Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Housewife Dies

Thiruvananthapuram

ബൈ​ക്കി​ൽ നി​ന്നും വീ​ണുപ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു

ക​ഴ​ക്കൂ​ട്ടം : പാ​ങ്ങ​പ്പാ​റ​യി​ൽ ബൈ​ക്കി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​ര​ണ​മ​ട​ഞ്ഞു. പാ​ങ്ങ​പ്പാ​റ എ​കെ​ജി ന​ഗ​ർ പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ജി.​സു​പ്രി​യ (61) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് പാ​ങ്ങ​പ്പാ​റ ഏ​കെ ജി ​ന​ഗ​റി​ൽ പ​ഴ​യ റോ​ഡി​ലാ​ണ് അ​പ​ക​ടം.

ചെ​റു​മ​ക​നോ​ടൊ​പ്പം ബൈ​ക്കി​നു പി​റ​കി​ൽ ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​മ്പോ​ൾ സു​പ്രി​യ റോ​ഡി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ക​ണ്ടു നി​ന്ന നാ​ട്ടു​കാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​പ്രി​യ രാ​ത്രി ഏ​ഴി​ന് മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം ക​ഴ​ക്കൂ​ട്ടം ശാ​ന്തി തീ​ര​ത്ത് സം​സ്ക​രി​ച്ചു.മ​ക്ക​ൾ : ആ​ർ.​എ​സ്.​സു​രേ​ഷ്, ആ​ർ.​എ​സ്.​ര​മ്യ. മ​രു​മ​ക്ക​ൾ: ദീ​പ്തി സു​രേ​ഷ്,സാ​ബു.

NRI

തൃ​ശൂരിൽ​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മയ്​ക്ക് ദാ​രു​ണാ​ന്ത്യം; മരിച്ചത് ഡാളസ് മലയാളിയുടെ സഹോദരി

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ ഇ​ക്ക​ണ്ട​വാ​ര്യ​ർ റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. നെ​ല്ലി​ക്കു​ന്ന് അ​പ്സ​ര ഗാ​ർ​ഡ​ൻ​സ് ഹൗ​സ് ന​മ്പ​ർ ആ​റി​ൽ താ​മ​സി​ക്കു​ന്ന റി​ട്ട. അ​ധ്യാ​പി​ക ലി​ൻ​സി ജോ​ൺ​സ​ൺ (57) ആ​ണ് അ​ന്ത​രി​ച്ച​ത്. ​ഡാ​ള​സി​ലെ ലി​ജു ആ​ന്‍റ​ണി​യു​ടെ സ​ഹോ​ദ​രി​യാ​ണ് പ​രേ​ത.

ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ലി​ൻ​സി സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ഡി​വൈ​ഡ​റി​ൽ ത​ട്ടി റോ​ഡി​ന്‍റെ മ​റു​ഭാ​ഗ​ത്തേ​ക്ക് മ​റി​യു​ക​യും, ഈ ​സ​മ​യം എ​തി​രേ വ​ന്ന കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

കേ​ന്ദ്ര വു​മ​ൺ​സ് ക​മ്മി​റ്റി ചി​ൽ​ഡ്ര​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യി ഇ​വ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഭ​ർ​ത്താ​വ്: പി.​എ. ജോ​ൺ​സ​ൺ (റി​ട്ട. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ).​മ​ക്ക​ൾ: എ​ബി​ൻ പി. ​ജോ​ൺ( യു ​കെ) , വി​പി​ൻ പി. ​ജോ​ൺ.(​ബാം​ഗ്ലൂ​ർ​മ​രു​മ​ക്ക​ൾ: ബ്രെ​ന്റാ ജെ​യിം​സ്, അ​ൻ​ജി​ത റോ​സ്.

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് നെ​ല്ലി​ക്കു​ന്നി​ലെ വ​സ​തി​യി​ൽ എ​ത്തി​ക്കും. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​റ​വ​ട്ടാ​നി മാ​ർ അ​ദാ​യി ശ്ലീ​ഹ ക​ൽ​ദാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ (Mar Adhai Sleeha Chaldean Syrian Church) ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു +919447295074.

