x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാടിനെ നടുക്കി ദുരന്തം; നാ​ദാ​പു​ര​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ മു​ങ്ങി മ​രി​ച്ചു


Published: April 11, 2026 05:12 PM IST | Updated: April 11, 2026 05:38 PM IST

ഒരു കുടുംബത്തിലെ മൂന്നു പേർ മുങ്ങിമരിച്ച അപകടം നടന്ന കടവ്.

കോ​ഴി​ക്കോ​ട്: കോഴിക്കോട്: നാദാപുരം പുളിയാവ് ചേത്തങ്കോട്ട് സ്രാമ്പിക്ക് സമീപം പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങി മരിച്ചു.
അരീക്കുണ്ട് സ്വദേശികളായ അന്‍സാര്‍, ഭാര്യ സുഹദ മറിയം, സഹോദരന്‍റെ മകള്‍ ഇസ മറിയം എന്നിവരാണ് മുങ്ങിമരിച്ചത്.

തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ അന്‍സാറും ഭാര്യയും മുങ്ങിമരിക്കുകയായിരുന്നു. ഇന്നു വൈകുന്നേരം  നാലോടെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ നാദാപുരം ഗവ ആശുപത്രിയില്‍.

Tags : calicut nadapuram death fire and rescue

Recent News

Corehub Up