x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് :കൃ​ഷി, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​തൂ​ക്കം


Published: March 1, 2026 05:26 AM IST | Updated: March 1, 2026 05:26 AM IST

പ​ത്ത​നം​തി​ട്ട: കൃ​ഷി, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 104,64,96,639 രൂ​പ വ​ര​വും 97,75,16,000 രൂ​പ ചെ​ല​വും 6,89,80,639 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന 2026-27 ലെ ​ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ്‌​വ​രി​ക്ക​ണ്ണാ​മ​ല അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​ക്ക് ആ​സൂ​ത്ര​ണ​സ​മി​തി അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ അ​നു​ബ​ന്ധ പ​ദ്ധ​തി​ക​ൾ കൂ​ടി ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​കും. ഇ​തോ​ടെ ബ​ജ​റ്റ് പു​തു​ക്കേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ൽ​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള പു​ല്ലാ​ട്, അ​ടൂ​ർ സീ​ഡ് ഫാ​മു​ക​ളു​ടെ ന​വീ​ക​ര​ണം ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്. ഫാ​മു​ക​ളു​ടെ സ​മ്പൂ​ർ​ണ പു​ന​രു​ജ്ജീ​വ​നം ല​ക്ഷ്യം വ​ച്ച് മി​ഷ​ൻ അ​ഗ്രി എ​ന്ന പേ​രി​ൽ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്ന് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. പു​ല്ലാ​ട്, അ​ടൂ​ർ ഫാ​മു​ക​ളു​ടെ ല​ഭ്യ​മാ​യ മു​ഴു​വ​ൻ സ്ഥ​ല​വും ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. നെ​ൽ കൃ​ഷി​യും മ​റ്റു വി​ള​ക​ളും കൃ​ഷി ചെ​യ്യു​ന്ന​തി​നൊ​പ്പം ഗു​ണ​നി​ല​വാ​ര​മു​ള്ള തെ​ങ്ങ്, ‌ക​മു​ക്, റ​മ്പൂ​ട്ടാ​ൻ, മാം​ഗോ​സ്റ്റീ​ൻ അ​ട​ക്ക​മു​ള​ള​വ​യു​ടെ തൈ​ക​ൾ ഉ​ത്‌​പാ​ദി​പ്പി​ക്കും.

ഫാം ​ടൂ​റി​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ലേ​ക്ക് 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. അ​പ്പ​ർ കു​ട്ട​നാ​ടി​ന്‍റെ നെ​ല്ല​റ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള​ളും. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​ലേ​ക്ക് ഫെ​ൻ​സിം​ഗ് ഒ​രു​ക്കു​ക​യും സാ​ധ്യ​മാ​യ ഇ​ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഏ​ഴു കോ​ടി രൂ​പ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ അ​ന്തി​ച്ച​ന്ത​ക​ൾ

വി​പ​ണി​യെ സ​ജ്ജ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ചേ​ർ​ന്ന് ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 20 അ​ന്തി​ച്ച​ന്ത​ക​ൾ ഒ​രു​ക്കും. കാ​ർ​ഷി​ക വി​ള​ക​ൾ കൃ​ഷി ഇ​ട​ങ്ങ​ളി​ൽ നി​ന്നും നേ​രി​ട്ട് വി​പ​ണി​യി​ൽ എ​ത്തി​ച്ച് വി​പ​ണ​നം ചെ​യ്യും. അ​ന്തി​ച്ച​ന്ത​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​ദ്യ ഗ​ഡു​വാ​യി 20 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ൾ മു​ഖേ​ന ചെ​റു​കി​ട ഫാ​മു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കും. തെ​രു​വു​നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ളി​ക്കീ​ഴി​ൽ നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ബി​സി കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. 50 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ​മാ​ണ് പു​ളി​ക്കീ​ഴ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. മി​ഷ​ൻ ന​ന്ദി​നി പ​ദ്ധ​തി​ക്ക് നാ​ലു ല​ക്ഷം രൂ​പ​യും ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 54 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. കൂ​ടാ​തെ എ​ബി​സി പ​ദ്ധ​തി​ക്കാ​യി ഉ​പ​ക​ര​ണ​വും മ​രു​ന്നും വാ​ങ്ങു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

