x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളം കോരുന്നതിനിടെ അപസ്മാരം; ക്ഷേ​ത്ര​ക്കി​ണ​റ്റി​ൽ വീ​ണ് കീ​ഴ്ശാ​ന്തി​ക്ക് ദാ​രു​ണാ​ന്ത്യം


Published: December 28, 2025 12:59 AM IST | Updated: December 28, 2025 12:59 AM IST

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ക്കി​ണ​റ്റി​ൽ വീ​ണ് കീ​ഴ്ശാ​ന്തി​ക്ക് ദാ​രു​ണാ​ന്ത്യം. അ​ട്ട​ക്കു​ള​ങ്ങ​ര പു​ത്ത​ൻ​തെ​രു​വ് ഗ്രാ​മ സ​മു​ച്ച​യം അ​ഗ്നി​ശ്വ​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. കീ​ഴ്ശാ​ന്തി ന​വ​നീ​ത് (20) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ് ന​വ​നീ​ത്.

ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​യ പി​താ​വി​നെ സ​ഹാ​യി​ക്കാ​ൻ കീ​ഴ്ശാ​ന്തി​യാ​യി എ​ത്തി​യ​താ​ണ് ന​വ​നീ​ത്. അ​ഭി​ഷേ​ക​ത്തി​നാ​യി കി​ണ​റ്റി​ൽ നി​ന്ന് വെ​ള്ളം കോ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ന് വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​വ​നീ​തി​നെ പു​റ​ത്തെ​ടു​ത്തു.

ഉ​ട​ൻ​ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ന​വ​നീ​ത് അ​പ​സ്മാ​രം ബാ​ധി​ച്ച് കി​ണ​റ്റി​ൽ വീ​ണ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : trivandrum fire and rescue temple priest

Recent News

Corehub Up