Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Panchayat

Palakkad

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ​മി​തിയോ​ഗം: വി​ദ്യാ​ല​യ ന​വീ​ക​ര​ണ​ത്തി​നു തു​ക അ​നു​വ​ദി​ച്ചു

പാ​ല​ക്കാ​ട്: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി തു​ക അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം. ശ​ശി. വി​വി​ധ സ്കൂ​ളു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി 20000 രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ എ​ല്ലാം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി കെ​ട്ടി​ടം നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽനി​ന്നും മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​മു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്തെ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നാ​യും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലെ ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ കൗ​ണ്‍​സി​ല​ർ​മാ​രെ നി​യ​മി​ക്കു​ന്ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ൻ. സ​രി​ത അ​ധ്യ​ക്ഷ​യാ​യി.

പ​രി​പാ​ടി​യി​ൽ വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി​വി​ധ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം. ​രാ​മ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വെ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടി.​എം. ശ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​വ​സാ​ന ബോ​ർ​ഡ് മീ​റ്റിം​ഗ് ആ​യി​രു​ന്നു.

District News

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ അ​ധി​കാ​ര​മേ​റ്റു

തൃ​ശൂ​ർ: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു മ​ത്സ​രി​ച്ചു വി​ജ​യി​ച്ച മു​പ്പ​ത് അം​ഗ​ങ്ങ​ളും സ​ത്യ​പ്ര​തി​ജ്ഞചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ജി​ല്ലാ ആ​സൂ​ത്ര​ണ​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ ടു​ക്ക​പ്പെ​ട്ട മു​തി​ർ​ന്ന അം​ഗം മേ​രി തോ​മ​സി​ന് ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. വാ​ഴാ​നി ഡി​ വി​ഷ​നി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മേ​രി തോ​മ​സ് തു​ട​ർ​ന്ന് മ​റ്റ് അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഏ​ഴു​പേ​ർ ഈ​ശ്വ​ര​നാ​മ​ത്തി​ലും ഒ​രം​ഗം ദൈ​വ​നാ​മ​ത്തി​ലും ഒ​രം​ഗം അ​ല്ലാ​ഹു​വി​ന്‍റെ നാ​മ​ത്തി​ലും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​പ്പോ​ൾ 21 അം​ഗ​ങ്ങ​ൾ ദൃ​ഢ​പ്ര​തി​ജ്ഞ ന​ട​ത്തി.

പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്രി​ൻ​സ്, മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത ച​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ്ര​ഥ​മ​യോ​ഗം ചേ​ർ​ന്നു.

District News

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

കോ​​ട്ട​​യം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളു​​ടെ സ​​ത്യ​​പ്ര​​തി​​ജ്ഞ ഇ​​ന്നു രാ​​വി​​ലെ 10ന് ​​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ല്‍ ന​​ട​​ക്കും.


ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലെ മു​​തി​​ര്‍​ന്ന അം​​ഗ​​മാ​​യ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വി​​ഷ​​നി​​ല്‍നി​​ന്നു​​ള്ള തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി ജി​​ല്ലാ ക​​ള​​ക്ട​​ര്‍ തേ​​ജ​​ന്‍ കു​​മാ​​ര്‍ മീ​​ണ​​യ്ക്ക് മു​​മ്പാ​​കെ സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യും. തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി 22 അം​​ഗ​​ങ്ങ​​ള്‍​ക്കും സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊടു​​ക്കും. ‌തു​​ട​​ര്‍​ന്ന് തോ​​മ​​സ് കു​​ന്ന​​പ്പ​​ള്ളി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ജി​​ല്ല പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ്ര​​ഥ​​മ യോ​​ഗ​​വും ചേ​​രും. 27നു ​​രാ​​വി​​ലെ 10ന് ​​പ്ര​​സി​​ഡ​ന്‍റ് തെ​​ര​​ഞ്ഞെ​​ട​​പ്പും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പും ന​​ട​​ക്കു

Kerala

റീ ​കൗ​ണ്ടിം​ഗി​ലും ബേ​ക്ക​ൽ കൂ​ടെ നി​ന്നു; കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫി​നൊ​പ്പം

കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം സി​പി​എ​മ്മി​ന് ത​ന്നെ. ബേ​ക്ക​ൽ ഡി​വി​ഷ​നി​ലെ റീ ​കൗ​ണ്ടിം​ഗ് ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫ് ഉ​റ​പ്പി​ച്ച​ത്.

പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ റീ ​കൗ​ണ്ടിം​ഗ് ന​ട​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഫ​ലം പു​റ​ത്തു​വ​ന്ന​തോ​ടെ എ​ൽ​ഡി​എ​ഫ് തു​ട​ർ​ഭ​ര​ണം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബേ​ക്ക​ൽ ഡി​വി​ഷ​ൻ യു​ഡി​എ​ഫി​നൊ​പ്പം നി​ന്നി​രു​ന്നു​വെ​ങ്കി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം യു​ഡി​എ​ഫി​ന് ല​ഭി​ച്ചേ​നെ.

