x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസ് കിട്ടാൻ ആറു കിലോമീറ്റർ; ഇരുമാപ്രയിലെ യാത്രാദുരിതത്തിന് അറുതിയില്ല

വെബ് ഡെസ്ക്
Published: July 19, 2026 11:48 PM IST | Updated: July 19, 2026 11:48 PM IST

മൂ​ന്നി​ല​വ്: പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര ഗ്രാ​മ​മാ​യ ഇ​രു​മാ​പ്ര​യി​ലെ ജ​ന​ങ്ങ​ള്‍ ബ​സി​ല്‍ ക​യ​റ​ണ​മെ​ങ്കി​ല്‍ ആ​റു കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചു പ്ര​ധാ​ന റോ​ഡി​ലെ​ത്ത​ണം. പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന യാ​ത്രാ​ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

ഒ​രു​കാ​ല​ത്ത് റോ​ഡി​ല്ലാ​യ്മ​യാ​യി​രു​ന്നു പ്ര​ധാ​ന പ്ര​ശ്‌​നം. പി​ന്നീ​ട് മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡി​നെ​യും മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​നെ​യും ബ​ന്ധി​പ്പി​ച്ച് ഇ​രു​മാ​പ്ര വ​ഴി റോ​ഡ് നി​ര്‍​മി​ച്ച​തോ​ടെ യാ​ത്രാ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ല്‍ റോ​ഡ് എ​ത്തി​യെ​ങ്കി​ലും ബ​സ് സ​ര്‍​വീ​സ് യാ​ഥാ​ര്‍​ഥ്യ​മാ​യി​ല്ല.
കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും ഒ​രാ​ഴ്ച മാ​ത്ര​മാ​ണ് ഓ​ടി​യ​ത്. സ​ര്‍​വീ​സ് നി​ല​നി​ര്‍​ത്താ​ന്‍ യാ​ത്ര​ക്കാ​ര്‍ ഒ​ന്നി​ല​ധി​കം ടി​ക്ക​റ്റു​ക​ള്‍ എ​ടു​ത്ത് ക​ള​ക്ഷ​ന്‍ വ​ര്‍​ധി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ഇ​രു​മാ​പ്ര​യി​ല്‍ കൂ​ടു​ത​ലാ​യും താ​മ​സി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രാ​ണ്. ഇ​വ​രി​ല്‍ പ​ല​രും മൂ​ന്നി​ല​വ്, മേ​ലു​കാ​വ്, ഈ​രാ​റ്റു​പേ​ട്ട, പാ​ലാ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന ജോ​ലി​ക്കാ​യി പോ​കു​ന്ന​വ​രാ​ണ്. എ​ന്നാ​ല്‍ ബ​സ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ തൊ​ഴി​ല്‍, വി​ദ്യാ​ഭ്യാ​സം, ചി​കി​ത്സ, സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​ണ്. സ്‌​കൂ​ളു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും യാ​ത്രാ​ദു​രി​തം വ​ലി​യ തി​രി​ച്ച​ടി​യാ​ണ്.

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ പോ​ക​ണ​മെ​ങ്കി​ല്‍ 150 മു​ത​ല്‍ 200 രൂ​പ വ​രെ ന​ല്‍​ക​ണം. ക​ര്‍​ഷ​ക​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. കൃ​ഷി ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ വ​ലി​യ യാ​ത്രാ​ചെ​ല​വ് വ​ഹി​ക്ക​ണം. പ​ല​പ്പോ​ഴും ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ വ​ലി​യൊ​രു പ​ങ്ക് ഗ​താ​ഗ​ത​ച്ചെ​ല​വാ​യി ന​ഷ്ട​മാ​കു​ന്നു. ഇ​തു​മൂ​ലം കൃ​ഷി​യും ജീ​വി​തോ​പാ​ധി​യും പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up