x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അത്താഴം വൈകുന്നുണ്ടോ... നെ​ഞ്ചെ​രി​ച്ചി​ൽ, കയ്പ്, വയർ വീർക്കൽ അ​നു​ഭ​വ​പ്പെ​ടു​ന്നുണ്ടോ... എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

ഹെൽത്ത് ഡെസ്ക്
Published: June 22, 2026 03:49 PM IST | Updated: June 22, 2026 03:51 PM IST

എ​ന്ത് ക​ഴി​ക്കു​ന്നു എ​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​ന​മാ​ണ് എ​പ്പോ​ൾ ക​ഴി​ക്കു​ന്നു എ​ന്ന​ത്. അ​ത്താ​ഴം നേ​ര​ത്തെ കഴിക്കുന്നതിലൂടെ രാ​വി​ലെ​ക​ൾ കൂ​ടു​ത​ൽ ഉ​ന്മേ​ഷ​പ്ര​ദ​വും ആ​രോ​ഗ്യ​ക​ര​വു​മാ​കും, തീർച്ച..!

അത്താഴം വൈകി കഴിക്കുന്നതാണു രാവിലെ അനുഭവപ്പെടുന്ന അസിഡിറ്റിക്കുള്ള പ്രധാനകാരണമെന്ന് ഗ്യാ​സ്ട്രോ​ എ​ൻ​ട്രോ​ള​ജി​സ്റ്റു​ക​ൾ. നെ​ഞ്ചെ​രി​ച്ചി​ൽ, വാ​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന കയ്പ്, വ​യ​ർ വീ​ർ​ക്ക​ൽ ഇന്നുപ​ല​രു​ടെ​യും പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. അതിവേഗ ജീവിതശൈലി, ജോലിത്തിരക്ക് തുടങ്ങിയവ രാത്രിഭക്ഷണം വൈകാൻ കാരണമാകുന്നു. ഇതു വലിയ ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രാത്രിഭക്ഷണം നേരത്തെ കഴിക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ കുറവാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

ത​ലേന്നു ക​ഴി​ച്ച ഭക്ഷണത്തിന്‍റെ എ​രി​വ്, പുളി തുടങ്ങിയവയിൽ ചിലർ കുറ്റം ചുമത്താറുണ്ടെങ്കിലും യഥാർഥകാരണം ന​മ്മ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യ​മാ​ണെ​ന്നാ​ണ് ഡോക്ടർമാർ പറയുന്നത്. ഇ​ത്ത​രം അ​സി​ഡി​റ്റി പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ശാ​ശ്വ​ത പ​രി​ഹാ​രം ഗു​ളി​ക​ക​ൾ അല്ലെന്നും അത്താഴത്തിന്‍റെ സമയങ്ങളിൽ മാറ്റം വരുത്തുന്നതാണെന്നും ഡോകർമാർ നിർദേശിക്കുന്നു.

 

K-Rail Survey

കി​ട​ക്കാ​ൻ പോ​കു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് വയർ നിറയെ ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന്‍റെ ദ​ഹ​ന​പ്ര​ക്രി​യ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​ത്താ​ഴ​വും ഉ​റ​ക്ക​വും ത​മ്മി​ലു​ള്ള സ​മ​യ​ദൈ​ർ​ഘ്യം കു​റ​യു​ന്ന​ത് ഗ്യാ​സ്ട്രോ ഈ​സോ​ഫാ​ഗ​ൽ റി​ഫ്ല​ക്സ് ഡി​സീ​സ് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർധി​പ്പി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് ​സ​മ​യ വ്യ​ത്യാ​സം മൂന്നു മ​ണി​ക്കൂ​റി​ൽ കു​റ​വാ​കു​മ്പോ​ൾ രോ​ഗം വരാനുള്ള സാധ്യത കൂടുതലാണ്.