District News

ജില്ലാ പഞ്ചായത്തിലേക്ക് മത്സരം കടുക്കുന്നു

ഭ​​ര​​ണ​​ങ്ങാ​​നം ഡി​​വി​​ഷ​​ന്‍

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലെ വ​​നി​​താ സം​​വ​​ര​​ണ ഡി​​വി​​ഷ​​നാ​​യി ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സു​​ക​​ള്‍ നേ​​ര്‍​ക്കു​​നേ​​ര്‍ ഏ​​റ്റു​​മു​​ട്ടു​​ന്നു. യു​​ഡി​​എ​​ഫ് സീ​​റ്റി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് പാ​​ലാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​ജ് പു​​ളി​​ങ്കാ​​ടി​​ന്‍റെ ഭാ​​ര്യ ലൈ​​സ​​മ്മ പു​​ളി​​ങ്കാ​​ടും എ​​ല്‍​ഡി​​എ​​ഫ് സീ​​റ്റി​​ല്‍ മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ്-​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പെ​​ണ്ണ​​മ്മ ജോ​​സ​​ഫും എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി മാ​​ഗി ക​​ല്ല​​റ​​യ്ക്ക​​ലു​​മാ​​ണ് രം​​ഗ​​ത്തു​​ള്ള​​ത്. ഭ​​ര​​ണ​​ങ്ങാ​​നം ഡി​​വി​​ഷ​​നി​​ല്‍ ക​​രൂ​​ര്‍, മീ​​ന​​ച്ചി​​ല്‍, ക​​ട​​നാ​​ട്, ഭ​​ര​​ണ​​ങ്ങാ​​നം, എ​​ലി​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തു​​ക​​ളാ​​ണ് ഉ​​ള്‍​പ്പെ​​ടു​​ന്ന​​ത്.

ലൈ​​സ​​മ്മ ജോ​​ര്‍​ജ് -യു​​ഡി​​എ​​ഫ്

ദീ​​ര്‍​ഘ​​കാ​​ല​​ത്തെ അ​​ധ്യാ​​പ​​ന സേ​​വ​​ന​​ത്തി​​നു ശേ​​ഷം കു​​ട​​ക്ക​​ച്ചി​​റ സെ​​ന്‍റ് ജോ​​സ​​ഫ് ഹൈ​​സ്‌​​കൂ​​ളി​​ല്‍ നി​​ന്നു ഹെ​​ഡ്മി​​സ്ട്ര​​സാ​​യി റി​​ട്ട​​യ​​ര്‍ ചെ​​യ്തു. എ​​കെ​​സി​​സി പാ​​ലാ രൂ​​പ​​ത വ​​നി​​താ കോ ​​ഓ​​ര്‍​ഡി​​നേ​​റ്റ​​റും മാ​​തൃ​​വേ​​ദി പാ​​ലാ ഫൊ​​റോ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ണ്. ലൈ​​സ​​മ്മ ജോ​​ര്‍​ജി​​ന്‍റെ ക​​ന്നി​​യ​​ങ്ക​​മാ​​ണി​​ത്.

പെ​​ണ്ണ​​മ്മ ജോ​​സ​​ഫ് -എ​​ല്‍​ഡി​​എ​​ഫ്

35 വ​​ര്‍​ഷ​​ത്തെ അ​​ധ്യാ​​പ​​ന ജീ​​വി​​ത​​ത്തി​​ല്‍ 14 വ​​ര്‍​ഷം ഹെ​​ഡ്മി​​സ്ട്ര​​സാ​​യി​​രു​​ന്നു. ഭ​​ര്‍​ത്താ​​വ് പി.​​ടി. ജോ​​സ​​ഫ് പ​​ന്ത​​ലാ​​നി മീ​​ന​​ച്ചി​​ല്‍ പ​​ഞ്ചാ​​യ​​ത്തി​​ല്‍ മെം​​ബ​​റാ​​യി​​രു​​ന്നു.​​നി​​ല​​വി​​ല്‍ കേ​​ര​​ള വ​​നി​​താ വി​​ക​​സ​​ന കോ​​ര്‍​പ​​റേ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​റാ​​ണ്. 2015 ല്‍ ​​സം​​സ്ഥാ​​ന അ​​ധ്യാ​​പ​​ക അ​​വാ​​ര്‍​ഡ് ല​​ഭി​​ച്ചു. മു​​ന്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗ​​മാ​​ണ്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്കു ര​​ണ്ടാ​​മ​​ത്തെ മ​​ത്സ​​രം.