District News

കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

കാ​ല​ടി : ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വി​ന് ചാ​യ വാ​ങ്ങാ​ൻ പോ​ക​വെ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മാ​ണി​ക്ക​മം​ഗ​ലം തിരു​ത​ന​ത്തി​ൽ വീ​ട്ടി​ൽ റോ​സി​ (68)​ ആണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു 9.30ന് ​മാ​ണി​ക്ക​മം​ഗ​ലം സെ​ന്‍റ് റോ​ക്കീ​സ് പ​ള്ളിയി​ൽ. ചേ​രാ​ന​ല്ലൂ​ർ തോ​ട്ട​ങ്ക​ര കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

ക​ഴി​ഞ്ഞ 13ന് ​പു​ല​ർ​ച്ചെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യു​ടെ മു​ൻ​പി​ൽ എം​സി റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​സി​യു​ടെ ഭ​ർ​ത്താ​വ് ജോ​സ് ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ത​ല​യ്ക്കും കാ​ലി​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ റോ​സി​യെ എ​ൽഎ​ഫ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷ​മാ​ണ് മ​രി​ച്ച​ത്. മ​ക​ൾ: ജോ​സ്മി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക​ൻ:​ ലി​ജു പ​ത്ത​നം​തി​ട്ട ചെ​ന്നീ​ർ​ക്ക​ര താ​ന്നി നി​ൽ​ക്കു​ന്ന​തി​ൽ കു​ടും​ബാം​ഗം.

Kerala

പാ​മ്പു​ക​ടി​യേ​റ്റ് വീട്ടമ്മ മ​രി​ച്ചു

വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്: വീ​​​ടി​​​നു​​​സ​​​മീ​​​പം​​​വ​​​ച്ച് പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റ വീ​​ട്ട​​മ്മ മ​​​രി​​​ച്ചു. കാ​​​രേ​​​റ്റ് പേ​​​ടി​​​കു​​​ളം മേ​​​ല​​​തി​​​ൽ വീ​​​ട്ടി​​​ൽ സു​​​ധ​​​ർ​​​മ (75) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​യി​​രു​​ന്നു സം​​ഭ​​വം. വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ കി​​​ണ​​​റി​​​ന​​​ടു​​​ത്ത് വ​​​ച്ച് സു​​​ധ​​​ർമ​​​യെ പാ​​​മ്പ് ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കു​​​ഴ​​​ഞ്ഞ് വീ​​​ണ ഇ​​​വ​​​രെ ഉ​​​ട​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. പോ​​​സ്റ്റ്‌​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​ന​​​ൽ​​​കി​​​യ മൃ​​​ത​​​ദേ​​​ഹം വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ച്ചു. മ​​​ഞ്ചേ​​​ഷ് ഏ​​​ക മ​​​ക​​​നാ​​​ണ്.

വേ​​​ന​​​ൽ​​​ ക​​​ടു​​​ക്കു​​​ന്ന​​​തോ​​​ടെ പാ​​​മ്പു​​​ക​​​ൾ മാ​​​ള​​​ങ്ങ​​​ളി​​​ൽനി​​​ന്നും പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് വ​​​നം​​​വ​​​കു​​​പ്പും ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും നി​​​ർ​​​ദേ​​​ശി​​​ച്ചു.

