Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farming

ചെറുവയൽ രാമൻ; പ​​​​​​ന്ത്ര​​​​​​ണ്ടാം വ​​​​​​യ​​​​​​സിൽ തുടങ്ങിയ കൃ​​​​​​ഷി​​​​​​പ്പ​​​​​​ണി / അഭിമുഖം

കല്പറ്റ: ഒ​​​​​​രു ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ൻ എ​​​​​​ന്ന​​​​​​തി​​​​​​ലു​​​​​​പ​​​​​​രി വ​​​​​​യ​​​​​​നാ​​​​​​ടി​​​​​​ന്‍റെ പാ​​​​​​ര​​​​​​മ്പ​​​​​​ര്യ നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ളു​​​​​​ടെ കാ​​​​​​വ​​​​​​ൽ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​ണ് രാ​​​​​​മ​​​​​​ൻ. മ​​​​​​ണ്ണി​​​​​​നെ​​​​​​യും പ്ര​​​​​​കൃ​​​​​​തി​​​​​​യെ​​​​​​യും ഒ​​​​​​രു​​​​​​പോ​​​​​​ലെ ചേ​​​​​​ർ​​​​​​ത്തു​​​​​​പി​​​​​​ടി​​​​​​ച്ച ജീ​​​​​​വി​​​​​​തം. രാ​​​​ജ‍്യം പ​​​​​​ദ്മ​​​​​​ശ്രീ ന​​​​ൽ​​​​കി ആ​​​​ദ​​​​രി​​​​ച്ച വ​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി ചെ​​​​​​റു​​​​​​വ​​​​​​യ​​​​​​ൽ രാ​​​​​​മ​​​​​​നെ കാ​​​​​​ർ​​​​​​ഷി​​​​​​ക മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ സ​​​​​​മ​​​​​​ഗ്ര സം​​​​​​ഭാ​​​​​​വ​​​​​​ന​​​​​​യ്ക്കു​​​​​​ള്ള പ്ര​​​​​​ഥ​​​​​​മ ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി പു​​​​​​ര​​​​​​സ്‌​​​​​​കാ​​​​​​രം കേരളം സമ്മാനിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വേർപാട് കേരളതത്തിന്‍റെ കാർഷിക മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് സമ്മാനിക്കുന്നത്. 

ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ളാ​​​​​​യി കൈ​​​​​​മാ​​​​​​റി​​​​​​വ​​​​​​ന്ന വി​​​​​​ത്തു​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​വും പ്ര​​​​​​കൃ​​​​​​തി​​​​​​യോ​​​​​​ട് ഇ​​​​​​ണ​​​​​​ങ്ങി​​​​​​ച്ചേ​​​​​​ർ​​​​​​ന്ന കൃ​​​​​​ഷി​​​​​​രീ​​​​​​തി​​​​​​യും ജീ​​​​​​വി​​​​​​ത​​​​​​ച​​​​​​ര്യ​​​​​​യാ​​​​​​ക്കി​​​​​​യ രാ​​​​​​മേ​​​​​​ട്ട​​​​​​ൻ ​​​​ക​​​​ർ​​​​ഷ​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ ത​​​​ന്‍റെ അ​​​​രി​​​​വും അ​​​​നു​​​​ഭ​​​​വ​​​​വും ദീപിക പ്രതിനിധി ജോജി വർഗീസുമായി പ​​​​ങ്കു​​​​വ​​​​ച്ചതിന്‍റെ പൂർണരൂപം.

വ​​​​​​യ​​​​​​നാ​​​​​​ട്ടി​​​​​​ലെ വി​​​​​​വി​​​​​​ധ പ്ര​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ സ​​​​​​ഞ്ച​​​​​​രി​​​​​​ച്ചു പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​മാ​​​​​​യി കൃ​​​​​​ഷി ചെ​​​​​​യ്തു​​​​​​വ​​​​​​രു​​​​​​ന്ന ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്നു വി​​​​​​ത്തു​​​​​​ക​​​​​​ൾ ശേ​​​​​​ഖ​​​​​​രി​​​​​​ച്ചാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം ത​​​​​​ന്‍റെ വി​​​​​​ത്തു​​​​​​ശേ​​​​​​ഖ​​​​​​രം വി​​​​​​പു​​​​​​ല​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. ഒ​​​​​​രു ​​​​​​കാ​​​​​​ല​​​​​​ത്തു വ​​​​​​യ​​​​​​നാ​​​​ടൻ വ​​​​​​യ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ൽ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന പ​​​​​​ല നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ളും കാ​​​​​​ല​​​​​​ക്ര​​​​​​മേ​​​​​​ണ അ​​​​​​ന്യ​​​​​​മാ​​​​​​യ​​​​​​പ്പോ​​​​​​ൾ അ​​​​​​വ​​​​​​യെ ക​​​​​​ണ്ടെ​​​​​​ത്തി സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യെ​​​​​​ന്ന ദൗ​​​​​​ത്യ​​​​​​മാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം ഏ​​​​​​റ്റെ​​​​​​ടു​​​​​​ത്ത​​​​​​ത്. ഇ​​​​​​ന്ന് അ​​​​​​റു​​​​​​പ​​​​​​തോ​​​​​​ളം പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ രാ​​​​മ​​​​ൻ കൃ​​​​​​ഷി​​​​​​യി​​​​​​റ​​​​​​ക്കു​​​​​​ന്നു​​. 

പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് എ​​​​​​ത്തി​​​​​​യ​​​​​​ത്?

പ​​​​​​ന്ത്ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ വ​​​​​​യ​​​​​​സു​​​​​​മു​​​​​​ത​​​​​​ൽ കൃ​​​​​​ഷി​​​​​​പ്പ​​​​​​ണി തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​താ​​​​​​ണ്. ഹ​​​​​​രി​​​​​​ത​​​​​​വി​​​​​​പ്ല​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി കാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ലി​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ സം​​​​​​ഭ​​​​​​വി​​​​​​ച്ച കാ​​​​​​ലം മു​​​​​​ത​​​​​​ൽ​​​​​ത​​​​​​ന്നെ പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത വി​​​​​​ത്തു​​​​​​ക​​​​​​ൾ സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ചി​​​​​​ന്ത എ​​​​​ന്‍റെ മ​​​​​​ന​​​​​​സി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ വി​​​​​​ത്തു​​​​​​ക​​​​​​ൾ സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ചി​​​​​​ന്ത ശ​​​​​​ക്ത​​​​​​മാ​​​​​​യി മ​​​​​​ന​​​​​​സി​​​​​​ൽ വ​​​​​​രു​​​​​​ന്ന​​​​​​ത് ഏ​​​​​​ക​​​​​​ദേ​​​​​​ശം 25 വ​​​​​​ർ​​​​​​ഷം മു​​​​​​മ്പാ​​​​​​ണ്. തു​​​​ട​​​​ർ​​​​ന്ന് 2000ത്തി​​​​​​ന്‍റെ തു​​​​​​ട​​​​​​ക്ക​​​​​​ത്തോ​​​​​​ടെ, അ​​​​​​ന്യ​​​​​​മാ​​​​​​യി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രു​​​​​​ന്ന പ​​​​​​ല വി​​​​​​ത്തു​​​​​​ക​​​​​​ളും വീ​​​​​​ണ്ടും കൃ​​​​​​ഷി​​​​​​യി​​​​​​റ​​​​​​ക്കാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി.

ന​​​​​​മ്മു​​​​​​ടെ പൈ​​​​​​തൃ​​​​​​ക​​​​​​മാ​​​​​​യി കി​​​​​​ട്ടി​​​​​​യ പ​​​​​​ല വി​​​​​​ത്തു​​​​​​ക​​​​​​ളും ഓ​​​​​​രോ കാ​​​​​​ല​​​​​​ത്തും ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ടു​​​​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്ന് ശ്ര​​​​​​ദ്ധ​​​​​​യി​​​​​​ൽ​​​​​​പ്പെ​​​​​​ട്ടു. അ​​​​​​പ്പോ​​​​​​ൾ ഇ​​​​​​നി​​​​​​യെ​​​​​​ങ്കി​​​​​​ലും കി​​​​​​ട്ടാ​​​​​​വു​​​​​​ന്ന വി​​​​​​ത്തു​​​​​​ക​​​​​​ളെ​​​​​​ങ്കി​​​​​​ലും സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ത്തു. അ​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യാ​​​​​​ണ് എ​​​​​ന്‍റെ കൈ​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം വ​​​​​​യ​​​​​​നാ​​​​​​ട് ജി​​​​​​ല്ല​​​​​​യി​​​​​​ലെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലേ​​​​​​ക്ക് സ​​​​​​ഞ്ച​​​​​​രി​​​​​​ച്ച് പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​മാ​​​​​​യി കൃ​​​​​​ഷി ചെ​​​​​​യ്യു​​​​​​ന്ന ആ​​​​​​ളു​​​​​​ക​​​​​​ളെ നേ​​​​​​രി​​​​​​ൽ ക​​​​​​ണ്ട് വി​​​​​​ത്തു​​​​​​ക​​​​​​ൾ ശേ​​​​​​ഖ​​​​​​രി​​​​​​ക്കാ​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​ത്.

അ​​​​​​ങ്ങ​​​​​​നെ ശേ​​​​​​ഖ​​​​​​രി​​​​​​ച്ച വി​​​​​​ത്തു​​​​​​ക​​​​​​ളി​​​​​​ൽ 500 വ​​​​​​ർ​​​​​​ഷം വ​​​​​​രെ പ​​​​​​ഴ​​​​​​ക്ക​​​​​​മു​​​​​​ള്ള പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വി​​​​​​ത്തു​​​​​​ക​​​​​​ൾ എ​​​​​ന്‍റെ കൈ​​​​​​യി​​​​​​ലു​​​​​​ണ്ടെ​​​​​​ന്നാ​​​​​​ണ് വി​​​​​​ശ്വാ​​​​​​സം. അ​​​​​​ഞ്ചും ആ​​​​​​റും ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ളാ​​​​​​യി ഒ​​​​​​രു കു​​​​​​ടും​​​​​​ബം കൃ​​​​​​ഷി ചെ​​​​​​യ്തു​​​​​​വ​​​​​​രു​​​​​​ന്ന വി​​​​​​ത്തു​​​​​​ക​​​​​​ളും അ​​​​​​തി​​​​​​ലു​​​​​​ണ്ട്. വി​​​​​​ത്ത് ശേ​​​​​​ഖ​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​ച്ചാ​​​​​​ൽ മാ​​​​​​ത്രം സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​മാ​​​​​​കി​​​​​​ല്ല. അ​​​​​​ത് കൃ​​​​​​ഷി​​​​​​യി​​​​​​റ​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​ടു​​​​​​ത്ത ത​​​​​​ല​​​​​​മു​​​​​​റ​​​​​​യ്ക്ക് കൈ​​​​​​മാ​​​​​​റു​​​​​​ക​​​​​​യും വേ​​​​​​ണം. അ​​​​​​തു​​​​​​കൊ​​​​​​ണ്ടാ​​​​​​ണ് ല​​​​​​ഭി​​​​​​ച്ച വി​​​​​​ത്തു​​​​​​ക​​​​​​ൾ വീ​​​​​​ണ്ടും വ​​​​​​യ​​​​​​ലി​​​​​​ലി​​​​​​റ​​​​​​ക്കി പ​​​​​​രി​​​​​​പാ​​​​​​ലി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ച​​​​​​ത്.

രാ​​​​​​സ​​​​​​വ​​​​​​ള​​​​​​ങ്ങ​​​​​​ളും കീ​​​​​​ട​​​​​​നാ​​​​​​ശി​​​​​​നി​​​​​​ക​​​​​​ളും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​തെ​​​​​​യാ​​​​​​ണ് ഞാ​​​​​​ൻ കൃ​​​​​​ഷി ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. ഇ​​​​​​പ്പോ​​​​​​ൾ അ​​​​​​റു​​​​​​പ​​​​​​തോ​​​​​​ളം പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ കൃ​​​​​​ഷി ചെ​​​​​​യ്തു​​​​​​വ​​​​​​രു​​​​​​ന്നു​​​​​​ണ്ട്. പ്ര​​​​​​കൃ​​​​​​തി​​​​​​ക്ക് ദോ​​​​​​ഷ​​​​​​മു​​​​​​ണ്ടാ​​​​​​കാ​​​​​​ത്ത രീ​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ് കൃ​​​​​​ഷി മു​​​​​​ന്നോ​​​​​​ട്ടു​​​​​​ കൊ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ന്ന​​​​​​ത്. വ​​​​​​യ​​​​​​നാ​​​​​​ടി​​​​​​ന്‍റെ ആ​​​​​​വാ​​​​​​സ​​​​​​വ്യ​​​​​​വ​​​​​​സ്ഥ നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ടു​​​​​​ള്ള കൃ​​​​​​ഷി​​​​​​യും ജീ​​​​​​വി​​​​​​ത​​​​​​വു​​​​​​മാ​​​​​​ണ് എ​​​​​​ന്‍റെ ല​​​​​​ക്ഷ്യം.

കൃ​​​​​​ഷി​​​​​​യു​​​​​​ടെ ആ​​​​​​ദ്യ​​​​​​നാ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ നേ​​​​​​രി​​​​​​ട്ട പ്ര​​​​​​ധാ​​​​​​ന വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ൾ എ​​​​​​ന്തൊ​​​​​​ക്കെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു?

1970-75 കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ കാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ലി​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് വ​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി നെ​​​​​​ൽ​​​​​​കൃ​​​​​​ഷി​​​​​​യി​​​​​​ലും കാ​​​​​​ര്യ​​​​​​മാ​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ളു​​​​​​ണ്ടാ​​​​​​യി. പു​​​​​​തി​​​​​​യ ഇ​​​​​​നം വി​​​​​​ത്തു​​​​​​ക​​​​​​ളും പു​​​​​​തി​​​​​​യ കൃ​​​​​​ഷി​​​​​​രീ​​​​​​തി​​​​​​ക​​​​​​ളും ആ ​​​​​​കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ വ്യാ​​​​​​പ​​​​​​ക​​​​​​മാ​​​​​​യി ക​​​​​​ട​​​​​​ന്നു​​​​​​വ​​​​​​ന്നു. എ​​​​​​നി​​​​​​ക്ക് അ​​​​​​തൊ​​​​​​ന്നും ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ള്ളാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ല. പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​ കൃ​​​​​​ഷി​​​​​​രീ​​​​​​തി​​​​​ത​​​​​​ന്നെ പി​​​​​​ന്തു​​​​​​ട​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്ന തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ ഉ​​​​​​റ​​​​​​ച്ചു​​​​​​നി​​​​​​ന്നു.

അ​​​​​​ങ്ങ​​​​​​നെ മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​കു​​​​​​മ്പോ​​​​​​ൾ പ​​​​​​ല​​​​​​ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ൾ നേ​​​​​​രി​​​​​​ടേ​​​​​​ണ്ടി​​​​​​വ​​​​​​ന്നു. കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന വ്യ​​​​​​തി​​​​​​യാ​​​​​​നം വ​​​​​​ലി​​​​​​യ പ്ര​​​​​​ശ്ന​​​​​​മാ​​​​​​യി. അ​​​​​​തോ​​​​​​ടൊ​​​​​​പ്പം തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക്ഷാ​​​​​​മ​​​​​​വും ഉ​​​​​​ണ്ടാ​​​​​​യി. ന​​​​​​മ്മ​​​​​​ൾ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന രീ​​​​​​തി​​​​​​യി​​​​​​ൽ കൃ​​​​​​ഷി മു​​​​​​ന്നോ​​​​​​ട്ടു​​​​​​കൊ​​​​​​ണ്ടു​​​​​​പോ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ല​​​​​​പ്പോ​​​​​​ഴും ഉ​​​​​​ണ്ടാ​​​​​​യി. പു​​​​​​തി​​​​​​യ ഇ​​​​​​നം രോ​​​​​​ഗ​​​​​​ങ്ങ​​​​​​ളും കീ​​​​​​ട​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​വും ഉ​​​​​​ണ്ടാ​​​​​​യി. ഇ​​​​​​തെ​​​​​​ല്ലാം അ​​​​​​തി​​​​​​ജീ​​​​​​വി​​​​​​ച്ചാ​​​​​​ണ് പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത കൃ​​​​​​ഷി ഇ​​​​​​ന്നും മു​​​​​​ന്നോ​​​​​​ട്ടു​​​​​​കൊ​​​​​​ണ്ടു​​​​​​പോ​​​​​​കു​​​​​​ന്ന​​​​​​ത്. ന​​​​​​മ്മു​​​​​​ടെ മു​​​​​​ൻ​​​​​​ത​​​​​​ല​​​​​​മു​​​​​​റ​​​​​​ക​​​​​​ൾ ന​​​​​​മ്മ​​​​​​ളി​​​​​​ലേ​​​​​​ക്ക് കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​താ​​​​​​ണ് ഈ ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ. ന​​​​​​മ്മ​​​​​​ൾ അ​​​​​​ത് ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യാ​​​​​​ൽ പി​​​​​​ന്നെ തി​​​​​​രി​​​​​​ച്ചു​​​​​​പി​​​​​​ടി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യ​​​​​​ണ​​​​​​മെ​​​​​​ന്നി​​​​​​ല്ല. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് എ​​​​​​ത്ര ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടു​​​​​​ണ്ടാ​​​​​​യാ​​​​​​ലും സം​​​​​​ര​​​​​​ക്ഷി​​​​​​ക്ക​​​​​​ണം.

കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​ലെ മാ​​​​​റ്റം കൃ​​​​​ഷി​​​​​യെ എ​​​​​ങ്ങനെ ബാ​​​​​ധി​​​​​ക്കും?

ഓ​​​​​​രോ വി​​​​​​ത്തി​​​​​​നും അ​​​​​​തി​​​​​​ന്‍റേ​​​​​​താ​​​​​​യ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​ക​​​​​​ളു​​​​​​ണ്ട്. കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്ക​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചാ​​​​​​ണ് കൃ​​​​​​ഷി​​​​​​യു​​​​​​ടെ രീ​​​​​​തി​​​​​​യും സ​​​​​​മ​​​​​​യ​​​​​​വും നി​​​​​​ശ്ച​​​​​​യി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ ഇ​​​​​​പ്പോ​​​​​​ൾ കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ വ​​​​​​ലി​​​​​​യ മാ​​​​​​റ്റ​​​​​​മാ​​​​​​ണ് സം​​​​​​ഭ​​​​​​വി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​ട​​​​​​വ​​​​​​പ്പാ​​​​​​തി​​​​​​യി​​​​​​ലും ക​​​​​​ർ​​​​​​ക്ക​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ലും ല​​​​​​ഭി​​​​​​ക്കേ​​​​​​ണ്ട മ​​​​​​ഴ ചി​​​​​​ങ്ങ​​​​​​ത്തി​​​​​​ൽ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മു​​​​​​ണ്ട്. മു​​​​​​മ്പ് ക​​​​​​ർ​​​​​​ക്ക​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന പ​​​​​​ല കൃ​​​​​​ഷി​​​​​​ക​​​​​​ളും ഇ​​​​​​പ്പോ​​​​​​ൾ ചി​​​​​​ങ്ങ​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ത്തേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്നു.
കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ മാ​​​​​​റു​​​​​​മ്പോ​​​​​​ൾ കൃ​​​​​​ഷി​​​​​​യു​​​​​​ടെ സ​​​​​​മ​​​​​​യ​​​​​​വും മാ​​​​​​റും. കൃ​​​​​​ഷി ചെ​​​​​​യ്യു​​​​​​ന്ന സ​​​​​​മ​​​​​​യ​​​​​​ത്ത് കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യു​​​​​​ടെ സ്വ​​​​​​ഭാ​​​​​​വം മാ​​​​​​റി​​​​​​യാ​​​​​​ൽ ഉ​​​​​​ദ്ദേ​​​​​​ശി​​​​​​ച്ച ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള വി​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നി​​​​​​ല്ല. പ​​​​​​ഴ​​​​​​യ​​​​​​കാ​​​​​​ല​​​​​​ത്ത് ല​​​​​​ഭി​​​​​​ച്ചി​​​​​​രു​​​​​​ന്ന ഗു​​​​​​ണ​​​​​​വും മേ​​​​​​ന്മ​​​​​​യും ചി​​​​​​ല​​​​​​പ്പോ​​​​​​ൾ ല​​​​​​ഭി​​​​​​ക്കാ​​​​​​തെ പോ​​​​​​കാ​​​​​​നും സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ട്. പ്ര​​​​​​കൃ​​​​​​തി​​​​​​യു​​​​​​ടെ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് കൃ​​​​​​ഷി​​​​​​യെ​​​​​​യും മാ​​​​​​റ്റേ​​​​​​ണ്ടി​​​​​​വ​​​​​​രും.

പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത വി​​​​​​ത്തി​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്ര​​​​​​ചാ​​​​​​രം ഭ​​​​​​ക്ഷ്യ​​​​​​ക്ഷാ​​​​​​മത്തിനു പരിഹാരമാകുമോ?

തീ​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യും ക​​​​​​ഴി​​​​​​യുമെ​​​​​​ന്നാ​​​​​​ണ് എ​​​​​ന്‍റെ വി​​​​​​ശ്വാ​​​​​​സം. പ​​​​​​ണ്ടു​​​​​​കാ​​​​​​ല​​​​​​ത്ത് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന നെ​​​​​​ൽ​​​​​​പ്പാട​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഒ​​​​​​രു തു​​​​​​ണ്ടു​​​​​പോ​​​​​​ലും ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ശൂ​​​​​​ന്യ​​​​​​മാ​​​​​​യി കി​​​​​​ട​​​​​​ന്നി​​​​​​രു​​​​​​ന്നി​​​​​​ല്ല. ഓ​​​​​​രോ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തും കൃ​​​​​​ഷി ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു. നെ​​​​​​ൽ​​​​​​കൃ​​​​​​ഷി ന​​​​​​മ്മു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​തു​​​​​​പോലെ, ഇ​​​​​​ന്ന് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ 14 ജി​​​​​​ല്ല​​​​​​ക​​​​​​ളി​​​​​​ലും ല​​​​​​ഭ്യ​​​​​​മാ​​​​​​യ വ​​​​​​യ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ൽ നെ​​​​​​ൽ​​​​​​കൃ​​​​​​ഷി ചെ​​​​​​യ്യാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞാ​​​​​​ൽ ഭ​​​​​​ക്ഷ്യ​​​​​​ക്ഷാ​​​​​​മം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നും ഭ​​​​​​ക്ഷ്യ​​​​​​സു​​​​​​ര​​​​​​ക്ഷ ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​നും സാ​​​​​​ധി​​​​​​ക്കും. ഭ​​​​​​ക്ഷ്യ​​​​​​സു​​​​​​ര​​​​​​ക്ഷ എ​​​​​​ന്ന​​​​​​ത് വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ അ​​​​​​രി ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ട് മാ​​​​​​ത്രം ഉ​​​​​​റ​​​​​​പ്പാ​​​​​​കു​​​​​​ന്ന ഒ​​​​​​ന്ന​​​​​​ല്ല. ന​​​​​​മു​​​​​​ക്ക് ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​യ ഭ​​​​​​ക്ഷ​​​​​​ണം ന​​​​​​മ്മു​​​​​​ടെ മ​​​​​​ണ്ണി​​​​​​ൽ​​​​​ത​​​​​​ന്നെ ഉ​​​​​​ത്പാ​​​​​​ദി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ശേ​​​​​​ഷി നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്ത​​​​​​ണം.

കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ങ്ങ​​​​​​ൾ ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് ഭ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​നാ​​​​​​യി മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​രെ ആ​​​​​​ശ്ര​​​​​​യി​​​​​​ക്കു​​​​​​ന്ന സ്ഥി​​​​​​തി വ​​​​​​ന്നാ​​​​​​ൽ അ​​​​​​ത് വ​​​​​​ലി​​​​​​യ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യാ​​​​​​കും. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ഓ​​​​​​രോ കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​വും പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​ണം. പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ​​​​​​ക്ക് ഓ​​​​​​രോ​​​​​​ന്നി​​​​​​നും അ​​​​​​തി​​​​​​ന്‍റേ​​​താ​​​​​​യ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​യു​​​​​​ണ്ട്. അ​​​​​​വ​​​​​​യെ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ക​​​​​​യും കൃ​​​​​​ഷി​​​​​​യി​​​​​​റ​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നൊ​​​​​​പ്പം നെ​​​​​​ൽ​​​​​​കൃ​​​​​​ഷി​​​​​​യു​​​​​​ടെ വി​​​​​​സ്തൃ​​​​​​തി വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യും വേ​​​​​​ണം.

എ​​​​​​ന്തെ​​​​ല്ലാം പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത അ​​​​​​റി​​​​​​വു​​​​​​ക​​​​​​ളാ​​​​​​ണ് പാ​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​ത്?

പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത വി​​​​​​ത്തു​​​​​​ക​​​​​​ൾ​​​​​​ക്ക് ന​​​​​​മ്മ​​​​​​ൾ ഉ​​​​​​ദ്ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന രീ​​​​​​തി​​​​​​യി​​​​​​ൽ കൃ​​​​​​ഷി​​​​​​ചെ​​​​​​യ്ത് പ​​​​​​രി​​​​​​പാ​​​​​​ലി​​​​​​ച്ചാ​​​​​​ൽ ഒ​​​​​​രു പ​​​​​​രി​​​​​​ധി​​​​​​വ​​​​​​രെ കീ​​​​​​ട​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കും. പ്ര​​​​​​കൃ​​​​​​തി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​ത​​​​​​ന്നെ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു ശേ​​​​​​ഷി ഈ ​​​​​​നെ​​​​​​ൽ​​​​​​വി​​​​​​ത്തു​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ണ്ട്. അ​​​​​​തു​​​​​​പോ​​​​​​ലെ ത​​​​​​ന്നെ അ​​​​​​തി​​​​​​ന്‍റെ ഗു​​​​​​ണ​​​​​​ങ്ങ​​​​​​ളും ഈ ​​​​​​അ​​​​​​രി ക​​​​​​ഴി​​​​​​ക്കു​​​​​​ന്ന ആ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ കാ​​​​​​ണാ​​​​​​ൻ ക​​​​​​ഴി​​​​​​യും എ​​​​​​ന്നാ​​​​​​ണ് എ​​​​​​ന്‍റെ വി​​​​​​ശ്വാ​​​​​​സം.

എ​​​​ന്‍റെ കൈ​​​​​​യി​​​​​​ലു​​​​​​ള്ള അ​​​​​​റു​​​​​​പ​​​​​​തോ​​​​​​ളം വി​​​​​​ത്തു​​​​​​ക​​​​​​ളും വ​​​​​​യ​​​​​​നാ​​​​​​ടി​​​​​​ന്‍റെ കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ൽ കൃ​​​​​​ഷി ചെ​​​​​​യ്യാ​​​​​​ൻ സാ​​​​​​ധി​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​യാ​​​​​​ണ്. കൃ​​​​​​ഷി​​​​​​യി​​​​​​ൽ പ്ര​​​​​​കൃ​​​​​​തി​​​​​​യെ എ​​​​​​തി​​​​​​രാ​​​​​​ളി​​​​​​യാ​​​​​​യി കാ​​​​​​ണ​​​​​​രു​​​​​​ത്. പ്ര​​​​​​കൃ​​​​​​തി​​​​​​യോ​​​​​​ടൊ​​​​​​പ്പം നി​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് വേ​​​​​​ണ്ട​​​​​​ത്.

പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത വി​​​​​​ത്തു​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത?

ഓ​​​​​​രോ വി​​​​​​ത്തി​​​​​​നും അ​​​​​​തി​​​​​​ന്‍റേ​​​​താ​​​​​​യ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​യു​​​​​​ണ്ട്. ഒ​​​​​​രു വി​​​​​​ത്ത് മ​​​​​​റ്റൊ​​​​​​ന്നി​​​​​​നെ​​​​​​പ്പോ​​​​​​ലെ​​​​​​യ​​​​​​ല്ല. ചി​​​​​​ല വി​​​​​​ത്തു​​​​​​ക​​​​​​ൾ​​​​​​ക്ക് രോ​​​​​​ഗ​​​​​​ങ്ങ​​​​​​ളെ പ്ര​​​​​​തി​​​​​​രോ​​​​​​ധി​​​​​​ക്കാ​​​​​​നു​​​​​​ള്ള ക​​​​​​ഴി​​​​​​വു​​​​​​ണ്ടാ​​​​​​കും. ചി​​​​​​ല​​​​​​ത് പ്ര​​​​​​ത്യേ​​​​​​ക കാ​​​​​​ലാ​​​​​​വ​​​​​​സ്ഥ​​​​​​യ്ക്ക് അ​​​​​​നു​​​​​​യോ​​​​​​ജ്യ​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും. ചി​​​​​​ല​​​​​​തി​​​​​​ന് അ​​​​​​രി​​​​​​യു​​​​​​ടെ രു​​​​​​ചി​​​​​​യി​​​​​​ലും ഗു​​​​​​ണ​​​​​​ത്തി​​​​​​ലും പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​യു​​​​​​ണ്ടാ​​​​​​കും. പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​മാ​​​​​​യി ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ ഓ​​​​​​രോ വി​​​​​​ത്തും അ​​​​​​തി​​​​​​ന്‍റെ സ്വ​​​​​​ഭാ​​​​​​വ​​​​​​മ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചാ​​​​​​ണ് സം​​​​​​ര​​​​​​ക്ഷി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്. ഒ​​​​​​രു ത​​​​​​ല​​​​​​മു​​​​​​റ​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​ടു​​​​​​ത്ത ത​​​​​​ല​​​​​​മു​​​​​​റ​​​​​​യി​​​​​​ലേ​​​​​​ക്ക് വി​​​​​​ത്തു​​​​​​ക​​​​​​ൾ കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​ത് വെ​​​​​​റു​​​​​​തെ​​​​​​യ​​​​​​ല്ല. ഇ​​​​​​ന്ന് ശാ​​​​​​സ്ത്ര​​​​​​വും സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യും വ​​​​​​ള​​​​​​ർ​​​​​​ന്നി​​​​​​ട്ടു​​​​​​ണ്ട്. അ​​​​​​തെ​​​​​​ല്ലാം ന​​​​​​ല്ല​​​​​​താ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ ന​​​​​​മ്മു​​​​​​ടെ പാ​​​​​​ര​​​​​​മ്പ​​​​​​ര്യ അ​​​​​​റി​​​​​​വി​​​​​​നെ​​​​​​യും ഒ​​​​​​പ്പം നി​​​​​​ർ​​​​​​ത്ത​​​​​​ണം.

വി​​​​​​ത്ത് എ​​​​​​ന്ന​​​​​​ത് കൃ​​​​​​ഷി​​​​​​ക്കു​​​​​​ള്ള ഒ​​​​​​രു സാ​​​​​​ധ​​​​​​നം മാ​​​​​​ത്ര​​​​​​മ​​​​​​ല്ല. ഒ​​​​​​രു പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തി​​​​ന്‍റെ ച​​​​​​രി​​​​​​ത്ര​​​​​​വും സം​​​​​​സ്കാ​​​​​​ര​​​​​​വും ജീ​​​​​​വി​​​​​​ത​​​​​​രീ​​​​​​തി​​​​​​യും അ​​​​​​തി​​​​​​നൊ​​​​​​പ്പം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ വി​​​​​​ത്തു​​​​​​ക​​​​​​ൾ ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത് ന​​​​​​മ്മു​​​​​​ടെ പൈ​​​​​​തൃ​​​​​​ക​​​​​​ത്തി​​​​​​ന്‍റെ ഒ​​​​​​രു ഭാ​​​​​​ഗം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​ന് തു​​​​​​ല്യ​​​​​​മാ​​​​​​ണ്.

ല​​​​​​ളി​​​​​​ത​​​​​​ ജീ​​​​​​വി​​​​​​ത​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ച്?

ഞാ​​​​​​ൻ ഇ​​​​​​തു​​​​​​വ​​​​​​രെ ആ​​​​​​ഡം​​​​​​ബ​​​​​​ര​​​​​​ജീ​​​​​​വി​​​​​​തം ന​​​​​​യി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. അ​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ത​​​​​​ന്നെ ഇ​​​​​​നി ആ​​​​​​ഡം​​​​​​ബ​​​​​​ര​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ക്കാ​​​​​​നും ജീ​​​​​​വി​​​​​​ക്കാ​​​​​​നും എ​​​​​​നി​​​​​​ക്ക് സാ​​​​​​ധി​​​​​​ക്കി​​​​​​ല്ല. ഏ​​​​​​റ്റ​​​​​​വും ന​​​​​​ല്ലൊ​​​​​​രു ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​നാ​​​​​​യി ജീ​​​​​​വി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന​​​​​​താ​​​​​​ണ് എ​​​​​​ന്‍റെ ആ​​​​​​ഗ്ര​​​​​​ഹം. ചെ​​​​​​റു​​​​​​പ്പ​​​​​​കാ​​​​​​ല​​​​​​ത്ത് പ​​​​​​ഠി​​​​​​ച്ച ശീ​​​​​​ലം മ​​​​​​നു​​​​​​ഷ്യ​​​​​​ൻ ഉ​​​​​​ള്ള കാ​​​​​​ലം മ​​​​​​റ​​​​​​ക്കു​​​​​​മോ? ചെ​​​​​​റു​​​​​​പ്പ​​​​​​ത്തി​​​​​​ൽ​​​​​​ത​​​​​​ന്നെ ല​​​​​​ളി​​​​​​ത​​​​​​മാ​​​​​​യി ജീ​​​​​​വി​​​​​​ക്കാ​​​​​​നും ക​​​​​​ഠി​​​​​​നാ​​​​​​ധ്വാ​​​​​​നം ചെ​​​​​​യ്യാ​​​​​​നും പ​​​​​​ഠി​​​​​​ച്ചു. അ​​​​​​തു​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ഇ​​​​​​ന്നും തു​​​​​​ട​​​​​​രു​​​​​​ന്ന​​​​​​ത്. കൃ​​​​​​ഷി​​​​​​യാ​​​​​​ണ് എ​​​​ന്‍റെ ജീ​​​​​​വി​​​​​​തം. മ​​​​​​ണ്ണി​​​​​​നോ​​​​​​ടൊ​​​​​​പ്പം ജീ​​​​​​വി​​​​​​ക്കു​​​​​​മ്പോ​​​​​​ൾ അ​​​​​​തി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ചു​​​​​​ള്ള ജീ​​​​​​വി​​​​​​ത​​​​​​മാ​​​​​​ണ് വേ​​​​​​ണ്ട​​​​​​ത്.

പു​​​​​​ര​​​​​​സ്‌​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തും ആ​​​​​​ളു​​​​​​ക​​​​​​ൾ ആ​​​​​​ദ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തും സ​​​​​​ന്തോ​​​​​​ഷ​​​​​​മു​​​​​​ള്ള കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ജീ​​​​​​വി​​​​​​ത​​​​​​രീ​​​​​​തി മാ​​​​​​റ്റേ​​​​​​ണ്ട​​​​​​തി​​​​​​ല്ല. കൃ​​​​​​ഷി​​​​​​യി​​​​​​ട​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ഇ​​​​​​റ​​​​​​ങ്ങി മ​​​​​​ണ്ണി​​​​​​ൽ പ​​​​​​ണി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് എ​​​​​​നി​​​​​​ക്ക് സ​​​​​​ന്തോ​​​​​​ഷം ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​ത്.

കൃ​​​​​​ഷി ലാ​​​​​​ഭ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണോ?

തീ​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യും കൃ​​​​​​ഷി ലാ​​​​​​ഭ​​​​​​ക​​​​​​ര​​​​​​മാ​​​​​​ണ്. ഇ​​​​​​ന്ന് വി​​​​​​പ​​​​​​ണി​​​​​​യി​​​​​​ൽ കി​​​​​​ലോ​​​​​​ഗ്രാ​​​​​​മി​​​​​​ന് 70 രൂ​​​​​​പ​​​​​​യോ​​​​​​ളം വി​​​​​​ല​​​​​​യ്ക്ക് ജൈ​​​​​​വ​​​​​​കൃ​​​​​​ഷി ചെ​​​​​​യ്ത കു​​​​​​ത്ത​​​​​​രി വാ​​​​​​ങ്ങാ​​​​​​ൻ ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ കാ​​​​​​ത്തു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. രാ​​​​​​സ​​​​​​വ​​​​​​ള​​​​​​ങ്ങ​​​​​​ളും കീ​​​​​​ട​​​​​​നാ​​​​​​ശി​​​​​​നി​​​​​​ക​​​​​​ളും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ത്ത​​​​​​തും ഭ​​​​​​ക്ഷ​​​​​​ണ​​​​​​ത്തി​​​​​​ന് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​ൻ പ​​​​​​റ്റു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ ന​​​​​​ല്ല​​​​​​യി​​​​​​നം അ​​​​​​രി ല​​​​​​ഭി​​​​​​ച്ചാ​​​​​​ൽ അ​​​​​​ത് ഏ​​​​​​റ്റ​​​​​​വും ന​​​​​​ല്ല​​​​​​താ​​​​​​ണെ​​​​​​ന്ന് ക​​​​​​രു​​​​​​തു​​​​​​ന്ന ആ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​ണ് സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ലും.

അ​​​​​​തി​​​​​​നാ​​​​​​ൽ നെ​​​​​​ൽ​​​​​​കൃ​​​​​​ഷി ചെ​​​​​​യ്യു​​​​​​ന്ന ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ർ​​​​​​ക്ക് കൃ​​​​​​ഷി മു​​​​​​ന്നോ​​​​​​ട്ടു​​​​​​ കൊ​​​​​​ണ്ടു​​​​​​പോ​​​​​​കാ​​​​​​ൻ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​യി ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടേ​​​​​​ണ്ടി​​​​​​വ​​​​​​രി​​​​​​ല്ല എ​​​​​​ന്നാ​​​​​​ണ് എ​​​​ന്‍റെ അ​​​​​​ഭി​​​​​​പ്രാ​​​​​​യം. ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​ന് ന​​​​​​ല്ല വി​​​​​​ല ല​​​​​​ഭി​​​​​​ച്ചാ​​​​​​ൽ കൃ​​​​​​ഷി നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കും. വാ​​​​​​ങ്ങു​​​​​​ന്ന ആ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് തൃ​​​​​​പ്തി​​​​​​യോ​​​​​​ടെ ന​​​​​​ല്ല ഭ​​​​​​ക്ഷ​​​​​​ണം ക​​​​​​ഴി​​​​​​ക്കാ​​​​​​നും സാ​​​​​​ധി​​​​​​ക്കും. ഇ​​​​​​തി​​​​​​ലൂ​​​​​​ടെ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​ന്‍റെ സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ഭ​​​​​​ദ്ര​​​​​​ത​​​​​​യും ഉ​​​​​​റ​​​​​​പ്പാ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യും.

കൃ​​​​​​ഷി​​​​​​യെ ന​​​​​​ഷ്ട​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യാ​​​​​​യി മാ​​​​​​ത്രം കാ​​​​​​ണേ​​​​​​ണ്ട കാ​​​​​​ര്യ​​​​​​മി​​​​​​ല്ല. ന​​​​​​ല്ല രീ​​​​​​തി​​​​​​യി​​​​​​ൽ കൃ​​​​​​ഷി ചെ​​​​​​യ്യു​​​​​​ക​​​​​​യും ന​​​​​​ല്ല ഉ​​​​​​ത്പ​​​​​​ന്നം ഉ​​​​​​ണ്ടാ​​​​​​ക്കു​​​​​​ക​​​​​​യും അ​​​​​​തി​​​​​​ന് യോ​​​​​​ജി​​​​​​ച്ച വി​​​​​​പ​​​​​​ണി ക​​​​​​ണ്ടെ​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്താ​​​​​​ൽ കൃ​​​​​​ഷി ന​​​​​​ല്ല വ​​​​​​രു​​​​​​മാ​​​​​​നം ന​​​​​​ൽ​​​​​​കു​​​​​​ന്ന മേ​​​​​​ഖ​​​​​​ല​​​​​​യാ​​​​​​ണ്.

District News

പ​ഠ​ന​ത്തി​നൊ​പ്പം കൃ​ഷി​യി​ലും വി​ജ​യം കൊ​യ്ത് അ​തു​ൽ

അ​ങ്ങാ​ടി​പ്പു​റം: മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ലു​ള്ള ര​ണ്ടാ​യി​ര​ത്തോ​ളം ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ളു​ള്ള തോ​ട്ട​ത്തി​ല്‍ കാ​ര്‍​ഷി​ക വി​ജ​യ​ഗാ​ഥ തീ​ര്‍​ത്ത് തി​രു​വോ​ണ​ത്തെ വ​ര​വേ​ല്‍​ക്കു​ക​യാ​ണ് അ​തു​ല്‍ കൃ​ഷ്ണ. പ​രി​യാ​പു​രം സെന്‍റ്് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ ഈ ​കു​ട്ടി​ക്ക​ര്‍​ഷ​ക​ന്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​യി​രം തൈ​ക​ളാ​ണ് ന​ട്ടു​വ​ള​ര്‍​ത്തി​യ​തെ​ങ്കി​ല്‍ ഇ​ത്ത​വ​ണ അ​ത് 35 സെ​ന്‍റില്‍ ഇ​ര​ട്ടി​യാ​ക്കി.

2020-ലെ ​ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് സൂ​ര്യ​കാ​ന്തി കൃ​ഷി ചെ​യ്താ​ണ് അ​തു​ല്‍ കാ​ര്‍​ഷി​ക​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വയ്ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ചെ​ണ്ടു​മ​ല്ലി​ക്ക് പു​റ​മേ വാ​ടാ​മ​ല്ലി കൃ​ഷി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വെ​ണ്ട, വ​ഴു​ത​ന, പ​ച്ച​മു​ള​ക്, കൂ​ര്‍​ക്ക, ചേ​ന, ക​പ്പ, മ​ഞ്ഞ​ള്‍, വാ​ഴ എ​ന്നി​വ​യ്‌​ക്കൊ​പ്പം വി​വി​ധ പ​ഴ​വ​ര്‍​ഗ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ജൈ​വ​രീ​തി​യി​ലാ​ണ് അ​തു​ല്‍ വി​ള​യി​ച്ചെ​ടു​ക്കു​ന്ന​ത്.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച വി​ദ്യാ​ര്‍​ഥി ക​ര്‍​ഷ​ക​ന്‍ പു​ര​സ്‌​കാ​ര​വും ഈ ​മി​ടു​ക്ക​നെ തേ​ടി​യെ​ത്തി​യി​രു​ന്നു. അ​ങ്ങാ​ടി​പ്പു​റം കൃ​ഷി​ഭ​വ​നി​ല്‍നി​ന്നാ​ണ് തൈ​ക​ളും വ​ള​വും ല​ഭി​ക്കു​ന്ന​ത്. അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ അ​സി​സ്റ്റ​ന്‍റ് ആ​ര്‍. രാ​ജീ​വി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും മി​ക​ച്ച പി​ന്തു​ണ​യും അ​തു​ലി​ന് ക​രു​ത്താ​കു​ന്നു.

ദേ​ശീ​യ​ത​ല​ത്തി​ല്‍ യോ​ഗ പ​രി​ശീ​ല​ക​നാ​യ തി​രൂ​ര്‍​ക്കാ​ട് സ്വ​ദേ​ശി ചെ​ന്ത്ര​ത്തി​ല്‍ സു​നി​ല്‍​കു​മാ​റി​​ന്‍റെ​യും ദീ​പ​ശ്രീ​യു​ടെ​യും മ​ക​നാ​ണ്. ബി.​ ടെ​ക് വി​ദ്യാ​ര്‍​ഥി​നി അ​ഞ്ജ​ന സ​ഹോ​ദ​രി​യാ​ണ്.

Agriculture

തോ​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​ത്ത ജോ​സ് പി. ​ജോ​ർ​ജി​ന്‍റെ വി​ജ​യ​ഗാ​ഥ

യു​കെ​യി​ൽ സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നി​യ​റാ​യി​രു​ന്ന ജോ​സ് പി. ​ജോ​ർ​ജ് പ​ത്തു വ​ർ​ഷം മു​ൻ​പ് ജോ​ലി രാ​ജി​വെ​ച്ച് നാ​ട്ടി​ലെ​ത്തു​ന്പോ​ൾ മ​ന​സി​ൽ ഒ​രൊ​റ്റ ചി​ന്ത​യേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കൊ​രു കു​ടി​യേ​റ്റം.

എ​ന്നാ​ൽ, പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​യി​ല്ല, ആ ​സ്വ​പ്നം പാ​തി​വ​ഴി​യി​ൽ പൊ​ലി​ഞ്ഞു. പ​ക്ഷേ പാ​ലാ രാ​മ​പു​രം ഏ​ഴാ​ച്ചേ​രി സ്വ​ദേ​ശി​യാ​യ പാ​റേ​മാ​ക്ക​ൽ ജോ​സ് വെ​റു​തെ​യി​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

വി​ദേ​ശ​ത്തെ മി​ക​ച്ച ഐ​ടി ക​രി​യ​റി​നോ​ട് വി​ട​പ​റ​ഞ്ഞ് വെ​റും 30 കോ​ഴി​ക​ളു​മാ​യി സ്വ​ന്തം നാ​ട്ടി​ൽ അ​ദ്ദേ​ഹം ഒ​രു പൗ​ൾ​ട്രി ഫാം ​ആ​രം​ഭി​ച്ചു. ഇ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ട​ക​ളും കോ​ഴി​ക​ളും താ​റാ​വു​ക​ളു​മാ​യി പാ​റേ​മാ​ക്ക​ൽ അ​ഗ്രി ഫാം ​എ​ന്ന സം​രം​ഭ​ത്തി​ന്‍റെ ഉ​ട​മ​യാ​ണ് ഈ ​എം​സി​എ​ക്കാ​ര​ൻ.

30 കോ​ഴി​ക​ളി​ൽ​നി​ന്ന് തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​പ്ല​വം

ചെ​റു​പ്പ​കാ​ലം മു​ത​ൽ​ക്കേ മു​യ​ലും കോ​ഴി​യു​മൊ​ക്കെ ജോ​സി​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി​രു​ന്നു. പ​ഠ​ന​ത്തി​ൽ ഉ​ഴ​പ്പു​മെ​ന്നു പ​റ​ഞ്ഞ് അ​ന്ന് വീ​ട്ടു​കാ​ർ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യെ​ങ്കി​ലും, മൃ​ഗ​ങ്ങ​ളോ​ടും പ​ക്ഷി​ക​ളോ​ടു​മു​ള്ള ഇ​ഷ്ടം കൈ​വി​ടാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​രു​ന്നി​ല്ല.

പി​ന്നീ​ട് എം​സി​എ പാ​സാ​യി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്ത​പ്പോ​ഴും ജോ​സി​ൻ​റെ മ​ന​സ് കൃ​ഷി​ക്കൊ​പ്പ​മാ​യി​രു​ന്നു. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി കൊ​ച്ചി​യി​ൽ ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ 30 ബി​വി 380 ഇ​നം കോ​ഴി​ക​ളെ വാ​ങ്ങി​യ​ത്.

