മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് മഴക്കാല പൂർവ ശുചീകരണ പ്രവര്‍ത്തനത്തിന്റെ വാര്‍ഡ്തല ഉദ്ഘാടനം 14-ാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ് നിര്‍വഹിച്ചു. പഞ്ചായത്തംഗം റംല കബീര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ആശാ പ്രവര്‍ത്തക ശോഭ ദാസ്, അബ്ദുൾ കരീം, കെ.എച്ച്. ഹസന്, സിദ്ദീഖ് മുതിരക്കാലായില്‍, അല്‍ത്താഫ് ഇടപ്പിള്ളി, ജിന്റോ തോമസ്, പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് രതീഷ്, സുല്‍ഫി തേനാലില്‍, നൗഷാദ് അരിയാറ്റില് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൈനിക്കര കാവിന് സമീപമുള്ള ഓട ക്ലീനിംഗ് നിര്‍വഹിക്കുകയും ആ ഭാഗത്ത് അടിയന്തരമായി കാമറ സ്ഥാപിച്ച് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Tags : nattu vishesham Pre-monsoon cleaning