Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി ബുധനാഴ്ച ചേരും. വിജയ സാധ്യത മാത്രമാകും സ്ഥാനാർഥി നിർണയത്തിലെ ഘടകമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു.
സ്ക്രീനിംഗ് കമ്മിറ്റി ചെയര്മാന് മദുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് യോഗം ചേരുക. പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് മുമ്പ് ആദ്യ പട്ടിക പുറത്തിറക്കാനാണ് നീക്കം. സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും ദീപാ ദാസ് മുന്‍ഷി.
കൂടുതൽ പ്രവചനങ്ങൾക്കില്ലെന്നും ചിട്ടയോടെ കാര്യങ്ങൾ മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പടെയുള്ളവർ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.
District News
കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ കോണ്‍ഗ്രസ് നടത്തുന്ന ഒരുക്കം എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി വിലയിരുത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ മുതിർന്ന നേതാക്കൾ, ഡി സിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുമായി അവർ കൂടിക്കാഴ്ച നടത്തി. സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിച്ചു. എസ്ഐആർ മൂലം ഒരാൾക്കുപോലും വോട്ട് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകരുതെന്നു അവർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി. എം. നിയാസ്, വിദ്യ ബാലകൃഷ്ണൻ, കെ.എൽ. പൗലോസ്, എഐസിസി അംഗങ്ങളായ എൻ.ഡി. അപ്പച്ചൻ, പി.കെ. ജയലക്ഷ്മി, നേതാക്കളായ പി.പി. ആലി, കെ.ഇ. വിനയൻ, വി.എ. മജീദ്, എൻ.കെ. വർഗീസ്, ഒ.വി. അപ്പച്ചൻ,
സംഷാദ് മരക്കാർ, ശ്രീകാന്ത് പട്ടയൻ, ബിനു തോമസ്, ഡി.പി. രാജശേഖരൻ, പി.ഡി. സജി, എൻ.സി. കൃഷ്ണകുമാർ, എൻ.യു. ഉലഹന്നാൻ, പി.കെ. അബ്ദുറഹ്മാൻ, എടക്കൽ മോഹനൻ, ചിന്നമ്മ ജോസ്, പി.വി. ജോർജ്, എച്ച്.ബി. പ്രദീപ്, നിസി അഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, പോൾസണ്‍ കൂവക്കൽ, വർഗീസ് മുരിയൻകാവിൽ, എ.എം. നിഷാന്ത്, ജിൽസണ്‍ തൂപ്പുംകര, ബി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
District News
തൊടുപുഴ: ബീഹാറിലെ 64 ലക്ഷം വോട്ടർമാരെ നീക്കം ചെയ്ത് ഇന്ത്യാ മുന്നണിയെ പരാജയപ്പെടുത്തിയ ബിജെപി കേരളത്തിലും അതേ തന്ത്രം പയറ്റുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പറഞ്ഞു. രാജീവ് ഭവനിൽ ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഇതുവരെ കേരളത്തിൽ 25 ലക്ഷം പേരുടെ എന്യൂമറേഷൻ ഫോറം തിരികേ ലഭിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ വോട്ടു വെട്ടാൻ സിപിഎമ്മും ബിജെപിയോടൊപ്പം കൈ കോർക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നതെന്നും അവർ വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി പി.വി. മോഹൻ മുഖ്യപ്രഭാഷണം നടത്തി.
കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗങ്ങളായ ജോസഫ് വാഴയ്ക്കൻ, എ.കെ. മണി, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ്, ജനറൽ സെക്രട്ടറിമാരായ എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, എം.ആർ. അഭിലാഷ്, ജോഷി ജോസഫ്, നിഷ സോമൻ, ജോയി തോമസ്, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, എം.ഡി. അർജുനൻ, ഷിബിലി സാഹിബ്, സിറിയക് തോമസ്, എൻ.ഐ. ബെന്നി, ജി. മുനിയാണ്ടി, ജോസ് അഗസ്റ്റിൻ, ടി.എസ്. സിദ്ദിഖ്, ടി.ജെ. പീറ്റർ, ചാർളി ആന്റണി, പി.എസ്. ചന്ദ്രശേഖരപിള്ള, രാജു ഓടയ്ക്കൽ, എം.കെ. പുരുഷോത്തമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്തിൽ കുറഞ്ഞത് 10 ഡിവിഷനുകളിൽ വിജയിക്കും. ഏഴു ബ്ലോക്ക് പഞ്ചായത്തിലും 37 പഞ്ചായത്തിലും ഭരണം പിടിക്കുമെന്നും രണ്ടു നഗരസഭയിൽ ഭരണം നിലനിറുത്തുമെന്നും യോഗം വിലയിരുത്തി.
District News
കൊക്കയാർ: സമസ്ത മേഖലയും തകർത്ത ഇടതു ഭരണത്തിൽ ജനജീവിതം ദുഃസഹമാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി. 2021ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 18 പേർക്ക് ഇടുക്കി കെയർ ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ദീപ. ജനാധിപത്യ ധ്വംസനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പാവപ്പെട്ടവർക്ക് നീതി നിഷേധിക്കുന്ന സർക്കാരുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന തെന്നും ദീപദാസ് മുൻഷി പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് റോയ് കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറിമാരായ ഇബ്രാഹിംകുട്ടി കല്ലാർ, എസ്. അശോകൻ, നിഷ സോമൻ, യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി ഭാരവാഹികളായ സിറിയക് തോമസ്, പി.എ. അബ്ദുൾ റഷീദ്, ബ്ലോക്ക് പ്രസിഡന്റ് ജോർജ് ജോസഫ്, മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി, സിഎസ്ഐ പള്ളി വികാരി റവ. പി.ഡി. സുനീഷ്, സെന്റ് ജോസഫ് പള്ളി വികാരി ഫാ. സേവ്യർ മാമൂട്ടിൽ, മക്കാ മസ്ജിദ് ഇമാം ഇസ്മായിൽ മൗലവി, എസ്.എൻഡിപി ശാഖാ പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, നേതാക്കളായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ടോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോടഞ്ചേരി: മലയോരമേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് വാർഡ് പ്രസിഡന്റുമാരുടെ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ വന്യമൃഗ സംഘർഷം തടയാൻ ഗവൺമെന്റുകൾ കാലാനുസൃതമായി ഒന്നും ചെയ്യുന്നില്ല.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകരുടെ പ്രശ്നങ്ങൾക്കും മനുഷ്യ വന്യമൃഗ സംഘർഷം തടയാൻ ശാശ്വത പരിഹാരം കാണുമെന്നും അവർ പറഞ്ഞു. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.
എഐസിസി സെക്രട്ടറി മൻസൂർ അലിഖാൻ, കെപിസിസി മെമ്പർമാരായ പി.സി. ഹബീബ് തമ്പി, ആദം മുൻഷി, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി.ജെ. ആന്റണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ജോബി ഇലന്തൂർ, എം. സിറാജുദ്ദീൻ, ബോസ് ജേക്കബ്, എം.ഡി. അഷറഫ്, വിൻസെന്റ് വടക്കേമുറിയിൽ, അലക്സ് തോമസ് ചെമ്പകശേരി, സണ്ണി കാപ്പാട്ട് മല എന്നിവർ പ്രസംഗിച്ചു.