റാ​ന്നി​യി​ൽ സ്റ്റാ​ർ​ട്ട് അ​പ്പ് സം​രം​ഭം

റാ​ന്നി​യി​ൽ സ്‌​റ്റാ​ർ​ട്ട് അ​പ്പ് സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ബ​ജ​റ്റി​ൽ പ​റ​യു​ന്നു. പ്ര​മാ​ട​ത്ത് നൈ​പു​ണ്യ വി​ക​സ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​ന് 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. വ​നി​ത​ക​ൾ​ക്ക് സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ത്തി​ന് 10 ല​ക്ഷം രൂ​പ​യും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ, ജെ​എ​ജി എ​ന്നി​വ​യുടെ മൂ​ല്യ വ​ർ​ധി​ത ഉ​ല്‌​പ​ന്ന യൂ​ണി​റ്റു​ക​ൾ​ക്ക് 50 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ 60 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ ഡി​വി​ഷ​നി​ലും കു​ടി​വെ​ള​ള പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കും. കു​ടി​വെ​ള്ള ദൗ​ർ​ല​ഭ്യം അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. ഇ​തി​നാ​യി 2.65 കോ​ടി രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ട​യ​ണ​ക​ൾ നി​ർ​മി​ച്ചും ക​യ്യാ​ല​ക​ൾ കെ​ട്ടി​യും മ​ണ്ണ് സം​ര​ക്ഷി​ക്കു​ന്ന​തി​ലേ​ക്ക് 4.81 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

പെ​രി​റ്റോ​ണി​യ​ൽ ഡ​യ​ാലി​സി​സി​ന് 20 ല​ക്ഷം

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു വി​ട്ടു​കി​ട്ടി​യി​ട്ടു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ബ​ജ​റ്റി​ൽ വി​ഹി​ത​മു​ണ്ടാ​കും. വൃ​ക്ക രോ​ഗി​ക​ൾ​ക്കാ​യി ഏ​റ്റ​വും നൂ​ത​ന​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​മാ​യി പെ​രി​റ്റോ​ണി​യ​ൽ ഡ​യ​ാ​ലിസി​സ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലേ​ക്ക് 20 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൂ​ന്നു കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റ് വി​ഹി​തം. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഗൗ​ര​വ​ക​ര​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കും. സ്ഥ​ല​പ​രി​മി​തി നി​ല​നി​ൽ​ക്കു​ന്ന​തും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ ദീ​ർ​ഘ​വീ​ക്ഷ​ണ​മി​ല്ലാ​യ്മ​യും ആ​ശു​പ​ത്രി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ചൂ​ണ്ടി​ക്കാ​ട്ടി.

അ​യി​രൂ​രി​ലെ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് 1.38 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് എ​ല്ലാ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും ഭ​ക്ത​ർ​ക്ക് ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും.​കൊ​റ്റ​നാ​ട്ടെ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മേ​ഖ​ല​യി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഇ​തി​ലേ​ക്ക് 50 ല​ക്ഷം രൂ​പ​യാ​ണ് നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്ത​ര​മാ​റ്റോ​ടെ പ​ത്താം​ത​രം

ജി​ല്ല​യി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ത്ത​ര​മാ​റ്റോ​ടെ പ​ത്താം​ത​രം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ജി​ല്ല പി​ന്നാ​ക്കം പോ​കു​ന്ന സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. ക​ണ്ണ​ശ ക​വി​ക​ളു​ടെ ച​രി​ത്രം പേ​റു​ന്ന ക​ട​പ്ര ക​ണ്ണ​ശ വി​ദ്യാ​ല​യ​ത്തി​ന് 50 ല​ക്ഷം രൂ​പ മാ​റ്റി​വ​ച്ചു.

