Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Raid

ഇ​ഡി റെ​യ്‌​ഡി​നി​ടെ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സ്; എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് വി​മ​ലി​ന് ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

‌ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ സി​പി​എം പ്ര​വ‍​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ വി​ജ​യ് ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, മ​ർ​ദ്ദ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് വി​ജ​യ് വി​മ​ലി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

വി​ജ​യ് വി​മ​ല്‍ പോ​ലീ​സു​കാ​ർ​ക്കു​നേ​രെ ക​ല്ലെ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ നി​ന്ന് റെ​യ്ഡ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​മ്പോ​ഴാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

National

ഇ​ഡി റെ​യ്ഡ്: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ വീ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച 57 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ കോ​ഴി​ക്കോ​ട്ടെ വ​സ​തി​ക്ക് മു​ന്നി​ൽ ഇ​ഡി റെ​യ്ഡി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച 57 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​നു​മ​തി​യി​ല്ലാ​തെ സം​ഘം ചേ​ര​ൽ, ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്ക​ൽ, പോ​ലീ​സ് നി​ർ​ദേ​ശം ലം​ഘി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​ലോ​ജി​ക് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റെ​യ്ഡ് വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ തോ​തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വീ​ടി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടു​ക​യും കേ​ന്ദ്ര സ​ർ​ക്കാ​രി​നും ഇ​ഡി​ക്കു​മെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ പ്ര​തി​ഷേ​ധി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സ്ഥ​ല​ത്ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​തി​ന് ക​ണ്ടാ​ല​റി​യാ​വു​ന്ന 57 പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

 

Kerala

പോലീസ് വീഴ്ച: ആഭ്യന്തര മന്ത്രിയുടെ വീട്ടിലെത്തി വിശദീകരണം നൽകി ഡിജിപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോ​ഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകി ഡിജിപി റവാഡ ചന്ദ്രശേഖർ.

ഇന്‍റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.

ഇഡി ഉദ്യോ​ഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതിൽ കേന്ദ്ര സർക്കാരും ​ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.

Kerala

ത​ള​ർ​ത്തി​ക്ക​ള​യാ​മെ​ന്നു വ്യാ​മോ​ഹി​ക്കേ​ണ്ട: പി​ണ​റാ​യി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ഡി റെ​​​​യ്ഡ് കൊ​​​​ണ്ടൊ​​​​ന്നും ത​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും ത​​​​ള​​​​ർ​​​​ത്തി​​​​ക്ക​​​​ള​​​​യാ​​​​മെ​​​​ന്നു വ്യാ​​​​മോ​​​​ഹി​​​​ക്കേ​​​​ണ്ടെ​​​​ന്നും സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വു​​​​മാ​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

എ​​​​ല്ലാ​​​​ക്കാ​​​​ല​​​​ത്തും പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ പാ​​​​ർ​​​​ട്ടി​​​​ക്കു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ അ​​​​ക​​​​മ​​​​ഴി​​​​ഞ്ഞ പി​​​​ന്തു​​​​ണ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​ന് ഒ​​​​രു കു​​​​റ​​​​വും ഒ​​​​രു ചാ​​​​ഞ്ച​​​​ല്യ​​​​വും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു സ​​​​ഖാ​​​​ക്ക​​​​ൾ കാ​​​​ട്ടി​​​​ത്ത​​​​ന്നു. ഏ​​​​തി​​​​നെ​​​​യും നേ​​​​രി​​​​ടാ​​​​ൻ ഒ​​​​ന്നി​​​​ച്ചു ന​​​​മു​​​​ക്കി​​​​റ​​​​ങ്ങാം.

ഇ​​​​ഡി ന​​​​ട​​​​പ​​​​ടി ചി​​​​ല​​​​ർ​​​​ക്കെ​​​​ല്ലാം വ​​​​ലി​​​​യ മ​​​​ന​​​​ഃസം​​​​തൃ​​​​പ്തി ന​​​​ൽ​​​​കു​​​​മെ​​​​ന്നു തോ​​​​ന്നു​​​​ന്നു. പ്ര​​​​ത്യേ​​​​കി​​​​ച്ച് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ പോ​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക്. എ​​​​ന്തു​​​​കൊ​​​​ണ്ട് പി​​​​ണ​​​​റാ​​​​യി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്ന് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ഈ​​​​യ​​​​ടു​​​​ത്ത കാ​​​​ല​​​​ത്താ​​​​ണ​​​​ല്ലോ ചോ​​​​ദി​​​​ച്ച​​​​ത്.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ ക​​​​രു​​​​തി​​​​ക്കൂ​​​​ട്ടി​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് എ​​​​ല്ലാ​​​​ക്കാ​​​​ല​​​​ത്തും ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു നി​​​​ന്നു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്നു വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

ത​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​ര​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രെ​​​​യു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റം ആ​​​​യി​​​​ക്കോ​​​​ട്ടെ എ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു കോ​​​​ണ്‍​ഗ്ര​​​​സ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തു​​​​കൊ​​​​ണ്ടൊ​​​​ന്നും ത​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

Kerala

ഇ​ഡി​ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർക്കു നേ​ർ​ക്കു​ള്ള കൈ​യേ​റ്റം ;ആക്രമണസാ​ധ്യ​ത അ​റി​ഞ്ഞിട്ടും അനങ്ങാതെ പോ​ലീ​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ വീ​​​​ട്ടി​​​​ലെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ശേ​​​​ഷം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു നേ​​​​ർ​​​​ക്കു കൈ​​​​യേ​​​​റ്റ ശ്ര​​​​മ​​​​മു​​​​ണ്ടാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും വ​​​​ൻ പോ​​​​ലീ​​​​സ് ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും സ്പെ​​​​ഷ​​​​ൽ ബ്രാ​​​​ഞ്ച് റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ ക​​​​ല്ലും ക​​​​ട്ട​​​​യും വ​​​​ടി​​​​ക​​​​ളും ക​​​​രു​​​​തു​​​​ന്ന​​​​താ​​​​യും ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ ശേ​​​​ഷ​​​​മേ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വീ​​​​ടു വി​​​​ട്ടുപോ​​​​കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​വൂ എ​​​​ന്നും അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളും ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ചെ​​​​വി​​​​ക്കൊ​​​​ണ്ടി​​​​ല്ല. ഇ​​​​താ​​​​ണ് അ​​​​ക്ര​​​​മ​​​​ത്തി​​​​ലേ​​​​ക്കും കാ​​​​റു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി അ​​​​ടി​​​​ച്ചുത​​​​ക​​​​ർ​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ലേ​​​​ക്കും എ​​​​ത്തി​​​​യ​​​​ത്. സു​​​​ര​​​​ക്ഷ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ൽ പോ​​​​ലീ​​​​സ് സം​​​​വി​​​​ധാ​​​​നം പൂ​​​​ർ​​​​ണ​​​​മാ​​​​യി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു.

സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ഇ​​​​ഡി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് മുൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ബേ​​​​ക്ക​​​​ർ ജം​​​​ഗ്ഷനി​​​​ലെ വീ​​​​ട്ടി​​​​ൽനി​​​​ന്ന് പ്ര​​​​ധാ​​​​ന റോ​​​​ഡി​​​​ൽ എ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​മോ എ​​​​ന്ന കേ​​​​ന്ദ്ര സേ​​​​ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി എ​​​​ത്തി​​​​ക്കാ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി. എ​​​​ന്നാ​​​​ൽ, പോ​​​​ലീ​​​​സ് ന​​​​ൽ​​​​കി​​​​യ ഉ​​​​റ​​​​പ്പു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി ലം​​​​ഘി​​​​ക്ക​​​​പ്പെ​​​​ട്ടു. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കു നേ​​​​ർ​​​​ക്കും ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി. വ​​​​നി​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ക്കും പ​​​​രി​​​​ക്കേ​​​​റ്റു. ഡ്രൈ​​​​വ​​​​റു​​​​ടെ ക​​​​ണ്ണി​​​​നു പ​​​​രി​​​​ക്കേ​​​​റ്റു.

എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ന​​​​ട​​​​ത്തു​​​​ന്ന പ​​​​രി​​​​ശോ​​​​ധ​​​​ന സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പോ​​​​ലീ​​​​സി​​​​ന്‍റെ ഒ​​​​രു സ​​​​ഹാ​​​​യ​​​​വും ഇ​​​​ഡി തേ​​​​ടി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യും അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നെന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

എ​​​​ട്ടു പേ​​​​ര​​​​ട​​​​ങ്ങി​​​​യ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ ബേ​​​​ക്ക​​​​ർ ജം​​​​ഗ്ഷ​​​​നു സ​​​​മീ​​​​പ​​​​ത്തെ വാ​​​​ട​​​​ക വീ​​​​ട്ടി​​​​ൽ ഇ​​​​ഡി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് എ​​​​ത്തി​​​​യ​​​​ത്. സാ​​​​ധാ​​​​ര​​​​ണ സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് സ​​​​ഹാ​​​​യം തേ​​​​ടാ​​​​തെ ഇ​​​​ത്ത​​​​രം പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് എ​​​​ത്തു​​​​ന്പോ​​​​ൾ കേ​​​​ന്ദ്ര​​​​സേ​​​​ന​​​​യു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക പ​​​​തി​​​​വാ​​​​ണ്.

Kerala

മാ​സ​പ്പ​ടി കേ​സ് തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ സി​പി​എം ത​​​​ള്ളി​​​​യ​​​​ത്: എം.​വി. ഗോ​വി​ന്ദ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ മ​​​​ക​​​​ൾ വീ​​​​ണാ വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ ഉ​​​​യ​​​​ർ​​​​ന്ന സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ-​​​​എ​​​​ക്സാ​​​​ലോ​​​​ജി​​​​ക് മാ​​​​സ​​​​പ്പ​​​​ടി ആ​​​​രോ​​​​പ​​​​ണം സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റും ക​​​​മ്മി​​​​റ്റി​​​​യും പ​​​​ല​​​​വ​​​​ട്ടം ച​​​​ർ​​​​ച്ച ചെ​​​​യ്തു തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ ത​​​​ള്ളി​​​​യ​​​​താ​​​​ണെ​​​​ന്നു സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ.

പ​​​​ല കോ​​​​ട​​​​തി​​​​ക​​​​ളും ഇ​​​​തി​​​​ൽ തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞു ത​​​​ള്ളി​​​​യ​​​​താ​​​​ണ്. വീ​​​​ണ മ​​​​ക​​​​ളാ​​​​യി​​​​പ്പോ​​​​യ​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​ച്ഛ​​​​ന്‍റെ പേ​​​​രി​​​​ൽ കേ​​​​സെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് ഇ​​​​ഡി അ​​​​ട​​​​ക്ക​​​​മു​​​​ള്ള കേ​​​​ന്ദ്ര അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ നീ​​​​ക്കം.

വീ​​​​ണാ വി​​​​ജ​​​​യ​​​​ന്‍റെ എ​​​​ക്സാ​​​​ലോ​​​​ജി​​​​ക് ക​​​​ന്പ​​​​നി​​​​യും സി​​​​എം​​​​ആ​​​​ർ​​​​എ​​​​ല്ലും ത​​​​മ്മി​​​​ൽ ന​​​​ട​​​​ത്തി​​​​യ ക​​​​രാ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സേ​​​​വ​​​​നം ന​​​​ൽ​​​​കി​​​​യ​​​​തി​​​​നാ​​​​ണ് 1.72 കോ​​​​ടി രൂ​​​​പ ന​​​​ൽ​​​​കി​​​​യ​​​​ത്. ഈ ​​​​തു​​​​ക​​​​യ്ക്ക് നി​​​​കു​​​​തി​​​​യും ഒ​​​​ടു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യെ ക​​​​ണ്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ഇ​​​​ഡി പി​​​​ണ​​​​റാ​​​​യി​​​​യു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വ​​​​വും ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യും എ​​​​ന്തു​​​​കൊ​​​​ണ്ട് പി​​​​ണ​​​​റാ​​​​യി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്ന ചോ​​​​ദ്യ​​​​മാ​​​​യി​​​​രു​​​​ന്നു ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.

പ്ര​​​​തി​​​​പ​​​​ക്ഷ രാ​​​​ഷ്ട്രീ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടു​​​​ള്ള ഇ​​​​ഡി​​​​യു​​​​ടെ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക നീ​​​​ക്ക​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ് പി​​​​ണ​​​​റാ​​​​യി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി. ഇ​​​​ഡി കേ​​​​സു​​​​ക​​​​ളി​​​​ൽ ഒ​​​​രു ശ​​​​ത​​​​മാ​​​​നം പോ​​​​ലും ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾത​​​​ന്നെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. ഇ​​​​ഡി​​​​യു​​​​ടെ നീ​​​​ക്ക​​​​ത്തി​​​​ൽ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ട്ടു​​​​പോ​​​​കു​​​​ന്ന പ്ര​​​​സ്ഥാ​​​​ന​​​​മ​​​​ല്ല സി​​​​പി​​​​എം. ഇ​​​​തു​​​​വ​​​​ഴി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെയും ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കി​​​​ല്ല.

പി​​​​ണ​​​​റാ​​​​യി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ല്ല. പി​​​​ണ​​​​റാ​​​​യി​​​​ക്ക് ഇ​​​​തിൽ ഒ​​​​രു ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മി​​​​ല്ല. ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​ണി​​​​നി​​​​ര​​​​ത്തി​​​​യും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യും ഇ​​​​ഡി നീ​​​​ക്ക​​​​ത്തെ നേ​​​​രി​​​​ടും. റെ​​​​യ്ഡ് ന​​​​ട​​​​ക്കു​​​​ന്ന എ​​​​ല്ലാ​​​​യി​​​​ട​​​​ത്തും പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം എ​​​​ല്ലാ ബ്രാ​​​​ഞ്ചി​​​​ലും പ​​​​ന്തം​​​​കൊ​​​​ളു​​​​ത്തി പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തും. ബി​​​​ജെ​​​​പി​​​​യും യു​​​​ഡി​​​​എ​​​​ഫും ചേ​​​​ർ​​​​ന്നു​​​​ള്ള ഡീ​​​​ലാ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്നും എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ൻ പ​​​​റ​​​​ഞ്ഞു.

