x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം നടത്തി


Published: May 20, 2026 01:55 AM IST | Updated: May 20, 2026 01:55 AM IST

തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്ത് മ​ഴ​ക്കാ​ലപൂ​ർ​വ ശു​ചീ​ക​ര​ണ കാ​മ്പ​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ കൈ​തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ട്ടി: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "മ​ഴ, മ​ഴ ഒ​രു മു​ഴം മു​മ്പെ' തി​ല്ല​ങ്കേ​രി എ​ന്ന സ​ന്ദേ​ശ​വു​മാ​യി ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണം തു​ട​ങ്ങി. പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യാ​യ തെ​ക്കം​പൊ​യി​ൽ നെ​ല്യാ​ട്ടേ​രി റോ​ഡ് ക​വ​ല മു​ത​ൽ തി​ല്ല​ങ്കേ​രി ടൗ​ൺ വ​രെ റോ​ഡി​നി​രു​വ​ശ​വും ന​ട​ത്തു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ കൈ​തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജ​യ​ൻ പാ​യം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ സി.​വി. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​കെ. ശ്രീ​ദേ​വി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി. സു​രേ​ന്ദ്ര​ൻ, കെ.​ആ​ർ. അ​നി​ൽ, ആ​ന​ന്ദ​വ​ല്ലി, പ്ര​മീ​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. നേ​ര​ത്തെ വ്യാ​പാ​രി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തി​ല്ല​ങ്കേ​രി ടൗ​ണും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചി​രു​ന്നു. 26ന് ​ക​ടു​ക്കാ​പ്പാ​ലം മു​ത​ൽ ആ​ലാ​ച്ചി കു​ണ്ടു​തോ​ട് വ​രെ​യു​ള്ള റോ​ഡി​നി​രു​വ​ശ​വും ശു​ചീ​ക​രി​ക്കും.

Tags : Cleaning nattuvishesham local news

Recent News

Corehub Up