x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത്: എ​​ല്‍​ഡി​​എ​​ഫി​​ല്‍ ധാ​​ര​​ണ​​യാ​​യി


Published: November 14, 2025 06:04 AM IST | Updated: November 14, 2025 06:04 AM IST

കോ​​ട്ട​​യം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഡി​​വി​​ഷ​​നു​​ക​​ളി​​ല്‍ എ​​ല്‍​ഡി​​എ​​ഫ് ധാ​​ര​​ണ​​യാ​​യി. ഒ​​മ്പ​​ത് സീ​​റ്റു​​ക​​ളി​​ല്‍ വീ​​തം സി​​പി​​എ​​മ്മും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മും മ​​ത്സ​​രി​​ക്കും. നാ​​ല് ഡി​​വി​​ഷ​​ന്‍ സി​​പി​​ഐ​​ക്കും ഒ​​രു സീ​​റ്റി​​ല്‍ പൊ​​തു​​സ്വ​​ത​​ന്ത്ര​​നും ജ​​ന​​വി​​ധി തേ​​ടും. അ​യ​ര്‍​ക്കു​ന്നം ഡി​വി​ഷ​നി​ല്‍ പൊ​തു​സ്വ​ത​ന്ത്ര​യാ​യി ജി​ലു ജോ​ണി​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം, സി​​പി​​എം പാ​​ര്‍​ട്ടി താ​​ത്പ​​ര്യ​​ത്തി​​ലാ​​ണ് ഇ​​ത്ത​​ര​​ത്തി​​ല്‍ ധാ​​ര​​ണ.


സി​​പി​​എ​​മ്മി​​ല്‍​നി​​ന്ന് കെ. ​​രാ​​ജേ​​ഷ് (മു​​ണ്ട​​ക്ക​​യം), ഡി. ​​സു​​രേ​​ഷ് കു​​മാ​​ര്‍ (പൊ​​ന്‍​കു​​ന്നം) എ​​ന്നി​​വ​​രെ നി​​ശ്ച​​യി​​ച്ച​​പ്പോ​​ള്‍ തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്ത് നി​​ല​​വി​​ലെ അം​​ഗം മ​​ഞ്ജു സു​​ജി​​ത്ത് ജ​​ന​​റ​​ല്‍ സീ​​റ്റി​​ല്‍ ജ​​ന​​വി​​ധി​​തേ​​ടും. കു​​മ​​ര​​കം, ത​​ല​​യാ​​ഴം, പു​​തു​​പ്പ​​ള്ളി, പാ​​മ്പാ​​ടി, വെ​​ള്ളൂ​​ര്‍, കു​​റി​​ച്ചി ഡി​​വി​​ഷ​​നു​​ക​​ളും സി​​പി​​എ​​മ്മി​​നാ​​ണ്.


ഭ​​ര​​ണ​​ങ്ങാ​​നം, കു​​റ​​വി​​ല​​ങ്ങാ​​ട്, അ​​തി​​ര​​മ്പു​​ഴ, ക​​ടു​​ത്തു​​രു​​ത്തി, ഉ​​ഴ​​വൂ​​ര്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പൂ​​ഞ്ഞാ​​ര്‍, ത​​ല​​നാ​​ട്, കി​​ട​​ങ്ങൂ​​ര്‍ ഡി​​വി​​ഷ​​നു​​ക​​ളി​​ൽ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മും വാ​​ക​​ത്താ​​നം, വൈ​​ക്കം, ക​​ങ്ങ​​ഴ, എ​​രു​​മേ​​ലി ഡി​​വി​​ഷ​​നു​​ക​​ളി​​ൽ സി​​പി​​ഐ​​യും മ​​ത്സ​​രി​​ക്കും. ഇ​​ന്ന​​ലെ ചേ​​ര്‍​ന്ന എ​​ല്‍​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​ലാ​​ണ് ധാ​​ര​​ണ​​യാ​​യ​​ത്.