Kerala

സിസിടിവി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം: വീട്ടമ്മ മരിച്ചു

മ​ണ​ര്‍കാ​ട്: സി​സി ടി​വി കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ മ​രി​ച്ചു. കു​ഴി​പ്പു​ര​യി​ടം കു​ന്നും​പു​റ​ത്ത് മാ​ളി​യേ​ക്ക​ല്‍ ശാ​ന്ത​കു​മാ​രി(65)​യാ​ണു മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശാ​ന്ത​കു​മാ​രി​യു​ടെ അ​യ​ൽ​വാ​സി​യാ​യ കു​ഞ്ഞു​മോ​ളു​ടെ വീ​ട്ടി​ല്‍ സി​സി ടി​വി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നെ ശാ​ന്ത​കു​മാ​രി​യും കു​ടും​ബ​വും ചോ​ദ്യം ചെ​യ്ത​താ​ണ് സം​ഘ​ര്‍ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ശാ​ന്ത​കു​മാ​രി​യും മ​ക​ള്‍ അ​ന​ശ്വ​ര​യും കൊ​ച്ചു​മ​ക്ക​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കു​ഞ്ഞു​മോ​ളും മ​ക​ളു​ടെ ഭ​ര്‍ത്താ​വാ​യ എ​ബി​യു​മാ​യി രൂ​ക്ഷ​മാ​യ വാ​ക്കു​ത​ര്‍ക്കം ന​ട​ന്നു.​

ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ സം​ഘ​ര്‍ഷ​മാ​ണു മ​ര​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ത​ല​ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

District News

വൈ​ദ്യു​ത തൂ​ണ്‍ ദേ​ഹ​ത്ത് പൊ​ട്ടി​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

മേ​ലാ​റ്റൂ​ർ: വൈ​ദ്യു​ത തൂ​ണ്‍ ദേ​ഹ​ത്ത് പൊ​ട്ടി വീ​ണ് വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം. പു​ത്ത​ൻ​കു​ള​ത്ത് ചെ​രി​യേ​ട​ത്ത് വീ​ട്ടി​ൽ ഇ​ന്ദി​ര(71) യാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30 യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങ് സ​മീ​പ​ത്തെ വൈ​ദ്യു​ത ക​ന്പി​യി​ലേ​ക്ക് വീ​ഴു​ക​യും ഇ​തോ​ടെ വൈ​ദ്യു​ത തൂ​ണ്‍ പൊ​ട്ടി വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്തു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ൻ. മ​ക്ക​ൾ: അ​ജേ​ഷ്, ജ​യ​കൃ​ഷ്ണ​ൻ, ര​തീ​ഷ്യ. മ​രു​മ​ക്ക​ൾ: ധ​ന്യ, ചി​ത്ര.

District News

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

ച​ങ്ങ​രം​കു​ളം: സം​സ്ഥാ​ന​പാ​ത​യി​ൽ വ​ള​യം​കു​ള​ത്ത് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു.

ച​ങ്ങ​രം​കു​ളം അ​മ​യി​ൽ സ്വ​ദേ​ശി ക​ല്ലി​ങ്ങ​ൽ ഷെ​മീ​റി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ(40)​യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​ള​യം​കു​ളം എം​വി​എം സ്കൂ​ളി​ന​ടു​ത്തു​വ​ച്ച് ഫാ​ത്തി​മ​യും മ​ക​ൻ ഷെ​ഫീ​ക്കും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ, കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

പ​രി​ക്കേ​റ്റ ഫാ​ത്തി​മ​യെ​യും മ​ക​ൻ ഷെ​ഫീ​ക്കി​നെ​യും നാ​ട്ടു​കാ​ർ ച​ങ്ങ​രം​കു​ളം സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഫാ​ത്തി​മ​യെ തൃ​ശൂ​രി​ലെ ദ​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ മ​രി​ച്ചു.

പൊ​ന്നാ​നി​യി​ൽ നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

District News

മ​ക​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​നി​റ​ങ്ങി​യ വീ​ട്ട​മ്മ കാ​റി​ടി​ച്ചു മ​രി​ച്ചു

