ലണ്ടൻ: മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെ അപലപിച്ച് ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർട്ടി. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടന്റെ ഔദ്യോഗിക എക്സ് പേജിൽ ഇഡി റെയ്ഡിനെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവന പങ്കുവച്ചിട്ടുണ്ട്.
മേയ് 2026 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുകയും നിലവിൽ പ്രതിപക്ഷ നേതാവുമായ സഖാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ സർക്കാർ ഏജൻസികൾ രാഷ്ട്രീയപ്രേരിതമായ നടത്തിയ പരിശോധനകളെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ അപലപിക്കുന്നതായി കുറിപ്പിൽ പറയുന്നു. ഇഡിയുടെ ഡൽഹി ആസ്ഥാനത്തിന് പുറത്ത് പിണറായി വിജയനെ അനുകൂലിച്ച് പരസ്യമായി പ്രതിഷേധിച്ച അനവധി സിപിഎം നേതാക്കളുടെ അറസ്റ്റിനെയും അപലപിക്കുന്നതായി കുറിപ്പിലുണ്ട്.
ബ്രിട്ടിനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി അലക്സ് ഗോർഡൺ, ഇന്റർനാഷണൽ സെക്രട്ടറി കെവാൻ നെൽസൺ എന്നിവരാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.