Kerala

ഒട്ടേറെ കാര്യങ്ങള്‍ പുറത്തുവരുമെന്ന് കുഴല്‍നാടന്‍

തൊ​ടു​പു​ഴ: സി​പി​എ​മ്മി​ന്‍റെ അ​ടി​വേ​ര് ഇ​ള​ക്കി​യ സം​ഭ​വ​മാ​ണ് മാ​സ​പ്പ​ടി കേ​സെ​ന്നും കേ​ര​ളം അ​റി​ഞ്ഞാ​ല്‍ വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന ഒ​ത്തി​രി കാ​ര്യ​ങ്ങ​ള്‍ ഇ​നി​യും പു​റ​ത്തു​വ​രാ​നു​ണ്ടെ​ന്നും മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍ എം​എ​ല്‍എ പ​റ​ഞ്ഞു. തൊ​ടു​പു​ഴ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ന്‍ നേ​ര​ത്തേ ന​ല്‍കി​യ കേ​സി​ല്‍ ഇ​ഡി അ​ന്വേ​ഷ​ണം താ​ത്ക്കാ​ലി​ക​മാ​യി ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്ത​പ്പോ​ള്‍ വ​ലി​യ തോ​തി​ല്‍ ആ​ഘോ​ഷി​ച്ച പാ​ര്‍ട്ടി​യാ​ണ് സി​പി​എം. ആ​ സ​മ​യ​ത്ത് ത​നി​ക്കെ​തി​രെ വ​ലി​യ ആ​ക്ഷേ​പ​വും സൈ​ബ​ര്‍ ആ​ക്ര​മ​ണ​വും ഉ​ണ്ടാ​യി.

അ​ന്വേ​ഷ​ണം വ​രു​മ്പോ​ള്‍ എ​ന്തി​നാ​ണ് ഇ​ത്ര വെ​പ്രാ​ള​പ്പെ​ടു​ന്ന​ത്. എ​ല്‍ഡി​എ​ഫ് ഭ​ര​ണ​ത്തി​ന്‍കീ​ഴി​ല്‍ ത​നി​ക്കെ​തി​രെ പി​ണ​റാ​യി പോ​ലീ​സ് 12 അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തി​യ​ത്. ത​ന്‍റെ വീ​ട്ടി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്ന് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നു പ​റ​ഞ്ഞ് ഒ​ളി​ച്ചോ​ടി​യി​ല്ല. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ച്ചു.

നി​ല​വി​ല്‍ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ രാ​ഷ്്‌ട്രീയ​പ്രേ​രി​ത​മാ​ണെ​ന്നു പ​റ​യു​ന്ന​ത് കേ​സ് മ​റ​യ്ക്കാ​നു​ള്ള പ്ര​തി​രോ​ധം മാ​ത്ര​മാ​ണെ​ന്നും കു​ഴ​ൽ​നാ​ട​ൻ പ​റ​ഞ്ഞു.

Kerala

ഇ​ഡി റെ​യ്ഡ് രാ​ഷ്‌ട്രീയ​പ്രേ​രി​തം: സി​പി​ഐ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സി​​​​എം​​​​ആ​​​​ർ​​​​എ​​​​ൽ ക​​​​ന്പ​​​​നി​​​​യും എ​​​​ക്സാ​​​​ലോ​​​​ജി​​​​ക് എ​​​​ന്ന സ്ഥാ​​​​പ​​​​ന​​​​വും ത​​​​മ്മി​​​​ലു​​​​ള്ള ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ൻ​​​​സി ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വും ആ​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ വ​​​​സ​​​​തി​​​​ക​​​​ളി​​​​ൽ മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഇ​​​​ഡി ന​​​​ട​​​​ത്തു​​​​ന്ന റെ​​​​യ്ഡു​​​​ക​​​​ൾ തി​​​​ക​​​​ച്ചും രാ​​​​ഷ്‌ട്രീയ പ്രേ​​​​രി​​​​ത​​​​മാ​​​​ണെ​​​​ന്നു സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ്.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​ൻ എ​​​​ന്തു​​​​കൊ​​​​ണ്ടു വൈ​​​​കു​​​​ന്നു എ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യു​​​​ടെ ചോ​​​​ദ്യം ഏ​​​​താ​​​​നും ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്ക് മു​​​​ന്പാ​​​​ണ് കേ​​​​ര​​​​ളം കേ​​​​ട്ട​​​​ത്.

ഇ​​​​ഡി ന​​​​ട​​​​ത്തു​​​​ന്ന ഈ ​​​​റെ​​​​യ്ഡു​​​​ക​​​​ൾ ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്നു. കേ​​​​ന്ദ്ര​​​​ത്തി​​​​ലെ ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ രാ​​​​ഷ്ട്രീ​​​​യ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​യി ഇ​​​​ഡി​​​​യെ ബി​​​​ജെ​​​​പി മാ​​​​റ്റു​​​​ന്നു​​​​വെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ൽനി​​​​ന്ന് അ​​​​ലി​​​​ഖേ​​​​ന്ത്യാ കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​തൃ​​​​ത്വം പി​​​​റ​​​​കോ​​​​ട്ടു പോ​​​​യോ എ​​​​ന്ന​​​​റി​​​​യാ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് താ​​​​ൽ​​​​പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ന്നു സി​​​​പി​​​​ഐ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

Kerala

റെ​യ്ഡ് അ​വ​സ​ര​മാ​ക്കി സി​പി​എം; ആ​ക്ര​മ​ണ​ത്തി​ൽ കൈ​പൊ​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന ദി​​​വ​​​സം മു​​​ത​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ കേ​​​ര​​​ളം ക​​​ണ്ടു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത് യു​​​ഡി​​​എ​​​ഫു​​​കാ​​​രു​​​ടെ ഉ​​​ത്സ​​​വാ​​​ഘോ​​​ഷ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ആ ​​​ആ​​​ഘോ​​​ഷ അ​​​ന്ത​​​രീ​​​ക്ഷം മാ​​​റി. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ വീ​​​ട്ടി​​​ലു​​​ൾ​​​പ്പെ​​​ടെ പ​​​ന്ത്ര​​​ണ്ടു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ റെ​​​യ്ഡ് ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ അ​​​തി​​​ലേ​​​ക്കു മാ​​​റി.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ വ​​​സ​​​തി​​​യി​​​ലു​​​ൾ​​​പ്പെ​​​ടെ റെ​​​യ്ഡ് ന​​​ട​​​ക്കു​​​ന്നു എ​​​ന്ന വാ​​​ർ​​​ത്ത പു​​​റ​​​ത്തു വ​​​ന്ന​​​തോ​​​ടെ സി​​​പി​​​എം സ​​​ടകു​​​ട​​​ഞ്ഞെ​​​ണീ​​​റ്റു. ക​​​ഴി​​​ഞ്ഞ മൂ​​​ന്നാ​​​ഴ്ച​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യം ഏ​​​ൽ​​​പി​​​ച്ച ആ​​​ല​​​സ്യ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഉ​​​ണ​​​ർ​​​ത്താ​​​നും സ​​​ജീ​​​വ​​​മാ​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യാ​​​ണു പാ​​​ർ​​​ട്ടി ഇ​​​തി​​​നെ തു​​​ട​​​ക്ക​​​ത്തി​​​ൽത​​​ന്നെ ക​​​ണ്ട​​​ത്.