കൂ​ത്തു​പ​റ​മ്പ്: മ​ക​ന്‍റെ വി​വാ​ഹം ക്ഷ​ണി​ക്കാ​ൻ ഭ​ർ​ത്താ​വി​നോ​ടൊ​പ്പം വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ വീ​ട്ട​മ്മ കാ​റി​ടി​ച്ചു മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വി​നും പ​രി​ക്കേ​റ്റു. ക​ണ്ടം​കു​ന്ന് പ​ള്ളി​ക്കു​ന്നി​ലെ വ​ള്ളി​ൽ ഹൗ​സി​ൽ സി. ​പ്രേ​മി​യാ​ണ് (56) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​സ​ര​വാ​സി​ക​ളെ വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി റോ​ഡ​രി​കി​ൽ നി​ൽ​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്രേ​മി​യേ​യും ഭ​ർ​ത്താ​വ് അ​ച്യു​ത​നേ​യും ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ്രേ​മി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രി​ക്കേ​റ്റ അ​ച്യു​ത​ൻ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ടു​ത്ത​മാ​സം എ​ട്ടി​നാ​യി​രു​ന്നു ഇ​വ​രു​ടെ മ​ക​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കോ​ട്ട​യം ത​ള്ളോ​ട്ടെ പ​രേ​ത​നാ​യ ന​ന്ത്യ​ത്ത് കു​മാ​ര​ൻ-​ചെ​വി​ടി​യ​ൻ ദേ​വൂ​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: മി​ഥു​ൻ, അ​തു​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ശോ​ഭ, ദി​നേ​ശ​ൻ (സി​പി​എം കോ​ട്ട​യം അ​ങ്ങാ​ടി ടൗ​ൺ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി), ഷൈ​ബ.

Kerala

ഓട്ടോറിക്ഷ മറിഞ്ഞ് വീട്ടമ്മ മരിച്ചു

മു​ണ്ട​ക്ക​യം: പു​ഞ്ച​വ​യ​ലി​ൽ സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വീ​ട്ട​മ്മ മ​രി​ച്ചു. പു​ഞ്ച​വ​യ​ൽ കു​ള​മാ​ക്ക​ൽ വ​യ​ലു​ങ്ക​ൽ ശ​ശി​യു​ടെ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി (60) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കു​ള​മാ​ക്ക​ൽനി​ന്നു പു​ഞ്ച​വ​യ​ലി​ലേ​ക്ക് വ​രും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടായത്. ഇ​റ​ക്ക​വും വ​ള​വു​മു​ള്ള റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ഓ​ട്ടോ​റി​ക്ഷ റോ​ഡി​ൽ വ​ട്ടം മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ അ​ക​പ്പെ​ട്ട ആ​ന​ന്ദ​വ​ല്ലി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന അ​യ​ൽ​വാ​സി ബി​നോ​യ്ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ന​ന്ദ​വ​ല്ലി​യു​ടെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

മ​ക്ക​ൾ: പ്ര​ശാ​ന്ത്, പ്ര​വീ​ൺ, ആ​ശ. മ​രു​മ​ക്ക​ൾ: ര​മ്യ, സ​തീ​ഷ്.

District News

എ​രി​യ​പ്പ​ള്ളി​യി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​റി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

പു​ൽ​പ്പ​ള്ളി: എ​രി​യ​പ്പ​ള്ളി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. എ​രി​യ​പ്പ​ള്ളി ഗാ​ന്ധി​ന​ഗ​ർ ഉ​ന്ന​തി​യി​ലെ പ​രേ​ത​നാ​യ രാ​ജ​ന്‍റെ ഭാ​ര്യ ര​മ്യ (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബ​ത്തേ​രി ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ര​മ്യ​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ പു​ൽ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ബ​ത്തേ​രി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. മ​ക്ക​ൾ: സൗ​മ്യ, അ​ർ​ജു​ൻ.

District News

മ​ക​നൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ ടി​പ്പ​റി​ടി​ച്ച് മ​രി​ച്ചു

ച​വ​റ: മ​ക​നോ​ടൊ​പ്പം സ്‌​കൂ​ട്ട​റി​ല്‍ പോ​വു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. ക​രി​ത്തു​റ - കോ​വി​ല്‍​ത്തോ​ട്ടം -132 ക​ട​വി​ല്‍ വ​ട​ക്ക​തി​ല്‍ വീ​ട്ടി​ൽ ഫ്രാ​ൻ​സി​സി​ന്‍റെ ഭാ​ര്യ റീ​ത്താ ഫ്രാ​ന്‍​സി​സ് (54)ആ​ണ് മ​രി​ച്ച​ത്.

