കാലടി : ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിന് ചായ വാങ്ങാൻ പോകവെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മാണിക്കമംഗലം തിരുതനത്തിൽ വീട്ടിൽ റോസി (68) ആണ് മരിച്ചത്. സംസ്കാരം ഇന്നു 9.30ന് മാണിക്കമംഗലം സെന്റ് റോക്കീസ് പള്ളിയിൽ. ചേരാനല്ലൂർ തോട്ടങ്കര കുടുംബാംഗമാണ് പരേത.
കഴിഞ്ഞ 13ന് പുലർച്ചെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ മുൻപിൽ എംസി റോഡിലായിരുന്നു അപകടം. റോസിയുടെ ഭർത്താവ് ജോസ് ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ റോസിയെ എൽഎഫ് ആശുപത്രിയിലും തുടർന്ന് രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് മരിച്ചത്. മകൾ: ജോസ്മി (ഓസ്ട്രേലിയ). മരുമകൻ: ലിജു പത്തനംതിട്ട ചെന്നീർക്കര താന്നി നിൽക്കുന്നതിൽ കുടുംബാംഗം.
Tags : car crash Housewife dies Rosy death