x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുസാറ്റ് വിദ്യാർഥി താമസ സ്ഥലത്ത് മരിച്ചനിലയിൽ


Published: April 23, 2026 08:15 AM IST | Updated: April 23, 2026 09:42 AM IST

കളമശേരി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനിയറിംഗ് വിദ്യാർഥി താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ആറാം സെമസ്റ്റർ വിദ്യാർഥി ആലപ്പുഴ കുമാരപുരം താമല്ലക്കൽ സ്വദേശി പുത്തൻ കാരിയിൽ കിഴക്കേതിൽ വീട്ടിൽ ഡി. ധനുഷിനെ (21)യാണ് ബുധൻ വൈകുന്നേരം അഞ്ചോടെ മരിച്ച നിലയിൽ കണ്ടത്.

ധനുഷ് സെമസ്റ്റർ പരീക്ഷയ്ക്കായി ഹാജർകുറവ് സംബന്ധിച്ച് സർട്ടിഫിക്കറ്റ് ബുധനാഴ്ചയോടെ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ, സമയമായിട്ടും കാണാതിരുന്നതിനാൽ അധ്യാപിക ഫോണിൽ വിളിച്ചു.

ഫോണെടുക്കാത്തതിനെത്തുടർന്നു മറ്റൊരു വിദ്യാർഥിയെ വിളിച്ചന്വേഷിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ധനുഷ്‌ വാടകയ്ക്ക് താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടത്. കളമശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.

Tags : CUSAT student dead residence

Recent News

Corehub Up