Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Projects

Wayanad

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ക​സ​നം പ​ദ്ധ​തി​ക​ൾ യഥാസമയം പൂ​ർ​ത്തി​യാ​ക്ക​ണം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ഭൗ​തി​ക ഗു​ണ​നി​ല​വാ​ര വി​ക​സ​ന​ത്തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്ര​ധാ​ന അ​ധ്യാ​പ​ക​ർ​ക്കും പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം, ജി​ല്ലാ​ത​ല ശ്രേ​ഷ്ഠ​വി​ദ്യാ​ല​യ പു​ര​സ്കാ​ര വി​ത​ര​ണം എ​ന്നി​വ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പൂ​ർ​ത്തി​യാ​കാ​ത്ത സ്പി​ൽ ഓ​വ​ർ പ​ദ്ധ​തി​ക​ൾ​ക്ക് വ​ലി​യൊ​രു തു​ക നീ​ക്കി​വ​യ്ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​തി​നാ​ൽ ന​ട​പ്പ് വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ളും മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റും കൃ​ത്യ​മാ​യി വി​നി​യോ​ഗി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ൻ നി​ർ​ദേ​ശി​ച്ചു. ഉ​ന്ന​തി​ക​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളും സ്കൂ​ളി​ൽ കൃ​ത്യ​മാ​യി എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സീ​റോ ഡ്രോ​പ്പൗ​ട്ട് പ​ദ്ധ​തി ന​ട​പ്പാ​ക്കും.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ, വാ​ർ​ഡ്, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും. സ്കൂ​ൾ​ത​ല​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് നോ​ഡ​ൽ ഓ​ഫീ​സ​ർ ചു​മ​ത​ല ന​ൽ​കി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ക്കും. ഗ്രൂ​പ്പു​ക​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ജ​ർ ഉ​റ​പ്പാ​ക്കി ഡ്രോ​പ്പൗ​ട്ട് പൂ​ർ​ണ​മാ​യും ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ എ​പി​ജെ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ൽ​മ മോ​യി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര വ്യാ​സ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി.​വി. മ​ൻ​മോ​ഹ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബെ​ന്നി ജോ​സ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജി​നി തോ​മ​സ്, വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ നി​സാ​ർ ക​ന്പ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​പി അ​ബ്ദു​ൾ ജ​ലീ​ൽ, വൈ​ത്തി​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഡോ.​കെ.​ടി. അ​ഷ​റ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബീ​ന സ​ജി, മു​ഫീ​ദ തെ​സ്നി, ക​മ​ല രാ​മ​ൻ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

വി​ക​സ​ന പ​ദ്ധ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്ന് എം.​ സ്വ​രാ​ജ്

കോ​ത​മം​ഗ​ലം: സം​സ്ഥാ​ന​ത്ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ വി​ക​സന പ​ദ്ധ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും ഇ​ത് തു​ട​ർ​ഭ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റം​ഗം എം. ​സ്വ​രാ​ജ്. കോ​ത​മം​ഗ​ല​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റ​ണി ജോ​ണി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ കോ​ത​മം​ഗ​ലം ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ടി. ബെ​ന്നി അ​ധ്യ​ക്ഷ​നാ​യി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ്, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​കെ. ശി​വ​ൻ, ആ​ർ. അ​നി​ൽ​കു​മാ​ർ, ഷാ​ജി മു​ഹ​മ്മ​ദ്, പി.​കെ. രാ​ജേ​ഷ്, എം.​വി. മാ​ണി തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ആ​രം​ഭി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​കെ. ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Kerala

1,500 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 1,500 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്നു.

ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം 17ന് ​​​റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മും​​​ബൈ ഫോ​​​ർ​​​ട്ട് ഓ​​​ഫീ​​​സി​​​ൽ ഇ-​​​കു​​​ബേ​​​ർ സം​​​വി​​​ധാ​​​നം വ​​​ഴി ന​​​ട​​​ക്കും.

വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്ക് www.finance.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Kerala

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം: കേ​ര​ള​ത്തി​ന് 10,800 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന 10,800 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ദേ​ശീ​യ​പാ​ത, റെ​യി​ൽ​വേ, പെ​ട്രോ​കെ​മി​ക്ക​ൽ മേ​ഖ​ല​ക​ളി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്.

4,790 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​റു​വ​രി​യാ​യി വി​ക​സി​പ്പി​ച്ച ദേ​ശീ​യ പാ​ത​യു​ടെ ര​ണ്ട് പ്ര​ധാ​ന റീ​ച്ചു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ ത​ല​പ്പാ​ടി - ചെ​ങ്ങ​ള പാ​ത​യും (2,650 കോ​ടി രൂ​പ), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വെ​ങ്ങ​ളം - രാ​മ​നാ​ട്ടു​ക​ര ബൈ​പാ​സു​മാ​ണ് (2,140 കോ​ടി രൂ​പ) ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്.

കൊ​ച്ചി റി​ഫൈ​ന​റി​യി​ൽ 5,500 കോ​ടി രൂ​പ നി​ക്ഷേ​പ​ത്തി​ൽ നി​ർ​മ്മി​ക്കു​ന്ന പോ​ളി​പ്രൊ​പ്പി​ലീ​ൻ യൂ​ണി​റ്റി​ന് പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ലൂ​ടെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ, കു​റ്റി​പ്പു​റം, ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മോ​ദി നി​ർ​വ​ഹി​ച്ചു. ഷൊ​ർ​ണൂ​ർ - നി​ല​മ്പൂ​ർ പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണ​വും, പാ​ല​ക്കാ​ട് - പൊ​ള്ളാ​ച്ചി പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സും മോ​ദി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

കൊ​ല്ലം പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ൽ സ്ഥാ​പി​ക്കു​ന്ന 50 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഫ്ലോ​ട്ടിം​ഗ് സോ​ളാ​ർ പ്ലാ​ന്‍റി​നും പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു.