സി​​പി​​എ​​മ്മും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മും ഇ​​ന്നു സ്ഥാ​​നാ​​ര്‍​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ക്കും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ല്‍ ത​​ല​​നാ​​ട്-​​അ​​മ്മി​​ണി തോ​​മ​​സ്, പൂ​​ഞ്ഞാ​​ര്‍-​​മി​​നി സാ​​വി​​യോ, കു​​റ​​വി​​ല​​ങ്ങാ​​ട്-​​പി.​​സി. കു​​ര്യ​​ന്‍, ഉ​​ഴ​​വൂ​​ര്‍-​​ഷി​​ബി മ​​ത്താ​​യി, അ​​തി​​ര​​മ്പു​​ഴ-​​ജിം അ​​ല​​ക്‌​​സ് എ​​ന്നി​​വ​​ര്‍ മ​​ത്സ​​രി​​ക്കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ സാ​​ജ​​ന്‍ കു​​ന്ന​​ത്ത്, ജോ​​ളി മ​​ടു​​ക്ക​​ക്കു​​ഴി, ഷാ​​ജി പാ​​മ്പൂ​​രി, ആ​​ന്‍റ​​ണി മാ​​ര്‍​ട്ടി​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രാ​​ണു പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്. അ​​ഭി​​പ്രാ​​യ ഏ​​കീ​​ക​​ര​​ണം ഉ​​ണ്ടാ​​കാ​​തെ വ​​ന്നാ​​ല്‍ ജോ​​ര്‍​ജ്കു​​ട്ടി ആ​​ഗ​​സ്തി സ്ഥാ​​നാ​​ര്‍​ഥി​​യാ​​കാം. ജി​​ല്ലാ നേ​​തൃ​​ച​​ര്‍​ച്ച​​യ്ക്കു​​ശേ​​ഷം ഇ​​ന്നു പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കും.

 

അ​ണി​യ​റ​യി​ല്‍ കൂ​റു​മാ​റ്റ ച​ര്‍​ച്ച​ക​ള്‍

കോ​​ട്ട​​യം: ആ​​ഗ്ര​​ഹി​​ച്ച സീ​​റ്റ് കി​​ട്ടാ​​തെ​​വ​​ന്നാ​​ല്‍ ചേ​​രി മാ​​റാ​​നും പാ​​ര്‍​ട്ടി മാ​​റാ​​നും മ​​ടി​​യി​​ല്ലാ​​തെ അ​​ണി​​യ​​റ​​യി​​ല്‍ ഒ​​രു നി​​ര നേ​​താ​​ക്ക​​ള്‍. നേ​​താ​​വ് പാ​​ര്‍​ട്ടി മാ​​റു​​മ്പോ​​ള്‍ അ​​ഞ്ഞൂ​​റും ആ​​യി​​ര​​വും അ​​നു​​യാ​​യി​​ക​​ളും കൂ​​ടെ പോ​​ന്നു എ​​ന്ന പ​​ത്ര​​ക്കു​​റി​​പ്പ് ഇ​​റ​​ക്കാ​​ന്‍ ഇ​​ത്ത​​ര​​ക്കാ​​ര്‍​ക്ക് മ​​ടി​​യി​​ല്ല. ഉ​​ദ്ദേ​​ശി​​ച്ച സീ​​റ്റ് കി​​ട്ടാ​​തെ​​വ​​ന്ന​​തോ​​ടെ പാ​​ര്‍​ട്ടി വി​​ടാ​​ന്‍ ജി​​ല്ല​​യി​​ല്‍ ക​​ച്ച​​കെ​​ട്ടി​​യ സ്ഥാ​​ന​​മോ​​ഹി​​ക​​ള്‍ ഒ​​ന്നോ ഒ​​ന്‍​പ​​തോ അ​​ല്ല.


ജി​​ല്ല​​യി​​ലെ ഒ​​രു നേ​​താ​​വ് സി​​പി​​എ​​മ്മി​​ന്‍റെ കൊ​​ടി പി​​ടി​​ച്ച് അ​​ടു​​ത്ത​​യാ​​ഴ്ച പു​​റ​​ത്തു​​വ​​രും. ഏ​​താ​​നും ചെ​​റു​​കി​​ട നേ​​താ​​ക്ക​​ളെ റാ​​ഞ്ചാ​​ന്‍ ബി​​ജെ​​പി വ​​ല വി​​രി​​ച്ചി​​ട്ടു​​ണ്ട്.
ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് മു​​ത​​ല്‍ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ വ​​രെ സീ​​റ്റി​​നാ​​യി മ​​റു​​ക​​ണ്ടം ചാ​​ടാ​​നൊ​​രു​​ങ്ങി​​യി​​രി​​ക്കു​​ന്ന​​വ​​ര്‍ പ​​ല​​രാ​​ണ്. സ്വ​​ന്തം പാ​​ര്‍​ട്ടി​​യെ ത​​ള്ളി​​പ്പ​​റ​​ഞ്ഞ് എ​​തി​​ര്‍ ചേ​​രി​​യി​​ലെ​​ത്തി നാ​​ലു ജി​​ല്ലാ നേ​​താ​​ക്ക​​ളാ​​ണ് ര​​ഹ​​സ്യ ച​​ര്‍​ച്ച ന​​ട​​ത്തി​​വ​​രു​​ന്ന​​ത്.

ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന് വ​​ര്‍​ഷം പ​​ര​​മാ​​വ​​ധി അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യേ പ​​ദ്ധ​​തി വി​​ഹി​​തം ഫ​​ണ്ട് ല​​ഭി​​ക്കു​​ക​​യു​​ള്ളു. ത​​ന​​തു വ​​രു​​മാ​​ന​​മി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ബ്ലോ​​ക്ക് മെം​​ബ​​ര്‍​ക്ക് കാ​​ര്യ​​മാ​​യ വി​​ക​​സ​​ന​​മൊ​​ന്നും കാ​​ഴ്ച​​വ​​യ്ക്കാ​​നാ​​വി​​ല്ല. കാ​​ലാ​​വ​​ധി ക​​ഴി​​യു​​മ്പോ​​ള്‍ ക​​ഴി​​വു​​കെ​​ട്ട​​വ​​രെ​​ന്ന പേ​​രു​​ദോ​​ഷ​​വും ബാ​​ക്കി.


ബ്ലോ​​ക്കി​​ല്‍ മ​​ത്സ​​രി​​ക്കാ​​ന്‍ കു​​റ​​ഞ്ഞ​​ത് അ​​ഞ്ചു ല​​ക്ഷം രൂ​​പ​​യോ​​ളം ചെ​​ല​​വു വ​​രും​​താ​​നും. അ​​തി​​നാ​​ല്‍ ബ്ലോ​​ക്ക് ഡി​​വി​​ഷ​​നു​​ക​​ളി​​ലേ​​ക്ക് സ്ഥാ​​ന​​മോ​​ഹി​​ക​​ളു​​ടെ വ​​ലി​​യ ഇ​​ടി​​യി​​ല്ല. ന​​ല്ല നി​​കു​​തി, വാ​​ട​​ക വ​​രു​​മാ​​ന​​മു​​ള്ള ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ കൗ​​ണ്‍​സി​​ല​​റാ​​കാ​​ന്‍ താ​​ല്‍​പ​​ര്യ​​പ്പെ​​ടു​​ന്ന​​വ​​ര്‍ പ​​ല​​രാ​​ണ്. മാ​​ത്ര​​വു​​മ​​ല്ല ര​​ണ്ടു ല​​ക്ഷം രൂ​​പ​​യി​​ല്‍ കൂ​​ടു​​ത​​ല്‍ ചെ​​ല​​വു വ​​രി​​ക​​യു​​മി​​ല്ല.


അ​​നു​​കൂ​​ല വാ​​ര്‍​ഡു​​ക​​ളി​​ല്‍ അ​​ര ല​​ക്ഷം രൂ​​പ പോ​​ലും സാ​​മ്പ​​ത്തി​​ക ചെ​​ല​​വ് വ​​രി​​ല്ല. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ന് കോ​​ടി​​ക​​ളു​​ടെ സ​​ര്‍​ക്കാ​​ര്‍ വി​​ഹി​​ത​​മു​​ള്ള​​തി​​നാ​​ല്‍ മു​​തി​​ര്‍​ന്ന നേ​​താ​​ക്ക​​ള്‍ അ​​വി​​ടേ​​ക്കാ​​ണ് നോ​​ട്ട​​മി​​ടു​​ന്ന​​ത്. കോ​​ടി​​ക​​ളു​​ടെ നി​​കു​​തി, വാ​​ട​​ക വ​​രു​​മാ​​ന​​മു​​ള്ള മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ല്‍ മെം​​ബ​​റാ​​യാ​​ല്‍ ചി​​ല​​ര്‍​ക്കെ​​ങ്കി​​ലും കൊ​​യ്ത്താ​​ണ്. മൂ​​ന്നും നാ​​ലും ത​​വ​​ണ​​യാ​​യി തു​​ട​​രെ കൗ​​ണ്‍​സി​​ല​​റാ​​യി നേ​​ട്ട​​മു​​ണ്ടാ​​ക്കു​​ന്ന​​വ​​രു​​മു​​ണ്ട്.

Tags : local nattuvishesham District Panchayat

Recent News

Corehub Up