x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​രം മു​റി​യ്ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; മ​ര​ത്തി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി


Published: April 21, 2026 08:13 PM IST | Updated: April 21, 2026 08:13 PM IST

വെ​ഞ്ഞാ​റ​മൂ​ട്: മ​രം മു​റി​യ്ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വ് റ​ബ​ർ മ​ര​ത്തി​ൽ കു​ടു​ങ്ങി. വാ​മ​ന​പു​രം ആ​ന​ച്ച​ൽ കീ​രി​ച്ചേ​രി വീ​ട്ടി​ൽ ക​ണ്ണ​ൻ ( 28 ) ആ​ണ് 60 അ​ടി ഉ​യ​ര​മു​ള്ള റ​ബ​ർ മ​ര​ത്തി​ന് മു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.

വെ​ള​ളു​മ​ണ്ണ​ടി കൈ​ര​ളി ന​ഗ​റി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി റോ​പ്പ് നെ​റ്റ് ലാ​ഡ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ണ​നെ താ​ഴെ​യി​റ​ക്കി.

തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ശ​മ​ന സേ​ന നി​ല​യ​ത്തി​ലെ സീ​നി​യ​ർ റെ​സ്ക്യു ഓ​ഫീ​സ​ർ അ​ജി​ത്ത് കു​മാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സു​ബീ​ഷ്, വി​പി​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

 

Tags : fire and rescue venjaramoodu trivandrum

Recent News

Corehub Up