അന്പിളി അജിത്ത്
രാമങ്കരി: എ. സി. റോഡിൽ രാമങ്കരി ടൈറ്റാനിക് ജംഗ്ക്ഷനിൽ ഇന്നലെ പുലർച്ചെ ഉണ്ടായ സ്ക്കൂട്ടർ അപകടത്തിൽ വീട്ടമ്മ മരിച്ചു. രാമങ്കരി പഞ്ചായത്ത് 14ാം വാർഡ് വേഴപ്ര മുട്ടശ്ശേരി കോളനി നന്പർ 164ൽ അന്പിളി അജിത്ത് (52) ആണ് മരിച്ചത്.
ടൈറ്റാനിക് ജംഗ്ഷനിൽവെച്ച് നിയന്ത്രണം വിട്ട സ്ക്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാർ ഉടനെ തന്നെ ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ശനിയാഴ്ച ഭർത്താവ് അജിത്ത്. മക്കൾ അഞ്്ജലി അഭിരാമി