സ്കൂ​ട്ട​ർ ഓ​ടി​ച്ച മ​ക​ൻ ശ്യാം ​ഫ്രാ​ൻ​സി​സി​നെ പ​രി​ക്കു​ക​ളോ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.10- ഓ​ടെ ച​വ​റ പാ​ല​ത്തി​ന് തെ​ക്ക് എ​എം​സി മു​ക്കി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ റീ​ത്താ ഫ്രാ​ന്‍​സി​സ് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം കൊ​ല്ലം ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​ക​ള്‍ : സു​ധി ഫ്രാ​ന്‍​സി​സ്. മ​രു​മ​ക്ക​ള്‍: നീ​തു, ബെ​ന്‍​സി.

District News

ബൈ​ക്കി​ല്‍ കാ​റി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു; മ​ക​ന് ഗു​രു​ത​ര​പ​രി​ക്ക്

കോ​ത​മം​ഗ​ലം: ദേ​ശീ​യ​പാ​ത​യി​ല്‍ ക​റു​ക​ടം അ​മ്പ​ല​പ്പ​ടി​ക്ക് സ​മീ​പം ബൈ​ക്കി​ല്‍ കാ​റി​ടി​ച്ച് മ​ക​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. മ​ക​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​റു​ക​ടം കാ​ര്‍​മ​ല്‍ റ​സി​ഡ​ന്‍​സി​ല്‍ യ​ദു​ഭ​വ​നി​ല്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ (മോ​ഹ​ന​ന്‍) ഭാ​ര്യ ഗീ​ത(56)​യാ​ണ് മ​രി​ച്ച​ത്. മ​ക​ന്‍ യ​ദു​കൃ​ഷ്ണ​നെ (31) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 8.25 ഓ​ടെ​യാ​ണ് അ​പ​ക​ടം. അ​മ്മ​യും മ​ക​നും ബൈ​ക്കി​ല്‍ മൂ​വാ​റ്റു​പു​ഴ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ലേ​ക്ക് എ​തി​ര്‍ ദി​ശ​യി​ല്‍​നി​ന്നും എ​ത്തി​യ കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഗീ​ത​യെ മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ല​ത് കാ​ലി​ന് ഒ​ടി​വും ന​ട്ടെ​ല്ലി​നും വാ​രി​യെ​ല്ലി​നും പ​രി​ക്കു​മേ​റ്റ യ​ദു​വി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കൃ​ഷ്ണ​കു​മാ​ര്‍ ക​റു​ക​ടം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നാ​ണ്. എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് പെ​രു​മ്പാ​വൂ​ര്‍ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് യ​ദു. മ​ക​ള്‍: ഗോ​പി​ക (എം​ബി​എ വി​ദ്യാ​ര്‍​ഥി​നി). മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. സം​സ്‌​കാ​രം പി​ന്നീ​ട്.

District News

ടി​പ്പ​ർ ലോ​റി​യും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും കൂ​ട്ടി​യി​ടി​ച്ച് ബ​സ് കാ​ത്തുനി​ന്നി​രു​ന്ന വീട്ടമ്മ ​മ​രി​ച്ചു

ഗു​രു​വാ​യൂ​ർ: ചൂ​ൽ​പ്പു​റ​ത്ത് ടി​പ്പ​ർ ലോ​റി​യും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സ് കാ​ത്തു നി​ന്നി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്.

