Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire And Rescue

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ‌ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കോ​ട്ട​യം: കോ​ട്ട​യ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് സ​മീ​പം പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി​യാ​ണ് യു​വാ​വ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് ഇ​യാ​ളെ പി​ന്തി​രി​പ്പി​ച്ച് താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നൊ​പ്പം ഒ​രു യു​വ​തി​യു​മു​ണ്ടാ​യി​രു​ന്നു. യു​വ​തി​യെ​ക്കൊ​ണ്ട് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് യു​വാ​വി​നെ താ​ഴെ ഇ​റ​ക്കി. പി​ന്നാ​ലെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

 

Kerala

ഐ​സ് ഫാ​ക്ട​റി​യി​ൽ അ​മോ​ണി​യ ചോ​ർ​ച്ച; അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഐ​സ് ഫാ​ക്ട​റി​യി​ൽ അ​മോ​ണി​യ ചോ​ർ​ച്ച. ചാ​ന്നാ​ങ്ക​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​സ് ഫാ​ക്ട​റി​യി​ലാ​ണ് സം​ഭ​വം. ഇ​തേ​തു​ട​ർ​ന്ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ‌‌‌

പ​മ്പ് ഓ​പ്പ​റേ​റ്റ​റാ​യ ആ​സാം സ്വ​ദേ​ശി​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് വൈ​കി​ട്ട് ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ചാ​ന്നാ​ങ്ക​ര​യി​ലെ ബി​സ്മി ഐ​സ് പ്ലാ​ന്‍റി​ലാ​ണ് അ​മോ​ണി​യ ചോ​ർ​ച്ച​യു​ണ്ടാ​യ​ത്.

വാ​ൽ​വ് ത​ക​രാ​റി​ലാ​യ​താ​ണ് അ​മോ​ണി​യ ചോ​ർ​ച്ച​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​തേ തു​ട​ർ​ന്ന് ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് വാ​ൽ​വ് അ​ട​ച്ച്‌ ചോ​ർ​ച്ച പ​രി​ഹ​രി​ച്ചു.

Kerala

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേക്കു പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​കരുടെ ബ​സ്

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ശി​വ​പു​ര​ത്ത് ഉം​റ തീ​ർ​ഥാ​ട​ക​രു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു. വ​യ​നാ​ട്ടി​ൽ നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് ആ​ണ് തീ​പി​ടി​ച്ച​ത്. 42 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. വ​യ​നാ​ട്ടി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ബ​സ് പു​റ​പ്പെ​ട്ട​ത്. ശി​വ​പു​ര​ത്തെ​ത്തി​യ​പ്പോ​ൾ ബ​സി​ന്‍റെ പു​റ​കു​വ​ശ​ത്തു​നി​ന്ന് തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ബ​സ് നി​ർ​ത്തി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രെ​യും വി​ളി​ച്ചു​ണ​ർ​ത്തി പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും മ​ട്ട​ന്നൂ​ർ, കൂ​ത്തു​പ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ർ​ന്ന് തീ ​കെ​ടു​ത്തി.

Kerala

ശു​ചി​മു​റി​യോ​ട് ചേ​ർ​ന്നു​ള്ള പാ​റ അ​ട​ർ​ന്നു​വീ​ണു; വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പാ​റ അ​ട​ർ​ന്നു​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ൽ ഇ​ന്ന് പു​ല​ർ‌​ച്ചെ 5.30ഓ​ടെ​യാ​ണ് സം​ഭ​വം. പാ​റ​ശാ​ല സ്വ​ദേ​ശി രാ​ജ​കു​മാ​രി​ക്ക് ആ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

വീ​ടി​നു സ​മീ​പ​ത്ത് ശു​ചി​മു​റി​യി​ൽ ക​യ​റു​ന്ന​തി​നി​ട​യി​ൽ പാ​റ മു​ക​ളി​ൽ നി​ന്നും അ​ട​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പാ​റ​യു​ടെ അ​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി​യാ​ണ് യു​വ​തി​യെ പു​റ​ത്തെ​ടു​ത്ത​ത്. രാ​ജ​കു​മാ​രി​യെ പാ​റ​ശാ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

 

 

Kerala

മാതാവ് കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ടു; ഒ​ൻ​പ​തു​കാ​രി​ക്ക് ര​ക്ഷ​ക​നാ​യി അ​യ​ൽ​വാ​സി

ചു​ങ്ക​ത്ത​റ: മാ​താ​വ് കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട കു​ട്ടി​ക്ക് ര​ക്ഷ​ക​നാ​യി അ​യ​ൽ​വാ​സി. മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന അ​മ്മ ഒ​ൻ​പ​തു​കാ​രി​യാ​യ മ​ക​ളെ കി​ണ​റ്റി​ൽ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ചു​ങ്ക​ത്ത​റ കൈ​പ്പി​നി പാ​ർ​ട്ടി​ക്കു​ന്നി​ൽ ആ​ണ് സം​ഭ​വം.

കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് അ​മ്മ കു​ട്ടി​യെ കി​ണ​റ്റി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. ഭ​ർ​ത്താ​വു​മാ​യി ക​ല​ഹി​ച്ച ഭാ​ര്യ രാ​വി​ലെ മ​ക​ളെ മീ​ൻ കാ​ണി​ച്ചു​ത​രാ​മെ​ന്നു​പ​റ​ഞ്ഞ് കി​ണ​റി​ന​ടു​ത്ത് കൊ​ണ്ടു​പോ​യി. പി​ന്നാ​ലെ കു​ട്ടി​യെ കി​ണ​റ്റി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട അ​യ​ൽ‌​വാ​സി ഉ​ട​ൻ കി​ണ​റ്റി​ലേ​ക്കി​റ​ങ്ങി കു​ട്ടി​യെ​യും ചേ​ർ‌​ത്ത് പി​ടി​ച്ച് നി​ന്നു. മോ​ട്ടോ​ർ പൈ​പ്പി​ൽ പി​ടി​ച്ചു​നി​ന്ന ഇ​വ​രെ പി​ന്നീ​ട് നി​ല​മ്പൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന​യാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ മാ​താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ വി​ള​ക്കി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് വീ​ട് ക​ത്തി​ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പം പി​ര​പ്പ​ൻ​കോ​ട്ട് വി​ള​ക്കി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് വീ​ട് ക​ത്തി​ന​ശി​ച്ചു. പി​ര​പ്പ​ൻ​കോ​ട് പേ​ര​യ​ത്തും​മു​ക​ൾ സ്വ​ദേ​ശി സു​ധീ​റി​ന്‍റെ വീ​ടാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

ക​ത്തി​ച്ചു​വെ​ച്ചി​രു​ന്ന വി​ള​ക്കി​ൽ നി​ന്ന് സ​മീ​പ​ത്തെ വ​സ്തു​ക്ക​ളി​ലേ​ക്ക് തീ​പ​ട​രു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും മു​റി​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഓ​ടു​മേ​ഞ്ഞ മേ​ൽ​ക്കൂ​ര​യാ​യ​തി​നാ​ൽ മ​ര ഉ​രു​പ്പ​ടി​ക​ളി​ലേ​ക്കും മ​റ്റ് മു​റി​ക​ളി​ലേ​ക്കും അ​തി​വേ​ഗം തീ ​വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

വി​ള​ക്ക് ക​ത്തി​ച്ചു​വ​ച്ച് വീ​ട്ടു​കാ​ർ പു​റ​ത്ത് പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​തി​നാ​ൽ ആ​ള​പ​യാ​മു​ണ്ടാ​യി​ല്ല. വീ​ടി​ന് തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പ​രി​സ​ര​വാ​സി​ക​ൾ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

Kerala

മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

കാ​ട്ടാ​ക്ക​ട: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ. പേ​പ്പാ​റ ക​ല്ലു​പാ​റ വ​ന​ത്തി​ൽ അ​രു​വി​യാ​ൻ കാ​ണി​യു​ടെ മ​ക​ൻ മ​ല്ല​ൻ (31)ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ണ് സം​ഭ​വം. പേ​പ്പാ​റ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്താ​ണ് മ​ല്ല​ൻ മീ​ൻ പി​ടി​ക്കാ​ൻ പോ​യ​ത്.

സ​ഹോ​ദ​ര​ൻ ആ​ന​ന്ദ​നും മ​റ്റ് നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​പ്പ​മാ​ണ് മ​ല്ല​ൻ മീ​ൻ പി​ടി​ക്കാ​ൻ പോ​യ​ത്. ആ​റ്റി​ന​ക്ക​രെ പോ​കു​ന്ന​തി​നി​ട​യി​ൽ മ​ല്ല​ൻ ച​ങ്ങാ​ട​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി ഒ​രു മു​ള​യി​ൽ പി​ടി​ച്ച് നീ​ന്തു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ൾ ആ​റ്റി​ന​ക്ക​രെ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ല്ല​നെ കാ​ണാ​താ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​വ​രം അ​ഗ്നി​ശ​മ​ന സേ​ന​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. തു​ട​ർ​ന്ന് വൈ​കി​ട്ട് വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മ​ല്ല​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​വി​ലെ ന​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

 

 

Kerala

മ​രം മു​റി​യ്ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; മ​ര​ത്തി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

വെ​ഞ്ഞാ​റ​മൂ​ട്: മ​രം മു​റി​യ്ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വ് റ​ബ​ർ മ​ര​ത്തി​ൽ കു​ടു​ങ്ങി. വാ​മ​ന​പു​രം ആ​ന​ച്ച​ൽ കീ​രി​ച്ചേ​രി വീ​ട്ടി​ൽ ക​ണ്ണ​ൻ ( 28 ) ആ​ണ് 60 അ​ടി ഉ​യ​ര​മു​ള്ള റ​ബ​ർ മ​ര​ത്തി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.

