മേലാറ്റൂർ: വൈദ്യുത തൂണ് ദേഹത്ത് പൊട്ടി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. പുത്തൻകുളത്ത് ചെരിയേടത്ത് വീട്ടിൽ ഇന്ദിര(71) യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 6.30 യോടെയാണ് സംഭവം. വീട്ടുമുറ്റത്തെ തെങ്ങ് സമീപത്തെ വൈദ്യുത കന്പിയിലേക്ക് വീഴുകയും ഇതോടെ വൈദ്യുത തൂണ് പൊട്ടി വീട്ടമ്മയുടെ ദേഹത്തു പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭർത്താവ്: പരേതനായ ശിവശങ്കരൻ. മക്കൾ: അജേഷ്, ജയകൃഷ്ണൻ, രതീഷ്യ. മരുമക്കൾ: ധന്യ, ചിത്ര.
Tags : Housewife dies electric poste breaks body Indira death