ഇ​തി​ൽ നി​ന്ന് മി​ക​ച്ച വ​രു​മാ​നം ല​ഭി​ച്ച​തോ​ടെ 300 കാ​ട​ക​ളെ വാ​ങ്ങി കാ​ട​വ​ള​ർ​ത്ത​ലി​ലേ​ക്കും തി​രി​ഞ്ഞു. വൈ​കാ​തെ കാ​ട​മു​ട്ട​യ്ക്കും കാ​ട​യി​റ​ച്ചി​ക്കും വി​പ​ണി​യി​ൽ ഡി​മാ​ന്‍റ് കൂ​ടി​യ​തോ​ടെ പ​ക്ഷി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു.

പു​റ​ത്തു​നി​ന്ന് കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങു​ന്പോ​ൾ വ​രു​ന്ന വ​ലി​യ ചെ​ല​വ് ഒ​ഴി​വാ​ക്കാ​ൻ ജോ​സ് സ്വ​ന്ത​മാ​യി ഇ​ൻ​കു​ബേ​റ്റ​ർ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. ഒ​രേ​സ​മ​യം 6000 കാ​ട​മു​ട്ട​ക​ൾ വ​രെ വി​രി​യി​ക്കാ​ൻ ശേ​ഷി​യു​ള്ള അ​ത്യാ​ധു​നി​ക ഇ​ൻ​കു​ബേ​റ്റ​റാ​ണ് ഇ​ന്ന് പാ​റേ​മാ​ക്ക​ൽ അ​ഗ്രി​ഫാ​മി​ന്‍റെ ക​രു​ത്ത്.

ആ​ഴ്ച​യി​ൽ വി​രി​ഞ്ഞി​റ​ങ്ങു​ന്ന​ത് 3000 കാ​ട​ക്കു​ഞ്ഞു​ങ്ങ​ൾ

ഒ​രു ദി​വ​സം പ്രാ​യ​മാ​യ കാ​ട​ക്കു​ഞ്ഞു​ങ്ങ​ളെ ഫാ​മി​ലെ​ത്തി​ച്ച് 28 ദി​വ​സം വ​ള​ർ​ത്തി​യ ശേ​ഷം വി​ൽ​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു ആ​ദ്യം സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​തി​നു ചെ​ല​വു കൂ​ടി​യ​തി​നാ​ലാ​ണ് ഇ​ൻ​കു​ബേ​റ്റ​ർ വാ​ങ്ങി​യ​ത്.

സ്വ​ന്ത​മാ​യി കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ മു​ൻ​പ​ത്തേ​ക്കാ​ൾ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് ഈ ​ക​ർ​ഷ​ക​ൻ പ​റ​യു​ന്നു. ആ​ഴ്ച​യി​ൽ മൂ​വാ​യി​രം കാ​ട​ക്കു​ഞ്ഞു​ങ്ങ​ൾ വി​രി​ഞ്ഞി​റ​ങ്ങു​ന്ന വി​ധ​ത്തി​ലാ​ണ് ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ ര​ണ്ടാ​യി​രം കു​ഞ്ഞു​ങ്ങ​ളെ ഫാ​മി​ൽ ത​ന്നെ വ​ള​ർ​ത്തും ബാ​ക്കി​യു​ള്ള​വ​യെ ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ൽ​ക്കും. കാ​ട​യ്ക്കു പു​റ​മെ റെ​യി​ൻ​ബോ റൂ​സ്റ്റ​ർ പൂ​വ​ൻ കോ​ഴി​ക​ൾ, വി​ഗോ​വ താ​റാ​വ്, ഗി​നി തു​ട​ങ്ങി​യ​വ​യും പാ​റേ​മാ​ക്ക​ൽ ഫാ​മി​ന്‍റെ ഐ​ശ്വ​ര്യ​മാ​യി വ​ള​രു​ന്നു​ണ്ട്.

ആ​ദ്യ ര​ണ്ടാ​ഴ്ച പ്ര​ത്യേ​ക പ​രി​ച​ര​ണം

വി​രി​ഞ്ഞി​റ​ങ്ങു​ന്ന കു​ഞ്ഞു​ങ്ങ​ളെ ത​ട്ടു​ത​ട്ടു​ക​ളാ​യി​ട്ടു​ള്ള പ്ര​ത്യേ​ക കൂ​ട്ടി​ലാ​ണ് ആ​ദ്യം പാ​ർ​പ്പി​ക്കു​ക. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി ചൂ​ട് ന​ൽ​കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി 40 വാ​ട്ടി​ന്‍റെ ബ​ൾ​ബു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​രു​ന്നൂ​റോ​ളം കു​ഞ്ഞു​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന രീ​തി​യി​ലാ​ണ് ഓ​രോ കൂ​ടു​ക​ളും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ചൂ​ട് ന​ൽ​കു​ന്ന​തി​നൊ​പ്പം പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ഭ​ക്ഷ​ണ​ക്ര​മ​വും കു​ടി​വെ​ള്ള​വും. ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് കു​ടി​വെ​ള്ളം കൂ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.

തീ​റ്റ​യാ​യി ആ​ദ്യം പ്രീ​സ്റ്റാ​ർ​ട്ട​റാ​ണ് ന​ൽ​കു​ക. വി​രി​ഞ്ഞ് അ​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം തീ​റ്റ ട്രേ​യി​ൽ വ​ച്ചു ന​ൽ​കും. പ​തി​നാ​ല് ദി​വ​സം ക​ഴി​യു​ന്പോ​ൾ ഇ​വ​യെ വി​രി​പ്പ് രീ​തി​യി​ലു​ള്ള വ​ലി​യ കൂ​ട്ടി​ലേ​ക്ക് മാ​റ്റും.

വി​രി​പ്പി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു മു​ൻ​പ് ത​റ​യി​ൽ വി​രി​ക്കാ​ൻ തീ​പ്പെ​ട്ടി ക​ന്പ​നി​ക​ളി​ൽ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന പ്ര​ത്യേ​ക അ​റ​ക്ക​പ്പൊ​ടി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന് സാ​ധാ​ര​ണ അ​റ​ക്ക​പ്പൊ​ടി​യു​ടെ അ​ത്ര​യും പൊ​ടി​പ​ട​ല​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല എ​ന്ന​ത് പ​ക്ഷി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഏ​റെ ന​ല്ല​താ​ണ്.

ഇ​ത് പി​ന്നീ​ട് കൃ​ഷി​ക്കു​ള്ള മി​ക​ച്ച ജൈ​വ​വ​ള​മാ​യി വി​ൽ​ക്കും. നാ​ലാ​ഴ്ച പ്രാ​യ​മാ​കു​ന്പോ​ൾ ഇ​വ​യ്ക്ക് ഫി​നി​ഷ​ർ തീ​റ്റ ന​ൽ​കി​ത്തു​ട​ങ്ങും. നാ​ലാ​മ​ത്തെ ആ​ഴ്ച​യി​ൽ ആ​ണ്‍, പെ​ണ്‍ കാ​ട​ക​ളെ വേ​ർ​തി​രി​ക്കു​ക​യാ​ണ് അ​ടു​ത്ത ഘ​ട്ടം.

പെ​ണ്‍ കാ​ട​ക​ളെ മു​ട്ട ഉ​ത്പാ​ദ​ന​ത്തി​നാ​യും ആ​ണ്‍ കാ​ട​ക​ളെ ഇ​റ​ച്ചി​ക്കാ​യും വി​പ​ണി​യി​ൽ എ​ത്തി​ക്കും. വ​ള​ർ​ച്ച​യു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും കൃ​ത്യ​മാ​യ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​താ​ണ് ത​ന്‍റെ ഫാ​മി​ന്‍റെ വി​ജ​യ​ര​ഹ​സ്യ​മെ​ന്ന് ജോ​സ് പ​റ​യു​ന്നു.

പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ ഐ​ടി ബു​ദ്ധി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്ര​യോ​ഗി​ച്ച ജോ​സ് ഇ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ൾ​ക്ക് ഒ​രു വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ്.

District News

ജോ​യി​സി​ന് പാ​ഷ​നാ​ണ് അ​രു​മ​പ്പ​ക്ഷി വ​ള​ര്‍​ത്ത​ലും കൃ​ഷി​യും

തൊ​ടു​പു​ഴ: ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ തു​ട​ങ്ങ​നാ​ ട് വി​ച്ചാ​ട്ട് ജോ​യി​സ് ജി​മ്മി​ന് ജോ​ലി പോ​ലെ​ത​ന്നെ പ്രി​യ​പ്പെ​ട്ട​താ​ണ് കൃ​ഷി​യും അ​രു​മ​പ്പ​ക്ഷി​ക​ളു​ടെ വ​ള​ര്‍​ത്ത​ലും. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്തു​ത​ന്നെ കൃ​ഷി​ക്കു പു​റ​മേ മ​ത്സ്യം​വ​ള​ര്‍​ത്ത​ല്‍, വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളു​ടെ​യും അ​ല​ങ്കാ​ര​പ്പ​ക്ഷി​ക​ളു​ടെ​യും പ​രി​പാ​ല​നം എ​ന്നി​വ​യി​ല്‍ ഏ​റെ ത​ത്പ​ര​നാ​യി​രു​ന്നു ജോ​യ്‌​സ്. ക​ര്‍​ഷ​ക​നാ​യ പി​താ​വ് ജിം ​ജോ​ണ്‍, മാ​താ​വ് ജോ​ളി എ​ന്നി​വ​രു​ടെ പി​ന്തു​ണ​കൂ​ടി ല​ഭി​ച്ച​തോ​ടെ വീ​ടി​നു സ​മീ​പം ജോ​യി​സ് വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍​ക്കും മൃ​ഗ​ങ്ങ​ള്‍​ക്കു​മാ​യി കൂ​ടു​ക​ളൊ​രു​ക്കി. ഇ​തോ​ടൊ​പ്പം മ​ത്സ്യ​കൃ​ഷി​യും പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ത്തു​ക​യും ചെ​യ്തു. എ​റ​ണാ​കു​ള​ത്ത് ഇ​ന്‍​ഫോ പാ​ര്‍​ക്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​യി​സ് ജോ​ലി​ക്കു ശേ​ഷം കി​ട്ടു​ന്ന​സ​മ​യം പൂ​ര്‍​ണ​മാ​യും ഇ​തി​നാ​യി മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണ്.

പ​ഠ​ന കാ​ലം മു​ത​ല്‍ മ​ത്സ്യം വ​ള​ര്‍​ത്ത​ല്‍

കു​ട്ടി​ക്കാ​ല​ത്ത് നാ​യ്ക്ക​ളെ​യും പൂ​ച്ച​ക​ളെ​യും ഓ​മ​നി​ച്ചു വ​ള​ര്‍​ത്തി​യി​രു​ന്ന ജോ​യ്‌​സ് പി​ന്നീ​ട് മ​ത്സ്യം​വ​ള​ര്‍​ത്ത​ല്‍ ആ​രം​ഭി​ച്ചു. വീ​ടി​നു സ​മീ​പം​ത​ന്നെ​യു​ള്ള 440 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ള്ള ര​ണ്ടു പ​ടു​താ​ക്കു​ള​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ്യം വ​ള​ര്‍​ത്ത​ല്‍. ചി​ത്ര​ലാ​ട, ഗി​ഫ്റ്റ്, വാ​ള, ഗ്രാ​സ് കാ​ര്‍​പ്പ് എ​ന്നി​വ​യെയാ​ണ് വ​ള​ര്‍​ത്തി​യ​ത്. പ്രാ​ദേ​ശി​ക​മാ​യി​ത്ത​ന്നെ​യാ​യി​രു​ന്നു മ​ത്സ്യ​ത്തി​ന്‍റെ വി​ല്‍​പ്പ​ന. ജോ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ത്സ്യം വൃ​ത്തി​യാ​ക്കി ന​ല്‍​കി​യ​തോ​ടെ ആ​വ​ശ്യ​ക്കാ​രേ​റി. ഏ​താ​നും മാ​സം മു​മ്പ് വി​ള​വെ​ടു​ത്ത കു​ളം ശു​ചീ​ക​രി​ച്ച് അ​ടു​ത്ത ഘ​ട്ടം മ​ത്സ്യ​കൃ​ഷി​ക്കാ​യി ത​യാ​റെ​ടു​ക്കു​ക​യാ​ണ് ജോ​യ്‌​സ്.

വി​വി​ധ​യി​നം അ​രു​മ​പ്പ​ക്ഷി​ക​ള്‍

അ​ഞ്ചു വ​ര്‍​ഷം മു​മ്പ് വീ​ടി​നു സ​മീ​പം ഇ​രു​മ്പു വ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കൂ​ടു സ്ഥാ​പി​ച്ച് കോ​ഴി​യും കാ​ട​യും താ​റാ​വും വ​ള​ര്‍​ത്തി​ത്തു​ട​ങ്ങി. മു​ട്ട​യോ​ടൊ​പ്പം കോ​ഴി​ക​ളെ​യും വി​വി​ധ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി. എ​ന്നാ​ല്‍ രോ​ഗം​വ​ന്ന് ഒ​ട്ടേ​റെ കോ​ഴി​ക​ള്‍ ച​ത്തു​പോ​യ​തോ​ടെ ജോ​യി​സ് പു​തി​യ കാ​ല്‍​വ​യ്പ് ന​ട​ത്തി. ഇ​തോ​ടെ​യാ​ണ് മ​ണി​ത്താ​റാ​വ്, അ​ല​ങ്കാ​ര കോ​ഴി​ക​ള്‍, ഗി​നി​ക്കോ​ഴി എ​ന്നി​വ​യെ വ​ള​ര്‍​ത്താ​ന്‍ തു​ട​ങ്ങി​യ​ത്. ഇ​പ്പോ​ള്‍ മി​ക​ച്ച വ​രു​മാ​ന​മാ​ണ് ഇ​വ​യു​ടെ വി​ല്‍​പ്പ​ന​യി​ല്‍​നി​ന്നു ജോ​യി​സി​ന് ല​ഭി​ക്കു​ന്ന​ത്. അ​ല​ങ്കാ​ര​ക്കോ​ഴി​ക​ളാ​യ കൊ​ളം​ബി​യ​ന്‍ ബ്ര​ഹ്മ, ഇ​റ്റാ​ലി​യ​ന്‍ ബാ​ന്‍​ഡ് എ​ന്നി​വ​യെ​യാ​ണ് കൂ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന​ത്. കാ​ലി​ല്‍ ഉ​ള്‍​പ്പെ​ടെ തൂ​വ​ലു​ക​ള്‍ നി​റ​ഞ്ഞ് കാ​ണാ​ന്‍ ഏ​റെ ച​ന്ത​മു​ള്ള ഇ​വ​യെ കൗ​തു​ക​ത്തി​നാ​യാ​ണ് പ​ല​രും വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന​ത്. വ​ള​ര്‍​ച്ച​യെ​ത്തു​ന്ന​തോ​ടെ ഇ​വ​യ്ക്ക് ആ​റു മു​ത​ല്‍ എ​ട്ടു കി​ലോ വ​രെ തൂ​ക്ക​മു​ണ്ടാ​കും. ജോ​ഡി​ക്ക് 5,000 മു​ത​ല്‍ 6,000 രൂ​പ വ​രെ വി​പ​ണി​യി​ല്‍ വി​ല ല​ഭി​ക്കും. വ​ല കെ​ട്ടി​യാ​ണ് മ​ണി​ത്താ​റാ​വു​ക​ളെ വ​ള​ര്‍​ത്തു​ന്ന​ത്. മൂ​ന്നു മാ​സം​കൊ​ണ്ട് മൂ​ന്നു കി​ലോ തൂ​ക്ക​മെ​ത്തും. വ​ലി​യ മ​ണി​ത്താ​റാ​വി​ന് 1500 രൂ​പ വ​രെ വി​ല ല​ഭി​ക്കും.

ഗി​നി​ക്കോ​ഴി​യു​ടെ കു​ഞ്ഞു​ങ്ങ​ളെ 180 രൂ​പ​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്. കാ​ട​യു​ടെ ചെ​റി​യ പ​തി​പ്പാ​യ ബ​ട്ട​ര്‍ ക്യു​യി​ലി​നെ​യും വ​ള​ര്‍​ത്തു​ന്നു​ണ്ട്. ഇ​തി​നെ 100 രൂ​പ​യ്ക്കാ​ണ് വി​ല്‍​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഗി​നി​പ്പ​ന്നി​ക​ളെ​യും വ​ള​ര്‍​ത്തു​ക​യും വി​ല്‍​പ്പ​ന ന​ട​ത്തി വ​രി​ക​യും ചെ​യ്യു​ന്നു. താ​റാ​വി​നും കോ​ഴിക്കും ത​വി​ട്, ഗോ​ത​മ്പ്, ല​യ​ര്‍​മാ​ഷ്, ഗ്രോ​വ​ര്‍ എ​ന്നി​വ കൂ​ട്ടി​ക്ക​ല​ര്‍​ത്തി​യ തീ​റ്റ​യാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം പെ​ല്ല​റ്റും പ്ര​തി​രോ​ധ ശേ​ഷി​ക്കാ​യി സ​പ്ലി​മെ​ന്‍റു​ക​ളും ന​ല്‍​കും.

ഓ​ണ്‍​ലൈ​ന്‍ വി​പ​ണി

വാ​ട്ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ള്‍, ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം എ​ന്നി​വ വ​ഴി​യും ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ള്‍ വ​ഴി​യു​മാ​ണ് വി​ല്‍​പ്പ​ന. ഇ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തോ​ടെ ജോ​യി​സി​നെ​ത്തേ​ടി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍​നി​ന്ന് ആ​വ​ശ്യ​ക്കാ​രു​ടെ കോ​ളു​ക​ളെ​ത്തും. വീ​ട്ടി​ലെ​ത്തി വാ​ങ്ങു​ന്ന​വ​ര്‍​ക്ക് പു​റ​മേ സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് വാ​ഹന​ത്തി​ല്‍ എ​ത്തി​ച്ചും ന​ല്‍​കും.
പ​ച്ച​ക്ക​റി കൃ​ഷി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ടി​നു സ​മീ​പം പ​ച്ച​ക്ക​റി കൃ​ഷി​യും ന​ട​ത്തി വ​രു​ന്നു​ണ്ട്. പാ​വ​ല്‍, വ​ള്ളി ബീ​ന്‍​സ്, കു​റ്റി ബീ​ന്‍​സ്, ത​ക്കാ​ളി, കോ​വ​ല്‍, പ​ച്ച​മു​ള​ക് തു​ട​ങ്ങി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. റം​ബു​ട്ടാ​ന്‍ ഉ​ള്‍​പ്പെ​ടെ പ​ഴ​വ​ര്‍​ഗ കൃ​ഷി​യു​മു​ണ്ട്. തു​ട​ങ്ങ​നാ​ട്ടി​ല്‍ വീ​ടി​നു സ​മീ​പം​ത​ന്നെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ണ്‍​ഡേ മാ​ര്‍​ക്ക​റ്റ് വ​ഴി​യാ​ണ് പ​ച്ച​ക്ക​റി​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ക​ര്‍​ഷ​ക സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച യു​വ​ക​ര്‍​ഷ​ക​നാ​യി ജോ​യി​സി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. അ​മ്മ ജോ​ളി​ക്കു മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച വ​നി​താ ക​ര്‍​ഷ​ക​യ്ക്കു​ള്ള പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ന്‍​ഫോ പാ​ര്‍​ക്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഭാ​ര്യ അ​മ​ലു​വും ജോ​യി​സി​ന്‍റെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും താ​ങ്ങും ത​ണ​ലു​മാ​യി ഒ​പ്പ​മു​ണ്ട്.

Kerala

കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം; കൊ​ക്കോ കൃ​ഷി സം​ര​ക്ഷി​ക്കാ​ന്‍ 200ഓ​ളം വാ​ഴ​ക​ള്‍ വെ​ട്ടി​മാ​റ്റി ക​ര്‍​ഷ​ക​ന്‍

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് കാ​ട്ടാ​ന ശ​ല്യ​ത്തെ​തു​ട​ര്‍​ന്ന് കൃ​ഷി​യി​ട​ത്തി​ലെ വാ​ഴ​ക​ള്‍ വെ​ട്ടി​മാ​റ്റി ക​ര്‍​ഷ​ക​ന്‍. കോ​ട്ട​പ്പ​ടി കൂ​വ​ക്ക​ണ്ടം സ്വ​ദേ​ശി മ​നോ​ജാ​ണ് വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന കാ​ട്ടാ​ന കൊ​ക്കോ കൃ​ഷി ന​ശി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ 200 ഓ​ളം വാ​ഴ​ക​ള്‍ വെ​ട്ടി മാ​റ്റി​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം കു​ല​ച്ച​തും കു​ല​യ്ക്കാ​ത്ത​തു​മാ​യ നൂ​റോ​ളം വാ​ഴ​ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു. വാ​ഴ​ക​ള്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കാ​യ്ച്ചു​നി​ന്ന നി​ര​വ​ധി കൊ​ക്കോ മ​ര​ങ്ങ​ളും ച​വി​ട്ടി മെ​തി​ച്ച് ന​ശി​പ്പി​ച്ചു. ഇ​തോ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന വാ​ഴ​ക​ള്‍ ക​ര്‍​ഷ​ക​ന്‍ വെ​ട്ടി​മാ​റ്റി​യ​ത്.

മൂ​ന്ന് വ​ര്‍​ഷ​ത്തോ​ള​മാ​യി ആ​ന കൃ​ഷി​യി​ടം ന​ശി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​നം വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കോ​ത​മം​ഗ​ലം കോ​ട്ട​പ്പ​ടി ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കോ​ത​മം​ഗ​ലം പൊ​ങ്ങ​ന്‍​ചു​വ​ട് ഉ​ന്ന​തി സ്വ​ദേ​ശി പു​ഷ്പാ​ക​ര​ന്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

District News

തീ​ര​ദേ​ശമ​ണ്ണി​ൽ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥതീ​ർ​ത്ത് യു​വകൂ​ട്ടാ​യ്മ

മ​തി​ല​കം: തീ​ര​ദേ​ശ മ​ണ്ണി​ൽ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ തീ​ർ​ത്ത് യു​വ കൂ​ട്ടാ​യ്മ. മ​തി​ല​കം പു​തി​യ​കാ​വി​ലാ​ണ് മ​ണ്ണി​ലി​റ​ങ്ങി​യ മൂ​വ​ർ​സം​ഘം ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ നൂ​റു​മേ​നി കൊ​യ്ത​ത്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​തി​ല​കം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ന​ബ്ജാ​ൻ, മാ​സി​ൻ പി. ​സു​നി​ൽ, ത​മീ​സ് സ​ഹ​ൽ എ​ന്നി​വ​രാ​ണ് ആ​ദ്യ​മാ​യി ന​ട​ത്തി​യ ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​യി​ൽ മി​ക​ച്ച വി​ള​വു​നേ​ടി​യ​ത്.

ര​ണ്ടു​മാ​സം മു​മ്പാ​ണ് ഇ​വ​ർ കൃ​ഷി​യി​ലേ​ക്കി​റ​ങ്ങി​യ​ത്. ന​ബ്ജാ​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്ന് ബ​ന്ധു​വി​ന്‍റെ ഒ​രേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. കാ​ടു​പി​ടി​ച്ച് കി​ട​ന്നി​രു​ന്ന സ്ഥ​ലം വെ​ട്ടി​വൃ​ത്തി​യാ​ക്കി​യാ​ണ് കൃ​ഷി​യാ​രം​ഭി​ച്ച​ത്. 2000 തൈ​ക​ളാ​ണ് ന​ട്ടു​പി​ടി​ച്ച​ത്. വ​ള​മാ​യി ഗോ​മൂ​ത്ര​വും ജൈ​വ സ്ല​റി​യു​മാ​ണ് ന​ൽ​കി​യ​ത്. മ​തി​ല​കം കൃ​ഷി​ഭ​വ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു കൃ​ഷി.