വെ​ള​ളു​മ​ണ്ണ​ടി കൈ​ര​ളി ന​ഗ​റി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി റോ​പ്പ് നെ​റ്റ് ലാ​ഡ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ണ​നെ താ​ഴെ​യി​റ​ക്കി.

തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന സേ​ന നി​ല​യ​ത്തി​ലെ സീ​നി​യ​ർ റെ​സ്ക്യു ഓ​ഫീ​സ​ർ അ​ജി​ത്ത് കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സു​ബീ​ഷ്, വി​പി​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

 

Kerala

നാടിനെ നടുക്കി ദുരന്തം; നാ​ദാ​പു​ര​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മു​ങ്ങി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കോഴിക്കോട്: നാദാപുരം പുളിയാവ് ചേത്തങ്കോട്ട് സ്രാമ്പിക്ക് സമീപം പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങി മരിച്ചു.
അരീക്കുണ്ട് സ്വദേശികളായ അന്‍സാര്‍, ഭാര്യ സുഹദ മറിയം, സഹോദരന്‍റെ മകള്‍ ഇസ മറിയം എന്നിവരാണ് മുങ്ങിമരിച്ചത്.

തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ അന്‍സാറും ഭാര്യയും മുങ്ങിമരിക്കുകയായിരുന്നു. ഇന്നു വൈകുന്നേരം  നാലോടെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ നാദാപുരം ഗവ ആശുപത്രിയില്‍.

Kerala

വ​ള്ള​ത്തി​ൽ നി​ന്ന് ആ​റ്റി​ൽ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

മ​ങ്കൊ​മ്പ്: മ​ങ്കൊ​മ്പ് അ​റു​പ​തി​ൻ​ചി​റ ജെ​ട്ടി​ക്ക് സ​മീ​പം നെ​ല്ലു​മാ​യി പോ​യ വ​ള്ള​ത്തി​ൽ നി​ന്ന് ആ​റ്റി​ൽ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ പ്ര​ശാ​ന്ത് ഭ​വ​നി​ൽ പ്ര​ഹ്ലാ​ദ​ന്‍റെ​യും ത​ങ്ക​മ​ണി​യു​ടെ​യും മ​ക​ൻ പി. ​ശ്യാം​ലാ​ൽ (32) ആ​ണ് മ​രി​ച്ച​ത്.

സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​നാ​യി സം​ഭ​രി​ച്ച നെ​ല്ലു​മാ​യി പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കി​ട​ങ്ങ​റ ഓ​ഡേ​റ്റി തെ​ക്കു പാ​ട​ത്ത് നി​ന്നു നെ​ല്ല് ശേ​ഖ​രി​ച്ച് മ​ങ്കൊ​മ്പ് ബ്ലോ​ക്ക് ജം​ഗ്ഷ​നി​ലു​ള്ള ക​ട​വി​ലേ​ക്ക് വ​ള്ള​ത്തി​ൽ എ​ത്തി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം.

വ​ള്ള​ത്തി​ന്‍റെ എ​ഞ്ചി​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ശ്യാ​മും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തും വ​ള്ളം ക​ട​വി​ലേ​ക്ക് അ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​റ്റി​ലേ​ക്ക് വീ​ണ ശ്യാ​മി​നാ​യി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Kerala

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​പി​ടി​ത്തം; ഡി​എം​ഇ​യ്ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി സൂ​പ്ര​ണ്ട് 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സി​യു​വി​ൽ തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ ഡി​എം​ഇ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി സൂ​പ്ര​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന് ശേ​ഷം രോ​ഗി​ക​ളെ മാ​റ്റി​യ​ത് കൃ​ത്യ​മാ​യ ജീ​വ​ൻ​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ദി​വ​സ​വും അ​ടു​ത്ത ദി​വ​സ​വും ആ​ശു​പ​ത്രി​യി​ൽ സം​ഭ​വി​ച്ച മ​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും കൈ​മാ​റി. അ​ഞ്ച് പേ​രു​ടെ​യും മ​ര​ണ​ത്തി​ന് കാ​ര​ണം ഗു​രു​ത​ര പ​രി​ക്കു​ക​ളെ തു​ട​ർ​ന്ന് സ്ഥി​തി വ​ഷ​ളാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ഐ​സി​യു​വി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്ക് അ​മ്പ്യൂ ബാ​ഗ് സ​പ്പോ​ർ​ട്ടും ഓ​ക്സി​ജ​ൻ സ​ഹാ​യ​വും ന​ൽ​കി​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ കൃ​ത്യ​മാ​യ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​കൂ എ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ‍​യു​ന്നു. ‌

രോ​ഗി​ക​ളെ മാ​റ്റു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഒ​ൻ​പ​ത് ജീ​വ​ന​ക്കാ​ർ​ക്കും ചി​കി​ത്സ ന​ൽ​കി​യെ​ന്നാ​ണ് ന്യൂ​റോ സ​ർ​ജ​റി, സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി​മാ​ർ സൂ​പ്ര​ണ്ടി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Kerala

ക​ല്ല​ട​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

കൊ​ല്ലം: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ല്ല​ട​യാ​റ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. പു​ന​ലൂ​ർ വാ​ള​ക്കോ​ട് എ​ൻ​എ​സ്വി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ദ​ർ​ശ് ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം.