രാത്രിഭ​ക്ഷ​ണം വൈകുന്പോൾ, ഉറങ്ങുന്പോഴും ദഹനപ്രക്രിയ തുടരും. വ​യ​റ്റി​ലെ ആ​സി​ഡ് എ​ളു​പ്പ​ത്തി​ൽ മു​ക​ളി​ലേ​ക്ക് ഒ​ഴു​കാ​ൻ കാ​ര​ണ​മാ​കും. രാത്രി ഭക്ഷണം വൈ​കുന്നത് വിവിധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃഷ്ടിക്കും. പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് രാ​ത്രി​യി​ൽ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കും. ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ സംഭവിക്കാം. ഇ​രു​ട്ടാ​കു​ന്ന​തോ​ടെ ശ​രീ​രം ആ​ഴ​ത്തി​ലു​ള്ള ഉ​റ​ക്ക​ത്തി​നും കോ​ശ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നു​മാ​യി മെ​ലാ​ടോ​ണി​ൻ എ​ന്ന ഹോ​ർ​മോ​ൺ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് ശ​രീ​ര​ത്തിന്‍റെ സ്വാ​ഭാ​വി​ക പ്ര​ക്രി​യ​ക​ൾക്കു തടസമാകുന്നു. തുടങ്ങിയവ കൊ​ണ്ടാ​ണ് എ​ട്ട് മ​ണി​ക്കൂ​ർ ഉ​റ​ങ്ങി​യാ​ൽ പോ​ലും രാ​വി​ലെ എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ൾ ക​ടു​ത്ത ക്ഷീ​ണ​വും വ​യ​റി​ന് അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

 

K-Rail Survey

ഉ​റ​ങ്ങു​ന്ന​തി​ന് മൂ​ന്ന് മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​താണ് ആരോഗ്യത്തിന് ഉത്തമം. ഇ​ട​തു​വ​ശം ച​രി​ഞ്ഞ് ഉ​റ​ങ്ങാൻ ശ്രദ്ധിക്കുക. പ​ഠ​ന​ങ്ങ​ൾ പ്ര​കാ​രം ഇ​ട​തു​വ​ശം ച​രി​ഞ്ഞ് കി​ട​ന്നു​റ​ങ്ങു​ന്ന​ത് വ​യ​റ്റി​ലെ ആ​സി​ഡ് തൊ​ണ്ട​യി​ലേ​ക്ക് വ​രു​ന്ന​ത് ത​ട​യു​ന്നു. ത​ല​ഭാ​ഗം ആ​റ് മു​ത​ൽ എ​ട്ട് ഇ​ഞ്ച് വ​രെ ഉ​യ​ർ​ത്തിവയ്ക്കണം. ആ​ഹാ​ര​ത്തി​നുശേ​ഷം ഷുഗർഫ്രീ ച്യൂ​യിം​ഗം ച​വ​യ്ക്കു​ന്ന​ത് ഉ​മി​നീ​ര് കൂ​ടു​ത​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും. ഇ​ത് ആ​സി​ഡി​ന്‍റെ തീ​വ്ര​ത കു​റ​യ്ക്കും.

എ​ന്ത് ക​ഴി​ക്കു​ന്നു എ​ന്ന​തി​നേ​ക്കാ​ൾ പ്ര​ധാ​ന​മാ​ണ് എ​പ്പോ​ൾ ക​ഴി​ക്കു​ന്നു എ​ന്ന​ത്. അ​ത്താ​ഴം നേ​ര​ത്തെ കഴിക്കുന്നതിലൂടെ രാ​വി​ലെ​ക​ൾ കൂ​ടു​ത​ൽ ഉ​ന്മേ​ഷ​പ്ര​ദ​വും ആ​രോ​ഗ്യ​ക​ര​വു​മാ​കും, തീർച്ചയായും..!

ശ്രദ്ധിക്കുക- പൊതുവായ അറിവിലേക്കുള്ളതാണ് ഈ ലേഖനം. ആരോഗ്യപ്രശ്നങ്ങളുള്ളവർ വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക.

Tags : Health Family Health Early Dinner Eating Disorder

Recent News

Corehub Up