ജില്ലാ ആസൂത്രണഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം മേരി തോമസിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സത്യവാചകം
തൃശൂർ: തദ്ദേശതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചു വിജയിച്ച മുപ്പത് അംഗങ്ങളും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
ജില്ലാ ആസൂത്രണഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെ ടുക്കപ്പെട്ട മുതിർന്ന അംഗം മേരി തോമസിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. വാഴാനി ഡി വിഷനിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട മേരി തോമസ് തുടർന്ന് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏഴുപേർ ഈശ്വരനാമത്തിലും ഒരംഗം ദൈവനാമത്തിലും ഒരംഗം അല്ലാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തപ്പോൾ 21 അംഗങ്ങൾ ദൃഢപ്രതിജ്ഞ നടത്തി.
പി. ബാലചന്ദ്രൻ എംഎൽഎ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തുടർന്ന് ജില്ലാപഞ്ചായത്തിന്റെ ഭരണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രഥമയോഗം ചേർന്നു.