Education
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല (കുസാറ്റ്) യുജി, പിജി പ്രോഗ്രാമുകള്ക്കായി അഖിലേന്ത്യാ തലത്തില് നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (കാറ്റ് 2026) ഫലം പ്രസിദ്ധീകരിച്ചു.
https://admissions.cusat.ac.in എന്ന വെബ്സൈറ്റില് ഫലം ലഭിക്കും. ഫോണ്: 9778783191, 8848912606.
Kerala
കളമശേരി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിംഗ് വിദ്യാർഥി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർഥി ആലപ്പുഴ കുമാരപുരം താമല്ലക്കൽ സ്വദേശി പുത്തൻ കാരിയിൽ കിഴക്കേതിൽ വീട്ടിൽ ഡി. ധനുഷിനെ (21)യാണ് ബുധൻ വൈകുന്നേരം അഞ്ചോടെ മരിച്ച നിലയിൽ കണ്ടത്.
ധനുഷ് സെമസ്റ്റർ പരീക്ഷയ്ക്കായി ഹാജർകുറവ് സംബന്ധിച്ച് സർട്ടിഫിക്കറ്റ് ബുധനാഴ്ചയോടെ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ, സമയമായിട്ടും കാണാതിരുന്നതിനാൽ അധ്യാപിക ഫോണിൽ വിളിച്ചു.
ഫോണെടുക്കാത്തതിനെത്തുടർന്നു മറ്റൊരു വിദ്യാർഥിയെ വിളിച്ചന്വേഷിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ധനുഷ് വാടകയ്ക്ക് താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടത്. കളമശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.
Kerala
കളമശേരി: ജലാശയങ്ങളിലെ വില്ലനായ കുളവാഴയെ മത്സ്യക്കൃഷിക്ക് അമൃതാക്കി മാറ്റി കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ.
കുളവാഴയുടെ ഇലയും തണ്ടും കാർബൺ സ്രോതസായി ഉപയോഗിച്ച് ബയോഫ്ലോക് രീതിയിൽ ഗിഫ്റ്റ് തിലാപ്പിയകളുടെ വളർച്ച ത്വരിതപ്പെടുത്താമെന്നാണു പുതിയ പഠനം. കുളവാഴയുടെ വിവിധ ഭാഗങ്ങൾ ഈസ്റ്റ് സംയോജനത്തിലൂടെ കാർബൺ സ്രോതസായി മാറ്റുന്ന ലോകത്തിലെതന്നെ ആദ്യത്തെ ശാസ്ത്രീയ പഠനമാണിത്.
കുസാറ്റ് സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകരായ മേഘ ലൗജൻ, റെമി നതാകിരുത്തിമാന, അസോസിയേറ്റ് പ്രഫസർ ഡോ. കെ.എം. മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നേട്ടം. പരിസ്ഥിതിപ്രശ്നമായി മാറുന്ന കുളവാഴയെ വേസ്റ്റ് ടു വെൽത്ത് എന്ന ആശയത്തിലൂടെ ലാഭകരമായ വിഭവമാക്കി മാറ്റുകയാണ് ഇവർ ചെയ്തത്.
ഈ നൂതന മാർഗം മത്സ്യക്കൃഷിയിലെ ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സുസ്ഥിരമായ കൃഷിരീതി വ്യാപിപ്പിക്കാനും സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Education
കളമശേരി: സ്കൂള്വിദ്യാര്ഥികളില് ശാസ്ത്ര, സാങ്കേതിക രംഗങ്ങളോടുള്ള താത്പര്യവും ഗവേഷണമനോഭാവവും വളര്ത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സ്ട്രീം എക്കോസിസ്റ്റത്തിന്റെ സ്റ്റാര്സ് പദ്ധതിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളവും കുസാറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സംസ്ഥാനതല കുട്ടി സ്ലാം പരിപാടിക്ക് കുസാറ്റില് തുടക്കമായി.
കാലിക്കട്ട് സര്വകലാശാല മുന് വൈസ് ചാന്സലര് ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി പാലക്കാട്, തൃശൂര്, എറണാകുളം, കണ്ണൂര്, ആലപ്പുഴ, മലപ്പുറം ജില്ലകളില്നിന്നായി ജലജന്യ രോഗങ്ങള് പ്രാദേശിക വ്യാപന സാധ്യതാ പഠനം, കൃഷി നൂതന സമീപനങ്ങളും യുവതലമുറയും, സാനിറ്ററി നാപ്കിന് ഉപയോഗം ശാസ്ത്രീയമോ, സുസ്ഥിരവികസനത്തിനായി കാര്ബണ് ന്യൂട്രല് വീടുകള് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ ഗവേഷണപഠനങ്ങള് അവതരിപ്പിച്ചു.
ഇന്നു നടക്കുന്ന സമാപനച്ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
Kerala
കൊച്ചി: കുസാറ്റ് വിദ്യാര്ഥി യൂണിയന് കെഎസ്യുവില് നിന്ന് എസ്എഫ്ഐ തിരിച്ചു പിടിച്ചു. യൂണിവേഴ്സിറ്റി യൂണിയന് കൗണ്സിലര്മാരുടെ തെരഞ്ഞെടുപ്പില് ആകെയുള്ള 190 സീറ്റില് 104 സീറ്റുകളാണ് എസ്എഫ്ഐക്ക് ലഭിച്ചത്.
കഴിഞ്ഞ തവണ 174 സീറ്റില് 86 സീറ്റ് നേടികൊണ്ടായിരുന്നു കെഎസ്യു കുസാറ്റില് യൂണിയന് ഭരണം പിടിച്ചത്. മുപ്പത് വർഷങ്ങള്ക്ക് ശേഷമുള്ള കെഎസ്യുവിന്റെ ആദ്യ വിജയവുമായിരുന്നിത്.
പിന്നീട് 2024 വരെ നടന്ന തെരഞ്ഞെടുപ്പിലെല്ലാം എസ്എഫ്ഐക്കായിരുന്നു വിജയം. വിജയത്തില് എസ്എഫ്ഐ പ്രവർത്തരെ അഭിനന്ദിച്ച് മന്ത്രി പി.രാജീവ് അടക്കമുള്ള നേതാക്കൾ രംഗത്തുവന്നു.