Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Family Health

Family Health

ഈ​സ്ട്ര​ജ​ൻ കു​റ​വും ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളും

സ്ത്രീ​ക​ളി​ല്‍ ആ​ര്‍​ത്ത​വം/​മാ​സ​മു​റ എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​ക്കു​ക​യും അ​വ​രു​ടെ പ്ര​ജ​ന​ന​ശേ​ഷി​ക്കു വി​രാ​മ​മി​ടു​ക​യും ചെ​യ്യു​ന്ന ഒ​രു സ്വാ​ഭാ​വി​ക ഘ​ട്ട​മാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം (Menopause).

തു​ട​ര്‍​ച്ച​യാ​യി 12 മാ​സം വ​രെ ആ​ര്‍​ത്ത​വം ഇ​ല്ലാ​തി​രി​ക്കു​മ്പോ​ഴാ​ണ് ആ​ര്‍​ത്ത​വ​വി​രാ​മം സ്ഥി​രീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​സാ​ന​മാ​യി മാ​സ​മു​റ വ​ന്ന തീ​യ​തി അ​വ​സാ​ന മാ​സ​മു​റ (LMP - Last Menstural Period) ആ​യി ക​ണ​ക്കാ​ക്കു​ന്നു.

45നും 55​നും പ്രാ​യ​ത്തി​നി​ട​യി​ലു​ള്ള സ്ത്രീ​ക​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി ആ​ര്‍​ത്ത​വ​വി​രാ​മം സം​ഭ​വി​ക്കു​ന്ന​ത്. പ്രാ​യ​ത്തി​ന്‍റെ​താ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഗ​ര്‍​ഭാ​ശ​യ​ത്തി​ലെ അ​ണ്ഡാ​ശ​യ​ത്തി​ല്‍ അ​ണ്ഡോ​ല്പാ​ദ​നം കു​റ​യു​ന്നു.

ഇ​ത് മൂ​ലം ഈ​സ്ട്ര​ജ​ന്‍, പ്രോ​ജ​സ്ട്രോ​ണ്‍ തു​ട​ങ്ങി​യ ഹോ​ര്‍​മോ​ണു​ക​ളു​ടെ അ​ള​വ് ശ​രീ​ര​ത്തി​ല്‍ കു​റ​യു​ക​യും ആ​ര്‍​ത്ത​വ​വി​രാ​മ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു.

ആ​ര്‍​ത്ത​വ​വി​രാ​മം മൂ​ലം ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ദീ​ര്‍​ഘ​കാ​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍

ആ​ര്‍​ത്ത​വ​വി​രാ​മ ഘ​ട്ട​ത്തി​ല്‍ ശ​രീ​ര​ത്തി​ലെ ഈ​സ്ട്ര​ജ​ന്‍ ഹോ​ര്‍​മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​ത് നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്നു. അ​സ്ഥി​ബ​ല​ക്ഷ​യം, ഹൃ​ദ്രോ​ഗം കൂ​ടാ​തെ മെ​റ്റ​ബോ​ളി​സം Metabolism, മാ​ന​സി​കാ​രോ​ഗ്യം, മാം​സ​പേ​ശി​ക​ള്‍ എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട പ്ര​ധാ​ന മാ​ര്‍​ഗ്ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് വ്യാ​യാ​മം. ചി​ട്ട​യാ​യ ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​നം മു​മ്പ് പ്ര​തി​പാ​ദി​ച്ച ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ ഒ​രു പ​രി​ധി​വ​രെ പ്ര​തി​രോ​ധി​ക്കാ​ന്‍ സാ​ധി​ക്കു​ന്നു.

ഓ​സ്റ്റി​യോ​പൊ​റോ​സി​സ് (അ​സ്ഥി ബ​ല​ക്ഷ​യം)

ആ​ര്‍​ത്ത​വ വി​രാ​മ​ത്തി​നു ശേ​ഷം ഈ​സ്ട്ര​ജ​ന്‍റെ അ​ള​വ് കു​റ​യു​ന്ന​തി​നാ​ല്‍ അ​സ്ഥി സാ​ന്ദ്ര​ത കു​റ​യു​ക​യും എ​ല്ലു​ക​ള്‍ ബ​ല​ഹീ​ന​മാ​വു​ക​യും ചെ​യ്യു​ന്നു. ഈ ​അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ​പോ​റോ​സി​സ്.

ഇ​തു​മൂ​ലം ചെ​റി​യ വീ​ഴ്ച​ക​ളി​ല്‍ പോ​ലും എ​ല്ലു​ക​ള്‍ ഒ​ടി​യാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു. ഇ​ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി ഫി​സി​യോ​തെ​റാ​പ്പി​സ്റ്റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​നു​യോ​ജ്യ​മാ​യ വ്യാ​യാ​മം ദി​വ​സ​വും ചെ​യ്യേ​ണ്ട​താ​ണ്.

റെ​സി​സ്റ്റ​ൻ​സ് എ​ക്സ​ർ​സൈ​സ് (Resistance exercise), വെ​യ്റ്റ് ബി​യ​റിം​ഗ് എ​ക്സ​ർ സൈ​സ് (Weight bearing exercise) എ​ന്നീ വ്യാ​യാ​മ​ങ്ങ​ള്‍ ഒ​ന്നി​ച്ചു ചെ​യ്യു​ന്ന​തി​ലൂ​ടെ അ​സ്ഥി​ക​ളു​ടെ ബ​ലം ശ​ക്തി​പ്പെ​ടു​ത്താ​നും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും.

വി​വ​ര​ങ്ങ​ൾ - ശ്രീ​ദേ​വി
എ​ച്ച്ഒ​ഡി ഫി​സി​യോ​തെ​റാ​പ്പി വി​ഭാ​ഗം എ​സ് യു​ടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

നി​പ്പ​യെ എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം; അ​റി​ഞ്ഞി​രി​ക്കേ​ണ്ട​ത്...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ്പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. രോ​ഗ ല​ക്ഷ​ണ​മു​ള്ള​വ​രി​ല്‍ നി​ന്നും നി​പ വൈ​റ​സ് കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് പ​ക​രാ​തി​രി​ക്കാ​നാ​യി പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം.

എ​ന്‍ 95 മാ​സ്‌​ക് നി​പ്പ വൈ​റ​സി​നേ​യും പ്ര​തി​രോ​ധി​ക്കും. അ​തി​നാ​ല്‍ ത​ന്നെ ശ്വാ​സ​കോ​ശ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും അ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രും എ​ന്‍ 95 മാ​സ്‌​ക് ധ​രി​ക്ക​ണം.

നി​പ്പ വൈ​റ​സ്

ഹെ​നി​പാ വൈ​റ​സ് ജീ​ന​സി​ലെ നി​പ്പ വൈ​റ​സ് പാ​രാ​മി​ക്‌​സോ റി​ഡേ ഫാ​മി​ലി​യി​ലെ അം​ഗ​മാ​ണ്. ഇ​തൊ​രു ആ​ര്‍.​എ​ന്‍.​എ. വൈ​റ​സ് ആ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നും മൃ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ക​രു​ന്ന വൈ​റ​സാ​ണ് നി​പ്പ. മ​നു​ഷ്യ​രി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്കും പ​ക​രാം.

അ​സു​ഖ ബാ​ധ​യു​ള്ള​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​നും സാ​ധ്യ​ത​യു​ണ്ട്. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ശ്ര​ദ്ധി​ക്ക​ണം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

വൈ​റ​സ് ശ​രീ​ര​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന കാ​ല​യ​ള​വ് (ഇ​ന്‍​കു​ബേ​ഷ​ന്‍ പീ​രീ​ഡ്) 4 മു​ത​ല്‍ 14 ദി​വ​സം വ​രെ​യാ​ണ്. ഇ​ത് ചി​ല​പ്പോ​ള്‍ 21 ദി​വ​സം വ​രെ​യാ​കാം. രോ​ഗ​ബാ​ധ ഉ​ണ്ടാ​യാ​ലും ല​ക്ഷ​ണ​ങ്ങ​ള്‍ വ്യ​ക്ത​മാ​കാ​ന്‍ ഇ​ത്ര​യും ദി​വ​സ​ങ്ങ​ള്‍ വേ​ണം.

പ​നി​യും ത​ല​വേ​ദ​ന​യും ത​ല​ക​റ​ക്ക​വും ബോ​ധ​ക്ഷ​യ​വു​മൊ​ക്കെ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ള്‍. ചു​മ, വ​യ​റു​വേ​ദ​ന, മ​നം​പി​ര​ട്ട​ല്‍, ഛര്‍​ദി, ക്ഷീ​ണം, കാ​ഴ്ച​മ​ങ്ങ​ല്‍ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും അ​പൂ​ര്‍​വ​മാ​യി പ്ര​ക​ടി​പ്പി​ക്കാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ആ​രം​ഭി​ച്ച ഒ​ന്നു ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ കോ​മ അ​വ​സ്ഥ​യി​ലെ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന എ​ന്‍​സ​ഫ​ലൈ​റ്റി​സ് ഉ​ണ്ടാ​വാ​നും വ​ലി​യ സാ​ധ്യ​ത​യാ​ണു​ള്ള​ത്. ശ്വാ​സ​കോ​ശ​ത്തേ​യും ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

തൊ​ണ്ട​യി​ല്‍ നി​ന്നും മൂ​ക്കി​ല്‍ നി​ന്നു​മു​ള്ള സ്ര​വം, ര​ക്തം, മൂ​ത്രം, ത​ല​ച്ചോ​റി​ലെ നീ​രാ​യ സെ​റി​ബ്രോ സ്‌​പൈ​ന​ല്‍ ഫ്‌​ളൂ​യി​ഡ് എ​ന്നി​വ​യി​ല്‍ നി​ന്നു​മെ​ടു​ക്കു​ന്ന സാ​മ്പി​ളു​ക​ള്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍. പ​രി​ശോ​ധ​ന വ​ഴി​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

അ​സു​ഖം വ​ന്ന​തി​നു ശേ​ഷ​മു​ള്ള ചി​കി​ത്സ മി​ക്ക​വാ​റും പേ​രി​ല്‍ അ​തി സ​ങ്കീ​ര്‍​ണ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ്ര​തി​രോ​ധ​മാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.

പ​ക​രാ​തി​രി​ക്കാ​ന്‍

· കൃ​ത്യ​മാ​യി മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ക
· സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക
· ഇ​ട​യ്ക്കി​ട​യ്ക്ക് കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് 20 സെ​ക്ക​ൻ​ഡെ​ടു​ത്ത് ന​ന്നാ​യി ക​ഴു​കു​ക. · ഇ​ത് ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ ആ​ള്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് കൈ ​വൃ​ത്തി​യാ​ക്ക​ണം.
· രോ​ഗി​യു​മാ​യി ഒ​രു മീ​റ്റ​ര്‍ എ​ങ്കി​ലും ദൂ​രം പാ​ലി​ക്കു​ക​യും രോ​ഗി കി​ട​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്നും അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യു​ക.
· രോ​ഗി​യു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള സാ​മ​ഗ്രി​ക​ള്‍ പ്ര​ത്യേ​കം സൂ​ക്ഷി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക.

ആ​ശു​പ​ത്രി​ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​ത്

· രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വ​രു​ന്ന എ​ല്ലാ രോ​ഗി​ക​ളെ​യും ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക
· രോ​ഗ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ളു​ക​ളോ​ട് സം​സാ​രി​ക്കു​മ്പോ​ഴും പ​രി​ശോ​ധി​ക്കു​മ്പോ​ഴും, മ​റ്റു ഇ​ട​പ​ഴ​ക​ലു​ക​ള്‍ ന​ട​ത്തു​മ്പോ​ഴും ക​യ്യു​റ​ക​ളും മാ​സ്‌​കും ധ​രി​ക്കു​ക
· സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളി​ല്‍ എ​ടു​ക്കു​ന്ന എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും ഇ​ത്ത​രം രോ​ഗി​ക​ളി​ലും എ​ടു​ക്കു​ക, രോ​ഗ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന വ്യ​ക്തി അ​ഡ്മി​റ്റ് ആ​യാ​ല്‍ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക.

സു​ര​ക്ഷാ രീ​തി​ക​ള്‍

· ആ​ള്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ ഹാ​ന്‍​ഡ് റ​ബ്ബു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കു​ക
· രോ​ഗി, രോ​ഗ ചി​കി​ത്സ​ക്ക് ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ള്‍ രോ​ഗി​യു​ടെ വ​സ്ത്രം, വി​രി മു​ത​ലാ​യ​വ​യെ​ല്ലാം സു​ര​ക്ഷി​ത​മാ​യി മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ക.
· നി​പ്പാ രോ​ഗി​ക​ളെ മ​റ്റു രോ​ഗി​ക​ളു​മാ​യു​ള്ള ഇ​ട​പ​ഴ​ക​ല്‍ തീ​ര്‍​ത്തും ഒ​ഴി​വാ​ക്കി വേ​ര്‍​തി​രി​ച്ച് പ്ര​ത്യേ​ക വാ​ര്‍​ഡു​ക​ളി​ലേ​ക്ക് മാ​റ്റു​ക.

· ഇ​ത്ത​രം വാ​ര്‍​ഡു​ക​ളി​ല്‍ ആ​രോ​ഗ്യ​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ക.
· ര​ണ്ട് രോ​ഗി​ക​ളു​ടെ ക​ട്ടി​ലി​നി​ട​യി​ല്‍ ഒ​രു മീ​റ്റ​ര്‍ അ​ക​ല​മെ​ങ്കി​ലും ഉ​റ​പ്പാ​ക്കു​ക
· രോ​ഗി​ക​ളെ അ​ല്ലെ​ങ്കി​ല്‍ രോ​ഗ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ ശു​ശ്രൂ​ഷി​ക്കു​മ്പോ​ള്‍ പ​ക​രാ​തി​രി​ക്കാ​നു​ള്ള മു​ന്‍ ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​ത് പ​ര​മ പ്ര​ധാ​ന​മാ​ണ്.

സ്വ​യം ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം

· മാ​സ്‌​ക്, കൈ​യു​റ (ഗ്ലൗ​സ്), ഗൗ​ണ്‍ എ​ന്നി​വ​യൊ​ക്കെ ഉ​ള്‍​പ്പെ​ടു​ന്ന പി​പി​ഇ കി​റ്റ് രോ​ഗി​യു​മാ​യി ഇ​ട​പ​ഴ​കു​മ്പോ​ള്‍ ഉ​ട​നീ​ളം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. തീ​ര്‍​ത്തും സൂ​ക്ഷ്മ​മാ​യ വാ​യു​വി​ലെ ക​ണ​ങ്ങ​ളി​ല്‍ 95 ശ​ത​മാ​ന​വും ശ്വ​സി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ക​ഴി​യു​ന്ന എ​ന്‍-95 മാ​സ്‌​കു​ക​ള്‍ ര​ക്ത​വും സ്ര​വ​ങ്ങ​ളും ടെ​സ്റ്റി​നാ​യെ​ടു​ക്കു​മ്പോ​ഴും ട്യൂ​ബ് ഇ​ടു​ന്ന​ത് പോ​ലു​ള​ള ഇ​ട​പെ​ട​ല്‍ വേ​ള​യി​ലും നി​ഷ്‌​ക​ര്‍​ഷി​ക്കേ​ണ്ട​താ​ണ്.

· കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ച് 20 സെ​ക്ക​ൻ​ഡെ​ങ്കി​ലും വ്യ​ത്തി​യാ​യ് ക​ഴു​കു​ക.
· അ​ണു​നാ​ശി​കാ​രി​ക​ളാ​യ ക്ലോ​റോ​ഹെ​ക്‌​സി​ഡൈ​ന്‍ അ​ല്ലെ​ങ്കി​ല്‍ ആ​ള്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ ഹ​സ്ത ശു​ചി​ക​ര​ണ ദ്രാ​വ​ക​ങ്ങ​ള്‍ (ഉ​ദാ. സാ​വ്‌​ലോ​ണ്‍ പോ​ലു​ള്ള) കൊ​ണ്ട് ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കൈ ​ക​ഴു​കാ​വു​ന്ന​താ​ണ്.

· ശു​ശ്രൂ​ഷ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് വ​സ്തു​ക്ക​ളും പ​ര​മാ​വ​ധി ഡി​സ്‌​പോ​സ​ബി​ള്‍ ആ​വു​ന്ന​താ​ണ് ഉ​ത്ത​മം. പു​ന​രു​പ​യോ​ഗം അ​നി​വാ​ര്യ​മെ​ങ്കി​ല്‍ ശ​രി​യാ​യ രീ​തി​യി​ല്‍ അ​ണു ന​ശീ​ക​ര​ണ​ത്തി​ന് ശേ​ഷം മാ​ത്ര​മെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Health

മു​ഖ​സൗ​ന്ദ​ര്യ​ത്തിൽ പ​ല്ലു​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ടോ?

മു​ഖ​സൗ​ന്ദ​ര്യ​ത്തിൽ പ​ല്ലു​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ടോ? ന​ല്ല ചി​രി​യി​ൽ പ​ല്ലു​ക​ളു​ടെ പ്രാ​ധാ​ന്യ മെ​ന്താ​ണ്? പ​ല്ലി​ല്ലാ​തെ മോ​ണ കാ​ട്ടി​ച്ചി​രി​ക്കു​ന്ന ഒ​രു കു​ട്ടി​യു​ടെ മു​ഖ​ത്തി​നും ചി​രി​ക്കും ഭം​ഗി​യി​ല്ലേ? പ​ല്ലി​ല്ലാ​ത്ത മോ​ണ​കാ​ട്ടി ചി​രി​ക്കു​ന്ന വൃ​ദ്ധ​ന്‍റെ ചി​രി​ക്ക് ഭം​ഗി​യു​ണ്ട​ല്ലോ.

പ​ല്ല് ഇ​ല്ലാ​ത്ത​പ്പോ​ഴും പ​ല്ല് ഉ​ള്ള​പ്പോ​ഴും മു​ഖ​ത്തി​ന് ഭം​ഗി വ്യ​ത്യ​സ്ത​മാ​ണ്. പ​ല്ല് ഉ​ള്ള​പ്പോ​ൾ വ​ള​രെ ഭം​ഗി​യാ​യും വൃ​ത്തി​യാ​യും അത് യ​ഥാ​സ്ഥാ​ന​ത്ത് ഇ​രു​ന്നാ​ൽ മാ​ത്ര​മേ മു​ഖ​സൗ​ന്ദ​ര്യം ഏ​റ്റ​വും ന​ന്നാ​യി ല​ഭി​ക്കു​ക​യു​ള്ളൂ.

എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്തി​ന് പ്ര​കൃ​തി​ദ​ത്ത​മാ​യ, ദൈ​വി​ക​മാ​യ ഒ​ര​നു​പാ​തം ഉ​ണ്ട് (ഡി​വൈ​ൻ പ്ര​പ്പോ​ഷ​ൻ). ഇ​തി​ന് വ്യ​ത്യാ​സം വ​രുന്നതിന്‍റെ കാ​ര​ണ​ങ്ങ​ൾ:

1. നി​ര​തെ​റ്റി​യ പ​ല്ലു​ക​ൾ
2. പ​ല്ല് പോ​ട് വ​രു​മ്പോ​ൾ
3. പ​ല്ല് പൊ​ടി​ഞ്ഞു പോ​കു​മ്പോ​ൾ
4. ത​ട്ട​ലി​ലും മു​ട്ട​ലി​ലും പ​ല്ല് പൊ​ട്ടു​മ്പോ​ൾ
5. നി​റംമാ​റ്റം വ​രു​മ്പോ​ൾ

ഇ​തി​നെ​ല്ലാം കൃ​ത്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. കൃ​ത്യ​മാ​യ ചി​കി​ത്സ സ​മ​യ​ത്ത് ല​ഭി​ക്കു​മ്പോ​ൾ മു​ഖ​ഭം​ഗി സു​വ​ർ​ണ അ​നു​പാ​ത​ത്തി​ൽ എ​ത്തു​ന്നു (ഗോ​ൾ​ഡ​ൺ പ്ര​പ്പോ​ഷ​ൻ).

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:

1. പ​ല്ലു​ക​ൾ മു​ള​യ്ക്കു​മ്പോ​ൾ മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധി​ക്ക​ണം.

2. വ​ള​ർ​ച്ച​യു​ടെ കാ​ല​ത്ത് കൃ​ത്യം ചി​കി​ൽ​സ​ ല​ഭി​ച്ചാ​ൽ മു​ഖ​ത്തെ അ​സ്ഥി​യു​ടെ വളർച്ചാ വ്യതിയാനം ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കും.

3. ഉ​റ​പ്പി​ച്ചു വ​യ്ക്കാ​വു​ന്ന​തും ഊ​രി വ​യ്ക്കാ​ൻ സാ​ധി​ക്കു​ന്ന​തു​മാ​യ പ​ല ​ഉപകരണങ്ങളും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​പ​യോ​ഗി​ച്ചാ​ൽ 12 വ​യ​സു ക​ഴി​ഞ്ഞ് പ​ല്ലി​ൽ ക​മ്പി​യി​ടു​ന്ന ചി​കി​ൽ​സ​യു​ടെ സ​ങ്കീർ​ണ​ത കു​റ​യും.

4. പ​ല്ലി​ന്‍റെ രൂ​പ​ഭം​ഗി മു​ഖ​ത്തി​ന് അ​നു​യോ​ജ്യ​മാ​ക്കാ​ൻ സ്മൈ​ൽ മേ​ക്ക്ഓ​വ​ർ / സ്മൈ​ൽ ഡി​സൈ​ൻ ചി​കി​ത്സ​ക​ൾ ന​ട​ത്തു​ന്ന​ത് ഗു​ണം ചെ​യ്യും. കോ​മ്പ​സി​റ്റ് ഫി​ല്ലിം​ഗ്, ക്രൗ​ൺ, വൈ​നീ​റി​ഗ് ചി​കി​ൽ​സ​ക​ൾ ന​ട​ത്തി പ​ല്ലി​ന്‍റെ രൂ​പ​ഭം​ഗി വീ​ണ്ടെ​ടു​ത്ത് മു​ഖ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ചന്തം വരുത്താനാവും.

5. പ​ല്ലി​ന്‍റെ നി​റം സ്വാ​ഭാ​വി​ക​മാ​യും നേ​രി​യ മ​ഞ്ഞ നി​റം ക​ല​ർ​ന്ന​താ​ണ്. ഇ​നാ​മ​ലി​ന്‍റെ ക​ട്ടി കു​റ​ഞ്ഞാ​ൽ മ​ഞ്ഞ നി​റം കൂ​ടു​ത​ലാ​യി കാ​ണാ​ൻ സാ​ധി​ക്കും. കാ​ര​ണം ഉ​ള്ളിലു​ള്ള ഡ​ന്‍റീ​ന്‍റെ നി​റം കൂ​ടു​ത​ൽ മ​ഞ്ഞ​യാ​യ​തി​നാ​ലാ​ണ് ഇ​ത്. ബ​ല​വും ശ​ക്തി​യും കു​റ​ച്ച് കൃ​ത്യ​മാ​യ രീ​തി​യി​ൽ, സോ​ഫ്റ്റ് ടൂ​ത്ത് ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് പ​ല്ല് തേ​യ്ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

6. പു​ക​വ​ലി, മു​റു​ക്കാ​ൻ പാ​ൻ, ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം വ​ഴി ഉ​ണ്ടാ​കു​ന്ന ക​റ​ക​ൾ എന്നിവ ക്ലീ​നിം​ഗ്, വൈ​റ്റ​നിം​ഗ്/ ബ്ലീ​ച്ചിം​ഗ് ചി​കി​ൽ​സ ന​ട​ത്തി ശ​രി​യാ​ക്കാ​വു​ന്ന​താ​ണ്.

7. അ​പ​ക​ട​ത്തി​ൽപ്പെട്ട് പൊ​ട്ടി​പ്പോ​കു​ന്ന​തും ന​ഷ്ട​പ്പെ​ടു​ന്ന​തു​മാ​യ പ​ല്ലു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ക്യാ​പ്പ് ഇ​ട്ട് സ്വാ​ഭാ​വി​ക ഭം​ഗി​യി​ൽ തി​രി​കെ കൊ​ണ്ടു​വ​രാ​വു​ന്ന​താ​ണ്. ന​ഷ്ട​പ്പെ​ടു​ന്ന പ​ല്ലു​ക​ൾ ഇം​പ്ലാ​ന്‍റ്, ബ്രി​ഡ്ജ് ചി​കി​ൽ​സ വ​ഴി പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്.

കോ​സ്മെ​റ്റി​ക്ക് ചി​കി​ൽ​സ​ക​ളെ​ല്ലാം ചെ​ല​വേ​റി​യതാണ്. മു​ഖസൗ​ന്ദ​ര്യ​ത്തി​ന് മാ​റ്റുകൂ​ട്ടാ​ൻ പ​ല്ലു​ക​ൾ ഭം​ഗി​യാ​ക്കു​ന്ന​ത് സ​ഹാ​യ​കം. ആ​ത്മ​വി​ശ്വാ​സം ഉ​ള​വാ​ക്കു​ന്ന ചി​രി​ക്ക് പ​ല്ലു​ക​ൾ ഭം​ഗി​യാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

എ​ന്തു ചി​കി​ൽ​സ ചെ​യ്താ​ലും ദന്തപ​രി​ര​ക്ഷ വ​ള​രെ പ്ര​ധാ​ന​മാ​ണ്. വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധി​പ്പി​ച്ചാ​ൽ മാ​ത്ര​മേ ചി​കി​ത്സയുടെ ഗുണഫലം ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ക​യു​ള്ളൂ.

സ്വാ​ഭാ​വി​ക​മാ​യി ന​മു​ക്ക് ല​ഭി​ക്കു​ന്ന പ​ല്ലു​ക​ൾ (സ്ഥി​ര ദ​ന്ത​ങ്ങ​ൾ) ജീ​വി​ത കാ​ലം മു​ഴു​വ​ൻ നി​ല​നി​ൽ​ക്കേ​ണ്ട​താ​ണ്. ദ​ന്ത ഡോ​ക്ട​ർ ചി​കി​ൽ​സി​ക്കു​ന്ന​ത് ഉ​ള്ള പ​ല്ലു​ക​ളും മോ​ണ​യും ആ​രോ​ഗ്യ​മാ​യി നി​ല​നി​ർ​ത്താ​നും ന​ഷ്ട​പ്പെ​ടു​ന്ന പ​ല്ലു​ക​ൾ പ​ക​രം വ​ച്ച് അ​തി​ന്‍റെ ഫം​ഗ്ഷ​നും ഭം​ഗി​യും തുടരാനുമാണ്.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) - 9447219903.

Health

ദന്തക്ഷയം(പോട്) എങ്ങനെ പരിഹരിക്കാം?

പ​ല്ലു​ക​ളു​ടെ ഉ​പ​രി​ത​ലം പ​ര​ന്ന​ത​ല്ല, പൊ​ക്ക​വും കു​ഴി​ക​ളും ഉ​ള്ള​താ​ണ്. പ​ല്ലു​ക​ളു​ടെ പു​റ​ത്തു​ള്ള ആ​വ​ര​ണം ഇ​നാ​മ​ൽ എ​ന്ന പ​ദാ​ർ​ഥം കൊ​ണ്ട് ഉ​ള്ള​താ​ണ്.

ഇ​ത് ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും ക​ട്ടി​യു​ള്ള പ​ദാ​ർ​ഥ​മാ​ണ്. ഇ​തി​ന്‍റെ ഉ​ള്ളി​ൽ ഡെ​ന്‍റീ​ൻ എ​ന്ന അം​ശ​വും അ​തി​നു​ള്ളി​ൽ പ​ൾ​പ്പ് എ​ന്ന ചെ​റി​യ ര​ക്ത​ക്കു​ഴ​ലു​ക​ളും ചെ​റി​യ ഞ​ര​മ്പു​ക​ളും അ​ട​ങ്ങു​ന്ന അം​ശ​വു​മാ​ണ്.

ദ​ന്ത​ക്ഷ​യം: കാ​ര​ണ​ങ്ങ​ൾ

. അ​മി​ത​മാ​യി മ​ധു​രം ക​ഴി​ക്കു​ന്ന​ത്

. പ​റ്റി​പ്പി​ടി​ക്കു​ന്ന ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ കു​ഴി​ക​ളി​ലും ര​ണ്ടു പ​ല്ലു​ക​ളു​ടെ ഇ​ട​യി​ലും ദീ​ർ​ഘ​നേ​രം ത​ങ്ങി​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ട്.

. ശ​രി​യാ​യ രീ​തി​യി​ൽ ബ്ര​ഷിം​ഗും ഫ്ലോ​സ​സി​ങ്ങും ചെ​യ്യാ​ത്ത​തി​നാ​ൽ.

. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും ഡോ​ക്ട​റെ കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ച്ച് പോ​ട് ക​ണ്ടു​പി​ടി​ക്കാ​ത്ത​തി​നാ​ൽ.

ല​ക്ഷ​ണ​ങ്ങ​ൾ

. ബ്രൗ​ൺ ക​ള​റി​ലോ ക​റു​ത്ത ക​ള​റി​ലോ ഉ​ള്ള പാ​ടു​ക​ൾ

. ചെ​റി​യ സു​ഷി​ര​ങ്ങ​ൾ പ​ല്ലു​ക​ൾ​ക്കി​ട​യി​ലും

ഉ​പ​രി​ത​ല​ത്തി​ലും കാ​ണു​ന്ന​ത്

. ര​ണ്ടു പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ ഭ​ക്ഷ​ണം ക​യ​റു​ന്ന​ത്

. തൊ​ടു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും

പു​ളി​പ്പും വേ​ദ​ന​യും

. അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന/​പ​ഴു​പ്പ് ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ വ​രാ​വു​ന്ന സ​ങ്കീ​ർ​ണ​ത​ക​ൾ

. നീ​ർ​ക്കെ​ട്ട്, പ​ഴു​പ്പ്, നീ​ര്

. പ​നി, പ​ല്ല് പൊ​ട്ടു​ന്നു, പൊ​ടി​യു​ന്നു, കു​റ്റി​പ്പ​ല്ല് ആ​കു​ന്നു

ചി​കി​ത്സ​ക​ൾ :

1. ഇ​നാ​മ​ലി​ൽ മാ​ത്രം വ​രു​ന്ന പോ​ട്, ക​ട്ടി​യു​ള്ള ഫി​ല്ലിം​ഗ് പ​ദാ​ർ​ഥ​ങ്ങ​ൾ വ​ച്ച് അ​ട​ച്ചാ​ൽ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കും. പ​ല്ലി​ന്‍റെ അ​തേ ക​ള​റി​ലു​ള്ള ഫി​ല്ലിം​ഗ് പ​ദാ​ർ​ഥ​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

2. ഡെ​ന്‍റീ​ൻ കൂ​ടെ ഉ​ൾ​പ്പെ​ടു​ന്ന പോ​ടു​ക​ൾ​ക്ക് ഇ​തി​ന​ടി​യി​ലെ പ​ൾ​പ്പി​നെ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ക​ട്ടി​യു​ള്ള ഫി​ല്ലിം​ഗ് മെ​റ്റീ​രി​യ​ൽ​സ് വ​ച്ച് അ​ട​ച്ചാ​ൽ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കും.

പോ​ടി​ന്‍റെ ആ​ഴം എ​ക്സ്റേ എ​ടു​ത്ത് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം ഫി​ല്ലിം​ഗ് ന​ട​ത്താ​വു​ന്ന​താ​ണ്.

3. പ​ൾ​പ്പ് വ​രെ എ​ത്തു​ന്ന പോ​ടു​ക​ൾ റൂ​ട്ട് ക​നാ​ൽ ചി​കി​ത്സ​യും ക്യാ​പ്പു​മി​ട്ട് പ​രി​ര​ക്ഷി​ച്ചാ​ൽ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കും

പ്ര​തി​രോ​ധം

പ​രി​ശോ​ധ​ന​ക​ളി​ൽ കൂ​ടി മാ​ത്ര​മേ പോ​ടു​ക​ൾ ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ഒ​രു ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്താ​ലും എ​ക്സ​റേ പ​രി​ശോ​ധ​ന​യി​ലും പോ​ടു​ക​ൾ ഭൂ​രി​ഭാ​ഗ​വും ക​ണ്ടു​പി​ടി​ക്കാ​വു​ന്ന​താ​ണ്.

വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ദ​ന്ത​ഡോ​ക്ട​റെ ക​ണ്ട് പ​രി​ശോ​ധി​ച്ചാ​ൽ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ത​ന്നെ ഇ​തു ക​ണ്ടെ​ത്താം. ചെ​ല​വു കു​റ​ഞ്ഞ ചി​കി​ത്സ​യി​ലൂ​ടെ ഇ​ത് പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യാം.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല, 9447219903.

Health

ആൽസ്ഹൈമേഴ്സ് ബാ​ധി​തരെ പരിചരിക്കുമ്പോൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക

* ഒ​രേ​കാ​ര്യം​ത​ന്നെ എ​ത്ര​വ​ട്ടം വേ​ണ​മെ​ങ്കി​ലും ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞ് ബോ​ധി​പ്പി​ക്കാ​നു​ള്ള ക്ഷ​മ വേ​ണം.

* വീ​ടി​നു​ള്ളി​ൽ​ത്ത​ന്നെ ഓ​രോ സ്ഥ​ല​വും വ​സ്തു​വും ചി​ഹ്ന​ങ്ങ​ളോ ചി​ത്ര​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് അ​വ​രെ സ​ഹാ​യി​ക്ക​ണം.

* അ​മി​ത​ദേ​ഷ്യം, വി​ഷാ​ദം, ചി​രി, ക​ര​ച്ചി​ൽ, നി​സം​ഗ​ത, അ​ക്ര​മാ​സ​ക്തി എ​ന്നി​വ​യെ സ​മ​ചി​ത്ത​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്ത് സ്നേ​ഹ​പൂ​ർ​വം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് അ​വ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​ര​ണം.

* ചെ​റി​യ വ്യാ​യാ​മ​ങ്ങ​ളി​ലും ജോ​ലി​ക​ളി​ലും അ​വ​രെ പ​ങ്കെ​ടു​പ്പി​ക്ക​ണം. ആ​രോ​ഗ്യ​നി​ല​യ്ക്ക​നു​സ​രി​ച്ച് യോ​ഗ പ​രി​ശീ​ലി​പ്പി​ക്കാം. ഇ​ഷ്ട​പ്പെ​ട്ട പ​ഴ​യ പാ​ട്ടു​ക​ൾ, ക​ഥ​ക​ൾ എ​ന്നി​വ ആ​വ​ർ​ത്തി​ച്ച് കേ​ൾ​പ്പി​ക്കാം, പ്രി​യ​പ്പെ​ട്ട​വ​രു​ടെ ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കാം, സാ​ധി​ക്കു​മെ​ങ്കി​ൽ പ​ത്ര-​പു​സ്ത​ക വാ​യ​ന​യും ചെ​യ്യി​ക്കാം.

* ഇ​ഷ്ട​ഭ​ക്ഷ​ണം ഇ​ഷ്ട​പ്പെ​ട്ട രീ​തി​യി​ൽ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്ക​ണം. ച​വ​ച്ചി​റ​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്ക് ഉ​ട​ച്ചു​ന​ൽ​കാം. പ​ഴ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളും കൂ​ടു​ത​ൽ ന​ൽ​കാം.

* ശാ​രീ​രി​ക​മാ​യ പ​രി​ക്കു​ക​ളോ അ​പ​ക​ട​ങ്ങ​ളോ പ​റ്റാ​തെ ശ്ര​ദ്ധി​ക്ക​ണം

പാ​ലി​യേ​റ്റീ​വ് കെ​യ​ർ

കി​ട​പ്പു രോ​ഗി​ക​ളെ ദീ​ർ​ഘ​കാ​ലം പ​രി​ച​രി​ക്കു​ന്ന​ത് പ​രി​ച​രി​ക്കു​ന്ന ആ​ളു​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും സ​മ്മ​ർ​ദ​ത്തി​ൽ ആ​ക്കു​ന്നു. ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ളി​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പോ​ലു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക.

ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണ്.​

കെയർ ഹോം

കൃ​ത്യ​മാ​യ ശു​ശ്രൂ​ഷ ന​ൽ​കാ​നു​ള്ള സാ​ഹ​ച​ര്യം വീ​ട്ടി​ലി​ല്ലെ​ങ്കി​ൽ പ​രി​ശീ​ല​നം സി​ദ്ധി​ച്ച പ​രി​ചാ​ര​ക​രു​ള്ള മു​ഴു​വ​ൻ​സ​മ​യ കെ​യ​ർ ഹോ​മു​ക​ളി​ലോ പ​ക​ൽ വീ​ടു​ക​ളി​ലോ രോ​ഗി​യെ പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന​താ​ണ്.​

അ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ രോ​ഗി​യു​ടെ സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യും അ​വ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്യ​ണം.

രോഗവിവരം മറച്ചുവയ്ക്കരുത്

ഓ​ർ​ക്കു​ക, മ​റ​വിരോ​ഗം ഒ​രു രോ​ഗ​മാ​ണ്. പ്രാ​യ​മാ​കു​ന്ന​തി​ന്‍റെ സ്വാ​ഭാ​വി​ക ഘ​ട്ട​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തി ചി​കി​ത്സ തേ​ടു​ക.

രോ​ഗവി​വ​ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ നി​ന്നും മ​റ​ച്ചു വ​യ്ക്കാ​തെ സ​ർ​ക്കാ​രി​ന്‍റെ​യും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ രോ​ഗി​ക്ക് മി​ക​ച്ച പ​രി​ച​ര​ണം ന​ൽ​കാ​ൻ ഒ​ത്തു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Health

പ്ര​മേ​ഹ രോഗികൾ ഭക്ഷണകാര്യത്തിൽ എങ്ങനെ ശ്രദ്ധിക്കണം?

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം. ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്.

ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ഈ ​ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്.

ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു. ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വു​കൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും. ഈ ​രോ​ഗാ​വ​സ്‌​ഥ​യാ​ണ് പ്ര​മേ​ഹം.

കാ​ര​ണ​ങ്ങ​ൾ, ല​ക്ഷ​ണ​ങ്ങ​ൾ

പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ,ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.

അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ പ്ര​മേ​ഹ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

തേ​ങ്ങ, ഉ​പ്പ്, എ​ണ്ണ - കു​റ​യ്ക്ക​ണം

പ്ര​മേ​ഹം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ല. രോ​ഗം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നേ ക​ഴി​യൂ. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​രി​യാ​യ ചി​കി​ത്സ തേ​ടു​ക. മ​രു​ന്നി​നോ​ടോ​പ്പം ആ​ഹാ​ര​ത്തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് കൂ​ടാ​ത്ത രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ​രീ​തി​യാ​ണ് പ്ര​മേ​ഹ​രോ​ഗി പി​ന്തു​ട​രേ​ണ്ട​ത്.

  • ഇ​ല​ക്ക​റി​ക​ൾ, സാ​ല​ഡു​ക​ൾ, കൊ​ഴു​പ്പു നീ​ക്കി​യ​തും വെ​ള്ളം ചേ​ർ​ത്ത​തു​മാ​യ പാ​ൽ, മോ​ര്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, മു​ള​പ്പി​ച്ച പ​യ​ർ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
  • മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, എ​ണ്ണ​യി​ൽ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ വി​ഭ​വ​ങ്ങ​ൾ, ധാ​രാ​ളം കൊ​ഴു​പ്പും അ​ന്ന​ജ​വും അ​ട​ങ്ങി​യ ഭ​ക്ഷ​ണം, മ​ധു​ര​മ​ട​ങ്ങി​യ പ​ഴ​ച്ചാ​റു​ക​ൾ, അ​ച്ചാ​റു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.
  • ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പോ​ഷ​ക​ഗു​ണം വ​ർ​ധി​പ്പി​ക്കു​ന്നു.
  • ത​വി​ട​ട​ങ്ങി​യ​തും നാ​ര​ട​ങ്ങി​യ​തു​മാ​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. തേ​ങ്ങ​യു​ടേ​യും ഉ​പ്പി​ന്‍റെ​യും എ​ണ്ണ​യു​ടേ​യും ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
  • കൃ​ത്യ​മാ​യ സ​മ​യ​ത്ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക.
  • ദി​വ​സ​വും മൂ​ന്നു നേ​രം വ​ലി​യ അ​ള​വി​ൽ ക​ഴി​ക്കാ​തെ 5-6 നേ​രം കു​റ​ച്ചു കു​റ​ച്ചാ​യി ക​ഴി​ക്കു​ക.
  • ജ​ങ്ക് ഫു​ഡ്,ഫാ​സ്റ്റ് ഫു​ഡ് എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക.
  • പ്ര​മേ​ഹ രോ​ഗി​ക​ൾ ദി​വ​സ​വും 30 മി​നി​റ്റ് എ​ന്ന തോ​തി​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സം വ്യാ​യാ​മം ചെ​യ്യ​ണം. സൈ​ക്കി​ൾ സ​വാ​രി, നൃ​ത്തം, നീ​ന്ത​ൽ, ടെ​ന്നീ​സ് ക​ളി മു​ത​ലാ​യ​വ ചെ​യ്യാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Health

കി​ട​പ്പു​മു​റി​ക്കു​ള്ളി​ല്‍ തു​ണി ഉ​ണ​ക്കു​ന്ന ശീ​ല​മു​ണ്ടോ? എ​ങ്കി​ൽ രോ​ഗ​ങ്ങ​ൾ പി​ന്നാ​ലെ​യു​ണ്ട്

 

അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സി​ന്‍റെ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന മ​റ്റൊ​രു അ​വ​സ്ഥ​യാ​ണ് നോ​ൺ - അ​ല​ർ​ജി​ക് റൈ​ന​റ്റി​സ് (Non-allergic Rhinitis).