ജി​ല്ല​യി​ലെ എ​സ്പി​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. കു​ട്ടി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി വി​ദ്യാ​ദീ​പം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ത​ണ്ണി​ത്തോ​ട് എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ സ്‌​കൂ​ളി​ന്‍റെ ഇ​രു​വ​ശ​ത്തും വ​ന​മാ​ണ് എ​ന്ന​തു പ​രി​ഗ​ണി​ച്ച് മ​തി​ൽ പ​ണി​യു​ന്ന​തി​ന് 25 ല​ക്ഷം അ​നു​വ​ദി​ക്കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മോ​ഡ​ൽ ഷീ ​ടോ​യ് ല​റ്റി​നാ​യി 25 ല​ക്ഷം രൂ​പ​യും സ്‌​കൂ​ളു​ക​ളു​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്ക് 25 ല​ക്ഷം രൂ​പ​യും ക​ട​പ്ര സ്കൂ‌​ളി​ൽ കം​പ്യൂ​ട്ട​റു​ക​ൾ വാ​ങ്ങാ​ൻ അ​ഞ്ചു ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​കൾ ഇവ​യുടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​മാ​യി 6.37 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടെ 7.5 കോ​ടി രൂ​പ വ​ക​യി​രു​ത്തി.

ക​ലാ, കാ​യി​ക മേ​ഖ​ല​ക​ളി​ലും ജി​ല്ല​യു​ടെ പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണേ​ണ്ട​തു​ണ്ടെ​ന്ന് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

വ​നി​ത​ക​ൾ​ക്കാ​യി ഓ​പ്പ​ൺ ജി​മ്മു​ക​ൾ

വ​നി​താ സം​ര​ക്ഷ​ണ​ത്തി​നും ശക്തീ​ക​ര​ണ​ത്തി​നു​മാ​യി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​മ​ണി​ക്കാ​റ്റി​ൽ നി​താ ഓ​പ്പ​ൺ ജിം, ​പ്ര​മാ​ടം, വ​ള്ളി​ക്കോ​ട് അ​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​നി​താ ഓ​പ്പ​ൺ ജിം ​എ​ന്നി​വ സ്ഥാ​പി​ക്കും.

ല​ഹ​രി മാ​ഫി​യ​യി​ൽ നി​ന്നു​ള്ള വി​പ​ത്ത് നേ​രി​ടു​ന്ന​തി​ലേ​ക്ക് ശി​ശു​ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജാ​ഗ്ര​ത പു​ല​ർ​ത്തി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. കു​ട്ടി​ക​ൾ​ക്ക് കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കും. നീ​ന്ത​ൽ, യോ​ഗ അ​ട​ക്ക​മു​ള്ള​വ പ​രി​ശീ​ലി​ക്കാ​നു​ള്ള വേ​ദി​ക​ൾ സ​ജ്ജീ​ക​രി​ക്കും. സാ​മൂ​ഹി​ക വ​നി​താ ശി​ശു​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മൂ​ന്നു കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റ് വി​ഹി​തം.
പ​ത്തു വ​യ​സു പി​ന്നി​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ല​ധി​ഷ്‌​ഠി​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ന് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കും.

ഊ​ർ​ജ്ജ മേ​ഖ​ല

ഊ​ർ​ജ്ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ​ഭാ​ഗ​മാ​യി ആ​ദ്യ പ​ടി​യാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ സൗ​രോ​ർ​ജ്ജ പാ​ന​ൽ ഈ ​വ​ർ​ഷം സ്ഥാ​പി​ക്കും. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള മു​ഴു​വ​ൻ സ്‌​ഥാ​പ​ന​ങ്ങ​ളി​ലും സൗ​രോ​ർ​ജ്ജ പാ​ന​ൽ സ്‌​ഥാ​പി​ക്കും. പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ളും സ‌​ഥാ​പി​ക്കും. തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ക്കാ​നും ന​ട​പ​ടി ഉ​ണ്ടാ​കും. 16 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

