2021ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 18 പേർക്ക് ഇടുക്കി കെയർ ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി നിർവഹി
കൊക്കയാർ: സമസ്ത മേഖലയും തകർത്ത ഇടതു ഭരണത്തിൽ ജനജീവിതം ദുഃസഹമാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി. 2021ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 18 പേർക്ക് ഇടുക്കി കെയർ ഫൗണ്ടേഷൻ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ ദാനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ദീപ. ജനാധിപത്യ ധ്വംസനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പാവപ്പെട്ടവർക്ക് നീതി നിഷേധിക്കുന്ന സർക്കാരുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന തെന്നും ദീപദാസ് മുൻഷി പറഞ്ഞു.
ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് റോയ് കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറിമാരായ ഇബ്രാഹിംകുട്ടി കല്ലാർ, എസ്. അശോകൻ, നിഷ സോമൻ, യുഡിഎഫ് ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി, ഡിസിസി ഭാരവാഹികളായ സിറിയക് തോമസ്, പി.എ. അബ്ദുൾ റഷീദ്, ബ്ലോക്ക് പ്രസിഡന്റ് ജോർജ് ജോസഫ്, മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി, സിഎസ്ഐ പള്ളി വികാരി റവ. പി.ഡി. സുനീഷ്, സെന്റ് ജോസഫ് പള്ളി വികാരി ഫാ. സേവ്യർ മാമൂട്ടിൽ, മക്കാ മസ്ജിദ് ഇമാം ഇസ്മായിൽ മൗലവി, എസ്.എൻഡിപി ശാഖാ പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, നേതാക്കളായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, സണ്ണി തട്ടുങ്കൽ, നൗഷാദ് വെംബ്ലി, ടോണി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Deepa Das Munshi nattuvisesham local news