x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​ങ്കു​റ്റി​യി​ലെ അ​പ​ക​ട​ക്കെ​ണി; അ​നാ​സ്ഥ​ക്കെ​തി​രേ ആ​ർ​ജെ​ഡി

വെബ് ഡെസ്ക്
Published: October 1, 2026 02:19 AM IST | Updated: October 1, 2026 02:19 AM IST

ക​രി​ങ്കു​റ്റി അ​ങ്ങാ​ടി​യി​ലെ ക​ലു​ങ്കി​നോ​ട് ചേ​ർ​ന്ന ന​ട​പ്പാ​ത ത​ക​ർ​ന്നനി​ല​യി​ൽ.

കൂ​ട​ര​ഞ്ഞി: ക​രി​ങ്കു​റ്റി അ​ങ്ങാ​ടി​യി​ലെ ക​ലു​ങ്കി​നോ​ട് ചേ​ർ​ന്ന ന​ട​പ്പാ​ത​യി​ൽ തോ​ട് തു​റ​ന്നു​കി​ട​ക്കു​ന്ന​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു.
തോ​ടി​നു മു​ക​ളി​ൽ സ്ലാ​ബു​ക​ളോ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ ഒ​രു​ക്കി​യി​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ആ​ർ​ജെ​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ആ​ർ​ജെ​ഡി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ർ​ജെ​ഡി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം പി.​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൽ, പി. ​അ​ബ്ദു​റ​ഹ്മാ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ഷീ​ബ റോ​യ് നെ​ച്ചി​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up