ഐ​ക്ക​ര​ക്കോ​ണം പാ​റ​ക്ക​ട​വി​ലാ​ണ് സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം ആ​ദ​ർ​ശ് ആ​റ്റി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. ആ​ദ​ർ​ശ് നീ​ന്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മു​ങ്ങ​ൽ​വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക​നാ​യി​ല്ല. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

 

Kerala

കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി; ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ൽ കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് ബാ​ത്യ, ന​ര​സിം​ഗ് പ്ര​ധാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും മൂ​ന്ന് വ​ർ​ഷ​മാ​യി കൊ​ണ്ടോ​ട്ടി​യി​ലെ കോ​ൺ​ക്രീ​റ്റ് മി​ക്സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ക​മ്പ​നി​യു​ടെ അ​യ​ൽ​വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

മാ​വൂ​രി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. കൊ​ണ്ടോ​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

 

Kerala

‌നി​ല​യ്ക്ക​ലി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു; മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക് ‌

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ന്‍റെ വാ​ഹ​നം ഇ​ടി​മി​ന്ന​ലേ​റ്റ് തീ​പി​ടി​ച്ചു. നി​ല​യ്ക്ക​ലി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.20ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ല​പ്പു​റ​ത്ത് നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രെ​ത്തി​യ വാ​ഹ​ന​മാ​ണ് തീ​പി​ടി​ച്ച​ത്.

പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ൽ മി​ന്ന​ലേ​റ്റ​തി​ന് പി​ന്നാ​ലെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്നു. ഇ​തോ​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ റാ​സി, നൗ​ഷാ​ദ് ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ങ്ങി.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​ഹ​ന​ത്തി​ൽ തീ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും പോ​ലീ​സും ചേ​ർ​ന്ന് തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന  ഇ​ട​പെ​ട്ട് തീ ​പൂ​ർ​ണ​മാ​യും കെ​ടു​ത്തി. 

അ​പ​ക​ട​ത്തി​ൽ കാ​റി​ന് സാ​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ശ​ബ​രി​മ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​മാ​യി വ​ന്ന ടാ​ക്‌​സി കാ​റാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Kerala

നെ​യ്യാ​ർ ഡാം ​റി​സ​ർ​വോ​യ​റി​ൽ ചാ​ടി​യ യു​വ​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

കാ​ട്ടാ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​ർ ഡാം ​റി​സ​ർ​വോ​യ​റി​ൽ ചാ​ടി​യ ആ​ർ​ടി​ഒ ജീ​വ​ന​ക്കാ​രി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. നേ​മം സ്വ​ദേ​ശി​നി ശ​ര​ണ്യ(32) ആ​ണ് ഡാം ​റി​സ​ർ​വോ​യ​റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​യി​രു​ന്നു സം​ഭ​വം.

റി​സ​ർ​വോ​യ​റി​ന് സ​മീ​പ​ത്ത് ഫോ​ണും പേ​ഴ്സും ചെ​രി​പ്പും ക​ണ്ട സ​ന്ദ​ർ​ശ​ക​രി​ൽ ഒ​രാ​ളാ​ണ് ഡാം ​ജീ​വ​ന​ക്കാ​രെ വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ത്രി വൈ​കി​യും തെ​ര​ച്ചി​ൽ തു​ട​ർ​ന്നു.

നെ​യ്യാ​ർ ഡാ​മി​ലെ​ത്തി​യ ശേ​ഷം ശ​ര​ണ്യ ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ചു താ​ൻ ഡാ​മി​ൽ ചാ​ടാ​ൻ പോ​കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​താ​യും വി​വ​ര​മു​ണ്ട്. ത​മ്പാ​നൂ​ർ ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ 11 മാ​സ​മാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ശ​ര​ണ്യ.

ജോ​ലി സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ശ​ര​ണ്യ സ്ഥ​ലം മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ്ഥ​ലം മാ​റ്റം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​കാം ഡാ​മി​ൽ ചാ​ടി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

അ​രി​പ്പൊ​ടി നി​ർ​മാ​ണ യ​ന്ത്ര​ത്തി​ൽ കൈ ​കു​ടു​ങ്ങി; ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് അ​രി​പ്പൊ​ടി നി​ർ​മാ​ണ യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ കൈ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. അ​സം സ്വ​ദേ​ശി​യാ​യ മു​ജാ​ഹി​ദു​ൽ ഇ​സ്‌​ലാ​മി​ന്‍റെ കൈ​യ്ക്ക് ആ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​രി​പ്പൊ​ടി നി​ർ​മാ​ണ യ​ന്ത്രം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ന്ന​ത്തൊ​ടി ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള ഫാ​ക്ട​റി​യി​ൽ ആ​ണ് അ​പ​ക​ടം.