60 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ മി​ക​ച്ച വി​ള​വാ​ണ് ല​ഭി​ച്ച​ത്. കി​ര​ൺ, യെ​ല്ലോ മ​ഞ്ച്, ഓ​റ​ഞ്ച് മ​ഞ്ച് എ​ന്നീ മൂ​ന്ന് വെ​റൈ​റ്റി ത​ണ്ണി​മ​ത്ത​നാ​ണ് സ്ഥ​ല​ത്ത് വി​ള​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്. കൃ​ഷി തു​ട​രാ​നാ​ണ് മൂ​വ​രു​ടെ​യും തീ​രു​മാ​നം.

ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​തി സു​ന്ദ​ര​ൻ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. പ്ര​സീ​ത, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഹ​സീ​ന റ​ഷീ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ർ.​എം. ജ​ലീ​ൽ, ജോ​സ് മ​ഞ്ഞ​ളി, കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​പി.​സി. സ​ജ​ന, അ​സി​സ്റ്റ​ന്‍റ്് കൃ​ഷി ഓ​ഫീ​സ​ർ എ​ൻ.​വി. ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

വേനൽ ചൂടും വരൾച്ചയും; കൃഷി കരിഞ്ഞുണങ്ങുന്നു

കോട്ടയം: വേനൽ ചൂടിൽ ജില്ലയിൽ പലയിടത്തും കൃഷികൾ ഉണങ്ങി നശിക്കുന്നു. കടുത്ത ചൂടിൽ പുഴ, തോട്, കിണർ ഉൾപ്പെടെ വറ്റി വരണ്ടുതുടങ്ങിയതിനു പുറമേയാണു കൃഷികൾ ഉണങ്ങി നശിക്കുന്നത്. ജില്ലയിൽ ഭൂരിഭാഗം കർഷകരുടെയും കാർഷിക വിളകൾ കരിഞ്ഞു തുടങ്ങി.

വാഴ, കാപ്പി, കുരുമുളക്, ഏലം, ജാതി, കൊക്കോ അടക്കമുള്ള കൃഷികളാണ് ഉണക്കു ബാധിച്ചു കരിഞ്ഞു നശിക്കുന്നത്. സാധാരണ വേനലിനെ പ്രതിരോധിക്കുന്ന പൂവൻ വാഴകൾക്കും ഇത്തവണത്തെ കൊടുംചൂടിൽ പിടിച്ചു നിൽക്കാനാകുന്നില്ല. കമുകു കർഷകരും പ്രതിസന്ധിയിലാണ്.

ലക്ഷങ്ങൾ വായ്പ എടുത്ത് രാപ്പകൽ അധ്വാനിച്ച് വളർത്തിയെടുത്ത വാഴകൾ കുല വെട്ടുന്നതിന് മുൻപ് തന്നെ ഒടിഞ്ഞുവീഴുന്നത് കാണേണ്ടി വരുന്ന ദുരവസ്ഥയിലാണ് വാഴ കർഷകർ. വർധിച്ച് വരുന്ന വേനൽ ചൂടിൽ വെള്ളമില്ലാതെ വന്നതോടെയാണ് വാഴക്കുലകൾ വിളയുന്നതിന് മുൻപ് തന്നെ വാഴകൾ ഒടിഞ്ഞ് വീഴുന്നതെന്ന് കർഷകർ പറയുന്നു.

വിവിധ ബാങ്കുകളിൽ നിന്നായി ലക്ഷത്തോളം രൂപ വായ്പയെടുത്ത് വാഴക്കൃഷി നടത്തിവരുന്ന കർഷകരും പ്രതിസന്ധിയിലാണ്. മുൻ വർഷങ്ങളിൽ വേനൽ ഉണ്ടാകുമെങ്കിലും ഇടയ്ക്ക് പെയ്യുന്ന മഴ കർഷകർക്ക് ആശ്വാസം പകർന്നിരുന്നു. എന്നാൽ ഇത്തവണ മഴ പെയ്യാതെ വന്നതിനാൽ വാഴകൾ ഭൂരിഭാഗവും കുലച്ചതിനുശേഷം ഒടിഞ്ഞു പോവുകയാണ് ചെയ്തത്.

വാഴയിലെ ജലാംശം നഷ്ടപ്പെടുന്നതാണ് ഇത്തരത്തിൽ വാഴ ഒടിയുന്നതിന് കാരണമാകുന്നതെന്ന് കർഷകർ പറയുന്നു. വേനൽ കടുത്തതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇത്തവണ ഹൈറേഞ്ചിലെ കർഷകരും നേരിടുന്നത്.

നനയ്ക്കാൻ സൗകര്യം ഇല്ലാത്ത തോട്ടങ്ങളെയാണ് വരൾച്ച കൂടുതലായി ബാധിച്ചത്. എല്ലാ വിളകളും ഉണങ്ങി നശിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത് തെങ്ങുകളെ വരെ വരൾച്ച ബാധിച്ചു. ചൂട് കൂടിയതോടെ മിക്ക സ്ഥലത്തും റബർ ടാപ്പിഗ് നിലച്ചു. വരുമാനം ഇല്ലാതെ കർഷകരും ജോലി ഇല്ലാതെ തൊഴിലാളികളും ദുരിതത്തിലായി.

ക്ഷീര കർഷകരും പ്രതിസന്ധിയിൽ

വയലുകളിലെ കുളങ്ങൾ വറ്റിയതും പുല്ല് കരിഞ്ഞുണങ്ങിയതും പോത്ത് വളർത്തുന്നവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ചൂട് കാരണം പാൽ കറവ കുറഞ്ഞതോടെ ക്ഷീര കർഷകരും പ്രതിസന്ധിയിലാണ്. പച്ചപ്പുല്ല് ലഭ്യമല്ലാത്തതിനാൽ കാലിത്തീറ്റയെ കൂടുതൽ ആശ്രയിക്കേണ്ട അവസ്‌ഥയിലാണ് ക്ഷീര കർഷകർ.

പുഴയിൽ വെള്ളം കെട്ടിനില്ക്കുന്ന ഭാഗത്തെ കർഷകർക്കു മാത്രമാണ് അൽപ്പമാശ്വസമുള്ളത്. മഴ നേരത്തെ എത്തിയില്ലെങ്കിൽ കർഷക ജീവിതങ്ങളും കരിഞ്ഞുണങ്ങും.

Kerala

അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് വ​ർ​ധി​ക്കു​ന്നു ; ഏ​ലം കൃ​ഷി പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

ക​​ട്ട​​പ്പ​​ന: ഹൈ​​റേ​​ഞ്ച് വ​​റു​​തി​​യി​​ലേ​​ക്ക്. അ​​ന്ത​​രീ​​ക്ഷ ഊ​​ഷ്മാ​​വ് ശ​​രാ​​ശ​​രി​​യും ക​​ട​​ന്ന് ഉ​​ച്ച​​സ്ഥാ​​യി​​ലേ​​ക്കു നീ​​ങ്ങു​​ക​​യാ​​ണ്. ഇ​​ന്ന​​ലെ വ​​ണ്ട​ന്മേ​​ട് മേ​​ഖ​​ല​​യി​​ൽ ചൂ​​ട് 32 ഡിഗ്രി സെ​​ൽ​​ഷ​​സി​​ലെ​​ത്തി. ദി​​വ​​സ​​വും ചൂ​​ട് വ​​ർ​​ധി​​ക്കു​​ന്ന​​തോ​​ടെ ഏ​​ലം കൃ​​ഷി നാ​​ശ​​ത്തി​​ന്‍റെ വ​​ക്കി​​ലാ​​ണ്.

ഏ​​ലം പ​​ര​​മാ​​വ​​ധി 30 ഡി​​ഗ്രി സെ​​ൽ​​ഷ​​സ് വ​​രെ നി​​ല​​നി​​ൽ​​ക്കു​​മെ​​ന്നാ​​ണ് നി​​ല​​വി​​ലെ ക​​ണ​​ക്ക്. അ​​തി​​നു മു​​ക​​ളി​​ലേ​​ക്കു ചൂ​​ട് വ​​ർ​​ധി​​ച്ചാ​​ൽ ഏ​​ല​​ച്ചെ​​ടി ഉ​​ണ​​ങ്ങി ന​​ശി​​ക്കും. ര​​ണ്ടു വ​​ർ​​ഷം മു​​ന്പ് ഏ​​ലം മേ​​ഖ​​ല​​യി​​ൽ ചൂ​​ട് 36 ഡി​​ഗ്രി​വ​​രെ എ​​ത്തി​​യി​​രു​​ന്നു.

അ​​ന്ന് ഏ​​ല​​ച്ചെ​​ടി​​ക​​ൾ വ്യാ​​പ​​ക​​മാ​​യി ഉ​​ണ​​ങ്ങി ന​​ശി​​ച്ചു. ഇ​​ത്ത​​വ​​ണ​​യും മ​​ണ്‍​സൂ​​ണ്‍ വൈ​​കു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ പ്ര​​വ​​ച​​ന​​മു​​ള്ള​​ത്. മ​​ഴ വൈ​​കു​​ക​കൂ​​ടി ചെ​​യ്താ​​ൽ ഏ​​ലം കൃ​​ഷി പി​​ടി​​ച്ചു​നി​​ൽ​​ക്കി​​ല്ല. ഹൈ​​റേ​​ഞ്ചി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന കാ​​ർ​​ഷി​​ക​വി​​ള ഏ​​ല​​മാ​​ണ്. ഇ​​തി​​നു​​ണ്ടാ​​കു​​ന്ന പ്ര​​തി​​സ​​ന്ധി ഹൈ​​റേ​​ഞ്ചി​​ന്‍റെ സാ​​ന്പ​​ത്തി​​ക മേ​​ഖ​​ല​​യെ ത​​കി​​ടം​മ​​റി​​ക്കും.

ഇ​​പ്പോ​​ൾ കൃ​​ഷി 60,000 ഹെ​​ക്ട​​ർ​വ​​രെ വ്യാ​​പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നാ​​ണ് ഏ​​ക​​ദേ​​ശ ക​​ണ​​ക്ക്. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ലാ​​ണ് കൃ​​ഷി​വ്യാ​​പ​​നം ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത്.​ചൂ​​ട് വ​​ർ​​ധി​​ക്കു​​ന്ന​​ത് ചെ​​റു​​കി​​ട മേ​​ഖ​​ല​​യെ​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കാ​​ൻ സാ​​ധ്യ​​ത​യു​​ള്ള​​ത്. തോ​​ട്ടം മേ​​ഖ​​ല​​യി​​ലെ മ​​ണ്ണും ത​​ണ​​ലും കൃ​​ഷി​​യെ ഒ​​രു പ​​രി​​ധി​​വ​​രെ സം​​ര​​ക്ഷി​​ച്ചു നി​​ർ​​ത്താ​​ൻ ഉ​​പ​​യു​​ക്ത​​മാ​​ണെ​​ങ്കി​​ലും ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ൽ ഇ​​ത് അ​​ത്ര പ​​ര്യാ​​പ്ത​​മ​ല്ല.

മൂ​​ന്നു വ​​ർ​​ഷ​​മാ​​യി ഏ​​ല​​ത്തി​​നു സാ​​മാ​​ന്യം ഭേ​​ദ​​പ്പെ​​ട്ട വി​​ല ല​​ഭി​​ക്കു​​ന്നു​​ണ്ട്. ഇ​​ന്ന​​ലെ ഏ​​ലം കി​​ലോ​​ക്ക് 4,000 രൂ​​പ ഉ​​യ​​ർ​​ന്ന വി​​ല​​യും 2,700 രൂ​​പ ശ​​രാ​​ശ​​രി വി​​ല​​യും ല​​ഭി​​ച്ചു. വേ​​ന​​ൽ കൂ​​ടി​​യാ​​ൽ വി​​ല ഇ​​നി​​യും വ​​ർ​​ധി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത. എ​​ന്നി​​രു​​ന്നാ​​ലും കാ​​യ് പി​​ടി​​ച്ചു​വ​​യ്ക്കു​​ന്ന​​ത് ഗു​​ണ​​ക​​ര​​മാ​​കി​​ല്ലെ​​ന്നും പ​​റ​​യു​​ന്നു​​ണ്ട്.

ഏ​​ലം ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ ചെ​​ല​​വും ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.
ഒ​​രു​​കി​​ലോ ഏ​​ലം ഉ​​ദ്പാ​​ദി​​പ്പി​​ക്കാ​​ൻ 700 മു​​ത​​ൽ 1000 രൂ​​പ​വ​​രെ ചെ​​ല​​വു​​ണ്ടാ​​യി​​രു​​ന്ന സ്ഥാ​​ന​​ത്ത് ഇ​​പ്പോ​​ൾ ഇ​​ത് 1,200നു ​​മു​​ക​​ളി​​ലാ​​യി​​ട്ടു​​ണ്ട്. വ​​ളം, കീ​​ട​​നാ​​ശി​​നി​​ക​​ളു​​ടെ വി​​ല​​വ​​ർ​​ധ​​ന​​വും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വേ​​ത​​ന വ​​ർ​​ധ​​ന​​വും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ തൊ​​ഴി​​ൽ​സ​​മ​​യ​​ത്തെ കു​​റ​​വു​​മാ​​ണ് ചെ​​ല​​വു വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത്. ഏ​​ല​​ത്തി​​നു വി​​ല ഇ​​ടി​​ഞ്ഞാ​​ലും ചെ​​ല​​വു കു​​റ​​യാ​​നു​​ള്ള സാ​​ധ്യ​​ത തീ​​രെ ഇ​​ല്ല.

വേ​​ന​​ൽ മൂ​​ല​​മു​​ണ്ടാ​​കു​​ന്ന ഉ​​ത്പാ​​ദ​​ന കു​​റ​​വും​കൂ​​ടി ആ​​യാ​​ൽ പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​കും. ഇ​​ന്ന​​ത്തെ നി​​ല​​യി​​ൽ വേ​​ന​​ൽ 15 ദി​​വ​​സ​​ത്തി​​ൽ കൂ​​ടു​​ത​​ൽ നി​​ല​​നി​​ന്നാ​​ൽ പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​കും. ഓ​​ഗ​​സ്റ്റി​​ൽ ആ​​രം​​ഭി​​ക്കേ​​ണ്ട വി​​ള​​വെ​​ടു​​പ്പു സീ​​സ​​ണ്‍ മ​​ഴ മാ​​റി​​നി​​ന്നാ​​ൽ വൈ​​കും. ജൂ​​ണി​​ൽ മ​​ഴ ല​​ഭി​​ച്ചാ​​ൽ മാ​​ത്ര​​മേ ഓ​​ഗ​​സ്റ്റി​​ൽ വി​​ള​​വെ​​ടു​​പ്പ് ആ​​രം​​ഭി​​ക്കാ​​നാ​​കൂ.

District News

വെ​റ്റി​ല ​കൃ​ഷി​യി​ല്‍ ജോ​സ​ഫി​ന്‍റെ വി​ജ​യ​ഗാ​ഥ ജോ​ൺ​സ​ൺ പൂ​ക​മ​ല

കൂ​രാ​ച്ചു​ണ്ട്: വെ​റ്റി​ല​യു​ടെ വെ​റൈ​റ്റി കൃ​ഷി​യി​ൽ നി​ന്നും വ​രു​മാ​നം നേ​ടി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് കാ​ള​ങ്ങാ​ലി​യി​ലെ അ​റു​പ​ത്തി​നാ​ലു​കാ​ര​നാ​യ ക​ർ​ഷ​ക​ൻ ത​യ്യി​ൽ ജോ​സ​ഫ്. പി​താ​വ് പൈ​ലി​യാ​ണ് പ​തി​ന​ഞ്ച് വ​ർ​ഷം മു​മ്പ് വെ​റ്റി​ല കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.​

പി​ന്നീ​ട് ജോ​സ​ഫ് കൃ​ഷി പി​ന്തു​ട​ർ​ന്നു. മു​ന്ന​ര ഏ​ക്ക​ർ ഭൂ​മ​യി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ്മി​ശ്ര കൃ​ഷി​യോ​ടൊ​പ്പം വെ​റ്റി​ല കൃ​ഷി​യും വ്യാ​പ​ക​മാ​യി ന​ട​ത്തി​വ​രി​ക​യാ​ണ്.​തൊ​ണ്ണൂ​റ് വെ​റ്റി​ല കൊ​ടി​ക​ളാ​ണ് ( ചു​വ​ട് ) പ​രി​പാ​ലി​ച്ച് വ​രു​ന്ന​ത്.​ദി​വ​സ​വും ഇ​തി​ൽ നി​ന്നു​ള്ള മി​ക​ച്ച രീ​തി​യി​ൽ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നും ക​ർ​ഷ​ക​ൻ ജോ​സ​ഫ് പ​റ​യു​ന്നു. വീ​ടി​ന് സ​മീ​പ​മു​ള്ള ക​മു​ക്, പ്ലാ​വ്, തു​ട​ങ്ങി​യ താ​ങ്ങു​മ​ര​ങ്ങ​ളി​ലാ​ണ് കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്.

ഒ​രു കെ​ട്ടി​ന് (നൂ​റ് വെ​റ്റി​ല ) 60 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്.​പ​തി​ന​ഞ്ച് ദി​വ​സം കൂ​ടു​മ്പോ​ൾ ഒ​രു കൊ​ടി​യി​ൽ നി​ന്നും 400 വെ​റ്റി​ല​യോ​ളം ല​ഭി​ക്കും.​ഇ​ത്ത​ര​ത്തി​ൽ ഇ​ട​വേ​ള​യി​ല്ലാ​തെ പ​തി​വാ​യി വെ​റ്റി​ല ല​ഭി​ക്കു​ന്നു​ണ്ട്. നാ​ട്ടി​ൽ ന​ല്ല ഡി​മാ​ൻ​ഡ് ഉ​ള്ള​തി​നാ​ൽ വെ​റ്റി​ല വി​റ്റ​ഴി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടാ​റി​ല്ല.​

വേ​ന​ലാ​യാ​ൽ ദി​വ​സ​വും കൊ​ടി​ക​ൾ​ക്ക് വെ​ള്ള​മൊ​ഴി​ച്ച് നി​ക്ക​ണം. അ​തി​നാ​ൽ വേ​ന​ൽ​ക്കാ​ല​ത്തും വെ​റ്റി​ല ല​ഭി​ക്കും. ക​ട​ല​പ്പി​ണ്ണാ​ക്ക്, ചാ​ണ​കം, കോ​ഴി​വ​ളം, ശീ​മ​കൊ​ന്ന​യു​ടെ ഇ​ല എ​ന്നി​വ​യാ​ണ് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

രാ​സ​വ​ള പ്ര​യോ​ഗം പാ​ടി​ല്ല.​അ​തി​നാ​ൽ രോ​ഗ​മോ മ​റ്റ് കേ​ടു​ക​ളോ വ​രാ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ മ​റ്റു കൃ​ഷി​ക​ളെ​പ്പോ​ലെ വെ​റ്റി​ല കൃ​ഷി​യി​ൽ നി​ന്നും ഏ​റെ വ​രു​മാ​നം നേ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ർ​ഷ​ക​ൻ ജോ​സ​ഫ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

റ​ബ്ബ​ർ, തെ​ങ്ങ്, ക​മു​ക്, വാ​ഴ, ജാ​തി തു​ട​ങ്ങി​യ കൃ​ഷി​ക​ളും ന​ല്ല രീ​തി​യി​ൽ ന​ട​ത്തി​വ​രു​ന്ന ക​ർ​ഷ​ക​ൻ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച സ​മ്മി​ശ്ര ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്. പി​താ​വ് പൈ​ലി​യും ഭാ​ര്യ വി​ജി​യു​മാ​ണ് കൃ​ഷി​യി​ൽ സ​ഹാ​യ​വും പ്രേ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന​ത്.​ഫോ​ൺ: 9745336547.

Agriculture

ത​ണ്ണി​മ​ത്ത​ൻ ന​മു​ക്കും കൃ​ഷി​ചെ​യ്യാം

​വെ​ള്ള​രി​വ​ർ​ഗ​വി​ള​ക​ളി​ൽ വ​ള​രെ അ​ധി​കം പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന ഒ​രു പ​ച്ച​ക്ക​റി​യാ​ണ് ത​ണ്ണി​മ​ത്ത​ൻ. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് കേ​ര​ള വി​പ​ണി​യി​ൽ ത​ണ്ണി​മ​ത്ത​ൻ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രു​ടെ നി​ഘ​ണ്ടു​വി​ൽ ഇ​ല്ലാ​തി​രു​ന്ന ത​ണ്ണി​മ​ത്ത​ൻ കൃ​ഷി ഇ​പ്പോ​ൾ ന​മ്മു​ടെ നാ​ട്ടി​ലും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മാ​യി സീ​സ​ണ​ൽ വി​ള​യാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ വ​ർ​ഷം മു​ഴു​വ​നും ത​ണ്ണി​മ​ത്ത​ൻ ല​ഭി​ക്കു​ന്നു​ണ്ട്.

അ​ണു​കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ മി​നി, ഐ​സ് ബോ​ക്സ് എ​ന്നീ ചെ​റി​യ ത​ണ്ണി​മ​ത്ത​ൻ ഇ​ന​ങ്ങ​ളും ഇ​ന്ന് വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ത​ണ്ണി​മ​ത്ത​നി​ൽ ധാ​രാ​ളം ജ​ലാം​ശം, വി​റ്റാ​മി​ൻ എ, ​അ​ന്ന​ജം, ലൈ​ക്കോ​പീ​ൻ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ സി​ങ്ക്, മാം​ഗ​നീ​സ്, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ് എ​ന്നി​വ​യു​ടെ ന​ല്ലൊ​രു ഉ​റ​വി​ടം കൂ​ടി​യാ​ണ് ഈ ​വി​ള.

ത​ണ്ണി​മ​ത്ത​നി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന സി​ട്രു​ലി​ൻ എ​ന്ന അ​മി​നോ​ആ​സി​ഡ് ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ ഒ​രു ആ​ന്‍റി ഓ​ക്സി​ഡ​ൻ​റ്റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ലും പ​ങ്ക് വ​ഹി​ക്കു​ന്നു.

ഉ​പ​ഭോ​ക്തൃ മു​ൻ​ഗ​ണ​ന​യി​ൽ ത​ണ്ണി​മ​ത്ത​ൻ കാ​ന്പി​ന്‍റെ നി​റം ഒ​രു നി​ർ​ണാ​യ​ക ഘ​ട​ക​മാ​ണ്. പ്ര​ധാ​ന​മാ​യും ചു​വ​പ്പ്, ഇ​ളം ചു​വ​പ്പ്, മ​ഞ്ഞ, ഇ​ളം മ​ഞ്ഞ, ഓ​റ​ഞ്ച് എ​ന്നീ നി​റ​ഭേ​ദ​ങ്ങ​ളി​ൽ ത​ണ്ണി​മ​ത്ത​ൻ ല​ഭ്യ​മാ​ണ്.

ഇ​തോ​ടൊ​പ്പം കു​രു​വി​ല്ലാ ത​ണ്ണി​മ​ത്ത​ൻ വ​ർ​ഗ​ങ്ങ​ൾ​ക്കും വി​പ​ണി​യി​ൽ പ്ര​ത്യേ​ക പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു​വ​രു​ന്നു.

