x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: November 8, 2025 03:45 AM IST | Updated: November 8, 2025 03:45 AM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ടി​ക്കൈ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ശി​ലാ​സ്ഥാ​പ​ന​വും ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ച​ട​ങ്ങി​ല്‍ ഷീ ​ജിം പ​ദ്ധ​തി​യു​ടെ​യും വ​യോ​ജ​ന​ങ്ങ​ള്‍​ക്കും പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ള്‍​ക്കു​മാ​യി ഒ​രു​ക്കി​യ ജെ​റി​യാ​ട്രി​ക് ഫു​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​ന ക​ര്‍​മ​വും വ​നി​താ വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ഐ​ഐ​പി​ഡി റോ​ഡി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​ന​വും ന​ട​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ബി​ജു, കു​ടും​ബ​ശ്രീ ഡി​എം​സി ര​തീ​ഷ്‌​കു​മാ​ര്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​അ​ബ്ദു​ള്‍ റ​ഹ്‌​മാ​ന്‍, ര​മ പ​ദ്മ​നാ​ഭ​ന്‍, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ ഹ​ഫ്സ​ത്ത്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ജി​ത്ത് കു​മാ​ര്‍, കു​ടും​ബ​ശ്രീ എ​ഡി​എം​സി​മാ​രാ​യ സി.​എ​ച്ച്. ഇ​ക്ബാ​ല്‍, ഹ​രി​ദാ​സ്, സി​ഡി​എ​സ് അ​ധ്യ​ക്ഷ റീ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. പ്രീ​ത, എ​ഡി​എ​സ് സെ​ക്ര​ട്ട​റി ര​മ ക​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : district panchayat

Recent News

Corehub Up