x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളംപിടിക്കാന്‍ കോൺഗ്രസ് : തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്കം ദീ​പാ ദാ​സ് മു​ൻ​ഷി വി​ല​യി​രു​ത്തി


Published: January 19, 2026 03:18 AM IST | Updated: January 19, 2026 03:18 AM IST

ഡി​സി​സി ഓ​ഫീ​സി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളോ​ട് സം​സാ​രി​ക്കു​ന്നു.

ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന ഒ​രു​ക്കം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ൻ​ഷി വി​ല​യി​രു​ത്തി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ, ഡി ​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​രു​മാ​യി അ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ​മ​ഗ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു. എ​സ്ഐ​ആ​ർ മൂ​ലം ഒ​രാ​ൾ​ക്കു​പോ​ലും വോ​ട്ട് ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്നു അ​വ​ർ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ടി. ​സി​ദ്ദി​ഖ്, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, എ​ഐ​സി​സി സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ലി ഖാ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​എം. നി​യാ​സ്, വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ​ൽ. പൗ​ലോ​സ്, എ​ഐ​സി​സി അം​ഗ​ങ്ങ​ളാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​കെ. ജ​യ​ല​ക്ഷ്മി, നേ​താ​ക്ക​ളാ​യ പി.​പി. ആ​ലി, കെ.​ഇ. വി​ന​യ​ൻ, വി.​എ. മ​ജീ​ദ്, എ​ൻ.​കെ. വ​ർ​ഗീ​സ്, ഒ.​വി. അ​പ്പ​ച്ച​ൻ,

സം​ഷാ​ദ് മ​ര​ക്കാ​ർ, ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, ബി​നു തോ​മ​സ്, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, പി.​ഡി. സ​ജി, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, എ​ട​ക്ക​ൽ മോ​ഹ​ന​ൻ, ചി​ന്ന​മ്മ ജോ​സ്, പി.​വി. ജോ​ർ​ജ്, എ​ച്ച്.​ബി. പ്ര​ദീ​പ്, നി​സി അ​ഹ​മ്മ​ദ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, എ.​എം. നി​ഷാ​ന്ത്, ജി​ൽ​സ​ണ്‍ തൂ​പ്പും​ക​ര, ബി. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad Congress Deepa Das Munshi

Recent News

Corehub Up