രോ​ഗ കാ​ര​ണ​മാ​യി ഹോ​ർ​മോ​ൺ ഘ​ട​ക​ങ്ങ​ളും

ഗ​ർ​ഭ​ധാ​ര​ണ സ​മ​യ​ത്തും മു​ല​യൂ​ട്ടു​ന്ന നാ​ളു​ക​ളി​ലും ആ​ർ​ത്ത​വ സ​മ​യ​ത്തി​ലു​മൊ​ക്കെ​യു​ള്ള ഹോ​ര​ർ​മോ​ൺ വ്യ​തി​യാ​നം, ഗ​ർ​ഭ നി​രോ​ധ​ന ഗു​ളി​ക​ക​ൾ എ​ന്നി​വ നേ​സ​ൽ മ്യൂ​കോ​സ​ൽ(nasal mucosal) ര​ക്ത​ക്കു​ഴ​ലു​ക​ളെ ബാ​ധി​ക്കും.

രാ​വി​ല​ത്തെ അ​ല​ർ​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

1. കി​ട​പ്പു​മു​റി​യി​ൽ കാ​ർ​പെ​റ്റ് ഒ​ഴി​വാ​ക്കു​ക. ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ കു​റ​ഞ്ഞ​ത് ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മെ​ങ്കി​ലും വാ​ക്വം ക്ലീ​ൻ (Vaccum clean) ചെ​യ്യു​ക.

2. ത​ല​യി​ണ ഉ​റ​യും കി​ട​ക്ക​വി​രി​യും പ​തി​വാ​യി ചൂ​ടു​വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.

3. കി​ട​പ്പു​മു​റി​യി​ലോ കി​ട​ക്കു​ന്ന സ്ഥ​ല​ത്തോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ അ​നു​വ​ദി​ക്ക​രു​ത്.

4. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഉ​റ​ങ്ങു​ന്ന സ്ഥ​ലം, കി​ട​ക്ക എ​ന്നി​വ പൊ​ടി തു​ട​ച്ചു​ക​ള​ഞ്ഞ് വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക.

5. ഈ​ർ​പ്പ​മു​ള്ള മു​റി​യി​ൽ ഉ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

6. കി​ട​പ്പു​മു​റി​യി​ൽ ഈ​ർ​പ്പ​മു​ള്ള​തോ ന​ന​വു​ള്ള​തോ ആ​യ വ​സ്ത്ര​ങ്ങ​ൾ ഉ​ണ​ക്കാ​നാ​യി വ​യ്ക്ക​രു​ത്.

7. രൂ​ക്ഷ​മാ​യ ഗ​ന്ധ​മു​ള്ള സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

8. സ​ലൈ​ൻ നാ​സ​ൽ ഡ്രോ​പ്സ്‍്/ സ​ലൈ​ൻ ഇ​റി​ഗേ​ഷ​ൻ (Saline nasal drops/Saline irrigation) ഉ​പ​യോ​ഗി​ക്കു​ക.

ഡോ​ക്ട​റെ സ​ന്ദ​ർ​ശി​ക്കേ​ണ്ട​ത് എ​പ്പോ​ൾ?

1. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​ല​നി​ല്ക്കു​ക​യാ​ണെ​ങ്കി​ൽ/​എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും പാ​ലി​ച്ചി​ട്ടും ല​ക്ഷ​ണ​ങ്ങ​ളു​ടെ തോ​ത് വ​ർ​ധി​ച്ചാ​ൽ.

2. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​റ​ക്ക​ത്തെ​യോ, ദൈ​നം​ദി​ന പ്ര​വ​ർ​ത്തി​ക​ളെ​യോ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ.

3. മു​ഖ​ത്ത് വേ​ദ​ന, സ്ഥി​ര​മാ​യ ചു​മ, ചെ​വി​യി​ൽ ത​ട​സം നേ​രി​ടു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ.

അ​ല​ർ​ജി​ക്കു കാ​ര​ണ​മാ​കു​ന്ന വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി അ​വ​യെ ജീ​വി​ത​ച​ര്യ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തോ​ടൊ​പ്പം മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച കാ​ര്യ​ങ്ങ​ൾ​കൂ​ടി ശ്ര​ദ്ധി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ല​ർ​ജി മൂ​ലം രാ​വി​ലെ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളൊ​ക്കെ ഒ​രു പ​രി​ധി വ​രെ മാ​റ്റി നി​ർ​ത്താ​നാ​കും.

വി​വ​ര​ങ്ങ​ൾ: ഡോ. ​ധ​ന​ശ്രീ എ. ​അ​യ്യ​ങ്കാ​ർ
ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഇ​എ​ൻ​ടി, എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ൽ, പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

എ​ഴു​ന്നേ​റ്റാ​ലു​ട​ന്‍ തു​മ്മ​ൽ; കാ​ര​ണ​ങ്ങ​ള്‍ അ​റി​യാം

രാ​വി​ലെ ഉ​റ​ക്കം എ​ഴു​ന്നേ​ല്ക്കു​മ്പോ​ഴു​ള്ള തു​മ്മ​ൽ, അ​തോ​ടൊ​പ്പം മൂ​ക്കൊ​ലി​പ്പും മൂ​ക്ക​ട​പ്പും ചു​മ, ക​ഫം കൂ​ടു​മ്പോ​ൾ മൂ​ക്കി​ന്‍റെ ഉ​ള്ളി​ലെ ദ്വാ​ര​ത്തി​ൽ നി​ന്നു തൊ​ണ്ട​യി​ലേ​ക്ക് ക​ഫം വ​രി​ക, ക​ണ്ണി​നു ചു​റ്റും മൂ​ക്കി​ലും ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ക, തൊ​ണ്ട​യും അ​ണ്ണാ​ക്കും ചൊ​റി​യു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ല് അ​ത് അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സ് (Allergic Rhinitis) ആ​കാം.

സാ​ധാ​ര​ണ​യാ​യി ഈ ​അ​വ​സ്ഥ​യു​ടെ പ്രേ​ര​ക ഘ​ട​ക​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്.

1. പൂ​മ്പൊ​ടി / Pollen

രാ​വി​ലെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പൂ​മ്പൊ​ടി​യു​ടെ അ​ള​വ് വ​ള​രെ കൂ​ടു​ത​ലാ​ണ്.

2. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ രോ​മം / Pet Dander

കി​ട​ക്ക​യി​ലോ ക​സേ​ര​യി​ലോ വ​സ്ത്ര​ത്തി​ലോ ഒ​ക്കെ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ രോ​മം ഉ​ണ്ടെ​ങ്കി​ലോ, വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ൾ നി​ങ്ങ​ളു​ടെ മു​റി​യി​ൽ ഉ​റ​ങ്ങു​ന്നെ​ങ്കി​ലോ അ​തു​വ​ഴി അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​കാം.

3. പൊ​ടി​പ​ട​ല​ങ്ങ​ൾ/ Dust mites

കി​ട​ക്ക​യി​ലും ത​ല​യി​ണ​യി​ലും കി​ട​ക്ക​വി​രി​യി​ലും ത​ല​യി​ണ ഉ​റ​യി​ലും ഒ​ക്കെ ഉ​ണ്ടാ​കു​ന്ന സൂ​ക്ഷ്മ ജീ​വി​ക​ൾ മൂ​ലം അ​ല​ർ​ജി​യോ​ട​നു​ബ​ന്ധി​ച്ച ല​ക്ഷ​ണ​ങ്ങ​ൾ രാ​വി​ലെ പ്ര​ക​ട​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.

4. പൂ​പ്പ​ൽ/ Mould

വീ​ടി​ന്‍റെ ഉ​ള്ളി​ൽ ന​ന​വോ, ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​യോ ആ​ണെ​ങ്കി​ൽ പൂ​പ്പ​ൽ ബാ​ധ​യ്ക്കു സാ​ധ്യ​ത​യു​ണ്ട്.

ഇ​വ​യൊ​ക്കെ ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്രേ​ര​ക ഘ​ട​ക​ങ്ങ​ളാ​ണ്. ഇ​തു​മൂ​ലം നേ​സ​ൽ മ്യൂ​കോ​സ​യി​ൽ (nasal mucosa) വീ​ക്കം ഉ​ണ്ടാ​കു​ന്നു.

സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്ന മ​റ്റൊ​രു അ​വ​സ്ഥ​യാ​ണ് നോ​ൺ - അ​ല​ർ​ജി​ക് റൈ​നൈ​റ്റി​സ്(Non-allergic Rhinitis).

രോ​ഗ കാ​ര​ണ​ങ്ങ​ൾ:

1. ശ​ക്ത​മാ​യ ഗ​ന്ധം

രാ​ത്രി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന മ​ണ​മു​ള്ള ലോ​ഷ​ൻ/​എ​ണ്ണ/​ജെ​ൽ, ശ​ക്ത​മാ​യ ഗ​ന്ധ​മു​ള്ള സോ​പ്പു​പൊ​ടി എ​ന്നി​വ മൂ​ക്കി​ലെ മ്യൂ​കോ​സ​ൽ ര​ക്ത​ക്കു​ഴ​ലു​ക​ളെ പ്ര​വ​ർ​ത്തി​പ്പി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കു​ന്നു.

2. ചി​ല മ​രു​ന്നു​ക​ൾ

ഇ​ബു​പ്രോ​ഫെ​ൻ, ആ​സ്പി​രി​ൻ, സെ​ഡേ​റ്റീ​വ്സ് മു​ത​ലാ​യ​വ (Ibuprofen, Aspirin, Sedatives, etc)

3. വ​യ​റ്റി​ലെ അ​മ്ലം തി​രി​ച്ച് അ​ന്ന​നാ​ള​ത്തി​ലേ​ക്ക് പോ​കു​ന്ന അ​വ​സ്ഥ / Gastroesophageal reflux

മ​ല​ർ​ന്നു കി​ട​ക്കു​മ്പോ​ൾ പു​ളി​ച്ച് തി​ക​ട്ടു​ന്ന അ​വ​സ്ഥ ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്നു തൊ​ണ്ട​യി​ൽ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും മൂ​ക്കി​ന്‍റെ ഉ​ള്ളി​ലെ ദ്വാ​ര​ത്തി​ലൂ​ടെ തൊ​ണ്ട​യി​ലേ​ക്ക് ക​ഫം പോ​വു​ക​യും ചു​മ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

വി​വ​ര​ങ്ങ​ൾ: ഡോ. ​ധ​ന​ശ്രീ എ. ​അ​യ്യ​ങ്കാ​ർ
ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഇ​എ​ൻ​ടി, എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ൽ, പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

ഗു​രു​ത​രരോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ്: എ​ന്തു​കൊ​ണ്ട് ഇ​തു പ്ര​ധാ​ന​മാ​ണ്?

കാ​ൻ​സ​ർ അ​ല്ലെ​ങ്കി​ൽ ഹൃ​ദ്രോ​ഗം പോ​ലു​ള്ള ജീ​വ​ൻ അ​പ​ക​ട​പ്പെ​ടു​ത്തു​ന്ന രോ​ഗ​ങ്ങ​ൾ​ക്ക് ക​വ​റേ​ജ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഒ​രു പ്ര​ത്യേ​ക ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​യാ​ണ് ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ്.

ആ​ശു​പ​ത്രി ബി​ല്ലു​ക​ൾ തി​രി​കെ ന​ൽ​കു​ന്ന സാ​ധാ​ര​ണ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ലി​സ്റ്റു​ചെ​യ്തി​രി​ക്കു​ന്ന വി​ട്ടു​മാ​റാ​ത്ത അ​വ​സ്ഥ ക​ണ്ടെ​ത്തു​മ്പോ​ൾ ഒ​രു ഗു​രു​ത​ര​മാ​യ രോ​ഗ പോ​ളി​സി ഒ​രു വ​ലി​യ തു​ക പേ​ഔ​ട്ട് ന​ൽ​കു​ന്നു.

ഒ​രു സാ​ധാ​ര​ണ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി മെ​ഡി​ക്ക​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും, അ​തി​ന്റെ പ​രി​മി​ത​മാ​യ ഇ​ൻ​ഷ്വ​ർ ചെ​യ്ത തു​ക വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ൾ ചി​കി​ത്സി​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലാ​യി​രി​ക്കാം, കാ​ര​ണം അ​വ​യ്ക്ക് പ​ല​പ്പോ​ഴും ചെ​ല​വേ​റി​യ​തും ദീ​ർ​ഘ​കാ​ല പ​രി​ച​ര​ണ​വും ആ​വ​ശ്യ​മാ​ണ്.

ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ പ്രാ​ധാ​ന്യം എ​ന്താ​ണ്?

Critical Illness Insurance, ത​ങ്ങ​ളു​ടെ സ്റ്റാ​ൻ​ഡേ​ർ​ഡ് ആ​രോ​ഗ്യ പ​ദ്ധ​തി​കൊ​ണ്ട് മ​തി​യാ​കാ​തെ വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ആ​ളു​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ്. ഗു​രു​ത​ര​മാ​യ ഒ​രു രോ​ഗം - ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, വൃ​ക്ക ത​ക​രാ​റ്, അ​ല്ലെ​ങ്കി​ൽ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യം - ഉ​ണ്ടാ​കു​മ്പോ​ൾ, ആ​ശു​പ​ത്രി ബി​ല്ലു​ക​ൾ സാ​മ്പ​ത്തി​ക ആ​ഘാ​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ്.

വ​രു​മാ​ന​ന​ഷ്ടം, നീ​ണ്ട പു​ന​ര​ധി​വാ​സ കാ​ല​യ​ള​വു​ക​ൾ, വീ​ട്ടി​ലെ മാ​റ്റ​ങ്ങ​ൾ, പ്രാ​രം​ഭ ചി​കി​ത്സ​യ്ക്ക് അ​പ്പു​റം വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന തു​ട​ർ​ച്ച​യാ​യ മ​രു​ന്നു​ക​ളു​ടെ ചെ​ല​വ് എ​ന്നി​വ​യി​ൽ നി​ന്നാ​ണ് പ​ല​പ്പോ​ഴും വ​ലി​യ ഭാ​രം ഉ​ണ്ടാ​കു​ന്ന​ത്. യ​ഥാ​ർ​ഥ മെ​ഡി​ക്ക​ൽ ബി​ല്ലു​ക​ൾ പ​രി​ഗ​ണി​ക്കാ​തെ, പ​രി​ര​ക്ഷി​ത​മാ​യ ഒ​രു അ​വ​സ്ഥ ക​ണ്ടെ​ത്തി​യാ​ൽ, ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി ഉ​ട​മ​യ്ക്കു മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ഒ​രു തു​ക നേ​രി​ട്ടു ന​ൽ​കു​ന്നു.

ഈ ​സൗ​ക​ര്യ​മാ​ണ് അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി - വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ൻ നി​ങ്ങ​ൾ​ക്ക് പേ​ഔ​ട്ട് ഉ​പ​യോ​ഗി​ക്കാം, നി​ങ്ങ​ൾ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​തി​നു മു​ന്പേ​ത​ന്നെ ഒ​രു കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു പ​ണം ചെ​ല​വ​ഴി​ക്കാ​ൻ അ​തു നി​ങ്ങ​ൾ​ക്കു പി​ൻ​ബ​ലം ന​ൽ​കു​ന്നു. അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കു ജോ​ലി ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ​മ​യ​ത്ത് വീ​ട്ടു​ചെ​ല​വു​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാം.

കു​റ​ഞ്ഞ​ത് 20 മു​ത​ൽ 30 വ​രെ ലി​സ്റ്റു​ചെ​യ്ത അ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തും 30 ദി​വ​സ​ത്തി​ൽ കൂ​ടാ​ത്ത​തു​മാ​യ പ്ലാ​നു​ക​ൾ​ക്കാ​യി നോ​ക്കു​ക, കാ​ര​ണം ചി​ല പ​ഴ​യ പ്ലാ​നു​ക​ളി​ൽ പേ​ഔ​ട്ട് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് രോ​ഗി രോ​ഗ​നി​ർ​ണ​യ​ത്തി​നു ശേ​ഷം 90 ദി​വ​സം അ​തി​ജീ​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു.


സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് മു​ത​ൽ നി​കു​തി ആ​നു​കൂ​ല്യ​ങ്ങ​ൾ വ​രെ. പോ​ളി​സി ഉ​ട​മ​ക​ൾ ക്രി​ട്ടി​ക്ക​ൽ ഇ​ൽ​നെ​സ് ഇ​ൻ​ഷ്വ​റ​ൻ​സ് വാ​ങ്ങേ​ണ്ട​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ഇ​താ.

ഫ്ലെ​ക്സി​ബി​ൾ ഫി​നാ​ൻ​ഷ്യ​ൽ സ​പ്പോ​ർ​ട്ട്

ഈ ​ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ ലം​പ്-​സം പേ​ഔ​ട്ട് ഏ​ത് ആ​വ​ശ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കാം. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ക​ടം വീ​ട്ട​ൽ, വീ​ട് ന​ട​ത്ത​ൽ തു​ട​ങ്ങി​യ എ​ല്ലാ മെ​ഡി​ക്ക​ൽ ഇ​ത​ര ചെ​ല​വു​ക​ളും വ​ഹി​ക്കാ​ൻ പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് ഇ​ത് ഉ​പ​യോ​ഗി​ക്കാം. ഈ ​രീ​തി​യി​ൽ, അ​വ​ർ​ക്കു സു​ഖം പ്രാ​പി​ക്കു​മ്പോ​ൾ അ​വ​രു​ടെ വ​രു​മാ​ന ന​ഷ്ടം കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യും.

ചെ​ല​വേ​റി​യ ചി​കി​ത്സ​ക​ൾ താ​ങ്ങാ​നാ​വും

ഇ​ക്ക​ണോ​മി​ക് ടൈം​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഇ​ന്ത്യ​യി​ലെ മെ​ഡി​ക്ക​ൽ പ​ണ​പ്പെ​രു​പ്പം പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 12%-15% എ​ന്ന നി​ര​ക്കി​ൽ അ​തി​വേ​ഗം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് കാ​ൻ​സ​ർ അ​ല്ലെ​ങ്കി​ൽ അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ൽ പോ​ലു​ള്ള ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചെ​ല​വേ​റി​യ ചി​കി​ത്സ​ക​ൾ താ​ങ്ങാ​ൻ ആ​ളു​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടാ​യി മാ​റു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും, വ​ലി​യ ലം​പ്-​സം പേ​യ്‌​മെ​ന്‍റി​ലൂ​ടെ, പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ പോ​ക്ക​റ്റ് ചെ​ല​വു​ക​ളോ​ടെ ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ താ​ങ്ങാ​ൻ ക​ഴി​യും.

ക​വ​റേ​ജി​ലേ​ക്കു​ള്ള ദ്രു​ത പ്ര​വേ​ശ​നം

ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ് പ്ലാ​നു​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി നി​ല​വി​ലു​ള്ള ക​വ​റേ​ജു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സി​നേ​ക്കാ​ൾ കു​റ​ഞ്ഞ കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ് ഉ​ൾ​പ്പെ​ടു​ന്നു, ഇ​തു സാ​ധാ​ര​ണ​യാ​യി 12 മു​ത​ൽ 36 മാ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കും. ഇ​തി​ന​ർ​ഥം പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് വേ​ഗ​ത്തി​ൽ തു​ക ആ​ക്‌​സ​സ് ചെ​യ്യാ​നും എ​ത്ര​യും വേ​ഗം ചി​കി​ത്സ ആ​രം​ഭി​ക്കാ​നും ക​ഴി​യും.

നി​കു​തി ആ​നു​കൂ​ല്യം

സെ​ക്ഷ​ൻ 80D അ​നു​സ​രി​ച്ച്, ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക്ക് അ​ട​ച്ച പ്രീ​മി​യ​ങ്ങ​ൾ​ക്ക് നി​കു​തി കി​ഴി​വു​ക​ൾ​ക്ക് അ​ർ​ഹ​ത​യു​ണ്ട്. അ​തി​നാ​ൽ, ഒ​രു ഗു​രു​ത​ര​മാ​യ രോ​ഗ പ​ദ്ധ​തി വാ​ങ്ങു​ന്ന​തി​ലൂ​ടെ പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ മൊ​ത്ത​ത്തി​ലു​ള്ള നി​കു​തി ന​ൽ​കേ​ണ്ട വ​രു​മാ​നം കു​റ​യ്ക്കാ​ൻ ക​ഴി​യും.

ആ​രാ​ണ് ഇ​തു പ്ര​ധാ​ന​മാ​യും വാ​ങ്ങേ​ണ്ട​ത്?

കു​ടും​ബ​ത്തി​ലെ ഏ​ക വ​രു​മാ​ന​ക്കാ​രാ​യ വ്യ​ക്തി​ക​ൾ. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ആ​ശ്രി​ത​രാ​യ കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ, അ​ല്ലെ​ങ്കി​ൽ ജോ​ലി ചെ​യ്യാ​ത്ത ഇ​ണ എ​ന്നി​വ​രു​ള്ള​വ​ർ. ആ​രോ​ഗ്യ സം​ര​ക്ഷ​ണ പ്ര​ഫ​ഷ​ണ​ലു​ക​ൾ പോ​ലു​ള്ള ഉ​യ​ർ​ന്ന സ​മ്മ​ർ​ദ​ത്തി​ലോ ഉ​ദാ​സീ​ന​മാ​യ ജോ​ലി​ക​ളി​ലോ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​യ്യു​ന്ന ആ​ളു​ക​ൾ.


കു​ടും​ബ​ത്തി​ൽ വി​ട്ടു​മാ​റാ​ത്ത ജീ​വി​ത​ശൈ​ലി​യു​ടെ​യോ ജ​നി​ത​ക രോ​ഗ​ങ്ങ​ളു​ടെ​യോ ച​രി​ത്ര​മു​ള്ള വ്യ​ക്തി​ക​ൾ. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക​ൾ​ക്കാ​യി സാ​മ്പ​ത്തി​ക സു​ര​ക്ഷ​യും ദീ​ർ​ഘ​കാ​ല ആ​സൂ​ത്ര​ണ​വും വി​ല​മ​തി​ക്കു​ന്ന ആ​ളു​ക​ൾ.

ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ എ​ന്തൊ​ക്കെ​യാ​ണ്?

പ്ര​വേ​ശ​ന പ്രാ​യം: 18 വ​യ​സി​നും 65 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്ക് ഈ ​പോ​ളി​സി​ക്ക് അ​ർ​ഹ​ത​യു​ണ്ട്.

രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണം: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് ദാ​താ​ക്ക​ൾ ഏ​ക​ദേ​ശം 37 ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് പ​രി​ര​ക്ഷ ന​ൽ​കു​ന്നു. എ​ന്നി​രു​ന്നാ​ലും, വ്യ​ത്യ​സ്ത ദാ​താ​ക്ക​ളി​ൽ രോ​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ്യ​ത്യാ​സ​പ്പെ​ടാം.

കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ്: ഇ​ൻ​ഷ്വ​റ​ൻ​സ് റെ​ഗു​ലേ​റ്റ​റി ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (IRDAI) മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച്, ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സി​ന് കീ​ഴി​ൽ വ​രു​ന്ന പോ​ളി​സി ഉ​ട​മ​ക​ൾ 90 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ് അ​നു​ഭ​വി​ക്ക​ണം.

അ​തി​ജീ​വ​ന കാ​ല​യ​ള​വ്: ഗു​രു​ത​ര​മാ​യ രോ​ഗം ക​ണ്ടെ​ത്തി​യാ​ൽ, ഇ​ൻ​ഷ്വ​ർ ചെ​യ്ത വ്യ​ക്തി ലം​പ്-​സം തു​ക ക്ലെ​യിം ചെ​യ്യു​ന്ന​തി​ന് 15 ദി​വ​സം അ​തി​ജീ​വി​ച്ചി​രി​ക്ക​ണം.

ക്ലെ​യിം പ​രി​ധി: ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​രു ക്ലെ​യിം മാ​ത്ര​മേ അ​നു​വ​ദ​നീ​യ​മാ​കൂ. എ​ന്നി​രു​ന്നാ​ലും, പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത അ​ടി​സ്ഥാ​ന ഇ​ൻ​ഷ്വ​ർ ചെ​യ്ത തു​ക​യു​ടെ 400% വ​രെ ആ​നു​കൂ​ല്യം ഒ​രു ലം​പ് സം ​പേ​ഔ​ട്ടാ​യി ല​ഭി​ക്കും.

വ്യ​വ​സ്ഥ​ക​ൾ​ക്കി​ട​യി​ലു​ള്ള കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ്: നി​ങ്ങ​ൾ​ക്ക് ഒ​ന്നി​ല​ധി​കം ക്ലെ​യിം ഉ​ള്ള ഗു​രു​ത​ര​മാ​യ രോ​ഗ പോ​ളി​സി ഉ​ണ്ടെ​ങ്കി​ൽ, പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന ഓ​രോ അ​വ​സ്ഥ​യ്ക്കും ഇ​ട​യി​ൽ 12 മാ​സ​ത്തെ കാ​ത്തി​രി​പ്പ് കാ​ല​യ​ള​വ് നി​ങ്ങ​ൾ അ​നു​ഭ​വി​ക്ക​ണം.

പോ​ളി​സി പു​തു​ക്ക​ൽ: ഒ​രു ക്ലെ​യിം പോ​ലും ന​ട​ത്താ​ത്തി​ട​ത്തോ​ളം ഈ ​പോ​ളി​സി പു​തു​ക്ക​ലി​ന് അ​ർ​ഹ​മാ​ണ്. പ്ര​തി​വ​ർ​ഷം ക്ലെ​യിം പ​രി​ധി: ഒ​രു പോ​ളി​സി വ​ർ​ഷ​ത്തി​ൽ ഒ​രു ക്ലെ​യിം മാ​ത്ര​മേ ന​ൽ​കേ​ണ്ട​തു​ള്ളൂ.


പോ​ളി​സി കാ​ലാ​വ​ധി: ഈ ​പോ​ളി​സി സാ​ധാ​ര​ണ​യാ​യി 1 മു​ത​ൽ 3 വ​ർ​ഷം വ​രെ സാ​ധു​ത​യു​ള്ള​താ​ണ്.

ഗു​രു​ത​ര​മാ​യ രോ​ഗ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പ്ര​കാ​രം ഏ​തൊ​ക്കെ രോ​ഗ​ങ്ങ​ൾ​ക്കാ​ണ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​ത്?

കാ​ൻ​സ​ർ: ഒ​ന്നി​ല​ധി​കം ത​രം കാ​ൻ​സ​റു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യ കാ​ൻ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ​സ്ഥ​ക​ൾ​ക്കും ക്രി​ട്ടി​ക്ക​ൽ ഇ​ൽ​നെ​സ് പ്ലാ​ൻ ക​വ​റേ​ജ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന്, അ​പ്ലാ​സ്റ്റി​ക് അ​നീ​മി​യ, അ​സ്ഥി മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ.

ത​ല​ച്ചോ​റും നാ​ഡീ​വ്യ​വ​സ്ഥ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രോ​ഗം: സ്ട്രോ​ക്ക്, അ​ൽ​ഷി​മേ​ഴ്സ് രോ​ഗം, ബ്രെ​യി​ൻ ട്യൂ​മ​ർ, എ​ൻ​സെ​ഫ​ലൈ​റ്റി​സ് തു​ട​ങ്ങി​യ ന്യൂ​റോ​ള​ജി​ക്ക​ൽ ഡി​സോ​ർ​ഡേ​ഴ്സ് ഒ​രു ക്രി​ട്ടി​ക്ക​ൽ ഇ​ൽ​നെ​സ് പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​ണ്.

ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​വ​സ്ഥ​ക​ൾ: പ്രാ​ഥ​മി​ക ശ്വാ​സ​കോ​ശം ര​ക്ത​സ​മ്മ​ർ​ദം (ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം), മ​യോ​കാ​ർ​ഡി​യ​ൽ ഇ​ൻ​ഫ്രാ​ക്ഷ​ൻ (ഹൃ​ദ​യാ​ഘാ​തം), ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ, തു​റ​ന്ന ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഹൃ​ദ​യ വൈ​ക​ല്യ​ങ്ങ​ൾ ഈ ​പോ​ളി​സി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ്ര​ധാ​ന അ​വ​യ​വ മാ​റ്റി​വ​യ്ക്ക​ൽ: ഹൃ​ദ​യം, ക​ര​ൾ അ​ല്ലെ​ങ്കി​ൽ വൃ​ക്ക പോ​ലു​ള്ള പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളു​ടെ മാ​റ്റി​വ​യ്ക്ക​ലി​ന് ക​വ​റേ​ജ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. മ​റ്റ് ഗു​രു​ത​ര അ​വ​സ്ഥ​ക​ൾ: കോ​മ, പ​ക്ഷാ​ഘാ​തം, അ​ന്ധ​ത, ബ​ധി​ര​ത തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ മെ​ഡി​ക്ക​ൽ അ​വ​സ്ഥ​ക​ൾ ഈ ​പോ​ളി​സി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

രോ​ഗ​നി​ർ​ണ​യം

ഒ​രു ക്രി​ട്ടി​ക്ക​ൽ ഇ​ൽ​നെ​സ് പ്ലാ​നി​ലെ ലം​പ്-​സം പേ​ഔ​ട്ട് പ്ര​ക്രി​യ​യു​ടെ ആ​ദ്യ ഘ​ട്ടം രോ​ഗ​നി​ർ​ണ​യ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്നു. എ​ന്നി​രു​ന്നാ​ലും, പോ​ളി​സി ഡോ​ക്യു​മെ​ന്റി​ൽ ലി​സ്റ്റു​ചെ​യ്തി​രി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ മാ​ത്ര​മേ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടൂ.

ക്ലെ​യിം ആ​രം​ഭി​ക്ക​ൽ

ഗു​രു​ത​ര​മാ​യ ഒ​രു രോ​ഗം ക​ണ്ടെ​ത്തി​യ​തി​നു ശേ​ഷം, പോ​ളി​സി ഉ​ട​മ ലം​പ്-​സം പേ​ഔ​ട്ട് ല​ഭി​ക്കു​ന്ന​തി​ന് ഒ​രു ക്ലെ​യിം ആ​രം​ഭി​ക്കു​ന്നു. മി​ക്ക കേ​സു​ക​ളി​ലും, ഇ​ൻ​ഷു​റ​റു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി ക്ലെ​യിം ഫോം ​സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് അ​വ​ർ​ക്ക് ക്ലെ​യിം ഉ​ന്ന​യി​ക്കാ​ൻ ക​ഴി​യും.

ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ

രോ​ഗ​നി​ർ​ണ​യം സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ന് ഇ​ൻ​ഷ്വ​റ​ൻ​സ് ദാ​താ​വ് സാ​ധാ​ര​ണ​യാ​യി മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ആ​വ​ശ്യ​പ്പെ​ടും. മാ​ത്ര​മ​ല്ല, പോ​ളി​സി ഉ​ട​മ​ക​ൾ ക്ലെ​യിം ഫോം, ​ഐ​ഡി പ്രൂ​ഫ് പോ​ലു​ള്ള അ​ധി​ക വ്യ​ക്തി​ഗ​ത രേ​ഖ​ക​ൾ ന​ൽ​കേ​ണ്ട​തു​ണ്ട്.

അ​തി​ജീ​വ​ന കാ​ല​യ​ള​വ്

എ​ല്ലാ രേ​ഖ​ക​ളും വി​ജ​യ​ക​ര​മാ​യി പ​രി​ശോ​ധി​ച്ചു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞാ​ൽ, പോ​ളി​സി ഉ​ട​മ ഒ​രു അ​തി​ജീ​വ​ന കാ​ല​യ​ള​വ് അ​നു​ഭ​വി​ക്കേ​ണ്ട​തു​ണ്ട്, ഇ​തു സാ​ധാ​ര​ണ​യാ​യി 15 ദി​വ​സ​ത്തി​ൽ കൂ​ട​രു​ത്. ഈ ​കാ​ല​യ​ള​വി​ൽ പോ​ളി​സി ഉ​ട​മ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ങ്കി​ൽ, ഇ​ൻ​ഷ്വ​ർ ചെ​യ്ത തു​ക പി​ന്നീ​ട് പ്രോ​സ​സ് ചെ​യ്യും.

തു​ക പേ​ഔ​ട്ട്

ഇ​ൻ​ഷ്വ​റ​ർ ഒ​രു വ​ലി​യ തു​ക നേ​രി​ട്ട് പോ​ളി​സി ഉ​ട​മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​ന്നു.
പ്ര​ക്രി​യ സാ​ധാ​ര​ണ​യാ​യി ഏ​ക​ദേ​ശം 7 മു​ത​ൽ 10 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ വ​രെ എ​ടു​ക്കും.

ഗുരുതരമായ രോഗ പരിരക്ഷ വാങ്ങുമ്പോൾ നിങ്ങൾ പരിഗണിക്കേണ്ട ഘടകങ്ങൾ ഏതൊക്കെയാണ്?

പരിരക്ഷിക്കപ്പെടുന്ന രോഗങ്ങളുടെ എണ്ണം: പോളിസി വിവിധതരം ഗുരുതരമായ രോഗങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുക, പ്രധാനമായും നിങ്ങൾക്ക് ആവശ്യമുള്ളവ.
ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം (CSR): ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം നിങ്ങളുടെ ഇൻഷ്വറർ ഒരു വർഷത്തിനുള്ളിൽ വിജയകരമായി തീർപ്പാക്കുന്ന ക്ലെയിമുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് അടിയന്തര ഘട്ടങ്ങളിൽ നിങ്ങളുടെ ക്ലെയിം സുഗമമായി ലഭിക്കുന്നതിന് 90%-ൽ കൂടുതൽ CSR അനുപാതമുള്ള ഒരു ദാതാവിനെ നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.


പോളിസി തരം: ഗുരുതരമായ രോഗ സാധ്യത കുറവുള്ള പോളിസി ഉടമകൾക്ക് ഒരു സ്റ്റാൻഡ്‌ലോൺ പ്ലാൻ വാങ്ങുന്നതിനുപകരം നിലവിലുള്ള പോളിസിയിൽ ഗുരുതരമായ രോഗ റൈഡറുകൾ ചേർക്കാൻ കഴിയും.

ഇൻഷ്വറൻസ് തുക: വർധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾ കണക്കിലെടുത്ത്, ചികിത്സാ ചെലവുകളും ജീവിതച്ചെലവുകളും ഉൾക്കൊള്ളുന്നതിനായി നിങ്ങളുടെ ഗുരുതരമായ രോഗ ഇൻഷ്വറൻസിനായി കുറഞ്ഞത് ₹25 ലക്ഷം ഇൻഷ്വർ ചെയ്ത തുക തെരഞ്ഞെടുക്കുക.

നിരവധി വ്യക്തികൾക്കും യുവ കുടുംബങ്ങൾക്കും, 5 lakh health insurance ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രായോഗികമായ ഒരു തുടക്കമാണ്, അത് പ്രീമിയം താങ്ങാനാവുന്നതും അർഥവത്തായ കവറേജും സന്തുലിതമാക്കുന്നു. ടയർ-രണ്ട്, ടയർ-മൂന്ന് നഗരങ്ങളിലെ മിക്ക ആശുപത്രി സാഹചര്യങ്ങളെയും മെട്രോകളിൽ പോലും ശസ്ത്രക്രിയ കൂടാതെയുള്ള പ്രവേശനത്തിനും ഇതു പരിരക്ഷ നൽകുന്നു.

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് അടിസ്ഥാന പദ്ധതിയെ ഒരു ക്രിട്ടിക്കൽ ഇൽനെസ് റൈഡറുമായോ സ്റ്റാൻഡ്-എലോൺ ക്രിട്ടിക്കൽ ഇൽനെസ് പോളിസിയുമായോ ജോടിയാക്കുന്നത് ഒരു മികച്ച തന്ത്രമാണ് - അടിസ്ഥാന പദ്ധതി ദൈനംദിന ആശുപത്രി ചെലവുകൾ കൈകാര്യം ചെയ്യുന്നു.

അതേസമയം ഒരു പ്രധാന രോഗനിർണയം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയാണെങ്കിൽ ക്രിട്ടിക്കൽ ഇൽനെസ് ഘടകം സാമ്പത്തിക ആശ്വാസം നൽകുന്നു. നിങ്ങൾ തുടർച്ചയായ കവറേജ് നിലനിർത്തിയിട്ടുണ്ടെങ്കിൽ, പുതിയ അണ്ടർറൈറ്റിംഗ് ഇല്ലാതെ പുതുക്കുമ്പോൾ നിങ്ങളുടെ ഇൻഷ്വറൻസ് തുക വർധിപ്പിക്കാൻ മിക്ക ഇൻഷ്വറർമാരും നിങ്ങളെ അനുവദിക്കുന്നു, അതിനാൽ ₹5 ലക്ഷം മുതൽ ആരംഭിക്കുന്നത് നിങ്ങളെ ശാശ്വതമായി തടയില്ല. നിങ്ങളുടെ വരുമാനവും ഉത്തരവാദിത്തങ്ങളും വളരുന്നതിനനുസരിച്ച് ആരംഭിക്കുക, സ്ഥിരത നിലനിർത്തുക, കവർ അപ്‌ഗ്രേഡ് ചെയ്യുക എന്നിവയാണ് പ്രധാനം.

ചുരുക്കത്തിൽ

നിങ്ങൾക്ക് ഉയർന്ന സമ്മർദം നിറഞ്ഞ ജീവിതശൈലിയോ അല്ലെങ്കിൽ കുടുംബത്തിൽ ആർക്കെങ്കിലും വിട്ടുമാറാത്ത രോഗങ്ങളുടെ ചരിത്രമോ ഉണ്ടെങ്കിൽ, ഗുരുതരമായ രോഗ ഇൻഷ്വറൻസിനെ അവഗണിക്കരുത്.


എന്നിരുന്നാലും, ഗുരുതരമായ രോഗ ഇൻഷ്വറൻസ് വില വിലയിരുത്തുമ്പോൾ, രോഗങ്ങളുടെ എണ്ണം പരിഗണിക്കുന്നതും ഒരുപോലെ പ്രധാനമാണ്. ഈ രീതിയിൽ, ഗുരുതരമായ മെഡിക്കൽ അടിയന്തരാവസ്ഥകൾക്കു നിങ്ങൾ സാമ്പത്തികമായി തയാറായിരിക്കും.

Health

നി​ങ്ങ​ളു​ടെ വൃ​ക്ക ഓ​ക്കെ​യാ​ണോ ? അ​റി​യാം

നി​ങ്ങ​ളു​ടെ വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​രി​യാ​യ രീ​തി​യി​ലാ​ണോ എ​ന്ന വി​ല​യി​രു​ത്ത​ൽ, മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, വൃ​ക്ക​ക​ളു​ടെ സം​ര​ക്ഷ​ണം - ഈ ​മൂ​ന്ന് ആ​ശ​യ​ങ്ങ​ൾ വ​ള​രെ അ​ർ​ഥ പൂ​ർ​ണ​മാ​ണ്.

കാ​ര​ണം, ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളി​ല്‍ വൃ​ക്ക​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. വൃ​ക്ക​ക​ള്‍​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചാ​ല്‍ അ​തു ജീ​വി​ത​നി​ല​വാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. കൂ​ടാ​തെ, വൃ​ക്ക​ക​ളു​ടെ ചി​കി​ത്സ ചെ​ല​വേ​റി​യ​താ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ എ​പ്പോ​ൾ?

75% വൃ​ക്ക ത​ക​രാ​ര്‍ സം​ഭ​വി​ച്ച​ശേ​ഷം മാ​ത്ര​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​ത്. അ​തി​നാ​ല്‍ വൃ​ക്ക​യു​ടെ ആ​രോ​ഗ്യം നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്നി​ല്ല.

വൃ​ക്ക ത​ക​രാ​റി​നു സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​രി​ല്‍ മു​ന്‍​കൂ​ട്ടി ചി​ല പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്യേ​ണ്ട​താ​ണ്.

വൃ​ക്ക ത​ക​രാ​ര്‍ സാ​ധ്യ​ത

· പ്ര​മേ​ഹ രോ​ഗി​ക​ള്‍/​ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ് ഉ​ള്ള 40% രോ​ഗി​ക​ള്‍​ക്ക് വൃ​ക്ക സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

· അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം ഉ​ള്ള​വ​രി​ല്‍.

· ഗ്ലോ​മെ​റു​ലാ​ർ നെ​ഫ്രൈ​റ്റി​സ് (Glomerular Nephritis) ബാ​ധി​ച്ച​വ​ര്‍​ക്ക് അ​ല്ലെ​ങ്കി​ല്‍ മൂ​ത്ര​ത്തി​ല്‍ ര​ക്ത​മ​യം, പ്രോ​ട്ടീ​നൂ​റി​യ വ​ന്ന​വ​ര്‍​ക്ക് ഭാ​വി​യി​ല്‍ വൃ​ക്ക​ത​ക​രാ​ര്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മൂ​ത്രാ​ശ​യ അ​ണു​ബാ​ധ

· കു​ട്ടി​ക​ളി​ല്‍ മൂ​ത്രാ​ശ​യ അ​ണു​ബാ​ധ ഉ​ണ്ടാ​യാ​ല്‍ ഭാ​വി​യി​ല്‍ വൃ​ക്ക ത​ക​രാ​റി​നു സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മൂ​ത്രാ​ശ​യ​ത്തി​ല്‍ ക​ല്ലു​ക​ള്‍

· മൂ​ത്രാ​ശ​യ​ത്തി​ല്‍ ക​ല്ലു​ക​ള്‍ ഉ​ള്ള​വ​ര്‍​ക്കും ഭാ​വി​യി​ല്‍ വൃ​ക്ക​രോ​ഗ​സാ​ധ്യ​ത കൂ​ടു​ന്നു.