തു​ട​ർ​ന്ന് മ​ല​പ്പു​റ​ത്ത് നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് ഇ​യാ​ളു​ടെ കൈ ​പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മു​ജാ​ഹി​ദു​ൽ ഇ​സ്‌​ലാം നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Kerala

സ്കൂ​ൾ ബ​സു​ക​ൾ ക​ത്തി ന​ശി​ച്ച സം​ഭ​വം; ദു​രൂ​ഹ​ത ആ​രോ​പി​ച്ച് സ്കൂ​ൾ അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ടു​കോ​ണ​ത്ത് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ൾ ബ​സു​ക​ൾ ക​ത്തി ന​ശി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ആ​രോ​പ​ണം. ട്രി​വാ​ൻ​ഡ്രം സ്കോ​ട്ടി​ഷ് സ്കൂ​ളി​ലെ മൂ​ന്ന് ബ​സു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്.

സ്കൂ​ൾ ബ​സു​ക​ൾ​ക്ക് ആ​രോ തീ​യി​ട്ട​താ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ. ബ​സു​ക​ളി​ലേ​ക്ക് ട്രാ​വ​ല​ർ ഇ​ടി​ച്ചു ക​യ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഈ ​ട്രാ​വ​ല​ർ മ​റ്റൊ​രി​ട​ത്താ​ണ് നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​രാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കും പോ​ലീ​സി​നും വി​വ​രം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

മൂ​ന്ന് ബ​സു​ക​ൾ പൂ​ർ​ണ​മാ​യും ഒ​രു ബ​സ് ഭാ​ഗി​ക​മാ​യും ക​ത്തി ന​ശി​ച്ചു. അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ഈ ​സ​മ​യം സ്കൂ​ളി​ൽ ഒ​രു സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Kerala

ചെ​ങ്കോ​ട്ടു​കോ​ണ​ത്ത് സ്കൂ​ളി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് ബ​സു​ക​ൾ ക​ത്തി ന​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ചെ​ങ്കോ​ട്ടു​കോ​ണ​ത്ത് സ്കൂ​ളി​ൽ വ​ൻ തീ​പി​ടി​ത്തം. തു​ണ്ട​ത്തി​ൽ ട്രി​വാ​ൻ​ഡ്രം സ്കോ​ട്ടി​ഷ് സ്കൂ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് സ്കൂ​ൾ ബ​സു​ക​ൾ ക​ത്തി​ന​ശി​ച്ചു.

പു​ല​ർ‌​ച്ചെ മൂ​ന്നോ​ടെ​യാ​ണ് തീ​പി​ടി​ത്തം. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക്‌ ചെ​യ്ത ബ​സു​ക​ളാ​ണ് തീ​പി​ടി​ത്ത​ത്തി​ൽ‌ ക​ത്തി ന​ശി​ച്ച​ത്. മൂ​ന്ന് ബ​സു​ക​ൾ പൂ​ർ​ണ​മാ​യും ഒ​രു ബ​സ് ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.

സ്കൂ​ളി​ൽ നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യെ​യും പോ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്തി. അ​പ​ക​ട സ​മ​യം സ്കൂ​ളി​ൽ ഒ​രു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

എ​ന്നാ​ൽ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച സംഭവം; ആത്മഹത്യ ശ്രമമെന്ന് പ്രാഥമിക നിഗമനം

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച് യുവാവ് മരിച്ച സംഭവം ആ​ത്മ​ഹ​ത്യ ശ്രമമെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി സ​ജീ​ർ(42) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​ജീ​റി​ന്‍റെ ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളും പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. സ​ജീ​റി​ന്‍റെ ഭാ​ര്യ​യ്ക്ക് 50 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് വി​വ​രം. ഇ​യാ​ളു​ടേ​താ​യി ഒ​രു വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ത​നി​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളു​ണ്ടെ​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം. 

പോ​ണ്ടി​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റാ​ണ് തീ​പി​ടി​ച്ച​ത്. മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ലെ ഒ​രു വീ​ട്ടി​ലേ​ക്ക് കാ​റി​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും അ​ഗ്നി​ശ​മ​ന സേ​ന​യും ചേ​ർ​ന്ന് തീ​കെ​ടു​ത്തി സ​ജീ​റി​നെ​യും കു​ടും​ബ​ത്തെ​യും പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Kerala

ടു​വീ​ല​ർ വ​ർ​ക്‌​ഷോ​പ്പി​ൽ തീ​പി​ടി​ത്തം; 26 ബൈ​ക്കു​ക​ൾ ക​ത്തി ന​ശി​ച്ചു

മ​ല​പ്പു​റം: മ​ല​പ്പു​റം ചെ​റു​മു​ക്കി​ൽ ടു​വീ​ല​ർ വ​ർ​ക്‌​ഷോ​പ്പി​ൽ വ​ൻ തീ​പി​ടി​ത്തം. ചെ​റു​മു​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ്ലൈ​വീ​ൽ​സ് എ​ന്ന ടു​വീ​ല​ർ വ​ർ​ക്‌​ഷോ​പ്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ത്രി ഒ​രു മ​ണി​ക്ക് ശേ​ഷ​മാ​യി​രു​ന്നു തീ​പി​ടി​ത്തം.