ത​പ​സ്വി ഓ​മ​ലി​ന് സ്മൃ​തി മ​ണ്ഡ​പം

150 വ​ർ​ഷം മു​ൻ​പ് ക്ഷേ​ത്ര​പ്ര​വേ​ശ​ന സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​ത്ത കാ​ല​ത്ത് മൈ​ലാ​ടും​പാ​റ​യി​ൽ ശി​വ​പ്ര​തി​ഷ്ഠ ന​ട​ത്തി​യ ത​പ​സ്വി ഓ​മ​ലി​ന്‍റെ സ്‌​മൃ​തി മ​ണ്ഡ​പം സ്ഥാ​പി​ക്കും. പ​ന്ത​ളം കു​ന്നി​ക്കു​ഴി​യി​ൽ പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ ഹോ​സ്‌​റ്റ​ൽ നി​ർ​മി​ക്കും. 50 ല​ക്ഷം രൂ​പ​യാ​ണ് ഇ​ക്കൊ​ല്ലം ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്.

പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​മു​റി​ക്കാ​യി ര​ണ്ടു​കോ​ടി രൂ​പ, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് വി​ദേ​ശ തൊ​ഴി​ൽ ധ​ന​സ​ഹാ​യ​ത്തി​ന് 30 ല​ക്ഷം . മി​ശ്ര വി​വാ​ഹി​ത​ർ​ക്ക് (50 ല​ക്ഷം രൂ​പ), അ​ഭ്യ​സ്‌​ത​വി​ദ്യ​രാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​പ്ര​ന്‍റി​സ്ഷി​പ്പ് ട്രെ​യി​നിം​ഗ് ( 50 ല​ക്ഷം രൂ​പ) എ​ന്നി​വ​യ്ക്കും തു​ക വ​ക​യി​രു​ത്തി. പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന​ത്തി​നാ​യി 52 ല​ക്ഷം രൂ​പ​യും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വ​യോ​ജ​ന ക്ല​ബു​ക​ൾ

ജി​ല്ല​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും വ​യോ​ജ​ന ക്ല​ബു​ക​ൾ രൂ​പീ​ക​രി​ക്കും. ജി​ല്ലാ അ​ടി​സ്‌​ഥാ​ന​ത്തി​ൽ കോഓർ​ഡി​നേ​റ്റ​റെ നി​യ​മി​ച്ച് ക്ല​ബ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കും. എ​ല്ലാ വ​ർ​ഷ​വും വ​യോ​ജ​ന​ങ്ങ​ളു​ടെ ക​ലാ കാ​യി​ക മേ​ള ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും. 2.03 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി നീ​ക്കി​വ​ച്ച​ത്.
ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് സി​പി ചെ​യ​റി​നും ഇ​ല​ക്ട്രി​ക് ട്രൈ ​സ്‌​കൂ​ട്ട​ർ ന​ൽ​കു​ന്ന​തി​നും 60 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.

ഭി​ന്ന​ലിം​ഗ​ത്തി​ൽ​പ​ട്ട​വ​ർ​ക്ക് പോ​ഷ​കാ​ഹാ​രം ന​ൽ​കു​ന്ന​തി​ലേ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യാ​ണ് ബ​ജ​റ്റ് വി​ഹി​തം.തോ​ട്ട​പ്പു​ഴ​ശേ​രി​യി​ലും ക​ട​പ്ര​യി​ലും ആ​ധു​നി​ക ശ്മ​ശാ​ന​ങ്ങ​ൾതോ​ട്ട​പ്പു​ഴ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലും ക​ട​പ പ​ഞ്ചാ​യ​ത്തി​ലും ര​ണ്ട് ആ​ധു​നി​ക ശ്‌​മ​ശാ​ന​ങ്ങ​ൾ സ്‌​ഥാ​പി​ക്കും. പൂ​ർ​ണ​മാ​യും ഗ്യാ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണ് രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​ഴ​ഞ്ചേ​രി​യി​ൽ ഫു​ട്ബോ​ൾ ട​ർ​ഫ്

കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​നി​ൽ 50 ല​ക്ഷം രൂ​പ ചെല​വി​ൽ ഒ​രു ആ​ധു​നി​ക ഫു​ട്ബോ​ൾ ട​ർ​ഫ് നി​ർ​മി​ക്കും . വോ​ളി​ബോ​ൾ ബാ​സ്ക​റ്റ്ബോ​ൾ, ഷ​ട്ടി​ൽ എ​ന്നി​വ​യ്ക്കും ജി​ല്ല​യി​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കും. ക്ല​ബു​ക​ൾ​ക്ക് സ്പോ​ർ​ട്‌​സ് കി​റ്റ് ന​ൽ​കു​ന്ന​തി​നും കാ​യി​ക​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും പ​ണം നീ​ക്കി വ​ച്ചി​ട്ടു​ണ്ട്. ലൈ​ബ്ര​റി​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും പു​സ്‌​ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും പ​ണം ന​ൽ​കും.

പ​ട​യ​ണി സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും

പ​ത്ത​നം​തി​ട്ട​യു​ടെ പാ​ര​മ്പ​ര്യ ക​ല​യാ​യ പ​ട​യ​ണി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ സം​വി​ധാ​നം ഒ​രു​ക്കും. പ​ല ദി​ക്കു​ക​ളി​ലാ​യി ചി​ത​റിക്കി​ട​ക്കു​ന്ന പ​ട​യ​ണി കൂ​ട്ടാ​യ്മ​യ്ക്കാ​യി ജി​ല്ലാ പ​ട​യ​ണി സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കും. കു​ട്ടി​ക​ളെ പ​ട​യ​ണി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ന് സ​മി​തി​ക​ൾ​ക്ക് 5,000 രൂ​പ വീ​തം ഗ്രാ​ന്‍റ് ന​ൽ​കും. വ​ർ​ഷം​തോ​റും ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​ട​യ​ണി മേ​ള ന​ട​ത്തും.

10 ല​ക്ഷം രൂ​പ ഇ​തി​നാ​യി മാ​റ്റി​വ​ച്ചു. ജി​ല്ലാ​ക​ഥ​ക​ളി​മേ​ള​യ്ക്ക് ക​ഥ​ക​ളി ക്ല​ബി​നു ധ​ന​സ​ഹാ​യ​മാ​യി ര​ണ്ട് ല​ക്ഷം രൂ​പ​യും, ആ​റ​ന്മു​ള വ​ഞ്ചി​പ്പാ​ട്ട് ക​ള​രി​ക്ക് ധ​ന​സ​ഹാ​യ​മാ​യി 1.5 ല​ക്ഷം രൂ​പ​യും ജി​ല്ല​യി​ലെ പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് ഗ്രാ​ന്‍റി​നാ​യി നാ​ലു ല​ക്ഷം രൂ​പ​യും വ​ക​യി​രുത്തി. വ​ട​ശേ​രി​ക്ക​ര​യി​ലെ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം നി​ർ​മാ​ണ​ത്തി​ന് 20 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു.

തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​ന് 15 ല​ക്ഷം

തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​നാ​യി ബ​ജ​റ്റി​ൽ 15 ല​ക്ഷം രൂ​പ നീ​ക്കി​വ​ച്ചു. കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലെ നാ​ഗ​പ്പാ​റ, ചു​ങ്ക​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​ന് 10 ല​ക്ഷം , ഗ​വി​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന ബൃ​ഹ​ത് പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കും. ആ​റു മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡു​ക​ൾ ബ​ഹു​വ​ർ​ഷ പ​ദ്ധ​തി​ക​ളാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്നു. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ടാ​റിം​ഗ് ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കും. ഇ​തി​നാ​യി 12 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന് ആ​ധു​നി​ക മു​ഖം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നും വേ​ണ്ടി​യു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്നു.

ലി​ഫ്റ്റും എ​സി ഓ​ഡി​റ്റോറി​യ​വും പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കാ​ര്യാ​ല​യ​വും എ​ൻ​ജി​നി​യ​റിം​ഗ് വിം​ഗും 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​ന​ർ​നി​ർ​മി​ച്ച് മി​ക​ച്ച സേ​വ​നം ഉ​റ​പ്പു​ വ​രു​ത്തും.