കൃ​ഷി ചെ​യ്യുമ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​വ

ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യം ന​വം​ബ​ർ മു​ത​ൽ മാ​ർ​ച്ച് വ​രെ​യാ​ണ്. ന​ല്ല സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന തു​റ​സാ​യ സ്ഥ​ലം വേ​ണം കൃ​ഷി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ.

ന​ല്ല ഫ​ല​ഭൂ​യി​ഷ്ട​വും നീ​ർ​വാ​ർ​ച്ച​യു​മു​ള്ള പ​ശി​മ​രാ​ശി മ​ണ്ണ് ആ​ണ് ത​ണ്ണി​മ​ത്ത​ൻ കൃ​ഷി​ക്ക് അ​ഭി​കാ​മ്യം.

നി​ലം ഒ​രു​ക്ക​ൽ

കൃ​ഷി ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ലം ന​ന്നാ​യി കി​ള​ച്ച​തി​നു​ശേ​ഷം 3 മീ​റ്റ​ർ അ​ക​ല​ത്തി​ലാ​യി 2 മീ​റ്റ​ർ ഇ​ട​വി​ട്ട് കു​ഴി​യെ​ടു​ക്കാം. കു​ഴി​ക​ൾ​ക്കു പ​ക​രം 3 മീ​റ്റ​ർ ഇ​ട​വി​ട്ട് ചാ​ലു​ക​ളും എ​ടു​ക്കാ​വു​ന്ന​താ​ണ്.

ഏ​ക​ദേ​ശം 60 സെ.​മീ. വ്യാ​സ​വും 45 സെ.​മീ. ആ​ഴ​വും ഉ​ള്ള കു​ഴി​ക​ൾ ആ​ണ് എ​ടു​ക്കേ​ണ്ട​ത്. 45 സെ. ​മീ. താ​ഴ്ച്ച ഉ​ള്ള ചാ​ലു​ക​ൾ എ​ടു​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ക.

ന​ടീ​ലും വ​ള​പ്ര​യോ​ഗ​വും

വ​ള​പ്ര​യോ​ഗ​ത്തി​നോ​ട് ന​ല്ല രീ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന ഒ​രു വി​ള​യാ​ണ് ത​ണ്ണി​മ​ത്ത​ൻ. സെ​ൻ​റ്റി​നു 1 -2 കി​ലോ​ഗ്രാം കു​മ്മാ​യം ചേ​ർ​ത്ത് മേ​ൽ​മ​ണ്ണ് ഇ​ള​ക്കി​യ​തി​നു​ശേ​ഷം ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് 100 കി​ലോ​ഗ്രാം ജൈ​വ​വ​ളം കൂ​ടി ന​ൽ​ക​ണം.

ശേ​ഷം അ​ടി​വ​ള​മാ​യി ആ​വ​ശ്യ​മു​ള്ള രാ​സ​വ​ള​ങ്ങ​ൾ താ​ഴെ​പ്പ​റ​യു​ന്ന അ​ള​വി​ൽ ചേ​ർ​ക്ക​ണം. രാ​സ​വ​ള​ങ്ങ​ളു​ടെ അ​ള​വ് ഇ​പ്ര​കാ​ര​മാ​ണ്. യൂ​റി​യ: 303 ഗ്രാം, ​രാ​ജ്ഫോ​സ്:560 ഗ്രാം, ​പൊ​ട്ടാ​ഷ്: 167 ഗ്രാം.

​ഇ​വ മേ​ൽ​മ​ണ്ണു​മാ​യി ക​ല​ർ​ത്തി കു​ഴി​യു​ടേ​യോ ചാ​ലി​ന്‍റേ​യോ മു​ക്കാ​ൽ ഭാ​ഗം നി​റ​ക്ക​ണം. ശേ​ഷം വി​ത്തു​ക​ൾ ഇ​ടു​ക​യോ പ്രോ​ട്രേ​ക​ളി​ൽ വ​ള​ർ​ത്തി​യ 10 ദി​വ​സം പ്രാ​യ​മു​ള്ള തൈ​ക​ൾ ന​ടു​ക​യോ ചെ​യ്യാം. ഒ​രു ത​ട​ത്തി​ൽ 4-5 വി​ത്തു​ക​ൾ/ തൈ​ക​ൾ ന​ടാ​വു​ന്ന​താ​ണ്.

2 ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷം ക​രു​ത്തു​ള്ള 2 ചെ​ടി​ക​ൾ മാ​ത്രം നി​ല​നി​ർ​ത്തു​ക. അ​ടി​വ​ള​ത്തി​നു പു​റ​മേ വ​ള്ളി​വീ​ശു​മ്പോഴും പൂ​വി​ടു​മ്പോ​ഴും സെ​ന്‍റി​നു 151 ഗ്രാം ​യൂ​റി​യ വീ​തം മേ​ൽ​വ​ള​മാ​യി ന​ൽ​ക​ണം.

വി​ള​യു​ടെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ 3-4 ദി​വ​സം കൂ​ടു​ന്പോ​ൾ ജ​ല​സേ​ച​നം ന​ൽ​ക​ണം. പി​ന്നീ​ട് പൂ​വി​ട്ടു തു​ട​ങ്ങു​ന്പോ​ഴും കാ​യ പി​ടി​ച്ചു തു​ട​ങ്ങു​ന്പോ​ഴും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ജ​ല​സേ​ച​നം ന​ട​ത്തു​ക.

ന​ല്ല മാ​ധു​ര്യ​മു​ള്ള ത​ണ്ണി​മ​ത്ത​ൻ ല​ഭി​ക്കു​ന്ന​തി​നു വേ​ണ്ടി, കാ​യ മൂ​പ്പെ​ത്തു​ന്ന സ​മ​യ​ത്ത് ജ​ല​സേ​ച​നം നി​യ​ന്ത്രി​ക്കു​ക.

ത​ണ്ണി​മ​ത്ത​ൻ വ​ള്ളി​ക​ൾ പ​ട​രു​ന്ന​തി​നാ​യി മ​ണ്ണി​ൽ ഉ​ണ​ങ്ങി​യ ക​മ്പു​ക​ളോ പു​ല്ലു​ക​ളോ നി​ര​ത്തു​ക. മേ​ൽ​വ​ളം ന​ൽ​കു​മ്പോ​ൾ ക​ള​ക​ൾ നീ​ക്കി മ​ണ്ണ് ഇ​ള​ക്കി കൊ​ടു​ക്കു​ക​യും വേ​ണം.

വി​ള​വെ​ടു​പ്പ്

തൈ​ക​ൾ ന​ട്ട​തി​ന് ഏ​ക​ദേ​ശം 30- 35 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ത​ണ്ണി​മ​ത്ത​ൻ ചെ​ടി​ക​ൾ പൂ​വി​ട്ടു തു​ട​ങ്ങും. പൂ​വി​ട്ട് 45- 50 ദി​വ​സം ക​ഴി​യു​ന്പോ​ൾ ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​ത്ത് തു​ട​ങ്ങാം.

മൂ​പ്പെ​ത്തി​യ ത​ണ്ണി​മ​ത്ത​നി​ൽ മ​ണ്ണി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന ഭാ​ഗ​ത്തെ തൊ​ലി മ​ഞ്ഞ ക​ല​ർ​ന്ന വെ​ള്ള​നി​റ​ത്തി​ൽ മാ​റി​യ​താ​യി കാ​ണ​പ്പെ​ടും.

കൂ​ടാ​തെ കാ​യ്ക​ൾ കൈ ​കൊ​ണ്ട് കൊ​ട്ടു​മ്പോ​ൾ പൊ​ള്ള​യാ​യ ശ​ബ്ദം കേ​ൾ​ക്കു​ക​യാ​ണെ​ങ്കി​ൽ ത​ണ്ണി​മ​ത്ത​ൻ വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ​താ​യി ക​ണ​ക്കാ​ക്കാം.

SUNDAY DEEPIKA

വാ​ഴ​കൃ​ഷി​യി​ലൂ​ടെ സി​ൻ​സി​യും സോ​ജ​നും സൂ​പ്പ​ർ ഹാ​പ്പി

കൃ​ഷി ലാ​ഭ​ക​ര​മ​ല്ലെ​ന്ന പൊ​തു​ബോ​ധ​ത്തെ ക​ഠി​നാ​ധ്വാ​ന​വും അ​ർ​പ്പ​ണ​ബോ​ധ​വും കൊ​ണ്ട് തി​രു​ത്തി​ക്കു​റി​ക്കു​ക​യാ​ണ് തൃ​ശൂ​ർ ജി​ല്ല​യി​ലെ പു​ല്ലൂ​ർ തൊ​മ്മാ​ന​യി​ലു​ള്ള ദ​മ്പ​തി​ക​ൾ- സി​ൻ​സി​യും സോ​ജ​നും. ര​ണ്ടു പ​റ​ന്പു​ക​ളി​ലാ​യി ന​ട​ത്തു​ന്ന വാ​ഴ​കൃ​ഷി (നേ​ന്ത്ര​ൻ, ഞാ​ലി​പ്പൂ​വ​ൻ, റോ​ബ​സ്റ്റ)​യാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ർ​ഗം; ഒ​പ്പം സോ​ജ​ൻ ഓ​ടി​ക്കു​ന്ന ഓ​ട്ടോ​യും.

പു​ത്ത​ൻ​ചി​റ പ​ന​യ​പ്പി​ള്ളി യാ​ക്കോ​ബി​ന്‍റെ​യും റോ​സി​യു​ടെ​യും മ​ക​ൾ സി​ൻ​സി ജ​നി​ച്ച​തും വ​ള​ർ​ന്ന​തും ക​ർ​ഷ​ക കു​ടും​ബ​ത്തി​ലാ​യി​രു​ന്നു. പു​ല്ലൂ​ർ തൊ​മ്മാ​ന കോ​ക്കാ​ട്ട് പാ​വു​ണ്ണി​യു​ടെ മ​ക​ൻ സോ​ജ​ൻ വി​വാ​ഹം ചെ​യ്ത​തോ​ടെ സി​ൻ​സി തൊ​മ്മാ​ന​ക്കാ​രി​യാ​യി. സോ​ജ​ൻ ഗ​ൾ​ഫി​ൽ ആ​യി​രു​ന്ന​തി​നാ​ൽ കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം. പി​ന്നെ മ​ക്ക​ളാ​യ​തോ​ടെ അ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ. ഇ​തി​നി​ടെ സോ​ജ​ൻ നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി; ഓ​ട്ടോ​യും വാ​ങ്ങി. അ​പ്പോ​ഴേ​ക്കും കു​ട്ടി​ക​ളെ​ല്ലാം സ്കൂ​ളി​ൽ പോ​യി​ത്തു​ട​ങ്ങി. അ​തോ​ടെ സി​ൻ​സി വീ​ണ്ടും കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. സ​മ്പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഭ​ർ​ത്താ​വും.

വാ​ഴ​കൃ​ഷി​യി​ലേ​ക്ക്

വീ​ട്ടു​പ​റ​മ്പി​ലെ പ​ച്ച​മു​ള​ക്, ക​പ്പ, വെ​ണ്ട, വ​ഴു​ത​ന തു​ട​ങ്ങി​യ​വ കൂ​ടാ​തെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ചെ​യ്യാ​ൻ ആ​രം​ഭി​ച്ചു. ചാ​ല​ക്കു​ടി- ഇ​രി​ങ്ങാ​ല​ക്കു​ട റൂ​ട്ടി​ൽ തൊ​മ്മാ​ന സെ​ന്‍റ​റി​നു സ​മീ​പം 20 സെ​ന്‍റ് പ്ലോ​ട്ടി​ൽ 100 ത​നി നാ​ട​ൻ നേ​ന്ത്ര​വാ​ഴ വ​ച്ചാ​യി​രു​ന്നു പ​രീ​ക്ഷ​ണം. അ​തു വി​ജ​യ​മാ​യ​തോ​ടെ തൊ​ട്ട​ടു​ത്തു​ള്ള മ​റ്റൊ​രു അ​ര​യേ​ക്ക​ർ ഭൂ​മി അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​നെ​ടു​ത്തു. അ​വി​ടെ​യും 250 നേ​ന്ത്ര​വാ​ഴ​ക​ളും 250 ഞാ​ലി​പ്പൂ​വ​ൻ തൈ​ക​ളും 80 റോ​ബ​സ്റ്റ തൈ​ക​ളും വ​ച്ചു. ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി വി​ജ​യ​ക​ര​മാ​യി ഇ​തു തു​ട​രു​ന്നു.

ന​ടീ​ലും പ​രി​പാ​ല​ന​വും

ഇ​പ്പോ​ൾ കു​ല​ച്ചി​രി​ക്കു​ന്ന​തും കു​ല വെ​ട്ടി​ത്തു​ട​ങ്ങി​യ​തു​മാ​യ വാ​ഴ​ക​ൾ ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ൽ വ​ച്ച​വ​യാ​ണ്. ചാ​ല​ക്കു​ടി​യി​ൽ നി​ന്നാ​ണ് വി​ത്തു​ക​ൾ കൊ​ണ്ടു​വ​ന്ന​ത്. മ​ണ്ണു​മാ​ന്തി​യ​ന്ത്രം​കൊ​ണ്ട് വാ​രം​കോ​രി അ​തി​ൽ ര​ണ്ടു മൂ​ന്നു ദി​വ​സം ഇ​ത്തി​ൾ​പൊ​ടി ഇ​ട്ടു​വ​യ്ക്കും. വി​ത്തു​ക​ൾ ര​ണ്ടോ മൂ​ന്നോ ദി​വ​സം ചാ​ണ​ക വെ​ള്ള​ത്തി​ൽ മു​ക്കി വെ​യി​ല​ത്തു​വ​യ്ക്കും. തു​ട​ർ​ന്നാ​ണു ന​ടു​ക.

ച​പ്പും ച​വ​റും ചാ​ണ​ക​പ്പൊ​ടി​യും ഇ​ട്ട​ശേ​ഷ​മാ​ണു വാ​ഴ​ക്ക​ന്ന് വ​യ്ക്കു​ക. വാ​രം കോ​രി​യ​തി​നു മു​ക​ളി​ൽ കു​റ്റി​പ്പ​യ​ർ വി​ത​ച്ചു​കൊ​ടു​ക്കും. ഇ​വ പെ​ട്ടെ​ന്ന് മു​ള​ച്ചു പൊ​ന്തും. തു​ട​ർ​ന്ന് ജൈ​വ വ​ള​മി​ടും. മൂ​ന്ന് ഇ​ല വ​ന്നാ​ൽ വീ​ണ്ടും ചാ​ണ​ക​പ്പൊ​ടി​യും ചാ​ര​വും വ​ള​മാ​യി ഇ​ടും. ഇ​തി​നി​ടെ കു​റ്റി​പ്പ​യ​ർ വി​ള​വെ​ടു​ക്കും. ശേ​ഷം അ​വ​യു​ടെ ക​ട​വ​ലി​ച്ച് വാ​ഴ​യു​ടെ ക​ട​യി​ൽ ഇ​ട്ട​ശേ​ഷം തി​ണ്ട് (വാ​രം) ഇ​ടി​ച്ചി​റ​ക്കും. പി​ന്നെ എ​ൻ​പി​കെ മി​ശ്രി​തം ഇ​ട്ടു​കൊ​ടു​ക്കും. ഇ​തു മാ​ത്ര​മാ​ണ് കൃ​ഷി​യി​ൽ ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ജൈ​വ​മ​ല്ലാ​ത്ത വ​സ്തു.

അ​ടു​ത്ത വ​ള​മാ​യി ക​പ്പ​ല​ണ്ടി പി​ണ്ണാ​ക്കു​പൊ​ടി ഇ​ട്ടു​കൊ​ടു​ക്കും. പി​ന്നെ വീ​ണ്ടും ജൈ​വ​വ​ളം. കു​ല പൊ​ട്ടി​ക്ക​ഴി​യു​മ്പോ​ൾ വീ​ണ്ടും ജൈ​വ​വ​ളം ന​ൽ​കും. സ​മൃ​ദ്ധി​യാ​യി വെ​ള്ളം കി​ട്ടാ​വു​ന്ന​വി​ധം ന​ന്നാ​യി ന​ന​യ്ക്കും. കു​ട​പ്പ​ൻ ഒ​ടി​ച്ചു​ക​ഴി​ഞ്ഞാ​ൽ ന​ന കു​റ​യ​രു​ത്. ഇ​തി​നി​ടെ പി​ണ്ടി​പ്പു​ഴു​വി​ന്‍റെ സാ​ന്നി​ധ്യ​മെ​ങ്ങാ​നും ക​ണ്ടാ​ൽ അ​തി​നു മ​രു​ന്ന​ടി​ക്കും. പി​ന്നെ കു​ല വെ​ട്ടും​വ​രെ ന​ന​യാ​ണ് പ്ര​ധാ​നം. ഞാ​ലി​പ്പൂ​വ​ൻ, റോ​ബ​സ്റ്റ എ​ന്നി​വ​യ്ക്കും ഇ​തേ പ്ര​ക്രി​യ ത​ന്നെ​യാ​ണെ​ങ്കി​ലും വ​ള​മി​ട​ൽ മാ​സാ​മാ​സം ആ​വ​ശ്യ​മി​ല്ല.

നാ​ട​ൻ കാ​യ​യ്ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ

എ​ൻ​പി​കെ മി​ശ്രി​തം ന​ൽ​കു​ന്ന​തൊ​ഴി​ച്ചാ​ൽ ബാ​ക്കി​യെ​ല്ലാം ത​നി ജൈ​വ​കൃ​ഷി​യാ​ണ്. അ​തി​നാ​ൽ പ​ഴു​പ്പി​ക്കാ​നും വ​റ​ക്കാ​നു​മാ​യി ഈ ​നാ​ട​ൻ കു​ല​ക​ൾ വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. 20-25 കി​ലോ തൂ​ക്കം​വ​രു​ന്ന നേ​ന്ത്ര​ക്കു​ല​ക​ളാ​ണ് ഭൂ​രി​ഭാ​ഗ​വും. ഇ​പ്പോ​ൾ കി​ലോ​യ്ക്ക് 40-45 രൂ​പ​യാ​ണ് വി​ല കി​ട്ടു​ന്ന​ത്.

വ​ര​വു​കാ​യ സ​മൃ​ദ്ധ​മാ​യി ഉ​ള്ള​തി​നാ​ലാ​ണ് ഈ ​വി​ല​യി​ടി​വ്. വ​ര​വു​കാ​യ​യ്ക്ക് 25-30 രൂ​പ​യേ കി​ലോ​യ്ക്ക് വി​ല​യു​ള്ളൂ. 25-30 കി​ലോ തൂ​ക്ക​മു​ള്ള വ​ലി​യ കു​ല​ക​ളാ​ണ് റോ​ബ​സ്റ്റി​ന്‍റേ​ത്. ഇ​തി​നും കി​ലോ 22 രൂ​പ​വ​രെ വി​ല കി​ട്ടു​ന്നു​ണ്ട്. ഞാ​ലി​പ്പൂ​വ​നും ശ​രാ​ശ​രി 13-14 കി​ലോ തൂ​ക്കം ഉ​ള്ള​വ​യാ​ണ്. ഇ​വ​യ്ക്ക് കി​ലോ 40-45 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല.

വ​ഴി​വ​ക്കി​ലെ വി​ല്പ​ന

മെ​യി​ൻ റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള നേ​ന്ത്ര​വാ​ഴ​ത്തോ​ട്ട​ത്തി​നു മു​ന്നി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​മാ​ണ് ഇ​വ​രു​ടെ ഹൈ​ലൈ​റ്റ്. ഒ​രു ത്രാ​സ് മാ​ത്ര​മാ​ണ് മു​ത​ൽ​മു​ട​ക്ക്. വാ​ഴ​ക്കു​ട​പ്പ​ൻ, ക​പ്പ, പ​ച്ച​മു​ള​ക്, നാ​ട​ൻ പ​യ​ർ, വ​ഴു​ത​ന എ​ന്നി​വ​യെ​ല്ലാം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ടു​ക​ണ്ട് മി​ത​മാ​യ നി​ര​ക്കി​ൽ വാ​ങ്ങാം. വാ​ഴ​ത്തോ​ട്ട​ത്തി​ൽ വ​ന്ന് ഇ​ഷ്ട​മു​ള്ള കു​ല​ക​ൾ​ക​ണ്ട് വെ​ട്ടി വാ​ങ്ങു​ന്ന​തും പ​ല​ർ​ക്കും പ്രി​യ​ങ്ക​ര​മാ​ണ്.

കൃ​ഷി​യി​ട​ത്തി​ൽ മ​ക്ക​ളാ​യ അ​ന്ന മ​രി​യ (പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി) അ​ന്ന റോ​സ് (എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി) എ​ന്നി​വ​ർ ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി സ​ഹാ​യി​ക്കു​ന്നു​ണ്ട്; കു​സൃ​തി​ക്കു​രു​ന്നാ​യി ഇ​ള​യ​മ​ക​ൻ ആ​ന്‍റ​ണി​യും (എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി).

District News

നെ​ൽ​കൃ​ഷി​ക്ക് വ്യാ​പ​ക​ രോ​ഗം: കൃ​ഷി​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്

വെ​ള്ള​മു​ണ്ട: കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ പാ​ലി​യാ​ണ, ക​ക്ക​ട​വ്, ക​രി​ങ്ങാ​രി, കൊ​മ്മ​യാ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ക​തി​രി​ടാ​തെ വ്യാ​പ​ക​മാ​യി ന​ശി​ക്കു​ന്ന​ത് കൃ​ഷി വ​കു​പ്പ് പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പാ​ലി​യാ​ണ പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വി​ട്ട് ന​ഞ്ച കൃ​ഷി​ക്ക് ഇ​റ​ങ്ങി​യ നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​പ്പോ​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​ഞ്ചി കൃ​ഷി​ക്ക് നേ​രി​ട്ട രീ​തി​യി​ലു​ള്ള ഓ​ല​ക​രി​ച്ചി​ലാ​ണ് അ​ധി​കം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും വ്യാ​പി​ച്ച​ത്. ഒ​രു​മി​ച്ച് വി​ള​വി​റ​ക്കി​യ പ​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും പ​ല രീ​തി​യി​ലാ​ണ് നെ​ൽ​ച്ചെ​ടി​ക​ളു​ടെ അ​വ​സ്ഥ. ഒ​രു വ​യ​ലി​ൽ​ത്ത​ന്നെ വി​ള​ഞ്ഞ​തും ക​തി​ർ പു​റ​ത്ത് ക​ട​ന്ന​തും ക​തി​രി​ടാ​ത്ത​തും കൊ​തു​ന്പ് പ​രി​വ​ത്തി​ലു​ള്ള​തു​മാ​യ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് കാ​ണു​ന്ന​ത്. അ​വ​ത​ന്നെ മ​ഞ്ഞ​ളി​പ്പ് ബാ​ധി​ച്ചും ക​തി​ർ ക​രി​ഞ്ഞു​ണ​ങ്ങി​യ രീ​തി​യി​ലും കാ​ണ​പ്പെ​ടു​ന്നു​ണ്ട്.

ഉ​മ, കു​ള്ള​ൻ തൊ​ണ്ടി തു​ട​ങ്ങി​യ ഇ​നം നെ​ല്ലാ​ണ് അ​ധി​കം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും കൃ​ഷി​യി​റ​ക്കി​യ​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ നെ​ൽ​ക​ർ​ഷ​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​ബ്സി​ഡി തു​ക കൊ​യ്ത്ത് കാ​ല​മാ​യി​ട്ടും ക​ർ​ഷ​ക​രി​ൽ എ​ത്തി​യി​ട്ടി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി നെ​ൽ​കൃ​ഷി​ക്കാ​രെ നി​ർ​ബ​ന്ധ പൂ​ർ​വം ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ല.

കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ലും വി​മു​ഖ​ത കാ​ണി​ക്കു​ക​യാ​ണ്.ജി​ല്ലാ​ത​ല കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശാ​സ്ത്ര​ജ്ഞ​രു​ടെ​യും സം​ഘം ഉ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക അ​ക​റ്റ​ണ​മെ​ന്നും പ്ര​ദേ​ശ​ത്തെ കൃ​ഷി നാ​ശം സം​ഭ​വി​ച്ച മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും ആ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​വാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു

SUNDAY DEEPIKA

ബി​എം​ഡ​ബ്ല്യൂ​യി​ൽ​നി​ന്ന് ബ്രോ​യി​ല​റി​ലേ​ക്ക്

ജാ​ഗ്വ​ര്‍ ലാ​ൻ​ഡ് റോ​വ​ര്‍ ക​മ്പ​നി​യി​ലും തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ള്യു​വി​ലും ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ​വ​രെ ശ​മ്പ​ള​മു​ള്ള ജോ​ലി​ചെ​യ്തി​രു​ന്ന എം​ബി​എ​ക്കാ​ര​ൻ. ജോ​ലി​യും ശ​ന്പ​ള​വും വേ​ണ്ടെ​ന്നു​വ​ച്ച് ഒ​രു​ദി​വ​സം അ​യാ​ൾ മ​ണ്ണി​ലേ​ക്കി​റ​ങ്ങി. 18 ഏ​ക്ക​ർ ഭൂ​മി​യി​ൽ പൊ​ന്നു​വി​ള​യി​ച്ചു. മു​ന്പു വാ​ങ്ങി​യി​രു​ന്ന ശ​ന്പ​ള​ത്തി​ന്‍റെ നാ​ലി​ര​ട്ടി വ​രു​മാ​നം നേ​ടു​ക​യാ​ണ് കോ​ട്ട​യം മ​ര​ങ്ങാ​ട്ടു​പി​ള്ളി പാ​ല​യ്ക്കാ​ട്ടു​മ​ല തെ​ങ്ങും​തോ​ട്ട​ത്തി​ല്‍ മാ​ത്തു​ക്കു​ട്ടി ടോം ​എ​ന്ന യു​വ​ക​ര്‍​ഷ​ക​ന്‍ ഇ​പ്പോ​ൾ.

മാ​ത്തു​ക്കു​ട്ടി​യു​ടെ തോ​ട്ട​ത്തി​ൽ റ​ബ​റും തെ​ങ്ങും ക​മു​കും ജാ​തി​യും കു​രു​മു​ള​കും പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളു​മെ​ല്ലാ​മു​ണ്ട്. ഈ ​തൊ​ടി​യി​ലും പ​റ​മ്പി​ലും ഇ​ണ​ങ്ങാ​ത്ത മൃ​ഗ​ങ്ങ​ളി​ല്ല. പോ​ത്ത്, കോ​ഴി, താ​റാ​വ്, ആ​ട്, പ​ന്നി, മ​ത്സ്യം തു​ട​ങ്ങി യ​വ​യെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. ഓ​മ​നി​ക്കാ​ന്‍ കു​തി​ര​യും ക​ഴു​ത​യും നാ​യ്ക്ക​ളും പൂ​ച്ച​ക​ളും. ടി​ജെ​ടി എ​ന്ന സ്വ​ന്തം ഔ​ട്ട്‌​ലെ​റ്റി​ലൂ​ടെ​യാ​ണ് മാം​സ​ത്തി​ന്‍റെ​യും മ​ത്സ്യ​ത്തി​ന്‍റെ​യും വി​പ​ണ​നം ന​ട​ത്തു​ന്ന​ത്.

കോ​ർ​പ​റേ​റ്റ് ജോ​ലി പോ​രാ

കാ​ര്‍​ഷി​ക കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച മാ​ത്തു​ക്കു​ട്ടി ഉ​ന്ന​ത പ​ഠ​ന​ത്തി​നു​ശേ​ഷം ജോ​ലി​തേ​ടി പോ​യെ​ങ്കി​ലും ര​ക്ത​ത്തി​ല​ലി​ഞ്ഞ കൃ​ഷി​പാ​ര​മ്പ​ര്യം പി​ന്തു​ട​ര്‍​ന്നു​കൊ​ണ്ടേ​യി​രു​ന്നു. കോ​ര്‍​പ​റേ​റ്റ് ജോ​ലി​യി​ലെ ശ​മ്പ​ള​വും പ്ര​മോ​ഷ​നും മാ​ത്തു​ക്കു​ട്ടി​ക്ക് സം​തൃ​പ്തി ന​ല്‍​കി​യി​ല്ല. കൂ​ട്ടു​കാ​ര​നോ​ടൊ​പ്പം വാ​ണി​ജ്യ​കൃ​ഷി​യു​ടെ സാ​ധ്യ​ത​തേ​ടി സ​ര്‍​ദാ​ര്‍​ജി​യു​ടെ നാ​ടാ​യ പ​ഞ്ചാ​ബി​ലേ​ക്ക് ഒ​റ്റ​യാ​ത്ര. അ​വി​ട​ത്തെ കൃ​ഷി​യും കാ​ര്‍​ഷി​ക സം​രം​ഭ​ങ്ങ​ളും ക​ണ്ട് തീ​ര്‍​ച്ച​യും മൂ​ര്‍​ച്ച​യും വ​രു​ത്തി​യ തീ​രു​മാ​ന​ങ്ങ​ളു​മാ​യി​ട്ടാ​യി​രു​ന്നു നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്കം.

500 കോ​ഴി​ക​ളു​മാ​യി റ​ബ​ര്‍ തോ​ട്ട​ത്തി​ലെ ഒ​രു ഷെ​ഡി​ല്‍ കോ​ഴി വ​ള​ര്‍​ത്ത​ല്‍ ആ​ദ്യം തു​ട​ങ്ങി.​കോ​ഴി​ക്കൂ​ടു​ക​ള്‍ വി​ക​സി​ച്ച് ഇ​പ്പോ​ള്‍ ഏ​ഴാ​യി​രം കോ​ഴി​ക​ള്‍ വ​രെ​യു​ണ്ട്. കോ​ഴി​ക​ളെ ഇ​വി​ടെ​ത്ത​ന്നെ ഡ്ര​സ് ചെ​യ്തു വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കു​ന്ന മൂ​ല്യ​വ​ര്‍​ധി​ത രീ​തി​യാ​ണ് മാ​ത്തു​ക്കു​ട്ടി പി​ന്തു​ട​രു​ന്ന​ത്.

80 ല​ക്ഷ​ത്തി​ന്‍റെ ബി​എം​ഡ​ബ്ള്യു വി​റ്റി​രു​ന്ന മാ​ത്തു​ക്കു​ട്ടി 80 രൂ​പ​യ്ക്കു ന​ല്ല ബ്രോ​യി​ല​ര്‍ കോ​ഴി​യി​റ​ച്ചി വി​ല്‍​ക്കാ​ന്‍ തു​ട​ങ്ങി. ലോ​ലി​പോ​പ്, ഡ്രം​സ്റ്റി​ക് എ​ന്നി​ങ്ങ​നെ​യാ​യി ദി​വ​സ​വും ശ​രാ​ശ​രി മൂ​ന്നു ട​ണ്‍ മാം​സ​മാ​ണു ചി​ക്ക​ന്‍ പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ല്‍​നി​ന്നു ക​യ​റി​പ്പോ​കു​ന്ന​ത്. മു​ട്ട​ക്കോ​ഴി​ക​ളാ​ണു മ​റ്റൊ​രു ആ​ദാ​യ മാ​ര്‍​ഗം. 60 മു​ട്ട​ക്കോ​ഴി​ക​ളു​ണ്ട്. നൂ​റു കാ​ട​ക​ളും അ​ത്ര​യും​ത​ന്നെ താ​റാ​വു​ക​ളു​മു​ണ്ട്.

കോ​ഴി സം​സ്ക​ര​ണ​ത്തി​ലെ ശേ​ഷി​ക്കു​ന്ന തൂ​വ​ലും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും വെ​റു​തേ ക​ള​യു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണ് മാ​ത്തു​ക്കു​ട്ടി​യു​ടെ ബി​സി​ന​സ് മ​ന​സ് പ​ന്നി വ​ള​ര്‍​ത്ത​ലി​ലേ​ക്കു തി​രി​ഞ്ഞ​ത്. നാ​ലു പ​ന്നി​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി തു​ട​ങ്ങി​യ പി​ഗ് ഫാ​മി​ല്‍ ഇ​പ്പോ​ള്‍ 400 പ​ന്നി​ക​ളു​ണ്ട്. കോ​ഴി​യി​റ​ച്ചി​ക്കൊ​പ്പം ഇ​പ്പോ​ൾ ന​ല്ല​യി​നം പ​ന്നി​യി​റ​ച്ചി​യും മാ​ത്തു​ക്കു​ട്ടി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു.

കാ​ൽ​ല​ക്ഷം മീ​നു​ക​ൾ

പ​ന്നി​ഫാ​മി​ലെ മാ​ലി​ന്യം ഒ​ഴി​വാ​ക്കാ​ര​നാ​ണ് പ​റ​മ്പി​ലെ പാ​റ​ക്കു​ള​ത്തി​ല്‍ മ​ത്സ്യ​കൃ​ഷി ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ അ​ഞ്ചു കു​ള​ങ്ങ​ളി​ലാ​യി 25,000 മീ​നു​ക​ളു​ണ്ട്. പ​ന്നി​ഫാ​മി​ലെ​യും ചി​ക്ക​ന്‍ പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ലെ​യും അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന ആ​ഹാ​രം.

ചാ​ണ​കം ല​ഷ്യ​മി​ട്ടാ​ണു പ​ശു​ക്ക​ളെ വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്്. ഒ​പ്പം ശു​ദ്ധ​മാ​യ പാ​ലും ല​ഭി​ക്കും. പ​ശു​ക്ക​ളെ വാ​ങ്ങി​യ​തോ​ടെ പ​റ​മ്പി​ലെ ര​ണ്ട​ര​യേ​ക്ക​റി​ല്‍ പു​ല്‍​കൃ​ഷി​യും തു​ട​ങ്ങി. പ​ശു​വി​ന്‍ ചാ​ണ​ക​വും മൂ​ത്ര​വും ഉ​പ​യോ​ഗി​ച്ചു​ള്ള ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ലെ അ​വ​ശേ​ഷി​ക്കു​ന്ന സ്ല​റി തീ​റ്റ​പ്പു​ല്ലി​ന് ന​ല്ല വ​ള​മാ​യി. 600 കി​ലോ​ഗ്രാം തീ​റ്റ​പ്പു​ല്ല് ഇ​ന്ന് ആ​ന​ക​ള്‍​ക്കു​ള്ള തീ​റ്റ​യാ​യി ദി​വ​സ​വും വി​ല്‍​ക്കു​ന്നു. 45 ദി​വ​സം കൂ​ടു​മ്പോ​ള്‍ ഒ​രേ​ക്ക​റി​ല്‍​നി​ന്നും 11 ട​ണ്‍ പു​ല്ല് ല​ഭി​ക്കു​ന്നു​ണ്ട്.

പ​ശു​വ​ള​ര്‍​ത്ത​ല്‍ അ​ത്ര ആ​ദാ​യ​ക​ര​മാ​യി തോ​ന്നാ​ത്ത മാ​ത്തു​ക്കു​ട്ടി പോ​ത്തു​കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞു. ഹ​രി​യാ​ന​യി​ല്‍​നി​ന്നു​ള്ള മു​റ ഇ​ന​ത്തി​ല്‍ പെ​ട്ട 25 പോ​ത്തു​ക​ളാ​ണ് കൂ​ട്ടി​ല്‍ മി​നു​ങ്ങി​നി​ല്‍​ക്കു​ന്ന​ത്. ആ​ട് ഫാ​മി​ല്‍ ഇ​പ്പോ​ള്‍ 20 ആ​ടു​ക​ളു​ണ്ട്. ആ​ട്ടി​ന്‍​കു​ഞ്ഞു​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തോ​ടൊ​പ്പം മാം​സ ഉ​ത്പാ​ദ​ന​വു​മാ​ണ് ല​ക്ഷ്യം.

വെ​ണ്ട, വ​ഴു​ത​ന, പ​യ​ര്‍, പാ​വ​ല്‍, ചീ​ര, മു​ള​ക് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​ച്ച​ക്ക​റി കൃ​ഷി. പ​റ​മ്പി​ല്‍ അ​വി​ട​വി​ടാ​യി 100 ചു​വ​ട് പാ​ഷ​ന്‍ ഫ്രൂ​ട്ടു​മു​ണ്ട്. ന​ല്ല ആ​ദാ​യ​മാ​ണ് മാ​ത്തു​ക്കു​ട്ടി​ക്ക് പാ​ഷ​ന്‍ ഫ്രൂ​ട്ട് ന​ല്‍​കു​ന്ന​ത്. 250 ചു​വ​ട് റെ​ഡ് ലേ​ഡി പ​പ്പാ​യ​യും മി​ക​ച്ച ആ​ദാ​യം ന​ൽ​കു​ന്നു. കു​ഞ്ഞ​ന്‍ തെ​ങ്ങു​ക​ള്‍ മാ​ത്രം നൂ​റോ​ള​മു​ണ്ട്.

ക​മു​ക്, ജാ​തി, മാ​വ്, പ്ലാ​വ് എ​ന്നി​വ​യ്ക്കു പു​റ​മേ ചേ​ന​യും ചേ​മ്പും കാ​ച്ചി​ലും ക​പ്പ​യും ഇ​ഞ്ചി​യും, മ​ഞ്ഞ​ളും, വാ​ഴ​യു​മെ​ല്ലാം നൂ​റു​മേ​നി വി​ള​വു​ന​ല്‍​കു​ന്നു. അ​ല​ങ്കാ​ര കോ​ഴി​ക​ളും പ​ക്ഷി​ക​ളു​മു​ണ്ട്. പ​റ​മ്പി​നോ​ടു ചേ​ര്‍​ന്നു ത​രി​ശാ​യി കി​ട​ന്ന നെ​ല്‍​പ്പാ​ട​വും മാ​ത്തു​ക്കു​ട്ടി വെ​റു​തേ​യി​ട്ടി​ല്ല- ഉ​മ വി​ത്തു​പാ​കി പൊ​ന്നു വി​ള​യി​ച്ചു

പാ​ഴാ​ക്കി​ല്ല ഒ​ന്നും

മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും പു​ന​ര്‍ ഉ​പ​യോ​ഗ​ത്തി​നും ശാ​സ്ത്രീ​യ​മാ​യ മാ​ര്‍​ഗ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ചി​ക്ക​ന്‍ പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ല്‍​നി​ന്നു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ള്‍ പു​ഴു​ങ്ങി വേ​വി​ച്ച് പ​ന്നി, മീ​ന്‍, താ​റാ​വ് എ​ന്നി​വ​യ്ക്ക് തീ​റ്റ​യ്ക്കു​ള്ള ഒ​രു ഭാ​ഗ​മാ​ക്കു​ന്നു. ഇ​വി​ട​ത്തെ ദ്ര​വ​മാ​ലി​ന്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ബ​യോ​ഗ്യാ​സ് ഉ​ണ്ടാ​ക്കു​ന്നു.

ശേ​ഷി​ക്കു​ന്ന സ്ല​റി നേ​രേ തീ​റ്റ​പ്പു​ല്ലു തോ​ട്ട​ത്തി​ലേ​ക്കും പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ലേ​ക്കു​മാ​ണു പോ​കു​ന്ന​ത്. പ​ന്നി ഫാ​മി​ലെ ഖ​ര​മാ​ലി​ന്യ​ങ്ങ​ള്‍ നേ​രേ സം​സ്ക​രി​ച്ച് ക​മ്പോ​സ്റ്റാ​ക്കി മാ​റ്റു​ക​യാ​ണ്. ദ്ര​വ​മാ​ലി​ന്യ​ങ്ങ​ള്‍ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ലേ​ക്ക്. കൂ​ടാ​തെ ഫാ​മു​ക​ളി​ല്‍​നി​ന്നു​ള്ള മൃ​ഗ​ങ്ങ​ളു​ടെ വി​സ​ർ​ജ്യ​വും മാ​ലി​ന്യ​വു​മെ​ല്ലാം ന​ല്ല വ​ള​മാ​ക്കി വി​ല്‍​ക്കു​ക​യാ​ണ്.

പു​ല​ര്‍​ച്ചെ മൂ​ന്നി​ന് മാ​ത്തു​ക്കു​ട്ടി​യും ഫാ​മും ഉ​ണ​രും. ആ​ദ്യം ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റി​ലാ​ണ് തി​ര​ക്ക്. സം​സ്ക​രി​ച്ച മാം​സ ഉ​ത്പ​ന്ന​ങ്ങ​ൾ ജി​ല്ല​യു​ടെ വി​വി​ധ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലേ​ക്കും ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ചു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്കും അ​യ്ക്കും. നേ​രം പു​ല​ര്‍​ന്നാ​ല്‍ ഫാ​മി​ലെ ഓ​രോ വി​ഭാ​ഗ​ത്തി​ലും ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കും. എ​ല്ലാ​യി​ട​ത്തും മാ​ത്തു​ക്കു​ട്ടി ഓ​ടി​യെ​ത്തും. ഉ​ച്ച​യ്ക്ക് അ​ല്പ​സ​മ​യം വി​ശ്ര​മം. അ​തു​ക​ഴി​ഞ്ഞാ​ല്‍ സാ​യാ​ഹ്നം​വ​രെ കൃ​ഷി​യി​ട​ത്തി​ല്‍.

കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ

പി​താ​വ് ടോ​മി​യും അ​മ്മ മോ​ളി​യും ഭാ​ര്യ തെ​രേ​സ, മ​ക്ക​ളാ​യ അ​ല​ക്സാ​ണ്ട​ര്‍, മ​രി​യ​ന്‍ എ​ന്നി​വ​രും മാ​ത്തു​ക്കു​ട്ടി​ക്ക് കൃ​ഷി​യി​ല്‍ താ​ങ്ങും ത​ണ​ലു​മാ​യി ഏ​പ്പോ​ഴു​മു​ണ്ട്. പു​തി​യ കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട​ണ​മെ​ങ്കി​ല്‍ ക​ര്‍​ഷ​ക​ന്‍ കാ​ര്‍​ഷി​ക സം​രം​ഭ​ക​നാ​യി വ​ള​ര​ണ​മെ​ന്നാ​ണ് മാ​ത്തു​ക്കു​ട്ടി​യു​ടെ പ​ക്ഷം.

SUNDAY DEEPIKA

കൃ​ഷി സ​മ്മി​ശ്രം, വി​ജ​യം സ​മ​ഗ്രം!

സ​മ്മി​ശ്ര​കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ​യു​മാ​യി ഇ​താ ഒ​രു യു​വ​ക​ർ​ഷ​ക​ൻ. വി​ള​വെ​ടു​പ്പി​ലും ലാ​ഭ​ക്കൊ​യ്ത്തി​ലും പ്ര​തി​ക​ര​ണം സ​മ്മി​ശ്ര​മ​ല്ല, അ​ഭി​മാ​ന​ക​രം!
പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം എ​ല​ന്പു​ലാ​ശേ​രി ആ​യ​ത്തു​പാ​ട​ത്ത് വീ​ട്ടി​ൽ സ​ജി മാ​ത്യു എ​ന്ന 44കാ​ര​ൻ ത​ന്‍റെ സ​മ്മി​ശ്ര​കൃ​ഷി​യി​ൽ ഹാ​പ്പി​യാ​ണ്. കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം ജോ​ലി ഉ​പേ​ക്ഷി​ച്ച് മു​ഴു​വ​ൻ​കാ​ല ക​ർ​ഷ​ക​നാ​യ​തി​ൽ തെ​ല്ലു പ​രി​ഭ​വം പോ​ലു​മി​ല്ല. മ​ന​മ​റി​ഞ്ഞു സ്നേ​ഹി​ച്ച​പ്പോ​ൾ മ​ണ്ണ് ക​നി​ഞ്ഞു​ന​ൽ​കി​യ സൗ​ഭാ​ഗ്യ​ങ്ങ​ളി​ൽ ഏ​റെ തൃ​പ്ത​നാ​ണ് സ​ജി ഇ​പ്പോ​ൾ.

വീ​ടി​നോ​ടു ചേ​ർ​ന്ന പ​റ​ന്പി​ലും കു​റ​ച്ചു​മാ​റി കൃ​ഷി​യി​ട​ത്തി​ലു​മാ​യി ഇ​ല്ലാ​ത്ത കൃ​ഷി​ക​ളി​ല്ല. അ​ത്യ​പൂ​ർ​വ​യി​നം വി​ള​ക​ൾ വ​രെ ഇ​വി​ടെ സ​മൃ​ദ്ധ​മാ​യി വ​ള​രും. വീ​ട്ടി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി​യു​ണ്ടാ​ക്കു​ന്ന​തും ഇ​വി​ടെ​ത്ത​ന്നെ. സ​വാ​ള​യും ഉ​ള്ളി​യും മാ​ത്ര​മേ പു​റ​മേ​നി​ന്നും വാ​ങ്ങാ​റു​ള്ളൂ​വെ​ന്ന് സ​ജി പ​റ​യു​ന്നു.

മൂ​ന്നേ​ക്ക​റി​ലെ സ്വ​പ്ന​ങ്ങ​ൾ

മൂ​ന്നേ​ക്ക​റോ​ളം വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ് സ​ജി​യു​ടെ സ​മ്മി​ശ്ര​കൃ​ഷി. തെ​ങ്ങ്, റ​ബ​ർ, ക​മു​ക്, ജാ​തി, കു​രു​മു​ള​ക് തു​ട​ങ്ങി​യ പ്ര​ധാ​ന വി​ള​ക​ൾ​ക്കൊ​പ്പം ഇ​ട​വി​ള​യാ​യി സീ​സ​ണ്‍ അ​നു​സ​രി​ച്ച് മ​റ്റു​ള്ള​വ​യും കൃ​ഷി​ചെ​യ്തു​വ​രു​ന്നു. ഈ ​ഓ​ണ​ക്കാ​ല​ത്ത് നേ​ന്ത്ര​ക്കാ​യ ബി​സി​ന​സ് ലാ​ഭ​ക​ര​മാ​യി​രു​ന്നെ​ന്നും സ​ജി പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ​ത​ന്നെ വി​ര​ള​മാ​യ കൂ​വ​കൃ​ഷി​യി​ലും സ​ജി അ​പൂ​ർ​വ​നേ​ട്ടം കൊ​യ്യു​ക​യാ​ണ്. വാ​ഴ, വ​ഴു​ത​ന, ചേ​ന, ചേ​ന്പ്, ഇ​ഞ്ചി, കാ​ച്ചി​ൽ, മ​ഞ്ഞ​ൾ, ക​പ്പ എ​ന്നി​വ​യെ​ല്ലാം ഇ​വി​ടെ സ​മൃ​ദ്ധ​മാ​യി വി​ള​യു​ന്നു. ഇ​ട​ക്കാ​ല​ത്തു നി​ർ​ത്തി​വ​ച്ച പ​ശു​വ​ള​ർ​ത്ത​ലും ഇ​പ്പോ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​തി​നു പു​റ​മെ​യാ​ണ് മ​ത്സ്യ​കൃ​ഷി​യും തേ​നീ​ച്ച വ​ള​ർ​ത്ത​ലും. ക​ട്‌​ല രോ​ഹു, മൃ​ഗാ​ൾ, വാ​ള, സി​ൽ​വ​ർ ആ​വോ​ലി, തി​ലോ​പ്പി​യ എ​ന്നി​വ​യാ​ണ് വ​ള​ർ​ത്തു​ന്ന​ത്. ചെ​റു​തേ​ൻ​കൃ​ഷി​ക്കാ​യി ശ്ര​മം തു​ട​ങ്ങി​യ​താ​യി സ​ജി പ​റ​ഞ്ഞു.