അ​പ​ക​ട​ത്തി​ൽ 26 ബൈ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വ​ർ​ക്‌​ഷോ​പ്പി​ൽ നി​ന്ന് സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​ലേ​ക്കും തീ ​പ​ട​ർ​ന്നു. ആ​ശു​പ​ത്രി​യി​ലെ മ​രു​ന്നു​ക​ളും രേ​ഖ​ക​ളും ഉ​ൾ​പ്പെ​ടെ ക​ത്തി ന​ശി​ച്ചു. താ​നൂ​ർ, തി​രൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​കെ​ടു​ത്തി. 

Kerala

ടൂ​റി​സ്റ്റ് ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക് 

കോ​ട്ട​യം: തി​രു​വ​ല്ല മു​ത്തൂ​രി​ൽ എം​സി റോ​ഡി​ൽ ടൂ​റി​സ്റ്റ് ബ​സും കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 ഓ​ടെ ആ‍​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. 

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബ​സ് യാ​ത്ര​ക്കാ​രെ തി​രു​വ​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ൺ​പാ​ല​യി​ൽ നി​ന്നും പോ​യ ടൂ​റി​സ്റ്റ് ബ​സും മി​ക്സ​ർ ട്ര​ക്കും നേ​ർ​ക്കു​നേ​ർ ഇ​ടി​ച്ച​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ട്ര​ക്ക് ഡ്രൈ​വ​ർ ക്യാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന യൂ​ണി​റ്റും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ട്ര​ക്ക് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. ട്ര​ക്ക് ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രു​ടെ നി​ല നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട കാ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Kerala

പ​ട്ടാ​മ്പി​യി​ൽ ആ​ക്രി ഗോ​ഡൗ​ൺ വ​ൻ തീ​പി​ടി​ത്തം  

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി കു​ട​ലൂ​രി​ൽ ആ​ക്രി ഗോ​ഡൗ​ൺ വ​ൻ തീ​പി​ടി​ത്തം. ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​യി​രു​ന്നു ആ​ക്രി ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ട​യ​ര്‍ ക​ത്തി​യ​താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വ​ലി​യ രീ​തി​യി​ൽ തീ​യും പു​ക​യും ഉ​യ​ര്‍​ന്ന​തി​നാ​ൽ മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഷൊ​ര്‍​ണൂ​രി​ൽ നി​ന്നും പ​ട്ടാ​മ്പി​യി​ൽ നി​ന്നും കൂ​ടു​ത​ൽ അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ൾ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 50ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. തീ​പി​ടു​ത്ത​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും അ​ഗ്നി​ശ​മ​ന സേ​ന തു​ട​രു​ന്നു​ണ്ട്.

Kerala

മ​ണി​മ​ല​യി​ൽ കെ​എ​സ്ആ​ർ‌​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു; അഗ്നിക്കിരയായത് ഉ​ല്ലാ​സ​യാ​ത്ര പോ​യ ബ​സ്

മ​ണി​മ​ല: കോ​ട്ട​യം മ​ണി​മ​ല​യി​ൽ കെ​എ​സ്ആ​ർ‌​ടി​സി ബ​സി​ന് തീ​പി​ടി​ച്ചു. മ​ല​പ്പു​റ​ത്ത് നി​ന്ന് ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബ​സ് ആ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല.

പു​ല​ർ​ച്ചെ നാ​ല് മ​ണി​യോ​ടെ​യാ​ണ് മ​ണി​മ​ല​യ്ക്ക​ടു​ത്ത് പ​ഴ​യി​ട​ത്ത് വ​ച്ച് ബ​സി​ന് തീ​പി​ടി​ച്ച​ത്. ബ​സി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ബ​സി​ന്‍റെ പി​ൻ​വ​ശ​ത്ത് നി​ന്ന് തീ​പ​ട​രു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. 28 യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.

 

 

 

Kerala

പാ​ലാ​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ലോ​റി​ക്ക് തീ​പി​ടി​ച്ചു

പാ​ലാ: കോ​ട്ട​യം പാ​ലാ​യി​ൽ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി ലോ​റി​ക്ക് തീ​പി​ടി​ച്ചു. പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി​ക്ക് സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തീ​പി​ടി​ത്ത​ത്തി​ൽ ലോ​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

വി​വാ​ഹ ച​ട​ങ്ങി​ന് ശേ​ഷം സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ ലോ​റി​യാ​ണ് വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി തീ​പി​ടി​ച്ച​ത്. ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന വി​വാ​ഹ സ​ത്കാ​ര​ത്തി​ന് ശേ​ഷം സാ​ധ​ന​ങ്ങ​ളു​മാ​യി തി​രി​കെ പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​സേ​ര ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​വ​രം അ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്തി.