· വൃ​ക്ക​ക​ളി​ല്‍ മു​ഴ ഉ​ള്ള​വ​ര്‍​ക്കും പാ​ര​മ്പ​ര്യ​മാ​യി വൃ​ക്ക ത​ക​രാ​ര്‍ ഉ​ള്ള​വ​ര്‍​ക്കും അ​മി​ത​വ​ണ്ണം ഉ​ള്ള​വ​ര്‍​ക്കും ഭാ​വി​യി​ല്‍ വൃ​ക്ക രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്ത​ണം

വൃ​ക്ക​രോ​ഗ സാ​ധ്യ​ത​യു​ള്ള​വ​രി​ൽ മു​ന്‍​കൂ​ട്ടി​യു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ നേ​ര​ത്തേ​ത​ന്നെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്നു.

ഇ​വ​രി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് നെ​ഫ്രോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

തു​ള​സി​യു​ടെ ഗു​ണ​ങ്ങ​ള​റി​യൂ... സീ​സ​ണ​ൽ രോ​ഗ​ങ്ങ​ൾ​ക്ക് മി​ക​ച്ച പ​രി​ഹാ​രം

തു​ള​സി​യു​ടെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളും പോ​സി​റ്റീ​വ് എ​ന​ർ​ജി​യെ​ക്കു​റി​ച്ചും ന​മു​ക്ക​റി​യാ​ത്ത ധാ​രാ​ളം കാ​ര്യ​ങ്ങ​ളു​ണ്ട്. സീ​സ​ണ​ൽ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ തു​ള​സി​ക്കു സ​വി​ശേ​ഷ​മാ​യ ക​ഴി​വു​ണ്ട് എ​ന്ന​താ​ണ് തു​ള​സി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​ക​ളി​ലൊ​ന്ന്.

ന​മ്മു​ടെ സം​സ്‌​കാ​ര​ത്തി​ലും പാ​ര​മ്പ​ര്യ​ത്തി​ലും ഉ​യ​ർ​ന്ന സ്ഥാ​ന​മാ​ണു തു​ള​സി​ക്കു​ള്ള​ത്. തു​ള​സി വെ​റും സ​സ്യ​മ​ല്ല, മ​റി​ച്ച് ദി​വ്യ​മാ​യ ഔ​ഷ​ധ​മാ​ണ്. വാ​സ്തു​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കും വീ​ട്ടി​ലെ അ​ശാ​ന്തി​ക്കും ല​ളി​ത​വും ചെ​ല​വു കു​റ​ഞ്ഞ​തു​മാ​യ പ​രി​ഹാ​ര​മാ​ണ് തു​ള​സി​ച്ചെ​ടി വ​ള​ർ​ത്തു​ക എ​ന്ന​ത്.

കാ​ലാ​വ​സ്ഥ മാ​റു​മ്പോ​ൾ നി​ര​ന്ത​രം ശ​ല്യം​ചെ​യ്യു​ന്ന ജ​ല​ദോ​ഷം, ചു​മ, അ​ല​ർ​ജി, ആ​സ്ത്മ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ തു​ള​സി​ക്കു ക​ഴി​യും. അ​തു​കൊ​ണ്ടാ​ണ് തു​ള​സി​യെ ഭൂ​ത​ഘ്നി എ​ന്നു വി​ളി​ക്കു​ന്ന​ത്.

ന​മു​ക്കു കാ​ണാ​ൻ ക​ഴി​യാ​ത്ത വൈ​റ​സു​ക​ളെ​യും ബാ​ക്ടീ​രി​യ​ക​ളെ​യും ഭൂ​ത​ങ്ങ​ളെ​പ്പോ​ലെ ക​ണ​ക്കാ​ക്കി​യാ​ൽ, അ​വ​യി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ തു​ള​സി​ക്ക് സാ​ധി​ക്കും.

ആ​യു​ർ​വേ​ദ​ത്തി​ലെ ഇ​തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സു​ര​സ എ​ന്നും പൂ​ജ​യ്ക്കു ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ദേ​വ​പ്രി​യ എ​ന്നും തു​ള​സി അ​റി​യ​പ്പെ​ടു​ന്ന​ത്.

തു​ള​സി ഇ​ല​ക​ൾ നേ​രി​ട്ടു ക​ടി​ച്ചു​ച​വ​ച്ചു തി​ന്നാ​ൻ പാ​ടി​ല്ല. തു​ള​സി​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന മെ​ർ​ക്കു​റി പ​ല്ലി​ലെ കാ​ത്സ്യം ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ തു​ള​സി ക​ഴി​ക്കു​മ്പോ​ൾ താ​ഴെ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം.

തു​ള​സി വെ​ള്ള​ത്തി​ലി​ട്ട് തി​ള​പ്പി​ച്ചോ, പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യോ ക​ഴി​ക്കാം. കു​ട്ടി​ക​ൾ​ക്കു തേ​ൻ ചേ​ർ​ത്ത വെ​ള്ള​ത്തി​ൽ ന​ൽ​കാം. ചാ​യ​യി​ലോ, ക​ഷാ​യ​ത്തി​ലോ ചേ​ർ​ത്തു മു​തി​ർ​ന്ന​വ​ർ​ക്കും ഉ​പ​യോ​ഗി​ക്കാം.

രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്താ​നും ശ്വ​സ​ന സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​ത്തി​നും തു​ള​സി മി​ക​ച്ചൊ​രു ഉ​പാ​ധി​യാ​ണെ​ന്ന് ആ​യു​ർ​വേ​ദ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Health

ചൂടേറുന്നു; 11 മുതൽ മൂന്ന് മ​ണി വ​രെ നേ​രി​ട്ടു​ള്ള വെ​യി​ല്‍ ഏ​ല്‍​ക്ക​രു​ത്

സം​സ്ഥാ​ന​ത്ത് ക​ന​ത്ത ചൂ​ട് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. രാ​വി​ലെ 11 മ​ണി മു​ത​ല്‍ വൈ​കു​ന്നേ​രം 3 മ​ണി വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്ന അ​ള്‍​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ ശ​രീ​ര​ത്തി​ല്‍ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക.

തു​ട​ര്‍​ച്ച​യാ​യി വെ​യി​ലേ​റ്റാ​ല്‍

തു​ട​ര്‍​ച്ച​യാ​യി വെ​യി​ലേ​റ്റാ​ല്‍ സൂ​ര്യാ​ഘാ​ത​മോ, സൂ​ര്യാ​ത​പ​മോ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. സ്വ​യം പ്ര​തി​രോ​ധം വ​ള​രെ പ്ര​ധാ​ന​മാ​ണ്. രാ​വി​ലെ 11 മ​ണി മു​ത​ല്‍ വൈ​കു​ന്നേ​രം 3 മ​ണി വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം.

കു​ഞ്ഞു​ങ്ങ​ള്‍, പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. നേ​രി​ട്ട് വെ​യി​ലേ​ല്‍​ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ ജോ​ലി സ​മ​യം പ്ര​ഭാ​ത​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​യി ക്ര​മീ​ക​രി​ക്ക​ണം. എ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​വ​ര്‍ എ​ത്ര​യും വേ​ഗം ചി​കി​ത്സ തേ​ട​ണം.

ഹീ​റ്റ് സ്‌​ട്രോ​ക്ക് ക്ലി​നി​ക്കു​ക​ള്‍

ചൂ​ട് മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​ന് എ​ല്ലാ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ത്യേ​ക ഹീ​റ്റ് സ്‌​ട്രോ​ക്ക് ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​ക്ലി​നി​ക്കു​ക​ളി​ല്‍ കൂ​ളിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടേ​യും മ​രു​ന്നു​ക​ളു​ടേ​യും ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അൾട്രാവ‌യലറ്റ് അപകടം

സൂ​ര്യ​പ്ര​കാ​ശ​ത്തി​ലെ ഒ​രു ഘ​ട​ക​മാ​ണ് അ​ള്‍​ട്രാ​വ​യ​ല​റ്റ് (യു​വി) ര​ശ്മി​ക​ള്‍. യു​വി ര​ശ്മി​ക​ള്‍ അ​ധി​ക​മാ​യി നേ​രി​ട്ട് ശ​രീ​ര​ത്തി​ല്‍ ഏ​ല്‍​ക്കു​മ്പോ​ള്‍ പ​ല​വി​ധ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കാം. ഇ​ത് ച​ര്‍​മ, നേ​ത്ര സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കാം.

കോ​ശ​ങ്ങ​ളു​ടെ ഡി​എ​ന്‍​എ ന​ശി​പ്പി​ച്ച് രോ​ഗ​ങ്ങ​ള്‍​ക്കും കാ​ന്‍​സ​റി​നും കാ​ര​ണ​മാ​യേ​ക്കാം. ച​ര്‍​മ്മ​ത്തി​ന്‍റെ നി​റം മാ​റ്റം, ച​ര്‍​മ​ത്തി​ലെ ചു​ളി​വ് തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ളു​മു​ണ്ടാ​ക്കും. അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി​യേ​യും ബാ​ധി​ക്കാം.

തൊ​പ്പി, കു​ട, സ​ണ്‍​ഗ്ലാ​സ്, സ​ണ്‍​സ്‌​ക്രീ​ന്‍

വെ​യി​ലിന്‍റെ കാ​ഠി​ന്യ​മു​ള്ള രാ​വി​ലെ 11 മു​ത​ല്‍ 3 വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഒ​ഴി​വാ​ക്കു​ക. പ​ക​ല്‍ സ​മ​യ​ത്ത് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ള്‍ തൊ​പ്പി, കു​ട, സ​ണ്‍​ഗ്ലാ​സ്, സ​ണ്‍​സ്‌​ക്രീ​ന്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക. ശ​രീ​രം മു​ഴു​വ​ന്‍ മ​റ​യു​ന്ന കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. യാ​ത്ര​ക​ളി​ലും മ​റ്റും ഇ​ട​വേ​ള​ക​ളി​ല്‍ ത​ണ​ലി​ല്‍ വി​ശ്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക.

വീ​ട്ടി​നു​ള്ളി​ലാ​ണെ​ങ്കി​ലും വെ​ള്ളം കു​ടി​ക്ക​ണം

ശ​രീ​ര​ത്തി​ല്‍ നി​ന്നും അ​മി​ത​മാ​യ ജ​ല ന​ഷ്ട​ത്തി​ലൂ​ടെ നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. വീ​ട്ടി​നു​ള്ളി​ലാ​ണെ​ങ്കി​ലും നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വെ​ള്ളം കു​ടി​ക്ക​ണം.

കു​ഞ്ഞു​ങ്ങ​ള്‍, പ്രാ​യ​മാ​യ​വ​ര്‍, രോ​ഗി​ക​ള്‍ എ​ന്നി​വ​രെ സം​ബ​ന്ധി​ച്ച് വീ​ട്ടി​നു​ള്ളി​ല്‍ പോ​ലും ഇ​തു​ണ്ടാ​കാം. അ​തി​നാ​ല്‍ ഇ​ത്ത​ര​ക്കാ​ര്‍ ജ​ലാം​ശം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, മോ​ര്, നാ​ര​ങ്ങാ​വെ​ള്ളം തു​ട​ങ്ങി​യ​വ കു​ടി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

വീ​ട്ടി​നു​ള്ളി​ല്‍ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ക. അ​മി​ത​മാ​യി മ​ധു​രം ചേ​ര്‍​ത്ത​തും കാ​ര്‍​ബ​ണേ​റ്റ​ഡ് പാ​നീ​യ​ങ്ങ​ളും വ​ള​രെ സൂ​ക്ഷി​ച്ച് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. ഇ​വ നി​ര്‍​ജ​ലീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​കാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.

Health

വേനലിനെ കൂളായി നേരിടാം; ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്ക​ണം

ചൂ​ട് കാ​ല​മാ​യ​തി​നാ​ല്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്ന് സംസ്ഥാന ആ​രോ​ഗ്യ​വ​കു​പ്പ്. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത വെ​ള്ള​വും ഭ​ക്ഷ​ണ​വും ക​ഴി​ക്ക​രു​ത്. കു​പ്പി വെള്ള​ത്തി​ന്‍റെ ശു​ദ്ധ​ത ഉ​റ​പ്പ് വ​രു​ത്താ​നാ​യി പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കുമെന്നും ആ​രോ​ഗ്യ​വ​കു​പ്പ് അറിയിച്ചു.

ജി​ല്ല​ക​ളി​ല്‍ ഭ​ക്ഷ്യ സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വ​ഴി​യോ​ര​ങ്ങ​ളി​ലു​ള്ള ചെ​റി​യ ക​ട​ക​ള്‍ മു​ത​ല്‍ എ​ല്ലാ ക​ട​ക​ളിലും പ​രി​ശോ​ധന നടത്തുന്നുണ്ട്.

ഷ​വ​ര്‍​മ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​യി തു​ട​രും.

ഐ​സാ​ണ് വി​ല്ല​ൻ

വേ​ന​ല്‍ കാ​ല​ത്ത് ഏ​റ്റ​വും അ​പ​ക​ട​മാ​കു​ന്ന​ത് ജ്യൂ​സി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഐ​സാ​ണ്. മ​ലി​ന​മാ​യ വെ​ള്ള​ത്തി​ല്‍​നി​ന്നു​ണ്ടാ​ക്കു​ന്ന ഐ​സ് കാ​ര​ണം പ​ല രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാം. അ​തി​നാ​ല്‍ ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഐ​സ് ഉ​ണ്ടാ​ക്കാ​ന്‍ പാ​ടു​ള്ളൂ.

ക​ട​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും ജ്യൂ​സ് വി​ല്‍​ക്കു​ന്ന​വ​ര്‍ ശു​ദ്ധ​ജ​ല​ത്തി​ല്‍​നി​ന്നു​ള്ള ഐ​സാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക. ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ ചൂ​ടു​കാ​ല​ത്ത് പെ​ട്ടെ​ന്നു കേ​ടാ​കു​മെ​ന്ന​തി​നാ​ല്‍ എ​ല്ലാ​വ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ഭ​ക്ഷ​ണ​വും വെ​ള്ള​വും അ​ട​ച്ചു സൂ​ക്ഷി​ക്ക​ണം. ഭ​ക്ഷ​ണ പാ​ഴ്‌​സ​ലി​ല്‍ തീ​യ​തി​യും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്തി​യ സ്റ്റി​ക്ക​റും പ​തി​പ്പി​ച്ചി​രി​ക്ക​ണം. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്.

കു​ടി​ക്കു​ന്ന​തു ശു​ദ്ധ​മാ​യ വെ​ള്ള​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കു​ടി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. യാ​ത്രാ വേ​ള​യി​ല്‍ ഒ​രു കു​പ്പി വെ​ള്ളം ക​രു​തു​ന്ന​ത് ന​ല്ല​താണ്.

കു​പ്പി വെ​ള്ളം വാ​ങ്ങു​മ്പോ​ൾ

അം​ഗീ​കൃ​ത​മ​ല്ലാ​ത്ത​തും വ്യാ​ജ​വു​മാ​യ കു​പ്പി​വെ​ള്ളം വി​റ്റാ​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ട​ക​ളി​ല്‍​നി​ന്നു വാ​ങ്ങു​ന്ന കു​പ്പി​വെ​ള്ളം കു​ടി​ക്കു​മ്പോ​ള്‍ ചി​ല കാ​ര്യ​ങ്ങ​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

കു​പ്പി​വെ​ള്ളം വാ​ങ്ങു​ന്ന​വ​രും വി​ല്‍​ക്കു​ന്ന​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

  • പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലി​ന്‍റെ സീ​ല്‍ പൊ​ട്ടി​ച്ചി​ട്ടി​ല്ല എ​ന്നും ഉ​റ​പ്പ് വ​രു​ത്ത​ണം.
  • കു​പ്പി​യു​ടെ അ​ട​പ്പി​ലെ സീ​ല്‍ പൊ​ട്ടി​യ നി​ല​യി​ലു​ള്ള കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
  • വ​ലി​യ കാ​നു​ക​ളി​ല്‍ വ​രു​ന്ന കു​ടി​വെ​ള്ള​ത്തി​നും സീ​ല്‍ ഉ​ള്ള​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം.
  • ക​ട​ക​ളി​ല്‍ വെ​യി​ലേ​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ കു​പ്പി​വെ​ള്ള​മോ ശീ​ത​ള പാ​നീ​യ​ങ്ങ​ളോ സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക. അ​ത്ത​രം പാ​നീ​യ​ങ്ങ​ള്‍ വാ​ങ്ങി​ക്കാ​തി​രി​ക്കു​ക.
  • കു​ടി​വെ​ള്ളം, മ​റ്റ് ശീ​ത​ള പാ​നീ​യ​ങ്ങ​ള്‍ നി​റ​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍ എ​ന്നി​വ വെ​യി​ലേ​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ ക​ട​ക​ളി​ല്‍ തൂ​ക്കി​യി​ടാ​നും വെ​യി​ലേ​ല്‍​ക്കു​ന്ന രീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ട് പോ​കാ​നും പാ​ടി​ല്ല.

    ഇ​ത്ത​രം കു​പ്പി​ക​ളി​ലെ വെ​ള്ളം കു​ടി​ക്കു​ന്ന​ത് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കും.

Health

സൂ​ര്യ​പ്ര​കാ​ശം കൊ​ണ്ടു​ള്ള ച​ര്‍​മ​രോ​ഗ​ങ്ങ​ള്‍ എ​ങ്ങ​നെ ക​ണ്ടു​പി​ടി​ക്കാം ?

സൂ​ര്യ​പ്ര​കാ​ശം മൂ​ലം ച​ര്‍​മ​ത്തി​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍

ഫോ​ട്ടോ ടോ​ക്സി​സി​റ്റി

ചി​ല ഔ​ഷ​ധ​ങ്ങ​ള്‍ ക​ഴി​ക്കു​ന്ന​വ​രി​ല്‍ സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കു​മ്പോ​ള്‍ ശ​രീ​രം പ്ര​തി​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യും ച​ര്‍​മത്തി​ല്‍ ചു​വ​പ്പ്, ത​ടി​പ്പ്, ചൊ​റി​ച്ചി​ല്‍, കു​രു​ക്ക​ള്‍, എ​രി​ച്ചി​ലോ​ട് കൂ​ടി​യ ത​ടി​പ്പു​ക​ള്‍ എ​ന്നി​വ കാ​ണു​ക​യും ചെ​യ്യും. ചി​ല​രി​ല്‍ ചെ​റി​യ കു​മി​ള​ക​ളും പൊ​ള്ള​ലു​ക​ളും ‍ ഉ​ണ്ടാ​കും. വെ​യി​ലേ​ല്‍​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

വേ​ദ​ന​സം​ഹാ​രി​ക​ള്‍, ആ​ന്‍റിബ​യോ​ട്ടി​ക്സ്, ഹെ​യ​ര്‍ ഡൈ​ക​ള്‍, ചി​ല​ത​രം പെ​ര്‍​ഫ്യൂ​മു​ക​ള്‍, നാ​ര​ങ്ങ പോ​ലെ പു​ളി കൂ​ടു​ത​ലു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ ഇ​വ​യാ​ണ് പൊ​തു​വെ ഈ ​ച​ര്‍​മരോ​ഗം ഉ​ണ്ടാ​ക്കു​ന്ന​ത്.

ഇ​തി​ന് സ്റ്റീ​റോ​യ്ഡ് അ​ട​ങ്ങി​യ ഗു​ളി​ക​ക​ള്‍ ന​ല്‍​കേ​ണ്ടി​വ​രും. പു​റ​മെ പു​ര​ട്ടാ​ന്‍ സ​ണ്‍​സ്‌​ക്രീ​നു​ക​ളും ആ​വ​ശ്യ​മാ​ണ്.

ഫോ​ട്ടോ അ​ല​ര്‍​ജി

ഇ​തു വ​ള​രെ താ​മ​സി​ച്ചു പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഒ​രു പ്ര​തി​ഭാ​സ​മാ​ണ്. ചി​ല​ത​രം സു​ഗ​ന്ധ ലേ​പ​ന​ങ്ങ​ള്‍, ആ​ന്‍റിബ​യോ​ട്ടി​ക് ഓ​യി​ന്‍​മെ​ന്‍റുക​ള്‍, ചി​ല​ത​രം സോ​പ്പു​ക​ള്‍ ഇ​വ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍ ഇ​വ​യ്ക്കെ​തി​രാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ക​യും സൂ​ര്യ​പ്ര​കാ​ശം അ​തി​നെ ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

ഇ​വ ഉ​പ​യോ​ഗി​ച്ച് കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടാ​യി​രി​ക്കും ഈ ​ച​ര്‍​മ​രോ​ഗം ഉ​ണ്ടാ​കു​ന്ന​ത്. അ​തു​കൊ​ണ്ട് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ മാ​ത്രം ക​ണ്ടു ചി​കി​ത്സി​ക്കാ​തെ രോ​ഗി​യോ​ട് ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളു​ടെയൊക്കെ വി​വ​ര​ങ്ങ​ള്‍ ന​ന്നാ​യി ചോ​ദി​ച്ച​റി​യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്.

Photo patch test എ​ന്ന ഒ​രു test ന​ട​ത്തി​യാ​ല്‍ ഈ ​രോ​ഗം ക​ണ്ടു​പി​ടി​ക്കാ​നാ​വും. സ്റ്റീ​റോ​യ്ഡ് ലേ​പ​ന​ങ്ങ​ള്‍ പു​റ​മേ പു​ര​ട്ടു​ക​യും ഉ​ള്ളി​ല്‍ സ്റ്റി​റോ​യ്ഡ് ഗു​ളി​ക​ക​ള്‍ കൊ​ടു​ക്കു​ക​യും വേ​ണ്ടി​വ​രും.

സൂ​ര്യ​പ്ര​കാ​ശം കൊ​ണ്ടു​ള്ള ച​ര്‍​മ​രോ​ഗ​ങ്ങ​ള്‍ ക​ണ്ടു​പി​ടി​ക്കു​ന്ന​ത് എ​ങ്ങ​നെ?

രോ​ഗി​യു​ടെ അ​സു​ഖ​ത്തി​ന്‍റെ കാ​ല​യ​ള​വ്, എ​ന്ന് തു​ട​ങ്ങി, എ​ത്ര നാ​ള്‍ നീ​ണ്ടു​നി​ന്നു തു​ട​ങ്ങി വി​ശ​ദ​മാ​യി​ത്ത​ന്നെ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യേ​ണ്ട​തു​ണ്ട്. കു​ടും​ബ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ഇ​തു​പോ​ലെ ഉ​ണ്ടോ എ​ന്നും അ​ന്വേ​ഷി​ക്ക​ണം.

കാ​ര​ണം ചി​ല ജ​നി​ത​ക രോ​ഗ​ങ്ങ​ള്‍, ഉദാ: SLE, Porphyria ഉ​ള്ള​വ​രി​ല്‍ ഈ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണാ​റു​ണ്ട്. രോ​ഗി​യു​ടെ ജോ​ലി അ​ത്യാ​വ​ശ്യ​മാ​യി ചോ​ദി​ച്ച​റി​യേ​ണ്ട​താ​ണ്. പു​റം​സ്ഥ​ല​ത്ത്, കൂ​ടു​ത​ല്‍ വെ​യി​ലേ​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജോ​ലി എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് അ​സു​ഖം വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഏ​തെ​ങ്കി​ലും രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ളോ ഔ​ഷ​ധ​ങ്ങ​ളോ ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷ​മാ​ണോ ഈ ​ച​ര്‍​മ​രോ​ഗം വ​ന്ന​ത് എ​ന്ന​തും തീ​ര്‍​ച്ച​യാ​യും അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ശ്രീ​രേ​ഖ പ​ണി​ക്ക​ർ
ക​ൺ​സ​ൾ​ട്ടന്‍റ് ഡെർമറ്റോളജിസ്റ്റ് ത്വ​ക് രോ​ഗ വി​ഭാ​ഗം എസ് യുറ്റി ഹോ​സ്പി​റ്റ​ൽ പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

കൊടും ചൂട്: ചർമസംരക്ഷണത്തിൽ വേണം കൂടുതൽ കരുതൽ

സൂ​ര്യ​പ്ര​കാ​ശം മൂ​ലം ച​ര്‍​മ​ത്തി​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ള്‍

പോ​ളി മോ​ര്‍​ഫ​സ് ലൈ​റ്റ് ഇ​റ​പ്ഷ​ന്‍ (Polymorphous Light eruption, PMLE)

ഏ​തു പ്രാ​യ​ക്കാ​രെ​യും ഇ​ത് ബാ​ധി​ക്കാം. പ്ര​ധാ​ന​മാ​യും 30-40 വ​യ​സിനി​ട​യി​ലു​ള്ള​വ​രി​ലാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ത് ശ​രീ​ര​ത്തി​ലെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു പ്ര​തി​ഭാ​സ​മാ​ണ്.

സൂ​ര്യ​ര​ശ്മി ഒ​രു ആ​ന്‍റിജ​നെ തൊ​ലി​യി​ല്‍ സൃ​ഷ്ടി​ക്കു​ക​യും അ​തി​നെ​തി​രാ​യി ച​ര്‍​മം പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി ക​രു​ത​പ്പെ​ടു​ന്നു.

വ​സ്ത്രം കൊ​ണ്ട് മ​റ​യാ​ത്ത ഭാ​ഗ​ങ്ങ​ളി​ല്‍ ചൊ​റി​ച്ചി​ലും പാ​ടു​ക​ളും ഉ​ണ്ടാ​കു​ന്നു. കൈ​ക​ളു​ടെ പു​റം ഭാ​ഗ​ങ്ങ​ളി​ല്‍, ക​ഴു​ത്തി​ന് പു​റ​കു​വ​ശ​ത്ത്, പാ​ദ​ങ്ങ​ളി​ല്‍ ഒ​ക്കെ​യാ​ണ് സാ​ധാ​ര​ണ കാ​ണ​പ്പെ​ടു​ക.

മു​ഖ​ത്തു വ​രു​ന്ന​ത് കു​റ​വാ​ണ്. അ​തി​നു കാ​ര​ണം, നി​ര​ന്ത​രം സൂ​ര്യ​ര​ശ്മി​യേ​ല്‍​ക്കു​മ്പോ​ള്‍ അ​തി​നോ​ടു പൊ​രു​ത്ത​പ്പെ​ടാ​ന്‍ മു​ഖ​ത്തെ ച​ര്‍​മത്തി​നാ​വു​ന്നു എ​ന്ന​താ​ണ്.

പു​റ​മെ പു​ര​ട്ടാ​ന്‍ സ​ണ്‍​സ്‌​ക്രീ​ന്‍​സും (sun screens), steroid അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ളും ന​ല്‍​കാം. അ​സു​ഖം രൂ​ക്ഷ​മാ​ണെ​ങ്കി​ല്‍ സൊ​റാ​ല​ന്‍ ഗ്രൂ​പ്പി​ല്‍ പെ​ട്ട ഔ​ഷ​ധ​ങ്ങ​ള്‍ ഉ​ള്ളി​ല്‍ കൊ​ടു​ക്കാ​റു​ണ്ട്.

ക്രോ​ണി​ക്, ആ​ക്റ്റി​നി​ക് ഡെ​ര്‍​മ​റ്റൈ​റ്റി​സ് (Chronic Actinic dermatitis)

വ​സ്ത്ര​ങ്ങ​ള്‍ കൊ​ണ്ട് മ​റ​യാ​ത്ത ഭാ​ഗ​ങ്ങ​ളി​ല്‍ ച​ര്‍്മ​ത്തി​ല്‍ ചൊ​റി​ച്ചി​ലും കു​രു​ക്ക​ളും ഉ​ണ്ടാ​കു​ന്നു. 50 വ​യ​സു ക​ഴി​ഞ്ഞ​വ​രി​ലാ​ണ് കൂ​ടു​ത​ലും കാ​ണു​ന്ന​ത്. ത​ടി​പ്പും ചു​വ​പ്പും രൂ​ക്ഷ​മാ​യ അ​വ​സ്ഥ​യി​ല്‍, ഉ​ള്ളി​ല്‍ സ്റ്റീ​റോ​യ്ഡ് കൊ​ടു​ക്കേ​ണ്ടി വ​ന്നേ​ക്കാം.

ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ത​ട​യു​ന്ന ശ​ക്ത​മാ​യ ചി​ല മ​രു​ന്നു​ക​ള്‍ സൈ​ക്ലോ​സ്പോ​റി​ന്‍, അ​സാ​ത​യോ​പ്രി​ന്‍ പോ​ലെ​യു​ള്ള​വ ചി​ല​പ്പോ​ള്‍ കൊ​ടു​ക്കാ​റു​ണ്ട്. പു​റ​കെ സ്റ്റീ​റോ​യ്ഡ് അ​ട​ങ്ങി​യ ലേ​പ​ന​ങ്ങ​ളും, ടാ​ക്രോ​ലി​മ​സ് അ​ട​ങ്ങി​യ ലോ​ഷ​നു​ക​ളും കൊ​ടു​ക്കാ​റു​ണ്ട്.

സോ​ളാ​ര്‍ അ​ര്‍​ട്ടി​ക്കേ​രി​യ (Solar urticaria)

സൂ​ര്യ​ര​ശ്മി പ​തി​ച്ചാ​ല്‍ ഉ​ട​നെ ശ​രീ​ര​ത്തി​ല്‍ ത​ടി​പ്പും ചു​വ​പ്പും ചൊ​റി​ച്ചി​ലും ചി​ല​രി​ല്‍ ക​ണ്ടു​വ​രു​ന്നു. UVA, UVB ര​ശ്മി​ക​ള്‍ കൂ​ടു​ത​ലു​ള്ള കാ​ലാ​വ​സ്ഥ​യി​ല്‍ ഇ​ത് സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്നു. മി​ക്ക​വാ​റും എ​ല്ലാ​വ​രി​ലും കാ​ണും.

പക്ഷേ, ചി​ല​ര്‍​ക്ക് പ്ര​ശ്നം ക​ഠി​ന​മാ​വു​ക​യും തൊ​ലി ചെ​തു​മ്പ​ല്‍ പോ​ലെ ഇ​ള​കി പോ​വു​ക​യും വെ​ള്ള​മൊ​ലി​ക്കു​ക​യും ചെ​യ്യും. കു​റേ നാ​ള്‍ ഈ ​പ്ര​ക്രി​യ തു​ട​ര്‍​ന്നുകൊ​ണ്ടി​രു​ന്നാ​ല്‍ തൊ​ലി വ​ല്ലാ​തെ വ​ര​ണ്ട്, ത​ടി​ച്ച്, ക​റു​ത്ത നി​റ​മാ​കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്.

ചൂ​ടുസ​മ​യ​ത്ത് ഈ ​അ​സു​ഖം സ്ഥി​ര​മാ​യി വ​രു​ന്ന​വ​രി​ല്‍ വ​സ്ത്രം​കൊ​ണ്ട് മ​റ​യു​ന്ന ഭാ​ഗ​ത്തും ഈ ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണ​പ്പെ​ടു​ന്നു. ചി​ല​ര്‍​ക്ക് ഇ​ത് ശ​രീ​ര​മാ​സ​ക​ലം വ​രു​ന്ന​താ​യും ക​ണ്ടു​വ​രു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ശ്രീ​രേ​ഖ പ​ണി​ക്ക​ർ
ക​ൺ​സ​ൾ​ട്ടന്‍റ് ഡെർമറ്റോളജിസ്റ്റ് ത്വ​ക് രോ​ഗ വി​ഭാ​ഗം
എസ് യുറ്റി ഹോ​സ്പി​റ്റ​ൽ പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; ചര്‍മത്തിന് ഹാനികരമാകുന്ന സൂര്യ രശ്മികള്‍

വേ​ന​ല്‍​ക്കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം ചൂ​ടേ​റി​യ വെ​യി​ലാ​ണ്. സൂ​ര്യര​ശ്മി​ക​ള്‍ എ​ങ്ങ​നെ​യാ​ണു ച​ര്‍​മ​ത്തി​നു ഹാ​നി​ക​ര​മാ​കു​ന്ന​തെന്നു നോക്കാം. സൂ​ര്യര​ശ്മി​ക​ളിൽ‍ പ്ര​ധാ​ന​മാ​യും 5 ത​രം ര​ശ്മി​ക​ള്‍ ആ​ണ് (ത​രം​ഗ​ദൈ​ര്‍​ഘ്യ​മ​നു​സ​രി​ച്ച്) അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഓ​സോ​ണ്‍ പാ​ളി​ക​ള്‍ ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​ങ്ങ​ളാ​യി കു​റ​ഞ്ഞുവ​രു​ന്നു. ത​ല്‍​ഫ​ല​മാ​യി അ​ള്‍​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ കൂ​ടു​ത​ലാ​യി പ​തി​ക്കു​ന്നു. ഓ​സോ​ണ്‍ പാ​ളി​ക​ളു​ടെ നേ​ര്‍​മ ത്വ​ക്കി​നെ​യും നേ​ത്ര​പ​ട​ല​ങ്ങ​ളെ​യും ബാ​ധി​ക്കും.

ത​രം​ഗദൈ​ര്‍​ഘ്യം

1. അ​ള്‍​ട്രാ വ​യ​ല​റ്റ് - C (UVC) >290nm
2. അ​ള്‍​ട്രാ വ​യ​ല​റ്റ് - B (UVB) 290-320nm
3. അ​ള്‍​ട്രാ വ​യ​ല​റ്റ് - A (UVA) 320-400nm

ഇ​വ മൂ​ന്നും ന​ഗ്നനേ​ത്ര​ങ്ങ​ള്‍ കൊ​ണ്ട് കാ​ണാ​വു​ന്ന​ത​ല്ല.

4. പ്ര​ത്യ​ക്ഷ ര​ശ്മി​ക​ള്‍ - 400-700 nm ത​രം​ഗ ദൈ​ര്‍​ഘ്യത്തി​ലു​ള്ള​താ​ണ്.
5. ചൂ​ട് ന​ല്‍​കു​ന്ന ഇ​ന്‍​ഫ്രാ​റെ​ഡ് ര​ശ്മി​ക​ള്‍ > 700nm ത​രം​ഗ ദൈ​ര്‍​ഘ്യം ഉ​ള്ള​വ​യാ​ണ്.

സൂ​ര്യര​ശ്മി​യു​ടെ 95% UVA ര​ശ്മി​ക​ളാ​ണ്. ഭൂ​മി​യു​ടെ പ്ര​ത​ല​ത്തി​ല്‍ സൂ​ര്യോ​ദ​യം മു​ത​ല്‍ അ​സ്ത​മ​യം വ​രെ ഇ​തു പ​തി​ക്കു​ന്നു​ണ്ട്. 5% UVB ര​ശ്മി​ക​ളാ​ണ്. ഉ​ച്ച​സ​മ​യ​ത്താ​ണ് ഇ​ത് കൂ​ടു​ത​ല്‍ ഭൂ​മി​യി​ല്‍ പ​തി​ക്കു​ന്ന​ത്.

UVC ആ​ക​ട്ടെ ഓ​സോ​ണ്‍ പാ​ളി​ക​ള്‍ അ​വ​യെ വ​ലി​ച്ചെ​ടു​ക്കു​ന്ന​ത് കൊ​ണ്ട് ഭൂ​മി​യി​ല്‍ പ​തി​ക്കു​ന്നി​ല്ല. പ​രി​സ്ഥി​തി സം​ബ​ന്ധ​മാ​യ പ​ല ഘ​ട​ക​ങ്ങ​ളു​ടെ​യും സ്വാ​ധീ​നം സൂ​ര്യ​കി​ര​ണ​ങ്ങ​ള്‍ ത്വ​ക്കി​ല്‍ പ​തി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്നു​ണ്ട്.

അ​കാ​ല ജ​ര

കാ​ലാ​വ​സ്ഥ മാ​റ്റം, ഭൂപ്ര​കൃ​തി, സൂ​ര്യോ​ദ​യ​വും അ​സ്ത​മ​യ​വും എ​ന്നി​ങ്ങ​നെ പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് സൂ​ര്യ​ര​ശ്മി ച​ര്‍​മ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​ക്കു​ന്നു. ഫ​ല​ത്തി​ല്‍ UVA യും UVB ​യും ആ​ണ് തൊ​ലി​പ്പു​റ​ത്ത് രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന ര​ശ്മി​ക​ള്‍.

UVA, ത്വ​ക്കി​ന​ക​ത്തേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി, ച​ര്‍​മ​ത്തി​ന് നി​റ​ഭേ​ദം ഉ​ണ്ടാ​ക്കു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ത് സ്വാ​ധീ​നി​ക്കു​ക​യും അ​കാ​ല ജ​രയ്​ക്കു കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു.

അർബുദ സാധ്യത

എ​ന്നാ​ല്‍ UVB ആ​ക​ട്ടെ, ത്വ​ക്കി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ക​ഴി​വു​ള്ള​ത​ല്ല. അ​ത് ഉ​പ​രി​ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യും ച​ര്‍​മത്തി​നു ദോ​ഷ​ക​ര​മാ​യ പൊ​ള്ള​ലു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

ത്വ​ക്കി​ലു​ണ്ടാ​കു​ന്ന അ​ര്‍​ബു​ദ​ത്തി​നു കാ​ര​ണ​മാ​കുന്നു. തൊ​ലി​യി​ല്‍ ചു​ളി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ശ്രീ​രേ​ഖ പ​ണി​ക്ക​ർ
ക​ൺ​സ​ൾ​ട്ടന്‍റ് ഡെർമറ്റോളജിസ്റ്റ് ത്വ​ക് രോ​ഗ വി​ഭാ​ഗം എസ്‌യുറ്റി ഹോ​സ്പി​റ്റ​ൽ
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Health

ഓ​ട്ടി​സം ഒ​രു രോ​ഗ​മ​ല്ല; ചേർത്ത് പിടിക്കാം അവരെ...

ഒ​രു കു​ടും​ബ​ത്തി​ന് ഏ​റ്റ​വും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ് ഓ​ട്ടി​സ​മു​ള്ള കു​ഞ്ഞി​നെ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക എ​ന്ന​ത്. മു​ന്‍​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഓ​ട്ടി​സ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ ഇ​ന്ന് ന​മു​ക്ക് സാ​ധി​ക്കും. "ഓ​ട്ടി​സം' ഒ​രു അ​സു​ഖ​മ​ല്ല, അ​ത് ഒ​രു അ​വ​സ്ഥ​യാ​ണ്.

ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് ഓ​ട്ടി​സ​ത്തെ​ക്കു​റി​ച്ച് അ​റി​വു ന​ല്‍​കു​വാ​നും ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളെ സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്തു​ക​യ​ല്ല ചെ​യ്യേ​ണ്ട​തെ​ന്നും അ​വ​രെ ന​മ്മ​ളി​ല്‍ ഒ​രാ​ളാ​യി കാ​ണ​ണ​മെ​ന്ന വ​ലി​യ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും എ​ല്ലാ വ​ര്‍​ഷ​വും ഏ​പ്രി​ല്‍ ര​ണ്ടി​ന് "Autism awareness day' ആ​യി ലോ​ക​മെ​മ്പാ​ടും ആ​ച​രി​ക്കു​ന്നു.

ഈ ​വ​ര്‍​ഷ​ത്തെ ലോ​ക ഓ​ട്ടി​സം ദി​ന വി​ഷ​യം "വ്യ​ത്യ​സ്ത​ത​യെ ആ​ഘോ​ഷി​ക്കൂ/ Celebrate Differences' എ​ന്ന​താ​ണ്. കു​ട്ടി​ക​ളു​ടെ ബു​ദ്ധി​വി​കാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​സി​ക വ്യ​തി​യാ​ന​മാ​ണ് ഒ​ട്ടി​സം. ജ​ന​ന​സ​മ​യ​ത്തെ ആ​ദ്യ​നാ​ളു​ക​ളി​ല്‍ ഓ​ട്ടി​സം ക​ണ്ടു​പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.

ഓ​ട്ടി​സം ഒ​രു കു​ഞ്ഞി​ന് ഉ​ണ്ട് എ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​ത് അ​വ​രു​ടെ സ്വ​ഭാ​വ​ത്തി​ലൂ​ടെ​യാ​ണ്. ഓ​ട്ടി​സം കു​ട്ടി​ക​ള്‍ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന ചി​ല ല​ക്ഷ​ണ​ങ്ങ​ള്‍ അ​വ​രെ മ​റ്റു കു​ഞ്ഞു​ങ്ങ​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​രാ​ക്കു​ന്നു.

ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി അ​വ​രു​ടെ ക​ഴി​വു​ക​ള്‍ വ​ള​ത്തി​യെ​ടു​ക്കു​വാ​ന്‍ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് 'ഓ​ട്ടി​സം' എ​ന്ന അ​വ​സ്ഥ​യെ​ക്കു​റി​ച്ച് പൂ​ര്‍​ണ​ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കേ​ണ്ട​തു​ണ്ട്.

സാ​മൂ​ഹി​ക​പ​ര​വും ആ​ശ​യ​വി​നി​മ​യ​പ​വും ബു​ദ്ധി​പ​ര​വു​മാ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്‌‌ടി​ക്കു​ന്ന ഓ​ര്‍​ഗാ​നി​ക്ക് ന്യൂ​റോ​ഡെ​വ​ല​പ്‌​മെ​ന്‍റ​ല്‍ ഡി​സോ​ഡ​റാ​ണ് ഓ​ട്ടി​സം. ഓ​ട്ടി​സ​ത്തെ - ആ​ശ​യ​വി​നി​മ​യ​ത്തി​ലും പ​ര​സ്പ​ര​ബ​ന്ധ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ലും കു​ട്ടി​ക​ള്‍ നേ​രി​ടു​ന്ന പ്ര​യാ​സ​മാ​ണെ​ന്ന് പ​റ​യാം.