‘ഇ​​​തി​​​ലും വ​​​ലി​​​യ വേ​​​ട്ട​​​യാ​​​ട​​​ലു​​​ക​​​ൾ ക​​​ണ്ട​​​താ​​​ണ്’ എ​​​ന്നെ​​​ഴു​​​തി​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​ന്‍റെ ചി​​​ത്രം പ​​​തി​​​ച്ച വ​​​ലി​​​യ ബോ​​​ർ​​​ഡ് ഇ​​​ഡി റെ​​​യ്ഡ് ന​​​ട​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പാ​​​ള​​​യ​​​ത്തു പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടു. റെ​​​യ്ഡി​​​നെ രാ​​​ഷ്ട്രീ​​​യ ആ​​​യു​​​ധ​​​മാ​​​ക്കാ​​​ൻ സി​​​പി​​​എം ഒ​​​രു​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ പ്ര​​​ക​​​ട​​​മാ​​​യ സൂ​​​ച​​​ന​​​യാ​​​യി​​​രു​​​ന്നു അ​​​ത്. പി​​​ണ​​​റാ​​​യി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വ​​​സ​​​തി​​​യു​​​ടെ മു​​​ന്നി​​​ൽ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​വു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

കോ​​​ണ്‍​ഗ്ര​​​സി​​​നെകൂ​​​ടി ഈ ​​​വി​​​വാ​​​ദ​​​ത്തി​​​ൽ ക​​​ക്ഷി​​​യാ​​​ക്കാ​​​നും സി​​​പി​​​എം ശ്ര​​​ദ്ധി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ ഡ​​​ൽ​​​ഹി സ​​​ന്ദ​​​ർ​​​ശ​​​ന​​​വും റെ​​​യ്ഡും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ച്ചു കൊ​​​ണ്ടാ​​​യി​​​രു​​​ന്നു പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി​​​യ​​​ത്. കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പ്ര​​​സം​​​ഗ​​​വും അ​​​വ​​​ർ ആ​​​യു​​​ധ​​​മാ​​​ക്കി.

വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ പു​​​തു​​​യു​​​ഗ യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ന്പോ​​​ൾ, എ​​​ന്തു​​​കൊ​​​ണ്ട് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്നി​​​ല്ല എ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി ചോ​​​ദി​​​ച്ചി​​​രു​​​ന്നു. പി​​​ണ​​​റാ​​​യി​​​ക്കെ​​​തിരേ​​​യു​​​ള്ള റെ​​​യ്ഡ് കോ​​​ണ്‍​ഗ്ര​​​സ്-​​​ബി​​​ജെ​​​പി ഗൂ​​​ഢ​​​ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മെ​​​ന്നു വ​​​രു​​​ത്താ​​​നാ​​​യി​​​രു​​​ന്നു സി​​​പി​​​എം ശ്ര​​​മം.

എ​​​ന്നാ​​​ൽ റെ​​​യ്ഡ് ക​​​ഴി​​ഞ്ഞു മ​​​ട​​​ങ്ങി​​​യ ഇ​​​ഡി സം​​​ഘ​​​ത്തി​​​നു നേരേ സി​​​പി​​​എ​​​മ്മു​​​കാ​​​ർ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​തോ​​​ടെ ക​​​ഥ മാ​​​റി. അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന പാ​​​ർ​​​ട്ടി​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തും. ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തിരേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​കും കാ​​​ണു​​​ക.

റെ​​​യ്ഡി​​​നെക്കുറി​​​ച്ചു മു​​​ൻ​​​കൂ​​​ട്ടി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, പി​​​ന്നീ​​​ട് അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പാ​​​കെ എ​​​ത്തി അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞു. ത​​​ല​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ന്ന​​​ത് ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ അ​​​ക്ര​​​മ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ ഇ​​​ഡി ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ അ​​​തി​​​ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്ന​​​പ്പോ​​​ൾ കോ​​​ണ്‍​ഗ്ര​​​സോ യു​​​ഡി​​​എ​​​ഫോ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻത​​​ന്നെ ത​​​യാ​​​റാ​​​യി​​​ല്ല. ഇ​​​ഡി​​​യോ​​​ടു ത​​​ങ്ങ​​​ൾ​​​ക്കു വ​​​ലി​​​യ മ​​​തി​​​പ്പൊ​​​ന്നു​​​മി​​​ല്ലെ​​​ന്നാ​​​ണ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞ​​​ത്. മു​​​ന്പ് ഇ​​​ഡി അ​​​മി​​​താ​​​വേ​​​ശ​​​ത്തോ​​​ടെ കൈ​​​കാ​​​ര്യം ചെ​​​യ്ത കേ​​​സു​​​ക​​​ൾ പി​​​ന്നീ​​​ട് എ​​​വി​​​ടെ പോ​​​യെ​​​ന്ന് ആ​​​ർ​​​ക്കു​​​മ​​​റി​​​യി​​​ല്ല​​​ല്ലോ.

ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണം യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രി​​​ല്ലെ​​​ങ്കി​​​ലും ഇ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യു​​​ണ്ടാ​​​കു​​​ന്ന ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യേ​​​ണ്ടി വ​​​രി​​​ക സ​​​ർ​​​ക്കാ​​​ർ ആ​​​യി​​​രി​​​ക്കും. അ​​​തു സ​​​ർ​​​ക്കാ​​​രി​​​നു ത​​​ല​​​വേ​​​ദ​​​ന സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സം​​​ശ​​​യ​​​മി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​ല​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന നാ​​​ളു​​​ക​​​ളേ​​​ക്കു​​​റി​​​ച്ചു​​​ള്ള വ്യ​​​ക്ത​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ അ​​​തി​​​ന്‍റെ അ​​​ടു​​​ത്ത പ​​​ടി​​​യി​​​ലേ​​​ക്കു ക​​​ട​​​ന്നു.

ഇ​​​ഡി റെ​​​യ്ഡി​​​ൽ ബി​​​ജെ​​​പി​​​ക്കു രാ​​​ഷ്ട്രീ​​​യ​​​ താ​​​ൽ​​​പ​​​ര്യ​​​മു​​​ണ്ടാ​​​കാ​​​മെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​വും രാ​​​ഷ്ട്രീ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​ണ്ട്. സി​​​പി​​​എ​​​മ്മി​​​ന്‍റെ അ​​​ടി​​​ത്ത​​​റ ത​​​ക​​​ർ​​​ത്ത് ആ ​​​സ്പേ​​​സി​​​ലേ​​​ക്കു ക​​​യ​​​റി​​​പ്പ​​​റ്റാ​​​നു​​​ള്ള ശ്ര​​​മം ബി​​​ജെ​​​പി​​​യു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​ണ്ടാ​​​കാം. അ​​​ങ്ങ​​​നെ ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മും ത​​​മ്മി​​​ൽ പോ​​​ർ​​​മു​​​ഖം തു​​​റ​​​ക്കു​​​ന്പോ​​​ഴും രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ വി​​​മ​​​ർ​​​ശി​​​ച്ച പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മോ​​​ദി​​​ക്കെ​​​തി​​​രേ ഒ​​​ര​​​ക്ഷ​​​രം ഉ​​​രി​​​യാ​​​ടി​​​യി​​​ട്ടി​​​ല്ലെ​​​ന്നു യു​​​ഡി​​​എ​​​ഫ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു.

