മരട്: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയപാതയുടെ പരിധിയിലുള്ള കാനകൾ അടിയന്തരമായി ശുചീകരിക്കുന്നതിനുള്ള നടപടികൾക്കായിദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥർ കുണ്ടന്നൂരിലെത്തി പരിശോധന നടത്തി.
കാനകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും ചെളിയും നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും കുണ്ടന്നൂർ ജംഗ്ഷനിൽ ക്രമരഹിതമായി കിടക്കുന്ന ടൈലുകൾ നേരെയാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയപാത പ്രൊജക്ട് ഡയറക്ടർ പ്രദീപ്, ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ ജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. ഈ ആവശ്യങ്ങളുന്നയിച്ച് മരട് നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ ദേശീയപാത അഥോറിറ്റിക്ക് കത്ത് നൽകിയിരുന്നു.
Tags : nattu vishesham Pre-monsoon cleaning