x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ‌ വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണും: ദീ​പാ ദാ​സ് മു​ൻ​ഷി


Published: November 1, 2025 05:11 AM IST | Updated: November 1, 2025 05:11 AM IST

തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി നി​ർ​വ​ഹി​ക്കു​ന്നു.

കോ​ട​ഞ്ചേ​രി: മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ത​ട​യാ​ൻ ഗ​വ​ൺ​മെ​ന്‍റു​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി ഒ​ന്നും ചെ​യ്യു​ന്നി​ല്ല.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​നു​ഷ്യ വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ത​ട​യാ​ൻ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഐ​സി​സി സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ലി​ഖാ​ൻ, കെ​പി​സി​സി മെ​മ്പ​ർ​മാ​രാ​യ പി.​സി. ഹ​ബീ​ബ് ത​മ്പി, ആ​ദം മു​ൻ​ഷി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ബു പൈ​ക്കാ​ട്ടി​ൽ, സി.​ജെ. ആ​ന്‍റ​ണി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ബി ഇ​ല​ന്തൂ​ർ, എം. ​സി​റാ​ജു​ദ്ദീ​ൻ, ബോ​സ് ജേ​ക്ക​ബ്, എം.​ഡി. അ​ഷ​റ​ഫ്, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, സ​ണ്ണി കാ​പ്പാ​ട്ട് മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Deepa Das Munshi Local News Kozhikode Nattuvishesham

Recent News

Corehub Up