 

 

Kerala

ആ​റാ​ഴ്ച​യ്ക്ക​കം വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം; ഐ​എ​എ​സു​കാ​രോ​ട് മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​റാ​​​ഴ്ച​​​യ്ക്ക​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​നി ആ​​​റാ​​​ഴ്ച മാ​​​ത്ര​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്നി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ന​​​കം ഇ​​​പ്പോ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തും ന​​​ട​​​പ്പാ​​​ക്കി​​​വ​​​രു​​​ന്ന​​​തു​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. ഇ​​​നി പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ബ​​​ജ​​​റ്റി​​​ൽ മാ​​​ത്ര​​​മാ​​​കും പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക. അ​​​ത് അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷാ​​​രം​​​ഭം മു​​​ത​​​ൽ ന​​​ട​​​പ്പാ​​​ക്കേ​​​ണ്ട​​​താ​​​ണ്.

ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ജ​​​സ്റ്റീ​​​സ്. ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ൽ ഇ​​​നി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​വ​​​യും വേ​​​ഗ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്ക​​​ണം. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ പി​​​ന്നീ​​​ട് പ​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ലും ഇ​​​ട​​​പെ​​​ടാ​​​ൻ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം ത​​​ട​​​സ​​​മാ​​​കും. ഈ ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​ക​​​ണം ഇ​​​ത് ക​​​ണ്ട​​​റി​​​ഞ്ഞു നി​​​ർ​​​വ​​​ഹി​​​ക്കേ​​​ണ്ട​​​ത്. ഈ ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

ജ​​​ന​​​ങ്ങ​​​ളെ നേ​​​രി​​​ട്ടു ബാ​​​ധി​​​ക്കു​​​ന്ന ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ഉ​​​ട​​​ന​​​ടി പ​​​രി​​​ഹാ​​​രം കാ​​​ണാ​​​ൻ സെ​​​ക്ര​​​ട്ട​​​റി ത​​​ല​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ട ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക്, അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗം വി​​​ളി​​​ച്ചും വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

വി​ക​സ​ന പ​ദ്ധ​തി​ക​ൾ മുൻകൈയെടുത്ത് പൂ​ർ​ത്തി​യാ​ക്കണം: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ൻ​​​പ് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ മ​​​ന്ത്രി​​​മാ​​​ർ മു​​​ൻ​​​കൈയെടു​​​ത്ത് പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ർ​​​ദേ​​​ശം. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ്ഞാ​​​പ​​​നം നേ​​​ര​​​ത്തേ വ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം പ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം നി​​​ർ​​​ദേ​​​ശി​​​ച്ചു.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​നം മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​ല്ല. അ​​​ത​​​തു പാ​​​ർ​​​ട്ടി​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷം ജ​​​നു​​​വ​​​രി ആ​​​ദ്യം ചേ​​​രു​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് യോ​​​ഗ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യാ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നാ​​​ൽ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യം ച​​​ർ​​​ച്ച​​​യാ​​​യി​​​ല്ല.

എ​​​ന്നാ​​​ൽ, നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ല​​​ക്ഷ്യ​​​മി​​​ട്ടു വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ മ​​​ന്ത്രി​​​മാ​​​ർ നേ​​​രി​​​ട്ടിട​​​പെ​​​ട്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം. ര​​​ണ്ടു​​​മാ​​​സ​​​മാ​​​കും ഇ​​​നി സ​​​ർ​​​ക്കാ​​​രി​​​നു മു​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ്ഞാ​​​പ​​​നം വ​​​ന്നാ​​​ൽ പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു വി​​​ല​​​ങ്ങു​​​ത​​​ടി​​​യാ​​​കും.

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ്ഞാ​​​പ​​​നം വ​​​ന്നശേ​​​ഷം ഒ​​​രു മാ​​​സ​​​ത്തി​​​ലേ​​​റെ സ​​​മ​​​യം പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ന്‍റെ കാ​​​ല​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഈ ​​​സ​​​മ​​​യ​​​ത്ത് മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ ചേ​​​ർ​​​ന്നി​​​രു​​​ന്നി​​​ല്ല. അ​​​ഞ്ച് ആ​​​ഴ്ച​​​ക​​​ൾ​​​ക്കു ശേ​​​ഷം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ 30-ലേ​​​റെ അ​​​ജ​​​ൻ​​​ഡ​​​ക​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​ക​​​ൾ ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. ജ​​​നു​​​വ​​​രി ര​​​ണ്ടാം​​​വാ​​​ര​​​ത്തോ​​​ടെ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം ചേ​​​രേ​​​ണ്ടിവ​​​രും. ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ.​​​വി. ആ​​​ർ​​​ലേ​​​ക്ക​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തോ​​​ടെ തു​​​ട​​​ങ്ങു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തു​​​ട​​​ർ​​​ന്നു​​​ള്ള ആ​​​ഴ്ച​​​ക​​​ളി​​​ൽ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​മു​​​ണ്ടാ​​​കും.

മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്കു​​​ള്ള വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് പാ​​​സാ​​​ക്കി​​​യാ​​​കും പി​​​രി​​​യു​​​ക. മേ​​​യ് മാ​​​സ​​​ത്തി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​ന്ന പു​​​തി​​​യ സ​​​ർ​​​ക്കാ​​​രാ​​​കും സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക.

Latest News

Corehub Up