മാ​​ഗി ക​​ല്ല​​റ​​യ്ക്ക​​ല്‍ -എ​​ന്‍​ഡി​​എ

മാ​​ഗി ക​​ല്ല​​റ​​യ്ക്ക​​ല്‍ ബി​​ജെ​​പി ന്യൂ​​ന​​പ​​ക്ഷ മോ​​ര്‍​ച്ച ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​ണ്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് ആ​​ദ്യ​​മ​​ത്സ​​ര​​മാ​​ണ്. ളാ​​ലം ബ്ലോ​​ക്കി​​ലേ​​ക്ക് ക​​ഴി​​ഞ്ഞ ത​​വ​​ണ മ​​ത്സ​​രി​​ച്ചി​​രു​​ന്നു. കാ​​സ​​യു​​ടെ പാ​​ലാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റാ​​ണ്.

പൂ​ഞ്ഞാ​ര്‍ ഡി​വി​ഷ​ന്‍

ഇ​​ട​​തു, വ​​ല​​തു, ബി​​ജെ​​പി മു​​ന്ന​​ണി​​ക​​ളെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ക​​ഴി​​ഞ്ഞ ത​​വ​​ണ ജ​​ന​​പ​​ക്ഷം സ്ഥാ​​നാ​​ര്‍​ഥി വി​​ജ​​യി​​ച്ച ഡി​​വി​​ഷ​​നാ​​ണ് പൂ​​ഞ്ഞാ​​ര്‍. ഇ​​ത്ത​​വ​​ണ ഡി​​വി​​ഷ​​ന്‍ തി​​രി​​ച്ചു​​പി​​ടി​​ക്കാ​​ന്‍ യു​​ഡി​​എ​​ഫും എ​​ല്‍​ഡി​​എ​​ഫും തീ​​വ്ര ശ്ര​​മ​​ത്തി​​ലാ​​ണ്. ജ​​ന​​പ​​ക്ഷം പ്ര​​തി​​നി​​ധി ബി​​ജെ​​പി​​യി​​ലെ​​ത്തി​​യ​​തോ​​ടെ ഡി​​വി​​ഷ​​ന്‍ നി​​ല​​നി​​ര്‍​ത്താ​​ന്‍ ഇ​​ത്ത​​വ​​ണ എ​​ന്‍​ഡി​​എ​​യും വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​ത്തി​​ലാ​​ണ്. തി​​ട​​നാ​​ട്, പൂ​​ഞ്ഞാ​​ര്‍, ത​​ല​​പ്പ​​ലം പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്കി​​ലെ വ​​ള​​തൂ​​ക്ക്, ക​​ള​​ത്തൂ​​ക്ക​​ട​​വ് ഡി​​വി​​ഷ​​നു​​ക​​ളും ഉ​​ള്‍​പ്പെ​​ടു​​ന്ന​​താ​​ണ് പു​​തി​​യ പൂ​​ഞ്ഞാ​​ര്‍ ഡി​​വി​​ഷ​​ന്‍.

ആ​​ര്‍. ശ്രീ​​ക​​ല -യു​​ഡി​​എ​​ഫ്

ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ്, റി​​ട്ട​​യേ​​ര്‍​ഡ് പ്ര​​ധാ​​ന അ​​ധ്യാ​​പി​​ക, കോ​​ണ്‍​ഗ്ര​​സ് ഭ​​ര​​ണ​​ങ്ങാ​​നം ബ്ലോ​​ക്ക് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ന്നീ നി​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു.

മി​​നി സാ​​വി​​യോ-​​എ​​ല്‍​ഡി​​എ​​ഫ്

നി​​ല​​വി​​ല്‍ ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​മാ​​ണ്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റം​​ഗ​​വും കേ​​ര​​ള വ​​നി​​താ കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി​​യു​​മാ​​ണ്. 2005-2010 ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഈ​​രാ​​റ്റു​​പേ​​ട്ട ഡി​​വി​​ഷ​​ന്‍ അം​​ഗ​​വും 2015-2020ല്‍ ​​തി​​ട​​നാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​യി​​രു​​ന്നു. സം​​സ്ഥാ​​ന ഗാ​​ര്‍​ഹി​​ക പീ​​ഡ​​ന​​കേ​​സ് മോ​​നി​​ട്ട​​റിം​​ഗ് ക​​മ്മി​​റ്റി അം​​ഗ​​മാ​​യും പ്ര​​വ​​ര്‍​ത്തി​​ച്ചി​​ട്ടു​​ണ്ട്.

ബീ​​നാ​​മ്മ ഫ്രാ​​ന്‍​സി​​സ്- എ​​ന്‍​ഡി​​എ

ബി​​ജെ​​പി ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗം, പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് റി​​ട്ട. സൂ​​പ്ര​​ണ്ട്, മു​​ന്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം.

