ചങ്ങരംകുളം: സംസ്ഥാനപാതയിൽ വളയംകുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.
ചങ്ങരംകുളം അമയിൽ സ്വദേശി കല്ലിങ്ങൽ ഷെമീറിന്റെ ഭാര്യ ഫാത്തിമ(40)യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വളയംകുളം എംവിഎം സ്കൂളിനടുത്തുവച്ച് ഫാത്തിമയും മകൻ ഷെഫീക്കും സഞ്ചരിച്ച സ്കൂട്ടർ, കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
പരിക്കേറ്റ ഫാത്തിമയെയും മകൻ ഷെഫീക്കിനെയും നാട്ടുകാർ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഫാത്തിമയെ തൃശൂരിലെ ദയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ 8.30ഓടെ മരിച്ചു.
പൊന്നാനിയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Tags : Housewife dies collide car accident scooter accident Fathima death