x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം: കേ​ര​ള​ത്തി​ന് 10,800 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ


Published: March 11, 2026 02:54 PM IST | Updated: March 11, 2026 03:15 PM IST

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ക​രു​ത്തു​പ​ക​രു​ന്ന 10,800 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ദേ​ശീ​യ​പാ​ത, റെ​യി​ൽ​വേ, പെ​ട്രോ​കെ​മി​ക്ക​ൽ മേ​ഖ​ല​ക​ളി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്.

4,790 കോ​ടി രൂ​പ ചെ​ല​വി​ൽ ആ​റു​വ​രി​യാ​യി വി​ക​സി​പ്പി​ച്ച ദേ​ശീ​യ പാ​ത​യു​ടെ ര​ണ്ട് പ്ര​ധാ​ന റീ​ച്ചു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ ത​ല​പ്പാ​ടി - ചെ​ങ്ങ​ള പാ​ത​യും (2,650 കോ​ടി രൂ​പ), കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വെ​ങ്ങ​ളം - രാ​മ​നാ​ട്ടു​ക​ര ബൈ​പാ​സു​മാ​ണ് (2,140 കോ​ടി രൂ​പ) ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്.

കൊ​ച്ചി റി​ഫൈ​ന​റി​യി​ൽ 5,500 കോ​ടി രൂ​പ നി​ക്ഷേ​പ​ത്തി​ൽ നി​ർ​മ്മി​ക്കു​ന്ന പോ​ളി​പ്രൊ​പ്പി​ലീ​ൻ യൂ​ണി​റ്റി​ന് പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ലൂ​ടെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ, കു​റ്റി​പ്പു​റം, ച​ങ്ങ​നാ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മോ​ദി നി​ർ​വ​ഹി​ച്ചു. ഷൊ​ർ​ണൂ​ർ - നി​ല​മ്പൂ​ർ പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണ​വും, പാ​ല​ക്കാ​ട് - പൊ​ള്ളാ​ച്ചി പു​തി​യ ട്രെ​യി​ൻ സ​ർ​വീ​സും മോ​ദി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

കൊ​ല്ലം പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ൽ സ്ഥാ​പി​ക്കു​ന്ന 50 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ഫ്ലോ​ട്ടിം​ഗ് സോ​ളാ​ർ പ്ലാ​ന്‍റി​നും പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു.

 

 

Tags : Prime Minister's visit Development projects

Recent News

Corehub Up