x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പനിക്കാലം: കൈ​കൊ​ടു​ക്ക​ലും ആ​ലിം​ഗ​ന​വും ഒ​ഴി​വാ​ക്കാം


Published: June 15, 2026 12:57 PM IST | Updated: June 15, 2026 12:57 PM IST

എ​ച്ച്1 എ​ന്‍1 ഇ​ന്‍​ഫ്ലൂവ​ന്‍​സ, വൈ​റ​ല്‍ പ​നി എന്നിവ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ആ​വ​ശ്യ​മാ​യ ചി​കിത്സ തേ​ട​ണം.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന് മു​മ്പും ചു​മ​ച്ച​തി​നോ തു​മ്മി​യ​തി​നോ ശേ​ഷ​വും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കു​റ​ഞ്ഞ​ത് 20 സെ​ക്ക​ന്‍​ഡ് കൈ​ക​ള്‍ ക​ഴു​ക​ണം.

ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും ടി​ഷ്യൂ പേ​പ്പ​ര്‍ അ​ല്ലെ​ങ്കി​ല്‍ കൈ​മു​ട്ടി​ന്‍റെ ഉ​ള്‍​ഭാ​ഗം ഉ​പ​യോ​ഗി​ച്ച് മൂ​ക്കും വാ​യും മൂ​ട​ണം. ഉ​പ​യോ​ഗി​ച്ച ടി​ഷ്യൂ ഉ​ട​ന്‍ മാ​ലി​ന്യ​പ്പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ച്ച് കൈ​ക​ള്‍ ക​ഴു​ക​ണം.

പനിയുള്ളവരിൽ നിന്ന് അകലം പാലിക്കണം

ക​ഴു​കാ​ത്ത കൈ​ക​ള്‍ കൊ​ണ്ട് ക​ണ്ണ്, മൂ​ക്ക്, വാ​യ എ​ന്നി​വ സ്പ​ര്‍​ശി​ക്ക​രു​ത്. വെ​ള്ള​ക്കു​പ്പി, ഭ​ക്ഷ​ണ​പാ​ത്രം, ഗ്ലാ​സ്, ട​വ​ല്‍, ഇ​തേ പോ​ലു​ള്ള വ​സ്തു​ക്ക​ള്‍ മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്ക​രു​ത്.

ചു​മ​യോ പ​നി​യോ ഉ​ള്ള സ​ഹ​പാ​ഠി​ക​ളി​ല്‍ നി​ന്ന് അ​ക​ലം പാ​ലി​ക്ക​ണം. ചു​മ, ജ​ല​ദോ​ഷം, പ​നി ഇ​ട​ങ്ങ​ളി​ല്‍ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​സ്‌​ക് ധ​രി​ക്ക​ണം.

സ്‌​കൂ​ളി​ല്‍ വ​രാ​തെ വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ക​

പ​നി, തൊ​ണ്ട​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ശ്വാ​സ​ത​ട​സം എ​ന്നി​വ ഉ​ണ്ടാ​യാ​ല്‍ സ്‌​കൂ​ളി​ല്‍ വ​രാ​തെ വീ​ട്ടി​ല്‍ വി​ശ്ര​മി​ക്കു​ക​യും അ​ധ്യാ​പ​ക​രെ അ​റി​യി​ക്കു​ക​യും ചെ​യ്യ​ണം.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ക, മ​തി​യാ​യ ഉ​റ​ക്കം ഉ​റ​പ്പാ​ക്കു​ക.

പൊതുസ്ഥലങ്ങളിൽ തുപ്പരുത്

ക്ലാ​സ് മു​റി​ക​ളി​ല്‍ ന​ല്ല വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കാ​ന്‍ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും തു​റ​ന്നി​ട​ണം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ തു​പ്പ​രു​ത്. പ​നി ഉ​ള്ള​പ്പോ​ള്‍ സ്‌​കൂ​ളി​ല്‍ വ​ര​രു​ത്.

അ​സു​ഖ​മു​ള്ള​പ്പോ​ള്‍ കൈ​കൊ​ടു​ക്ക​ലും ആ​ലിം​ഗ​ന​വും ഒ​ഴി​വാ​ക്ക​ണം. അ​സു​ഖ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്കു ചു​റ്റും നി​ല്‍​ക്ക​രു​ത്.

ശ്വാ​സം​മു​ട്ട​ല്‍

ശ്വാ​സം​മു​ട്ട​ല്‍ അ​ല്ലെ​ങ്കി​ല്‍ വേ​ഗ​ത്തി​ലു​ള്ള ശ്വ​സ​നം, ചു​ണ്ടു​ക​ള്‍ നീ​ല​നി​റ​മാ​കു​ക, അ​മി​ത ക്ഷീ​ണം, ആ​ശ​യ​ക്കു​ഴ​പ്പം, ഉ​ണ​ര്‍​ത്താ​ന്‍ ബു​ദ്ധി​മു​ട്ട്, തു​ട​ര്‍​ച്ച​യാ​യി ഉ​യ​ര്‍​ന്ന പ​നി നി​ല​നി​ല്‍​ക്കു​ക, നി​ര്‍​ജ​ലീ​ക​ര​ണ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍, ചു​മ വ​ര്‍​ധി​ക്കു​ക അ​ല്ലെ​ങ്കി​ല്‍ നെ​ഞ്ചു​വേ​ദ​ന ഉ​ണ്ടാ​കു​ക എ​ന്നി​വ ക​ണ്ടാ​ല്‍ ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം.

ആ​സ്ത്‌മയോ ദീ​ര്‍​ഘ​കാ​ല രോ​ഗ​ങ്ങ​ളോ ഉ​ള്ള കു​ട്ടി​ക​ള്‍​

ആ​സ്ത്മ​യോ മ​റ്റ് ദീ​ര്‍​ഘ​കാ​ല രോ​ഗ​ങ്ങ​ളോ ഉ​ള്ള കു​ട്ടി​ക​ള്‍​ക്ക് ഇ​ന്‍​ഫ്ളൂ​വ​ന്‍​സ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണം. രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്ക് നി​ര്‍​ണാ​യ​ക​മാ​ണ്.

പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലേ​ക്ക് അ​യ​യ്ക്കാ​തി​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്യ​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ളെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ്ര​ത്യേ​കം അ​റി​യി​ക്ക​ണം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.

Tags : Family Health

Recent News

Corehub Up