ഓ​ട്ടി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ഓ​രോ കു​ട്ടി​യി​ലും വ്യ​ത​സ്ത​മാ​യി​രി​ക്കും. ആ​ണ്‍​കു​ട്ടി​ക​ളി​ലാ​ണ് ഓ​ട്ടി​സം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. ത​ല​ച്ചോ​റി​ന്‍റെ ഘ​ട​ന​യി​ലും പ്ര​വ​ര്‍​ത്ത​ന​ത്തി​ലു​മു​ള്ള അ​സാ​ധാ​ര​ണ​ത്വ​മാ​ണ് ഓ​ട്ടി​സം ഉ​ണ്ടാ​കു​ന്ന​ത്.

മൂ​ന്ന് വ​യ​സി​നു​ള്ളി​ല്‍ കു​ട്ടി​ക്ക് ഓ​ട്ടി​സം ഉ​ണ്ടോ എ​ന്ന് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും. കു​ഞ്ഞു​ങ്ങ​ളു​ടെ വ​ള​ര്‍​ച്ച​യും ബു​ദ്ധി​വി​കാ​സ​വും ശ​രി​യാ​യ രീ​തി​യി​ല്‍ ന​ട​ക്കു​ന്നു​വെ​ന്ന് എ​ല്ലാ മാ​താ​പി​താ​ക്ക​ളും നി​ര്‍​ബ​ന്ധ​മാ​യും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

കാ​ര​ണം, കൃ​ത്യ​മാ​യി കു​ഞ്ഞു​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ത്ത​തു​കോ​ണ്ട് മാ​ത്രം ഓ​ട്ടി​സ​മു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ശ​രി​യാ​യ രീ​തി​യി​ല്‍ ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ പോ​കും.

കു​ട്ടി​യി​ല്‍ ഓ​ട്ടി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കു​ക​യും തു​ട​ര്‍​ച്ച​യാ​യി ഇ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ഇ​ട​പെ​ടു​ക​യു​മാ​ണെ​ങ്കി​ല്‍ ഇ​ത്ത​രം കു​ട്ടി​ക​ള്‍​ക്ക് മെ​ച്ച​പ്പെ​ട്ട പു​രോ​ഗ​തി ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​കും.

ശൈ​ശ​വ​ത്തി​ല്‍ ത​ന്നെ കു​ട്ടി​ക​ളു​ടെ പെ​രു​മാ​റ്റ​രീ​തി​ക​ള്‍ നി​രീ​ക്ഷി​ച്ചാ​ല്‍ അ​വ​രി​ല്‍ ഓ​ട്ടി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും. ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന ചി​ല ല​ക്ഷ​ണ​ങ്ങ​ള്‍ താ​ഴെ​പ​റ​യു​ന്നു.

ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​ക​ള്‍ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണി​ല്‍ നോ​ക്കു​ക​യോ ഇ​ട​പ​ഴ​കു​ക​യോ ചെ​യ്യി​ല്ല. ഇ​ത്ത​രം സ്വ​ഭാ​വ​വൈ​ക​ല്യ​മു​ള്ള​വ​ര്‍ ഒ​ന്നി​നോ​ടും താ​ത്പര്യം കാ​ണി​ക്കാ​തെ​യും സം​ര​ക്ഷ​ക​രോ​ട് സ്‌​നേ​ഹ​ത്തോ​ടെ പ്ര​തി​ക​രി​ക്കാ​തെ​യും ഇ​രി​ക്കും.

അ​ച്ഛ​ന​മ്മ​മാ​രോ​ടും മ​റ്റു വേ​ണ്ട​പ്പെ​ട്ട​വ​രോ​ടും ആ​ടു​പ്പ​മോ പ​രി​ച​യ​ത്തോ​ടെ ചി​രി​ക്കു​ക​യോ ഇ​ല്ല. ഓ​ട്ടി​സം കു​ട്ടി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന മ​റ്റൊ​രു പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് സം​സാ​ര വൈ​ക​ല്യം. ചി​ല വാ​ക്കു​ക​ള്‍ ആ​വ​ശ്യ​മി​ല്ലാ​ത്ത സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ചു പ​റ​യു​ന്ന പ്ര​ത്യേ​ക​ത​യും ഇ​വ​രി​ല്‍ കാ​ണാ​റു​ണ്ട്.

സം​സാ​ര​ശേ​ഷി ആ​ദ്യം വ​ള​രു​ക​യും പി​ന്നീ​ട് പെ​ട്ടെ​ന്ന് സം​സാ​രം കു​റ​യു​ന്ന​താ​യും കാ​ണാം. ചി​ല ഓ​ട്ടി​സം കു​ഞ്ഞു​ങ്ങ​ള്‍ ത​ങ്ങ​ളോ​ട് ആ​രെ​ങ്കി​ലും സം​സാ​രി​ക്കു​മ്പോ​ള്‍ അ​വ​രെ ശ്ര​ദ്ധി​ക്കു​ക​യി​ല്ല. എ​ന്നാ​ല്‍ ഒ​രു കൂ​ട്ടം ഓ​ട്ടി​സം കു​ട്ടി​ക​ള്‍ പ​രി​ചി​ത​രോ​ടും അ​പ​രി​ചി​ത​രോ​ടും ഒ​രു​പോ​ലെ അ​ടു​പ്പം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

മ​റ്റു​ള്ള​വ​ര്‍ ത​ന്‍റെ അ​ടു​ത്തേ​ക്ക് വ​രു​ന്ന​തോ പോ​കു​ന്ന​തോ അ​റി​യാ​ത്ത​താ​യി ഭാ​വി​ക്കു​ന്നു. സാ​ധാ​ര​ണ കു​ട്ടി​ക​ളെ പോ​ലെ മാ​താ​പി​താ​ക്ക​ളെ പി​രി​ഞ്ഞി​രു​ന്നാ​ല്‍ പേ​ടി​യോ, ഉ​ത്ക​ണ്ഠ​യോ ഇ​ത്ത​ര​ക്കാ​ര്‍ കാ​ണി​ക്കു​ക​യി​ല്ല. ഇ​വ​ര്‍ ഒ​റ്റ​യ്ക്ക് ഇ​രി​ക്കാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നു.

സ​ദാ​സ​മ​യ​വും സ്വ​ന്ത​മാ​യ ലോ​ക​ത്ത് വി​ഹ​രി​ക്കു​ന്ന​വ​രാ​കും അ​ധി​കം പേ​രും. ഒ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ മ​റ്റു​ള്ള​വ​രെ ഉ​പ​ദ്ര​വി​ക്കു​ക​യും വേ​ദ​നി​പ്പി​ക്കു​ക​യും ചെ​യ്യും. ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ചി​രി​ക്കു​ക, ക​ര​യു​ക, കോ​പി​ക്കു​ക, വാ​ശി​പി​ടി​ക്കു​ക എ​ന്നീ സ്വ​ഭാ​വ​വും ഓ​ട്ടി​സം കു​ട്ടി​ക​ളി​ല്‍ കാ​ണാം.

ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ള്‍ ഒ​രു​പോ​ലെ ചെ​യ്യു​വാ​നാ​ണ് ഇ​വ​ര്‍​ക്കി​ഷ്ടം. നി​ര​ന്ത​ര​മാ​യി കൈ​ക​ള്‍ ച​ലി​പ്പി​ക്കു​ക, ചാ​ഞ്ചാ​ടു​ക തു​ട​ങ്ങി​യ വി​ചി​ത്ര​മാ​യ പ്ര​വ​ര്‍​ത്തി​ക​ള്‍ ഇ​വ​രി​ല്‍ ക​ണ്ടു​വ​രു​ന്നു. ഓ​ട്ടി​സ​ത്തി​ന് വേ​ണ്ടി​യു​ള്ള തെ​റാ​പ്പി വ​ള​രെ വൈ​വി​ധ്യ​മാ​ര്‍​ന്ന മേ​ഖ​ല​യാ​ണ്.

ഓ​ട്ടി​സം കു​ട്ടി​ക​ള്‍​ക്ക് മാ​റ്റി എ​ടു​ക്കേ​ണ്ട സ്വ​ഭാ​വ​രീ​തി​ക​ള്‍ ക​ണ്ടെ​ത്താ​നും ഇ​വ​രി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കേ​ണ്ട ക​ഴി​വു​ക​ള്‍ പ​ഠി​പ്പി​ച്ചെ​ടു​ക്കാ​നും മാ​താ​പി​താ​ക്ക​ളു​ടേ​യും തെ​റാ​പ്പി​സ്റ്റു​ക​ളു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും (Special Educators) സ​ഹ​ക​ര​ണം കൂ​ടി​യേ തീ​രു.

നേ​ര​ത്തേ​യു​ള്ള പ​രി​ശീ​ല​നം, പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സം, ബി​ഹേ​വി​യ​ര്‍ തെ​റാ​പ്പി​ക​ള്‍, കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ എ​ന്നി​വ​യു​ടെ​യെ​ല്ലാം കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം വ​ഴി ന​മു​ക്ക് ഓ​ട്ടി​സ​മു​ള്ള കു​ട്ടി​ക​ളു​ടെ ഭാ​ഷ​യും പെ​രു​മാ​റ്റ​രീ​തി​ക​ളും മാ​റ്റം വ​രു​ത്താ​ന്‍ സ​ഹാ​യി​ക്കും.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ലൂ​ടെ ഓ​ട്ടി​സം കു​ട്ടി​ക​ളെ സാ​ധാ​ര​ണ ജീ​വി​തം ന​യി​ക്കാ​ന്‍ സ​ഹാ​യി​ക്കാം.

Reshmi Mohan A.
Child Development Therapist
SUT Hospital, Pattom

Health

മരുന്നുകളുടെ ഉപയോഗം മൈഗ്രേന് കാരണമാവുമോ?

ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം മൈ​ഗ്രേ​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ലെ പ്ര​ധാ​ന മ​രു​ന്നാ​യ ’നൈ​ട്രേ​റ്റ്’ ചി​ല​രി​ൽ ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു. ത​ല​യി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ന്ന​തു​മൂ​ല​മാ​ണ് ഇ​തു സം​ഭ​വി​ക്കു​ന്ന​തും.

ത​ല​യു​ടെ അ​മി​ത​ഭാ​ര​വും ത​ല​ക​റ​ക്കം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കു​ന്നു. വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന ’നൈ​ട്രേ​റ്റു’​ക​ളാ​ണ് ഈ ​വി​ധം ത​ല​വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​ത്.

ഇ​തി​നു പ​രി​ഹാ​രം സാ​വ​ധാ​നം അ​ലി​ഞ്ഞു ചേ​രു​ന്ന "നൈ​ട്രേ​റ്റ് മി​ശ്രി​ത​ങ്ങ​ൾ' ത​ന്നെ. ചി​ല​പ്പോ​ൾ മ​രു​ന്ന് ഒ​ട്ടും ത​ന്നെ രോ​ഗി​ക്ക് പി​ടി​ച്ചി​ല്ലെ​ന്നു വ​രും. അ​പ്പോ​ൾ അ​വ പൂ​ർ​ണ​മാ​യി നി​ർ​ത്തു​ക​ത​ന്നെ വേ​ണം.

ഗ​ർ​ഭ നി​രോ​ധ​ന ഗു​ളി​ക​ക​ൾ പ​തി​വാ​യി ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മി​ക്ക​വ​രി​ലും ത​ല​വേ​ദ​ന സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്നു​ണ്ട്. ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണാ​ണ് കാ​ര​ണ​ക്കാ​ര​ൻ.

പ്ര​ത്യേ​കി​ച്ചും ഈ​സ്ട്ര​ജ​ൻ ഹോ​ർ​മോ​ണി​ന്‍റെ ഡോ​സി​ലു​ള്ള ഏ​റ്റ​ക്കു​റി​ച്ചി​ലു​ക​ളാ​ണ് പ്ര​ധാ​ന ഹേ​തു.

വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​ക്കി​യാ​ൽ

വേ​ദ​ന​സം​ഹാ​രി​ക​ളെ​ല്ലാം​ത​ന്നെ താ​ത്കാ​ലി​ക ആ​ശ്വാ​സ​ത്തി​നു​വേ​ണ്ടി മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ. ത​ല​വേ​ദ​ന​യു​ടെ മൂ​ല​കാ​ര​ണം തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സാ​വി​ധേ​യ​മാ​കാ​ത്തി​ട​ത്തോ​ളം ഇ​ത്ത​രം സം​ഹാ​രി​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​യു​ന്പോ​ൾ മൈ​ഗ്രേ​ൻ വീ​ണ്ടും പ്ര​ക​ട​മാ​കും.

ചി​ല​പ്പോ​ൾ ശ​ക്ത​മാ​യ ’റീ​ബൗ​ണ്ട് ഹെ​ഡ്എ​യ്ക്’ ഉ​ണ്ടാ​കും. ചി​ല ആ​ന്‍റി ബ​യോ​ട്ടി​ക്ക് മ​രു​ന്നു​ക​ൾ ത​ല​വേ​ദ​ന​യു​ണ്ടാ​ക്കും. ത​ല​വേ​ദ​ന​യ്ക്കാ​യി പ​ല​രും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ര​സെ​റ്റാ​മോ​ൾ ഗു​ളി​ക​ക​ളു​ടെ ദു​ർ​വി​നി​യോ​ഗം വൃ​ക്ക​ക​ളി​ൽ അ​പ​ച​യം ഉ​ണ്ടാ​ക്കാ​റു​ണ്ട്.

ഫെ​നാ​സെ​റ്റി​ൻ കി​ഡ്നി എ​ന്ന് ഈ ​വൃ​ക്ക​രോ​ഗ​ത്തെ വി​ളി​ക്കു​ന്നു. ത​ല​വേ​ദ​ന​യു​ണ്ടാ​കു​ന്പോ​ൾ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റൊ​ന്നാ​ണ് വി​വി​ധ ബാ​മു​ക​ൾ നെ​റ്റി​യി​ൽ പു​ര​ട്ടു​ക എ​ന്ന​ത്.

ബാം ​പു​ര​ട്ടു​ന്പോ​ൾ ആ ​ഭാ​ഗ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത നീ​റ്റ​ലും മ​റ്റും കാ​ര​ണം മൈ​ഗ്രേ​ൻ കു​റ​ഞ്ഞു​വെ​ന്നു തോ​ന്നാ​റു​ണ്ട്. ’കൗ​ണ്ട​ർ ഇ​റി​റ്റ​ന്‍റ്’ പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഈ ​ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​തും. താ​ത്കാ​ലി​ക ആ​ശ്വാ​സം മാ​ത്ര​മാ​ണ് ബാ​മി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്.

അ​മി​ത​വെ​ട്ട​വും ഒ​ച്ച​യും

ചി​ല​ർ​ക്ക് മൈ​ഗ്രേ​ൻ ഉ​ണ്ടാ​കു​ന്ന സ​മ​യ​ത്ത്, കൂ​ടു​ത​ൽ വെ​ളി​ച്ചം, ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ൾ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​രോ​ച​ക​മാ​യി അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. അ​തി​ന്‍റെ കാ​ര​ണം പ​രി​ശോ​ധി​ക്കാം.

മൈ​ഗ്രേ​ൻ​രോ​ഗി​ക​ളു​ടെ നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ സൂ​ക്ഷ്മ സം​വേ​ദ​ന​ശ​ക്തി സാ​ധാ​ര​ണ​ക്കാ​രേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​ണ്. ത​ന്മൂ​ലം ക​ടു​ത്ത പ്ര​കാ​ശ​ര​ശ്മി​ക​ളും ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ളും മൈ​ഗ്രേ​ൻ ഉ​ണ്ടാ​ക്കു​ന്ന ഉ​ദ്ദീ​പ​ന ഘ​ട​ക​ങ്ങ​ളാ​കു​ന്നു.

അ​തു​പോ​ലെ കൊ​ടി​ഞ്ഞി​യു​ള്ള സ​മ​യ​ത്തും പ്ര​കാ​ശ​മ​ധി​ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ശ​ബ്ദാ​യ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലും പോ​യാ​ൽ അ​തി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ക്കു​ന്നു.

Health

വേനൽ വരുന്നു; വെള്ളം കുടിക്കാൻ മറക്കേണ്ട

വേ​ന​ൽ​ കടുത്തിരിക്കുന്നു. ചൂ​ട് കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് രോ​ഗ​ങ്ങ​ളും വ​ന്നുതു​ട​ങ്ങും. ത​ല​വേ​ദ​ന, ച​ർ​മത്തി​ൽ ഉ​ണ്ടാ​കു​ന്ന ചു​വ​പ്പ്, ചൂ​ടു​കു​രു എ​ന്നു തു​ട​ങ്ങി സൂ​ര്യാ​ഘാ​തം, മ​ഞ്ഞ​പ്പി​ത്തം എ​ന്നു തു​ട​ങ്ങി തീ​വ്ര​ത കൂ​ടി​യ അ​സു​ഖ​ങ്ങ​ളി​ലേ​ക്ക് ആ പ​ട്ടി​ക നീ​ളു​ന്നു.

ചൊറിച്ചിൽ, ചർമത്തിൽ വരൾച്ച

വെ​യി​ൽ കൊ​ള്ളു​മ്പോ​ൾ ച​ർ​മ​ത്തി​ൽ പ​തി​ക്കുന്ന അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ കാ​ര​ണം ചു​വ​പ്പ്, ചൊ​റി​ച്ചി​ൽ, വ​ര​ൾ​ച്ച എ​ന്നീ ബു​ദ്ധിമു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു. പ​നി, ഛർദി​ൽ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ളും ചി​ല​രി​ൽ കാ​ണാ​റു​ണ്ട്.

തൊ​ലി കൂ​ടു​ൽ പൊ​ള്ളു​ന്ന​തി​ന​നു​സ​രി​ച്ച് കു​മി​ള​ക​ൾ വ​രു​ക, തൊ​ലി അ​ട​ർ​ന്നു മാ​റു​ക എ​ന്നീ പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​കാം. കൂ​ടു​ത​ൽ വി​യ​ർ​ക്കു​ന്ന​വ​രി​ൽ ചൂ​ടു​കു​രു​വും കാ​ണാ​റു​ണ്ട്.

സൺ സ്ക്രീൻ ലോഷൻ

ക​ഴി​യു​ന്ന​തും ശ​ക്ത​മാ​യ വെ​യി​ൽ ഉ​ള്ള​പ്പോ​ൾ പു​റ​ത്ത് ഇ​റ​ങ്ങാ​തി​രി​ക്കു​ക, സ​ൺ സ്‌​ക്രീ​ൻ ലോ​ഷ​ൻ, പൗ​ഡ​റു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക, കു​ട ഉ​പ​യോ​ഗി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, ദി​വ​സേ​ന ര​ണ്ടു​ത​വ​ണ കു​ളി​യ്ക്കു​ക എ​ന്നീ പ്ര​തി​രോ​ധ​മാ​ർഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കാ​വു​ന്ന​താ​ണ്.

അ​യ​ഞ്ഞ കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക.

സൂ​ര്യാ​ഘാ​തം

കൂ​ടു​ത​ൽ സ​മ​യം തീ​വ്ര​ത​യേ​റി​യ വെ​യി​ൽ കൊ​ള്ളു​മ്പോ​ൾ ത​ല​വേ​ദ​ന, ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലു​ക​ൾ, ഛർ​ദി​ൽ, ക്ഷീ​ണം, ബോ​ധ​ക്ഷ​യം, നെ​ഞ്ചി​ടി​പ്പ് കൂ​ടു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ അ​ത് സൂ​ര്യാ​ഘാ​തം കാ​ര​ണം ആ​യി​രി​ക്കാം.

ഉ​ട​ൻ ത​ന്നെ ത​ണു​ത്ത വെ​ള്ളം കു​ടി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ ഒ​ഴി​ക്കു​ക​യും ചെ​യ്യു​ക. ഐ​സ് മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ താ​പ​നി​ല കു​റ​യ്ക്കു​ക. ഒ​ട്ടും ത​ന്നെ താ​മ​സി​യാ​തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക.
നിർജ്ജലീകരണം തടയാം

കടുത്ത വേനലിൽ പ​ക​ൽ 11 മ​ണി മു​ത​ൽ നാ​ലു വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വെ​യി​ൽ കൊ​ള്ളാ​തി​രി​ക്കു​ക. കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക, ധാ​രാ​ളം വെ​ള്ളം, ജ്യൂ​സ്,പ​ഴ​ങ്ങ​ൾ മു​ത​ലാ​യ​വ ക​ഴി​ക്കു​ക എ​ന്ന​താ​ണ് പ്ര​തി​വി​ധി.

വേ​ന​ലി​ന് ക​ടു​പ്പ​മേ​റു​മ്പോ​ൾ ശ​രീ​ര​ത്തി​ൽ നി​ർ​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്കു​ക.

വിവരങ്ങൾ - ഡോ. ​ധ​ന്യ വി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
ക​ൺ​സ​ൾ​ട്ട​ന്‍റ് ഫി​സി​ഷ്യ​ൻ എ​സ്‌യുടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തിരുവനന്തപുരം.

Health

നോമ്പിന്‍റെ ആരോഗ്യശാസ്ത്രം: ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്...

പ്ര​ധാ​ന ഭ​ക്ഷ​ണം ഒ​രു​ക്കു​മ്പോ​ള്‍, വി​ഭ​വ​ങ്ങ​ളി​ലെ ധാ​രാ​ളി​ത്ത​ത്തി​ല​ല്ല, സ​മീ​കൃ​ത വി​ഭ​വ​ങ്ങ​ളി​ലെ വൈ​വി​ധ്യ​ത്തി​ലാ​ണ് (Balanced Plate) ശ്ര​ദ്ധി​ക്കേ​ണ്ട​ത്.

പ്രോ​ട്ടീ​നും അ​ന്ന​ജ​വും(Complex Carbohydrates) ന​ല്ല​കൊ​ഴു​പ്പും(Goodfat), നാ​രു​ക​ള്‍(fibre) അ​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും, പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​മു​ള്ള സ​മീ​കൃ​ത​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ തീ​ര്‍​ച്ച​യാ​യും ശ്ര​ദ്ധി​ക്കു​മ​ല്ലോ.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, മ​ട്ട അ​രി (brown rice), ച​പ്പാ​ത്തി, ഇ​ടി​യ​പ്പം, ഓ​ട്സ് പു​ട്ട്, പ​ത്തി​രി തു​ട​ങ്ങി​യ​വ​യോ​ടൊ​പ്പം, മീ​ന്‍, ഇ​റ​ച്ചി, പ​ച്ച​ക്ക​റി​ക​ള്‍, പ​രി​പ്പ്, മു​ട്ട എ​ന്നി​ങ്ങ​നെ വി​വി​ധ ത​രം ക​റി​ക​ള്‍ നി​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

നോ​മ്പു​തു​റ​യ്ക്കും അ​ത്താ​ഴ​ത്തി​നും ഇ​ട​യി​ല്‍

നോ​മ്പു​തു​റ​യ്ക്കും അ​ത്താ​ഴ​ത്തി​നും ഇ​ട​യി​ല്‍, തൈ​ര്, ഉ​പ്പി​ടാ​ത്ത അ​ണ്ടി​പ്പ​രി​പ്പു​ക​ള്‍ (Unsalted Nuts), വി​ത്തു​ക​ള്‍ (ഉ​പ്പു ചേ​ർ​ക്കാ​ത്ത പം​കി​ൻ, സൂ​ര്യ​കാ​ന്തി ) അ​ല്ലെ​ങ്കി​ല്‍ പ​ഴ​ങ്ങ​ള്‍ എ​ന്നി​വ 2-3 ത​വ​ണ​ക​ളാ​യി ചെ​റി​യ അ​ള​വി​ല്‍ ക​ഴി​ക്കാം. ഇ​ത് ശ​രീ​ര​ത്തി​ല്‍, അ​ടു​ത്ത ദി​വ​സ​ത്തേ​ക്കു​ള്ള ഊ​ര്‍​ജ​സം​ഭ​ര​ണി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും.

ഇ​ഫ്താ​റി​നു​ശേ​ഷം ഉ​ട​ൻ കാ​പ്പി​യും ചാ​യ​യും കു​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക, കാ​ര​ണം ഇ​ത് ഭ​ക്ഷ​ണ​ത്തി​ലെ പോ​ഷ​ക​ങ്ങ​ള്‍ (പ്ര​ത്യേ​കി​ച്ച് ഇ​രു​മ്പ്) ശ​രീ​രം ആ​ഗി​ര​ണം ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞേ​ക്കാം. രാ​ത്രി വൈ​കി കു​ടി​ക്കു​ന്ന​ത് ഉ​റ​ക്ക​ത്തെ​യും ബാ​ധി​ക്കും.

ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍, ചെ​റി​യ ഉ​രു​ള​ക​ളാ​യി, അ​ല്ലെ​ങ്കി​ല്‍ ഓ​രോ​ന്നും ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യി, ആ​സ്വ​ദി​ച്ച്, സാ​വ​ധാ​നം, ന​ല്ല​പോ​ലെ ച​വ​ച്ച​ര​ച്ചു ക​ഴി​ക്കു​ന്ന​ത്, ദ​ഹ​ന​ത്തി​നും നെ​ഞ്ചെ​രി​ച്ചി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സി​ഡി​ക്ക് അ​സ്വ​സ്ഥ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നും‍ ഏ​റെ സ​ഹാ​യ​കം.

ല​ഘു വ്യാ​യാ​മം

പ്ര​ധാ​ന​പെ​ട്ട മ​റ്റൊ​രു കാ​ര്യം, വ്ര​ത​കാ​ല​മാ​ണെ​ന്നു ക​രു​തി ശ​രീ​രം ‘വി​ശ്ര​മ​മോ​ഡി​ല്‍' ആ​ക്ക​രു​ത്. നി​ങ്ങ​ളു​ടെ തൊ​ഴി​ലി​ല്‍ നി​ങ്ങ​ള്‍ പ്ര​യോ​ഗി​ക​മാ​ക്കു​ന്ന മി​ത​ത്വം പോ​ലെ, സൈ​ക്ലിം​ഗ്, യോ​ഗ അ​ല്ലെ​ങ്കി​ല്‍ ചെ​റി​യ ന​ട​ത്തം പോ​ലു​ള്ള ല​ഘു​വാ​യ രീ​തി​ക​ള്‍ നി​ങ്ങ​ളു​ടെ വ്യാ​യാ​മ​ത്തി​ലും വ​രു​ത്തു​ക.

നോ​മ്പ് തു​റ​ന്ന് 2-3 മ​ണി​ക്കൂ​റി​ന് ശേ​ഷ​മോ അ​ല്ലെ​ങ്കി​ല്‍ അ​ത്താ​ഴ​ത്തി​നു തൊ​ട്ടു​മു​മ്പോ ആ​ണ് വ്യാ​യാ​മ​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യം. വ്ര​ത​കാ​ല​ത്തി​നു മു​ന്‍​പ് ചെ​യ്തി​രു​ന്ന പോ​ലെ ക​ഠി​ന​മാ​യ വ്യാ​യാ​മ​മു​റ​ക​ള്‍ ഒ​ഴി​വാ​ക്കു​ക ത​ന്നെ വേ​ണം. അ​തു​പോ​ലെ, ത​ള​ര്‍​ച്ച തോ​ന്നി​യാ​ല്‍ ഉ​ട​ന്‍ വ്യാ​യാ​മം നി​ര്‍​ത്തു​ക.

ഏ​റ്റ​വും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം, നി​ങ്ങ​ള്‍​ക്ക് എ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍, വ്ര​തം തു​ട​ങ്ങു​ന്ന​തി​നു മു​ന്‍​പ് ഡോ​ക്ട​റു​ടെ ഉ​പ​ദേ​ശം തേ​ടു​ക. മ​രു​ന്നു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ത്തി​നും സു​ര​ക്ഷി​ത​മാ​യി നോ​മ്പ് അ​നു​ഷ്ഠി​ക്കാ​നും ഇ​തു സ​ഹാ​യി​ക്കും.

ഈ ​വ്ര​ത​യാ​ത്ര​യു​ടെ പ​കു​തി എ​ത്തു​മ്പോ​ഴേ​ക്കും പ​ല​രും ത​ള​ര്‍​ച്ച​യോ, അ​മി​ത​ഭ​ക്ഷ​ണം മൂ​ല​മു​ള്ള അ​സ്വ​സ്ഥ​ത​ക​ളോ അ​നു​ഭ​വി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ശ​രി​യാ​യ ഭ​ക്ഷ​ണ​ക്ര​മം പാ​ലി​ച്ചാ​ല്‍, ഈ ​പു​ണ്യ​മാ​സ​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​കും.

വി​വ​ര​ങ്ങ​ൾ: സ്മി​ത മേ​നോ​ൻ
സീ​നി​യ​ർ ഡ​യ​റ്റീ​ഷ​ൻ,
ഡോ. ​മും​താ​സ് ഖാ​ലി​ദ്
ഇ​സ്മ​യി​ൽ​സ് ടോ​ട്ട​ൽ നു​ട്രീ​ഷ​ൻ
പ്ല​സ്, കൊ​ച്ചി.
ഫോ​ൺ: 9947134862

Health

കേ​ക്ക്, മി​ഠാ​യി, മ​ധു​ര​പ​ല​ഹാ​രം - മി​ത​മാ​യി മാ​ത്രം

സ്ത്രീ ​ഹോ​ര്‍​മോ​ണു​ക​ളു​ടെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടു​ന്ന ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണ് പോ​ളി​സി​സ്റ്റി​ക് ഓ​വ​റി സി​ന്‍​ഡ്രോം. പ്ര​ധാ​ന​മാ​യും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

ദി​വ​സ​വും 45 മി​നി​ട്ട് വ്യാ​യാ​മ​ത്തി​ന് മാ​റ്റി​വ​യ്ക്ക​ണം. പി​സി​ഒ​ഡി​യു​ള്ള​വ​ർ ആ​ഹാ​ര​ശീ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ൾ...

ക​ടും​ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ള്‍

ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ സ​മ്പു​ഷ്ട​മാ​യ പ​ഴ​ങ്ങ​ള്‍ (മ​ഞ്ഞ​യും, ചു​വ​പ്പും നി​റ​ത്തി​ലു​ള്ള​വ) പി​സി​ഒ​ഡി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ള​രെ ഗു​ണ​ക​ര​മാ​ണ്. ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട് സെ​ര്‍​വിം​ഗ് പ​ഴ​ങ്ങ​ളെ​ങ്കി​ലും ക​ഴി​ക്ക​ണം.

പ​ഴ​ങ്ങ​ള്‍ അ​ഡ്രി​ന​ല്‍ ഹോ​ര്‍​മോ​ണു​ക​ളു​ടെ അ​സ​ന്തു​ലി​താ​വ​സ്ഥ ഇ​ല്ലാ​താ​ക്കു​ന്നു. ക​ടും​ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ള്‍ അ​ണ്ഡോ​ത്പാ​ദ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു (ചു​വ​ന്ന മു​ന്തി​രി, ബ്ലൂ​ബെ​റി, ബ്ലാ​ക്ബ​റി, ചെ​റി).

പ​ച്ച ഇ​ല​ക്ക​റി​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ

പ​ച്ച ഇ​ല​ക്ക​റി​ക​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലും വി​റ്റ​മി​ന്‍ കെ, ​ഫോ​ളേ​റ്റ്, ഇ​രു​മ്പ് ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് ര​ണ്ട​ര ക​പ്പ് പ​ച്ച​ക്ക​റി​ക​ള്‍ എ​ങ്കി​ലും ക​ഴി​ക്ക​ണം. ല​ഘു​ഭ​ക്ഷ​ണ​ത്തി​നാ​യി പ​ച്ച​യാ​യ സാ​ല​ഡു​ക​ള്‍ ഉ​പ​യോ​ഗി​ക്കാം. കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍ (മ​ര​ച്ചീ​നി, ചേ​മ്പ്, ഉ​രു​ള​ക്കി​ഴ​ങ്ങ്, കാ​ച്ചി​ല്‍) പോ​ലു​ള്ള​വ നി​യ​ന്ത്രി​ച്ച് മാ​ത്രം ഉ​പ​യോ​ഗി​ക്കാം.

പാ​ട​നീ​ക്കി​യ പാ​ലു​ത്പ​ന്ന​ങ്ങ​ൾ

പാ​ട​നീ​ക്കി​യ പാ​ലു​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ 200 മി​ല്ലി ലി​റ്റ​ർ എ​ന്ന ക്ര​മ​ത്തി​ല്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. പാ​ലു​ത്പ​ന്ന​ങ്ങ​ളാ​യ തൈ​ര്, മോ​ര് എ​ന്നി​വ​യി​ല്‍ കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ് എ​ന്നി​വ ധാ​രാ​ള​മ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ത് ശ​രി​യാ​യ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു.

ഒ​ഴി​വാ​ക്കേ​ണ്ട ആ​ഹാ​ര​ങ്ങ​ള്‍

  • സം​സ്‌​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ള്‍, മ​ധു​ര​മു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ള്‍, ഫാ​സ്റ്റ് ഫു​ഡു​ക​ള്‍, കാ​ര്‍​ബ​ണേ​റ്റ​ഡ് ബി​വ​റേ​ജ​സു​ക​ള്‍, കൊ​ഴു​പ്പ് കൂ​ടു​ത​ലു​ള്ള ആ​ഹാ​ര​ങ്ങ​ള്‍, പ​ഞ്ച​സാ​ര അ​ട​ങ്ങി​യ ശീ​ത​ള​പാ​നീ​യ​ങ്ങ​ള്‍, എ​ന​ര്‍​ജി ഡ്രി​ങ്കു​ക​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.
  • കേ​ക്കു​ക​ള്‍, മി​ഠാ​യി​ക​ള്‍, മ​റ്റു മ​ധു​ര പ​ല​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ക​ഴി​ക്കാ​ന്‍ പാ​ടു​ള്ളൂ.
  • കാ​പ്പി, ചാ​യ എ​ന്നി​വ​യു​ടെ അ​മി​ത ഉ​പ​യോ​ഗം ന​ല്ല​ത​ല്ല.
  • ചു​വ​ന്ന മാം​സം, സോ​സേ​ജു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം പി​സി​ഒ​ഡി സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.
  • ഉ​യ​ര്‍​ന്ന ഗ്ലൈ​സീ​മി​ക് ഇ​ന്‍​ഡ​ക്‌​സ് ഉ​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും ഡ​യ​റ്റി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണം. പി​സി​ഒ​ഡി ഉ​ള്ള സ്ത്രീ​ക​ളി​ല്‍ മ​ദ്യം ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​നം, ഹോ​ര്‍​മോ​ണ്‍ ബാ​ല​ന്‍​സ്, ഇ​ന്‍​സു​ലി​ന്‍ പ്ര​തി​രോ​ധം എ​ന്നി​വ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

Health

ഒ​ഴി​വാ​ക്കാം ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ - കാ​ര​ണ​ങ്ങ​ൾ

* വ്യാ​യാ​മ​ക്കു​റ​വ്
* അ​മി​ത​വ​ണ്ണം
* കൊ​ള​സ്ട്രോ​ൾ അ​സ​ന്തു​ലി​താ​വ​സ്ഥ
* ഇ​ല​വ​ർ​ഗ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും കു​റ​ഞ്ഞ ഉ​പ​യോ​ഗം
* പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗം
* മ​ദ്യ​പാ​നം
* ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം
* അ​മി​ത​ഭ​ക്ഷ​ണ​വും കൊ​ഴു​പ്പി​ന്‍റെ​യും എ​ണ്ണ​യു​ടെ​യും അ​മി​ത ഉ​പ​യോ​ഗ​വും

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ

* പ്ര​മേ​ഹം(​ഡ​യ​ബ​റ്റി​സ് മെ​ലി​റ്റ​സ്)
* ഹൃ​ദ്രോ​ഗ​ങ്ങ​ൾ
* ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ര​ക്താ​തി​മ​ർ​ദം(​ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ)
* സ​ന്ധി​രോ​ഗ​ങ്ങ​ൾ(​ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ്)
* പ​ക്ഷാ​ഘാ​തം(​സ്ട്രോ​ക്ക്)
* വൃ​ക്ക​രോ​ഗ​ങ്ങ​ൾ (ക്രോ​ണി​ക് കി​ഡ്നി ഡി​സീ​സ​സ്)
* അ​ർ​ബു​ദ രോ​ഗ​ങ്ങ​ൾ
* ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ(​ക്രോ​ണി​ക് ലം​ഗ്സ് ഡി​സീ​സ​സ്)

അ​മി​ത​വ​ണ്ണം തി​രി​ച്ച​റി​യാ​ൻ

ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് (ബി​എം​ഐ)

വ്യ​ക്തി​യു​ടെ കി​ലോ​ഗ്രാ​മി​ലു​ള്ള തൂ​ക്ക​ത്തെ മീ​റ്റ​റി​ലു​ള്ള പൊ​ക്ക​ത്തി​ന്‍റെ ഇ​ര​ട്ടി​കൊ​ണ്ടു ഹ​രി​ക്കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രാ​ളു​ടെ പൊ​ക്കം 60 കി​ലോ​യും പൊ​ക്കം 1.6 മീ​റ്റ​റു​മാ​ണെ​ങ്കി​ൽ ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് 23.4 ആ​യി​രി​ക്കും.

ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് സൂ​ച​ന


18 ൽ ​താ​ഴെ ഭാ​ര​ക്കു​റ​വ്
18 മു​ത​ൽ 24 വ​രെ ശ​രി​യാ​യ ഭാ​രം
24 മു​ത​ൽ 30 വ​രെ ഭാ​ര​ക്കൂ​ടു​ത​ൽ
30 മു​ത​ൽ 35 വ​രെ അ​മി​ത​വ​ണ്ണം
35 മു​ത​ൽ 40 വ​രെ ഗു​രു​ത​ര​മാ​യ


അ​മി​ത​വ​ണ്ണം


40 ൽ ​കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​യ അ​മി​ത​വ​ണ്ണം

ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ ത​ട​യാം

1. വീ​ട്ടു​ജോ​ലി​ക​ൾ കു​ടും​ബ​ത്തി​ൽ എ​ല്ലാ​വ​രും ചേ​ർ​ന്നു ചെ​യ്യു​ന്ന ശീ​ലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക
2. ഓ​രോ വീ​ടി​നും ഓ​രോ പ​ച്ച​ക്ക​റി​ത്തോ​ട്ടം, അ​ടു​ക്ക​ള​ത്തോ​ട്ടം. ശ​രീ​ര​ത്തി​നു വ്യാ​യാ​മ​വും ആ​ഹാ​ര​ത്തി​നു പ​ച്ച​ക്ക​റി​ക​ളും
3. ടി​വി, മൊ​ബൈ​ലി​ന്‍റെ മു​ന്പി​ലി​രി​ക്കു​ന്ന സ​മ​യം കു​റ​യ്ക്കു​ക
4. ന​ട​ക്കാ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​രം പാ​ഴാ​ക്ക​രു​ത്
5. ആ​ഴ്ച​യി​ൽ അ​ഞ്ച് ആ​റ് ദി​വ​സം അ​ര മ​ണി​ക്കൂ​ർ ന​ട​ക്കു​ക
6. വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക
7. പ്രാ​യ​ഭേ​ദ​മെ​ന്യേ വ്യാ​യാ​മ​ത്തി​ലും കാ​യി​ക വി​നോ​ദ​ത്തി​ലും ഏ​ർ​പ്പെ​ടു​ക

കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി ത​ട​യാം

  1. കു​ട്ടി​ക്കാ​ലം മു​ത​ലേ പൊ​ണ്ണ​ത്ത​ടി വ​രാ​തെ ശ്ര​ദ്ധി​ക്കു​ക
    2. കു​ട്ടി​ക​ളി​ൽ ശ​രി​യാ​യ ആ​ഹാ​ര​ശീ​ല​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക
    3. ചെ​റു​പ്പം മു​ത​ലേ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.
    4. ബേ​ക്ക​റി ഭ​ക്ഷ​ണ​ത്തോ​ടും ഫാ​സ്റ്റ് ഫു​ഡി​നോ​ടും ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തോ​ടും ആ​സ​ക്തി വ​ള​രാ​തെ ശ്ര​ദ്ധി​ക്കു​ക
    5. ടി​വി ക​ണ്ടു​കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ അ​ള​വു കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്
    6. ഓ​ടി​ച്ചാ​ടി​യു​ള്ള ക​ളി​ക​ളും പ​ന്തു​ക​ളി​യും മ​റ്റും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക
    7. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ഒ​രു മ​ണി​ക്കൂ​ർ ഓ​ടി​ക്ക​ളി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക
    8. വീ​ഡി​യോ ഗെ​യി​മു​ക​ൾ, കം​പ്യൂ​ട്ട​ർ ഗെ​യി​മു​ക​ൾ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

District News

കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം പു​തി​യകെ​ട്ടി​ടം ഉ​ദ്ഘാ​ട​നംചെ​യ്തു

ഷൊ​ർ​ണൂ​ർ: അ​ന​ങ്ങ​ന​ടി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ആ​രം​ഭി​ച്ച കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റ പു​തി​യ​കെ​ട്ടി​ടം മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ല്ലാ​വ​ർ​ക്കും ചി​കി​ത്സ​ല​ഭി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​ക്കി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ മാ​റ്റി​യ​തി​ൽ സ​ർ​ക്കാ​ർ വ​ലി​യ​പ​ങ്ക് വ​ഹി​ച്ചെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പി. ​മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ഡി​എം​ഒ ഡോ.​ടി.​വി. റോ​ഷ് റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ച്ചു. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​ജെ. റീ​ന, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ഉ​ദ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ച​ന്ദ്ര​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം എ. ​സി​ന്ധു​മോ​ൾ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ഇ​ബ്രാ​ഹിം മേ​ന​ക്കം, അ​ന​ങ്ങ​ന​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എം. ഇ​ർ​ഷാ​ദ് പ്ര​സം​ഗി​ച്ചു. എ​ൻ​എ​ച്ച്എ​മ്മി​ന്‍റെ​യും സം​സ്ഥാ​ന ആ​ർ​ദ്ര മി​ഷ​ന്‍റെ​യും ഫ​ണ്ടി​ൽ​നി​ന്ന് 1.54 കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 5,737 ച​തു​ര​ശ്ര​യ​ടി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി അ​ന​ങ്ങ​ന​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ​കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

Health

പുറംവേദനയ്ക്കു പിന്നിൽ...

പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ്. കു​റെ​യേ​റെ പേ​രി​ൽ കാ​ര​ണ​മാ​കാ​റു​ള്ള​ത് ന​ട്ടെ​ല്ലി​ന്‍റെ ഏ​റ്റ​വും അ​ടി​യി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ്. ക​ഴു​ത്തി​നു പി​ൻ​വ​ശ​ത്ത് ന​ട്ടെ​ല്ലി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നും പു​റം​വേ​ദ​ന ഉ​ണ്ടാ​കും.

പു​റ​ത്തു മു​ഴു​വ​നും വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു എ​ന്നാ​ണു കു​റേ​പ്പേ​ർ പ​റ​യു​ക. പു​റ​ത്തെ പേ​ശി​ക​ളി​ൽ ഏ​ൽ​ക്കു​ന്ന സ​മ്മ​ർ​ദം, കോ​ച്ചി​വ​ലി എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ.

ഒ​രു ശ്ര​ദ്ധ​യു​മി​ല്ലാ​തെ ഭാ​രം ഉ​യ​ർ​ത്തു​ക, ഭാ​രം എ​ടു​ത്തോ അ​ല്ലാ​തെ​യോ പെ​ട്ടെ​ന്ന് ഒ​രു വ​ശ​ത്തേ​ക്കു തി​രി​യു​ക, പൊ​ണ്ണ​ത്ത​ടി തു​ട​ങ്ങി​യ​വ പു​റം​വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തി​നു മ​തി​യാ​യ കാ​ര​ണ​ങ്ങ​ളാ​ണ്. ഗ​ർ​ഭി​ണി​ക​ളി​ൽ പ​ല​ർ​ക്കും പു​റം​വേ​ദ​ന ഉ​ണ്ടാ​കാ​റു​ണ്ട്.

ഡിസ്ക് സ്ഥാനംതെറ്റൽ

ക​ശേ​രു​ക്ക​ൾ​ക്കി​ട​യി​ലു​ള്ള മാ​ർ​ദ​വ​മു​ള്ള ഭാ​ഗ​ത്തെ​യാ​ണ് ഡി​സ്ക് എ​ന്നു പ​റ​യു​ന്ന​ത്. ഡി​സ്ക്കി​നു സം​ഭ​വി​ക്കു​ന്ന സ്ഥാ​നം​തെ​റ്റ​ൽ, ന​ട്ടെ​ല്ലി​നു വ​ള​വു സം​ഭ​വി​ക്കു​ന്ന അ​വ​സ്ഥ (സ്കോ​ളി​യോ​സി​സ്) എ​ന്നി​വ​യു​ടെ ഫ​ല​മാ​യും പു​റം​വേ​ദ​ന​യു​ണ്ടാ​കും.

ഒ​രു​പാ​ടു പു​റം​വേ​ദ​ന​ക്കാ​രി​ൽ പു​റം​വേ​ദ​നയ്ക്കൊപ്പം കൈ​കാ​ലു​ക​ളി​ൽ മ​ര​വി​പ്പ്, വേ​ദ​ന എ​ന്നി​വ​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്. ഇ​ങ്ങ​ന​യെു​ള്ള പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​ർ ക​ഴി​യു​ന്ന​തും നേ​ര​ത്തേ ഒ​രു ഡോ​ക്ട​റെ കാ​ണു​ക​യാ​ണു ന​ല്ല​ത്.

ര​ക്ത​പ​രി​ശോ​ധ​ന, എ​ക്സ്റേ എ​ന്നീ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ രോ​ഗ​ം നി​ർ​ണ​യിക്കുക​യും വേ​ണം.

ചെറുപ്പക്കാരിലും!

വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത ന​ടു​വേ​ദ​ന​ക​ൾ​ക്കു ല​ളി​ത​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​താ​ണ്. സ്വ​യംചി​കി​ത്സ ചെ​യ്യാ​തി​രി​ക്കു​ക​യാ​ണു ന​ല്ല​ത്. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​ത്രം ചി​കി​ത്സ ചെ​യ്യു​ന്ന​താ​ണു ന​ല്ല​ത്.

പു​റം​വേ​ദ​ന ഒ​രു സാ​ധാ​ര​ണ സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ന്നു. പു​റം​വേ​ദ​ന​യ്ക്ക് ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി​വ​രി​ക​യാ​ണ്.

ചെ​റു​പ്പ​ക്കാ​രി​ലും ഇ​പ്പോ​ൾ പു​റം​വേ​ദ​ന കാ​ണാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു.

മാനസിക സംഘർഷം

പു​തി​യ പ​ഠ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​റി​യു​ന്ന​ത് കു​റെ​യേ​റെ പു​റം​വേ​ദ​ന​ക്കാ​രി​ൽ വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത് മാ​ന​സി​ക സം​ഘ​ർ​ഷം ആ​ണെ​ന്നാ​ണ്. ഉ​റ​ക്കം​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് ഞെ​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​വ​രും ഭ​യ​പ്പെ​ടു​ത്തു​ന്ന സ്വ​പ്ന​ങ്ങ​ൾ കാ​ണു​ന്ന​വ​രും മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ഉ​റ​ക്കം​പി​ടി​ക്കു​ന്ന സ​മ​യ​ത്ത് ഞെ​ട്ട​ൽ അ​നു​ഭ​വ​പ്പെ​ടു​ന്പോ​ൾ യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​സ്ഥി​ സ​ന്ധി​ക​ളി​ലും കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. ന​ട്ടെ​ല്ലി​നു താ​ങ്ങാ​യി നി​ല​നി​ൽ​ക്കാ​ൻ മ​റ്റു സ​ന്ധി​ക​ളി​ലു​ള്ള​തു​പോ​ലെ കൂ​ടു​ത​ൽ പേ​ശി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​കു​ലു​ക്ക​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ലം ന​ട്ടെ​ല്ലി​നെ കൂ​ടു​ത​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും​ചെ​യ്യും.

പരിഹാരം..?

പു​റം​വേ​ദ​ന​ക്കാ​ർക്കു ല​ളി​ത​മാ​യ ചി​കി​ത്സ​യോ​ടൊ​പ്പം പു​റം​വേ​ദ​ന​യ്ക്ക് അ​വ​രി​ൽ സം​ഭ​വി​ച്ച കാ​ര​ണ​ങ്ങ​ൾ, മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നു​ള്ള സ്വാ​ധീ​നം എ​ന്നി​ങ്ങ​നെ​യു​ള്ള വ​സ്തു​ത​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കാം.

അ​തോ​ടൊ​പ്പം നീ​ർ​ക്കെ​ട്ട് പ്ര​തി​രോ​ധി​ക്കാ​നും പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ൽ അ​തു കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്ന ആ​ഹാ​ര​രീ​തി എ​ന്നി​വ​യും ​കൂ​ടിയാകുന്പോ​ൾ വ​ള​രെ​വേ​ഗം പു​റം​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ക്കും.

പു​റം​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ച്ച​ശേ​ഷം ല​ളി​ത​മാ​യ ചി​ല വ്യാ​യാ​മ​ങ്ങ​ൾ പ​തി​വാ​ക്കിയാൽ പു​റം​വേ​ദ​ന വീ​ണ്ടും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.

Health

പല്ലു വൃത്തിയാക്കാൻ പല വഴികൾ

ഇ​ന്‍റർ ഡെ​ന്‍റൽ ബ്ര​ഷ് എന്തിന്?

ബോ​ട്ടി​ൽ ബ്ര​ഷി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള വ​ള​രെ ചെ​റി​യ ബ്ര​ഷ്. ഇ​തി​ന്‍റെ അ​റ്റ​ത്തു​ള്ള ഭാ​ഗം മാ​റ്റാ​വു​ന്ന​താ​ണ്. പ​ല്ലു​ക​ൾ​ക്കി​ട​യി​ൽ വി​ട​വു​ക​ളു​ണ്ടെ​ങ്കി​ൽ ഈ ​ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ക്ലീ​ൻ ചെ​യ്യാ​ൻ സാ​ധി​ക്കും.

അ​മി​ത​മാ​യി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ക​യ​റു​ന്ന വി​ട​വു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ എ​ല്ലാ ദി​വ​സ​വും ഇ​ന്‍റർ ഡെ​ന്‍റൽ ബ്ര​ഷ് കൂ​ടി ഉ​പ​യോ​ഗി​ച്ച് ക്ലീ​ൻ ചെ​യ്യ​ണം.

ഒ​ര​റ്റ​ത്ത് ഒ​റ്റ ബ്രി​സി​ൽ​സ് മാ​ത്രമുള്ള ബ്ര​ഷു​ക​ൾ പ​ല്ലു​ക​ൾ​ക്കി​ട​യി​ലെ അ​ഴു​ക്കു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​ണ്.

ട​ങ് ക്ലീനിംഗ് എങ്ങനെ?

ടങ് ക്ലീ​നിംഗ് അ​ഥ​വാ നാ​ക്കു വൃ​ത്തി​യാ​ക്കു​ന്ന​ത് നാ​ക്കി​ൽ പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന അ​ഴു​ക്കു​കൾ നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യി​ക്കും. എ​ന്നാ​ൽ ട​ങ് ക്ലീ​ന​ർ ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി, അതിന് ഉപ‌യോഗിക്കുന്ന ഉ​പ​ക​ര​ണം.... അത് വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.

വ​ള​രെ ഷാ​ർ​പ്പ് ആ​യി​ട്ടു​ള്ള ട​ങ് ക്ലീ​ന​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നാ​ക്കി​ൽ സ്ഥി​ര​മാ​യി ചെ​റി​യ മു​റി​വു​ക​ൾ ഉ​ണ്ടാ​കാൻ കാ​ര​ണ​മാ​കു​ന്നു. ടൂ​ത്ത് ബ്ര​ഷ് കൊ​ണ്ട് വ​ള​രെ മൃ​ദു​വാ​യി ക്ലീ​ൻ ചെ​യ്താ​ൽ മ​തി​യാ​കും. ഇ​തി​നാ​യി പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്ത ക്ലീ​ന​റു​ക​ളും ല​ഭ്യ​മാ​ണ്.

വാ​ട്ട​ർ പി​ക്ക് എപ്പോൾ?

ഇ​ത് ഒ​രു ദ​ന്ത ശു​ചീ​ക​ര​ണ ഉ​പാ​ധി​യാ​ണ്. കൂ​ടു​ത​ൽ ശ​ക്തി​യി​ൽ ഒ​രു സ്ഥ​ല​ത്തേ​ക്ക് വെ​ള്ളം ചീ​റ്റു​ന്ന​തു മൂ​ലം അ​ഴു​ക്കു​ക​ളും രോ​ഗാ​ണു​ക്ക​ളും പ​ല്ലി​ൽ നി​ന്നും മോ​ണ​യി​ൽ നി​ന്നും നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്ന​ത് വ​ള​രെ ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ്.

ഇം​പ്ലാന്‍റ് ബ്രി​ഡ്ജ് എ​ന്ന ചി​കി​ൽ​സ ന​ട​ത്തി​യാ​ൽ ഇ​തു മോ​ണ​യു​മാ​യി ചേ​രു​ന്ന ഭാ​ഗം സ്വ​ന്ത​മാ​യി ക്ലീ​ൻ ചെ​യ്യു​ന്ന​തി​നും പ്ലാ​ക്കി​ന്‍റെ അം​ശം ക്ലീ​ൻ ചെ​യ്യു​ന്ന​തി​നും വാ​ട്ട​ർ പി​ക്ക് വ​ള​രെ ന​ല്ല​താ​ണ്.

വാ​ട്ട​ർ പി​ക്കി​ന്‍റെ അ​റ്റ​ത്തു​ള്ള ട്യൂ​ബ് മാ​റ്റി ഇ​ടാ​ൻ പ​റ്റു​ന്ന​താ​ണ്. ഇ​തി​ൽ വെ​ള്ള​ത്തിനു ​പ​ക​രം മൗ​ത്ത് വാ​ഷു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും.

ഡെ​ൻ​ജ​ർ ക്ലീ​നിംഗ് എങ്ങനെ?

പ​ല്ലു സെ​റ്റു​ക​ൾ വ​ച്ചി​ട്ടു​ള്ള​വ​ർ എ​ങ്ങ​നെ അ​ത് ക്ലീ​ൻ ചെ​യ്യ​ണം എ​ന്ന് കൃത്യമായി അ​റി​ഞ്ഞി​രി​ക്ക​ണം. രോഗിക്ക് എ​ടു​ത്തു മാ​റ്റാ​ൻ സാ​ധി​ക്കു​ന്ന​തോ മു​ഴു​വ​നാ​യു​ള്ള​തോ ഭാ​ഗി​ക​മാ​യു​ള്ള​തോ ആയ പ​ല്ല് സെ​റ്റു​ക​ൾ എ​ല്ലാ ദി​വ​സ​വും ര​ണ്ടു​നേ​രം ക​ഴു​കി വൃ​ത്തി​യാ​ക്കേ​ണ്ട​താ​ണ്.

പ​ല്ല് സെ​റ്റ് അ​ട​പ്പു​ള്ള ഒ​രു പാ​ത്ര​ത്തി​ൽ വെ​ള്ള​ത്തി​ൻ ഇ​ട്ടു വ​യ്ക്ക​ണം. കൂ​ടു​ത​ൽ അ​ഴു​ക്ക് ഉ​ണ്ടാ​കാതി​രി​ക്കാ​ൻ ഡെ​ൻ​ജർ ക്ലീ​നിം​ഗ് ടാ​ബ്ല​റ്റ് വെ​ള്ള​ത്തി​ൽ ലയിപ്പിച്ചു തയാറാക്കുന്ന ലാ​യ​നി​യി​ൽ ഇ​ട്ടുവ​യ്ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഇ​ത് പൂപ്പ​ലും രോ​ഗാണുബാ​ധയും ത​ട​യും. തി​രി​ച്ചു വാ​യി​ൽ വ​യ്ക്കു​മ്പോ​ൾ ന​ന്നാ​യി ക​ഴു​കാനും ആ​വ​ശ്യമെങ്കി​ൽ സോ​ഫ്റ്റ് ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് ബ്ര​ഷ് ചെ​യ്യാനും ഓ​ർ​മി​ക്ക​ണം.

ഡെ​ൻ​ജ​റി​ൽ (പ​ല്ലു സെ​റ്റ്)​ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ കൂ​ടു​ത​ൽ ശ​ക്തി കൊ​ടു​ക്കാ​തി​രി​ക്കു​ക.

പ്രഫഷണൽ ക്ലീനിംഗ് എപ്പോൾ?

വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ദ​ന്ത ഡോ​ക്റു​ടെ അ​ടു​ത്ത് എ​ത്തി​യു​ള്ള പ്ര​ഫ​ഷ​ണ​ൽ ക്ലീ​നിം​ഗ് ആ​വ​ശ്യ​മാ​ണ്. ഇ​ത് മോ​ണ​യു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് പ്രധാനമാണ്.

മോ​ണ​യു​ ടെ​യും പ​ല്ലു​ക​ളു​ടെ​യും ഇ​ട​യി​ൽ പ​റ്റി​യി​രി​ക്കു​ന്ന എ​ല്ലാ അ​ഴു​ക്കു​ക​ളും നീ​ക്കം ചെ​യ്യു​ക​യും തു​ട​ർ​ന്ന് അ​ഴു​ക്ക് വീ​ണ്ടും ഉ​ണ്ടാ​കാതി​രി​ക്കാ​ൻ പോ​ളി​ഷിം​ഗും റൂ​ട്ട് പ്ലെ​നി​ങ്ങും ന​ട​ത്തു​ന്നു.

ക്ലീ​ൻ ചെ​യ്യു​മ്പോ​ൾ എ​ല്ലാ പ​ല്ലു​ക​ളു​ടെ​യും എ​ല്ലാ വ​ശ​ങ്ങ​ളി​ലും ഇ​ൻ​സ്ട്രു​മെ​ന്‍റ് എ​ത്തു​ക​യും പോ​ടോ മ​റ്റു പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ അ​ത് നി​ർ​ണ​യിക്കാ​ൻ ദ​ന്ത​ഡോ​ക്ട​ർക്കു സ​ഹാ​യകമാവുകയും ചെ​യ്യും.

വി​വ​ര​ങ്ങ​ൾ - ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല - 9447219903.

Health

വി​റ്റാ​മി​ൻ കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കാം

മ​ഞ്ഞു​കാ​ലം രോ​ഗ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള സ​മ​യ​മാ​ണ്. ത​ണു​പ്പു​കാ​ലം ച​ര്‍​മ​ത്തി​നും ശ​രീ​ര​ത്തി​നും പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കേ​ണ്ട സ​മ​യ​മാ​ണ്. ഭ​ക്ഷ​ണ രീ​തി​യി​ല്‍ വ​ള​രെ ന​ല്ല ശ്ര​ദ്ധ​യു​ണ്ടാ​ക​ണം.

വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​ഇ​രു​മ്പ്

വി​റ്റാ​മി​ന്‍ എ, ​സി, ഇ, ​ഇ​രു​മ്പ്, ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ ഇ​വ അ​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണം.

ക​ടും​നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ൾ

ക​ടും നി​റ​ത്തി​ലു​ള്ള പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും വി​റ്റാ​മി​നു​ക​ളും കൊ​ണ്ട് സ​മ്പു​ഷ്ട​മാ​ണ്.

ഓ​റ​ഞ്ച്, സ്‌​ട്രോ​ബ​റി, മാ​മ്പ​ഴം

വി​റ്റാ​മി​ന്‍ സി ​കൂ​ടു​ത​ല​ട​ങ്ങി​യ പ​ഴ​ങ്ങ​ള്‍ ഓ​റ​ഞ്ച്, സ്‌​ട്രോ​ബ​റി, മാ​മ്പ​ഴം. മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ത്തി​ലു​ള്ള ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ വി​റ്റാ​മി​ന്‍ എ, ​ക​രോ​ട്ടീ​ന്‍ എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ്.

കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ

ത​ണു​പ്പു​കാ​ല​ത്ത് ശ​രീ​ര​താ​പ​നി​ല ഉ​യ​ര്‍​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് മ​ണ്ണി​ന​ടി​യി​ല്‍ വി​ള​യു​ന്ന കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍.

ജ​ല​ദോ​ഷം കു​റ​യ്ക്കാ​ൻ

കു​രു​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, മ​ഞ്ഞ​ള്‍​പ്പൊ​ടി, ഉ​ലു​വ, ചു​വ​ന്നു​ള്ളി എ​ന്നി​വ പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജ​ല​ദോ​ഷം, ചു​മ, ക​ഫ​ക്കെ​ട്ട് എ​ന്നി​വ​യു​ടെ കാ​ഠി​ന്യം കു​റ​യ്ക്കും.

ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ൾ

ഉ​ണ​ങ്ങി​യ പ​ഴ​ങ്ങ​ള്‍ മ​ഞ്ഞു​കാ​ല​ത്ത് അ​നു​യോ​ജ്യ​മാ​യ ഭ​ക്ഷ​ണ​മാ​ണ്. ക​ട​ല്‍ വി​ഭ​വ​ങ്ങ​ള്‍, ചീ​ര, വ​യ​ല​റ്റ് കാ​ബേ​ജ്, മ​ത്ത​ങ്ങ, നാ​ര​ങ്ങ എ​ന്നി​വ ക​ഴി​ക്കാം.

എ​ട്ടു ഗ്ലാ​സ് വെ​ള്ളം

ദി​വ​സ​വും 8 ഗ്ലാ​സ് വെ​ള്ളം കു​ടി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ: പ്രീ​തി ആ​ർ. നാ​യ​ർ
ചീ​ഫ് ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തി​രു​വ​ന​ന്ത​പു​രം.

Health

ശീതകാല ചർമസംരക്ഷണം

ത​ണു​പ്പുകാ​ലമായതോ​ടെ എ​ല്ലാ​വ​രു​ടെ​യും ച​ര്‍​മ്മം ഉ​ണ​ങ്ങി വ​ര​ണ്ടു വ​രു​ന്നു. ഇ​ത് ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാനുള്ള വഴികൾ:

1. ത​ണു​പ്പുകാ​ല​ത്ത് ചൂ​ടു​വെ​ള്ള​ത്തി​ല്‍ കു​ളി​ക്കു​ന്ന​തുകൊ​ണ്ട് ശ​രീ​ര​ത്തി​ലെ സ്വാ​ഭാ​വി​ക എ​ണ്ണ​മ​യം ന​ഷ്ട​പ്പെ​ടു​ന്നു. അ​തി​നാ​ല്‍ ഇ​ളം ചൂ​ടു​വെ​ള്ള​ത്തി​ല്‍ കു​ളി​ക്കു​ക.

2. ഷവറില്‍ ​കു​ളി​ക്ക​രു​ത്.

3. 10 മി​നി​റ്റി​ന​കം കു​ളി​ച്ചി​റ​ങ്ങു​ക.

4. സോ​പ്പി​നു പ​ക​രം ക്ലെൻസിംഗ് ലോഷൻ ഉ​പ​യോ​ഗി​ക്കു​ക.

5. കു​ളി ക​ഴി​ഞ്ഞാ​ല്‍ ന​ന​ഞ്ഞ തോ​ര്‍​ത്ത് കൊ​ണ്ട് ഒ​പ്പു​ക. എ​ന്നി​ട്ട് മോ​യി​സ്ചു​റൈ​സിം​ഗ് ലോ​ഷ​ൻ (moisturising lotion) പു​ര​ട്ടു​ക.

നി​റ​വും മ​ണ​വും ഇ​ല്ലാ​ത്ത മോയിസ്ചുറൈസിംഗ് ലോഷനാ​ണ് ന​ല്ല​ത്. ക​ട്ടി​യു​ള്ള കൈ​ക​ളി​ലും കാ​ലു​ക​ളി​ലും ഓ​യി​ല്‍ അ​ട​ങ്ങി​യ ക്രീം ​ആ​ണ് ന​ല്ല​ത്.

അ​ല്ലെ​ങ്കി​ല്‍ ഗ്ലൈക്കോളിക് ആസിഡ് , ലാക്ടിക് ആസിഡ് (Glycolic acid, lactic acid) എ​ന്നി​വ അ​ട​ങ്ങി​യ ക്രീം ​ന​ല്ല​താ​ണ്.

6. വി​യ​ര്‍​പ്പ് ത​ങ്ങി നി​ല്‍​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ കാ​റ്റു കൊ​ള്ളി​ക്കു​ക. മ​ട​ക്കു​ക​ളി​ല്‍ അ​ധി​കം മ​ണ​മി​ല്ലാ​ത്ത പൗ​ഡ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ന​ല്ല​താ​ണ്.

7. ക​മ്പി​ളി വ​സ്ത്ര​ങ്ങ​ള്‍, പു​ത​പ്പ് എ​ന്നി​വ പ​ല​ര്‍​ക്കും അ​ല​ര്‍​ജി ഉ​ണ്ടാ​ക്കാം. അ​വ​യ്ക്ക് കോ​ട്ട​ണ്‍ തു​ണി കൊ​ണ്ട് ഒ​രു ആ​വ​ര​ണം ത​യ്ച ശേ​ഷം ഉ​പ​യോ​ഗി​ക്കാം.

8. ഗ്ലൗ​സ്, സോ​ക്‌​സ് എ​ന്നി​വ ധ​രി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

9. മു​ടി - താ​ര​ന്‍ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ താ​ര​ൻ കളയാനുള്ള ഷാം​പൂ ഒ​ന്നിടവിട്ട ദിവസങ്ങളിൽ ത​ല​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ക. മു​ടി​യു​ടെ അ​റ്റം പി​ള​ര്‍​ന്നു വ​രാം, അ​തി​നാ​ല്‍ കൃ​ത്യ​മാ​യി ട്രിം ചെ​യ്യു​ക.

മു​ടി​യി​ല്‍ എ​ണ്ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. പ​ക്ഷേ, പൊ​ടി​യും മ​ണ്ണും നിറയാൻ ഇടയാകരുത്. തലയോട്ടി (Scalp) വൃ​ത്തി​യാ​യി ക​ഴു​കി സൂ​ക്ഷി​ക്കു​ക.

10. ന​ഖം പൊ​ട്ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വൃ​ത്തി​യാ​യി വെ​ട്ടി സൂ​ക്ഷി​ക്കു​ക. ക്രീം ​പു​ര​ട്ടു​ക.

11. ആ​ഹാ​ര​ത്തി​ല്‍ ശ്ര​ദ്ധി​ക്കു​ക - വെ​ള്ളം ധാ​രാ​ളം കു​ടി​ക്കു​ക. ഒമേഗ 3 ഫാറ്റി ആസിഡുകൾ (Omega - 3 Fatty acids) അ​ട​ങ്ങി​യ മീ​ന്‍, അ​ണ്ടി​പ്പ​രി​പ്പു​ക​ള്‍ എ​ന്നി​വ ക​ഴി​ക്കു​ക.

വിവരങ്ങൾ: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്‍റ് ഡെർമറ്റോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.

 

Health

ശീ​ത​ള​പാ​നീ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ വേ​ണം

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യ​തോ​ടെ പാ​ത​യോ​ര​ങ്ങ​ളി​ല്‍ ശീ​ത​ള പാ​നീ​യ വി​ല്‍​പ​ന​ശാ​ല​ക​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ്. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​തി​നു മു​ൻ​പ് അ​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​വും ഐ​സും ശു​ദ്ധ​ജ​ല​ത്തി​ൽ ത​യാ​റാ​ക്കി​യ​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

കൂ​ടാ​തെ പാ​നീ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​വ​ര്‍​ഗ​ങ്ങ​ൾ ശു​ദ്ധ ജ​ല​ത്തി​ൽ ക​ഴു​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കാം.

ബാ​ക്ടീ​രി​യ​ക​ൾ

മ​ലി​ന​ജ​ല​ത്തി​ലും അ​വ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ഐ​സു​ക​ളി​ലും വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന ബാ​ക്ടീ​രി​യ​ക​ള്‍ വ​ലി​യ തോ​തി​ല്‍ കാ​ണാ​റു​ണ്ട്. ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ കോ​ള​റ, ടൈ​ഫോ​യി​ഡ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ബാ​ധി​ക്കു​ന്നു.

കു​ടി​വെ​ള്ള​ത്തി​ലൂ​ടെ..

ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് കോ​ള​റ . വി​ബ്രി​യോ കോ​ള​റ എ​ന്ന വൈ​റ​സാ​ണ് ഈ ​രോ​ഗം പ​ര​ത്തു​ന്ന​ത്. കു​ടി​വെ​ള്ള​ത്തി​ലൂ​ടെ ഇ​ത് ശ​രീ​ര​ത്തി​ലെ​ത്തു​ക​യും ക​ടു​ത്ത ഛര്‍​ദി​യും അ​തി​സാ​ര​വും ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.

ശ​രീ​ര​ത്തി​ലെ ജ​ല​വും ല​വ​ണ​ങ്ങ​ളും ന​ഷ്ട​മാ​കു​ന്ന​താ​ണ് ഇ​തി​ലേ​റ്റ​വും പ്ര​ധാ​നം. ഇ​ത് നി​ർ​ജ​ലീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​വു​ക​യും രോ​ഗി ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ക​യും ചെ​യ്യാം.

അ​തി​നാ​ല്‍ ജ​ല​ന​ഷ്ടം ഒ​ഴി​വാ​ക്കാ​ന്‍ രോ​ഗി​ക്ക് വീ​ട്ടി​ല്‍ ല​ഭി​ക്കു​ന്ന പാ​നീ​യ​ങ്ങ​ളാ​യ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം എ​ന്നി​വ​യോ ഒ​ആ​ര്‍​എ​സ് ലാ​യ​നി​യോ ന​ല്‍​കേ​ണ്ട​താ​ണ്. കു​ട്ടി​ക​ൾ​ക്ക് എ​ത്ര​യും വേ​ഗം ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം.

വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍

ശ​രീ​ര​ത്തി​ല്‍ നി​ന്ന് അ​മി​ത ജ​ല​ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​ണ് വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ അ​ഥ​വാ അ​ക്യൂ​ട്ട് ഡ​യേ​റി​യ​ല്‍ ഡി​സീ​സ്. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ക​ണ​ക്ക് പ്ര​കാ​രം അ​ഞ്ച് വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ കാ​ര​ണം വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളാ​ണ്.

ഒ​രു​ദി​വ​സം മൂ​ന്നോ അ​തി​ല്‍ കൂ​ടു​ത​ലോ ത​വ​ണ ഇ​ള​കി മ​ലം പോ​വു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നെ വ​യ​റി​ള​ക്ക​മാ​യി ക​ണ​ക്കാ​ക്കാം. ജ​ല ന​ഷ്ടം പ​രി​ഹ​രി​ക്കാ​ന്‍ ധാ​രാ​ളം പാ​നീ​യ​ങ്ങ​ള്‍ ന​ല്‍​കു​ക​യാ​ണ് ഏ​റ്റ​വും പ്ര​ധാ​നം.

മ​ഞ്ഞ​പ്പി​ത്തം

ഉ​ഷ്ണ​കാ​ല​ത്ത് കൂ​ടു​ല്‍ കാ​ണ​പ്പെ​ടു​ന്ന മ​റ്റൊ​രു രോ​ഗ​മാ​ണ് പ​ല രീ​തി​യി​ലു​ള്ള മ​ഞ്ഞ​പ്പി​ത്തം.. വെ​ള്ള​ത്തി​ല്‍ കൂ​ടി പ​ക​രു​ന്ന മ​ഞ്ഞ​പ്പി​ത്ത​മാ​ണ് ഹെ​പ്പ​റ്റൈ​റ്റി​സ് എ. ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മ​ല​മൂ​ത്ര വി​സ​ര്‍​ജ്ജ​നം, മ​നു​ഷ്യ വി​സ​ര്‍​ജ്യ​ത്താ​ല്‍ മ​ലി​ന​മാ​യ കു​ടി​വെ​ള്ളം എ​ന്നി​വ രോ​ഗം നേ​രി​ട്ട് പ​ക​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.

ഹെ​പ്പ​റ്റെ​റ്റി​സ് എ, ​ഇ എ​ന്ന രോ​ഗാ​ണു​ക്ക​ള്‍ ശ​രീ​ര​ത്തി​ല്‍ ക​യ​റി ര​ണ്ട് മു​ത​ല്‍ ആ​റ് ആ​ഴ്ച ക​ഴി​ഞ്ഞാ​ലേ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പ്ര​ക​ട​മാ​കൂ. ക്ഷീ​ണം, പ​നി, ച​ർ​ദ്ദി, വി​ശ​പ്പി​ല്ലാ​യ്മ, ക​ണ്‍​വെ​ള്ള​യി​ലും തൊ​ലി​പ്പു​റ​ത്തും മ​ഞ്ഞ​നി​റം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ഇ​ത് ഗു​രു​ത​ര​മാ​യാ​ല്‍ ക​ര​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും.

ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ലി​യ അ​പ​ക​ട​കാ​രി​ക​ളാ​ണ് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍. വൃ​ത്തി​ഹീ​ന​മാ​യ​തും തു​റ​ന്നു വ​ച്ച​തു​മാ​യ കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ക​ഴി​ക്കു​ന്ന​തി​ന് മു​മ്പ് കൈ ​സോ​പ്പി​ട്ട് ന​ന്നാ​യി ക​ഴു​ക​ണം. തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ട​ക്കു​ക.

ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ണ​മാ​യും ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​വു​ന്ന​താ​ണ്. അ​തി​നാ​ല്‍ എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന​ടി ചി​കി​ത്സ തേ​ടാ​ൻ ശ്ര​ദ്ധി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, ആ​രോ​ഗ്യ കേ​ര​ളം & സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്.

Health

ബെൽസ് പാൾസി: വൈറൽ അണുബാധയും രോഗകാരണം

മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ പേ​ശി​ക​ളി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ദൗ​ര്‍​ബ​ല്യ​മാ​ണ് ബെ​ല്‍​സ് പാ​ള്‍​സി. സാ​ധാ​ര​ണ​യാ​യി ഇ​ത് ഒ​രു താ​ല്‍​ക്കാ​ലി​ക അ​വ​സ്ഥ​യാ​ണ്.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍

· മ​ണി​ക്കൂ​റു​ക​ളും ദി​വ​സ​ങ്ങ​ളും ക​ഴി​യു​ന്തോ​റും മു​ഖ​ത്തിന്‍റെ ഒ​രു​വ​ശ​ത്ത് നേ​രി​യ ദൗ​ര്‍​ബ​ല്യം മു​ത​ല്‍ പൂ​ര്‍​ണമാ​യും ച​ല​ന​ശേ​ഷി ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യി​ലെ​ത്തു​ന്നു.

· മു​ഖം കോ​ടു​ക, ചി​രി​ക്കാ​നും ക​ണ്ണ​ട​യ്ക്കാ​നും ബു​ദ്ധി​മു​ട്ട്.

· വാ​യി​ല്‍ നി​ന്ന് ഉ​മി​നീ​ര്‍ ഒ​ലി​ക്കു​ക.

· താ​ടി ഭാ​ഗ​ത്തും ചെ​വി​യു​ടെ അ​ക​ത്തും പി​ന്നി​ലും വേ​ദ​ന.

· സാ​ധാ​ര​ണ ശ​ബ്ദ​ങ്ങ​ളും വ​ള​രെ ഉ​ച്ച​ത്തി​ലും അ​സ​ഹ​നീ​യ​മാ​യും അ​നു​ഭ​വ​പ്പെ​ടു​ക (Hyperacusis).

· ത​ല​വേ​ദ​ന

· രു​ചി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രി​ക.

· ക​ണ്ണു​നീ​ര്‍, ഉ​മി​നീ​ര്‍ എ​ന്നി​വ​യു​ടെ അ​ള​വി​ല്‍ വ്യ​ത്യാ​സം.

· വ​ള​രെ അ​പൂ​ര്‍​വ​മാ​യി മാ​ത്രം മു​ഖ​ത്തിന്‍റെ ഇ​രു​വ​ശ​ങ്ങ​ളെ​യും ബാ​ധി​ക്കാം.

ശ്ര​ദ്ധി​ക്കു​ക: പെ​ട്ടെ​ന്ന് മു​ഖം കോ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ത് പ​ക്ഷാ​ഘാ​ത​ ല​ക്ഷ​ണ​മാ​കാം. ല​ക്ഷ​ണ​ങ്ങ​ള്‍ ത​മ്മി​ല്‍ സാ​മ്യ​മു​ള്ള​തി​നാ​ല്‍ ഇ​ത്ത​രം അ​വ​സ്ഥ ഉ​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പോ​യി രോ​ഗ​നി​ര്‍​ണ​യം ന​ട​ത്തി ചി​കി​ത്സി​ക്കേ​ണ്ട​താ​ണ്.

രോ​ഗകാ​ര​ണ​ങ്ങ​ള്‍

കൃ​ത്യ​മാ​യ കാ​ര​ണ​ങ്ങ​ള്‍ വ്യ​ക്ത​മ​ല്ല, എ​ന്നാ​ല്‍ പ​ല​പ്പോ​ഴും വൈ​റ​ല്‍ അ​ണു​ബാ​ധ​യാ​ണ് ഇ​തി​നു കാ​ര​ണ​മാ​യി ക​രു​ത​പ്പെ​ടു​ന്ന​ത് (HSV - ശ​രീ​ര​ത്തി​ലെ ഏ​തെ​ങ്കി​ലും അ​വ​യ​വ​ത്തെ ബാ​ധി​ച്ച അ​ണു​ബാ​ധ, Herpes zoster, EBV, CMV തു​ട​ങ്ങി​യ​വ).

ബെ​ല്‍​സ് പാ​ള്‍​സി വ​രാ​ന്‍ സാധ്യ​ത കൂ​ടു​ത​ല്‍ ആ​ര്‍​ക്കൊ​ക്കെ?

· ഗ​ര്‍​ഭി​ണി​ക​ളി​ല്‍ (3rd trimester), പ്ര​സ​വം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം

· അ​തി​രൂ​ക്ഷ​മാ​യ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ (Flu, cold).

· പ്ര​മേ​ഹം (Diabetes)

· ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം (Hypertension)

· അ​മി​ത​വ​ണ്ണം (Obesity)

വിവരങ്ങൾ - ശ്രീദേവി
എച്ച്ഒഡി ഫിസിയോതെറാപ്പി വിഭാഗം എ​സ് യുടി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തിരുവനന്തപുരം

Health

ക്ഷ​യം ഏ​ത് അ​വ​യ​വ​ത്തെ​യും ബാ​ധി​ക്കാം

മൈ​ക്കോ​ബാ​ക്ടീ​രി​യം ട്യൂ​ബ​ർ​കു​ലോ​സി​സ് എ​ന്ന രോ​ഗാ​ണു​മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണു ക്ഷ​യം അ​ഥ​വാ ടി​ബി. ക്ഷ​യ​രോ​ഗം ശ​രീ​ര​ത്തി​ന്‍റെ ഏ​ത​വ​യ​വ​ത്തെ​യും ബാ​ധി​ക്കാം. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ക്ഷ​യ​രോ​ഗം പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാം.

ചി​കി​ത്സ​യെ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലു​ള്ള ചു​മ, രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ​നി, വി​റ​യ​ൽ, ശ​രീ​രം ക്ഷീ​ണി​ക്കു​ക, ഭാ​രം കു​റ​ഞ്ഞു​വ​രി​ക, ര​ക്തം ചു​മ​ച്ചു തു​പ്പു​ക, ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം, വി​ശ​പ്പി​ല്ലാ​യ്മ തു​ട​ങ്ങി‍​യ​വ​യാ​ണു ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ.

ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ

* 2 ആ​ഴ്ച​യി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചു​മ

* വി​ട്ടു​മാ​റാ​ത്ത പ​നി

* വി​ശ​പ്പി​ല്ലാ​യ്മ

* ഭാ​ര​ക്കു​റ​വ്

* ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം

ശ്വാ​സ​കോ​ശേ​ത​ര ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ

* ഭാ​ര​ക്കു​റ​വ്

* ക​ഴ​ല​വീ​ക്കം

* സ​ന്ധി​ക​ളി​ലു​ള​വാ​കു​ന്ന വീ​ക്കം

* രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​മി​ത​മാ​യ വി​യ​ർ​ക്ക​ൽ

* ര​ണ്ടാ​ഴ്ച​യി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​നി

എ​ങ്ങ​നെ പ​ക​രു​ന്നു‍ ?

ക്ഷ​യ​രോ​ഗം വാ​യു​വി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം 10 മു​ത​ൽ 15 വ​രെ ആ​ളു​ക​ൾ​ക്ക് രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച് ഒ​രു വ്യ​ക്തി ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും ല​ക്ഷ​ക്ക​ണ​ക്കി​നു രോ​ഗാ​ണു​ക്ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലെ​ത്തി​ച്ചേ​രു​ന്നു.

ഈ ​വാ​യു ശ്വ​സി​ക്കാ​നി​ട​വ​രു​ന്ന മ​റ്റു വ്യ​ക്തി​ക​ൾ ക്ഷ​യ​രോ​ഗാ​ണു​ബാ​ധി​ത​രാ​കു​ന്നു. ക്ഷ​യ​രോ​ഗാ​ണു​ബാ​ധി​ത​രാ​കു​ന്ന വ്യ​ക്തി​ക​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി ഏ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളാ​ൽ കു​റ​യാ​നി​ട​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക്ഷ​യ​രോ​ഗാ​ണു​ക്ക​ൾ പെ​രു​കു​ക​യും ആ ​വ്യ​ക്തി ക്ഷ​യ​രോ​ഗി​യാ​യി മാ​റു​ക​യും ചെ​യ്യും.

ജാ​ഗ്ര​ത വേ​ണ്ട​വ​ർ

* പ്ര​മേ​ഹ​രോ​ഗി​ക​ൾ

* ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ

* എ​ച്ച്ഐ​വി അ​ണു​ബാ​ധി​ത​ർ

* അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​വ​ർ

* മ​ദ്യ​പാ​നി​ക​ൾ, പു​ക​വ​ലി​ക്കാ​ർ, മ​റ്റു ല​ഹ​രി​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ എ​ന്നി​വ​രി​ൽ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​വാ​യ​തി​നാ​ൽ ക്ഷ​യ​രോ​ഗം എ​ളു​പ്പം പി​ടി​പെ​ടാം.

ആ​യ​തി​നാ​ൽ അ​ത്ത​രം വ്യ​ക്തി​ക​ളി​ൽ ക്ഷ​യ​ക​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യാ​ൽ ക്ഷ​യ​ക​രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​യും ന​ട​ത്തേ​ണ്ട​താ​ണ്.

ശ്ര​ദ്ധി​ക്കു​ക

1. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ തു​പ്പ​രു​ത്.

2. ചു​മ​യ്ക്കു​മ്പോഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല കൊ​ണ്ട് വാ​യും മു​ഖ​വും മ​റ​ച്ചു​പി​ടി​ക്കു​ക.