ത​​ല​​നാ​​ട് ഡി​​വി​​ഷ​​ന്‍

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ പു​​തി​​യ​​താ​​യി രൂ​​പീ​​ക​​രി​​ച്ച ഡി​​വി​​ഷ​​നാ​​ണ് ത​​ല​​നാ​​ട്. പു​​തി​​യ ഡി​​വി​​ഷ​​നി​​ല്‍ യു​​ഡി​​എ​​ഫും എ​​ല്‍​ഡി​​എ​​ഫും എ​​ന്‍​ഡി​​എ​​യും വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​ത്തി​​ലാ​​ണ്. ത​​ല​​നാ​​ട്, മേ​​ലു​​കാ​​വ്, തീ​​ക്കോ​​യി, മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്തു​​ക​​ളും ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്കി​​ലെ പൂ​​ഞ്ഞാ​​ര്‍ ക​​ല്ലേ​​ക്കു​​ളം, പാ​​താ​​മ്പു​​ഴ ഡി​​വി​​ഷ​​നു​​ക​​ളും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്കി​​ലെ ചോ​​റ്റി ഡി​​വി​​ഷ​​നും ഉ​​ള്‍​പ്പെ​​ടു​​ന്ന​​താ​​ണ് ത​​ല​​നാ​​ട് ഡി​​വി​​ഷ​​ന്‍.

ബി​​ന്ദു സെ​​ബാ​​സ്റ്റ്യ​​ന്‍- യു​​ഡി​​എ​​ഫ്

മൂ​​ന്നി​​ല​​വ് സ്വ​​ദേ​​ശി​​നി​​യാ​​ണ്. ഈ​​രാ​​റ്റു​​പേ​​ട്ട ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റും മൂ​​ന്നി​​ല​​വ് പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റു​​മാ​​ണ്. മൂ​​ന്നി​​ല​​വ് സ​​ര്‍​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഭ​​ര​​ണ​​സ​​മി​​തി അം​​ഗ​​മാ​​ണ്.

അ​​മ്മി​​ണി തോ​​മ​​സ് -എ​​ല്‍​ഡി​​എ​​ഫ്

അ​​മ്മി​​ണി തോ​​മ​​സ് നി​​ല​​വി​​ല്‍ തീ​​ക്കോ​​യി പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​വും 20 വ​​ര്‍​ഷ​​മാ​​യി തീ​​ക്കോ​​യി സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍​ഡ് അം​​ഗ​​വു​​മാ​​ണ്. 2000-2005 ല്‍ ​​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പൂ​​ഞ്ഞാ​​ര്‍ ഡി​​വി​​ഷ​​ന്‍ അം​​ഗ​​മാ​​യി​​രു​​ന്നു. 1995 ല്‍ ​​തീ​​ക്കോ​​യി പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ്ര​​ഥ​​മ വ​​നി​​താ പ്ര​​സി​​ഡ​​ന്‍റാ​​ണ്. 2015ലും ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യി. കേ​​ര​​ള വ​​നി​​താ കോ​​ണ്‍​ഗ്ര​​സ്-​​എം സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​ണ്.

പി.​​വി. ലാ​​ലി -എ​​ന്‍​ഡി​​എ

ബി​​ജെ​​പി പൂ​​ഞ്ഞാ​​ര്‍ നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ഉ​​പാ​​ധ്യ​​ക്ഷ​​യാ​​യും ബി​​ജെ​​പി തീ​​ക്കോ​​യി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യും പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്നു. ഈ​​രാ​​റ്റു​​പേ​​ട്ട മു​​സ്‌​​ലിം ഗേ​​ള്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റാ​​ണ്.

കു​​റി​​ച്ചി ഡി​​വി​​ഷ​​ന്‍

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് കു​​റി​​ച്ചി ഡി​​വി​​ഷ​​ന്‍ പ​​ന​​ച്ചി​​ക്കാ​​ട്, കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ പൂ​​ര്‍​ണ​​മാ​​യും ഉ​​ള്‍​പ്പെ​​ട്ട​​താ​​ണ്. ര​​ണ്ട് ത​​വ​​ണ​​യാ​​യി യു​​ഡി​​എ​​ഫി​​ന്‍റെ കൈ​​ക​​ളി​​ലു​​ള്ള ഡി​​വി​​ഷ​​ന്‍ ഇ​​ക്കു​​റി തി​​രി​​ച്ചു പി​​ടി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് എ​​ല്‍​ഡി​​എ​​ഫ്. എ​​ന്‍​ഡി​​എ ആ​​ക​​ട്ടെ ഡി​​വി​​ഷ​​നി​​ല്‍ ത​​ങ്ങ​​ളു​​ടെ ക​​രു​​ത്ത് ഇ​​ത്ത​​വ​​ണ തെ​​ളി​​യി​​ക്കു​​മെ​​ന്ന് തീ​​രു​​മാ​​ന​​ത്തി​​ലാ​​ണ്.