സ​​​ർ​​​ക്കാ​​​ർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു പ​​​ത്തു ദി​​​വ​​​സം തി​​​ക​​​യു​​​ന്ന​​​തി​​​നു മു​​​ന്പു ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ലെ രാ​​​ഷ്ട്രീ​​​യ അ​​​ന്ത​​​രീ​​​ക്ഷം സം​​​ഘ​​​ർ​​​ഷാ​​​ത്മ​​​ക​​​മാ​​​യി​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​താ​​​ണു ക​​​ഷ്ടം.

Kerala

പിണറായിയെ എന്തുകൊണ്ട് ജയിലിലടച്ചില്ല എന്ന് രാഹുല്‍ നിരന്തരം ചോദിച്ചു, ഈ രാഷ്ട്രീയ വേട്ട കേരളത്തില്‍ ചിലവാകില്ല: പി. രാജീവ്

കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളില്‍ നടക്കുന്ന ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുന്‍മന്ത്രി പി. രാജീവ്. എന്തുകൊണ്ട് പിണറായിയെ ഇഡി ജയിലില്‍ അടയ്ക്കുന്നില്ല എന്ന് രാഹുല്‍ ഗാന്ധി നിരന്തരം ചോദിക്കാറുണ്ട്. ഇത് രാഷ്ട്രീയ വേട്ടയാണെന്നും രാജീവ് എറണാകുളത്ത് നടന്ന പ്രതിഷേധ മാര്‍ച്ചിൽ പറഞ്ഞു.

പിണറായി വിജയന്‍റെയും വീടുകളിലും പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമായ മുഹമ്മദ് റിയാസിന്‍റെ വീട്ടിലും റെയ്ഡ് നടക്കുന്നതിന് പിന്നില്‍ ഒറ്റ ഉദ്ദേശ്യമേയുള്ളു. പാര്‍ട്ടിയെയും പാര്‍ട്ടി നേതൃത്വത്തെയും കുറിച്ചും അവമതിപ്പ് ഉണ്ടാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്.

എന്തുകൊണ്ട് ഇഡി പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായിയെ ഇഡി ജയിലിലടയ്ക്കുന്നില്ല എന്ന് കേരളത്തില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധി നിരന്തരം ചോദിക്കും. ഈ ചോദ്യമാണ് രാഹുല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഉയര്‍ത്തിയത്. അദ്ദേഹത്തിന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയും ഈ ചോദ്യം തന്നെയാണ് ഉന്നയിച്ചതെന്നും രാജീവ് കൂട്ടിച്ചേർത്തു.

സഖാവ് പിണറായിക്കെതിരെ ഒരു വിധത്തിലുള്ള കേസുമില്ല. ഒരു സമന്‍സും വാറണ്ടുമില്ല. ഈ കേസുമായി ഒരു ബന്ധവുമില്ല. ചൊവ്വാഴ്ച ഹൈക്കോടതി 2024ല്‍ കോടതിയുടെ മുന്നിലുള്ള ഒരു കേസ് തള്ളി. ആ കേസ് സിഎംആര്‍എല്‍ കമ്പനിക്കാര്‍ക്ക് ലഭിച്ച സമന്‍സിനെ കുറിച്ചാണ്.

എന്നാല്‍ ആ സമന്‍സ് ലഭിച്ച ആളുകളില്‍ പിണറായി വിജയന്‍ ഇല്ല. പിണറായി വിജയന്‍റെ മകള്‍ ഇല്ല, റിയാസ് ഇല്ല. ഇവരാരും സമന്‍സ് ലഭിച്ചവരല്ല. സമന്‍സ് ലഭിച്ച് കമ്പനിയെ സമീപിച്ചവര്‍ കമ്പനിയുടെ ആളുകളാണ്. ഇന്നും നാളെയും അവധി ആയതിനാല്‍ ഇഡി അതിവേഗതയില്‍ റെയ്ഡ് നടത്തുകയാണ്. ഇതിൽ കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അരവിന്ദ് കെജരിവാളിനെ ജയിലില്‍ അടച്ചില്ലേ. അരവിന്ദ് കെജരിവാളിനെ ജയിലില്‍ അടച്ച പരാതിയുടെ തുടക്കം കോണ്‍ഗ്രസ് നല്‍കിയ പരാതിയാണ്. ഗൂഢാലോചനയ്ക്ക് തെളിവുകളില്ലാത്ത കേസ് അവസാനിപ്പിച്ചു. അതുപോലെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നടത്തുന്ന കാര്യങ്ങള്‍ കേരളം തിരിച്ചറിയും. കേസ് നിയമപരമായി നേരിടും. ഈ രാഷ്ട്രീയ വേട്ട കേരളത്തില്‍ ചിലവാകില്ല എന്നും പി. രാജീവ് പറഞ്ഞു.

Kerala

പ്രതിഷേധം ശക്തം; മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്, എറണാകുളത്ത് പ്രതിഷേധ മാര്‍ച്ച് നടത്തി സിപിഎം

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ നടക്കുന്ന ഇഡി റെയ്ഡില്‍ വ്യാപക പ്രതിഷേധം. എറണാകുളത്ത് മുന്‍ മന്ത്രി പി. രാജീവിന്‍റെയും ജില്ലാ സെക്രട്ടറി എസ്. സതീഷ്, എം. സ്വരാജ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധം പ്രകടനം നടന്നത്.

മുന്‍ എംഎല്‍എമാരായ കെ.എസ്. അരുണ്‍കുമാര്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവരും പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. എറണാകുളം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് നഗരങ്ങളിലൂടെ ചുറ്റിയാണ് മാര്‍ച്ച് നടക്കുന്നത്. മേനക ജംഗ്ഷന്‍ വരെയാണ് പ്രതിഷേധം നടന്നത്.

സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. പിണറായി വിജയന്‍റെ വീടുകളിലും സിഎംആര്‍എല്ലിന്‍റെ ഓഫീസുകളിലും അടക്കം 12 ഇടങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് തുടരുന്നത്. എറണാകുളത്ത് സിഎംഡിആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്‍റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുകയാണ്.

ശശിധരന്‍ കര്‍ത്തയ്ക്ക് ബന്ധമുള്ള കളമശേരിയിലെ നിപുണ ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.

ശശിധരന്‍ കര്‍ത്തയുടെ മകന്‍ സിഎംആര്‍എല്ലിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായി വിജയനെയും മകള്‍ വീണ വിജയനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.

National

ഐപാകിലെ ഇഡി റെയ്ഡ്;മ​​​മ​​​ത​​​ ബാ​​​ന​​​ർ​​​ജിക്കെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: ഒ​​​രു കേ​​​സ് എ​​​പ്പോ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നു ജു​​​ഡീ​​​ഷ​​​റി​​​യോ​​​ടു നി​​​ർ​​​ദേ​​​ശി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു ബം​​​ഗാ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി.

തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ ഉ​​​പ​​​ദേ​​​ശ​​​ക​​​സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​പാ​​​ക് ക​​​ണ്‍സ​​​ൾ​​​ട്ട​​​ൻ​​​സി​​​യി​​​ലെ റെ​​​യ്ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​യി​​​രു​​​ന്നു കോ​​​ട​​​തി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശം. റെ​​​യ്ഡ് ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തു ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി പ്ര​​​വേ​​​ശി​​​ച്ച​​​ത് അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗ​​​മാ​​​ണെ​​​ന്നും കോ​​​ട​​​തി ആ​​​രോ​​​പി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം കേ​​​സി​​​ൽ ഇ​​​ഡി സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​ൻ കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്ന ബം​​​ഗാ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​വ​​​ശ്യം ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ പ്ര​​​ശാ​​​ന്ത് കു​​​മാ​​​ർ, എ​​​ൻ.​​​വി. അ​​​ഞ്ജ​​​രി​​​യ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് നി​​​ര​​​സി​​​ച്ചു.

ഇ​​​ഡി സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ നി​​​ര​​​വ​​​ധി പു​​​തി​​​യ കാ​​​ര്യ​​​ങ്ങ​​​ളും ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ന് മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​നും വാ​​​ദം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 32 പ്ര​​​കാ​​​രം ഇ​​​ഡി സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​ട്ട് ഹ​​​ർ​​​ജി​​​യു​​​ടെ നി​​​ല​​​നി​​​ൽ​​​പ്പി​​​നെ ബം​​​ഗാ​​​ൾ സ​​​ർ​​​ക്കാ​​​ർ ചോ​​​ദ്യം ചെ​​​യ്തു.

ഒ​​​രു സം​​​സ്ഥാ​​​ന​​​ത്തി​​​നെ​​​തി​​​രേ റി​​​ട്ട് ഹ​​​ർ​​​ജി വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക്കു സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന വാ​​​ദ​​​വും ബം​​​ഗാ​​​ൾ സ​​​ർ​​​ക്കാ​​​ർ ഉ​​​ന്ന​​​യി​​​ച്ചു. കേ​​​സി​​​ൽ അ​​​ടു​​​ത്ത​​​യാ​​​ഴ്ച വീ​​​ണ്ടും വാ​​​ദം തു​​​ട​​​രും.

National

ഐടി റെയ്ഡിനിടെ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: ആദായനികുതി വകുപ്പിന്‍റെ പരിശോധനയ്ക്കിട‌െ കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് എം​ഡി സി.​ജെ.​റോ​യി (56) ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു​വി​ലെ കോ​ർ​പ​റേ​റ്റ് ഓ​ഫീ​സി​ൽ​വ​ച്ച് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം. കൈ​യി​ൽ ക​രു​തി​യി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ നാ​രാ​യ​ണ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​രു​ന്നി​ല്ല. നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സു​ക​ളി​ലും വ​സ​തി​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പ് വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലു​ള്ള ഐടി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് അ​ദ്ദേ​ഹ​ത്തെ ഐടി ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ ഫ​യ​ൽ എ​ടു​ത്തു​കൊ​ണ്ടു​വ​രാ​മെ​ന്ന് പ​റ​ഞ്ഞ് റൂ​മി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ശോ​ക് ന​ഗ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സി​നി​മ നി​ർ​മാ​താ​വ് കൂ​ടി​യാ​യ അ​ദ്ദേ​ഹം കൊ​ച്ചി സ്വ​ദേ​ശി​യാ​ണ്.

കേ​ര​ളം, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട് ഉ​ള്‍​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ​ൾ​ഫി​ലു​മാ​യി റി​യ​ല്‍ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു സി.​ജെ.​റോ​യ്. ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ദ്ദേ​ഹ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​രോ​പി​ച്ചു.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള്ള​പ്പോ​ൾ 'ദി​ശ' ഹെ​ൽ​പ് ലൈ​നി​ൽ വി​ളി​ക്കു​ക: 1056, 0471-2552056)

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഇ​ഡി റെ​യ്ഡ്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി 21 ഇ​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കേ​സി​ലെ മു​ഖ്യ പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ കി​ളി​മാ​നൂ​ർ പു​ളി​മാ​ത്തു​ള്ള വീ​ട്ടി​ൽ, എ. ​പ​ത്മ​കു​മാ​റി​ന്‍റെ ആ​റ​ൻ​മു​ള​യി​ലെ വീ​ട്, എ​ൻ. വാ​സു​വി​ന്‍റെ വീ​ട്, സ്വ​ർ​ണ​വ്യാ​പാ​രി ഗോ​വ​ർ​ധ​ന്‍റെ ബെ​ല്ലാ​രി​യി​ലെ വീ​ട്, ചെ​ന്നൈ​യി​ലെ സ്മാ​ർ​ട് ക്രി​യേ​ഷ​ൻ​സ്, മു​രാ​രി ബാ​ബു​വി​ന്‍റെ കോ​ട്ട​യ​ത്തെ വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ ഏ​ഴോ​ടെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

National

തൃണമൂലിന്‍റെ തെരഞ്ഞെടുപ്പ് കൺസൾട്ടൻസി സ്ഥാപനത്തിൽ ഇഡി റെയ്ഡ്, മമത സ്ഥലത്തെത്തി

കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ (ടിഎംസി) പ്രധാന തെരഞ്ഞെടുപ്പ് തന്ത്രജ്ഞരായ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഐപാകിന്‍റെ ഓഫീസിലും സ്ഥാപനത്തിന്‍റെ മേധാവി പ്രതീക് ജെയ്‌നിന്‍റെ വസതിയിലും ഇഡി റെയ്ഡ്. കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള ഐപാക് ഓഫീസിലും പ്രതീക് ജെയ്‌നിന്‍റെ ഫ്‌ളാറ്റിലുമാണ് പ്രധാനമായും തെരച്ചില്‍ നടന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സ്ഥാപിച്ച ഐപാക്, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ടിഎംസിയുമായി അടുത്ത ബന്ധം പുലര്‍ത്തി വരികയാണ്. 

2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ടിഎംസിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഈ സ്ഥാപനമാണ്. റെയ്ഡ് വിവരം അറിഞ്ഞയുടന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതീക് ജെയ്‌നിന്‍റെ വസതിയിലെത്തി.

പുറത്തിറങ്ങവെ ഹാര്‍ഡ് ഡിസ്‌കും ഫയലുകളും കൈയിലേന്തി മാധ്യമങ്ങളോട് സംസാരിച്ച മമത, 'തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയുടെ ആന്തരിക രേഖകളും വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമമാണ് ഇതെന്ന്' ആരോപിച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷമായ ബിജെപിയുമായുള്ള രാഷ്‌ട്രീയ പോരിനിടയിലാണ് ഈ റെയ്ഡ്.

