മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സ് വലിയ കുമാരമംഗലം സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് നടത്തിയ യൂത്ത് എംപവർമെന്റ് പ്രോഗ്രാം ഈരാറ്റുപേ
മൂന്നിലവ്: മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സ്, സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ വലിയകുമാരമംഗലവുമായി സഹകരിച്ച് യൂത്ത് എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ഫാ. ജിൻസ് താന്നിക്കപ്പാറ അധ്യക്ഷത വഹിച്ച യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു.
ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജോസുകുട്ടി പി. ജെയിംസ്, അധ്യാപകൻ റോബിൻ റ്റി. ജോസ് എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസും വാട്ടർബോട്ടിൽ, സ്കൂൾ ബാഗ്, നോട്ട് ബുക്ക് എന്നിവയുടെ വിതരണവും നടത്തി. മൈൻഡ് ട്രെയിനറും സക്സസ് കോച്ചുമായ ഡോ. ആന്റണി ജോസഫ് മോട്ടിവേഷൻ ക്ലാസ് നയിച്ചു.
Tags : Nattuvishesham District News