കൊച്ചി: എറണാകുളം കോതമംഗലത്ത് കാട്ടാന ശല്യത്തെതുടര്‍ന്ന് കൃഷിയിടത്തിലെ വാഴകള്‍ വെട്ടിമാറ്റി കര്ഷകന്. കോട്ടപ്പടി കൂവക്കണ്ടം സ്വദേശി മനോജാണ് വാഴത്തോട്ടത്തിലേക്ക് എത്തുന്ന കാട്ടാന കൊക്കോ കൃഷി നശിപ്പിക്കാതിരിക്കാന്‍ 200 ഓളം വാഴകള്‍ വെട്ടി മാറ്റിയത്.
ഇന്ന് പുലര്‍ച്ചെ എത്തിയ കാട്ടാനക്കൂട്ടം കുലച്ചതും കുലയ്ക്കാത്തതുമായ നൂറോളം വാഴകള്‍ നശിപ്പിച്ചിരുന്നു. വാഴകള്‍ക്കൊപ്പം ഉണ്ടായിരുന്ന കായ്ച്ചുനിന്ന നിരവധി കൊക്കോ മരങ്ങളും ചവിട്ടി മെതിച്ച് നശിപ്പിച്ചു. ഇതോടെയാണ് കാട്ടാനകളെ ആകര്‍ഷിക്കുന്ന വാഴകള്‍ കര്ഷകന് വെട്ടിമാറ്റിയത്.
മൂന്ന് വര്‍ഷത്തോളമായി ആന കൃഷിയിടം നശിപ്പിക്കുന്നുണ്ടെങ്കിലും വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കോതമംഗലം കോട്ടപ്പടി ജനവാസ മേഖലയില്‍ വര്‍ഷങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കോതമംഗലം പൊങ്ങന്‍ചുവട് ഉന്നതി സ്വദേശി പുഷ്പാകരന്‍ മരണപ്പെട്ടിരുന്നു.
Tags : Farmer cuts down 200 Banana Banana plant cocoa farming