Kerala

അൻവറിന് കുരുക്കു മുറുകുന്നു

കൊ​​​​​ച്ചി: നി​​​​​ല​​​​​മ്പൂ​​​​​ര്‍ മു​​​​​ന്‍ എം​​​​​എ​​​​​ല്‍​എ​​​​​യും തൃ​​​​​ണ​​​​​മൂ​​​​​ല്‍ കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​വു​​​​​മാ​​​​​യ പി.​​​​​വി. അ​​​​​ന്‍​വ​​​​​റി​​​​​ന്‍റെ വീ​​​​​ട്ടി​​​​​ലും സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ റെ​​​​​യ്ഡി​​​​​ല്‍ വ്യാ​​​​​പ​​​​​ക​​​​​മാ​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക ക്ര​​​​​മ​​​​​ക്കേ​​​​​ടു​​​​​ക​​​​​ള്‍ ക​​​​​ണ്ടെ​​​​​ത്തി​​​​യ​​​​​താ​​​​​യി എ​​​​​ന്‍​ഫോ​​​​​ഴ്‌​​​​​സ്‌​​​​​മെ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​റേ​​​​​റ്റ് (ഇ​​​​​ഡി).

കേ​​​​​ര​​​​​ള ഫി​​​​​നാ​​​​​ന്‍​സ് കോ​​​​​ര്‍​പ​​​​​റേ​​​​​ഷ​​​​​നി​​​​​ല്‍നി​​​​ന്നു (കെ​​​​​എ​​​​​ഫ്‌​​​​​സി) വാ​​​​​യ്പ​​​​​യെ​​​​​ടു​​​​​ത്തു ത​​​​​ട്ടി​​​​​പ്പ് ന​​​​​ട​​​​​ത്തി​​​​​യ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​ട്ടാ​​​​​ണു ക​​​​​ഴി​​​​​ഞ്ഞ​​​​ദി​​​​​വ​​​​​സം അ​​​​​ന്‍​വ​​​​​റി​​​​​ന്‍റെ വീ​​​​​ട്ടി​​​​​ലും സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഒ​​​​​രേ വ​​​​​സ്തു ഈ​​​​​ടു​​​​​വ​​​​​ച്ച് ചു​​​​​രു​​​​​ങ്ങി​​​​​യ കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ല്‍ത്ത​​​​​ന്നെ വി​​​​​വി​​​​​ധ വായ്പക​​​​​ള്‍ കെ​​​​​എ​​​​​ഫ്‌​​​​​സി വ​​​​​ഴി അ​​​​​ന്‍​വ​​​​​ര്‍ ത​​​​​ര​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യി ഇ​​​​​ഡി പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ല്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

മാ​​​​​ലാം​​​​​കു​​​​​ളം ക​​​​​ണ്‍​സ്ട്ര​​​ക്‌​​​ഷ​​​ന്‍​സി​​​​​ന് 7.5 കോ​​​​​ടി​​​​​യും പി​​​​​വി​​​​​ആ​​​​​ര്‍ ഡെ​​​​​വ​​​​​ല​​​​​പ്പേ​​​​​ഴ്‌​​​​​സി​​​​​ന് 3.05 കോ​​​​​ടി​​​​​യും 1.56 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് ലോ​​​​​ണ്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​ത്. ലോ​​​​​ണ്‍ എ​​​​​ടു​​​​​ത്ത തു​​​​​ക​​​​​ക​​​​​ള്‍ വ​​​​​ക​​​​​മാ​​​​​റ്റി ചെ​​​​​ല​​​​​വ​​​​​ഴി​​​​​ച്ച​​​​​താ​​​​​യാ​​​​​ണു വി​​​​​വ​​​​​രം. മാ​​​​​ലാം​​​​​കു​​​​​ളം ക​​​​​ണ്‍​സ്ട്ര​​​ക്‌​​​ഷ​​​​​ന്‍​സ് എ​​​​​ന്ന സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ ഉ​​​​​ട​​​​​മ താ​​​​​നാ​​​​​ണെ​​​​​ന്ന് അ​​​​​ന്‍​വ​​​​​ര്‍ സ​​​​​മ്മ​​​​​തി​​​​​ച്ച​​​​​താ​​​​​യും ഇ​​​​​ഡി അ​​​​​റി​​​​​യി​​​​​ച്ചു.

നി​​​​​ല​​​​​വി​​​​​ല്‍ ഇ​​​​​ത് അ​​​​​ടു​​​​​ത്ത ബ​​​​​ന്ധു​​​​​വി​​​​​ന്‍റെ​​​​​യും ഡ്രൈ​​​​​വ​​​​​റു​​​​​ടെ​​​​​യും പേ​​​​​രി​​​​​ലാ​​​​​ണ്. മാ​​​​​ത്ര​​​​​മ​​​​​ല്ല, ലോ​​​​​ണ്‍ എ​​​​​ടു​​​​​ത്ത തു​​​​​ക പി​​​​​വി​​​​​ആ​​​​​ര്‍ മെ​​​​​ട്രോ വി​​​​​ല്ലേ​​​​​ജ് എ​​​​​ന്ന വ​​​​​ലി​​​​​യ ടൗ​​​​​ണ്‍​ഷി​​​​​പ്പ് പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലേ​​​​​ക്കാ​​​​​ണ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​തെ​​​​​ന്നും അ​​​​​ന്‍​വ​​​​​ര്‍ സ​​​​​മ്മ​​​​​തി​​​​​ച്ചു. 2014 ല്‍ 14.38 ​​​​​കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ സ്വ​​​​​ത്തു​​​​​ക്ക​​​​​ള്‍ 2021 ആ​​​​​യ​​​​​പ്പോ​​​​​ഴേ​​​​​ക്കും 64.14 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യി വ​​​​​ര്‍​ധി​​​​​ച്ച​​​​​തി​​​​​ല്‍ കൃ​​​​​ത്യ​​​​​മാ​​​​​യ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം ന​​​​​ല്‍​കാ​​​​​ന്‍ അ​​​​​ന്‍​വ​​​​​റി​​​​​നു സാ​​​​​ധി​​​​​ച്ചി​​​​​ല്ലെ​​​​​ന്നും ഇ​​​​​ഡി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

അ​​​​​ന്‍​വ​​​​​റി​​​​​ന്‍റെ നി​​​​​ര്‍​ദേ​​​​​ശ​​​​​പ്ര​​​​​കാ​​​​​രം പ​​​​​തി​​​​​വാ​​​​​യി രേ​​​​​ഖ​​​​​ക​​​​​ളി​​​​​ല്‍ ഒ​​​​​പ്പി​​​​​ടു​​​​​ക​​​​​യും ഫ​​​​​ണ്ടു​​​​​ക​​​​​ള്‍ മ​​​​​റ്റു സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് മാ​​​​​റ്റു​​​​​ക​​​​​യും അ​​​​​ക്കൗ​​​​​ണ്ടി​​​​​ല്‍ കാ​​​​​ണി​​​​​ക്കാ​​​​​തെ പ​​​​​ണം കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​താ​​​​​യും ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ കൂ​​​​​ട്ടാ​​​​​ളി​​​​​ക​​​​​ള്‍ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​നു​​​​​മ​​​​​തി​​​​​യി​​​​​ല്ലാ​​​​​തെ മാ​​​​​ലാം​​​​​കു​​​​​ളം ക​​​​​ണ്‍​സ്ട്ര​​​​​ക്‌​​​ഷ​​​ന്‍​സ് പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡ് പി​​​വി​​​ആ​​​​​ര്‍ മെ​​​​​ട്രോ വി​​​​​ല്ലേ​​​​​ജി​​​​​ല്‍ കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ള്‍ നി​​​​​ര്‍​മി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

