x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​റി​ടി​ച്ച് വീ​ട്ട​മ്മ​ക്ക് ദാ​രു​ണാ​ന്ത്യം


Published: June 26, 2026 12:15 AM IST | Updated: June 26, 2026 12:15 AM IST

വ​ട​ക​ര: മൂ​രാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. പ​രേ​ത​നാ​യ താ​നാ​ട്ട് മീ​ത്ത​ല്‍ ബാ​ല​ന്‍റെ മ​ക​ള്‍ മോ​ളി​യാ​ണ് (52) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.24 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ര്‍ തെ​ക്കെ​പാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഷാ​ഹി​ല്‍ (18), അ​സിം (18), ബി​ലാ​ല്‍ (17) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പാ​നൂ​രി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കോ​ഴി​ക്കോ​ട് ബ്ര​ഹ്‌​മ​ജ്യോ​തി ട്ര​സ്റ്റ് ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രി​യാ​ണ് മോ​ളി. മൂ​രാ​ട് ടാ​ക്കീ​സ് റോ​ഡി​ല്‍ നി​ന്നും വ​ട​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കാ​ന്‍ വേ​ണ്ടി റോ​ഡ് കു​റു​കെ ക​ട​ന്ന് വ​ട​ക​ര ഭാ​ഗ​ത്തേ​ക്കു​ള്ള ഡി​വൈ​ഡ​റി​ന​ടു​ത്ത് നി​ല്‍​ക്കു​മ്പോ​ള്‍ കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ല്‍ വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ അ​വ​രെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മോ​ളി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം കാ​ര്‍ ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള​ള വ​ഴി​മ​ധ്യേ മോ​ളി മ​ര​ണ​മ​ട​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​രു​ക​യും യു​വാ​ക്ക​ള്‍ ഉ​ള്ളി​ല്‍ കു​ടു​ങ്ങു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും മ​റ്റു യാ​ത്ര​ക്കാ​രും ചേ​ര്‍​ന്ന് കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യു​വാ​ക്ക​ളെ പു​റ​ത്തെ​ടു​ത്ത​ത്.

മ​ഴ പെ​യ്തു ന​ന​ഞ്ഞു​കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ര്‍ പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ന്ന​തും അ​വി​ടെ നി​ന്നി​രു​ന്ന സ്ത്രീ​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് മ​റി​യു​ന്ന​തും മ​റ്റൊ​രു കാ​റി​ന്‍റെ ഡാ​ഷ് കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. മോ​ളി​യു​ടെ മാ​താ​വ്: പ​രേ​ത​യാ​യ നാ​രാ​യ​ണി. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നി​ത പ​യ്യോ​ളി, സു​ധീ​ഷ്, ഉ​ഷ ക​ള​രി​പ​ടി, അ​നി​ഷ അ​യ​നി​ക്കാ​ട്, അ​നി​ല ക​ണ്ണൂ​ര്‍.

 

Tags : Housewife dies hit by speeding car

Recent News

Corehub Up