പു​ത്ത​മ്പ​ല്ലി പാ​ല​ഞ്ചേ​രി റോ​ഡി​ൽ തേ​ർ​ളി ര​ഘു​വി​ന്‍റെ ഭാ​ര്യ ഗി​രി​ജ​യാ​ണ്(56) മ​രി​ച്ച​ത്. ബൈ​ക്ക് യാ​ത്രി​ക​നാ​യ പു​ത്ത​മ്പ​ല്ലി വാ​ഴ​പ്പി​ള്ളി ശ​ര​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ചൂ​ൽ​പ്പു​റം ക​മ്പ​നി​പ്പ​ടി റോ​ഡി​ൽ ഇന്നലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ഗി​രി​ജ​യും വി​ജ​യ​ല​ക്ഷ്മി​യും ജോ​ലി​ക്ക് പോ​കാ​നാ​യി ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ക​മ്പ​നി​പ്പ​ടി റോ​ഡി​ൽ നി​ന്ന് പ്ര​ധാ​ന റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്ന മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ടി​പ്പ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വ​ട്ടം തി​രി​ഞ്ഞ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ പു​റ​കി​ലെ കൈ ​ഗി​രി​ജ​യെ ത​ട്ടി തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗി​രി​ജ സ​മീ​പ​ത്തെ മ​തി​ലി​ലി​നും മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ കൈ​ക്കും ഇ​ട​യി​ൽ കു​ടു​ങ്ങി. മ​ണ്ണുമാ​ന്തിയ​ന്ത്ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ കൈ​ത​ട്ടി ശ​ര​ത് ബൈ​ക്കി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും മു​തു​വ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഗി​രി​ജ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭ​യ​ന്ന് പി​ൻ​മാ​റി​യ വി​ജ​യ​ല​ക്ഷ്മി കാ​ന​യി​ലേ​ക്ക് വീ​ണ​തോ​ടെ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കു​ന്നം​കു​ള​ത്തെ ചു​മ​ട്ടുതൊ​ഴി​ലാ​ളി​യാ​യ ശ​ര​ത് ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ടി​പ്പ​റി​ന്‍റെ ഇ​ന്ധ​ന ടാ​ങ്ക് പൊ​ട്ടി ഡീ​സ​ൽ റോ​ഡി​ലൂ​ടെ ഒ​ഴു​കി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ട് റോ​ഡ് ക​ഴു​കി വൃ​ത്തി​യാ​ക്കി.

ഇ​തേ തു​ട​ർ​ന്ന് ചാ​വ​ക്കാ​ട് കു​ന്നം​കു​ളം റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ പ​ണി​ക്കവീ​ട്ടി​ൽ ഗ​ഫൂ​റി​ന്‍റെ മ​തി​ലും ത​ക​ർ​ന്നു.
ഗിരിജയുടെ സംസ്കാരം നടത്തി. മക്കൾ: രാഗി, രമ്യ.

District News

ബൈ​ക്കി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു


വൈ​പ്പി​ൻ: ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. നാ​യ​ര​മ്പ​ലം തൈ​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ പീ​റ്റ​റു​ടെ ഭാ​ര്യ ഡെ​ൽ​മ (68)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി​യി​ൽ പോ​ക​വെ, നാ​യ​ര​മ്പ​ല​ത്ത് കൊ​ച്ച​മ്പ​ലം ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് വാ​ടേ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: വി​ൻ​സി, പെ​ക്സി, പ്രി​ൻ​സി. മ​രു​മ​ക്ക​ൾ: സി​ജോ​ഷ്, ജോ​സ​ഫ്, ജേ​ക്ക​ബ്.

Kerala

ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

പുന്നാട്: കോഴിക്കോട് കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
പുന്നാട് താവിലക്കുറ്റിയിലെ പാർവതി റാംനിവാസിൽ കല്യാടൻ ഓമന (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.15ന് കൊയിലാണ്ടി ദേശീയപാതയിൽ പഴയ ജോയിന്‍റ് ആർടി ഓഫീസിനു സമീപമായിരുന്നു അപകടം.
കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർതൃസഹോദരി തെരൂർ പാലയോട്ടെ രമണി (55), ഇവരുടെ മകൻ സരിൻ (33) എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓമനയുടെ ഭർതൃ സഹോദരിയായ രമണിയുടെ ചികിത്സയ്ക്കായി കോഴിക്കോട് ആശുപത്രിയിലേക്കു പോകവേ ഇവർ സഞ്ചരിച്ച കാറും എതിരേ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പിക്കപ്പിനു മുന്നിൽ കുടുങ്ങി. കാറിന്‍റെ മുൻഭാഗവും പിക്കപ്പിന്‍റെ മുൻഭാഗവും തകർന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് കാർ വേർപെടുത്തിയത്.