ബെ​​റ്റി ടോ​​ജോ- യു​​ഡി​​എ​​ഫ്

മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ്, പ​​ള്ളം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ ക്ഷേ​​മ​​കാ​​ര്യ സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍, എ​​കെ​​സി​​സി വ​​നി​​താ കൗ​​ണ്‍​സി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത അം​​ഗം. അ​​ധ്യാ​​പ​​നം, കൗ​​ണ്‍​സ​​ലിം​​ഗ്, ബി​​സി​​ന​​സ് അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ന്‍ മേ​​ഖ​​ല​​ക​​ളി​​ല്‍ തൊ​​ഴി​​ല്‍ പ​​രി​​ച​​യം. ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ ടെ​​ക്നോ​​ള​​ജി പോ​​സ്റ്റ് ഗ്രാ​​ജു​​വേ​​റ്റ്. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി മ​​ത്സ​​രി​​ക്കു​​ന്നു.

സു​​മ എ​​ബി- എ​​ല്‍​ഡി​​എ​​ഫ്

മ​​ഹി​​ളാ അ​​സോ​​സി​​യേ​​ഷ​​ന്‍ ച​​ങ്ങ​​നാ​​ശേ​​രി ഏ​​രി​​യാ ക​​മ്മി​​റ്റി​​യം​​ഗം, കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍, കു​​റി​​ച്ചി സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ബോ​​ര്‍​ഡ് മെം​​ബ​​ര്‍, നീ​​ലം​​പേ​​രൂ​​ര്‍ സെ​​ന്‍റ് ജോ​​ര്‍​ജ് ക്നാ​​നാ​​യ സ്‌​​കൂ​​ള്‍ അ​​ധ്യാ​​പി​​ക എ​​ന്നീ നി​​ല​​ക​​ളി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​രു​​ന്നു. ര​​ണ്ട് ത​​വ​​ണ കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് മ​​ത്സ​​രി​​ച്ച് വി​​ജ​​യി​​ച്ചു.

ശൈ​​ല​​ജ സോ​​മ​​ന്‍- എ​​ന്‍​ഡി​​എ

കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റും നി​​ല​​വി​​ല്‍ കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് 11-ാം വാ​​ര്‍​ഡ് മെം​​ബ​​റു​​മാ​​ണ്. കോ​​ട്ട​​യം ഈ​​സ്റ്റ് ജി​​ല്ല​​യി​​ലെ മ​​ഹി​​ളാ​​മോ​​ര്‍​ച്ച​​യു​​ടെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​ണ്. 30 വ​​ര്‍​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി പൊ​​തു പ്ര​​വ​​ര്‍​ത്ത​​ന​​രം​​ഗ​​ത്ത് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു.

District News

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത്: എ​​ല്‍​ഡി​​എ​​ഫി​​ല്‍ ധാ​​ര​​ണ​​യാ​​യി

കോ​​ട്ട​​യം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​നു​​ക​​ളി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് ധാ​​ര​​ണ​​യാ​​യി. ഒ​​മ്പ​​ത് സീ​​റ്റു​​ക​​ളി​​ല്‍ വീ​​തം സി​​പി​​എ​​മ്മും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മും മ​​ത്സ​​രി​​ക്കും. നാ​​ല് ഡി​​വി​​ഷ​​ന്‍ സി​​പി​​ഐ​​ക്കും ഒ​​രു സീ​​റ്റി​​ല്‍ പൊ​​തു​​സ്വ​​ത​​ന്ത്ര​​നും ജ​​ന​​വി​​ധി തേ​​ടും. അ​യ​ര്‍​ക്കു​ന്നം ഡി​വി​ഷ​നി​ല്‍ പൊ​തു​സ്വ​ത​ന്ത്ര​യാ​യി ജി​ലു ജോ​ണി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം, സി​​പി​​എം പാ​​ര്‍​ട്ടി താ​​ത്പ​​ര്യ​​ത്തി​​ലാ​​ണ് ഇ​​ത്ത​​ര​​ത്തി​​ല്‍ ധാ​​ര​​ണ.


