ഇ-​മാ​ലി​ന്യ​മു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ എ​ല്ലാ​ത്ത​രം മാ​ലി​ന്യ​ങ്ങ​ളി​ൽ നി​ന്നും വ​യ​നാ​ടി​നെ മു​ക്ത​മാ​ക്കി സ​ന്പൂ​ർ​ണ ഹ​രി​ത ജി​ല്ല​യാ​യി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up