അപകടത്തെ തുടർന്ന് ഗതാഗതസ്തംഭനമുണ്ടായി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങളെ നീക്കി.
മട്ടന്നൂർ കാര പേരാവൂരിലെ വയലിൽ വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാരുടെയും കല്യാടൻ മാധവിയമ്മയുടെയും മകളാണ് മരിച്ച ഓമന.
ഭർത്താവ്: പന്നിയോടൻ ശ്രീധരൻ.
മക്കൾ: ശ്രീജേഷ് (ബിസിനസ്, ബംഗളൂരു), മഹിമ. മരുമക്കൾ: പ്രജീഷ് (എയർ ഫോഴ്സ്, തിരുവനന്തപുരം), ശ്രീലക്ഷ്മി (തൃശൂർ).
സംസ്കാരം നടത്

Kerala

ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

പുന്നാട്: കോഴിക്കോട് കൊയിലാണ്ടിയിൽ പാർസൽ ലോറിയും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.
പുന്നാട് താവിലക്കുറ്റിയിലെ പാർവതി റാംനിവാസിൽ കല്യാടൻ ഓമന (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.15ന് കൊയിലാണ്ടി ദേശീയപാതയിൽ പഴയ ജോയിന്‍റ് ആർടി ഓഫീസിനു സമീപമായിരുന്നു അപകടം.
കാറിൽ ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർതൃസഹോദരി തെരൂർ പാലയോട്ടെ രമണി (55), ഇവരുടെ മകൻ സരിൻ (33) എന്നിവരെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓമനയുടെ ഭർതൃ സഹോദരിയായ രമണിയുടെ ചികിത്സയ്ക്കായി കോഴിക്കോട് ആശുപത്രിയിലേക്കു പോകവേ ഇവർ സഞ്ചരിച്ച കാറും എതിരേ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതര പരുക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പിക്കപ്പിനു മുന്നിൽ കുടുങ്ങി. കാറിന്‍റെ മുൻഭാഗവും പിക്കപ്പിന്‍റെ മുൻഭാഗവും തകർന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയാണ് കാർ വേർപെടുത്തിയത്.

അപകടത്തെ തുടർന്ന് ഗതാഗതസ്തംഭനമുണ്ടായി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി വാഹനങ്ങളെ നീക്കി.
മട്ടന്നൂർ കാര പേരാവൂരിലെ വയലിൽ വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാരുടെയും കല്യാടൻ മാധവിയമ്മയുടെയും മകളാണ് മരിച്ച ഓമന.
ഭർത്താവ്: പന്നിയോടൻ ശ്രീധരൻ.
മക്കൾ: ശ്രീജേഷ് (ബിസിനസ്, ബംഗളൂരു), മഹിമ. മരുമക്കൾ: പ്രജീഷ് (എയർ ഫോഴ്സ്, തിരുവനന്തപുരം), ശ്രീലക്ഷ്മി (തൃശൂർ).
സംസ്കാരം നടത്

District News

പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ വീ​ട്ട​മ്മ കാ​റി​ടി​ച്ച് മ​രി​ച്ചു

പെ​രു​മ്പാ​വൂ​ർ: പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ വീ​ട്ട​മ്മ കാ​റി​ടി​ച്ചു മ​രി​ച്ചു. ഓ​ട​ക്കാ​ലി നൂ​ലേ​ലി ഇ​ട​ത്തോ​ട്ടി​ൽ വീ​ട്ടി​ൽ സി.​എ​ൻ. ല​തി​ക​യാ​ണ് (63) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് നൂ​ലേ​ലി റോ​ഡി​ൽ നീ​ലാ​ണ്ട​പ്പാ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ ല​തി​ക​യെ പി​ന്നി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കാ​ർ അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ൾ: മൃ​ദു​ല ( നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തം​ഗം), ഹ​രി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ജ​നാ​ർ​ദ​ന​ൻ, ആ​തി​ര.

Latest News

Corehub Up