വാ​​​​​യ്പ​​​യെ​​​​​ടു​​​​​ത്ത തു​​​​​ക ഇ​​​​​തി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യ​​​​​താ​​​​​യും വാ​​​​​യ്പ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും സൂ​​​​​ച​​​​​ന ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. വി​​​​​ല്പ​​​​​ന ക​​​​​രാ​​​​​റു​​​​​ക​​​​​ള്‍, സാ​​​​​മ്പ​​​​​ത്തി​​​​​ക രേ​​​​​ഖ​​​​​ക​​​​​ള്‍, ഡി​​​​​ജി​​​​​റ്റ​​​​​ല്‍ തെ​​​​​ളി​​​​​വു​​​​​ക​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യു​​​​​ള്‍​പ്പെ​​​​​ടെ നി​​​​​ര​​​​​വ​​​​​ധി രേ​​​​​ഖ​​​​​ക​​​​​ള്‍ റെ​​​​​യ്ഡി​​​​​ല്‍ പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​താ​​​​​യും ഇ​​​​​ഡി അ​​​​​റി​​​​​യി​​​​​ച്ചു.

ലോ​​​​​ണ്‍ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ച​​​​​തി​​​​​ല്‍ കെ​​​​​എ​​​​​ഫ്‌​​​​​സി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​നി​​​​​ന്ന് വീ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യും ഇ​​​​​ഡി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ല്‍ ബി​​​​​നാ​​​​​മി​​​​​ക​​​​​ളെ​​​​​ന്ന് ആ​​​​​രോ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന വ്യ​​​​​ത്യ​​​​​സ്ത വ്യ​​​​​ക്തി​​​​​ക​​​​​ളു​​​​​ടെ പേ​​​​​രി​​​​​ലു​​​​​ള്ള 15 ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ള്‍ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞു. ഇ​​​​​തി​​​​​ല്‍ സം​​​​​ശ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യ ഇ​​​​​ട​​​​​പാ​​​​​ടു​​​​​ക​​​​​ള്‍ ന​​​​​ട​​​​​ന്ന​​​​​താ​​​​​യും ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത രേ​​​​​ഖ​​​​​ക​​​​​ളും ഡി​​​​​ജി​​​​​റ്റ​​​​​ല്‍ തെ​​​​​ളി​​​​​വു​​​​​ക​​​​​ളും വി​​​​​ശ​​​​​ദ​​​​​മാ​​​​​യി പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ഇ​​​​​ഡി അ​​​​​റി​​​​​യി​​​​​ച്ചു.

Kerala

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രെ ഇ​ഡി ന​ട​പ​ടി; 67 കോ​ടി​രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി

തി​രു​വ​ന​ന്ത​പു​രം: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രെ വീ​ണ്ടും ഇ​ഡി ന​ട​പ​ടി. 67.03 കോ​ടി വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ള്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടു​കെ​ട്ടി. ഇ​തു​വ​രെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ 129 കോ​ടി​യു​ടെ വ​സ്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്ഡി​പി​ഐ​യു‌​ടെ ഭൂ​മി, പ​ന്ത​ള​ത്തെ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ന്‍​ഡ് ക​ള്‍​ച്ച​ര്‍ ട്ര​സ്റ്റ്, വ​യ​നാ​ട്ടി​ലെ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ട്ര​സ്റ്റ്, ആ​ലു​വ​യി​ലെ പെ​രി​യാ​ര്‍​വാ​ലി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ്, പാ​ല​ക്കാ​ട് വ​ള്ളു​വ​നാ​ട​ന്‍ ട്ര​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

നേ​ര​ത്തെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ ഓ​ഫീ​സു​ക​ളി​ലും നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലും എ​ന്‍​ഐ​എ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. സം​സ്ഥാ​ന നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. 2022 സെ​പ്റ്റം​ബ​ര്‍ 22ന് ​ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ല്‍ 106 പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍ നി​ന്ന് മാ​ത്രം 19 നേ​താ​ക്ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ർ​ന്ന് അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​വ​ര്‍​ത്ത​നം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ചി​രു​ന്നു. ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​മാ​യി പി​എ​ഫ്ഐ ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തും നി​ന്നും ഹ​വാ​ല ഇ​ട​പാ​ടി​ലൂ​ടെ സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ച​താ​യും ഫ​ണ്ട് ശേ​ഖ​രി​ച്ച​താ​യും ഇ​ഡി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

സി​നി​മാ​താ​ര​ങ്ങ​ളു​ടെ വീ​ട്ടി​ലെ ഇ​ഡി റെ​യ്ഡ്; ശ​ബ​രി​മ​ല വി​വാ​ദം വ​ഴി​തി​രി​ച്ചു വി​ടാ​നാ​ണെ​ന്ന സു​രേ​ഷ് ഗോ​പി​യു​ടെ വാ​ദം ത​ള്ളി ദേ​വ​ൻ

തൃ​ശൂ​ർ: ശ​ബ​രി​മ​ല വി​വാ​ദം വ​ഴി​തി​രി​ച്ചു വി​ടാ​നാ​ണ് സി​നി​മാ​താ​ര​ങ്ങ​ളു​ടെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്ന കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ വാ​ദം ത​ള്ളി ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ദേ​വ​ൻ. അ​ത് തെ​റ്റാ​യ വാ​ദ​മാ​ണെ​ന്നും അ​ങ്ങ​നെ ചി​ന്തി​ക്കു​ന്ന​ത് നോ​ൺ​സെ​ൻ​സ് ആ​ണെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​വാ​ദം വ​ഴി തി​രി​ച്ചു​വി​ടാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​മെ​ന്നും തോ​ന്നു​ന്നി​ല്ല. സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​പ്രാ​യ​മാ​ണെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളും ഹൈ​ക്കോ​ട​തി​യു​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ ജാ​ഗ്ര​ത കാ​ണി​ക്കു​ന്ന​തെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലേ​ത് വി​വാ​ദ​മ​ല്ല, പ​ക​ൽ കൊ​ള്ള​യാ​ണ്. കൊ​ള്ള ന​ട​ന്ന​ത് ശ​ബ​രി​മ​ല​യി​ൽ മാ​ത്ര​മ​ല്ല മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ലു​മാ​ണ്. കൊ​ള്ള ന​ട​ത്തു​ന്ന​വ​ർ ത​ന്നെ ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചാ​ൽ ശ​രി​യാ​വി​ല്ല. ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ദേ​വ​ൻ പ​റ​ഞ്ഞു.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) റെ​യ്ഡ് ന​ട​ത്തി​യ​ത് ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം മു​ക്കാ​നാ​കാ​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു. സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം മൂ​ടി​ക്കെ​ട്ടാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ഈ ​റെ​യ്ഡ് ന​ട​ന്ന​തെ​ന്ന സം​ശ​യം ത​നി​ക്കു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞി​രു​ന്നു.

Latest News

Corehub Up