കളമശേരി: സ്കൂള്‍വിദ്യാര്‍ഥികളില്‍ ശാസ്ത്ര, സാങ്കേതിക രംഗങ്ങളോടുള്ള താത്പര്യവും ഗവേഷണമനോഭാവവും വളര്‍ത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സ്ട്രീം എക്കോസിസ്റ്റത്തിന്റെ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളവും കുസാറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സംസ്ഥാനതല കുട്ടി സ്ലാം പരിപാടിക്ക് കുസാറ്റില്‍ തുടക്കമായി.
കാലിക്കട്ട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി പാലക്കാട്, തൃശൂര്‍, എറണാകുളം, കണ്ണൂര്‍, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍നിന്നായി ജലജന്യ രോഗങ്ങള്‍ പ്രാദേശിക വ്യാപന സാധ്യതാ പഠനം, കൃഷി നൂതന സമീപനങ്ങളും യുവതലമുറയും, സാനിറ്ററി നാപ്കിന് ഉപയോഗം ശാസ്ത്രീയമോ, സുസ്ഥിരവികസനത്തിനായി കാര്‍ബണ്‍ ന്യൂട്രല്‍ വീടുകള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ ഗവേഷണപഠനങ്ങള്‍ അവതരിപ്പിച്ചു.
ഇന്നു നടക്കുന്ന സമാപനച്ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
Tags : Kutti Slam 2026 CUSAT