x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌നി​ല​യ്ക്ക​ലി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ചു; മ​ല​പ്പു​റം സ്വ​ദേ​ശി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക് ‌


Published: March 15, 2026 01:09 AM IST | Updated: March 15, 2026 01:09 AM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ന്‍റെ വാ​ഹ​നം ഇ​ടി​മി​ന്ന​ലേ​റ്റ് തീ​പി​ടി​ച്ചു. നി​ല​യ്ക്ക​ലി​ലെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.20ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ല​പ്പു​റ​ത്ത് നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രെ​ത്തി​യ വാ​ഹ​ന​മാ​ണ് തീ​പി​ടി​ച്ച​ത്.

പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ൽ മി​ന്ന​ലേ​റ്റ​തി​ന് പി​ന്നാ​ലെ വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​ക ഉ​യ​ർ​ന്നു. ഇ​തോ​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ റാ​സി, നൗ​ഷാ​ദ് ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ങ്ങി.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​ഹ​ന​ത്തി​ൽ തീ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും പോ​ലീ​സും ചേ​ർ​ന്ന് തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന  ഇ​ട​പെ​ട്ട് തീ ​പൂ​ർ​ണ​മാ​യും കെ​ടു​ത്തി. 

അ​പ​ക​ട​ത്തി​ൽ കാ​റി​ന് സാ​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ശ​ബ​രി​മ​ല​യി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രു​മാ​യി വ​ന്ന ടാ​ക്‌​സി കാ​റാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Tags : sabarimala nilakkal fire lightning fire and rescue

Recent News

Corehub Up