x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഘാ​ട​ക മി​ക​വി​ന് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യ്ക്ക് ആ​ദ​ര​വ്

വെബ് ഡെസ്ക്
Published: July 19, 2026 11:44 PM IST | Updated: July 19, 2026 11:44 PM IST

പാ​ലാ രൂ​പ​ത കു​ടും​ബ സം​ഗ​മ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യ്ക്കു​ള്ള ഉ​പ​ഹാ​രം മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സ​മ്മാ​നി​ക്കു​ന്നു.

കു​റ​വി​ല​ങ്ങാ​ട്: പാ​ലാ രൂ​പ​ത കു​ടും​ബ സം​ഗ​മ​ത്തി​ന് ആ​തി​ഥ്യ​മ​രു​ളി​യ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യ്ക്ക് ആ​ദ​ര​വ്. പാ​ലാ രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റാ​ണ് ഇ​ട​വ​ക​യ്ക്ക് അ​ഭി​ന​ന്ദ​ന​വും ആ​ദ​ര​വും സ​മ്മാ​നി​ച്ച​ത്. മൂ​വാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ന് മ​തി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ട​വ​ക ഒ​രു​ക്കി ന​ൽ​കി​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​നൊ​പ്പം സ്നേ​ഹ​വി​രു​ന്നി​നും ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് ദി​വ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ഇ​ട​വ​ക​യു​ടെ സം​ഘാ​ട​ക മി​ക​വി​നെ പ്ര​സം​ഗ​ക​രെ​ല്ലാം പ്ര​ത്യേ​ക അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. പ​ള്ളി യോ​ഗ​ത്തി​ന്‍റെ​യും പി​തൃ​വേ​ദി, മാ​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.
ഇ​ട​വ​യ്ക്കു​ള്ള ഉ​പ​ഹാ​രം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ൽ നി​ന്ന് ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി കൈ​ക്കാ​ര​ൻ കെ.​ജെ. ജോ​ൺ കാ​രാം​വേ​ലി, പി​തൃ​വേ​ദി രൂ​പ​ത ട്ര​ഷ​റ​ർ ജോ​ർ​ജ് ടി​ക്സ​ൺ മ​ണി​മ​ല​ത​ട​ത്തി​ൽ, പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി കോ​ച്ചേ​രി, മാ​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി​ക്കു​ട്ടി മ​ടു​ക്കാ​നി​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

Tags : Nattuvishesham District News

Recent News

Corehub Up