കോ​ഴ​ഞ്ചേ​രി ആ​സ്ഥാ​ന​മാ​യ താ​ലൂ​ക്ക് വേ​ണം

കോ​ഴ​ഞ്ചേ​രി കേ​ന്ദ്ര​മാ​ക്കി പു​തി​യ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന ചി​ര​കാ​ല ആ​വ​ശ്യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ന്ന​യി​ച്ച​ത് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. നി​ല​വി​ലെ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് വി​ഭ​ജി​ച്ച് പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി എ​ന്നി​ങ്ങ​നെ ര​ണ്ട് താ​ലൂ​ക്കു​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദ​വും വാ​ഗ്ദാ​ന​വും അ​ധി​കാ​രി​ക​ൾ വി​സ്മ​രി​ച്ചു​വെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലാ​ണ് ബ​ജ​റ്റി​ന്‍റെ ആ​മു​ഖ​ത്തി​ലു​ള്ള​ത്ന​ല​വി​ലെ ചി​ല പ​ഞ്ചാ​യ​ത്തു​ക​ളും വി​ല്ലേ​ജു​ക​ളും വി​ഭ​ജി​ച്ചും പു​തി​യ ന​ഗ​ര​സ​ഭ​ക​ൾ രൂ​പീ​ക​രി​ച്ചും വി​ക​സ​ന​ത്തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ചൂ​ണ്ടി​ക്കാ​ട്ടി.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്കം ഉ​ണ്ടെ​ന്നി​രി​ക്കേ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ജി​ല്ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും ചി​കി​ത്സാ സ്വ​പ്ന​ങ്ങ​ൾ പു​റ​ത്താ​ണ്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​രെ​യു​ള്ള മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​ഭാ​വം​മൂ​ലം ആ​ളു​ക​ൾ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​വും ബ​ജ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യ പ്ര​വാ​സി​ക​ളോ​ടു നീ​തി പു​ല​ർ​ത്തി​യി​ട്ടി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ബ​ജ​റ്റി​ലു​ണ്ട്.

ആ​ലി​ൻ ഷെ​റി​ന് പ്ര​ണാ​മം അ​ർ​പ്പി​ച്ച് തു​ട​ക്കം

അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ അ​ഞ്ച്പേ​ർ​ക്ക് ജീ​വ​ൻ ന​ൽ​കി​യ മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി ആ​ലി​ൻ ഷെ​റി​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ സ്മ​ര​ണ​ക​ൾ​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നു ശേ​ഷം ന​ട​ന്ന ച​ർ​ച്ച​യി​ൽ ഭ​ര​ണ- പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​വി. അ​മ്പി​ളി, ജി. ​സ​തീ​ഷ് ബാ​ബു, ജി. ​ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, ജൂ​ലി സാ​ബു ഓ​ലി​ക്ക​ൽ, അം​ഗ​ങ്ങ​ളാ​യ ആ​രോ​ണ്‍ ബി​ജി​ലി പ​ന​വേ​ലി​ൽ, എ. ​എ​ന്‍. സ​ലീം, ബീ​ന പ്ര​ഭ, ഡോ. ​ബി​ജു റ്റി. ​ജോ​ര്‍​ജ്, നീ​തു മാ​മ്മ​ന്‍ കൊ​ണ്ടൂ​ർ, എ​സ്. സ​ന്തോ​ഷ്‌​കു​മാ​ർ, സാം ​ഈ​പ്പ​ന്‍, സ​വി​ത അ​ജ​യ​കു​മാ​ര്‍, സ്റ്റെ​ല്ല തോ​മ​സ്, ടി .​കെ. സ​ജി, വൈ​ഷ്ണ​വി ശൈ​ലേ​ഷ്, സെ​ക്ര​ട്ട​റി എ​സ് ഷെ​ര്‍​ള ബീ​ഗം, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham District Panchayat Budget

Recent News

Corehub Up