സി​​പി​​എ​​മ്മി​​ല്‍​നി​​ന്ന് കെ. ​​രാ​​ജേ​​ഷ് (മു​​ണ്ട​​ക്ക​​യം), ഡി. ​​സു​​രേ​​ഷ് കു​​മാ​​ര്‍ (പൊ​​ന്‍​കു​​ന്നം) എ​​ന്നി​​വ​​രെ നി​​ശ്ച​​യി​​ച്ച​​പ്പോ​​ള്‍ തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്ത് നി​​ല​​വി​​ലെ അം​​ഗം മ​​ഞ്ജു സു​​ജി​​ത്ത് ജ​​ന​​റ​​ല്‍ സീ​​റ്റി​​ല്‍ ജ​​ന​​വി​​ധി​​തേ​​ടും. കു​​മ​​ര​​കം, ത​​ല​​യാ​​ഴം, പു​​തു​​പ്പ​​ള്ളി, പാ​​മ്പാ​​ടി, വെ​​ള്ളൂ​​ര്‍, കു​​റി​​ച്ചി ഡി​​വി​​ഷ​​നു​​ക​​ളും സി​​പി​​എ​​മ്മി​​നാ​​ണ്.


ഭ​​ര​​ണ​​ങ്ങാ​​നം, കു​​റ​​വി​​ല​​ങ്ങാ​​ട്, അ​​തി​​ര​​മ്പു​​ഴ, ക​​ടു​​ത്തു​​രു​​ത്തി, ഉ​​ഴ​​വൂ​​ര്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പൂ​​ഞ്ഞാ​​ര്‍, ത​​ല​​നാ​​ട്, കി​​ട​​ങ്ങൂ​​ര്‍ ഡി​​വി​​ഷ​​നു​​ക​​ളി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മും വാ​​ക​​ത്താ​​നം, വൈ​​ക്കം, ക​​ങ്ങ​​ഴ, എ​​രു​​മേ​​ലി ഡി​​വി​​ഷ​​നു​​ക​​ളി​​ൽ സി​​പി​​ഐ​​യും മ​​ത്സ​​രി​​ക്കും. ഇ​​ന്ന​​ലെ ചേ​​ര്‍​ന്ന എ​​ല്‍​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ലാ​​ണ് ധാ​​ര​​ണ​​യാ​​യ​​ത്.

സി​​പി​​എ​​മ്മും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മും ഇ​​ന്നു സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ക്കും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ല്‍ ത​​ല​​നാ​​ട്-​​അ​​മ്മി​​ണി തോ​​മ​​സ്, പൂ​​ഞ്ഞാ​​ര്‍-​​മി​​നി സാ​​വി​​യോ, കു​​റ​​വി​​ല​​ങ്ങാ​​ട്-​​പി.​​സി. കു​​ര്യ​​ന്‍, ഉ​​ഴ​​വൂ​​ര്‍-​​ഷി​​ബി മ​​ത്താ​​യി, അ​​തി​​ര​​മ്പു​​ഴ-​​ജിം അ​​ല​​ക്‌​​സ് എ​​ന്നി​​വ​​ര്‍ മ​​ത്സ​​രി​​ക്കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ സാ​​ജ​​ന്‍ കു​​ന്ന​​ത്ത്, ജോ​​ളി മ​​ടു​​ക്ക​​ക്കു​​ഴി, ഷാ​​ജി പാ​​മ്പൂ​​രി, ആ​​ന്‍റ​​ണി മാ​​ര്‍​ട്ടി​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രാ​​ണു പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്. അ​​ഭി​​പ്രാ​​യ ഏ​​കീ​​ക​​ര​​ണം ഉ​​ണ്ടാ​​കാ​​തെ വ​​ന്നാ​​ല്‍ ജോ​​ര്‍​ജ്കു​​ട്ടി ആ​​ഗ​​സ്തി സ്ഥാ​​നാ​​ര്‍​ഥി​​യാ​​കാം. ജി​​ല്ലാ നേ​​തൃ​​ച​​ര്‍​ച്ച​​യ്ക്കു​​ശേ​​ഷം ഇ​​ന്നു പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കും.

 

അ​ണി​യ​റ​യി​ല്‍ കൂ​റു​മാ​റ്റ ച​ര്‍​ച്ച​ക​ള്‍

കോ​​ട്ട​​യം: ആ​​ഗ്ര​​ഹി​​ച്ച സീ​​റ്റ് കി​​ട്ടാ​​തെ​​വ​​ന്നാ​​ല്‍ ചേ​​രി മാ​​റാ​​നും പാ​​ര്‍​ട്ടി മാ​​റാ​​നും മ​​ടി​​യി​​ല്ലാ​​തെ അ​​ണി​​യ​​റ​​യി​​ല്‍ ഒ​​രു നി​​ര നേ​​താ​​ക്ക​​ള്‍. നേ​​താ​​വ് പാ​​ര്‍​ട്ടി മാ​​റു​​മ്പോ​​ള്‍ അ​​ഞ്ഞൂ​​റും ആ​​യി​​ര​​വും അ​​നു​​യാ​​യി​​ക​​ളും കൂ​​ടെ പോ​​ന്നു എ​​ന്ന പ​​ത്ര​​ക്കു​​റി​​പ്പ് ഇ​​റ​​ക്കാ​​ന്‍ ഇ​​ത്ത​​ര​​ക്കാ​​ര്‍​ക്ക് മ​​ടി​​യി​​ല്ല. ഉ​​ദ്ദേ​​ശി​​ച്ച സീ​​റ്റ് കി​​ട്ടാ​​തെ​​വ​​ന്ന​​തോ​​ടെ പാ​​ര്‍​ട്ടി വി​​ടാ​​ന്‍ ജി​​ല്ല​​യി​​ല്‍ ക​​ച്ച​​കെ​​ട്ടി​​യ സ്ഥാ​​ന​​മോ​​ഹി​​ക​​ള്‍ ഒ​​ന്നോ ഒ​​ന്‍​പ​​തോ അ​​ല്ല.