3. ക്ഷ​യ​രോ​ഗ​ബാ​ധി​ത​ർ ക​ഫം അ​ട​പ്പു​ള്ള പാ​ത്ര​ത്തി​ൽ ശേ​ഖ​രി​ച്ച്് ഫി​നോ​ൾ ഒ​ഴി​ച്ചു നി​ർ​വീ​ര്യ​മാ​ക്കി​യ ശേ​ഷം മ​ണ്ണി​ൽ കു​ഴി​ച്ചു​മൂ​ടു​ക.

4. ക്ഷ​യ​രോ​ഗ​ബാ​ധി​ത​രു​ടെ വീ​ട്ടി​ൽ 6 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ൽ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ടി​ബി ഇ​ല്ലാ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം രോ​ഗം പ​ക​രാ​തി​രി​ക്കാ​ൻ വേ​ണ്ട പ്ര​തി​രോ​ധ​മ​രു​ന്നു​ക​ൾ ന​ല്കു​ക.

5. ക്ഷ​യ​രോ​ഗ​ബാ​ധി​ത​രു​ടെ വീ​ട്ടി​ൽ ആ​ർ​ക്കെ​ങ്കി​ലും ചു​മ​യു​ണ്ടെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ക​ഫ​പ​രി​ശോ​ധ​ന ന​ട​ത്തു​ക

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Health

ഗ്യാ​സ്ട്രോ ഈ​സോ​ഫാ​ഗ​ൽ റി​ഫ്ള​ക്സ് ഡി​സീ​സ് - ജേ​ർ​ഡ് (GERD)

വ​യ​റി​നു​ള്ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ലേ​ക്കു തി​രി​കെ വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് നെ​ഞ്ചെ​രി​ച്ചി​ലും പു​ളി​ച്ചു​തി​ക​ട്ട​ലും.

സാ​ധാ​ര​ണ​യാ​യി പ​ല​പ്രാ​വ​ശ്യം ഈ ​ദ​ഹ​ന​ര​സം അ​ന്ന​നാ​ള​ത്തി​ല്‍ വ​രു​മെ​ങ്കി​ലും ഇ​വ ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കു​മ്പോ​ഴാ​ണ് അ​തി​നെ ഗ്യാ​സ്ട്രോ ഈ​സോ​ഫാ​ഗ​ൽ റി​ഫ്ള​ക്സ് ഡി​സീ​സ് -ജേ​ര്‍​ഡ് - എ​ന്ന ഒ​രു അ​സു​ഖ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

10-25 ശ​ത​മാ​നം വ​രെ ആ​ളു​ക​ളി​ല്‍ ഇ​ത്ത​രം ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ള്‍ പ​റ​യു​ന്നു.

കാ​ര​ണ​ങ്ങ​ള്‍

  • അ​മി​ത​വ​ണ്ണം

പ്ര​ധാ​ന​മാ​യും ഇ​ത് വ​യ​റ്റി​നു​ള്ളി​ലെ സ​മ്മ​ര്‍​ദം കൂ​ട്ടു​ക​യും അ​തു​വ​ഴി ആ​ഹാ​ര​വും ഭ​ക്ഷ​ണ​ര​സ​ങ്ങ​ളും അ​ന്ന​നാ​ള​ത്തി​ലേ​ക്കു തി​രി​കെ വ​രു​ന്നു. ലോ​ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഭാ​രം കൂ​ടി​യ​തു​മൂ​ലം ധാ​രാ​ളം ആ​ളു​ക​ളി​ല്‍ ജേ​ര്‍​ഡ് ക​ണ്ടു​വ​രു​ന്നു.

  • കു​നി​ഞ്ഞു​ള്ള വ്യാ​യാ​മം (ഭാ​രോ​ദ്വ​ഹ​നം, സൈ​ക്ലിം​ഗ്) - ഇ​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.
  • പു​ക​വ​ലി
  • ഹ​യാ​റ്റ​സ് ഹെ​ര്‍​ണി​യ
  • മാ​ന​സി​ക പി​രി​മു​റു​ക്കം

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

നെ​ഞ്ചെ​രി​ച്ചി​ല്‍ - വ​യ​റി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തോ, നെ​ഞ്ചി​ന്‍റെ താ​ഴ്ഭാ​ഗ​ത്തോ അ​നു​ഭ​വ​പ്പെ​ടു​ന്നു. സാ​ധാ​ര​ണ​യാ​യി ഇ​ത് ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം (കൂ​ടു​ത​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു ശേ​ഷ​മോ) എ​രി​വ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​മ്പോ​ഴു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നു​ശേ​ഷം ഉ​ട​നെ​ത​ന്നെ കി​ട​ക്കു​ന്ന​തു​മൂ​ലം ജേ​ര്‍​ഡ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.

പു​ളി​ച്ചു​തി​ക​ട്ട​ൽ

  • ഭ​ക്ഷ​ണം തി​ക​ട്ടി വ​രു​ക - ഭ​ക്ഷ​ണ​മോ, പു​ളി​ച്ച​വെ​ള്ള​മോ തി​ക​ട്ടി​വ​രു​ന്ന​ത്.
  • 30 ശ​ത​മാ​നം ആ​ളു​ക​ളി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ ത​ട​സം അ​നു​ഭ​വ​പ്പെ​ടു​ന്നു.
  • ഏ​മ്പ​ക്കം, എ​ക്കി​ല്‍, ഓ​ക്കാ​നം, ഛര്‍​ദ്ദി എ​ന്നി​വ​യാ​ണ് മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍.

നെ​ഞ്ചു​വേ​ദ​ന

നെ​ഞ്ചു​വേ​ദ​ന (ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍), ആ​സ്ത്മ, തൊ​ണ്ട​യി​ല്‍ എ​ന്തോ ത​ള്ളി​നി​ല്‍​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ക ഇ​വ​യെ​ല്ലാം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളാ​വാം.

വി​വ​ര​ങ്ങ​ൾ: ഡോ. ​ജെ​ഫി ജോ​ർ​ജ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് - മെ​ഡി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി ആ​സ്റ്റ​ർ മെ​ഡി​സി​റ്റി, കൊ​ച്ചി.

Health

ഹീ​മോ ഡ​യാ​ലി​സി​സും സി​എ​പി​ഡി​യും ത​മ്മി​ൽ...

1. ഡ​യാ​ലി​സി​സി​ന് ആ​ഴ്ച​യി​ല്‍ ര​ണ്ടും മൂ​ന്നും ത​വ​ണ ആ​ശു​പ​ത്രി​യി​ല്‍ പോ​യി ഓ​രോ പ്രാ​വ​ശ്യ​വും നാ​ലു മ​ണി​ക്കൂ​ര്‍ ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​ത് ഒ​രു രോ​ഗി​ക്ക് മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

ജോ​ലി​യു​ള്ള​വ​രാ​ണെ​ങ്കി​ല്‍ രോ​ഗി​യും പ​രി​ച​രി​ക്കു​ന്ന ആ​ളും ആ ​ദി​വ​സ​ങ്ങ​ളി​ല്‍ മി​ക്ക​വാ​റും അ​വ​ധി​യെ​ടു​ക്കേ​ണ്ടി വ​രും. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​ചെ​ല​വ് വേ​റെ. സ​ര്‍​വോ​പ​രി സ്ഥി​ര​മാ​യി ആ​ശു​പ​ത്രി ക​യ​റി​യി​റ​ങ്ങു​ന്ന​ത് ഏ​തൊ​രു വ്യ​ക്തി​യെ​യും വി​ഷാ​ദ​രോ​ഗ​ത്തി​ലേ​ക്ക് ന​യി​ക്കാ​വു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചേ​ക്കാം.

2. കൈ​ക​ളി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ള്‍​ക്ക് വേ​ണ്ട​ത്ര വ​ലു​പ്പ​മി​ല്ലെ​ങ്കി​ല്‍ ഹീ​മോ ഡ​യാ​ലി​സി​സി​ന് ആ​വ​ശ്യ​മാ​യ ആ​ള്‍​ട്ടീ​രി​യോ വീ​ന​സ് ഫി​സ്റ്റു​ല എ​ന്ന ശ​സ്ത്ര​ക്രി​യ ചെ​യ്യാ​ന്‍ സാ​ധ്യ​മ​ല്ല. ഇ​ത്ത​രം രോ​ഗി​ക​ള്‍​ക്ക് സി​എ​പി​ഡി- CAPD(ക​ണ്ടി​ന്യൂ​വ​സ് ആം​ബു​ലേ​റ്റ​റി പെ​രി​ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ്)- അ​നി​വാ​ര്യ​മാ​യി വ​രും.

3.സി​എ​പി​ഡി ദി​വ​സ​വും ചെ​യ്യു​ന്ന​തി​നാ​ല്‍ ര​ക്ത​ത്തി​ലെ അ​ധി​ക ജ​ലാം​ശ​വും മാ​ലി​ന്യ​ങ്ങ​ളും തു​ട​ര്‍​ച്ച​യാ​യി നീ​ക്കം ചെ​യ്യ​പ്പെ​ടു​ന്നു. ഇ​ത് രോ​ഗി​ക​ള്‍​ക്ക് കു​റേ​ക്കൂ​ടി ആ​ശ്വാ​സ​വും ന​ല്‍​കു​ന്നു.

4. ഹീ​മോ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന രോ​ഗി​ക​ള്‍​ക്ക് ര​ക്തം വ​ഴി പ​ക​രു​ന്ന എ​ച്ച്ഐ​വി, ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി മു​ത​ലാ​യ അ​ണു​ബാ​ധ​ക​ള്‍ പി​ടി​പെ​ടാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സി​എ​പി ഡി ​തു​ട​ര്‍​ന്നു ചെ​യ്യാ​ന്‍ സൂ​ചി​ക​ളു​ടെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ണു​ബാ​ധ​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്.

5. ഹീ​മോ ഡ​യാ​ലി​സി​സ് താ​ങ്ങാ​നു​ള്ള ആ​രോ​ഗ്യ​ശേ​ഷി ഇ​ല്ലാ​ത്ത ഹൃ​ദ്രോ​ഗി​ക​ള്‍​ക്ക് സി​എ​പി​ഡി തെ​ര​ഞ്ഞ​ടു​ക്കാ​വു​ന്ന​താ​ണ്.

6. വ​ള​രെ പ്രാ​യം ചെ​ന്ന​വ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും കി​ട​പ്പി​ലാ​യ രോ​ഗി​ക​ള്‍​ക്കും സി​എ​പി​ഡി ഒ​രു ന​ല്ല
ഡ​യാ​ലി​സി​സ് മാ​ര്‍​ഗ​മാ​ണ്.

7. സി​എ​പി​ഡി ചെ​യ്യു​മ്പോ​ള്‍ ചി​കി​ത്സ​യി​ല്‍ രോ​ഗി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലും കൂ​ടു​ത​ലാ​ണ്. പ​ര​സ​ഹാ​യം തേ​ടേ​ണ്ടി വ​രു​ന്ന​ത് കു​റ​വാ​ണ്. ഇ​ത് രോ​ഗി​യി​ല്‍ ആ​ത്മ​സം​തൃ​പ്തി​യും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍​ധി​പ്പി​ക്കു​ന്നു.

ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് നെ​ഫ്രോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

 

Health

പ്ര​മേ​ഹരോ​ഗി​ക​ളു​ടെ സാ​മൂ​ഹി​ക​ഷേ​മം

140 രാ​ജ്യ​ങ്ങ​ളി​ലെ 230 പ്ര​മേ​ഹ​രോ​ഗ സം​ഘ​ട​ന​ക​ള്‍ അം​ഗ​ങ്ങ​ളാ​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡ​യ​ബ​റ്റി​ക് ഫെ​ഡ​റേ​ഷ​നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും നേ​തൃ​ത്വം ന​ല്‍​കു​ന്ന പ്ര​മേ​ഹ​രോ​ഗ ദി​നാ​ച​ര​ണം 1991 ന​വം​ബ​ര്‍ 14നാ​ണ് ആ​രം​ഭി​ച്ച​ത്.

ഓ​രോ വ​ര്‍​ഷ​വും പ്ര​തി​പാ​ദ്യവി​ഷ​യം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ‘പ്ര​മേ​ഹ​വും ശാ​രീ​രി​ക സാ​മൂ​ഹി​ക ക്ഷേ​മ​വും (Diabetes and wellbeing)' എന്നതാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പ്ര​തി​പാ​ദ്യ വി​ഷ​യം. 2025 ലെ ​ഉ​പ​വി​ഷ​യ​മാ​യി​ ‘പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ ജോ​ലിസ്ഥ​ല​ത്തെ ക്ഷേ​മം’ ആ​ണ് തെര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​യി​ലെ പ്ര​മേ​ഹരോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​താ​ണ്ട് പ​ത്ത് കോ​ടി​യാ​ണ്. 10 ല​ക്ഷ​ത്തോ​ളം പ്ര​മേ​ഹ​രോ​ഗി​ക​ള്‍ പ്ര​തി​വ​ര്‍​ഷം മ​ര​ണ​മ​ട​യു​ന്നു. ഐ​സി​എംആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ (2023) ഗ​വേ​ഷ​ണ​ത്തി​ല്‍ (ICMR - INDIAB) കേ​ര​ള​ത്തി​ല്‍ പ്ര​മേ​ഹ​രോ​ഗി​ക​ള്‍ 23% വും ​പൂ​ര്‍​വ പ്ര​മേ​ഹ​രോ​ഗി​ക​ള്‍ (Pre Diabetes), 18% വും ​പ്ര​ഷ​ര്‍ രോ​ഗി​ക​ള്‍ 44% വും ​കൊ​ള​സ്ട്രോ​ള്‍ കൂ​ടു​ത​ലു​ള്ള​വ​ര്‍, 50% വും ​ദു​ര്‍​മേ​ദ​സു​ള്ള​വ​ര്‍, 47% വും (​ന​ഗ​ര​ങ്ങ​ളി​ല്‍), മ​ടി​യ​ന്മാ​ര്‍ (വ്യാ​യാ​മം ചെ​യ്യാ​ത്ത​വ​ര്‍) 71% വു​മാ​ണ്.

ശ​രീ​ര വ്യാ​യാ​മം ചെ​യ്യാ​ത്ത​വ​രു​ടെ റാ​ങ്കിംഗി​ല്‍ ഇ​ന്ത്യ പ​ന്ത്ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ദു​ര്‍​മേ​ദ​സ് ഇ​ന്ത്യ​യി​ല്‍ കു​ട്ടി​ക​ളി​ലും കൂ​ടു​ത​ലാ​യി വ​രു​ന്നു​ണ്ട്. 75% പ്ര​മേ​ഹ​രോ​ഗി​ക​ളും അ​വി​ക​സി​ത, വി​ക​സ്വ​ര (പ്ര​തി​ശീ​ര്‍​ഷ വ​രു​മാ​നം കു​റ​വു​ള്ള) രാ​ജ്യ​ങ്ങ​ളി​ലാ​ണ്.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത മൂ​ല​മു​ള്ള ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വുകൊ​ണ്ട് പ​ല രാ​ജ്യ​ങ്ങ​ളി​ലും പ്ര​മേ​ഹരോ​ഗി​ക​ള്‍​ക്കും സ​മീ​കൃ​ത ആ​ഹാ​ര​മോ മ​രു​ന്നു​ക​ളോ ചി​കി​ത്സ​യോ കി​ട്ടു​ന്നി​ല്ല. ഇ​ന്ത്യ​യി​ല്‍ 70% പ്ര​മേ​ഹ രോ​ഗി​ക​ളും ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. 75% രോ​ഗി​ക​ള്‍​ക്കും മാ​ന​സി​ക പി​രി​മു​റു​ക്കം ഉ​ണ്ടാ​കു​ന്നു. പ​ല​രും രോ​ഗ​സ്ഥി​തി​ ഉ​ന്ന​ത അ​ധി​കാ​രി​ക​ളി​ല്‍ നി​ന്നു മ​റ​ച്ചുവ​യ്ക്കു​ന്നു.

1978ല്‍ ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​സാ​ക്കി​സ്ഥാ​നി​ലെ അ​ല്‍​മ-​അ​റ്റ​യി​ല്‍ വ​ച്ച് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ‘ഹെ​ല്‍​ത്ത് ഫോ​ര്‍ ഓ​ള്‍ 2000' (Health for All 2000) എ​ന്ന ഒ​രു പ്ര​മേ​യം പാ​സാ​ക്കി. അ​ല്‍​മ-​അ​റ്റ ഡി​ക്ല​റേ​ഷ​ന്‍ (Alma-Ata Declaration) എ​ന്നാ​ണ് ഇ​തി​ന്‍റെ പേ​ര്.

വി​ദ്യാ​ഭ്യാ​സം, കി​ട​പ്പാടം, ഭ​ക്ഷ​ണം എ​ന്ന​തു​പോ​ലെ ആ​രോ​ഗ്യ​വും (ശാ​രീ​രി​ക​വും മാ​ന​സി​ക​വും) ഒ​രു പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും ജാ​തി മ​തഭേ​ദ​മ​ന്യേ എ​ല്ലാ​വ​ര്‍​ക്കും ആ​രോ​ഗ്യസം​ര​ക്ഷ​ണ​വും ചി​കി​ത്സ​യും കൊ​ടു​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം.

പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്കും അ​ത്യാ​ധു​നി​ക ചി​കി​ത്സ കി​ട്ടാ​നും ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭി​ക്കു​വാ​നു​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് (ഇ​പ്പോ​ഴും മു​ഴു​വ​നാ​യി ന​ട​പ്പി​ലാ​ക്കു​വാ​ന്‍ സാ​ധി​ക്കാ​ത്ത) ‘അ​ല്‍​മ-​അ​റ്റ' പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ

ഉ​ള്ള​ട​ക്ക​ത്തി​ലു​ള്ള​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു വി​ശ്വാ​സ്യത യോടെ ആ​ശ്ര​യി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന രീ​തി​യി​ല്‍ വി​പു​ല​പ്പെ​ടു​ത്തി​യാ​ല്‍, വി​ക​സി​പ്പി​ച്ചാ​ല്‍, മാത്രമേ ‘അ​ല്‍​മ-​അ​റ്റ പ്ര​ഖ്യാ​പ​നം’ സാ​ധൂ​ക​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ളൂ. ആ​രോ​ഗ്യ​ത്തി​ന്‍റെ നി​ര്‍​വ​ച​നം ത​ന്നെ ശാ​രീ​രി​ക മാ​ന​സി​ക സാ​മൂ​ഹി​ക ക്ഷേ​മം എ​ന്നാ​ണ​ല്ലോ.

ജീ​വി​തം മു​ഴു​വ​ന്‍ രോ​ഗി​ക​ളാ​യി​രി​ക്കു​ന്ന ഈ ​നി​ര്‍​ഭാ​ഗ്യ​ര്‍​ക്ക് ശാ​രീ​രി​ക ആ​രോ​ഗ്യ​വും വൈ​കാ​രി​ക, സ​മ​ചി​ത്ത​ത​യു​ള്ള ജീ​വി​താ​വ​സ്ഥ​യും ഉ​യ​ര്‍​ന്ന സാ​മൂ​ഹിക ക്ഷേ​മ​നി​ലവാ​ര​വും കൊ​ടു​ക്കു​വാ​ന്‍ 2025 ലെ ​പ്ര​മേ​ഹ രോ​ഗ ദി​ന​ത്തി​ല്‍ ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും പ്ര​തി​ജ്ഞ​യെ​ടു​ക്കാം.

വി​വ​ര​ങ്ങ​ൾ: ഡോ. കെ.പി. പൗലോസ്
പ്രിൻസിപ്പൽ കൺസൾട്ടന്‍റ്, ജനറൽ മെഡിസിൻ, എസ് യു ടി ഹോസ്പിറ്റൽ, തിരുവനന്തപുരം

Health

ഹോം ഡയാലിസിസ് ചെയ്യുന്നത് എങ്ങനെ?

ഡയാലിസിസ് ചികിത്സയിൽ അ​ല്‍​പം കൂ​ടി ഉ​ത്ത​മ​മാ​യ രീ​തി ഹോം ​ഡ​യാ​ലി​സി​സ് ആ​ണ്, CAPD എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ണ്ടി​ന്യൂ​വ​സ് ആം​ബു​ലേ​റ്റ​റി പെ​രി​ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ്.

CAPD ചെ​യ്യു​ന്ന​ത് എ​ങ്ങ​നെ?

ഡ​യാ​ലി​സേ​റ്റ് (ഡ​യാ​ലി​സി​സ് ദ്രാ​വ​കം) CAPD ക​ത്തീ​റ്റ​ര്‍ വ​ഴി ഉ​ദ​ര​ത്തി​ല്‍ നി​റ​യ്ക്കു​ന്നു. ഒ​രു സ​മ​യ​ത്ത് 2-3 ലി​റ്റ​ര്‍ വ​രെ നി​റ​യ്ക്കാം. ഒ​രു നി​ശ്ചി​ത സ​മ​യം ഈ ​ദ്രാ​വ​കം (2-6 മ​ണി​ക്കൂ​ര്‍) ഉ​ദ​ര​ത്തി​ല്‍ ത​ന്നെ നി​ല​നി​ര്‍​ത്തു​ന്നു.

ഈ ​സ​മ​യം രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ലെ പാ​ഴ് വ​സ്തു​ക്ക​ളും അ​ധി​ക ദ്രാ​വ​ക​ങ്ങ​ളും ര​ക്ത​ത്തി​ല്‍ നി​ന്ന് പെ​രി​ട്ടോ​ണി​യം വ​ഴി ഡ​യാ​ലി​സി​റ്റി​ലേ​ക്ക് ഊ​ര്‍​ന്നി​റ​ങ്ങു​ന്നു. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ഈ ​ദ്രാ​വ​കം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്നു.

മു​ക​ളി​ല്‍ പ​റ​ഞ്ഞ പ്ര​ക്രി​യ​യെ എ​ക്‌​സ്‌​ചേ​ഞ്ച് എ​ന്നാ​ണു പ​റ​യു​ന്ന​ത്. ഒ​രു രോ​ഗി​ക്ക് ശ​രാ​ശ​രി ഒ​രു ദി​വ​സം ര​ണ്ടു മു​ത​ല്‍ നാ​ല് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ വ​രെ ന​ട​ത്തേ​ണ്ട​താ​യി വ​രാം.

പ​ല​ത​ര​ത്തി​ലു​ള്ള ഡ​യാ​ലി​സി​സ് ദ്രാ​വ​ക​ങ്ങ​ള്‍ ഉ​ണ്ട് (1.5%, 2.5%, 4.5%). ഒ​രു രോ​ഗി​ക്ക് ഒ​രു ദി​വ​സം എ​ത്ര എ​ക്‌​സ്‌​ചേ​ഞ്ച് വേ​ണ​മെ​ന്നും ഏ​തു​ത​രം ഡ​യാ​ലി​സേ​റ്റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പ​രി​ച​രി​ക്കു​ന്ന നെ​ഫ്രോ​ള​ജി​സ്റ്റ് തീ​രു​മാ​നി​ക്കും.

CAPD ചെ​യ്യു​ന്ന​തി​നു മു​മ്പാ​യി രോ​ഗി​യു​ടെ ശു​ശ്രൂ​ഷ​ക​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ന്തെ​ല്ലാം?

1. വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള ഒ​രു മു​റി ഇ​തി​നാ​യി വീ​ട്ടി​ല്‍ ത​യാറാ​ക്ക​ണം.

2. നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും ആ​ത്മാ​ര്‍​ഥ​ത​യും കാ​ര്യ​ങ്ങ​ള്‍ സാ​മാ​ന്യരീ​തി​യി​ല്‍ മ​ന​സി​ലാ​ക്കാ​ന്‍ ശേ​ഷി​യും ഉ​ള്ള ഒ​രു ശു​ശ്രൂ​ഷ​ക​ന്‍ വേ​ണം (അ​ത് ജീ​വി​ത പ​ങ്കാ​ളി​യോ മാ​താ​പി​താ​ക്ക​ളോ മ​ക്ക​ളോ ആ​കാം).

3. CAPD ദി​വ​സ​വും ചെ​യ്യേ​ണ്ട ഒ​രു പ്ര​ക്രി​യ​യാ​ണ്. അ​ത് ഒ​രു ദി​വ​സം പോ​ലും മു​ട​ങ്ങാ​തെ ചെ​യ്യാ​നു​ള്ള ആ​ത്മ​സ​മ​ര്‍​പ്പ​ണ​വും മാ​ന​സി​ക സ​ന്ന​ദ്ധ​ത​യും തു​ട​ക്ക​ത്തി​ലേ വേ​ണം.

CAPD എ​ത്ര ത​രം?

ര​ണ്ടു​ത​രം

1. മെ​ഷീ​ന്‍ സ​ഹാ​യ​മി​ല്ലാ​തെ നി​ര്‍​വ​ഹി​ക്ക​പ്പെ​ടു​ന്ന CAPD

2. മെ​ഷീ​ൻ സ​ഹാ​യ​ത്തോ​ടെ നി​ര്‍​വ​ഹി​ക്ക​പ്പെ​ടു​ന്ന ഓ​ട്ടോ​മേ​റ്റ​ഡ് പെ​രി​ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ്.

ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് നെ​ഫ്രോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Health

സ്‌​ട്രോ​ക്ക്: മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്താം, ചി​കി​ത്സി​ക്കാം

സ്ട്രോ​ക്ക് അ​ഥ​വാ പ​ക്ഷാ​ഘാ​തം അ​ല്ലെ​ങ്കി​ൽ ബ്രെ​യി​ൻ അ​റ്റാ​ക്ക് എ​ന്ന​ത് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം പെ​ട്ടെ​ന്ന് ത​ട​സ​പ്പെ​ടു​ന്ന​തി​നാ​ലോ നി​ല​ച്ച​തി​നാ​ലോ സം​ഭ​വി​ക്കു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണ്.

ലോ​ക​ത്ത് ശ​രാ​ശ​രി മൂ​ന്ന് സെ​ക്ക​ൻ​ഡി​ൽ ഒ​രാ​ൾ​ക്ക് സ്ട്രോ​ക്ക് സം​ഭ​വി​ക്കു​ന്നു എ​ന്ന​താ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. പ്ര​തി​വ​ർ​ഷം 12.2 ദ​ശ​ല​ക്ഷം പേ​ർ​ക്ക് സ്ട്രോ​ക്ക് വ​രു​ന്നു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

25 വ​യ​സി​ന് മു​ക​ളി​ലു​ള്ള നാ​ല് പേ​രി​ൽ ഒ​രാ​ൾ​ക്ക് ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ സ്ട്രോ​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ചി​ല പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്താ​ണ് സ്ട്രോ​ക്ക്

മ​സ്തി​ഷ്‌​ക​ത്തി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം ത​ട​സ​പ്പെ​ടു​ന്ന​താ​ണ് സ്‌​ട്രോ​ക്കി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.

പ്ര​ധാ​ന​മാ​യും ര​ണ്ട് ത​ര​ങ്ങ​ൾ ഉ​ണ്ട്:

ഇ​സ്കെ​മി​ക് സ്ട്രോ​ക്ക് - ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തി​നാ​ലോ കൊ​ഴു​പ്പ​ടി​ഞ്ഞ​തി​നാ​ലോ ധ​മ​നി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന ത​ട​സ​മാ​ണ് ഇ​തി​ന് കാ​ര​ണം (70 - 80 ശ​ത​മാ​നം കേ​സു​ക​ൾ).

ഹെ​മ​റാ​ജി​ക് സ്ട്രോ​ക്ക് - മ​സ്തി​ഷ്ക​ത്തി​ലെ ര​ക്ത​ക്കു​ഴ​ൽ പൊ​ട്ടി ര​ക്ത​സ്രാ​വം സം​ഭ​വി​ക്കു​ന്ന​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന​ത് (20 ശ​ത​മാ​നം കേ​സു​ക​ൾ).

ട്രാ​ൻ​സി​യ​ന്‍റ് ഇ​സ്കെ​മി​ക് അ​റ്റാ​ക്ക് (ടി​എം​എ)

ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം താ​ത്കാ​ലി​ക​മാ​യി കു​റ​യു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ചെ​റി​യ മു​ന്ന​റി​യി​പ്പാ​ണ് ടി​എം​എ.

കൈ​കാ​ലു​ക​ളി​ലെ ത​ള​ർ​ച്ച, മ​ര​വി​പ്പ്, ചു​ണ്ട് കോ​ടു​ന്ന​ത്, അ​ൽ​പ​നേ​രം നീ​ണ്ടു​നി​ൽ​ക്കു​ന്ന സം​സാ​രി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാം.

ഇ​ത് ഭാ​വി​യി​ൽ വ​ലി​യ സ്ട്രോ​ക്കി​ന് മു​മ്പ് ല​ഭി​ക്കു​ന്ന ഒ​രു മു​ന്ന​റി​യി​പ്പാ​യ​തി​നാ​ൽ അ​വ​ഗ​ണി​ക്ക​രു​ത്.

ല​ക്ഷ​ണ​ങ്ങ​ൾ

സാ​ധാ​ര​ണ സ്ട്രോ​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​യ മു​ഖം കോ​ട​ൽ, ബ​ല​ക്ഷ​യം, സം​സാ​രി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് എ​ന്നി​വ അ​ധി​ക​പേ​ർ​ക്കും അ​റി​യു​ന്ന​താ​ണ്.

എ​ന്നാ​ൽ ചി​ല സാ​ധാ​ര​ണ​യ​ല്ലാ​ത്ത ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തെ തി​രി​ച്ച​റി​യു​ന്ന​ത് ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​കും.

  • ക​ഠി​ന​മാ​യ ത​ല​പ്പൊ​ട്ടു​ന്ന​തു​പോ​ലു​ള്ള ത​ല​വേ​ദ​ന
  • ശ​രീ​ര​ത്തി​ന്‍റെ ദി​ശാ​ഭ്ര​മം (disorientation) അ​ല്ലെ​ങ്കി​ൽ ഓ​ർ​മ​ക്കു​റ​വ്
  • അ​പ്ര​തീ​ക്ഷി​ത​മാ​യ ത​ള​ർ​ച്ച
  • പെ​ട്ട​ന്നു​ള്ള കേ​ൾ​വി​ക്കു​റ​വും ചെ​വി​യി​ൽ മൂ​ള​ൽ പോ​ലെ തോ​ന്നു​ന്ന​തും
  • ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട് അ​ല്ലെ​ങ്കി​ൽ ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങു​ന്ന​ത്
  • ശ​രീ​ര​ത്തി​ന് ഉ​ണ്ടാ​കു​ന്ന ബാ​ല​ൻ​സ് പ്ര​ശ്നം (Balance problem)
  • അ​സാ​ധാ​ര​ണ​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ മാ​ന​സി​ക ആ​ശ​യ​ക്കു​ഴ​പ്പം
  • ഈ ​ല​ക്ഷ​ണ​ങ്ങ​ൾ ചെ​റു​താ​യി തോ​ന്നാ​മെ​ങ്കി​ലും അ​വ മ​സ്തി​ഷ്‌​ക​ത്തി​ലെ പ്രാ​രം​ഭ സ്ട്രോ​ക്ക് ല​ക്ഷ​ണ​ങ്ങ​ളാ​യി​രി​ക്കാം.

BE FAST - ല​ക്ഷ​ണ​ങ്ങ​ൾ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യു​ക

സ്ട്രോ​ക്ക് തി​രി​ച്ച​റി​യാ​നും ഉ​ട​ൻ പ്ര​തി​ക​രി​ക്കാ​നു​മാ​യി BE FAST എ​ന്ന പ​ദം ഓ​ർ​ക്കു​ക:

B - Balance: ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ ബാ​ല​ൻ​സ് ന​ഷ്ട​പ്പെ​ട​ൽ

E - Eyes: കാ​ഴ്ച മ​ങ്ങു​ക, ര​ണ്ടാ​യി കാ​ണു​ക

F - Face: മു​ഖം കോ​ട​ൽ

A - Arms: കൈ​കാ​ലു​ക​ൾ​ക്ക് ത​ള​ർ​ച്ച

S - Speech: സം​സാ​രി​കാ​നു​ള്ള ബു​ദ്ധി​മു​ട്ട്

T - Time: സ​മ​യം ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്, ഉ​ട​ൻ ആം​ബു​ല​ൻ​സ് വി​ളി​ക്കു​ക അ​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ക്കു​ക

സ്ട്രോ​ക്കി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ

  • ര​ക്ത​സ​മ്മ​ർ​ദ്ദം (ബി​പി) കൂ​ടു​ന്ന​ത്
  • പ്ര​മേ​ഹം, കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​കാ​ത്ത​ത്
  • പു​ക​വ​ലി, മ​ദ്യ​പാ​നം
  • വ്യാ​യാ​മ​ക്കു​റ​വ്
  • അ​മി​ത​വ​ണ്ണം
  • ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ മൂ​ലം ര​ക്ത​ക്ക​ട്ട ത​ല​ച്ചോ​റി​ലേ​ക്ക് പോ​കു​ന്ന​ത്

സ്ട്രോ​ക്കി​നു​ള്ള അ​ടി​യ​ന്ത​ര ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ: Clot Buster Drug (TPA Injection)

ഇ​സ്കെ​മി​ക് സ്ട്രോ​ക്കി​നു​ള്ള പ്ര​ധാ​ന ചി​കി​ത്സ​യാ​ണി​ത്, സ്ട്രോ​ക്ക് വ​ന്ന 4.5 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ ര​ക്ത​ക്ക​ട്ട അ​ലി​യി​ച്ച് ര​ക്ത​യോ​ട്ടം പു​ന​സ്ഥാ​പി​ക്കാം.

മെ​ക്കാ​നി​ക്ക​ൽ ത്രോം​ബെ​ക്ട​മി: ത​ല​ച്ചോ​റി​ലെ ര​ക്ത​ക്കു​ഴ​ലി​ൽ ക​ത്തീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ര​ക്ത​ക്ക​ട്ട നീ​ക്കം ചെ​യ്യു​ന്ന പ്ര​ക്രി​യ​യാ​ണി​ത്, 6 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചെ​യ്യു​ന്ന​താ​ണ് ഏ​റ്റ​വും ഫ​ല​പ്ര​ദം, എ​ന്നാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലും ചെ​യ്യാ​വു​ന്ന​താ​ണ്.

ഈ ​ചി​കി​ത്സ​യ്ക്കാ​യി ഇന്‍റ​ർ​വെ​ൻ​ഷ​ന​ൽ ന്യൂ​റോ​ള​ജി​സ്റ്റ് ഉ​ള്ള ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​ക്ക​ണം.

സ്ട്രോ​ക്ക് പ്ര​തി​രോ​ധം - ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ൾ

പു​ക​വ​ലി​യും മ​ദ്യ​പാ​ന​വും തീ​ർ​ത്തും ഒ​ഴി​വാ​ക്കു​ക

നി​ത്യ​വ്യാ​യാ​മം - ദി​വ​സ​വും 30 മി​നി​റ്റ് ന​ട​ക്കു​ക

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം - കൊ​ഴു​പ്പു​കു​റ​ഞ്ഞ ഭ​ക്ഷ​ണം, പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും കൂ​ടു​ത​ലാ​യി ഉ​ൾ​പ്പെ​ടു​ത്തു​ക

സ​മ്മ​ർ​ദ്ദം കു​റ​യ്ക്കു​ക

ബി​പി, ഷു​ഗ​ർ, കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​രീ​ക്ഷി​ക്കു​ക

സ്ട്രോ​ക്ക് പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യി ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് ജീ​വ​ൻ ര​ക്ഷി​ക്കാ​നും ജീ​വി​ത നി​ല​വാ​രം പു​ന​സ്ഥാ​പി​ക്കാ​നു​മു​ള്ള പ്ര​ധാ​ന വ​ഴി​യാ​ണ്.

ചെ​റി​യ​തോ അ​ന്യ​മാ​യ​തോ ആ​യ ല​ക്ഷ​ണ​ങ്ങ​ൾ പോ​ലും അ​വ​ഗ​ണി​ക്ക​രു​ത്.

“ബി ​ഫാ​സ്റ്റ്” ഓ​ർ​ക്കു​ക, സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ ജീ​വി​തം ത​ന്നെ ര​ക്ഷി​ക്കും.

ഡോ. ​പാ​ർ​ത്ത​സാ​ര​ഥി .ബി
​ക​ൺ​സ​ൾ​ട്ട​ന്‍റ് - ന്യൂ​റോ​ള​ജി, അ​പ്പോ​ളോ അ​ഡ്‌​ല​ക്‌​സ് ഹോ​സ്പി​റ്റ​ൽ അ​ങ്ക​മാ​ലി

Health

ഡ​യാ​ലി​സി​സ് ചി​കി​ത്സ വീ​ട്ടി​ല്‍ സാ​ധ്യ​മോ?

ഡ​യാ​ലി​സി​സ് ചി​കി​ത്സ​യി​ൽ അ​ല്‍​പം കൂ​ടി ഉ​ത്ത​മ​മാ​യ രീ​തി ഹോം ​ഡ​യാ​ലി​സി​സ് ആ​ണ്, CAPD എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ണ്ടി​ന്യൂ​വ​സ് ആം​ബു​ലേ​റ്റ​റി പെ​രി​ടോ​ണി​യ​ല്‍ ഡ​യാ​ലി​സി​സ്. രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ല്‍ വ​ച്ചു ത​ന്നെ ന​ട​ക്കു​ന്ന ഒ​രു ശു​ദ്ധീ​ക​ര​ണ പ്ര​ക്രി​യ​യാ​ണി​ത്.

ഈ ​പ്ര​ക്രി​യ ന​ട​ക്കു​ന്ന​ത് ഉ​ദ​ര​ത്തി​ന​ക​ത്തു​ള്ള പെ​രി​ട്ടോ​ണി​യ​ല്‍ കാ​വി​റ്റി​യി​ലാ​ണ്. പെ​രി​ട്ടോ​ണി​യം അ​ഥ​വാ പെ​രി​ട്ടോ​ണി​യ​ല്‍ മെം​ബ്രെ​യി​ന്‍ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ഒ​രു നേ​ര്‍​ത്ത സ്ത​രം ഉ​ദ​ര​ഭി​ത്തി​യെ​യും ഉ​ദ​ര​ത്തി​നു​ള്ളി​ല്‍ ഉ​ള്ള അ​വ​യ​വ​ങ്ങ​ളെ​യും പൊ​തി​യു​ന്നു.

ഈ ​സ്ത​രം അ​ര്‍​ഥ പ്ര​വേ​ശ്യ​മാ​ണ് (Semi-permeable). അ​താ​യ​ത് ത​ന്നി​ലൂ​ടെ ചി​ല വ​സ്തു​ക്ക​ളെ മാ​ത്ര​മേ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. അ​നേ​കം ചെ​റു​ദ്വാ​ര​ങ്ങ​ള്‍ ഈ ​സ്ത​ര​ത്തി​ല്‍ ഉ​ണ്ട്. പാ​ഴ് വ​സ്തു​ക്ക​ളെ അ​രി​ച്ചു നീ​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

CAPD ന​ട​പ​ടി​ക്ര​മം

ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് CAPD തു​ട​ങ്ങു​ന്ന​ത്. ഇ​തി​നാ​യി ഒ​രു ട്യൂ​ബ് (CAPD ക​ത്തീ​റ്റ​ര്‍) രോ​ഗി​യു​ടെ ഉ​ദ​ര​ഭി​ത്തി വ​ഴി പെ​രി​ട്ടോ​ണി​യ​ല്‍ കാ​വി​റ്റി​യി​ലേ​ക്ക് ക​ട​ത്തു​ന്നു.

ഇ​തി​നാ​യി മൂ​ന്നു​ത​രം ശ​സ്ത്ര​ക്രി​യ ഉ​ണ്ട്.

1. തു​റ​ന്ന് ശ​സ​ത്ര​ക്രി​യ (Open Surgery)
2. താ​ക്കോ​ല്‍​ദ്വാ​ര ശ​സ്ത്ര​ക്രി​യ (Keyhole Surgery)
3. Bedside ചെ​യ്യു​ന്ന പെ​ര്‍​ക്യൂ​ട്ടേ​നി​യ​സ് ക​ത്തീ​റ്റ​ര്‍ ഇ​ന്‍​സേ​ര്‍​ഷ​ന്‍

ഇ​തി​ല്‍ മൂ​ന്നാ​മ​ത് ഐ.​സി.​യു​വി​ല്‍ വ​ച്ച് നെ​ഫ്രോ​ള​ജി​സ്റ്റ് ത​ന്നെ തൊ​ലി​പ്പു​റം മ​ര​വി​പ്പി​ച്ച് ചെ​യ്യു​ന്ന ല​ളി​ത​മാ​യ ശ​സ്ത്ര​ക്രി​യ​യാ​ണ്. ഇ​ങ്ങ​നെ ചെ​യ്താ​ല്‍ തി​യ​റ്റ​ര്‍ ചി​ല​വും അ​ന​സ്‌​തേ​ഷ്യ​യു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും ഒ​ഴി​വാ​ക്കാ​നാ​കും.

CAPD ക​ത്തീ​റ്റ​ര്‍ ശ​രീ​ര​ത്തി​ല്‍ വ​ച്ചു പി​ടി​പ്പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ഏ​ക​ദേ​ശം പ​ത്തു ദി​വ​സ​ത്തോ​ളം ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് CAPD ചെ​യ്യു​ന്ന​തെ​ങ്ങ​നെ​യെ​ന്നു​ള്ള പ​രി​ശീ​ല​നം നേ​ടേ​ണ്ടി വ​രും. ഇ​തി​നാ​യി നെ​ഫ്രോ​ള​ജി​സും പ​രി​ച​യ സ​മ്പ​ത്തു​ള്ള CAPD ടെ​ക്‌​നീ​ഷ്യ​നും സ​ഹാ​യി​ക്കും.

ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് നെ​ഫ്രോ​ള​ജി​സ്റ്റ്, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

 

Health

ആരോഗ്യം വേണോ? വ​റു​ത്ത​തും പൊ​രി​ച്ച​തും ഒഴിവാക്കിക്കോ

25 വ​യ​സു ക​ഴി​യു​മ്പോഴേ​ക്കും ശ​രീ​ര​വ​ള​ർ​ച്ച പൂ​ർ​ണ​മാ​യി​രി​ക്കും. അ​തു ക​ഴി​ഞ്ഞാ​ൽ എ​ല്ലാ കാ​ര്യ​ത്തി​ലും കു​റ​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണം. വ്യാ​യാ​മം ചെ​യ്യ​ണം.

അ​മി​ത​ഭാ​ര​ത്തി​നു പി​ന്നി​ൽ

ആ​ഹാ​ര​കാ​ര്യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം വേ​ണം. ചെ​റു​പ്പ​ക്കാ​ർ എ​ണ്ണ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. അ​മി​ത​ഭാ​ര​ത്തി​നു​ള​ള പ്ര​ധാ​ന കാ​ര​ണം എ​ണ്ണ​യാ​ണ്. വ​റു​ത്ത​തും പൊ​രി​ച്ച​തും എ​ന്നും ക​ഴി​ക്ക​രു​ത്.

അ​ത്ത​രം ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ ചെ​റു​പ്പ​ത്തി​ലേ പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ സ​ഹാ​യ​കം.

ശു​ദ്ധീ​ക​രി​ച്ച എ​ണ്ണ

ടെ​ക്നോ​ള​ജി(​സാ​ങ്കേ​തി​ക​ത) മെ​ച്ച​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ചും ആ​വ​ശ്യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ചും ആ​ധു​നി​ക​വ​ത്ക​ര​ണം വ​രു​ന്ന​തി​ന​നു​സ​രി​ച്ചും പു​തി​യ പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കും.

റി​ഫൈ​ൻ​ഡ് (ശു​ദ്ധീ​ക​രി​ച്ച) ഫു​ഡ്, പ്രോ​സ​സ് ഫു​ഡ് എ​ന്നി​ങ്ങ​നെ. എ​ണ്ണ​യു​ടെ കാ​ര്യ​ത്തി​ലും അ​തു​ത​ന്നെ സം​ഭ​വി​ക്കു​ന്നു.

ചി​ല​ത​രം എ​ണ്ണ​യു​ടെ ഗ​ന്ധം പ​ല​പ്പോ​ഴും നാം ​ഇ​ഷ്ട​പ്പെ​ടു​ന്ന​താ​വി​ല്ല. അ​പ്പോ​ൾ അ​തു​മാ​റ്റാ​ൻ നാം ​അ​തു ശു​ദ്ധീ​ക​രി​ക്കു​ന്നു. എ​ണ്ണ​യി​ൽ വി​റ്റാ​മി​നു​ക​ളു​ണ്ട്. റി​ഫൈ​ൻ ചെ​യ്യു​ന്പോ​ൾ ചി​ല​തൊ​ക്കെ ന​ഷ്ട​പ്പെ​ടും.

നെ​യ് റോ​സ്റ്റ് പ​തി​വാ​ക്കി​യാ​ൽ ‍?

നെ​യ്യ് സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റാ​ണ്. പാ​ലി​ൽ നി​ന്നു​ള​ള കൊ​ഴു​പ്പ് സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റാ​ണ്(​പൂ​രി​ത​കൊ​ഴു​പ്പ്). അ​തി​നാ​ൽ ബ​ട്ട​റും നെ​യ്യും സാ​ച്ചു​റേ​റ്റ​ഡാ​ണ്. ഇ​വ​യെ​ല്ലാം കൊ​ഴു​പ്പി​ന്‍റെ വി​ഭാ​ഗ​ത്തി​ൽ വ​രു​ന്നു.

അ​തി​നാ​ൽ ദി​വ​സ​വും നെ​യ് റോ​സ്റ്റ് ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മ​ല്ല. ര​ക്ത​ത്തി​ലെ കൊ​ള​സ്ട്രോ​ൾ നി​ല കൂ​ടു​ന്ന​തി​നു പൂ​രി​ത​കൊ​ഴു​പ്പു കാ​ര​ണ​മാ​കു​ന്നു. പൂ​രി​ത​കൊ​ഴു​പ്പ് പ്രാ​യ​മാ​യ​വ​ർ​ക്കാ​ണു ദോ​ഷ​ക​രം.

വി​വ​ര​ങ്ങ​ൾ: ഡോ. ​അ​നി​ത മോ​ഹ​ൻ
നു​ട്രീ​ഷ​ൻ സ്പെ​ഷ​ലി​സ്റ്റ് & ഡ​യ​റ്റ് ക​ൺ​സ​ൾ​ട്ട​ന്‍റ്

Health

മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​ എലിപ്പനി

അ​വ​ര​വ​ര്‍ ത​ന്നെ അ​ല്‍​പം ശ്ര​ദ്ധി​ച്ചാ​ല്‍ എ​ലി​പ്പ​നി​യി​ല്‍ നി​ന്നും ര​ക്ഷ നേ​ടാ​വു​ന്ന​താ​ണ്. മ​ലി​ന​ജ​ല സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്.

ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍, സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി മ​ലി​ന​ജ​ല​വു​മാ​യോ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​വു​മാ​യോ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ക​ഴി​ക്കേ​ണ്ട​താ​ണ്.

ആ​രം​ഭ​ത്തി​ല്‍ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചാ​ല്‍ സ​ങ്കീ​ര്‍​ണ​ത​ക​ളി​ല്‍ നി​ന്നും മ​ര​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കും. അ​തി​നാ​ല്‍ എ​ല്ലാ​വ​രും ശ്ര​ദ്ധിക്കണം.

തൊ​ലി​യി​ലു​ള്ള മു​റി​വു​ക​ളി​ല്‍

എ​ലി, അ​ണ്ണാ​ന്‍, പ​ശു, ആ​ട്, നാ​യ എ​ന്നി​വ​യു​ടെ മൂ​ത്രം, വി​സ​ര്‍​ജ്യം മു​ത​ലാ​യ​വ ക​ല​ര്‍​ന്ന വെ​ള്ള​വു​മാ​യി സ​മ്പ​ര്‍​ക്കം വ​രു​ന്ന​തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്.

തൊ​ലി​യി​ലു​ള്ള മു​റി​വു​ക​ളി​ല്‍ കൂ​ടി​യോ ക​ണ്ണ്, മൂ​ക്ക്, വാ​യ വ​ഴി​യോ രോ​ഗാ​ണു മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു.

കാ​ല്‍​വ​ണ്ണ​യ്ക്ക് വേ​ദ​ന

പെ​ട്ടെ​ന്നു​ണ്ടാ​വു​ന്ന ശ​ക്ത​മാ​യ പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, പേ​ശീ​വേ​ദ​ന, പ​നി​യോ​ടൊ​പ്പം ചി​ല​പ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന വി​റ​യ​ല്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍.

കാ​ല്‍​വ​ണ്ണ​യ്ക്ക് വേ​ദ​ന, ന​ടു​വേ​ദ​ന, ക​ണ്ണി​ന് ചു​വ​പ്പു​നി​റം, മ​ഞ്ഞ​പ്പി​ത്തം, ത്വ​ക്കി​നും ക​ണ്ണു​ക​ള്‍​ക്കും മ​ഞ്ഞ​നി​റ​മു​ണ്ടാ​വു​ക, മൂ​ത്രം മ​ഞ്ഞ നി​റ​ത്തി​ല്‍ പോ​വു​ക എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മു​ണ്ടാ​കാം.

ശ​ക്ത​മാ​യ പ​നി​യോ​ടൊ​പ്പം മ​ഞ്ഞ​പ്പി​ത്തം ഉ​ണ്ടാ​വു​ന്നു​വെ​ങ്കി​ല്‍ എ​ലി​പ്പ​നി ആ​ണോ​യെ​ന്ന് സം​ശ​യി​ക്ക​ണം.

ഡോ​ക്‌​സി​സൈ​ക്ലി​ന്‍ എന്തിന്?

· മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ വ്യ​ക്തി സു​ര​ക്ഷാ ഉ​പാ​ധി​ക​ളാ​യ ക​യ്യു​റ, മു​ട്ട് വ​രെ​യു​ള്ള കാ​ലു​റ, മാ​സ്‌​ക് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.

· വെ​ള്ള​ത്തി​ലി​റ​ങ്ങി​യാ​ല്‍ കൈ​യ്യും കാ​ലും സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ന​ന്നാ​യി ക​ഴു​കേ​ണ്ട​താ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ ക​ളി​ക്കാ​നോ കു​ളി​ക്കാ​നോ പാ​ടി​ല്ല

· എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നാ​യി മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ര്‍​ക്കം വ​രു​ന്ന കാ​ല​യ​ള​വി​ല്‍ ഡോക്ടറുടെ നിർദേശപ്രകാരം പ​ര​മാ​വ​ധി ആ​റാ​ഴ്ച​ത്തേ​ക്ക് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ഡോ​ക്‌​സി​സൈ​ക്ലി​ന്‍
ഗു​ളി​ക 200 മി​ല്ലീ​ഗ്രാം (100 മി​ല്ലിഗ്രാ​മി​ന്‍റെ ര​ണ്ട് ഗു​ളി​ക) ക​ഴി​ക്കണം.

സ്വയംചികിത്സ ഒഴിവാക്കാം

· എ​ലി​പ്പ​നി​യു​ടെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍​ത​ന്നെ, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

· യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ്വ​യം ചി​കി​ത്സ പാ​ടി​ല്ല.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

സ്പോ​ണ്ടി​ലോ​സി​സ്

കൂ​ടു​ത​ൽ ജോ​ലി ചെ​യ്യു​മ്പോ​ൾ ക​ഴു​ത്തി​ലെ പേ​ശി​ക​ളി​ൽ വ​ലി​ഞ്ഞ​മു​റു​ക്കം തോ​ന്നാ​റു​ണ്ടോ? രാ​വി​ലെ ഉ​ണ​ർ​ന്ന് എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ ക​ഴു​ത്തി​ൽ പി​ടി​ത്ത​വും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ടോ? ഏ​തെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ ക​ഴു​ത്തി​ൽ പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ടോ? എ​ങ്കി​ൽ ശ്ര​ദ്ധി​ക്കു​ക! ഇ​താ​ണ് "സ്പോ​ണ്ടി​ലോ​സി​സ്'.

ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ല. ഈ ​വേ​ദ​ന​യു​മാ​യി ജീ​വി​ത​കാ​ലം മു​ഴു​വ​നും ക​ഴി​യേ​ണ്ടി വ​രി​ക​യും ഇ​ല്ല. പു​തി​യ അ​റി​വു​ക​ൾ അ​നു​സ​രി​ച്ചു​ള്ള ചി​കി​ത്സ വ​ള​രെ ല​ളി​ത​മാ​ണ്. ഒ​പ്പം ഫ​ല​പ്ര​ദ​വും. ന​ട്ടെ​ല്ലി​ലെ ക​ശേ​രു​ക്ക​ൾ, ഡി​സ്കു​ക​ൾ എ​ന്നി​വ​യു​ടെ ധ​ർ​മ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന കു​റ​വു​ക​ളു​ടെ ഫ​ല​മാ​യി​ട്ടാ​ണ് ക​ഴു​ത്തി​നു പി​ന്നി​ൽ വേ​ദ​ന ഉ​ണ്ടാ​കു​ന്ന​ത്.

ഈ ​വേ​ദ​ന വ​രു​ന്ന​തു​വ​രെ ആ​രും ക​ഴു​ത്തി​നെ​ക്കു​റി​ച്ചോ ക​ഴു​ത്തി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള വേ​ദ​ന​യെ​ക്കു​റി​ച്ചോ ആ​ലോ​ചി​ക്കാ​റി​ല്ല. ആ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ക്കാ​ൻ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു സ്ഥ​ലം മാ​ത്ര​മാ​യാ​ണ് ക​ഴു​ത്തി​നെ എ​ല്ല​വ​രും ക​ണ​ക്കാ​ക്കാ​റു​ള്ള​ത്.

ശ​രി​യ​ല്ലാ​ത്ത പൊ​സി​ഷ​നി​ൽ ഉ​ള്ള ഇ​രി​പ്പും കി​ട​പ്പും, പൊ​ണ്ണ​ത്ത​ടി, മാ​ന​സി​ക സം​ഘ​ർ​ഷം, അ​പ​ക​ട​ങ്ങ​ൾ എ​ന്നീ ഘ​ട​ക​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ശ​രി​യാ​യ കാ​ര​ണ​ങ്ങ​ൾ. ക​മ്പ്യൂ​ട്ട​റി​നു മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ൾ മു​ന്നോ​ട്ടു​വ​ള​ഞ്ഞ് ഒ​രേ ഇ​രി​പ്പ് ഇ​രി​ക്കു​ന്ന​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ സ്പോ​ണ്ടി​ലോ​സി​സ് കൂ​ടു​ത​ൽ പേ​രി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​തി​ന് ഒ​രു കാ​ര​ണ​മാ​ണ്.

ന​ട്ടെ​ല്ലി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന ഭാ​ഗ​മാ​ണു ക​ഴു​ത്ത്. കൂ​ടാ​തെ ത​ല താ​ങ്ങി​നി​ർ​ത്തു​ന്ന​തും ക​ഴു​ത്താ​ണ്. പ്രാ​യം കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട്ടെ​ല്ലി​ൽ സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് സെ​ർ​വി​ക്ക​ൽ സ്പോ​ണ്ടി​ലോ​സി​സി​നും കാ​ര​ണ​മാ​കു​ന്ന​ത്.

ആ​ദ്യ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന രോ​ഗ​ല​ക്ഷ​ണം ക​ഴു​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ഒ​രു ത​രം വ​ലി​ഞ്ഞു​മു​റു​ക്കം ആ​യി​രി​ക്കും. പി​ന്നെ വേ​ദ​ന ഉ​ണ്ടാ​കും. രോ​ഗ​ത്തി​ന്‍റെ പൂ​ർ​ണ ല​ക്ഷ​ണം എ​ന്ന​ത് ക​ഴു​ത്തി​ലെ പേ​ശി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന വ​ലി​ഞ്ഞു​മു​റു​ക്ക​വും വേ​ദ​ന​യു​മാ​ണ്.

പി​ന്നീ​ട് അ​ത് മി​ന്ന​ൽ പോ​ലു​ള്ള വേ​ദ​ന​യും കൈ​യി​ലേ​ക്കു വ്യാ​പി​യ്ക്കു​ന്ന ക​ഴ​പ്പും മ​ര​വി​പ്പു​മാ​കും. ഈ ​ക​ഴ​പ്പും വേ​ദ​ന​യും മ​ര​വി​പ്പു​മെ​ല്ലാം കൂ​ടു​ത​ൽ പേ​രി​ലും ഏ​തെ​ങ്കി​ലും ഒ​രു വ​ശ​ത്താ​യി​രി​ക്കും അ​നു​ഭ​വ​പ്പെ​ടു​ക.

ക്ര​മേ​ണ ക​ഴ​പ്പും വേ​ദ​ന​യും മ​ര​വി​പ്പും അ​നു​ഭ​വ​പ്പെ​ടു​ന്ന കൈ​യി​ലെ വി​ര​ലു​ക​ൾ​ക്ക് ശേ​ഷി കു​റ​യു​ന്ന​പോ​ലെ തോ​ന്നും. ഒ​പ്പം ത​ല​വേ​ദ​ന, ത​ല​യ്ക്ക് ഭാ​രം എ​ന്നി​വ​യും ക​ണ്ടെ​ന്നു വ​രാം. പ്രാ​യം കൂ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​സ്ഥി​സ​ന്ധി​ക​ളു​ടെ ധ​ർ​മ​ങ്ങ​ൾ ക്ഷ​യി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഇ​തു​ണ്ടാ​കു​ന്ന​ത്.

നീ​ർ​ക്കെ​ട്ടും കൂ​ടി​യാ​കു​മ്പോ​ൾ ഗു​രു​ത​ര​മാ​കു​ക​യും ചെ​യ്യു​ന്ന സ്പോ​ണ്ടി​ലോ​സി​സ് അ​ട​ക്ക​മു​ള്ള സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ പു​തി​യ അ​റി​വു​ക​ൾ പ്ര​കാ​രം ചി​കി​ത്സി​ച്ചാ​ൽ വ​ള​രെ വേ​ഗം സൗ​ഖ്യം ല​ഭി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393

Health

കൊഴുപ്പു കുറഞ്ഞ ആഹാരം ശീലമാക്കാം

കൂ​ടു​ത​ൽ കൊ​ഴു​പ്പു​ക​ൾ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ഹാ​ര​ം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​ത് ക​ര​ളി​ന്‍റെ ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും. മ​ദ്യം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തും പു​ക​യി​ല പോ​ലു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്നതും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

കരളിന്‍റെ ആരോഗ്യം തകരുന്ന വഴികൾ

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഹെ​പ്പ​റ്റൈ​റ്റി​സ് ബി ​വൈ​റ​സു​ക​ൾ, മ​ദ്യ​പാ​നം, മ​റ്റു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ​യി​ലൂ​ടെയാ​ണ് കൂ​ടു​ത​ൽ പേ​രി​ലും ക​ര​ളി​ന്‍റെ ആ​രോ​ഗ്യം ത​ക​രു​ന്ന​തും രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​തും.

ജ​നി​ത​ക രോ​ഗ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യും ചി​ല​ർ ചി​ല​പ്പോ​ൾ ക​ര​ൾ രോ​ഗി​ക​ൾ ആ​കാ​റു​ണ്ട്.

ക​ര​ൾ​വീ​ക്കം അ​ഥ​വാ സി​റോ​സി​സ്

ക​ര​ളി​ലു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​യി സ​ങ്കീ​ർ​ണ​ത​ക​ൾ നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് ക​ര​ൾ​വീ​ക്കം അ​ഥ​വാ സി​റോ​സി​സ്. ഈ ​ഘ​ട്ട​ത്തി​ൽ എ​ത്തു​ന്ന​വ​രി​ലാ​ണ് ഇ​പ്പോ​ൾ ക​ര​ൾ മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത്.

ക​ര​ളി​ലെ കോ​ശ​ങ്ങ​ൾ​ക്ക് സാ​ര​മാ​യി നാ​ശം സം​ഭ​വി​ക്കു​ക​യും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ക​ര​ളി​ന് വീ​ക്ക​വും ചി​ല​പ്പോ​ൾ പ​ഴു​പ്പും ഉ​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് സി​റോ​സി​സ്.

വിഷാംശം പുറത്തു കളയാനാകാതെ...

ക​ര​ളി​ന് ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രു​മ്പോ​ൾ ശ​രീ​ര​ത്തി​ലെ വി​ഷാം​ശ​ങ്ങ​ളെ പു​റ​ത്തു ക​ള​യാ​ൻ ക​ഴി​യാ​താ​വും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ശ​രീ​ര​ത്തി​ലെ ജൈ​വ രാ​സ പ്ര​ക്രി​യ​ക​ൾ താ​ളം തെ​റ്റാ​നി​ട​യാ​കു​ന്നു.

അ​തി​ന്‍റെ ഫ​ല​മാ​യി സം​ഭ​വി​ക്കു​ന്ന സ​ങ്കീ​ർ​ണ​ത​ക​ൾ മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് എ​ങ്കി​ൽ രോ​ഗി​യു​ടെ ബോ​ധം ക്ര​മേ​ണ ഇ​ല്ലാ​താ​കു​ക​യും മ​ര​ണം വ​രെ സം​ഭ​വി​ക്കു​ക​യും ചെ​യ്യും.

രോഗനിർണയം

വ​യ​റി​നു മു​ക​ളി​ൽ വ​ല​ത് വ​ശ​ത്ത് കൈ​പ്പ​ത്തി കൊ​ണ്ട് അ​മ​ർ​ത്തി നോ​ക്കി​യാ​ൽ ക​ര​ളി​ൽ വീ​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും. മു​ൻ​കാ​ല​ങ്ങ​ളി​ൽ അ​ത് പ​രി​ശോ​ധ​ന​യു​ടെ ഒ​രു പ്ര​ധാ​ന ഭാ​ഗം ആ​യി​രു​ന്നു.

ഇ​പ്പോ​ൾ അ​ൾ​ട്രാ​സൗ​ണ്ട്‌ സ്കാ​നിം​ഗ്, ലി​വ​ർ ഫം​ഗ്ഷ​ൻ പ​രി​ശോ​ധ​ന എ​ന്നി​വ​യി​ലൂ​ടെ രോ​ഗ​നി​ർ​ണ​യം വ​ള​രെ വ്യ​ക്ത​ത​യോ​ടെ​യും വേ​ഗ​ത്തി​ലും സാ​ധി​ക്കു​ന്നു​ണ്ട്.

അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന

ക​ര​ളി​ന് രോ​ഗ​മു​ണ്ടോ എ​ന്നു സം​ശ​യം തോ​ന്നി​യാ​ൽ ആ​ദ്യ​മേ ത​ന്നെ രോ​ഗി​യു​ടെ ര​ക്തം, മൂ​ത്രം എ​ന്നി​വ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. അ​തോ​ടൊ​പ്പം അ​ൾ​ട്രാ​സൗ​ണ്ട് പ​രി​ശോ​ധ​ന​യും ആ​കാ​വു​ന്ന​താ​ണ്.

മദ്യപാനം ഉപേക്ഷിക്കാം

ചി​കി​ത്സ​യു​ടെ ആ​ദ്യ ഭാ​ഗ​മാ​യി, മ​ദ്യം കു​ടി​ക്കു​ന്ന​വ​ർ ആ ​ശീ​ലം ഉ​പേ​ക്ഷി​ക്കാ​ൻ ത​യാ​റാ​ക​ണം. ആ​ഹാ​രം, ശ​രി​യാ​യ രീ​തി​യി​ൽ... ഡോ​ക്ട​ർ പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് ക്ര​മീ​ക​രി​ക്കു​ക​യും വേ​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393

Health

ശ്വാ​സ​കോ​ശ കാ​ൻ​സ​ർ: പു​ക​വ​ലി മാ​ത്ര​മ​ല്ല വി​ല്ല​ൻ

ലോ​ക​ത്ത് കാ​ൻ​സ​ർ മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​മ​താ​ണ് ശ്വാ​സ​കോ​ശ കാ​ൻ​സ​റി​ന്‍റെ സ്ഥാ​നം. ശ്വാ​സ​കോ​ശ കാ​ൻ​സ​ർ എ​ന്നാ​ൽ പു​ക​വ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു പൊ​തു​വെ ധ​രി​ച്ചി​രു​ന്ന​ത്.

പു​ക​വ​ലി ത​ന്നെ​യാ​ണ് ഈ ​രോ​ഗം വ​രാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ൽ, പു​ക​വ​ലി​ക്കാ​ത്ത​വ​ർ​ക്കും ശ്വാ​സ​കോ​ശ കാ​ൻ​സ​ർ കൂ​ടു​ന്ന​താ​യി പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

രോ​ഗ​ശൈ​ലി​യി​ലെ പു​തി​യ മാ​റ്റ​വും പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളി​ലെ ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തി​ന്‍റെ വ​ർ​ധ​ന​വും വ്യ​ക്ത​മാ​ക്കു​ന്ന​ത് അ​ടി​യ​ന്തി​ര രോ​ഗ​നി​ർ​ണ​യ​ത്തി​ന്‍റെ​യും ചി​ക​ത്സ​യു​ടെ​യും ആ​വ​ശ്യ​ക​ത​യാ​ണ്.

സി​ഗ​ര​റ്റ് ഒ​ന്നു​പോ​ലും തൊ​ടാ​ത്ത​വ​രി​ലും പു​ക​യു​മാ​യി അ​ധി​കം സ​മ്പ​ർ​ക്കം വ​രാ​ത്ത​വ​രി​ലും പോ​ലും ശ്വാ​സ​കോ​ശ കാ​ൻ​സ​ർ കൂ​ടി​വ​രു​ന്ന​ത് കാ​ണു​ന്നു​ണ്ട്. ഈ ​മാ​റ്റം സ്ത്രീ​ക​ളി​ലാ​ണ് കൂ​ടു​ത​ൽ പ്ര​ക​ട​മാ​യി കാ​ണു​ന്ന​ത്.

രോ​ഗ​കാ​ര​ണ​ങ്ങ​ളി​ൽ വ​ന്ന മാ​റ്റം - പു​ക​വ​ലി​ക്കു​മ​പ്പു​റം

പു​ക​വ​ലി അ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്താ​ണ് ഈ ​ആ​ശ​ങ്കാ​ജ​ന​ക​മാ​യ പ്ര​വ​ണ​ത​യ്ക്ക് പി​ന്നി​ൽ? ഇ​തി​ന് പ​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. ന​മ്മു​ടെ ചു​റ്റു​പാ​ടു​ക​ളും ജ​നി​ത​ക​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും ജീ​വി​ത​രീ​തി​യു​മെ​ല്ലാം ഇ​തി​ൽ പ്ര​ധാ​ന​മാ​ണ്.

<b>വാ​യു മ​ലി​നീ​ക​ര​ണം - നി​ശ​ബ്ദ​നാ​യ കൊ​ല​യാ​ളി:</b> ന​മ്മു​ടെ ന​ഗ​ര​ങ്ങ​ളി​ൽ വാ​യു മ​ലി​നീ​ക​ര​ണം ഒ​രു വ​ലി​യ പ്ര​ശ്ന​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ, ഫാ​ക്ട​റി​ക​ൾ, പാ​ഴ് വ​സ്തു​ക്ക​ൾ ക​ത്തി​ക്കു​ന്ന​ത് എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാം പു​റ​ത്തു​വ​രു​ന്ന ചെ​റി​യ ക​ണി​ക​ക​ൾ (PM2.5) ന​മ്മു​ടെ ശ്വാ​സ​കോ​ശ​ത്തി​നു​ള്ളി​ലേ​ക്ക് ക​ട​ന്ന് കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്നു.

ഇ​ത് പി​ന്നീ​ട് കാ​ൻ​സ​റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. പു​ക ശ്വ​സി​ക്കു​ന്ന​വ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും ഇ​ത് ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​ണ്.

സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് സ്മോ​ക്ക് - അ​ദൃ​ശ്യ ഭീ​ഷ​ണി: നേ​രി​ട്ടു​ള്ള പു​ക​വ​ലി മാ​ത്ര​മ​ല്ല, മ​റ്റൊ​രാ​ൾ പു​ക​വ​ലി​ക്കു​മ്പോ​ൾ അ​ടു​ത്തി​രി​ക്കു​ന്ന​ത് പോ​ലും അ​പ​ക​ട​ക​ര​മാ​ണ്. പു​ക​വ​ലി​ക്കാ​രോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​ലി​യ അ​പ​ക​ട​ത്തി​ലാ​ണ്.

പ​ല ഇ​ന്ത്യ​ൻ വീ​ടു​ക​ളി​ലും അ​ടു​പ്പി​ൽ നി​ന്നു​ള്ള പു​ക പോ​ലു​ള്ള​വ ഈ ​അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

റ​ഡോ​ൺ വാ​ത​കം: മ​ണ​മോ നി​റ​മോ ഇ​ല്ലാ​ത്ത ഒ​രു റേ​ഡി​യോ​ആ​ക്ടീ​വ് വാ​ത​ക​മാ​ണി​ത്. മ​ണ്ണി​ൽ നി​ന്നും പാ​റ​ക​ളി​ൽ നി​ന്നും ഇ​ത് വീ​ടു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ഇ​തി​നെ​ക്കു​റി​ച്ച് പ​ല​യി​ട​ത്തും അ​വ​ബോ​ധം കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യി​ൽ ഇ​ത് അ​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നി​ല്ല.

റ​ഡോ​ൺ വാ​ത​ക​വു​മാ​യി ദീ​ർ​ഘ​കാ​ലം സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​ത് ശ്വാ​സ​കോ​ശ കാ​ൻ​സ​റി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും, പ്ര​ത്യേ​കി​ച്ചും പു​ക​വ​ലി​ക്കാ​ത്ത​വ​രി​ൽ.

ജ​നി​ത​ക​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ: ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ ജീ​നു​ക​ൾ​ക്കും ഈ ​രോ​ഗ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു. എ​പി​ഡെ​ർ​മ​ൽ ഗ്രോ​ത്ത് ഫാ​ക്ട​ർ റി​സ​പ്റ്റ​ർ (EGFR) മ്യൂ​ട്ടേ​ഷ​നു​ക​ൾ പോ​ലു​ള്ള ചി​ല ജീ​ൻ മാ​റ്റ​ങ്ങ​ൾ പു​ക​വ​ലി​ക്കാ​ത്ത ശ്വാ​സ​കോ​ശ കാ​ൻ​സ​ർ രോ​ഗി​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് ഏ​ഷ്യ​ൻ സ്ത്രീ​ക​ളി​ൽ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.

ഈ ​മാ​റ്റ​ങ്ങ​ൾ കോ​ശ​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​വു​ക​യും ട്യൂ​മ​റാ​യി മാ​റു​ക​യും ചെ​യ്യാം. എ​ന്നാ​ൽ, ഇ​ത്ത​രം ജ​നി​ത​ക മാ​റ്റ​ങ്ങ​ളു​ള്ള കാ​ൻ​സ​റി​ന് പ്ര​ത്യേ​ക​ത​രം മ​രു​ന്നു​ക​ൾ ഫ​ല​പ്ര​ദ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ നേ​ര​ത്തെ ഇ​ത് ക​ണ്ടെ​ത്തേ​ണ്ട​ത് പ്ര​ധാ​ന​മാ​ണ്.

തൊ​ഴി​ൽ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ: ജോ​ലി​സ്ഥ​ല​ത്ത് ആ​സ്ബ​റ്റോ​സ്, ഡീ​സ​ൽ പു​ക, സി​ലി​ക്ക, ചി​ല രാ​സ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​ത് പു​ക​വ​ലി​ക്കാ​ത്ത​വ​രി​ലും ശ്വാ​സ​കോ​ശ കാ​ൻ​സ​ർ വ​രാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കാം.

ശ്വാ​സ​കോ​ശ കാ​ൻ​സ​ർ ഭീ​തി സ്ത്രീ​ക​ളി​ലേ​ക്ക്: മാ​റു​ന്ന ക​ണ​ക്കു​ക​ൾ

മു​മ്പ് പു​രു​ഷ​ന്മാ​രി​ലാ​യി​രു​ന്നു ശ്വാ​സ​കോ​ശ കാ​ൻ​സ​ർ കൂ​ടു​ത​ൽ ക​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ നി​ന്നും മ​റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സ്ത്രീ​ക​ളി​ലും അ​തും പു​ക​വ​ലി​ക്കാ​ത്ത​വ​രി​ലും ചെ​റു​പ്പ​ക്കാ​രി​ലും ഈ ​രോ​ഗം കൂ​ടു​ന്ന​താ​യി കാ​ണു​ന്നു.

ശ്വാ​സ​കോ​ശ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടെ ക​ണ​ക്കു​ക​ളി​ൽ പു​രു​ഷ​ന്മാ​രി​ലാ​ണ് ഈ ​അ​വ​സ്ഥ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് എ​ങ്കി​ലും സ്ത്രീ​ക​ളി​ലെ ഈ ​വ​ർ​ധ​ന​വ് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.

പു​ക ഏ​ൽ​ക്കു​ന്ന​ത്, അ​ടു​ക്ക​ള​യി​ലെ പു​ക, എ​പി​ഡെ​ർ​മ​ൽ ഗ്രോ​ത്ത് ഫാ​ക്ട​ർ റി​സ​പ്റ്റ​ർ (EGFR) പോ​ലു​ള്ള ചി​ല ജ​നി​ത​ക​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ഇ​തി​ന് കാ​ര​ണ​മാ​കാം.

അ​ഡി​നോ​കാ​ർ​സി​നോ​മ എ​ന്ന ശ്വാ​സ​കോ​ശ കാ​ൻ​സ​ർ പു​ക​വ​ലി​ക്കാ​ത്ത സ്ത്രീ​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രാ​റു​ണ്ട്.

നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത

ശ്വാ​സ​കോ​ശ കാ​ൻ​സ​റി​ന്‍റെ ഒ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി, പ്ര​ത്യേ​കി​ച്ചും പു​ക​വ​ലി​ക്കാ​ത്ത​വ​രി​ൽ, രോ​ഗം ഗു​രു​ത​ര​മാ​യ​തി​ന് ശേ​ഷം മാ​ത്ര​മേ പ​ല​പ്പോ​ഴും ല​ക്ഷ​ണ​ങ്ങ​ൾ കാ​ണാ​റു​ള്ളൂ എ​ന്ന​താ​ണ്.

അ​പ്പോ​ഴേ​ക്കും ചി​കി​ത്സാ സാ​ധ്യ​ത​ക​ൾ കു​റ​വാ​യി​രി​ക്കും. അ​തു​കൊ​ണ്ടാ​ണ് നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം പ​ര​മ​പ്ര​ധാ​ന​മാ​കു​ന്ന​ത്.

പു​ക​വ​ലി​ക്കാ​ത്ത ആ​ളാ​ണെ​ങ്കി​ൽ പോ​ലും ശ്ര​ദ്ധി​ക്കേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ൾ:

മാ​റാ​ത്ത ചു​മ: കു​റേ ആ​ഴ്ച​ക​ളാ​യി മാ​റാ​തെ നി​ൽ​ക്കു​ന്ന​തോ കൂ​ടു​ത​ൽ മോ​ശ​മാ​കു​ന്ന​തോ ആ​യ ചു​മ.

ശ്വാ​സം​മു​ട്ട്: കാ​ര​ണം വ്യ​ക്ത​മ​ല്ലാ​ത്ത ശ്വാ​സം​മു​ട്ട്, പ്ര​ത്യേ​കി​ച്ച് ചെ​റി​യ ജോ​ലി​ക​ൾ ചെ​യ്യു​മ്പോ​ൾ പോ​ലും.

നെ​ഞ്ചു​വേ​ദ​ന: മാ​റാ​തെ നി​ൽ​ക്കു​ന്ന നെ​ഞ്ചു​വേ​ദ​ന, പ്ര​ത്യേ​കി​ച്ച് ആ​ഴ​ത്തി​ൽ ശ്വാ​സ​മെ​ടു​ക്കു​മ്പോ​ഴോ ചു​മ​യ്ക്കു​മ്പോ​ഴോ ചി​രി​ക്കു​മ്പോ​ഴോ വേ​ദ​ന കൂ​ടു​ന്നു​ണ്ടെ​ങ്കി​ൽ.

കാ​ര​ണ​മി​ല്ലാ​തെ ഭാ​രം കു​റ​യു​ന്ന​ത്: പെ​ട്ടെ​ന്ന് ശ​രീ​ര​ഭാ​രം കു​റ​യു​ന്ന​ത്.

ക്ഷീ​ണം: വി​ശ്ര​മി​ച്ചാ​ലും മാ​റാ​ത്ത അ​മി​ത​മാ​യ ക്ഷീ​ണം.

ശ​ബ്ദ​ത്തി​ലെ മാ​റ്റം: ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ൽ നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​ബ്ദ​ത്തി​ലെ വ്യ​ത്യാ​സം.

തു​ട​ർ​ച്ച​യാ​യ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ: ഇ​ട​യ്ക്കി​ടെ ബ്രോ​ങ്കൈ​റ്റി​സോ ന്യൂ​മോ​ണി​യ​യോ വ​രു​ന്ന​ത്.

ചു​മ​ച്ച് ര​ക്തം വ​രു​ന്ന​ത്: ഇ​ത് വ​ള​രെ ഗൗ​ര​വ​മു​ള്ള ഒ​രു ല​ക്ഷ​ണ​മാ​ണ്, ഉ​ട​ൻ ത​ന്നെ ഡോ​ക്ട​റെ കാ​ണ​ണം.

ചെ​സ്റ്റ് എ​ക്സ്-​റേ പോ​ലു​ള്ള സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക​ൾ​ക്ക് എ​ല്ലാ​യ്പ്പോ​ഴും ആ​ദ്യ​ഘ​ട്ട​ത്തി​ലെ കാ​ൻ​സ​ർ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞെ​ന്ന് വ​രി​ല്ല.

എ​ന്നാ​ൽ, ലോ-​ഡോ​സ് ക​മ്പ്യൂ​ട്ട​ഡ് ടോ​മോ​ഗ്ര​ഫി (LDCT) സ്കാ​നു​ക​ൾ പോ​ലു​ള്ള നൂ​ത​ന പ​രി​ശോ​ധ​ന​ക​ൾ ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ആ​ളു​ക​ൾ​ക്ക് ഒ​രു നി​ർ​ണാ​യ​ക​മാ​ണ്.

എ​ല്ലാ പു​ക​വ​ലി​ക്കാ​ത്ത​വ​ർ​ക്കും LDCT സ്ക്രീ​നിം​ഗ് നി​ർ​ബ​ന്ധ​മ​ല്ലെ​ങ്കി​ലും മു​ക​ളി​ൽ പ​റ​ഞ്ഞ ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ളോ അ​പ​ക​ട​സാ​ധ്യ​ത​ക​ളോ ഉ​ണ്ടെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ രോ​ഗ വി​ദ​ഗ്ധ​നു​മാ​യി (പ​ൾ​മ​ണോ​ള​ജി​സ്റ്റ്) സം​സാ​രി​ക്കു​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്.

ശ്വാ​സ​കോ​ശ കാ​ൻ​സ​റി​നെ​തി​രേ ഒ​രു​മി​ക്കാം: ചെ​യ്യേ​ണ്ട​ത് എ​ന്തെ​ല്ലാം?

പൊ​തു​ജ​ന​ങ്ങ​ളെ പ​ഠി​പ്പി​ക്കു​ക: ശ്വാ​സ​കോ​ശ കാ​ൻ​സ​ർ എ​ന്ന​ത് പു​ക​വ​ലി​ക്കാ​ർ​ക്ക് മാ​ത്ര​മു​ള്ള രോ​ഗ​മ​ല്ലെ​ന്ന് എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​ക.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം: വാ​യു മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും ശു​ദ്ധ​മാ​യ ഊ​ർ​ജ്ജ സ്രോ​ത​സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക.

പു​ക​വ​ലി നി​ർ​ത്ത​ലാ​ക്ക​ലും സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് പു​ക ല​ഘൂ​ക​ര​ണ​വും:</b> പു​ക​വ​ലി​ക്കെ​തി​രേ​യു​ള്ള ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ തു​ട​രു​ക​യും പു​ക​ര​ഹി​ത ചു​റ്റു​പാ​ടു​ക​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക.

<b>നേ​ര​ത്തെ​യു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ:</b> സൂ​ക്ഷ്മ​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും സ​മ​യ​ബ​ന്ധി​ത​മാ​യി വൈ​ദ്യ​സ​ഹാ​യം തേ​ടാ​നും വ്യ​ക്തി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക.

ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശോ​ധ​ന: ജ​നി​ത​ക​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളോ അ​ല്ലെ​ങ്കി​ൽ പ​രി​സ്ഥി​തി​യി​ൽ നി​ന്നു​ള്ള വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​ക​ളോ ഉ​ള്ള​വ​ർ​ക്ക്, ശ്വാ​സ​കോ​ശ രോ​ഗ വി​ദ​ഗ്ധ​നു​മാ​യി സം​സാ​രി​ച്ച് ത​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന് ച​ർ​ച്ച ചെ​യ്യേ​ണ്ട​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്.

ശ്വാ​സ​കോ​ശ കാ​ൻ​സ​ർ ഒ​രു വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. എ​ന്നാ​ൽ കൂ​ടു​ത​ൽ അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​ലൂ​ടെ​യും മു​ൻ​കൂ​ട്ടി​യു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും പു​തി​യ ചി​കി​ത്സാ​രീ​തി​ക​ളി​ലൂ​ടെ​യും രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്താ​നും രോ​ഗി​യു​ടെ അ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും.

നി​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ​ങ്ങ​ൾ വ​ള​രെ വി​ല​പ്പെ​ട്ട​താ​ണ്. ന​മു​ക്ക് അ​വ​യെ സം​ര​ക്ഷി​ക്കാ​ൻ ഒ​രു​മി​ച്ച് നി​ൽ​ക്കാം.

ഡോ. ​അ​സീ​സ്
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്, പ​ൾ​മ​ണോ​ള​ജി,
അ​പ്പോ​ളോ അ​ഡ്‌​ല​ക്സ് ഹോ​സ്പി​റ്റ​ൽ അ​ങ്ക​മാ​ലി

Health

ക​ര​ൾ​രോ​ഗം അ​റി​യാ​ൻ വൈ​കു​ന്ന​ത്...

ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്ര​ന്ഥി​യും ഏ​റ്റ​വും വ​ലി​യ ആ​ന്ത​രി​കാ​വ​യ​വ​വും അ​യ്യാ​യി​ര​ത്തി​ൽ കൂ​ടു​ത​ൽ ധ​ർ​മ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഒ​രു സം​വി​ധാ​ന​വു​മാ​ണ് ക​ര​ൾ.

ന​മ്മു​ടെ ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ ര​ണ്ട് ശ​ത​മാ​ന​ത്തോ​ളം ആ​യി​രി​ക്കും ക​ര​ളി​ന്‍റെ ഭാ​രം. വ​യ​റി​നു മു​ക​ളി​ൽ വ​ല​തു വ​ശ​ത്താ​ണ് ക​ര​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്.

