x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ള​ർ​ത്തി​ക്ക​ള​യാ​മെ​ന്നു വ്യാ​മോ​ഹി​ക്കേ​ണ്ട: പി​ണ​റാ​യി


Published: May 28, 2026 03:17 AM IST | Updated: May 28, 2026 03:17 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ഡി റെ​​​​യ്ഡ് കൊ​​​​ണ്ടൊ​​​​ന്നും ത​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും ത​​​​ള​​​​ർ​​​​ത്തി​​​​ക്ക​​​​ള​​​​യാ​​​​മെ​​​​ന്നു വ്യാ​​​​മോ​​​​ഹി​​​​ക്കേ​​​​ണ്ടെ​​​​ന്നും സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​വും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വു​​​​മാ​​​​യ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

എ​​​​ല്ലാ​​​​ക്കാ​​​​ല​​​​ത്തും പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ പാ​​​​ർ​​​​ട്ടി​​​​ക്കു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ അ​​​​ക​​​​മ​​​​ഴി​​​​ഞ്ഞ പി​​​​ന്തു​​​​ണ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​ന് ഒ​​​​രു കു​​​​റ​​​​വും ഒ​​​​രു ചാ​​​​ഞ്ച​​​​ല്യ​​​​വും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു സ​​​​ഖാ​​​​ക്ക​​​​ൾ കാ​​​​ട്ടി​​​​ത്ത​​​​ന്നു. ഏ​​​​തി​​​​നെ​​​​യും നേ​​​​രി​​​​ടാ​​​​ൻ ഒ​​​​ന്നി​​​​ച്ചു ന​​​​മു​​​​ക്കി​​​​റ​​​​ങ്ങാം.

ഇ​​​​ഡി ന​​​​ട​​​​പ​​​​ടി ചി​​​​ല​​​​ർ​​​​ക്കെ​​​​ല്ലാം വ​​​​ലി​​​​യ മ​​​​ന​​​​ഃസം​​​​തൃ​​​​പ്തി ന​​​​ൽ​​​​കു​​​​മെ​​​​ന്നു തോ​​​​ന്നു​​​​ന്നു. പ്ര​​​​ത്യേ​​​​കി​​​​ച്ച് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യെ പോ​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക്. എ​​​​ന്തു​​​​കൊ​​​​ണ്ട് പി​​​​ണ​​​​റാ​​​​യി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്നി​​​​ല്ലെ​​​​ന്ന് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ഈ​​​​യ​​​​ടു​​​​ത്ത കാ​​​​ല​​​​ത്താ​​​​ണ​​​​ല്ലോ ചോ​​​​ദി​​​​ച്ച​​​​ത്.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ ക​​​​രു​​​​തി​​​​ക്കൂ​​​​ട്ടി​​​​യു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് എ​​​​ല്ലാ​​​​ക്കാ​​​​ല​​​​ത്തും ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു നി​​​​ന്നു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്നു വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

ത​​​​ങ്ങ​​​​ളു​​​​ടെ പാ​​​​ർ​​​​ട്ടി​​​​ക്കാ​​​​ര​​​​ല്ലാ​​​​ത്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രെ​​​​യു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റം ആ​​​​യി​​​​ക്കോ​​​​ട്ടെ എ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു കോ​​​​ണ്‍​ഗ്ര​​​​സ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തു​​​​കൊ​​​​ണ്ടൊ​​​​ന്നും ത​​​​ങ്ങ​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

Tags : Pinarayi vijayan ED Raid

Recent News

Corehub Up