കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർത്തികപുരം മിനി സ്റ്റേഡിയത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ സരിത ജോസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ, സെക്രട്ടറി രാജീവ് , ഹരിത കർമ്മസേനംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ചെറുപുഴ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി തിരുമേനി ടൗൺ ശുചീകരിച്ചു. ചെറുപുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. പ്രവീൺ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം പ്രിൻസ് വെള്ളക്കട അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ പി.ജെ. ജോസ്, ജോളി സണ്ണി പതിയിൽ, മുൻ പഞ്ചായത്തംഗങ്ങളായ കെ.എസ്. ഗോപി, കെ.പി. സുനിത, വാർഡ് കൺവീനർ മാത്യു തടത്തിൽ, സിനോ അടിമാക്കൽ, ജെഎച്ച്ഐ ഡി.എസ്. അഞ്ജു, എംഎൽഎസ്പിമാരായ വി.ജെ. സനീഷ്, നീതു, ഷിജിന തുടങ്ങിയവർ പ്രസംഗിച്ചു.
ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, വ്യാപാരികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു.
ആലക്കോട്: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലക്കോട് ടൗണിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മായ ജോൺസൺ ചിറവയൽ, റീമോൾ റിജു, പഞ്ചായത്തംഗങ്ങളായ സി.ജി. ഗോപൻ, സതി സജി, സോളി ജിമ്മി എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ, വ്യാപാരികൾ, ആശ വർക്കർ, ഹരിത കർമസേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ടാക്സി തൊഴിലാളികൾ എന്നിവർ ടൗൺ ശുചീകരണത്തിൽ പങ്കെടുത്തു.
Tags : nattu vishesham Pre-monsoon cleaning