അ​സ്വ​സ്ഥ​ത തോ​ന്നി​ല്ല

ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നാ​ശം സം​ഭ​വി​ക്കു​ക​യാ​ണ് എ​ങ്കി​ൽ നാ​ശം സം​ഭ​വി​ച്ച ഭാ​ഗം വീ​ണ്ടും സ്വ​യം നി​ർ​മി​ച്ചെ​ടു​ക്കാ​ൻ ക​ഴി​വു​ള്ള അ​വ​യ​വ​മാ​ണ് ക​ര​ൾ. ക​ര​ളി​ന് രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​പ്പോ​ഴും അ​സ്വ​സ്ഥ​ത​ക​ൾ ഒ​ന്നും തോ​ന്നു​ക​യി​ല്ല.

അ​തു​കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ ക​ര​ൾ രോ​ഗി​ക​ളി​ലും വ്യ​ക്ത​മാ​യ രോ​ഗ​നി​ർ​ണ​യം നേ​ര​ത്തെ ന​ട​ത്താ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത്.

പ്ര​മേ​ഹ​ബാ​ധി​ത​രു​ടെ ശ്ര​ദ്ധ​യ്ക്ക്

ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല നോ​ർ​മ​ലാ​യ അ​വ​സ്ഥ​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ൽ ക​ര​ളി​നു​ള്ള സ്ഥാ​നം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

അ​തു​കൊ​ണ്ടു ത​ന്നെ പ്ര​മേ​ഹ​ത്തി​ന് ചി​കി​ത്സ ചെ​യ്യു​ന്ന​വ​ർ ക​ര​ളി​ന്‍റെ ആ​രോ​ഗ്യം കൂ​ടി ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

രോ​ഗ​ങ്ങ​ളും രോ​ഗാ​ണു​ക്ക​ളും

ക​ര​ളി​ന്‍റെ ആ​രോ​ഗ്യ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ അ​ത് ശ​രീ​ര​ത്തി​ലെ ര​സ​ത​ന്ത്ര​ത്തെ മു​ഴു​വ​നാ​യി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്.

രോ​ഗ​ങ്ങ​ളും രോ​ഗാ​ണു​ക്ക​ളു​മാ​ണ് ക​ര​ളി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​റു​ള്ള​ത്.

പ്ര​തി​രോ​ധ​ശേ​ഷി ത​ക​രും

ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​കു​മ്പോ​ൾ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ശ​രീ​രം മു​ഴു​വ​നും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​ണ്. ഒ​പ്പം, പ്ര​തി​രോ​ധ ശേ​ഷി ത​ക​രു​ക​യും ചെ​യ്യും.

ക​ര​ൾ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ

മ​ഞ്ഞ​പ്പി​ത്തം, വ​യ​ർ വീ​ർ​ക്കു​ക, മ​നം​പു​ര​ട്ട​ൽ, ഛർ​ദി, ശ​രീ​രം മു​ഴു​വ​നും ചൊ​റി​ച്ചി​ൽ, ക്ഷീ​ണം, രോ​മ​ങ്ങ​ൾ കൊ​ഴി​ഞ്ഞ് പോ​കു​ക, ഉ​റ​ക്കം കു​റ​യു​ക, അ​ടി​വ​യ​റ്റി​ൽ വേ​ദ​ന, ശ​രീ​ര​ഭാ​രം കു​റ​യു​ക, വി​ശ​പ്പ് ഇ​ല്ലാ​താ​കു​ക, ശ​രീ​ര​ത്തി​ൽ നീ​ര്, ര​ക്തം ഛർ​ദി​ക്കു​ക എ​ന്നി​വ​യാ​ണ് ക​ര​ളി​ൽ രോ​ഗം ബാ​ധി​ക്കു​മ്പോ​ൾ അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

മ​ഞ്ഞ​പ്പി​ത്തം എ​ന്ന രോ​ഗ​ല​ക്ഷ​ണം

ക​ര​ൾ രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​യി പ​രി​ഗ​ണി​ക്കാ​റു​ള്ള ല​ക്ഷ​ണം മ​ഞ്ഞ​പ്പി​ത്ത​മാ​ണ്. മ​ഞ്ഞ​പ്പി​ത്ത​ത്തെ ഒ​രു രോ​ഗം എ​ന്ന് പ​റ​യു​ന്ന​തി​നേ​ക്കാ​ൾ ഭേ​ദം അ​ത് ഒ​രു രോ​ഗ​ല​ക്ഷ​ണ​മാ​ണ് എ​ന്ന് പ​റ​യു​ന്ന​താ​യി​രി​ക്കും.

ച​ർ​മ​ത്തി​ലും ക​ണ്ണി​ലും മൂ​ത്ര​ത്തി​ലും മ​ഞ്ഞ​നി​റം കാ​ണു​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ​ണം.

ന​വ​ജാ​ത​ശി​ശു​ക്ക​ളി​ൽ

ക​ര​ളി​ന് വ​ള​ർ​ച്ച കു​റ​വു​ള്ള ന​വ​ജാ​ത ശി​ശു​ക്ക​ളി​ൽ ഒ​രു​ത​രം മ​ഞ്ഞ​നി​റം കാ​ണാ​റു​ണ്ട്. ഇ​ത് അ​ത്ര ഭ​യാ​ന​ക​മ​ല്ല.

എ​ന്നാ​ലും കു​ട്ടി​യെ പ​രി​ച​രി​ക്കു​ന്ന​വ​ർ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി അ​നു​സ​രി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ - 9846073393

Health

സോ​റി​യാ​സി​സ് പ​ക​രു​മോ?

സോ​റി​യാ​സി​സ് ബാ​ധി​ത​ർ​ക്ക് അ​പ​ക​ർ​ഷ ബോ​ധം വേ​ണ്ട. ഇ​തു മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രി​ല്ല. എ​ങ്കി​ലും, ഇ​തു രോ​ഗി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​കാ​വ​സ്ഥ ഭീ​ക​ര​മാ​ണ്.

രോ​ഗ​ത്തെ ഭ​യ​ക്കു​ന്തോ​റും വെ​റു​ക്കു​ന്തോ​റും ഇ​തു കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യും. നി​ങ്ങ​ളു​ടെ കു​ഴ​പ്പം കൊ​ണ്ടു വ​ന്ന​ത​ല്ല രോ​ഗം എ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കു​ക.

സോ​പ്പി​ന്‍റെ ഉ​പ​യോ​ഗം...

  • ശ​രീ​ര​ത്തി​ൽ ജ​ലാം​ശം കു​റ​യാ​തെ നോ​ക്കു​ക. സോ​പ്പി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
  •  പാ​ലു​ത്പ​ന്ന​ങ്ങ​ളും മാം​സാ​ഹാ​ര​ങ്ങ​ളൂം ചെ​മ്മീ​ൻ പോ​ലു​ള്ള ഷെ​ൽ ഫി​ഷു​ക​ളും അ​സു​ഖ​ങ്ങ​ൾ കൂ​ട്ടാം.
  •  മ​ദ്യ​വും പു​ക​വ​ലി​യും ഒ​ഴി​വാ​ക്കു​ക.
  •  ന​ന്നാ​യി ഉ​റ​ങ്ങു​ക.

സ്റ്റി​റോ​യി​ഡു​ക​ൾ അ​ട​ങ്ങി​യ ഓ​യി​ന്‍​മെ​ന്‍റു​ക​ൾ

ആ​ധു​നി​ക വൈ​ദ്യ ശാ​സ്ത്ര​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ട​നു​സ​രി​ച്ച് ഈ ​രോ​ഗം മാ​റ്റാ​ൻ പ​റ്റി​ല്ല. കു​റ​യ്ക്കാ​നേ ക​ഴി​യൂ.

അ​തി​നാ​യി സ്റ്റി​റോ​യി​ഡു​ക​ൾ അ​ട​ങ്ങി​യ ഓ​യി​ന്‍​മെ​ന്‍റു​ക​ളും അ​ൾ​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ൽ​സ​ക​ളും ചെ​യ്യാ​റു​ണ്ട്.

ഹോ​മി​യോ​പ്പ​തി​യി​ൽ

എ​ന്നാ​ൽ ഹോ​മി​യോ​പ്പ​തി​യു​ടെ ചി​ന്താ​ഗ​തി വ്യ​ത്യ​സ്ത​മാ​ണ്. ജ​ന്മ​നാ​യു​ള്ള രോ​ഗ​മ​ല്ല​ല്ലോ. ഇ​തു പി​ന്നീ​ടു വ​ന്ന​ത​ല്ലേ. അ​തി​നാ​ൽ ത​ന്നെ ഇ​തു വ​രാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യാ​ൽ രോ​ഗം തി​രി​ച്ചു പോ​കാം; സാ​വ​ധാ​ന​മെ​ങ്കി​ലും.

ചി​ല​രി​ൽ വ​ലി​യ ഒ​രു മാ​ന​സി​ക ആ​ഘാ​ത​ത്തി​നു ശേ​ഷം ഈ ​രോ​ഗം വ​ന്നു ക​ണ്ടി​ട്ടു​ണ്ട്. അ​ത്ത​ര​ക്കാ​രി​ൽ ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണ്ണ​മാ​യും രോ​ഗ ശ​മ​നം സാ​ധ്യ​മാ​യി​ട്ടു​മു​ണ്ട്.

കാ​ര​ണ​ങ്ങ​ൾ വ്യ​ത്യ​സ്തം

ഹോ​മി​യോ​പ്പ​തി​യു​ടെ കാ​ഴ്ച​പ്പാ​ട​നു​സ​രി​ച്ച് ഓ​രോ​രു​ത്ത​രി​ലും രോ​ഗം തു​ട​ങ്ങു​ന്ന​തി​നോ വ​ർ​ധി​ക്കു​ന്ന​തി​നോ ആ​യ കാ​ര​ണം വ്യ​ത്യ​സ്ത​മാ​യി​രി​ക്കും.

അ​തും രോ​ഗി​യു​ടെ മ​റ്റു​ള്ള ശാ​രീ​രി​ക പ്ര​ത്യേ​ക​ത​ക​ളും പ​രി​ഗ​ണി​ച്ചു മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ രോ​ഗം മാ​റ്റാ​നാ​വും.

രോ​ഗം വീ​ണ്ടും വ​രു​ന്ന​തി​ന്‍റെ ഇ​ട​വേ​ള കൂ​ട്ടാ​നും ഹോ​മി​യോ മ​രു​ന്നു​ക​ൾ കൊ​ണ്ടു സാ​ധി​ക്കും.

ഡോ: ​ടി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ആ​റ​ളം, ക​ണ്ണൂ​ർ
ഫോ​ൺ - 9447689239 [email protected]

Health

തേങ്ങ, ഉപ്പ്, എണ്ണ... ഉപയോഗം കുറയ്ക്കണം

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​

ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​

ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ഈ രോ​ഗാ​വ​സ്‌​ഥ​യാ​ണ് പ്ര​മേ​ഹം.

പ്രമേഹ കാരണങ്ങൾ

പാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ,ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​

അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ സ​മ​യ​മെ​ടു​ക്ക​ൽ എ​ന്നി​വ പ്ര​മേ​ഹ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

പ്രമേഹബാധിതരുടെ ആഹാരം

പ്ര​മേ​ഹം ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ല.​ രോ​ഗം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നേ ക​ഴി​യൂ.​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​രി​യാ​യ ചി​കി​ത്സ തേ​ടു​ക.​ മ​രു​ന്നി​നോ​ടോ​പ്പം ആ​ഹാ​ര​ത്തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്.​

ര​ക്ത​ത്തി​ൽ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് പെ​ട്ടെ​ന്ന് കൂ​ടാ​ത്ത രീ​തി​യി​ലു​ള്ള ഭ​ക്ഷ​ണ രീ​തി​യാ​ണ് ഒ​രു പ്ര​മേ​ഹ​രോ​ഗി പി​ന്തു​ട​രേ​ണ്ട​ത്.​ ഇ​ല​ക്ക​റി​ക​ൾ, സാ​ല​ഡു​ക​ൾ, കൊ​ഴു​പ്പു നീ​ക്കി​യ​തും വെ​ള്ളം ചേ​ർ​ത്ത​തു​മാ​യ പാ​ൽ, മോ​ര്, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, മു​ള​പ്പി​ച്ച പ​യ​ർ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, എ​ണ്ണ​യി​ൽ വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ വി​ഭ​വ​ങ്ങ​ൾ, ധാ​രാ​ളം കൊ​ഴു​പ്പും അ​ന്ന​ജ​വും അ​ട​ങ്ങി​യ ഭ​ക്ഷ​ണം, മ​ധു​ര​മ​ട​ങ്ങി​യ പ​ഴ​ച്ചാ​റു​ക​ൾ, അ​ച്ചാ​റു​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.​ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ൾ ഒ​ന്നി​ൽ കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പോ​ഷ​ക​ഗു​ണം വ​ർ​ധി​പ്പി​ക്കു​ന്നു.​

ത​വി​ട് അ​ട​ങ്ങി​യ​തും നാ​ര​ട​ങ്ങി​യ​തു​മാ​യ ഭ​ക്ഷ​ണം ശീ​ല​മാ​ക്കു​ക. തേ​ങ്ങ​യു​ടേ​യും ഉ​പ്പി​ന്‍റെയും എ​ണ്ണ​യു​ടേ​യും ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.​ കൃ​ത്യ​മാ​യ സ​മ​യ​ത്ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക. ​

ദി​വ​സ​വും മൂ​ന്നു നേ​രം വ​ലി​യ അ​ള​വി​ൽ ക​ഴി​ക്കാ​തെ 5-6 നേ​രം കു​റ​ച്ചു കു​റ​ച്ചാ​യി ക​ഴി​ക്കു​ക. ജ​ങ്ക് ഫു​ഡ്,ഫാ​സ്റ​റ് ഫു​ഡ് എ​ന്നി​വ ഉ​പേ​ക്ഷി​ക്കു​ക. ​പ്ര​മേ​ഹ രോ​ഗി​ക​ൾ ദി​വ​സ​വും 30 മി​നി​റ്റ് എ​ന്ന തോ​തി​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സം വ്യാ​യാ​മം ചെ​യ്യ​ണം.​

സൈ​ക്കി​ൾ ഓ​ടി​ക്ക​ൽ, നൃ​ത്തം, നീ​ന്ത​ൽ, ടെ​ന്നീ​സ് ക​ളി മു​ത​ലാ​യ​വ ചെ​യ്യാ​വു​ന്ന​താ​ണ്.

അനുബന്ധ പ്രശ്നങ്ങൾ

ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം എന്നിവയുടെ പ്ര​ധാ​ന കാ​ര​ണ​മാ​ണ് പ്ര​മേ​ഹം.​ കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട​ൽ, വൃ​ക്ക​യ്ക്കു​ണ്ടാ​കു​ന്ന ത​ക​രാ​റ്, ഉ​ദ്ധാ​ര​ണ​ശേ​ഷി കു​റ​വ്, യോ​നീ​വ​ര​ൾ​ച്ച, ഉ​ണ​ങ്ങാ​ത്ത മു​റി​വു​ക​ൾ എ​ന്നി​വ​യും അ​നു​ബ​ന്ധ പ്ര​ശ്ന​ങ്ങ​ളാ​യി ഉ​ണ്ടാ​കാം.​

പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ വി​റ്റാ​മി​ൻ സി,​ഡി എ​ന്നി​വ​യു​ടെ കു​റ​വുമൂ​ലം അ​സ്ഥി​വേ​ദ​ന​യും ഉ​ണ്ടാ​കും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

Health

ഓണക്കാലമാണ്; ആ​ഹാ​ര​നി​യ​ന്ത്ര​ണം കൈ​വി​ട​രു​ത്

ഓ​ണം ആ​ഘോ​ഷ​കാ​ല​മാ​ണെ​ങ്കി​ലും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ആ​ഹാ​ര​നി​യ​ന്ത്ര​ണം ഓ​ണ​ത്തി​ന്‍റെ പേ​രി​ൽ കൈ​വി​ട​രു​തെ​ന്നു ചു​രു​ക്കം. ക​ണ​ക്കി​ല്ലാ​തെ ക​ഴി​ക്ക​രു​ത്. ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ വേ​ണം.

ഉ​പ്പ് ര​ക്ത​സ​മ്മ​ർ​ദ​ത്തി​ന്‍റെ ശ​ത്രു​വാ​ണ്. അ​ച്ചാ​ർ, പ​പ്പ​ടം, ഉ​പ്പു ചേ​ർ​ത്ത ചി​പ്സ് എ​ന്നി​വ​യൊ​ക്കെ അ​നി​യ​ന്ത്രി​ത​മാ​യി ക​ഴി​ക്ക​രു​ത്. ഓ​ണ​സ​ദ്യ​യി​ലെ പാ​യ​സ​മ​ധു​രം പ്ര​മേ​ഹ​രോ​ഗി​ക​ളെ വെ​ട്ടി​ലാ​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഓ​ണ​മ​ല്ലേ, ക​ഴി​ച്ചേ​ക്കാം എ​ന്ന മ​ട്ടി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ ഇ​ള​വു വ​രു​ത്ത​രു​ത്.

പാ​യ​സം കു​ടി​ക്കാ​മോ?

ഓ​ണാ​ഘോ​ഷം ഒ​രോ​ണ​ത്തി​ൽ അ​വ​സാ​നി​ക്കു​ന്നി​ല്ലെ​ന്ന് ഓ​ർ​മ​വ​യ്ക്കു​ക. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണം, ഓ​ഫീ​സി​ലെ ഓ​ണം, വീ​ട്ടി​ൽ ത​ന്നെ നാ​ല് ഓ​ണം. ബ​ന്ധു​വീ​ടു​ക​ളി​ൽ പോ​കു​ന്പോ​ൾ അ​ക​ത്താ​ക്കു​ന്ന മ​ധു​രം വേ​റെ. ഇ​തെ​ല്ലാം കൂ​ടി ക​ഴി​ക്കു​ന്പോ​ണ് പ്ര​മേ​ഹം റോ​ക്ക​റ്റ് വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്ന​ത്.

പ്ര​മേ​ഹ രോ​ഗി​ക​ൾ പാ​യ​സ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്ക​ണം. പാ​യ​സം കു​ടി​ക്കു​ന്ന ദി​വ​സം വേ​റെ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്(​ചോ​റ്) ക​ഴി​ക്കാ​തെ പ​ച്ച​ക്ക​റി സൂ​പ്പ്, സാ​ല​ഡ് എ​ന്നി​വ​യി​ലൊ​ക്കെ അ​ത്താ​ഴം ഒ​തു​ക്ക​ണം.

അ​തു​മാ​ത്ര​മാ​ണ് ഷു​ഗ​ർ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​നു​ള്ള പോം​വ​ഴി. ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​വ​ണം എ​ന്നു പ്ര​ത്യേ​കം ഓ​ർ​മി​പ്പി​ക്കേ​ണ്ട​തി​ല്ല​ല്ലോ.

വ​ണ്ണം കൂ​ടു​മോ?

അ​മി​ത​വ​ണ്ണം കു​റ​യ്ക്കാ​ൻ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്ന​വ​രും ഓ​ണ​നാ​ളു​ക​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​ണം. പാ​യ​സ​വും ഉ​പ്പേ​രി​യും ഓ​ണ​നാ​ളു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി പ​ല ദി​വ​സ​ങ്ങ​ളി​ൽ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ നാ​മ​റി​യാ​തെ ത​ന്നെ മൂ​ന്നു കി​ലോ വ​രെ ശ​രീ​ര​ഭാ​രം കൂ​ടും.

ക​ഴി​ക്കു​ന്ന​തി​ന്‍റെ അ​ള​വി​ൽ കു​റ​വു വ​രു​ത്തു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് സാ​ധ്യ​മാ​യ കാ​ര്യം. വ​ണ്ണം കു​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ ഉ​പ്പേ​രി​യും പാ​യ​സ​വും ക​ഴി​ക്കു​ന്ന​തി​ൽ മി​ത​ത്വം പാ​ലി​ക്ക​ണം.

ഉ​പ്പി​ലി​ട്ട​തും പ​പ്പ​ട​വും പ്ര​ശ്ന​മാ​കു​മോ?

ഓ​ണ​നാ​ളു​ക​ളി​ൽ ദി​വ​സം പ​ല​നേ​രം സ​ദ്യ​ക്കൊ​പ്പം ഇ​ഞ്ചി, മാ​ങ്ങ, നാ​ര​ങ്ങ...​എ​ന്നി​ങ്ങ​നെ പ​ല​ത​രം അ​ച്ചാ​റു​ക​ൾ വി​ള​ന്പാ​റു​ണ്ട്. അ​ച്ചാ​റു​ക​ൾ കൂ​ടു​ത​ലാ​യി ക​ഴി​ക്ക​രു​ത്.

ചി​ല​ർ തൈ​രി​നൊ​പ്പ​വും ധാ​രാ​ളം ഉ​പ്പു ചേ​ർ​ത്തു ക​ഴി​ക്കും. ഉ​പ്പി​ന്‍റെ അ​ള​വ് ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള​വ​ർ തീ​ർ​ച്ച​യാ​യും കു​റ​യ്ക്ക​ണം.

പ​പ്പ​ടം, ഉ​പ്പേ​രി എ​ന്നി​വ​യി​ലൂ​ടെ​യും ഉ​പ്പ് ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എ​ത്താ​നി​ട​യു​ണ്ട്. ഇ​തെ​ല്ലാം കൂ​ടി​യാ​കു​ന്പോ​ൾ ശ​രീ​ര​ത്തി​ൽ ഉ​പ്പി​ന്‍റെ അ​ള​വു​കൂ​ടും. പ്ര​മേ​ഹ​ബാ​ധി​ത​ർ​ക്കു മ​ധു​ര​വും ഉ​പ്പും പ്ര​ശ്ന​മാ​ണ്.

ഏ​ത്ത​ക്കാ​യ ചി​പ്സ് ക​ഴി​ക്കാ​മോ?

ഓ​ണ​സ​ദ്യ​യ്ക്കു വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് വ​ന​സ്പ​തി ഉ​പ​യോ​ഗി​ക്ക​രു​ത്. പ്ര​ത്യേ​കി​ച്ചു ചി​പ്സ് ത​യാ​റാ​ക്കു​ന്ന​തി​ന്. ക​ഴി​ക്കു​ന്ന ചി​പ്സി​ന്‍റെ തോ​ത് കു​റ​യ്ക്ക​ണം. 100 ഗ്രാം ​ചി​പ്സ് ക​ഴി​ച്ചാ​ൽ​ത്ത​ന്നെ 400 ക​ലോ​റി ശ​രീ​ര​ത്തി​ലെ​ത്തും.

ഏ​ത്ത​യ്ക്ക ചി​പ്സ്, ശ​ർ​ക്ക​ര​വ​ര​ട്ടി...​എ​ന്നി​ങ്ങ​നെ ചി​പ്സ് ത​ന്നെ പ​ല​ത​രം. ഇ​വ അ​ള​വി​ൽ കു​റ​ച്ചു​മാ​ത്രം ക​ഴി​ക്കു​ക.

വിവരങ്ങൾ: ഡോ. അനിതാ മോഹൻ
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്‍റ്

Health

എ​ന്നും ക​ഴി​ക്കാ​നു​ള്ള​ത​ല്ല ഫാ​സ്റ്റ്ഫു​ഡ്

ഫാ​സ്റ്റ് ഫു​ഡി​ലെ മ​റ്റൊ​ര​പ​ക​ട​സാ​ധ്യ​ത​യാ​ണു വെ​റ്റ​റി​ന​റി റ​സി​ഡ്യൂ. പെ​ട്ടെ​ന്നു ത​ടി​വ​യ്ക്കാ​ൻ കോ​ഴി​ക്കു ന​ല്കു​ന്ന ഹോ​ർ​മോ​ണു​ക​ൾ പി​ന്നീ​ടു മാം​സ​ത്തി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

മൃ​ഗ​ങ്ങ​ൾ​ക്ക് അ​സു​ഖം വ​രാ​തി​രി​ക്കാ​ൻ ന​ല്കു​ന്ന ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ളും മാം​സ​ത്തി​ൽ അ​വ​ശേ​ഷി​ക്കാ​നി​ട​യു​ണ്ട്. ഇ​തൊ​ക്കൊ​ണ് വെ​റ്റ​റി​ന​റി റ​സി​ഡ്യു.

ആ​ൺ​കു​ട്ടി​ക​ൾ​ക്കും അ​മി​ത സ്ത​ന​വ​ള​ർ​ച്ച!

ഇ​ത്ത​രം ബോ​യി​ല​ർ ചി​ക്ക​ൻ ശീ​ല​മാ​ക്കു​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ൽ ഹോ​ർ​മോ​ണ്‍ അ​ടി​ഞ്ഞു​കൂ​ടും. ത​ടി കൂ​ടും. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും അ​മി​ത സ്ത​ന​വ​ള​ർ​ച്ച ഉ​ണ്ടാ​കും.

കൈ ​ക​ഴു​ക​ണം

ഭ​ക്ഷ്യ​വി​ഷ​ബാ​ധ, ഭ​ക്ഷ​ണം മ​ലി​ന​മാ​ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കൃ​ത്യ​മാ​യ അ​റി​വു​ണ്ടാ​യി​രി​ക്ക​ണം.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണം. റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്തി​ശു​ചി​ത്വ​വും പ്ര​ധാ​നം.

ടോ​യ്‌​ല​റ്റി​ൽ പോ​യ ശേ​ഷ​വും...

ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ ടോ​യ്‌​ല​റ്റി​ൽ പോ​യ​ശേ​ഷം കൈ ​സോ​പ്പി​ട്ടു ക​ഴു​കി​യി​ല്ലെ​ങ്കി​ൽ പോ​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സു​ര​ക്ഷി​ത​മ​ല്ലാ​തെ​യാ​കാം. മാ​ലി​ന്യം ക​ല​രാം.

മൂ​ക്കു ചീ​റ്റി​യ ശേ​ഷ​വും മ​റ്റു ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച ശേ​ഷ​വും കൈ ​സോ​പ്പി​ട്ടു ക​ഴു​കാ​തെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും അ​പ​ക​ടം.

അ​തി​നാ​ൽ സോ​പ്പോ ഹാ​ൻ​ഡ് വാ​ഷോ ഉ​പ​യോ​ഗി​ച്ചു കൈ ​ക​ഴു​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു റ​സ്റ്റ​റ​ന്‍റ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഫ​ല​പ്ര​ദ​മാ​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ല്ക​ണം.

റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​ക​ൾ ഇ​ക്കാ​ര്യ ത്തി​ൽ ശ്ര​ദ്ധ​പു​ല​ർ​ത്ത​ണം.

അ​ധി​ക അ​ള​വി​ൽ ക​ഴി​ക്ക​രു​ത്

ഓ​ർ​ക്കു​ക, ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ൾ അ​ധി​ക​വും മൈ​ദ​യി​ലാ​ണു ത​യാ​റാ​ക്കു​ന്ന​ത്. ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ എ​ന്നും ക​ഴി​ക്കേ​ണ്ട​വ​യ​ല്ലെ​ന്ന് ഓ​ർ​ക്കു​ക. വ​ല്ല​പ്പോ​ഴും മാ​ത്രം ക​ഴി​ക്കാ​നു​ള​ള​താ​ണെ​ന്ന് മ​ന​സി​ൽ വ​യ്ക്കു​ക.

ഒ​രു ഭ​ക്ഷ​ണ​വും ദോ​ഷ​മാ​ണ്, തൊ​ടാ​നേ പാ​ടി​ല്ല എ​ന്നി​ങ്ങ​നെ പ​റ​യാ​നാ​വി​ല്ല. ഒ​ന്നും ശീ​ല​മാ​ക്ക​രു​ത്. അ​ധി​ക അ​ള​വി​ൽ ക​ഴി​ക്ക​രു​ത്.

വ​യ​റു നി​റ​യ്ക്കാ​നു​ള്ള​ത​ല്ല

വ്യ​ത്യ​സ്ത​രു​ചി അ​നു​ഭ​വി​ച്ച​റി​യാ​ൻ ഒ​രു ചെ​യ്ഞ്ചി​നു വേ​ണ്ടി മാ​സ​ത്തി​ലൊ​രി​ക്ക​ലോ മ​റ്റോ അ​ല്പം ക​ഴി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ഓ​ർ​ക്കു​ക, ഇ​ത്ത​രം വി​ഭ​വ​ങ്ങ​ൾ വ​യ​റു നി​റ​യ്ക്കാ​ൻ വേ​ണ്ടി​യു​ള​ള​ത​ല്ല.

എ​ന്നും ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്...

പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ത​വി​ടു ക​ള​യാ​ത്ത ധാ​ന്യ​ങ്ങ​ൾ, മീ​ൻ, മു​ട്ട തു​ട​ങ്ങി​യ​വ​യാ​ണു ശീ​ല​മാ​ക്കേ​ണ്ട​ത്; എ​ന്നും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്

Health

പേ​വി​ഷം അ​തി​മാ​ര​കം: ത​ല​യി​ൽ ക​ടി​യേ​റ്റാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യേ​റും

മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മാ​ര​കം പേ​വി​ഷ​ബാ​ധ​യാ​ണ്. മൃ​ഗ​ങ്ങ​ളി​ല്‍ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക്‌ പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​ണ്(Zoonosis) പേ​വി​ഷ​ബാ​ധ അ​ഥ​വാ റാ​ബീ​സ്‌ (Rabies).

പേ​വി​ഷ​ബാ​ധ ഉ​ണ്ടാ​ക്കു​ന്ന​ത്‌ ഒ​രു ആ​ര്‍​എ​ന്‍​എ വൈ​റ​സാ​ണ് ലി​സ വൈ​റ​സ്‌. ഉ​ഷ്‌​ണ​ര​ക്ത​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​ക​ഴി​ഞ്ഞാ​ല്‍ ഒ​രു വൈ​ദ്യ​ശാ​സ്‌​ത്ര​ത്തി​നും ഒ​രാ​ളെ​യും ര​ക്ഷി​ക്കാ​ന്‍ ക​ഴി​യി​ല്ല.

ഏ​തൊ​ക്കെ മൃ​ഗ​ങ്ങ​ളി​ൽ?

നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ​ന്നി, ക​ഴു​ത, കു​തി​ര, കു​റു​ക്ക​ന്‍, ചെ​ന്നാ​യ, കു​ര​ങ്ങ​ന്‍, അ​ണ്ണാ​ന്‍ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കാ​റു​ണ്ട്‌. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ രോ​ഗം ബാ​ധി​ക്കും.

രോ​ഗ​പ്പ​ക​ര്‍​ച്ച

രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ള്‍ ന​ക്കു​മ്പോ​ഴും മാ​ന്തു​മ്പോ​ഴും ക​ടി​ക്കു​മ്പോ​ഴും ഉ​മി​നീ​രി​ലു​ള്ള രോ​ഗാ​ണു​ക്ക​ള്‍ മു​റി​വു​ക​ള്‍ വ​ഴി മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു.

ഈ ​അ​ണു​ക്ക​ള്‍ നാ​ഡി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്‌ ത​ല​ച്ചോ​റി​ലെ​ത്തി രോ​ഗ​മു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ​ത്തു​ന്ന വൈ​റ​സു​ക​ള്‍ അ​വി​ടെ പെ​രു​കി ഉ​മി​നീ​രി​ലൂ​ടെ വി​സ​ര്‍​ജി​ക്ക​പ്പെ​ടു​ന്നു.‌

നാ​യ, പൂ​ച്ച, കു​റു​ക്ക​ൻ...

നാ​യ, പൂ​ച്ച, കു​റു​ക്ക​ന്‍ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് മ​നു​ഷ്യ​ര്‍​ക്ക്‌ പ്ര​ധാ​ന​മാ​യും പേ​വി​ഷ​ബാ​ധ​യേ​ല്‍​ക്കു​ന്ന​ത്‌. ഇ​വ​യി​ലൂ​ടെ ക​ന്നു​കാ​ലി​ക​ളി​ലേ​ക്കും രോ​ഗം പ​ക​രാ​റു​ണ്ട്‌. കേ​ര​ള​ത്തി​ല്‍ 95 ശ​ത​മാ​ന​വും നാ​യ​ക​ളി​ലൂ​ടെ​യാ​ണ്‌ രോ​ഗം പ​ക​രു​ന്ന​ത്‌.

മ​നു​ഷ്യ​രി​ലും മൃ​ഗ​ങ്ങ​ളി​ലും പേ​യു​ണ്ടാ​ക്കു​ന്ന രോ​ഗാ​ണു​ക്ക​ള്‍ ഒ​ന്നു​ത​ന്നെ​യാ​ണ്. ആ​ര്‍​എ​ന്‍​എ വൈ​റ​സ്‌ ആ​യ ലി​സ വൈ​റ​സ്‌ ജ​നു​സി​ല്‍​പ്പെ​ട്ട റാ​ബീ​സ്‌ വൈ​റ​സാ​ണ്‌ രോ​ഗ​മു​ണ്ടാ​ക്കു​ന്ന​ത്‌.

ലി​സ വൈ​റ​സ്‌ നാ​ലു​ത​ര​മു​ണ്ട്‌. 1. റാ​ബീ​സ്‌ വൈ​റ​സ്‌ 2. ലോ​ഗോ​സ്‌ ബാ​ട്ട്‌ വൈ​റ​സ്‌ 3. മൊ​ക്കോ​ള വൈ​റ​സ്‌ 4. ഡു​വ​ല്‍​ഹേ​ജ്‌ വൈ​റ​സ്‌.

ക​ടി​യേ​റ്റാ​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് എ​ത്ര​സ​മ​യം?

മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ രോ​ഗാ​ണു പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ല്‍ രോ​ഗ​ല​ക്ഷ​ണം നാ​ലാം ദി​വ​സം മു​ത​ല്‍ പ്ര​ക​ട​മാ​യേ​ക്കാം. ചി​ല​പ്പോ​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കാ​റു​ണ്ട്‌.

എ​ങ്കി​ലും 30 ദി​വ​സം മു​ത​ല്‍ 90 ദി​വ​സം വ​രെ​യാ​ണ് ശ​രാ​ശ​രി. നാ​യ​ക​ളി​ല്‍ ഇ​ത്‌ 10 ദി​വ​സ​ത്തി​നും 2 മാ​സ​ത്തി​നു​മി​ട​യി​ലാ​കാം. ക​ടി​ക്കു​ന്ന മൃ​ഗ​ത്തി​ന്‍റെ ഉ​മി​നീ​രി​ലു​ള്ള വൈ​റ​സി​ന്‍റെ അ​ള​വ്‌, ക​ടി​യേ​ല്‍​ക്കു​ന്ന ശ​രീ​ര​ഭാ​ഗം, ക​ടി​യു​ടെ രൂ​ക്ഷ​ത എ​ന്നി​വ​യെ ആ​ശ്ര​യി​ച്ച്‌ കാ​ലാ​വ​ധി​യി​ല്‍ മാ​റ്റ​മു​ണ്ടാ​കാം.

ത​ല​ച്ചോ​റി​ന​ടു​ത്ത ഭാ​ഗ​ത്തെ ക​ടി​യാ​ണ്(​മാ​ന്ത​ലു​മാ​കാം) ഏ​റെ അ​പ​ക​ട​ക​രം. അ​തു​കൊ​ണ്ടു​ത​ന്നെ ത​ല​യി​ലും മു​ഖ​ത്തും ക​ഴു​ത്തി​ലും ക​ണ്‍​പോ​ള​ക​ളി​ലും ചെ​വി​ക​ളി​ലും ക​ടി​യേ​ല്‍​ക്കു​ന്ന​ത്‌ കൂ​ടു​ത​ല്‍ അ​പ​ക​ട​ക​ര​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ - വ​യ​നാ​ട്.

Health

മാ​സം തി​ക​യാ​തെ ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളു​ടെ പ​രി​പാ​ല​നം

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​പ​ര​മാ​യ നി​ല​നി​ല്‍​പ്പി​ന് ശ്വ​സ​നം, ര​ക്ത​ചം​ക്ര​മ​ണം എ​ന്നി​വ​യ്ക്കൊ​പ്പം പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്ന ഒ​ന്നാ​ണ് ശ​രീ​രോ​ഷ്മാ​വ്.

ശ​രീ​ര ഭാ​രം കു​റ​ഞ്ഞും മാ​സം തി​ക​യാ​തെ​യും (37 ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പ്) ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളി​ല്‍, ശ​രീ​രോ​ഷ്മാ​വ് നി​ശ്ചി​ത അ​ള​വി​ല്‍ ക്ര​മീ​ക​രി​ക്കു​ന്ന​ത് അ​വ​രു​ടെ ദീ​ര്‍​ഘ​കാ​ല അ​തി​ജീ​വ​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

ഇ​തി​നു കൃ​ത്യ​മാ​യി ചൂ​ട് ന​ല്‍​കു​ന്ന ഇ​ൻ​ക്യു​ബേ​റ്റ​ർ (Incubator )പോ​ലെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ള​രെ നാ​ളാ​യി പ്ര​ചാ​ര​ത്തി​ലു​ണ്ട്.

പ​ക്ഷേ, ഇ​ന്ത്യ​യെ പോ​ലെ​യു​ള്ള വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ല്‍, കം​ഗാ​രു മ​ദ​ർ കെ​യ​ർ (Kangaroo Mother Care- KMC) പോ​ലെ​യു​ള്ള ചി​കി​ത്സാ​രീ​തി​ക​ള്‍​ക്ക് പ്ര​ചാ​രം ഏ​റി​വ​രു​ന്നു.

തു​ട​ക്കം...

1970 ക​ളി​ല്‍ ‘കൊ​ളം​ബി​യ'​യി​ലാ​ണ് Skin to Skin Care എ​ന്ന രീ​തി ആ​ദ്യ​മാ​യി പ​രീ​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഇ​ൻ​ക്യു​ബേ​റ്റ​റു​ക​ളു​ടെ ദൗ​ര്‍​ല​ഭ്യ​വും അ​ന്ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്ക് മൂ​ല​മു​ള്ള അ​ണു​ബാ​ധ​യു​മാ​ണ് ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

ക്ര​മേ​ണ ഇ​തി​നു പ്ര​ചാ​ര​മേ​റി. 1996 ല്‍ ​ഇ​റ്റ​ലി​യി​ല്‍ ന​ട​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്്ട്ര ശി​ല്‍​പ്പ​ശാ​ല​യി​ല്‍ കം​ഗാ​രു മ​ദ​ർ കെ​യ​ർ (Kangaroo Mother Care) എ​ന്ന പേ​ര് ആ​ദ്യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

കം​ഗാ​രു മ​ദ​ർ കെ​യ​ർ

അ​മ്മ കം​ഗാ​രു ത​ന്‍റെ ശ​രീ​രോ​ഷ്മാ​വ് കു​ഞ്ഞി​ന് അ​തേ​പ​ടി പ​ക​ര്‍​ന്നു ന​ല്‍​കി, ഊ​ര്‍​ജ​ന​ഷ്ടം കു​റ​യ്ക്കു​ക​യും ശ​രീ​ര​ഭാ​രം കൂ​ട്ടു​ക​യും ചെ​യ്യു​ന്ന അ​തേ രീ​തി​യാ​ണ് മ​നു​ഷ്യ​ക്കു​ഞ്ഞു​ങ്ങ​ളി​ലും പ്ര​യോ​ഗി​ക്കു​ന്ന​ത്.

അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ത്വ​ക്കു​ക​ള്‍ ചേ​ര്‍​ന്നി​രി​ക്കു​ന്ന വി​ധ​ത്തി​ല്‍ പ​രി​ച​രി​ക്കു​ന്ന രീ​തി​യാ​ണ് കം​ഗാ​രു മ​ദ​ർ കെ​യ​ർ.

കം​ഗാ​രു മ​ദ​ർ കെ​യ​ർ - പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ

1) കു​ഞ്ഞി​ന്‍റെ​യും പ​രി​ച​രി​ക്കു​ന്ന ആ​ളു​ടേ​യും ത്വ​ക്കു​ക​ള്‍ ത​മ്മി​ല്‍ ചേ​ര്‍​ന്നി​രി​ക്കു​ന്ന അ​വ​സ്ഥ. (Skin to Skin Contact)

2) കു​ഞ്ഞി​ന് മു​ല​പ്പാ​ല്‍ മാ​ത്രം ന​ല്‍​ക​ല്‍. ( Exclusive Breast Feeding)

3) വീ​ട്ടി​ലും കം​ഗാ​രു മ​ദ​ർ കെ​യ​ർ തു​ട​രു​ന്ന​തി​നു​ള്ള മാ​ന​സി​ക ത​യാ​റെ​ടു​പ്പ്.(Psychological Support for the Family Members)

കം​ഗാ​രു മ​ദ​ർ കെ​യ​ർ ആ​ര്‍​ക്കെ​ല്ലാം ?

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍ 2.5 കി​ലോ​ഗ്രാ​മി​ൽ(2500 gm) യി​ല്‍ കു​റ​വ് ഭാ​ര​മു​ള്ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ള്‍​ക്കും കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്‍​കാ​വു​ന്ന​താ​ണ്.

സ​ങ്കീ​ര്‍​ണ ചി​കി​ത്സ​ക​ള്‍ ആ​വ​ശ്യ​മു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്കും അ​തീ​വ ശ്ര​ദ്ധ ന​ല്‍​കി കം​ഗാ​രു മ​ദ​ർ കെ​യ​ർ ന​ല്കാ​ന്‍ ക​ഴി​യും.

എ​പ്പോ​ൾ മു​ത​ൽ?

കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും തൂ​ക്ക​വും അ​നു​സ​രി​ച്ച് ജ​നി​ച്ച ദി​വ​സം മു​ത​ലോ, അ​തി​ന​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലോ കം​ഗാ​രു മ​ദ​ർ കെ​യ​ർ തു​ട​ങ്ങാ​വു​ന്ന​താ​ണ്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

 

Latest News

Corehub Up