നാ​ര​ക​ത്തി​ന്‍റെ വി​വി​ധ​യി​ന​ങ്ങ​ളും അ​ങ്ങി​ങ്ങാ​യി വ​ള​ർ​ത്തി​യി​ട്ടു​ണ്ട്, ക​ന്പി​ളി നാ​ര​ങ്ങ, ചൈ​നീ​സ് ഓ​റ​ഞ്ച്, ചെ​റു​നാ​ര​ങ്ങ തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​മ്മി​ശ്ര​കൃ​ഷി​യു​ടെ മാ​റ്റു​കൂ​ട്ടു​ന്നു. ചീ​നി​മു​ള​കു മു​ത​ൽ പ​യ​ർ, വെ​ണ്ട, മ​റ്റു പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ​യെ​ല്ലാം വീ​ട്ടാ​വ​ശ്യ​ത്തി​നും വി​ല്പ​ന​യ്ക്കും ത​യാ​റാ​ണ്.

വി​ജ​യ​ത്തി​ന് വെ​ള്ളം

ന​ഷ്ട​മി​ല്ലാ​ത്ത കൃ​ഷി​യെ​ന്ന വി​ജ​യ​മ​ന്ത്ര​വു​മാ​യാ​ണ് സ​ജി​യി​ലെ ക​ർ​ഷ​ക​ൻ മു​ന്നോ​ട്ടു​നീ​ങ്ങു​ന്ന​ത്. പു​റ​മെ നി​ന്നു​ള്ള പ​ണി​ക്കാ​ർ വി​ര​ളം. കി​ള​യ്ക്ക​ൽ​പ​ണി​യു​ണ്ടെ​ങ്കി​ൽ മാ​ത്രം പു​റ​മെ​നി​ന്നും ആ​ളെ​വ​യ്ക്കും.
അ​ച്ഛ​ൻ നോ​ക്കി​ന​ട​ത്തി​യി​രു​ന്ന കൃ​ഷി​യി​ൽ കോ​വി​ഡ്കാ​ല​ത്തി​നു ശേ​ഷ​മാ​ണ് സ​ജി സ​ജീ​വ​മാ​യ​ത്. പി​ന്നീ​ട് പ​റ​ന്പി​ൽ വ​ലി​യൊ​രു കു​ളം കു​ത്തി. സ്പ്രിം​ഗ്ള​ർ ഉ​പ​യോ​ഗി​ച്ചു വെ​ള്ളം എ​ല്ലാ​യി​ട​ത്തും എ​ത്തി​ച്ചു.

പ​റ​ന്പി​ലാ​കെ​യു​ള്ള ര​ണ്ടു കു​ള​ത്തി​ലെ വെ​ള്ളം മാ​ത്ര​മാ​ണ് കൃ​ഷി​യി​ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​മൃ​ദ്ധ​മാ​യ വെ​ള്ളം കൃ​ഷി​വി​ജ​യ​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്നും സ​ജി പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യ​മാ​യി​രു​ന്നു പ്ര​ധാ​ന​പ്ര​ശ്നം. ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ച​തോ​ടെ ശ​ല്യം ഒ​ഴി​വാ​യി​ട്ടു​ണ്ട്.

തു​ള്ളി​ന​ന ല​ക്ഷ്യ​മി​ട്ടു പ​റ​ന്പി​ലൊ​ട്ടാ​കെ സ്പ്രിം​ഗ്ള​ർ സ്ഥാ​പി​ച്ച​തും ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ച​തു​മെ​ല്ലാം സ​ജി ഒ​റ്റ​യ്ക്കു​ത​ന്നെ. തു​ണ​യാ​യ​ത് പ​ഠ​ന​കാ​ല അ​നു​ഭ​വ​ങ്ങ​ൾ. കോ​ട്ട​യം ക​ടു​ത്തു​രു​ത്തി മേ​രി​മാ​താ ഐ​ടി​സി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യ സ​ജി പ​ഠ​ന​ശേ​ഷം കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ പ്ലം​ബ​റാ​യി​രു​ന്നു. പി​ന്നീ​ട് കോ​ട്ട​യ​ത്തു​ത​ന്നെ സാ​നി​റ്റ​റി​വെ​യ​ർ ക​ന്പ​നി​യി​ലും ജോ​ലി​ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തും ജോ​ലി ഉ​പേ​ക്ഷി​ച്ച​തും.

കൃ​ഷി​യ​റി​വു​ക​ളു​ടെ തു​ട​ർ​ച്ച

കാ​ല​ങ്ങ​ളാ​യു​ള്ള കു​ടും​ബ​ത്തി​ന്‍റെ കൃ​ഷി സു​മ​ന​സോ​ടെ സ​ജി ഏ​റ്റെ​ടു​ക്കു​ന്പോ​ൾ തു​ണ​യാ​യ​ത് അ​ച്ഛ​ൻ എ.​വി. മാ​ത്യു​വു​ന്‍റെ​യും അ​മ്മ മേ​ഴ്സി മാ​ത്യു​വി​ന്‍റെ​യും കൃ​ഷി​യ​റി​വു​ക​ളും പ്രാ​ർ​ഥ​ന​ക​ളു​മാ​യി​രു​ന്നു. എ​ണ്‍​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ അ​ച്ഛ​നും എ​ഴു​പ​ത്തി​ര​ണ്ടു​കാ​രി​യ അ​മ്മ​യും ഇ​പ്പോ​ഴും സ​ജി​ക്കൊ​പ്പം കൃ​ഷി​യെ താ​ലോ​ലി​ച്ചു​വ​രു​ന്നു. പ​റ​ന്പി​ലെ സ​മ്മി​ശ്ര​കൃ​ഷി​യെ​ക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ ഇ​രു​വ​ർ​ക്കു​മി​പ്പോ​ഴും നൂ​റു​നാ​വാ​ണ്. ഭാ​ര്യ നീ​നു​വും മ​ക്ക​ളാ​യ ഷാ​ൻ, സി​യാ​ൻ, ജോ​ഹാ​ൻ എ​ന്നി​വ​രും സ​ജി​യു​ടെ കൃ​ഷി​വ​ട്ട​ങ്ങ​ളി​ൽ കൂ​ടെ​യു​ണ്ട്.

മ​ണ്ണി​നും മ​ന​സി​നും വി​ശ്ര​മ​മി​ല്ല, അ​താ​ണ് വി​ജ​യ​ര​ഹ​സ്യ​മെ​ന്ന് സ​ജി പ​റ​യു​ന്നു. മ​ണ്ണി​നെ അ​റി​ഞ്ഞു​ള്ള വ​ള​പ്ര​യോ​ഗ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഭൂ​രി​ഭാ​ഗ​വും ജൈ​വ​വ​ള​മാ​ണ്. ചാ​ണ​ക​പ്പൊ​ടി​യും പ​ച്ചി​ല​വ​ള​വും എ​പ്പോ​ഴും ത​യാ​ർ. നേ​ന്ത്ര​വാ​ഴ​കൃ​ഷി​ക്കു മാ​ത്ര​മാ​ണ് ചെ​റി​യ​തോ​തി​ൽ രാ​സ​വ​ളം ഉ​പ​യോ​ഗി​ച്ച​തെ​ന്നും സ​ജി പ​റ​യു​ന്നു.

എ​വി​ടെ​പ്പോ​യാ​ലും അ​വി​ടെ​നി​ന്നു പ്ര​ത്യേ​ക​ത തോ​ന്നു​ന്ന എ​ന്തും ന​ട്ടു​വ​ള​ർ​ത്താ​നാ​യി വീ​ട്ടി​ൽ കൊ​ണ്ടു​വ​രും. അ​താ​ണ് സ​മ്മി​ശ്ര​കൃ​ഷി​യു​ടെ വ​ലി​പ്പം കൂ​ട്ടു​ന്ന​തെ​ന്ന് സ​ജി പ​റ​യു​ന്നു. ഇ​തി​നു പു​റ​മെ​യാ​ണ് നാ​ട​ൻ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കൂ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന കോ​ഴി​ക​ളെ വി​ല്പ​ന​യ്ക്കാ​യി ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഓ​ർ​ഡ​റ​നു​സ​രി​ച്ച് ന​ൽ​കാ​റു​ണ്ട്. ബ്രോ​യി​ല​ർ ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ വ​ള​ർ​ത്താ​റി​ല്ലെ​ന്നും സ​ജി പ​റ​യു​ന്നു.

റം​ബു​ട്ടാ​ൻ, മാം​ഗോ​സ്റ്റി​ൻ, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് എ​ന്നി​വ​യി​ൽ പു​ത്ത​ൻ പ​രീ​ക്ഷ​ണ​ത്തി​നു ത​യാ​റാ​യി ത​ന്നെ​യാ​ണ് സ​ജി​യി​പ്പോ​ൾ. പ്ര​ദേ​ശ​ത്ത് അ​പൂ​ർ​വ​മാ​യ കൂ​വ​കൃ​ഷി​യു​ടെ വി​ജ​യ​ഗാ​ഥ ത​ന്നെ​യാ​ണ് ഈ ​കൃ​ഷി​ക​ളി​ലും സ​ജി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​ണ്ണി​നൊ​പ്പം ചേ​ർ​ന്നു​നി​ന്നാ​ൽ വൈ​റ്റ്കോ​ള​ർ ജോ​ലി​യി​ല്ലാ​തെ​ത​ന്നെ ജീ​വി​തം ധ​ന്യ​മാ​ക്കാ​മെ​ന്നാ​ണ് പു​തു​ത​ല​മു​റ​യ്ക്കു സ​ജി ന​ൽ​കു​ന്ന സ​ന്ദേ​ശം.

Leader Page

സിസ്റ്റമുണ്ട്; തകരാറിലാണ് സർ

ക്ഷീണിക്കുന്ന ക്ഷീര ജീവിതം-3

2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ മി​​​​ല്‍​ക്ക് ഷെ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ (എം​​​​എ​​​​സ്ഡി​​​​പി) ഫ​​​​യ​​​​ലു​​​​ക​​​​ള്‍ പ​​​​ര​​​​തി​​​​യാ​​​​ല്‍ അ​​​​ശ്വ​​​​തി എ​​​​ന്നൊ​​​​രു യു​​​​വ ക്ഷീ​​​​രക​​​​ര്‍​ഷ​​​​ക​​​​യു​​​​ടെ ക​​​​ണ്ണീ​​​​ര്‍​പ്പാ​​​​ടു​​​​ക​​​​ള്‍ കാ​​​​ണാം. എം​​​​എ​​​​സ്ഡി​​​​പി​​​​യി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ട സ്മാ​​​​ര്‍​ട്ട് ഡ​​​​യ​​​​റി യൂ​​​​ണി​​​​റ്റ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​രി​​​​ല്‍ അ​​​​ടൂ​​​​ര്‍ ക​​​​ട​​​​മ്പ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി അ​​​​ശ്വ​​​​തി​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

പ​​​​ത്തു പ​​​​ശു​​​​ക്ക​​​​ളും അ​​​​വ​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​നു​​​​ബ​​​​ന്ധ സാ​​​​മ​​​​ഗ്രി​​​​ക​​​​ളും ല​​​​ഭി​​​​ക്കു​​​​ന്ന യൂ​​​​ണി​​​​റ്റി​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​പേ​​​​ക്ഷ. ക്ഷീ​​​​ര​​​​ശ്രീ പോ​​​​ര്‍​ട്ട​​​​ലി​​​​ല്‍ ന​​​​ല്‍​കി​​​​യ അ​​​​പേ​​​​ക്ഷ​​​​യും ജി​​​​ല്ലാ ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന ഓ​​​​ഫീ​​​​സ​​​​റും പ​​​​റ​​​​ക്കോ​​​​ട് ബ്ലോ​​​​ക്ക് ഓ​​​​ഫീ​​​​സ​​​​റും മ​​​​റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ത്തെ​​​​ത്തി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളും പ​​​​രി​​​​ഗ​​​​ണി​​​​ച്ച് സ​​​​ബ്‌​​​​സി​​​​ഡി അ​​​​നു​​​​ദി​​​​ക്കാ​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചു. 11.60 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി ചെ​​​​ല​​​​വു വ​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ല്‍ 4.60 ല​​​​ക്ഷം എം​​​​എ​​​​സ്ഡി​​​​പി പ​​​​ദ്ധ​​​​തി വ​​​​ഴി ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ സ​​​​ബ്‌​​​​സി​​​​ഡി​​​​യാ​​​​യി ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​റി​​​​യി​​​​പ്പ്.

സ​​​​ബ്‌​​​​സി​​​​ഡി തു​​​​ക പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി വാ​​​​യ്പ​​​​യെ​​​​ടു​​​​ക്കു​​​​ന്ന ബാ​​​​ങ്കി​​​​ലേ​​​​ക്കാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കു​​​​ക. വാ​​​​യ്പ​​​​യെ​​​​ടു​​​​ത്തും പ​​​​ല​​​​രി​​​​ല്‍നി​​​​ന്നാ​​​​യി ക​​​​ടം വാ​​​​ങ്ങി​​​​യും കി​​​​ട്ടി​​​​യ തു​​​​ക ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ശ്വ​​​​തി പ​​​​ത്തു പ​​​​ശു​​​​ക്ക​​​​ളെ​​​​യും ക​​​​റ​​​​വ​​​​യ​​​​ന്ത്രം, പു​​​​ല്ല് ക​​​​ട്ട​​​​ര്‍, റ​​​​ബ​​​​ര്‍​മാ​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും വാ​​​​ങ്ങി. ഒ​​​​പ്പം, ബ​​​​യോ​​​​ഗ്യാ​​​​സ് പ്ലാ​​​​ന്‍റും സ്ഥാ​​​​പി​​​​ച്ചു.

ഇ​​​​തി​​​​നെ​​​​ല്ലാം ശേ​​​​ഷ​​​​മാ​​​​ണ് സ​​​​ബ്‌​​​​സി​​​​ഡി തു​​​​ക ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്ന അ​​​​റി​​​​യി​​​​പ്പു കി​​​​ട്ടി​​​​യ​​​​ത്. സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ പ്ലാ​​​​ന്‍ ഫ​​​​ണ്ട് ആ ​​​​വ​​​​ര്‍​ഷം വെ​​​​ട്ടി​​​​ക്കു​​​​റ​​​​ച്ച​​​​തോ​​​​ടെ അ​​​​ശ്വ​​​​തി​​​​ക്കു ല​​​​ഭി​​​​ക്കേ​​​​ണ്ട സ​​​​ഹാ​​​​യം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടു. ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പ​​​​റ​​​​ഞ്ഞ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് സ്മാ​​​​ര്‍​ട്ട് ഡ​​​​യ​​​​റി ഫാം ​​​​യൂ​​​​ണി​​​​റ്റ് ആ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യും വാ​​​​യ്പ​​​​യെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​ണ് അ​​​​ശ്വ​​​​തി. കാ​​​​ര്യ​​​​ങ്ങ​​​​ള്‍ താ​​​​ളം തെ​​​​റ്റി​​​​യ​​​​പ്പോ​​​​ള്‍ വാ​​​​യ്പ​​​​യു​​​​ടെ തി​​​​രി​​​​ച്ച​​​​ട​​​​വും താ​​​​റു​​​​മാ​​​​റാ​​​​യി.

അ​​​​തേ​​​​സ​​​​മ​​​​യം, എം​​​​എ​​​​സ്ഡി​​​​പി പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ര്‍​ക്കു​​​​ള്ള ബാ​​​​ങ്ക് ഇ​​​​ന്‍റ​​​​റ​​​​സ്റ്റ് സ​​​​ബ്‌​​വെ​​ന്‍​ഷ​​​​ന്‍ സ്‌​​​​കീ​​​​മി​​​​ല്‍ (ബി​​​​ഐ​​​​എ​​​​സ്എ​​​​സ്) ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി ബാ​​​​ങ്ക് വാ​​​​യ്പ​​​​യു​​​​ടെ പ​​​​ലി​​​​ശ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​മാ​​​​യി ല​​​​ഭി​​​​ക്കാ​​​​ന്‍ അ​​​​ശ്വ​​​​തി​​​​ക്ക് അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ അ​​​​റി​​​​യി​​​​ച്ച​​​​ത്.

പ​​​​ദ്ധ​​​​തി​​​​ക​​​​ളേ​​​​റെ, പ​​​​ക്ഷേ...

സം​​​​സ്ഥാ​​​​ന​​​​ത്തു പാ​​​​ലു​​​​ത്പാ​​​​ദ​​​​ന​​​​രം​​​​ഗ​​​​ത്ത് സ്വ​​​​യം​​​​പ​​​​ര്യാ​​​​പ്ത​​​​ത നേ​​​​ടാ​​​​നും ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​നും ക്ഷീ​​​​ര​​​​ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നും നി​​​​ര​​​​വ​​​​ധി പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ത് ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് എ​​​​ത്ര​​​​മാ​​​​ത്രം ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ന്ന സം​​​​ശ​​​​യ​​​​മാ​​​​ണ് ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള​​​​വ​​​​ര്‍ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​​ത്പാ​​​​ദ​​​​നച്ചെ​​​​ല​​​​വ് കൂ​​​​ടു​​​​ന്ന​​​​തും അ​​​​ത​​​​നു​​​​സ​​​​രി​​​​ച്ചു വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തു​​​​മാ​​​​ണ് ക്ഷീ​​​​ര​​​​ക​​​​ര്‍​ഷ​​​​ക​​​​ര്‍ നേ​​​​രി​​​​ടു​​​​ന്ന അ​​​​ടി​​​​സ്ഥാ​​​​ന പ്ര​​​​ശ്‌​​​​നം. കാ​​​​ലി​​​​ത്തീ​​​​റ്റ സ​​​​ബ്‌​​​​സി​​​​ഡി, തീ​​​​റ്റ​​​​പ്പു​​​​ല്‍​കൃ​​​​ഷി വ്യാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍, ക്ഷീ​​​​ര​​​​ക​​​​ര്‍​ഷ​​​​ക ക്ഷേ​​​​മ​​​​നി​​​​ധി, ക്ഷീ​​​​ര​​​​സാ​​​​ന്ത്വ​​​​നം, മി​​​​ല്‍​ക്ക് ഷെ​​​​ഡ് വി​​​​ക​​​​സ​​​​നം, പു​​​​ല്‍​കൃ​​​​ഷി വി​​​​ക​​​​സ​​​​നം, ഡ​​​​യ​​​​റി ഫാം ​​​​ഹൈ​​​​ജീ​​​​ന്‍ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ട്. 20 സെ​​​​ന്‍റി​​ന് മു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള പു​​​​ല്‍​കൃ​​​​ഷി, ത​​​​രി​​​​ശു​​​​ഭൂ​​​​മി​​​​യി​​​​ലു​​​​ള്ള പു​​​​ല്‍​കൃ​​​​ഷി, ചോ​​​​ളംകൃ​​​​ഷി, എ​​​​ന്നീ പ​​​​ദ്ധ​​​​തി​​​​ക​​​​ളും പു​​​​ല്‍​കൃ​​​​ഷി​​​​ക്കു വേ​​​​ണ്ടി​​​​യി​​​​ട്ടു​​​​ള്ള യ​​​​ന്ത്ര​​​​വ​​​​ത്ക​​​​ര​​​​ണ ധ​​​​ന​​​​സ​​​​ഹാ​​​​യം, ജ​​​​ല​​​​സേ​​​​ച​​​​ന ധ​​​​ന​​​​സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ​​​​യും ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് പു​​​​ല്‍​കൃ​​​​ഷി വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി.

ഡ​​​​യ​​​​റി ഫാ​​​​മു​​​​ക​​​​ളു​​​​ടെ ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും യ​​​​ന്ത്ര​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും, ക​​​​യ​​​​ര്‍ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ​​​​ദ്ധ​​​​തി, 20 പ​​​​ശു യൂ​​​​ണി​​​​റ്റ്, 10 പ​​​​ശു യൂ​​​​ണി​​​​റ്റ്, അ​​ഞ്ചു പ​​​​ശു യൂ​​​​ണി​​​​റ്റ്, ര​​ണ്ടു പ​​​​ശു യൂ​​​​ണി​​​​റ്റ്, ഒ​​​​രു പ​​​​ശു യൂ​​​​ണി​​​​റ്റ് എ​​​​ന്നീ പ​​​​ശു യൂ​​​​ണി​​​​റ്റ് പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍, യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യി പ​​​​ത്തു പ​​​​ശു അ​​​​ട​​​​ങ്ങു​​​​ന്ന സ്മാ​​​​ര്‍​ട്ട് ഡ​​​​യ​​​​റി ഫാം ​​​​പ​​​​ദ്ധ​​​​തി, മി​​​​ല്‍​ക്കിം​​​​ഗ് മെ​​​​ഷീ​​​​ന്‍ വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു ധ​​​​ന​​​​സ​​​​ഹാ​​​​യം, തൊ​​​​ഴു​​​​ത്ത് നി​​​​ര്‍​മാ​​​​ണ ധ​​​​ന​​​​സ​​​​ഹാ​​​​യം എ​​​​ന്നി​​​​വ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന മി​​​​ല്‍​ക്ക് ഷെ​​​​ഡ് വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളും വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ണ്ട്.

സ​​​​ബ്‌​​​​സി​​​​ഡി വേ​​​​ണ്ട, പാ​​​​ലി​​​​നു വി​​​​ല ത​​​​രൂ

“ക്ഷീ​​​​ര​​​​ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു സ​​​​ബ്‌​​​​സി​​​​ഡി എ​​​​ന്ന പേ​​​​രി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തു പ​​​​ല​​​​തും ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്നൊ​​​​ന്നു​​​​മി​​​​ല്ല. സ​​​​ബ്‌​​​​സി​​​​ഡി​​​​യും പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​മ​​​​ല്ല, ക​​​​ര്‍​ഷ​​​​ക​​​​ന് അ​​​​വ​​​​രു​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന പാ​​​​ലി​​​​നു ന്യാ​​​​യ​​​​മാ​​​​യ വി​​​​ല​​​​യാ​​​​ണു ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത്.” ഗ​​​​ള്‍​ഫി​​​​ലെ ജോ​​​​ലി മ​​​​തി​​​​യാ​​​​ക്കി നാ​​​​ട്ടി​​​​ലെ​​​​ത്തി 17 വ​​​​ര്‍​ഷ​​​​മാ​​​​യി കാ​​​​ലി​​​​ക​​​​ളെ വ​​​​ള​​​​ര്‍​ത്തു​​​​ന്ന കോ​​​​ട്ട​​​​യം കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് വ​​​​ട്ട​​​​മു​​​​ക​​​​ളേ​​​​ല്‍ ബി​​​​ജു​​​​മോ​​​​ന്‍ തോ​​​​മ​​​​സി​​​​ന്‍റേതാ​​​​ണു വാ​​​​ക്കു​​​​ക​​​​ള്‍. എം​​​​എ​​​​സ്ഡി​​​​പി ഉ​​​​ള്‍​പ്പെടെ പ​​​​ല പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും നേ​​​​ട്ടം പൂ​​​​ര്‍​ണ​​​​മാ​​​​യി ക​​​​ര്‍​ഷ​​​​ക​​​​രി​​​​ലേ​​​​ക്കെ​​​​ത്തു​​​​ന്നി​​​​ല്ല.