Kerala

വെള്ളം കോരുന്നതിനിടെ അപസ്മാരം; ക്ഷേ​ത്ര​ക്കി​ണ​റ്റി​ൽ വീ​ണ് കീ​ഴ്ശാ​ന്തി​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ക്കി​ണ​റ്റി​ൽ വീ​ണ് കീ​ഴ്ശാ​ന്തി​ക്ക് ദാ​രു​ണാ​ന്ത്യം. അ​ട്ട​ക്കു​ള​ങ്ങ​ര പു​ത്ത​ൻ​തെ​രു​വ് ഗ്രാ​മ സ​മു​ച്ച​യം അ​ഗ്നി​ശ്വ​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. കീ​ഴ്ശാ​ന്തി ന​വ​നീ​ത് (20) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ് ന​വ​നീ​ത്.

ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​യ പി​താ​വി​നെ സ​ഹാ​യി​ക്കാ​ൻ കീ​ഴ്ശാ​ന്തി​യാ​യി എ​ത്തി​യ​താ​ണ് ന​വ​നീ​ത്. അ​ഭി​ഷേ​ക​ത്തി​നാ​യി കി​ണ​റ്റി​ൽ നി​ന്ന് വെ​ള്ളം കോ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ന് വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​വ​നീ​തി​നെ പു​റ​ത്തെ​ടു​ത്തു.

ഉ​ട​ൻ​ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​വ​നീ​ത് അ​പ​സ്മാ​രം ബാ​ധി​ച്ച് കി​ണ​റ്റി​ൽ വീ​ണ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

ത​ല​ശേ​രി പ്ലാ​സ്‌​റ്റി​ക് റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യം

ക​ണ്ണൂ​ർ: ത​ല​ശേ​രി ക​ണ്ടി​ക്ക​ലി​ൽ പ്ലാ​സ്‌​റ്റി​ക് റീ​സൈ​ക്ലിം​ഗ് യൂ​ണി​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യം. ക​ണ്ടി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്‌​റ്റേ​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വൈ​കി​ട്ട് 3.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വെ​ൽ​ഡിം​ഗ് ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ തീ​പൊ​രി​യാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ണ്ണൂ​രി​ലെ വി​വി​ധ ഫ​യ​ർ ഫോ​ഴ്സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നെ​ത്തി​യ എ​ട്ട് യൂ​ണി​റ്റു​ക​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ യൂ​ണി​റ്റും ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തീ​പ​ട​ർ​ന്ന​തു ക​ണ്ട​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. തൊ​ട്ട​ടു​ത്തു​ള്ള വ​ർ​ക്ക്‌ ഷോ​പ്പി​ലേ​ക്കും തീ​പ​ട​ർ​ന്നി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സ്ഥാ​പ​ന​ത്തി​ൽ നേ​ര​ത്തെ ശേ​ഖ​രി​ച്ചു​വ​ച്ച പ്ലാ​സ്റ്റി​ക്കാ​ണ് ക​ത്തു​ന്ന​ത്.

സ്പീ​ക്ക​ർ എ. ​എ​ൻ. ഷം​സീ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. രാ​ത്രി വൈ​കി​യും ദൗ​ത്യം തു​ട​രും.

Kerala

കൊ​ച്ചി​യി​ൽ ടി​പ്പ​ർ ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം

കൊ​ച്ചി: മ​ന​യ്ക്ക ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ടി​പ്പ​ർ ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. എ​തി​ർ ദി​ശ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​റി​ൽ ത​ട്ടി​യ ശേ​ഷ​മാ​ണ് ലോ​റി മ​ര​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ മ​നാ​ഫി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്. വി​വ​രം അ​റി​ഞ്ഞ് ഉ​ട​ൻ​ത​ന്നെ തൃ​ക്കാ​ക്ക​ര അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ മ​നാ​ഫി​നെ ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ലോ​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ച് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​നാ​ഫി​നെ ഉ​ട​ൻ കാ​ക്ക​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

ചാ​ലി​ശേ​രി സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം

പാ​ല​ക്കാ​ട്: ചാ​ലി​ശേ​രി സെ​ന്‍റ​റി​ൽ വ​ൻ തീ​പി​ടി​ത്തം. ആ​റോ​ളം ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫൂ​ട്ട് വെ​യ​ർ ഷോ​പ്പ്, പ​ച്ച​ക്ക​റി​ക്ക​ട, ബേ​ക്ക​റി തു​ട​ങ്ങി ആ​റോ​ളം ക​ട​ക​ളി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

