x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ


Published: April 22, 2026 06:00 PM IST | Updated: April 22, 2026 06:00 PM IST

കാ​ട്ടാ​ക്ക​ട: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മീ​ൻ പി​ടി​ക്കാ​ൻ പോ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ. പേ​പ്പാ​റ ക​ല്ലു​പാ​റ വ​ന​ത്തി​ൽ അ​രു​വി​യാ​ൻ കാ​ണി​യു​ടെ മ​ക​ൻ മ​ല്ല​ൻ (31)ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ണ് സം​ഭ​വം. പേ​പ്പാ​റ ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്താ​ണ് മ​ല്ല​ൻ മീ​ൻ പി​ടി​ക്കാ​ൻ പോ​യ​ത്.

സ​ഹോ​ദ​ര​ൻ ആ​ന​ന്ദ​നും മ​റ്റ് നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​പ്പ​മാ​ണ് മ​ല്ല​ൻ മീ​ൻ പി​ടി​ക്കാ​ൻ പോ​യ​ത്. ആ​റ്റി​ന​ക്ക​രെ പോ​കു​ന്ന​തി​നി​ട​യി​ൽ മ​ല്ല​ൻ ച​ങ്ങാ​ട​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി ഒ​രു മു​ള​യി​ൽ പി​ടി​ച്ച് നീ​ന്തു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ൾ ആ​റ്റി​ന​ക്ക​രെ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ല്ല​നെ കാ​ണാ​താ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​വ​രം അ​ഗ്നി​ശ​മ​ന സേ​ന​യെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു. തു​ട​ർ​ന്ന് വൈ​കി​ട്ട് വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും മ​ല്ല​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​വി​ലെ ന​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

 

 

Tags : death trivandrum kattakkada fire and rescue

Recent News

Corehub Up