ക​​​​ര്‍​ഷ​​​​ക​​​​രെ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ല്‍ പി​​​​ടി​​​​ച്ചു നി​​​​ര്‍​ത്ത​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​രു​​​​ടെ ക്ഷേ​​​​മം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​ത്മാ​​​​ര്‍​ഥ​​​​മാ​​​​യി ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ണ്ട്. അ​​​​തി​​​​ല്ലാ​​​​ത്ത​​​​വ​​​​രും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ കൂ​​​​ട്ട​​​​ത്തി​​​​ലു​​​​ണ്ട്. പ​​​​ശു​​​​വി​​​​നെ വാ​​​​ങ്ങാ​​​​തെ അ​​​​വ​​​​യ്ക്കു​​​​ള്ള സ​​​​ബ്‌​​​​സി​​​​ഡി ത​​​​ര​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ടു​​​​ക്കു​​​​ന്ന സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ പോ​​​​ലും അ​​​​റി​​​​യാം.

യ​​​​ഥാ​​​​ര്‍​ഥ​​​​ത്തി​​​​ല്‍ പ​​​​ശു​​​​വി​​​​നെ വ​​​​ള​​​​ര്‍​ത്തു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ന് അ​​​​തി​​​​നു​​​​ള്ള ചെ​​​​ല​​​​വി​​​​ന് ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യ വ​​​​രു​​​​മാ​​​​നം ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​ണ് പ്ര​​​​ധാ​​​​നം. അ​​​​റു​​​​പ​​​​തു രൂ​​​​പ​​​​യോ​​​​ളം ഉ​​​​ല്പാ​​​​ദ​​​​ന ചെ​​​​ല​​​​വു​​​​ണ്ടാ​​​​കു​​​​മ്പോ​​​​ള്‍ 42 രൂ​​​​പ കി​​​​ട്ടി​​​​യാ​​​​ല്‍ എ​​​​ങ്ങ​​​​നെ മു​​​​ന്നോ​​​​ട്ടു പോ​​​​കാ​​​​നാ​​​​കും.-ബി​​​​ജു​​​​മോ​​​​ന്‍ തോ​​​​മ​​​​സ് ചോ​​​​ദി​​​​ക്കു​​​​ന്നു.

120 ക​​​​റ​​​​വ​​​​പ്പ​​​​ശു​​​​ക്ക​​​​ളും 60 കി​​​​ടാ​​​​രി​​​​ക​​​​ളു​​​​മാ​​​​യി 180 പ​​​​ശു​​​​ക്ക​​​​ള്‍ ബി​​​​ജു​​​​മോ​​​​ന്‍റെ ഫാ​​​​മി​​​​ലു​​​​ണ്ട്. പ്ര​​​​തി​​​​ദി​​​​നം 1500 ലി​​​​റ്റ​​​​ര്‍ പാ​​​​ല്‍ ല​​​​ഭി​​​​ക്കും. കോ​​​​ട്ട​​​​യം ജി​​​​ല്ല​​​​യി​​​​ല്‍ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം പാ​​​​ല്‍ അ​​​​ള​​​​ക്കു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​നു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​മു​​​​ള്‍​പ്പ​​​​ടെ ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​വ​​​​ര്‍​ത്ത​​​​ന മി​​​​ക​​​​വി​​​​നു പ​​​​ല​​​​വ​​​​ട്ടം അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ ബി​​​​ജു​​​​മോ​​​​നെ തേ​​​​ടി​​​​യെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ബി​​​​ജു​​​​മോ​​​​നെ​​​​പ്പോ​​​​ലെ വ​​​​ലി​​​​യ തോ​​​​തി​​​​ല്‍ പ​​​​ശു​​​​വ​​​​ള​​​​ര്‍​ത്തു​​​​ന്ന നി​​​​ര​​​​വ​​​​ധി പേ​​​​ര്‍ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ണ്ട്. വ​​​​ലി​​​​യ ലാ​​​​ഭ​​​​മു​​​​ള്ള സം​​​​രം​​​​ഭം എ​​​​ന്ന​​​​തി​​​​നേ​​​​ക്കാ​​​​ള്‍ ഈ ​​​​മേ​​​​ഖ​​​​ല​​​​യോ​​​​ടു​​​​ള്ള ആ​​​​ഭി​​​​മു​​​​ഖ്യ​​​​മാ​​​​ണ് അ​​​​വ​​​​രെ മു​​​​ന്നോ​​​​ട്ടു ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. അ​​​​വ​​​​ര്‍ മു​​​​ത​​​​ല്‍ ഒ​​​​ന്നോ ര​​​​ണ്ടോ പ​​​​ശു​​​​വി​​​​നെ വ​​​​ള​​​​ര്‍​ത്തി ജീ​​​​വി​​​​തം നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​വ​​​​രെ വ​​​​രെ​​​​യും നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്താ​​​​തെ നി​​​​ല​​​​നി​​​​ര്‍​ത്താ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രി​​​​നും കാ​​​​ര്‍​ഷി​​​​ക​​​​കേ​​​​ര​​​​ള​​​​ത്തി​​​​നും ക​​​​രു​​​​ത​​​​ല്‍ വേ​​​​ണം. അ​​​​തേ​​​​ക്കു​​​​റി​​​​ച്ചു നാ​​​​ളെ.

സേ​​​​വ​​​​നം, ര​​​​ണ്ടു വ​​​​കു​​​​പ്പി​​​​ല്‍

സം​​​​സ്ഥാ​​​​ന​​​​ത്തു ക്ഷീ​​​​ര​​​​ക​​​​ര്‍​ഷ​​​​ക​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ന്‍ ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​നു പു​​​​റ​​​​മേ മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. പ​​​​ശു​​​​ക്ക​​​​ളി​​​​ല്‍ കൃ​​​​ത്രി​​​​മ ബീ​​​​ജ​​​​ധാ​​​​നം, ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യ​​​​സം​​​​ര​​​​ക്ഷ​​​​ണം, ചി​​​​കി​​​​ത്സ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ശ്ര​​​​ദ്ധി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ശു​​​​ക്ക​​​​ളു​​​​ടെ ചി​​​​കി​​​​ത്സ​​​​യ്ക്കും കൃ​​​​ത്രി​​​​മ ബീ​​​​ജാ​​​​ധാ​​​​ന​​​​ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കും സ​​​​ഹാ​​​​യ​​​​ങ്ങ​​​​ള്‍​ക്കു​​​​മാ​​​​യി എ​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും വെ​​​​റ്റ​​​​റി​​​​ന​​​​റി ഡി​​​​സ്‌​​​​പെ​​​​ന്‍​സ​​​​റി​​​​ക​​​​ളും ഹോ​​​​സ്പി​​​​റ്റ​​​​ലു​​​​ക​​​​ളും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. രാ​​​​ത്രി​​​​കാ​​​​ല​​​​ത്തെ അ​​​​ടി​​​​യ​​​​ന്തര വെ​​​​റ്റ​​​​റി​​​​ന​​​​റി സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യി ബ്ലോ​​​​ക്ക് ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ സൗ​​​​ജ​​​​ന്യ എ​​​​മ​​​​ര്‍​ജ​​​​ന്‍​സി വെ​​​​റ്റ​​​​റി​​​​ന​​​​റി സേ​​​​വ​​​​ന​​​​വും മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പ് ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ക്ഷീ​​​​ര​​​​ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കാ​​​​യി ഇ​​​​രുവ​​​​കു​​​​പ്പു​​​​ക​​​​ളും വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പ്ര​​​​ത്യേ​​​​കം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു. ക്ഷീ​​​​ര​​​​സാ​​​​ന്ത്വ​​​​നം, ഗോ​​​​സ​​​​മൃ​​​​ദ്ധി തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ അ​​​​വ​​​​യി​​​​ല്‍ ചി​​​​ല​​​​താ​​​​ണ്. ചു​​​​രു​​​​ങ്ങി​​​​യ പ്രീ​​​​മി​​​​യ​​​​ത്തി​​​​ല്‍ ക്ഷീ​​​​ര​​​​ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കും ആ​​​​രോ​​​​ഗ്യ ഇ​​​​ന്‍​ഷു​​​​റ​​​​ന്‍​സും ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്.

ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന ഓ​​​​ഫീ​​​​സ​​​​ര്‍, വെ​​​​റ്റ​​​​റി​​​​ന​​​​റി ഡോ​​​​ക്ട​​​​ര്‍, ലൈ​​​​വ് സ്റ്റോ​​​​ക്ക് ഇ​​​​ന്‍​സ്‌​​​​പെ​​​​ക്ട​​​​ര്‍, ഡെ​​​​യ​​​​റി ഫാം ​​​​ഇ​​​​ന്‍​സ്ട്ര​​​​ക്ട​​​​ര്‍, ഡ​​​​യ​​​​റി പ്രൊ​​​​മോ​​​​ട്ട​​​​ര്‍, കാ​​​​റ്റി​​​​ല്‍ കെ​​​​യ​​​​ര്‍ വ​​​​ര്‍​ക്ക​​​​ര്‍​മാ​​​​ര്‍... ഇ​​​​ങ്ങ​​​​നെ നീ​​​​ളു​​​​ന്നു ക്ഷീ​​​​ര​​​​ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ന്‍ ഓ​​​​രോ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല​​​​മു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ നി​​​​ര.

ഫോ​​​​ണെ​​​​ടു​​​​ക്കു​​​​ന്നി​​​​ല്ല സ​​​​ര്‍..!

ത​​​​ങ്ങ​​​​ള്‍​ക്കാ​​​​യി പ​​​​ദ്ധ​​​​തി​​​​ക​​​​ളും ആ​​​​നൂ​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും പ​​​​ല​​​​തു​​​​ണ്ടെ​​​​ങ്കി​​​​ലും ഇ​​​​വ​​​​യു​​​​ടെ പ്ര​​​​യോ​​​​ജ​​​​നം കൃ​​​​ത്യ​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നു ക​​​​ര്‍​ഷ​​​​ക​​​​ര്‍ പ​​​​രാ​​​​തി​​​​പ്പെ​​​​ടു​​​​ന്നു. മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പി​​​​ല്‍ പ​​​​ല സ​​​​മ​​​​യ​​​​ത്തു വി​​​​ളി​​​​ച്ചാ​​​​ലും ഡോ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ സേ​​​​വ​​​​നം ല​​​​ഭി​​​​ക്കി​​​​ല്ല. ഫോ​​​​ണ്‍ ന​​​​മ്പ​​​​ര്‍ ത​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും മി​​​​ക്ക സ​​​​മ​​​​യ​​​​ത്തും ഫോ​​​​ണെ​​​​ടു​​​​ക്കാ​​​​ന്‍ ആ​​​​ളി​​​​ല്ല. രാ​​​​ത്രി​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ മൃ​​​​ഗ​​​​ഡോ​​​​ക്ട​​​​റു​​​​ടെ സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്കു​​​​മെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

“രോ​​​​ഗം ബാ​​​​ധി​​​​ച്ച​​​​തോ പ്ര​​​​സ​​​​വസ​​​​മ​​​​യ​​​​മ​​​​ടു​​​​ത്ത​​​​തോ ആ​​​​യ പ​​​​ശു​​​​ക്ക​​​​ള്‍​ക്കു ഭാ​​​​ഗ്യ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ല്‍ മാ​​​​ത്രം രാ​​​​ത്രി​​​​യി​​​​ല്‍ ഡോ​​​​ക്ട​​​​റെ കി​​​​ട്ടും, വ​​​​രും...” തൃ​​​​ശൂ​​​​ര്‍ ജി​​​​ല്ല​​​​യി​​​​ലെ ഒ​​​​രു ക​​​​ര്‍​ഷ​​​​ക​​​​ന്‍ പ​​​​റ​​​​ഞ്ഞു.

(തു​​​​ട​​​​രും)

Leader Page

തനത് കുട്ടനാടൻ താറാവിനെ സംരക്ഷിക്കാം

2014ലെ ​​​പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ കാ​​​ല​​​ത്ത് കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​ർ ത​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ഒ​​​ന്നി​​​ച്ചുകൂ​​​ടു​​​ക​​​യു​​​ണ്ടാ​​​യി. 1080 താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു അ​​​ന്ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​ന്നി​​​ച്ചുകൂ​​​ടി​​​യ​​​ത്. എ​​​ന്നാ​​​ൽ 2024 ആ​​​യ​​​പ്പോ​​​ഴേ​​​ക്കും കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ എ​​​ണ്ണം നൂ​​​റി​​​ൽ താ​​​ഴെ​​​യാ​​​യി കു​​​റ​​​ഞ്ഞു. കു​​​ട്ട​​​നാ​​​ട്ടി​​​ലെ താ​​​റാ​​​വ്കൃ​​​ഷി നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ക​​​ർ​​​ഷ​​​ക​​​രെ താ​​​റാ​​​വ്കൃ​​​ഷി​​​യി​​​ൽ​​നി​​​ന്നു പി​​​ന്നോ​​​ട്ട​​​ടി​​​ച്ചി​​​രി​​​ക്കു​​​ന്നു. പ​​​ത്ത് വ​​​ർ​​​ഷം​​കൊ​​​ണ്ട് താ​​​റാ​​​വ്ക​​​ർ​​​ഷ​​​ക​​​രു​​​ടെ എ​​​ണ്ണം പ​​​ത്തി​​​ലൊ​​​ന്നാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ൾ ക​​​ണ്ടു​​പി​​​ടി​​​ച്ച് പ്ര​​​തി​​​വി​​​ധി നി​​​ർ​​​ദേ​​​ശി​​​ക്കേ​​​ണ്ട​​​വ​​​രു​​​ടെ അ​​​ലം​​​ഭാ​​​വം ബാ​​​ക്കി​​​യു​​​ള്ള ക​​​ർ​​​ഷ​​​ക​​​രെ കൂ​​​ടി ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​നി​​​ന്ന് പി​​​ൻ​​​മാ​​​റാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​ക്കു​​​ന്നു.

പ​​​ക്ഷി​​​പ്പ​​​നി​​​യും മ​​​റ്റു രോ​​​ഗ​​​ങ്ങ​​​ളും

2014ൽ ​​​കു​​​ട്ട​​​നാ​​​ട​​​ൻ പ്ര​​​ദേ​​​ശ​​​ത്ത് അ​​​വ​​​ത​​​രി​​​ച്ച പ​​​ക്ഷി​​​പ്പ​​​നി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ഒ​​​രു ദ​​​ശാ​​​ബ്ദ​​​ത്തി​​​നി​​​ടെ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ട്ട ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി. പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ, താ​​​റാ​​​വി​​​ന്‍റെ മാം​​​സ​​​വും മു​​​ട്ട​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ ഒ​​​രു പ​​​റ്റം ആ​​​ളു​​​ക​​​ൾ താ​​​റാ​​​വി​​​നെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ​​​പ്പോ​​​ൾ മ​​​റ്റ് ചി​​​ല ക​​​ർ​​​ഷ​​​ക​​​ർ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കി വ​​​ലി​​​യ മു​​​ത​​​ൽമു​​​ട​​​ക്കി​​​ൽ ത​​​ങ്ങ​​​ളു​​​ടെ താ​​​റാ​​​വു​​​ക​​​ളെ സം​​​ര​​​ക്ഷി​​​ച്ചു. എ​​​ന്നാ​​​ൽ അ​​​ങ്ങ​​​നെ സം​​​ര​​​ക്ഷി​​​ച്ച താ​​​റാ​​​വി​​​ന്‍റെ മു​​​ട്ട നി​​​രോ​​​ധ​​​നം നി​​​മി​​​ത്തം ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടിവ​​​ന്നു. പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് മു​​​ട്ട​​​ക​​​ളാ​​​ണ് അ​​​ന്ന് ക​​​ർ​​​ഷ​​​ക​​​ർ ഓ​​​രോ ദി​​​വ​​​സ​​​വും ന​​​ശി​​​പ്പി​​​ച്ചു ക​​​ള​​​യാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​യ​​​ത്. എ​​​ന്നാ​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കാ​​​തെ താ​​​റാ​​​വി​​​നെ കൊ​​​ല്ലാ​​​ൻ വി​​​ട്ടു​​​കൊ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ല​​​ഭി​​​ച്ചു. എ​​​ന്നാ​​​ൽ താ​​​റാ​​​വി​​​നെ കൊ​​​ല്ലാ​​​തെ പ​​​രി​​​ര​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ ബാ​​​ധ്യ​​​ത മാ​​​ത്രം ബാ​​​ക്കി​​​യാ​​​യി.

ഇ​​​ന്നും ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന പ​​​ക്ഷി​​​പ്പ​​​നി​​​യെ​​​പ്പ​​​റ്റി ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ളോ സ​​​ത്യ​​​സ്ഥി​​​തി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലോ ഉ​​​ണ്ടാ​​​കു​​​ന്നി​​​ല്ല.​

മ​​റു​​നാ​​ട​​ൻ​​ താ​​​റാ​​​വു​​​ക​​​ൾ

ഇ​​​ന്ന് കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വ് എ​​​ന്ന പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ മി​​​ക്ക ഇ​​​ട​​​ങ്ങ​​​ളി​​​ലും ല​​​ഭി​​​ക്കു​​​ന്ന​​​ത് മ​​​റു​​​നാ​​​ട​​​ൻ താ​​​റാ​​​വാ​​​ണ്. കു​​​ട്ട​​​നാ​​​ടി​​​ന്‍റെ ത​​​ന​​​ത് ശൈ​​​ലി​​​യി​​​ൽ സ​​​മ​​​യ​​മെ​​ടു​​​ത്ത് വ​​​ള​​​ർ​​​ത്തു​​​ന്ന കു​​​ട്ട​​​നാ​​​ടി​​​ന്‍റെ ത​​​ന​​​ത് ഇ​​​ന​​​ങ്ങ​​​ളാ​​​യ ചാ​​​ര​​​യോ​​​ടും ചെ​​​മ്പ​​​ല്ലി​​​യോ​​​ടും സാ​​​മ്യം തോ​​​ന്നു​​​ന്ന മ​​റു​​നാ​​ട​​ൻ​​താ​​​റാ​​​വു​​​ക​​​ൾ വി​​​പ​​​ണി പി​​​ടി​​​ച്ച​​​ട​​​ക്കു​​​ന്ന​​​ത് കു​​​ട്ട​​​നാ​​​ട​​​ൻ താ​​​റാ​​​വ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ധാ​​​ന ഭീ​​​ഷ​​​ണി​​​യാ​​​യി മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

നാ​​​ലു മാ​​​സംകൊ​​​ണ്ട് വ​​​ള​​​ർ​​​ച്ച​​​യെ​​​ത്തു​​​ന്ന താ​​​റാ​​​വി​​​നെ മു​​​ട്ട​​​യ്ക്കും മാം​​​സ​​​ത്തി​​​നും എ​​​ന്നി​​​ങ്ങ​​​നെ വേ​​​ർ​​​തി​​​രി​​​ക്കും. മാം​​​സ​​​ത്തി​​​നു​​​ള്ള​​​വ​​​യെ മാ​​​ർ​​​ക്ക​​​റ്റി​​​ലേ​​​ക്കും മു​​​ട്ട​​യ്ക്കു​​​ള്ള​​​വ​​​യെ തു​​​ട​​​ർ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നും മാ​​​റ്റും. എ​​​ന്നാ​​​ൽ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന താ​​​റാ​​​വി​​​ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു​​​ണ്ടാ​​​യ പ​​​രി​​​പാ​​​ല​​​ന ചെ​​​ല​​​വി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വി​​​ല​​പോ​​​ലും ല​​​ഭി​​​ക്കാ​​​തെ പോ​​​കു​​​ന്നു. വ​​​ഴി​​​യോ​​​ര വി​​​ല്പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്രീ​​​കൃ​​​ത വി​​​ല്‌​​​പ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും താ​​​റാ​​​വൊ​​​ന്നി​​​ന് 400 രൂ​​​പ​​​യ്ക്ക് അ​​​ടു​​​ത്തോ അ​​​തി​​​ന് മു​​​ക​​​ളി​​​ലോ ആ​​​ണ് വി​​​ല. എ​​​ന്നാ​​​ൽ ത​​​നി നാ​​​ട​​​ൻ താ​​​റാ​​​വു​​​ക​​​ളു​​​ടെ ഹോ​​​ൾ​​​സെ​​​യി​​​ൽ മാ​​​ർ​​​ക്ക​​​റ്റ് വി​​​ല 250 രൂ​​​പ​​​യി​​​ൽ താ​​​ഴെ​​​യാ​​​ണ്.

പ്ര​​​തി​​​വി​​​ധി

►മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വി​​​ന് നി​​​ശ്ചി​​​ത നി​​​കു​​​തി ചു​​​മ​​​ത്ത​​​ണം. ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വു​​​ക​​​ളു​​​ടെ വി​​​ല നാ​​​ട​​​ൻ താ​​​റാ​​​വു​​​ക​​​ളു​​​ടെ വി​​​ല​​​യേ​​​ക്കാ​​​ൾ താ​​​ഴെ​​യാ​​​വു​​​ന്നി​​​ല്ല എ​​​ന്ന് ഉ​​​റ​​​പ്പു വ​​​രു​​​ത്ത​​ണം.

►ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന താ​​​റാ​​​വി​​​ന് ചു​​​മ​​​ത്തു​​​ന്ന നി​​​കു​​​തി​​​യി​​​ൽ ഒ​​​രു വി​​​ഹി​​​തം താ​​​റാ​​​വ്ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി വി​​​നി​​​യോ​​​ഗി​​​ക്ക​​​ണം.

►താ​​​റാ​​​വി​​ന് തൂ​​​ക്ക​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി നി​​​ശ്ചി​​​ത തു​​ക നി​​​ശ്ച​​​യി​​​ച്ച് ന​​​ല്കു​​​ക​​​യും അ​​​ത് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭി​​​ക്കു​​​ന്നു എ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും വേ​​​ണം. ഇ​​ത​​നു​​സ​​രി​​ച്ചാ​​ക​​ണം ക​​​മ്പോ​​​ള വി​​​ല.

►കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ ക​​​മ്പോ​​​ളവി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നും മാ​​​റ്റം വ​​​രു​​​ത്തു​​​ന്ന​​​തി​​​നും വേ​​​ണ്ട ന​​​ട​​​പ​​​ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഭാ​​​ഗ​​​ത്ത് നി​​​ന്ന് ഉ​​​ണ്ടാ​​​വ​​​ണം.

►താ​​​റാ​​​വ്കൃ​​​ഷി​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​വും ക​​​ർ​​​ഷ​​​ക സൗ​​​ഹൃ​​​ദ​​​വും ആ​​​ക​​​ണം.

►പ​​​ക്ഷി​​​പ്പ​​​നി​​​യെ​​ക്കു​​റി​​ച്ച് വ്യ​​​ക്ത​​​മാ​​​യ പ​​​ഠ​​​നം ന​​​ട​​​ത്തു​​​ക​​​യും താ​​​റാ​​​വി​​​നെ കൊ​​​ന്നു ത​​​ള്ളു​​​ന്ന​​​തി​​​ന് പ​​​ക​​​രം സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വി​​​ൽ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നു​​​ക​​​ൾ ന​​​ല്കി സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് വേ​​​ണ്ട ന​​​ട​​​പ​​​ടി​​യെ​​ടു​​ക്കു​​ക​​യും വേ​​​ണം.

►പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ താ​​​റാ​​​വി​​​നെ കൊ​​​ല്ലേ​​​ണ്ടി വ​​​ന്നാ​​​ൽ, കൊ​​​ല്ലു​​​ന്ന താ​​​റാ​​​വി​​​ന്‍റെ എ​​​ണ്ണ​​​ത്തി​​​ലും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര നി​​​ർ​​​ണ​​​യ​​​ത്തി​​​ലും സു​​​താ​​​ര്യ​​​ത കൊ​​​ണ്ടു​​​വ​​​ര​​​ണം.

Latest News

Corehub Up