വ്യാ​പാ​രി​ക​ൾ ക​ട അ​ട​ച്ച് മ​ട​ങ്ങു​ന്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ആ​ദ്യം ഒ​രു ക​ട​യി​ലാ​ണ് തീ ​ക​ണ്ട​ത്. അ​ത് പി​ന്നീ​ട് നാ​ലു​ക‌​ട​ക​ളി​ലേ​ക്ക് പ​ട​ർ​ന്നു. തു​ട​ർ​ന്ന് ആ​റോ​ളം ക​ട​ക​ളി​ലേ​ക്ക് തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

കു​ന്നം​കു​ള​ത്ത് നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

 

Kerala

പമ്പയ്ക്ക് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു

പ​ത്ത​നം​തി​ട്ട: പ​ന്പ​യ്ക്ക് സ​മീ​പം അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു. ദ​ർ​ശ​ന​ത്തി​നാ​യി പോ​യ ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​നം ആ​ണ് പ​മ്പ ചാ​ല​ക്ക​യ​ത്തി​ന് സ​മീ​പം വെ​ച്ച് തീ​പി​ടി​ച്ച​ത്.​ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളു​ടെ ടാ​ക്സി കാ​റാ​ണ് തീ​പി​ടി​ച്ച​ത്.

പു​ക ഉ‍​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് തീ​ർ​ഥാ​ട​ക​രെ ഉ​ട​ൻ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. ഫ​യ​ർ ഫോ​ഴ്സ് ‌യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.

 

Kerala

ആ​റ്റു​കാ​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്ത് പൊ​ട്ടി​ത്തെ​റി; സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് ബോം​ബ് സ്ക്വാ​ഡ്

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ ക്ഷേ​ത്ര പ​രി​സ​ര​ത്തു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് ബോം​ബ് സ്ക്വാ​ഡ്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ക്ഷേ​ത്ര പ​രി​സ​ര​ത്തു​ള്ള ശു​ചി​മു​റി ബ്ലോ​ക്കി​ന് സ​മീ​പം പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. 

അ​പ​ക​ട​ത്തി​ൽ‌ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു.വെ​ൽ​ഡിം​ഗി​നെ​ത്തി​യ ര​ണ്ട് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ശു​ചി​മു​റി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു സം​ഭ​വം.

ഏ​റെ​കാ​ല​മാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ശു​ചി​മു​റി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് തു​റ​ന്ന് കൊ​ടു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ ഫ​യ​ർ​ഫോ​ഴ്സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ശു​ചി​മു​റി​യു​ടെ ടാ​ങ്കി​നു​ള്ളി​ൽ ഗ്യാ​സ് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ടാ​കു​മെ​ന്നും കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് നി​ന്നും തീ​പ്പൊ​രി ഇ​വി​ടേ​ക്ക് വീ​ണ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നു​മാ​ണ് വി​ല​യി​രു​ത്ത​ൽ.

National

ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഷാം​നാ​ഥ് മാ​ർ​ഗി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്.

ബ​സ് ജീ​വ​ന​ക്കാ​ർ തീ ​പ​ട​രു​ന്ന​ത് ക​ണ്ട് ഉ​ട​ൻ ത​ന്നെ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ഐ​എ​എ​സ്ബി​ടി​യി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​ത്താ​ണ് ബ​സി​ന് തീ​പി​ടി​ച്ച​തെ​ന്നും ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യെ​ന്നും ഡ്രൈ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

മൂ​ന്ന് ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​ട്ടി​മ​റി​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

 

Kerala

കൊ​ല്ല​ത്ത് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് തീ​പി​ടിത്തം; നാ​ല് വീ​ടു​ക​ൾ ക​ത്തി ന​ശി​ച്ചു  

കൊ​ല്ലം: ത​ങ്ക​ശേ​രി ആ​ൽ​ത്ത​റ​മൂ​ട്ടി​ൽ വീ​ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​താ​യാ​ണ് വി​വ​രം. സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് നാ​ല് വീ​ടു​ക​ളി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രു​ന്നു​ണ്ട്. വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ആ​ള​പാ​യ​ങ്ങ​ളൊ​ന്നും ത​ന്നെ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Kerala

ക​ണ്ണൂ​രി​ൽ ലോ​റി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: താ​വു​കു​ന്നി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി മ​റി​ഞ്ഞ് ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​ക്ക് ദാ​രു​ണാ​ന്ത്യം. ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി ന​ന്ദു​ലാ​ൽ (22) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഉ​ച്ച​യ്ക്ക് 12.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ലോ​റി​യു​ടെ കാ​ബി​നി​ലും പി​ന്നി​ലു​മാ​യി എ​ട്ട് പേ​രു​ണ്ടാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​തോ​ടെ ന​ന്ദു​ലാ​ൽ ലോ​റി​ക്ക് അ​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

കു​ഴ​ൽ​ക്കി​ണ​റി​ന്‍റെ പ​ണി ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നാ​യ​ത്.

Latest News

Corehub Up