x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​​​​മ​​​​ര​​​​ക​​​​ത്തെ ആ​​​​രോ​​​​ഗ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ വൻ വി​​​​ക​​​​സ​​​​ന​​​​ പ​​​​ദ്ധ​​​​തികൾ

വെബ് ഡെസ്ക്
Published: July 23, 2026 12:05 AM IST | Updated: July 23, 2026 12:05 AM IST

സി​​​​എ​​​​ച്ച്സി​​​​യി​​​​ൽ പ​​​​ദ്ധ​​​​തി ച​​​​ർ​​​​ച്ച​​​​

കു​​​​മ​​​​ര​​​​കം: ആ​​​​രോ​​​​ഗ്യ സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നും അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി കു​​​​മ​​​​ര​​​​കം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള ആ​​​​രോ​​​​ഗ്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 6.15 കോ​​​​ടി​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് ഉ​​​​ട​​​​ൻ തു​​​​ട​​​​ക്ക​​​​മാ​​​​കും. 15-ാം ധ​​​​ന​​​​കാ​​​​ര്യ ക​​​​മ്മീ​​​​ഷ​​​​ൻ ഗ്രാ​​​​ന്‍റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി കു​​​​മ​​​​ര​​​​കം സാ​​​​മൂ​​​​ഹി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ 4.5 കോ​​​​ടി ചെ​​​​ല​​​​വി​​​​ൽ പു​​​​തി​​​​യ ഒ​​​​പി ബ്ലോ​​​​ക്ക് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നും, കു​​​​മ​​​​ര​​​​കം സൗ​​​​ത്ത്, ആ​​​​ട്ടി​​​​പ്പീ​​​​ടി​​​​ക, ആ​​​​പ്പി​​​​ത്ത​​​​റ ജ​​​​ന​​​​കീ​​​​യ ആ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്ക് 55 ല​​​​ക്ഷം രൂ​​​​പ വീ​​​​തം ചെ​​​​ല​​​​വി​​​​ൽ പു​​​​തി​​​​യ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് പ​​​​ദ്ധ​​​​തി. നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ട​​​​ൻ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കി വേ​​​​ഗ​​​​ത്തി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തും കു​​​​മ​​​​ര​​​​കം പ​​​​ഞ്ചാ​​​​യ​​​​ത്തും സം​​​​യു​​​​ക്ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. സാ​​​​ങ്കേ​​​​തി​​​​ക ത​​​​ട​​​​സ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും പ​​​​ദ്ധ​​​​തി ന​​​​ട​​​​ത്തി​​​​പ്പി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​ധി​​​​ക സാ​​​​മ്പ​​​​ത്തി​​​​ക പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി ഇ​​​​രു തദ്ദേശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ദ്ധ​​​​തി വി​​​​ഹി​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ ഫ​​​​ണ്ട് വ​​​​ക​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്നു.

നി​​​​ർ​​​​മാ​​​​ണപ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​വി​​​​ലെ പു​​​​രോ​​​​ഗ​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നും തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യി കു​​​​മ​​​​ര​​​​കം സാ​​​​മൂ​​​​ഹി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ യോ​​​​ഗം ചേ​​​​ർ​​​​ന്നു.

യോ​​​​ഗ​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ ആ​​​​രോ​​​​ഗ്യ ദൗ​​​​ത്യം ജൂ​​​​നി​​​​യ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ് (എ​​​​ൻ​​​​ജി​​​​നിയ​​​​റിം​​​​ഗ്) ര​​​​ഞ്ജി​​​​നി രാ​​​​ജ്, നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ നി​​​​ർ​​​​വ​​​​ഹ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ, കു​​​​മ​​​​ര​​​​കം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ.​​​​പി. ഗോ​​​​പി, ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് ആ​​​​രോ​​​​ഗ്യ സ്റ്റാ​​​​ൻ​​​​ഡിം​​​​ഗ് ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ല​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ്, കു​​​​മ​​​​ര​​​​കം സാ​​​​മൂ​​​​ഹി​​​​കാ​​​​രോ​​​​ഗ്യ കേ​​​​ന്ദ്രം മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ഡോ. ​​​​സീ​​​​മ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : development projects NattuVishasham DistrictNews

Recent News

Corehub Up