ജി​​ല്ല​​യി​​ലെ ഒ​​രു നേ​​താ​​വ് സി​​പി​​എ​​മ്മി​​ന്‍റെ കൊ​​ടി പി​​ടി​​ച്ച് അ​​ടു​​ത്ത​​യാ​​ഴ്ച പു​​റ​​ത്തു​​വ​​രും. ഏ​​താ​​നും ചെ​​റു​​കി​​ട നേ​​താ​​ക്ക​​ളെ റാ​​ഞ്ചാ​​ന്‍ ബി​​ജെ​​പി വ​​ല വി​​രി​​ച്ചി​​ട്ടു​​ണ്ട്.
ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് മു​​ത​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ വ​​രെ സീ​​റ്റി​​നാ​​യി മ​​റു​​ക​​ണ്ടം ചാ​​ടാ​​നൊ​​രു​​ങ്ങി​​യി​​രി​​ക്കു​​ന്ന​​വ​​ര്‍ പ​​ല​​രാ​​ണ്. സ്വ​​ന്തം പാ​​ര്‍​ട്ടി​​യെ ത​​ള്ളി​​പ്പ​​റ​​ഞ്ഞ് എ​​തി​​ര്‍ ചേ​​രി​​യി​​ലെ​​ത്തി നാ​​ലു ജി​​ല്ലാ നേ​​താ​​ക്ക​​ളാ​​ണ് ര​​ഹ​​സ്യ ച​​ര്‍​ച്ച ന​​ട​​ത്തി​​വ​​രു​​ന്ന​​ത്.

ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന് വ​​ര്‍​ഷം പ​​ര​​മാ​​വ​​ധി അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യേ പ​​ദ്ധ​​തി വി​​ഹി​​തം ഫ​​ണ്ട് ല​​ഭി​​ക്കു​​ക​​യു​​ള്ളു. ത​​ന​​തു വ​​രു​​മാ​​ന​​മി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ബ്ലോ​​ക്ക് മെം​​ബ​​ര്‍​ക്ക് കാ​​ര്യ​​മാ​​യ വി​​ക​​സ​​ന​​മൊ​​ന്നും കാ​​ഴ്ച​​വ​​യ്ക്കാ​​നാ​​വി​​ല്ല. കാ​​ലാ​​വ​​ധി ക​​ഴി​​യു​​മ്പോ​​ള്‍ ക​​ഴി​​വു​​കെ​​ട്ട​​വ​​രെ​​ന്ന പേ​​രു​​ദോ​​ഷ​​വും ബാ​​ക്കി.


ബ്ലോ​​ക്കി​​ല്‍ മ​​ത്സ​​രി​​ക്കാ​​ന്‍ കു​​റ​​ഞ്ഞ​​ത് അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യോ​​ളം ചെ​​ല​​വു വ​​രും​​താ​​നും. അ​​തി​​നാ​​ല്‍ ബ്ലോ​​ക്ക് ഡി​​വി​​ഷ​​നു​​ക​​ളി​​ലേ​​ക്ക് സ്ഥാ​​ന​​മോ​​ഹി​​ക​​ളു​​ടെ വ​​ലി​​യ ഇ​​ടി​​യി​​ല്ല. ന​​ല്ല നി​​കു​​തി, വാ​​ട​​ക വ​​രു​​മാ​​ന​​മു​​ള്ള ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ കൗ​​ണ്‍​സി​​ല​​റാ​​കാ​​ന്‍ താ​​ല്‍​പ​​ര്യ​​പ്പെ​​ടു​​ന്ന​​വ​​ര്‍ പ​​ല​​രാ​​ണ്. മാ​​ത്ര​​വു​​മ​​ല്ല ര​​ണ്ടു ല​​ക്ഷം രൂ​​പ​​യി​​ല്‍ കൂ​​ടു​​ത​​ല്‍ ചെ​​ല​​വു വ​​രി​​ക​​യു​​മി​​ല്ല.


