കോതമംഗലം: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർഭരണത്തിന് കാരണമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. കോതമംഗലത്തെ എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോണിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ കോതമംഗലം കല ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ടി. ബെന്നി അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, സിപിഐ ജില്ലാ സെക്രട്ടറി ഇ.കെ. ശിവൻ, ആർ. അനിൽകുമാർ, ഷാജി മുഹമ്മദ്, പി.കെ. രാജേഷ്, എം.വി. മാണി തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് കോതമംഗലം പോലീസ് സ്റ്റേഷന് സമീപം ആരംഭിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ ജില്ലാ സെക്രട്ടറി ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു.
Tags : nattu vishesham M. Swaraj development projects