x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട്ട​ച്ചൊ​റി വ​ല​യ്ക്കു​ന്നോ? അറിയാം പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും

ഡോ.വി.ആർ. ശാലിനി
Published: July 27, 2026 05:48 PM IST | Updated: July 27, 2026 05:48 PM IST

ഇൻസെറ്റ്: ഡോ.വി.ആർ. ശാലിനി

വ​ള​രെ സാ​ധാ​ര​ണ​യാ​യി ന​മ്മ​ള്‍ കേ​ള്‍​ക്കു​ന്ന ഒ​രു പ​ദ​മാ​ണ് വ​ട്ട​ച്ചൊ​റി. തൊ​ലി​പ്പു​റ​മെ ഉ​ണ്ടാ​കു​ന്ന പൂ​പ്പ​ല്‍ ബാ​ധ​യാ​ണി​ത് (fungal infection).

ആ​ര്‍​ക്കാ​ണ് വ​ട്ട​ച്ചൊ​റി ഉ​ണ്ടാ​കു​ന്ന​ത്?

· രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി കു​റ​ഞ്ഞ​വ​രി​ല്‍.
· വ​ര​ണ്ട ച​ര്‍​മ്മം ഉ​ള്ള​വ​രി​ല്‍.
· എ​പ്പോ​ഴും വി​യ​ര്‍​ക്കു​ന്ന​വ​രി​ല്‍.
· ഇ​റു​കി​യ വ​സ്ത്രം, ചെ​രു​പ്പ് എ​ന്നി​വ ധ​രി​ക്കു​ന്ന​വ​രി​ല്‍.
· ശ​രീ​രം തു​ട​ര്‍​ച്ച​യാ​യി ന​ന​ഞ്ഞി​രി​ക്കു​ന്ന ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​വ​രി​ല്‍.

ഫം​ഗ​ല്‍ രോ​ഗ​ബാ​ധ എ​ങ്ങ​നെ തി​രി​ച്ച​റി​യാം?

സാ​ധാ​ര​ണ​യാ​യി മ​ട​ക്കു​ക​ളി​ല്‍ അ​താ​യ​ത് ക​ക്ഷം, തു​ട​യു​ടെ ഇ​ട​യി​ല്‍, വി​ര​ലി​ന്‍റെ ഇ​ട​യി​ല്‍ എ​ന്നി​ങ്ങ​നെ ഈ​ര്‍​പ്പം നി​ല​നി​ല്‍​ക്കു​ന്ന ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഫം​ഗ​ല്‍ അ​ണു​ബാ​ധ കാ​ണു​ന്ന​ത്.

ചു​വ​പ്പ് നി​റ​ത്തി​ല്‍ വ​ട്ട​ത്തി​ല്‍ ചൊ​റി​ച്ചി​ലും പൊ​രി​ച്ചി​ലു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാം. പ​ല​രും ചി​ല​ന്തി വി​ഷം എ​ന്ന് വി​ചാ​രി​ക്കു​ന്ന​ത് ഫം​ഗ​ല്‍ രോ​ഗ​ത്തെ​യാ​ണ്.

ഫം​ഗ​ല്‍ ബാ​ധ പ്ര​തി​രോ​ധി​ക്കു​ന്ന​ത് എ​ങ്ങ​നെ?

· എ​പ്പോ​ഴും ന​ന​യു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ സം​ര​ക്ഷി​ത ഷൂ​സ്, ഗ്ലൗ​സ്, ഏ​പ്ര​ണ്‍ എ​ന്നി​വ ധ​രി​ക്കു​ക.

· ന​ന​ഞ്ഞ അ​ല്ലെ​ങ്കി​ല്‍ വി​യ​ര്‍​പ്പു പ​റ്റി​യ വ​സ്ത്ര​ങ്ങ​ള്‍ ഉ​ട​നെ മാ​റ്റു​ക.

· മ​ട​ക്കു​ക​ളി​ലും കൈ​ക​ളി​ലും കാ​ലു​ക​ളി​ലും മോ​യി​സ്ച​റൈ​സ​ര്‍ ക്രീം ​പു​ര​ട്ടു​ക, കൂ​ടാ​തെ അ​ണു​ബാ​ധ ഉ​ണ്ടാ​യ ഭാ​ഗം കാ​റ്റു​കൊ​ള്ളി​ക്കു​ക​യും പൗ​ഡ​ര്‍ ഇ​ടു​ക​യും വേ​ണം.