അ​​നു​​കൂ​​ല വാ​​ര്‍​ഡു​​ക​​ളി​​ല്‍ അ​​ര ല​​ക്ഷം രൂ​​പ പോ​​ലും സാ​​മ്പ​​ത്തി​​ക ചെ​​ല​​വ് വ​​രി​​ല്ല. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന് കോ​​ടി​​ക​​ളു​​ടെ സ​​ര്‍​ക്കാ​​ര്‍ വി​​ഹി​​ത​​മു​​ള്ള​​തി​​നാ​​ല്‍ മു​​തി​​ര്‍​ന്ന നേ​​താ​​ക്ക​​ള്‍ അ​​വി​​ടേ​​ക്കാ​​ണ് നോ​​ട്ട​​മി​​ടു​​ന്ന​​ത്. കോ​​ടി​​ക​​ളു​​ടെ നി​​കു​​തി, വാ​​ട​​ക വ​​രു​​മാ​​ന​​മു​​ള്ള മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ല്‍ മെം​​ബ​​റാ​​യാ​​ല്‍ ചി​​ല​​ര്‍​ക്കെ​​ങ്കി​​ലും കൊ​​യ്ത്താ​​ണ്. മൂ​​ന്നും നാ​​ലും ത​​വ​​ണ​​യാ​​യി തു​​ട​​രെ കൗ​​ണ്‍​സി​​ല​​റാ​​യി നേ​​ട്ട​​മു​​ണ്ടാ​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്.

District News

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ടി​ക്കൈ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ശി​ലാ​സ്ഥാ​പ​ന​വും ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ച​ട​ങ്ങി​ല്‍ ഷീ ​ജിം പ​ദ്ധ​തി​യു​ടെ​യും വ​യോ​ജ​ന​ങ്ങ​ള്‍​ക്കും പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്കു​മാ​യി ഒ​രു​ക്കി​യ ജെ​റി​യാ​ട്രി​ക് ഫു​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​ന ക​ര്‍​മ​വും വ​നി​താ വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ഐ​ഐ​പി​ഡി റോ​ഡി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​ന​വും ന​ട​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ബി​ജു, കു​ടും​ബ​ശ്രീ ഡി​എം​സി ര​തീ​ഷ്‌​കു​മാ​ര്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, ര​മ പ​ദ്മ​നാ​ഭ​ന്‍, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ ഹ​ഫ്സ​ത്ത്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ജി​ത്ത് കു​മാ​ര്‍, കു​ടും​ബ​ശ്രീ എ​ഡി​എം​സി​മാ​രാ​യ സി.​എ​ച്ച്. ഇ​ക്ബാ​ല്‍, ഹ​രി​ദാ​സ്, സി​ഡി​എ​സ് അ​ധ്യ​ക്ഷ റീ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ്രീ​ത, എ​ഡി​എ​സ് സെ​ക്ര​ട്ട​റി ര​മ ക​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്ത ു

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഒ​പ്പം 2025 പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ​ട​വു​ക​ള്‍ വി​ക​സ​ന​രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ ഇ​മ്പ​ശേ​ഖ​ർ നി​ര്‍​വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 47 ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ഹി​യ​റിം​ഗ് എ​യ്ഡ് വി​ത​ര​ണം ന​ട​ത്തി. സ്‌​കൂ​ളു​ക​ള്‍​ക്ക് ലാ​പ്‌​ടോ​പ്, ലൈ​ബ്ര​റി​ക​ള്‍​ക്ക് ഷെ​ല്‍​ഫ്, എ​യ്ഡ് സ്‌​കൂ​ളു​ക​ള്‍​ക്ക് ഇ​ന്‍​സി​നേ​റ്റ​ര്‍ എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു. പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് ആ​വി​ഷ്‌​ക​രി​ച്ച നൈ​പു​ണ്യ പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ല്‍ ചേ​ര്‍​ന്ന 52 പേ​ര്‍​ക്കും നി​യ​മ​ന ഉ​ത്ത​ര​വ് കൈ​മാ​റി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ ശ​കു​ന്ത​ള, ഗീ​താ കൃ​ഷ്ണ​ന്‍, എ​സ്.​എ​ന്‍. സ​രി​ത, എം.​മ​നു, അം​ഗ​ങ്ങ​ളാ​യ ഫാ​ത്തി​മ​ത്ത് ഷം​ന, സി.​ജെ. സ​ജി​ത്ത്, ഷി​നോ​ജ് ചാ​ക്കോ, സെ​ക്ര​ട്ട​റി എ​സ്. ബി​ജു, എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​ ഷൈ​നി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ടി.​ രാ​ജേ​ഷ്, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​ ബാ​ല​കൃ​ഷ്ണ​ന്‍, ത​ല​ശേ​രി എ​ന്‍​ടി​ടി​എ​ഫ് പ്രി​ന്‍​സി​പ്പ​ല്‍ വി.​എം.​സ​ര​സ്വ​തി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up