· ഇ​ളം നി​റ​ത്തി​ലു​ള്ള അ​യ​ഞ്ഞ കോ​ട്ട​ന്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.

· പ്ര​മേ​ഹം, തൈ​റോ​യ്ഡ് രോ​ഗി​ക​ള്‍ കൃ​ത്യ​മാ​യി ര​ക്ത പ​രി​ശോ​ധ​ന ചെ​യ്യു​ക. കാ​ര​ണം ഇ​വ നി​യ​ന്ത്ര​ണാ​ധീ​ത​മാ​യ രോ​ഗി​ക​ളി​ല്‍ ഫം​ഗ​ല്‍ ബാ​ധ വ​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

· ആ​ഹാ​ര​ത്തി​ല്‍ പ​ച്ച​ക്ക​റി​ക​ള്‍, ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ മീ​ന്‍ മു​ത​ലാ​യ​വ ഉ​ള്‍​പ്പെ​ടു​ത്തു​ക.

എ​ങ്ങ​നെ ചി​കി​ത്സി​ക്കാം?

ഫം​ഗ​ല്‍ അ​ണു​ബാ​ധ​യ്ക്ക് ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നു​ക​ള്‍ ഉ​ണ്ട്. പ​ക്ഷെ ഫം​ഗ​ല്‍ ബാ​ധ വ​രു​ന്ന ഒ​രാ​ള്‍​ക്ക് അ​ത് വീ​ണ്ടും വീ​ണ്ടും വ​രാ​നു​ള്ള സാ​ധ്യ​​ത​യും ഉ​ണ്ട്.

ന​മ്മു​ടെ രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി മു​ത​ല്‍ ന​മ്മ​ള്‍ ചെ​യ്യു​ന്ന ജോ​ലി​ക​ള്‍ വ​രെ അ​തി​ന് ഒ​രു കാ​ര​ണ​മാ​കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഡോ​ക്ട​റെ ക​ണ്‍​സ​ള്‍​ട്ട് ചെ​യ്യു​ക.

സ്വ​യം ചി​കി​ത്സ അ​രു​ത്. ഇ​ന്ന് മാ​ര്‍​ക്ക​റ്റി​ല്‍ ല​ഭ്യ​മാ​യ സാ​ധാ​ര​ണ​യാ​യി ഫം​ഗ​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന പ​ല മ​രു​ന്നു​ക​ളി​ലും സ്റ്റി​റോ​യ്ഡ് അ​ട​ങ്ങി​യി​രി​ക്കു​ന്നു.

ഇ​തി​ന്‍റെ ഉ​പ​യോ​ഗം മൂ​ലം ചൊ​റി​ച്ചി​ല്‍, ചു​വ​പ്പു​നി​റം, മൊ​രി​ച്ചി​ല്‍ എ​ന്നി​വ കു​റ​യാം, പ​ക്ഷേ ഫം​ഗ​സ് രോ​ഗാ​ണു ന​ശി​ക്കി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സ്റ്റി​റോ​യ്ഡ് അ​ട​ങ്ങി​യ ക്രീം ​നി​ര്‍​ത്തു​മ്പോ​ള്‍ രോ​ഗ​ബാ​ധ അ​ധി​ക​രി​ക്കു​ന്നു.

ഇ​ത് പ​ല​പ്പോ​ഴും ചി​കി​ത്സ​യോ​ടും പ്ര​തി​ക​രി​ക്കാ​ത്ത ശ​ക്ത​മാ​യ ഫം​ഗ​ല്‍ ആ​ണു​ബാ​ധ​യി​ലേ​ക്ക് ന​യി​ക്കു​ന്നു.

ചി​കി​ത്സി​ക്കു​മ്പോ​ള്‍ എ​ന്തൊ​ക്കെ ശ്ര​ദ്ധി​ക്ക​ണം

· ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ക്കു​ക.

· രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ മാ​റി​യാ​ലും മ​രു​ന്നു​ക​ള്‍ ര​ണ്ടു​മാ​സം തു​ട​ര്‍​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കു​ക.

· പൂ​പ്പ​ല്‍ രോ​ഗം ആ​വ​ര്‍​ത്തി​ച്ച് വ​രാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ക.

വിവരങ്ങൾ: ഡോ.വി.ആർ. ശാലിനി
Consultant Dermatologits and Cosmetologist SUT Hospital, Pattom.

Tags : Fungal Infection Causes Treatments

Recent News

Corehub Up